കൊച്ചി: കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്യു ജില്ലാ സെക്രട്ടറി മീവ ജോളിയെ പുരുഷ പോലീസുകാര്‍ പിടിച്ചുമാറ്റിയ സംഭവത്തില്‍ നാലു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊച്ചി സിറ്റി ഡിസിപി എസ്. ശശിധരന്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി.വി. ബേബിക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്കി. പോലീസിന്റേത് മോശം പെരുമാറ്റം: മീവ ജോളികൊച്ചി: മുഖ്യമന്ത്രിക്കെതിരേ കളമശേരിയില്‍ കഴിഞ്ഞദിവസം നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ പുരുഷ പോലീസില്‍ നിന്നും തനിക്ക് നേരേയുണ്ടായത് മോശം പെരുമാറ്റമെന്ന് കെഎസ്യു ജില്ലാ സെക്രട്ടറി മീവ ജോളി. കരിങ്കൊടി പ്രതിഷേധവുമായി തങ്ങളെത്തുമ്പോള്‍ വനിത പോലീസുദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്നില്ല. പുരുഷ പോലീസുകാരാണ് പ്രതിഷേധിച്ച തങ്ങളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചത്. മോശമായ രീതിയിലാണ് പോലീസ് തന്നോട് പെരുമാറിയത്.…
Read MoreCategory: Top News
മണിയുണ്ടാക്കാൻ മണിക്കുട്ടന്റെ പുത്തൻ തട്ടിപ്പ്..! ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന സ്ത്രീകൾ മാത്രം ഇരകൾ; തൊടുപുഴയിലെ പുത്തൻ തട്ടിപ്പ് രീതിയിങ്ങനെ…
തൊടുപുഴ: ഇരുചക്ര വാഹനത്തിൽ കറങ്ങി പുതിയ തന്ത്രം ഉപയോഗിച്ചു സ്ത്രീകളുൾപ്പെടെയുള്ളവരുടെ പണം തട്ടിയെടുത്തിരുന്ന വിരുതനെ പോലീസ് പിടികൂടി. തൊടുപുഴ വെങ്ങല്ലൂർ പിടിവീട്ടിൽ മണിക്കുട്ടനെ (52) ആണ് തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇരുചക്രവാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്ന സ്ത്രീകളെയാണ് ഇയാൾ കൂടുതലായി തട്ടിപ്പിനിരയാക്കിയത്. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ പിന്നാലെയെത്തി നിങ്ങളുടെ വാഹനത്തിന്റെ എൻജിനുള്ളിൽ ഓയിൽ കുറവാണെന്നും അടിയന്തരമായി മാറിയില്ലെങ്കിൽ വാഹനത്തിനു തീ പിടിക്കുമെന്നും പറയും. വർക്ക് ഷോപ്പിൽ ജോലി ചെയ്യുന്നയാളാണെന്നു പരിചയപ്പെടുത്തിയാണ് ഇവരെ വിശ്വസിപ്പിക്കുന്നത്. ഓയിൽ തന്റെ കൈവശമുണ്ടെന്നു പറഞ്ഞ് 500 രൂപയും മറ്റും വാങ്ങി ഓയിൽ ഒഴിച്ചു നൽകും. ഒട്ടേറെ വാഹനയുടമകൾ ഇയാൾ പറഞ്ഞതു വിശ്വസിച്ച് പണം നൽകി ഓയിൽ മാറി. എന്നാൽ, സംശയം തോന്നിയ ചിലർ വാഹനം ഷോറൂമിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണ് ഇയാൾ ഒഴിച്ചത് ഉപയോഗശൂന്യമായ കരിഓയിലാണെന്നു വ്യക്തമായത്. ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള…
Read Moreഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെങ്കിലും..! വേദിക്ക് സമീപം വാരിക്കേഡ് ഒരുക്കി കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രി വന്നു; യൂത്ത് കോണ്‍ഗ്രസുകാരെ കരുതല്‍ തടങ്കലിലാക്കി പോലീസ്
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധം ഭയന്ന് നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. ഇന്നലെ വൈകുന്നേരം കോട്ടയത്തും പൊൻകുന്നത്തുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനു പരിപാടികള്‍ ഉണ്ടായിരുന്നത്. ബജറ്റിനെതിരേയുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തുടനീളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നേരേ കരിങ്കൊടി വീശിയിരുന്നു. കോട്ടയത്തും കരിങ്കൊടി വീശിയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായേക്കുമെന്ന സൂചനയിലാണ് കോട്ടയത്തും കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തുമായി നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയത്. കോട്ടയം തിരുനക്കര മൈതാനത്ത് സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനസദസ് പരിപാടിയിലും പൊൻകുന്നത്ത് സിപിഎം വാഴൂർ ഏരിയാ കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടന ചടങ്ങിലും കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്. കോട്ടയത്തെ വേദിക്കു സമീപം ബാരിക്കേഡ് കെട്ടി മറച്ചിരുന്നു. പ്രത്യേക വഴിയിലൂടെയാണ് വേദിയിലേക്ക് എത്തിയതും മടങ്ങിയതും.
Read Moreപ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം; പെട്രോളും ലൈറ്ററുമായി യുവാവ് വീട്ടിലേക്ക് ഓടിക്കയറി; ഞെട്ടിക്കുന്ന സംഭവം കോഴിക്കോട്ട്
കോഴിക്കോട്: പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താന്‍ പെട്രോളുമായി എത്തിയ യുവാവ് പിടിയില്‍. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്ത്(24) ആണ് അറസ്റ്റിലായത്. താമരശേരിയില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. യുവതിയുടെ വീട്ടിലേക്ക് ഇയാള്‍ കയറി വരുന്നത് കണ്ട അമ്മ വാതിലടച്ചു. ഇതോടെ ഇയാള്‍ക്ക് വീട്ടിലേക്ക് കയറാനായില്ല. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ നേരത്തെയും യുവതിയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൈയില്‍നിന്ന് ഒരു ലിറ്റര്‍ പെട്രോളും ലൈറ്ററും കണ്ടെടുത്തു.
Read Moreപീഡനപരാതിയുമായി അയല്‍വാസിയായ യുവതി രംഗത്തെത്തി ! വിവാഹനിശ്ചയത്തലേന്ന് യുവാവ് അറസ്റ്റില്‍…
ലൈംഗിക പീഡനപരാതിയുമായി അയല്‍വാസിയായ ദളിത് യുവതി രംഗത്തെത്തിയതോടെ യുവാവിന്റെ വിവാഹനിശ്ചയം മുടങ്ങി. ചങ്ങരംകുളത്തിന് സമീപം കോക്കൂര്‍ കണ്ണത്ത് വളപ്പില്‍ മുഹമ്മദ് അന്‍സറിനെ (27) ആണ് ചങ്ങരംകുളം പോലീസ് വിവാഹനിശ്ചയത്തലേന്ന് അറസ്റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശിനിയായ ദളിത് യുവതി കുറച്ചുകാലമായി യുവാവിന്റെ വീടിന് സമീപത്താണ് താമസം. അവിടെ വെച്ചുള്ള പരിചയം മുതലെടുത്ത് പീഡിപ്പിച്ചെന്നാണ് പരാതി. അറസ്റ്റിലായ യുവാവിനെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
Read Moreഹിന്ദുത്വത്തിന് നരേന്ദ്രമോദിയുടെ സംഭാവന വട്ടപൂജ്യം ! അവസാനം വരെ രാമക്ഷേത്രനിര്‍മാണത്തെ എതിര്‍ത്തയാളാണ് മോദിയെന്ന് സുബ്രഹ്മണ്യന് സ്വാമി…
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരേ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവും സാമ്പത്തികവിദഗ്ധനുമായ സുബ്രഹ്മണ്യന് സ്വാമി. ഹിന്ദുത്വത്തിന് നരേന്ദ്രമോദിയുടെ സംഭാവന വട്ടപ്പൂജ്യമാണെന്ന് സുബ്രഹ്മണ്യന് സ്വാമി തുറന്നടിച്ചു. മോദിയുമായി വ്യക്തിപരമായി പ്രശ്നമില്ല. പക്ഷേ, അദ്ദേഹത്തിന്റെ ചൈനയോടുള്ള നിലപാടിനോടും സാമ്പത്തികനയങ്ങളോടും എതിര്‍പ്പാണ്. അതിര്‍ത്തിത്തര്‍ക്കത്തില്‍ ചൈനയെ സൈനികമായി നേരിട്ടാലേ ഇന്ത്യക്ക് വിശ്വഗുരു ആകാനാവൂവെന്നും സ്വാമി പറഞ്ഞു. രാമക്ഷേത്രനിര്‍മാണത്തെ അവസാനംവരെ മോദി എതിര്‍ത്തിരുന്നുവെന്നും സുബ്രഹ്മണ്യന് സ്വാമി ആരോപിച്ചു. ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട് വിചാരണനടക്കുന്നതിനിടെയാണ് മോദി സുഹൃത്ത് ഗുരുമൂര്‍ത്തിയെക്കൊണ്ട് സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുപ്പിച്ചത്. ക്ഷേത്രംപണിയാന്‍ അനുവദിച്ച ഭൂമി തിരികെനല്‍കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്. സുപ്രീംകോടതി ഹര്‍ജി തള്ളി. മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്ത് ദേശസാത്കരിച്ചതാണ് രാമക്ഷേത്രഭൂമിയെന്നും സുബ്രഹ്മണ്യന് സ്വാമി ചെന്നൈയില്‍ പറഞ്ഞു.
Read Moreത്രിപുരയില്‍ സഖ്യം അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനെന്ന് കോണ്‍ഗ്രസ് ! പ്രമുഖ നേതാവ് മുഖ്യമന്ത്രിയാകും
ത്രിപുരയില്‍ വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം- കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനായിരിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. എഐസിസി ജനറല്‍ സെക്രട്ടറി അജയ് കുമാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎമ്മിന്റെ മുതിര്‍ന്ന ഗോത്രവര്‍ഗ്ഗ നേതാവ് മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം കൈലാശഹറിലെ റാലിയില്‍ പറഞ്ഞു. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ്യക്തമായ മറുപടി നല്കാന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി കൂട്ടാക്കിയില്ല. തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. നാലു തവണ മുഖ്യമന്ത്രിയായ മുതിര്‍ന്ന സിപിഎം നേതാവ് മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കുന്നില്ല. മത്സരിക്കാനില്ലെന്ന് മണിക് സര്‍ക്കാര്‍ പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു.
Read Moreകൂട്ടുകാരിയുടെ ആത്മഹത്യക്കു കാരണം അധ്യാപിക പിഴ ഈടാക്കാൻ ശ്രമിച്ചതിനാലെന്നു സഹപാഠി; കണ്ണൂരിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ മരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം
ചക്കരക്കൽ: പെരളശേരി എകെജി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിനി റിയ പ്രവീണിനെ ആത്മഹത്യയിലേക്ക് നയിക്കാനിടയാക്കിയത് അധ്യാപികയുടെ ശകാരവും ക്ലാസ് മുറി വൃത്തി കേടാക്കിയതിന് പിഴ ഈടാക്കാൻ ശ്രമിച്ചതെന്നും സഹപാഠിയുടെ ആരോപണം. ക്ലാസ് മുറയിലും ഡസ്കിലും അബദ്ധത്തിൽ മഷിയായതിന്റെ പേരിൽ അധ്യാപിക ശകാരിച്ചെന്നും ക്ലാസ് മുറി വൃത്തികേടാക്കിയതിന് വലിയ തുക പിഴ ഈടാക്കുമെന്നും സ്റ്റുഡന്റ് പോലീസ് കേഡറ്റംഗമായ റിയയെ സ്റ്റുഡന്റ് പോലീസ് കേഡറ്റിൽ നിന്ന് ഒഴിവാക്കുമെന്ന് പറഞ്ഞതിലുള്ള മനോവിഷമമാണ് റിയയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് സഹപാഠി പറയുന്നത്. റിയയുടെ ആത്മഹത്യാ കുറിപ്പിൽ ഒരധ്യാപികയുടെ പേര് പരാമർശിച്ചിരുന്നു. ഈ അധ്യാപികയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. ഐവർകുളത്തെ പ്രവീൺ-റീന ദന്പതികളുടെ മകളാണ് റിയ പ്രവീൺ. കഴിഞ്ഞ ദിവസമാണ് റിയ പ്രവീണിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അതിനിടെ കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.…
Read Moreകോന്നി താലൂക്ക് ഓഫീസിലെ കൂട്ടഅവധിയെടുത്ത ഉദ്യോഗസ്ഥർ അടിച്ചുപൊളിച്ച് മൂന്നാറിൽ; എഡിഎം ജീവനക്കാരെ സംരക്ഷിക്കുന്നുവെന്ന് എംഎൽഎ ജനീഷ് കുമാർ
കോന്നി: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിയുമായി ബന്ധപ്പെട്ട് എഡിഎം പ്രാഥമികാന്വേഷണ റിപ്പോർട്ട് നൽകി. ഓഫീസിലെ 60 ജീവനക്കാരിൽ 39 പേരും ഒന്നിച്ച് അവധിയെടുത്തതു വിവാദമായതിനെത്തുടർന്നാണ് അന്വേഷണം. ജീവനക്കാരിൽ 19 പേർ അവധിക്ക് അപേക്ഷ നൽകിയിരുന്നു. തഹസിൽദാരും അവധി അപേക്ഷ നൽകുകയും ജില്ലാ കളക്ടറെ വിവരം അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. താൻ ആർക്കും അവധി നൽകിയിട്ടില്ലെന്ന് തഹസിൽദാർ ഇന്നലെ വിശദീകരിച്ചെങ്കിലും 19 ജീവനക്കാരുടെ അവധി അപേക്ഷ താലൂക്ക് ഓഫീസിൽ ഉണ്ടായിരുന്നതായി പറയുന്നു. മറ്റുള്ളവരുടേത് ആകസ്മിക അവധിയെന്ന നിലയിലാണു പരിഗണിക്കുന്നത്. എന്നാൽ ഇവരിൽനിന്നു വിശദീകരണം തേടും. തഹസിൽദാരിൽനിന്ന് അവധി വിവാദത്തിൽ ജില്ലാകളക്ടർ വിശദീകരണം തേടിയിട്ടുണ്ട്. റവന്യുമന്ത്രിയുടെ നിർദേശപ്രകാരം അവധി വിവാദവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകും. അഞ്ചുദിവസങ്ങൾക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി കെ. രാജൻ കളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.അവർ മൂന്നാറിൽ അടിച്ചുപൊളിക്കുന്നു. താലൂക്ക് ഓഫീസിൽനിന്നു…
Read Moreപതിനഞ്ചുകാരിയുടെ പിറകെ നടന്ന് പ്രണയത്തിൽ വീഴിച്ചു; വിവാഹം നൽകി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചത് മുപ്പതുകാരൻ; 66 വർഷം തടവും പിഴയും വിധിച്ച് കോടതി
ഹരിപ്പാട്: പതിനഞ്ചു വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ മുപ്പതുകാരന് 66 വർഷം തടവും ഒരു ലക്ഷത്തി എൺപതിനായിരം രൂപ പിഴയും. വള്ളികുന്നം കടുവിനാൾ പ്ലാനേത്തു വടക്കതിൽ നിസാമുദീന്‍ (30) ഹരിപ്പാട് അതിവേഗകോടതി സ്പെഷൽ ജഡ്ജി എസ്. സജികുമാറാണ് ശിക്ഷ വിധിച്ചത് മാതാവ് ഉപേക്ഷിച്ചു പോകുകയും പിതാവ് ജയിലിലായിരിക്കുകയും ചെയ്ത സാഹചര്യത്തിൽ അമ്മൂമ്മയോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെയാണ് പ്രതി നിരന്തരം പിന്തുടർന്ന് പലതവണ ലൈംഗികമായി പീഡിപ്പിച്ചത്. കേസിൽ 24 സാക്ഷികളെ വിസ്തരിച്ചു. സ്പെഷൽ ജഡ്ജി വള്ളികുന്നം പോലീസ് ഇൻസ്പെക്ടർ എം.എം. ഇഗ്നേഷ്യസ് അന്വേഷണം നടത്തി അവസാന റിപ്പോർട്ട് ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി.
Read More