കോട്ടയം: വെള്ളക്കരം കൂട്ടിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിനു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന്, ടോം കോര ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്ക്വയറില്‍ നിന്നും പ്രകടനമായിട്ടാണ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിനു മുമ്പിലെത്തിയത്. തുടര്‍ന്ന് പോലീസിനു നേരേ പ്രവര്‍ത്തകര്‍ വാട്ടര്‍ ബലൂണ്‍ എറിഞ്ഞു. തുടര്‍ന്നു നടന്ന പ്രതിഷേധയോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൃതദേഹത്തിനും ശവപ്പെട്ടിക്കും മാത്രമേ ഇനി നികുതി ചുമത്താനുള്ളൂവെന്നും യുഡിഎഫ് പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും സുരക്ഷ വര്‍ധിപ്പിച്ചതായും തിരുവഞ്ചൂർ പരിഹസിച്ചു. ഇന്ത്യന്‍ പട്ടാളത്തിന്റെ സുരക്ഷയില്‍ നടന്നാലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിനിടയില്‍ നുഴഞ്ഞുകയറി പ്രതിഷേധിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കെപിസിസി സെക്രട്ടറി പി.എ. സലിം, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍…
Read MoreCategory: Top News
രാജ്യത്തിന് വന്‍ നേട്ടം ! ജമ്മു കാശ്മീരില്‍ 59 ലക്ഷം ടണ്‍ ലിഥിയം കണ്ടെത്തി ! രാജ്യത്ത് തന്നെ ആദ്യം…
രാജ്യത്തിന് വലിയ സന്തോഷം പകരുന്ന വാര്‍ത്തയുമായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാല്‍ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വന്‍ ശേഖരം കണ്ടെത്തിയിരിക്കുന്നത്. 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരമാണ് കാശ്മീരില്‍ നിന്ന് കണ്ടെത്തിയത്. ഇതാദ്യമായിട്ടാണ് രാജ്യത്ത് ലിഥിയം ശേഖരം കണ്ടെത്തുന്നതെന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യന്‍ മൈന്‍സ് സെക്രട്ടറി വിവേക് ഭരധ്വാജ് പറഞ്ഞു. സ്വര്‍ണം, ലിഥിയം അടക്കം 51 ലോഹ- ധാതു നിക്ഷേപങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് അതാത് സംസ്ഥാനങ്ങളിലേക്ക് കൈമാറുകയും ചെയ്തു. 51 എണ്ണത്തില്‍ അഞ്ച് ബ്ലോക്കുകള്‍ സ്വര്‍ണവും പൊട്ടാഷ്, മൊളിബ്ഡിനം തുടങ്ങിയവയാണ് മറ്റുള്ളവ. ജമ്മു കശ്മീര്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, കര്‍ണാടക, ഒഡിഷ, രാജസ്ഥാന്, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലായിട്ടാണ് വിവിധ ലോഹ – ധാതു ശേഖരങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് മന്ത്രാലയം…
Read Moreപന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ; അച്ഛനൊപ്പം വീട്ടിലെത്തിയിരുന്ന സുഹൃത്ത് ചെയ്തതറിഞ്ഞ് ഞെട്ടി അധ്യാപകർ; കണ്ണൂരിലെ സംഭവം ഞെട്ടിക്കുന്നത്
കണ്ണൂർ: കിഴുന്നയിൽ 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛന്റെ സുഹൃത്തായ മധ്യവയസ്കനെ പോലീസ് കസ്റ്റഡിയിലെടുത്തു. കിഴുന്നയിലെ ഗണേശ(52)നെയാണ് എടക്കാട് പോലീസ് പിടികൂടിയത്. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തായ ഗണേശൻ വീട്ടിൽ നിത്യസന്ദർശകനായിരുന്നു. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് എത്തി പെൺകുട്ടിയെ ഗണേശൻ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പീഡനവിവരം കുട്ടി പുറത്ത് പറഞ്ഞത്. സ്കൂൾ അധികൃതരുടെ നേതൃത്വത്തിലാണ് എടക്കാട് പോലീസിൽ പരാതി നൽകിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.
Read Moreമകളെ പാട്ടുപഠിപ്പിക്കാനെത്തിയ യുവാവ് അമ്മയുമായി മുങ്ങി; പാട്ട് പഠിത്തം മുടങ്ങാതിരിക്കാൻ മകളേയും കൂടെക്കൂട്ടി; കുമാരനെല്ലൂരിലെ ഒളിച്ചോട്ടം നാട്ടിൽ പാട്ടാണ്…
കോട്ടയം: ശിഷ്യയെ സംഗതിയും താളവും ചേർത്ത് പാട്ട് പഠിപ്പിച്ചു വന്ന മാഷിന് ഇഷ്ടപ്പെട്ടത് അമ്മയെ. വീട്ടിൽ വന്ന് പാട്ട് പഠിപ്പിച്ച് പോകുന്നതിനിടെ ഇരുവരിലും പ്രണയം മൊട്ടിട്ടു. കോട്ടയം കുമാരനല്ലൂരിലെ പ്രണയകഥ നാട്ടിൽ പാട്ടാണ്. അടുത്തനാളില്‍ വാടകയ്ക്കു താമസിക്കാനെത്തിയതാണു പെണ്‍കുട്ടിയുടെ കുടുംബം. ഗാനമേളയ്ക്കു പാടുന്ന പെണ്‍കുട്ടിയെ പാട്ടു പരിശീലിപ്പിക്കാന്‍ ഒരു യുവാവ് എത്തുമായിരുന്നു. സ്ഥിരമായി വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായി. ഒരു ദിവസം പാട്ടും പാടി യുവാവ് അമ്മയുമായി മുങ്ങി. ഒപ്പം മകളും പോയി. കുമാരനല്ലൂരിലെ പാട്ടുപഠിത്തവും ഒളിച്ചോട്ടവും ഇപ്പോൾ നാട്ടിൽ വൈറലാണ്.
Read Moreസീബ്രാലൈനുകളില്‍ പ്രഥമ പരിഗണന കാല്‍നടയാത്രക്കാര്‍ക്ക്; അപകടമുണ്ടായാല്‍ ഉത്തരവാദിത്വം വാഹത്തിന്റെ ഡ്രൈവര്‍ക്ക്
കൊച്ചി: സീബ്രാലൈനുകളില്‍ പ്രഥമ പരിഗണന കാല്‍നടയാത്രക്കാര്‍ക്കാണെന്നും ഇവിടെ അപകടമുണ്ടായാല്‍ ഉത്തരവാദിത്വം അപകടമുണ്ടാക്കിയ വാഹത്തിന്റെ ഡ്രൈവര്ക്കായിരിക്കുമെന്നും ഹൈക്കോടതി. പ്രധാന റോഡുകളിലെല്ലാം കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ കഴിയുന്ന തരത്തില്‍ സീബ്രാ ലൈനുകള്‍ കൃത്യമായി അടയാളപ്പെടുത്തണമെന്ന് നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് ഇതു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രധാന ചുമതലയാണെന്നും വ്യക്തമാക്കി. കണ്ണൂര്‍ ചെറുകരയില്‍ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കോഴിക്കോടു സ്വദേശിനി ഡൊറീന റോള മെന്ഡെന്സ (50) പോലീസ് ജീപ്പിടിച്ചു മരിച്ച സംഭവത്തില്‍ ആശ്രിതര്‍ക്ക് 48.32 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന തലശേരി എംഎസിടിയുടെ വിധിക്കെതിരെ സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പു നല്കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്. ജംഗ്ഷനുകളിലും സീബ്ര ലൈനുള്ള ഭാഗത്തും വാഹനങ്ങളുടെ വേഗം കുറയ്ക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് നിയമപരമായി ബാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിധിയുടെ പകര്‍പ്പ് ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, പൊതുമരാമത്ത് വകുപ്പു സെക്രട്ടറി, ദേശീയപാത…
Read Moreപീഡനക്കേസില്‍ ഉണ്ണിമുകുന്ദന് തിരിച്ചടി; അനുകൂല വിധി വാങ്ങിയത് കോടതിയെ തെറ്റിധ രിപ്പിച്ച്; വ്യാജ സത്യവാംഗ്മൂലം ഉണ്ടാക്കിയത് അഡ്വ. സൈബി ജോസ്
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന് ഉണ്ണിമുകുന്ദന് തിരിച്ചടി. കേസിന്റെ വിചാരണ സ്റ്റേ ചെയ്തുകൊണ്ടു ള്ള ഉത്തരവ് ഹൈക്കോടതി നീക്കി. കോടതിയെ തെറ്റിധരിപ്പിച്ചാണ് നേരത്തെ സ്റ്റേ വാങ്ങിയതെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചതോടെയാണ് നടപടി. കൊച്ചിയിലെ ഫ്ലാറ്റില്‍ തിരക്കഥ ചര്‍ച്ച ചെയ്യാനെത്തിയ യുവതിയെ ഉണ്ണി മുകുന്ദന് ബലാംത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. എന്നാല്‍ കേസ് ഒത്തുതീര്‍പ്പായെന്ന് കാട്ടി തന്റെ പേരില്‍ വ്യാജസത്യവാംഗ്മൂലം സമര്‍പ്പിച്ചാണ് അനുകൂല വിധി വാങ്ങിയതെന്ന് കാട്ടി പരാതിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു. കൈക്കൂലി കേസില്‍ ആരോപണവിധേയനായ സൈബി ജോസാണ് ഉണ്ണിമുകുന്ദന് അനുകൂല വിധി നേടിക്കൊടുത്തത്. അഭിഭാഷകന് ഇരയുടെ പേരില്‍ കള്ളസത്യവാംഗ്മൂലം സമര്‍പ്പിച്ച് കോടതിയെ തെറ്റിധരിപ്പിച്ചത് ഗുരുതരമെന്ന് കോടതി പറഞ്ഞു. ഇര ഒത്തുതീര്‍പ്പിന് തയാറായെന്ന് കാട്ടി പരാതിക്കാരിയുടെ ഒപ്പോടെയാണ് സൈബി ജോസ് സത്യവാംഗ്മൂലം സമര്‍പ്പിത്. എന്നാല്‍ ഇത് വ്യാജമാണെന്ന് യുവതി കോടതിയെ അറിയിച്ചു കോടതിയെ തെറ്റിധരിപ്പിക്കുന്നത് ഗൗരവമുള്ള വിഷയമാണെന്ന്…
Read Moreസംസ്ഥാനത്ത് ഓണ്‍ലൈൻ ലൈംഗിക കച്ചവടം; ആളുകളെ വീഴ്ത്തുന്നത് വാട്സാപ്പ് സന്ദേശത്തിലൂടെ; മണിക്കൂറിന് 2000 രൂപ മുതല്‍; ഞെട്ടിക്കുന്ന ഓഫറുകളും…
സീമ മോഹന്‍ലാല്‍ കൊച്ചി: മണിക്കൂറിന് 2,000 രൂപ മുതല്‍ മുകളിലേക്ക് പണം മുടക്കി ലൈംഗിക സുഖം നേടാനുള്ള ഓഫറുകളുമായി സംസ്ഥാനത്ത് ഓണ്‍ലൈന്‍ സെക്സ് ട്രേഡ് സംഘങ്ങള്‍ പിടിമുറുക്കുന്നു. ലൈംഗിക കച്ചവടത്തിന് പുതുരീതികള്‍ വാഗ്ദാനം ചെയ്ത് യുപിയിലെ നോയിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഫ്രണ്ട്ഷിപ്പ് ഡേറ്റിംഗ് സര്‍വീസാണ് യുവതി യുവാക്കളുടെ മൊബൈല്‍ നമ്പറുകളിലേക്ക് വാട്സാപ്പ് സന്ദേശങ്ങള്‍ അയച്ച് സെക്സ് ട്രേഡിംഗിനുള്ള സൗകര്യം ഒരുക്കുന്നത്. സെക്സ് ട്രേഡിനു താല്പര്യമുണ്ടോയെന്നു ചോദിച്ചു സന്ദേശം അയയ്ക്കുന്ന യുവതി ഡേറ്റിംഗ് സൈറ്റിന്റെ ലിങ്കും അയച്ചു നല്‍കും. ഇവരുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് മീറ്റിംഗ് ലഭ്യമാകുക. രജിസ്ട്രേഷന് ഫീ 2000 രൂപയാണ്. താല്പര്യമുള്ളവരോട് പിന്‍കോഡ് ചോദിച്ചശേഷം ആ ജില്ലയില്‍ ഇവരുടെ സേവനം ലഭ്യമാകുന്ന സ്ഥലം പറയുന്നതാണ് രീതി. തുടര്‍ന്ന് സെക്സ് ട്രേഡിംഗിന് തയാറുള്ള സ്ത്രീയെയോ പുരുഷനെയോ മീറ്റ് ചെയ്യാം. താല്പര്യമുള്ള ഇടം തെരഞ്ഞെടുക്കാം.മെട്രോ നഗരങ്ങള്‍…
Read Moreദേശീയപാത വരുമ്പോൾ..! യക്ഷിയും ദേവിയും ഇരിക്കുന്ന തോട്ടപ്പള്ളിയിലെ റോഡുവക്കിലെ ഒറ്റപ്പന മുറിച്ചു മാറ്റുന്നു; കണ്ണീർ പൊഴിച്ച് വിശ്വാസികൾ
അമ്പലപ്പുഴ: ഒരു ദേശത്തെ പ്രശസ്തമാക്കിയ പന ഓർമയാകുന്നു. തോട്ടപ്പള്ളി ഒറ്റപ്പനയിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പനയാണ് ദേശീയപാതാ വികസനത്തിന്റെ പേരിൽ മുറിച്ചുമാറ്റുന്നത്. ദേശീയപാതയിൽ തോട്ടപ്പള്ളി സ്പിൽവേക്ക് വടക്ക് കിഴക്കു ഭാഗത്തായാണ് ഒറ്റപ്പന നിൽക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള ഒറ്റപ്പനയുടെ പേരിലാണ് പിന്നീട് ഈ സ്ഥലവും അറിയപ്പെട്ടു തുടങ്ങിയത്. തോട്ടപ്പള്ളി കുരുട്ടൂർ ഭഗവതി ക്ഷേത്രത്തിലെ തോഴിയായ യക്ഷി ക്ഷേത്രത്തിനു മുന്നിലെ ഈ പനയിലുണ്ടെന്നാണ് ഭക്തരുടെ വിശ്വാസം. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഒറ്റപ്പന മുറിച്ചുമാറ്റാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, ഉത്സവം നടക്കുന്നതിനാൽ പന മുറിക്കുന്നത് നീട്ടിവയ്ക്കണമെന്നു ക്ഷേത്ര ഭാരവാഹികൾ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. ഉത്സവകാലങ്ങളിൽ ഒറ്റപ്പനയുടെ ചുവട്ടിലാണ് ഗുരുതിയും മറ്റു പൂജകളും നടക്കുന്നത്. ഇനി ഈ ചടങ്ങുകൾ ഓർമയായി മാറുകയാണ്. പനയിലുണ്ടായിരുന്ന യക്ഷി, ദേവി എന്നിവയെ ആവാഹിച്ച് കുടിയിരുത്തി. റോഡു വികസനം യാഥാർഥ്യമാകുമ്പോൾ പ്രസിദ്ധമായ ക്ഷേത്രത്തിന്റെ രണ്ടു കൊടിമരങ്ങളും ഇല്ലാതാകും. റോഡു…
Read Moreജെറിനും അന്നയ്ക്കും കേരളം ഏറെ ഇഷ്ടം; ഒരു കാര്യത്തിൽ മാത്രം വിജോയിപ്പ്; അടുത്ത വരവ് മഴക്കാലം ആസ്വദിക്കാനെന്ന് സ്വീഡൻ ദമ്പതികൾ
കോട്ടയം: സ്വീഡനില്‍നിന്നു രണ്ടാം തവണയാണ് ജെറിനും ഭാര്യ അന്നയും കേരളം കാണാനെത്തുന്നത്, കേരളം ഏറെ ഇഷ്ടപ്പെട്ടു. ആളുകളും കാലാവസ്ഥയും ഭക്ഷണവുമെല്ലാം വളരെ നല്ലത്. വിയോജിപ്പ് ഒരു കാര്യത്തില്‍ മാത്രം; നദികളും ജലാശയങ്ങളും തീരപ്രദേശവും വൃത്തിഹീനം. കായലും നദികളും ദൈർഘ്യമേറിയ കടലോരങ്ങളും എത്രകണ്ടാലും മടുപ്പുതോന്നില്ല. എന്നാല്‍ ഇവിടെയെല്ലാം ശുചിയായിട്ട് സൂക്ഷിച്ചാല്‍ എത്ര നന്നായിരിക്കും. കഴിഞ്ഞ ആറു വര്‍ഷമായി ലോക രാജ്യങ്ങള്‍ ചുറ്റിസഞ്ചരിക്കുകയാണ് ജെറിനും അന്നയും. സൈക്കിളിലാണ് യാത്ര. ഉത്തരേന്ത്യയില്‍ പലയിടത്തും സൈക്കിളില്‍ സഞ്ചരിച്ചു. കേരളത്തിലെ റോഡുകളിലെ തിരക്ക് കാരണം സൈക്കിള്‍ ഒഴിവാക്കി ബസിലും മറ്റുമാണ് യാത്ര. കോഴിക്കോട്ടും മൂന്നാറിലും യാത്ര ചെയ്തു. കോട്ടയത്തുനിന്നും ബോട്ടില്‍ ആലപ്പുഴയ്ക്ക് കായല്‍യാത്ര ആസ്വദിക്കാനെത്തിയതാണ്. കോടിമതയില്നിന്നു ബോട്ടില്‍ കയറാനെത്തി വഴിതെറ്റി എത്തിയത് കോട്ടയം പഴയ ബോട്ട് ജെട്ടിയില്‍. പഴയ ജെട്ടിയിലെ പോളയും മാലിന്യങ്ങളും നിറഞ്ഞ ജലാശയം കണ്ടിട്ടാണ് വിദേശ ദമ്പതികള്‍ ചോദിച്ചുപോയി- നിങ്ങള്‍ എന്താണ്…
Read Moreറമ്മി കളിച്ചുണ്ടാക്കിയത് ലക്ഷങ്ങളുടെ കടം; കളി ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട ഭാര്യയ്ക്ക് ക്രൂരമർദനം; ഒടുവിൽ മദ്യത്തിൽ അപയം കണ്ട യുവാവ് ജീവനൊടുക്കിയ നിലയിൽ
പാലക്കാട്: കൊല്ലങ്കോട് യുവാവ് ജീവനൊടുക്കിയത് റമ്മി കളിയിലൂടെയുണ്ടായ ലക്ഷങ്ങളുടെ കടബാധ്യത കാരണമെന്ന് ഭാര്യ വൈശാഖ. കഴിഞ്ഞ ദിവസമാണ് കൊല്ലങ്കോട് സ്വദേശി ഗിരീഷിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 25 പവനോളം സ്വർണം വിറ്റും പണയം വെച്ചുമാണ് ഗിരീഷ് റമ്മി കളിച്ചിരുന്നതെന്ന് ഭാര്യ പറയുന്നു. കൊവിഡ് കാലത്ത് നേരം പോക്കിനായി തുടങ്ങിയ റമ്മി കളി പിന്നീട് സ്ഥിരമായി. ഇതിന് അടിമയായതോടെ ലഭിക്കുന്ന ശന്പളം മുഴുവൻ കളിക്കുന്നതിന് വേണ്ടി ചിലവാക്കി. പണം തികയാതെ വന്നതോടെ ഭാര്യയുടെ സ്വർണം വിറ്റും പണയം വച്ചും കളി തുടർന്നു. ഇതിനിടയിൽ മദ്യപാനവും ആരംഭിച്ചു. കടം പെരുകിയെങ്കിലും കളി ഉപേക്ഷിച്ചില്ല. റമ്മി കളി നിർത്താൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് അത് കേട്ടിരുന്നില്ലെന്നും മർദിക്കുകയായിരുന്നെന്നും ഭാര്യ പറയുന്നു.
Read More