കൊല്ലം: സിവിൽ സ്റ്റേഷനിൽ ബോംബ് വച്ചതായി ഭീഷണിക്കത്തഴുതിയതിനെതുടർന്ന് പിടിയിലായ പ്രതി ഷാജൻ ക്രിസ്റ്റഫറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ വീട്ടിൽനിന്ന് നിരവധി കത്തുകളാണ് പോലീസ് കണ്ടെടുത്തത്. വരാനിരിക്കുന്ന തീയതികളിൽ ബോംബ് സ്ഫോടനം നടക്കുമെന്നുള്ളതാണ് കത്തിലെ ഉള്ളടക്കം. ഇതിലെ കൈയക്ഷരം പ്രതിയുടെതാണെന്ന് തിരിച്ചറിഞ്ഞു. കുറെ വർഷങ്ങളായി ഇയാൾ ഇത്തരത്തിൽ ഭീഷണിക്കത്തുകൾ എഴുതിവരികയാണ്. ഏറ്റവും ഒടുവിൽ കഴിഞ്ഞദിവസമാണ് സിവിൽ സ്റ്റേഷനിലെ ഏഴുഓഫീസുകളിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്നുള്ള കത്ത് കളക്ടറുടെ പേരിൽ അയച്ചത്. ജീവനക്കാർ പരിഭ്രാന്തരായതോടെ കളക്ടറേറ്റിലെ മുഴുവൻ ജീവനക്കാരെയും ഒഴിപ്പിച്ചു.എഴുതിയയാളുടെ മേൽവിലാസവും ഫോൺ നന്പരും കത്തിലുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജൻ ക്രിസ്റ്റഫർ പിടിയിലായത്. ഇയാളെ വിശദമായി പോലീസ് ചേദ്യം ചെയ്തിരുന്നു. മാതാവിന്റെ ഫോണാണ് പലപ്പോഴും ഇയാൾ ഉപയോഗിച്ചുവന്നത്. ഇവർക്ക് ഇയാളുടെ സ്വഭാവം അറിയാമായിരുന്നിട്ടും മറച്ചവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read MoreCategory: Top News
ബസിൽ പെൺകുട്ടികൾക്ക് സീറ്റൊരുക്കി നൽകും; പിന്നെ തട്ടിലും മുട്ടലും; ചേട്ടന്റെ സൂക്കേട് ചോദ്യം ചെയ്ത് പെൺകുട്ടി;ബസിൽ പിന്നീട് സംഭവിച്ചത് കണ്ടോ!
തളിപ്പറന്പ്: കണ്ടാൽ പക്കാ മാന്യൻ. സ്ഥിരമായി ബസിന്റെ മുൻവശത്തെ വാതിലിനടുത്ത സീറ്റിന്റെ സൈഡിൽ ഇരുത്തം. സീറ്റ് ഒഴിവ് വരുമ്പോൾ പെൺകുട്ടികളെ വിളിച്ച് അരികിലിരുത്തും. അറിയാത്തപോലെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കും. സ്പർശനം കൂടുമ്പോൾ പെൺകുട്ടികൾ എഴുന്നേറ്റ് പോകുകയാണ് പതിവ്. മണക്കടവിൽനിന്നു കണ്ണൂരിലേക്ക് പുറപ്പെടുന്ന ബസിലാണ് സംഭവം. സ്ഥിരമായി ഈ ബസിലാണ് ഇയാൾ യാത്ര ചെയ്യുന്നത്. ഒടുവള്ളിയിൽനിന്ന് കയറി തളിപ്പറമ്പ് മന്നയ്ക്ക് ഇറങ്ങും. ബസിൽ മറ്റ് സീറ്റുകളുണ്ടെങ്കിലും മുൻവശത്തെ വാതിലിനടുത്തുള്ള സീറ്റിൽ മാത്രമേ ഇരിക്കൂ. ഇന്ന് രാവിലെ ബസ് പൂവ്വം ബസ് സ്റ്റോപ്പിലെത്തിയപ്പോഴാണ് ഒരു വിദ്യാർഥിനി ഇയാളുടെ മോശമായ ഇടപെടൽ സഹിക്ക വയ്യാതെ പ്രതികരിച്ചത്. സീറ്റിൽനിന്ന് എഴുന്നേറ്റ് നിന്ന പെൺകുട്ടി ഡ്രൈവറോട് ബസ് നിർത്താൻ ആവശ്യപ്പെടുകയും എന്താണ് ചേട്ടന്റെ പ്രശ്നം എന്ന് ചോദിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ അപ്രതീക്ഷിതമായ പ്രതികരണത്തിൽ ഇയാൾ ഒന്ന് ഞെട്ടി. അപ്പോഴേക്കും ആളുകൾ ഇയാളെ വളഞ്ഞിരുന്നു. ആദ്യ…
Read Moreവീട്ടമ്മയുടെ ഫോട്ടോ അശ്ലീലസൈറ്റില്‍ പ്രചരിപ്പിച്ച സംഭവം ! യുവതികളടക്കം എട്ടു സഹപാഠികള്‍ക്കെതിരേ കേസ്…
യുവതിയുടെ ഫോട്ടോ അശ്ലീലസൈറ്റില്‍ അപ്ലോഡ് ചെയ്ത സംഭവത്തില്‍ സഹപാഠികളായിരുന്ന എട്ടുപേര്ക്കെതിരേകാട്ടാക്കട പോലീസ് കേസെടുത്തു. ആലമുക്ക് സ്വദേശിനിയുടെ പരാതിയില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സഹപാഠികള്‍ക്കെതിരെയാണ് കേസ്. പ്രതി ചേര്‍ക്കപ്പെട്ടവരില്‍ സര്‍ക്കാര്‍ ജീവനക്കാരുമുണ്ട്. 207 അംഗങ്ങളുള്ള സ്കൂള്‍ ഗ്രൂപ്പില്‍ നിന്നുള്ള യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും അശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്തെന്നാണ് പരാതി. ഈ ചിത്രങ്ങളും അശ്ലീല പദപ്രയോഗങ്ങളുമായി പരാതിക്കാരിയുടെ ഫോണിലേക്ക് വിദേശത്തു നിന്നു നിരന്തരം സന്ദേശം വന്നതോടെയാണ് സഹപാഠികളാണ് ഇതിനു പിന്നിലെന്ന് മനസ്സിലായതെന്ന് പരാതിയില്‍ പറയുന്നതായി പോലീസ് അറിയിച്ചു. ഇതേസമയം, വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ശ്രമമാണ് പരാതിക്കു പിന്നിലെന്ന് ആരോപണ വിധേയര്‍ ആരോപിച്ചു. ഒരുമിച്ചെടുത്ത ഫോട്ടോ, സുഹൃത്തുക്കള്‍ അകന്നതിനെ തുടര്‍ന്ന് വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം. ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ ഫോട്ടോയും പേരും വയസുമടക്കം അശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പരുകളില്‍…
Read Moreജഡ്ജിമാരുടെ പേരില്‍ കൈക്കൂലി; പീഡനക്കേസ് പ്രതിയായ നിര്‍മാതാവിനെ ചോദ്യം ചെയ്തു; താൻ വാങ്ങിയത് ഫീസ് മാത്രമെന്ന് സൈബി
കൊച്ചി: ജഡ്ജിമാര്‍ക്ക് കൊടുക്കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അഡ്വ. സൈബി ജോസിന് പണം നല്കിയ സിനിമാ നിര്‍മാതാവിനെ ചോദ്യം ചെയ്തു. ഇയാളുടെ ഭാര്യയേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. പീഡനക്കേസില്‍ ജഡ്ജിയെ സ്വാധീനിച്ച് ജാമ്യം വാങ്ങിത്തരാമെന്ന് പറഞ്ഞ് ഹൈക്കോടതി അഭിഭാഷകനായ സൈബി ജോസ് നിര്‍മാതാവില്‍നിന്ന് പണം വാങ്ങിയെന്നാണ് ആരോപണമുയര്‍ന്നത്. ഇതില്‍ ഉള്‍പ്പെട്ട നിര്‍മാതാവിനെയും ഭാര്യയെയും കഴിഞ്ഞ തിങ്കളാഴ്ചയാണ് അന്വേഷണസംഘം ചോദ്യം ചെയ്തതെന്നാണ് വിവരം. എന്നാല്‍ ഇവരുടെ മൊഴി സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ആരോപണമുയര്‍ന്നതിന് പിന്നാലെ ഹൈക്കോടതി ജഡ്ജിമാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അഭിഭാഷകനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ജഡ്ജിമാരുടെ പേരില്‍ 72 ലക്ഷത്തോളം രൂപ കക്ഷികളില്‍നിന്ന് സൈബി കൈക്കൂലി വാങ്ങിയെന്ന് ഹൈക്കോടതി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പണം വാങ്ങിയത് ഫീസായിട്ടാണെന്നാണ് സൈബിയുടെ വാദം.
Read Moreസ്വന്തം കുഞ്ഞായി വളർത്താൻ സർട്ടിഫിക്കറ്റ് ആവശ്യമോ? പണം നല്കിയാണോ കുഞ്ഞിനെ വാങ്ങിയത്; കളമശേരി വ്യാജ ജനനസർട്ടിഫിക്കറ്റ് കേസിന് പ്രത്യേക പോലീസ് സംഘം
കൊച്ചി/കാക്കനാട്/കളമശേരി: വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കി കളമശേരി മെഡിക്കൽ കോളജിൽനിന്ന് കുഞ്ഞിനെ ദത്തെടുത്ത സംഭവത്തിൽ പണം നല്കിയാണോ കുഞ്ഞിനെ വാങ്ങിയതെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തൃക്കാക്കര അസി. കമ്മീഷണർ പി.വി. ബേബിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയ അനിൽകുമാറിനായുള്ള അന്വേഷണവും പോലീസ് തുടരുന്നുണ്ട്. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കളമശേരി മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ പരാതിയിൽ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. കിയോസ്ക് ഡസ്കിലെ ജീവനക്കാരി രഹ്നയെയും പോലീസ് പ്രതി ചേർത്താണ് അന്വേഷണം. ഉദ്യോഗസ്ഥരുടെ ചാറ്റുകൾ പുറത്ത്കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ മാസങ്ങൾക്കുമുന്പേ തന്നെ ശ്രമം നടന്നുവെന്ന് വ്യക്തമാക്കുന്ന ചാറ്റുകൾ പുറത്ത്. ആശുപത്രി മെഡിക്കൽ റിക്കാർഡ്സിലെ ഉദ്യോഗസ്ഥ നടത്തിയ വാട്സ്ആപ് ചാറ്റ് പോലീസ് കണ്ടെത്തി. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖ വേണമെന്നാണ് നഗരസഭാ…
Read Moreശമ്പളം, ഗവേഷണം, ഒടുവിൽ ഹോട്ടൽ വിവാദവും; ഒന്നര വർഷമായി കൊല്ലത്ത് താമസിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലിൽ; ഇഡിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്
കൊല്ലം: സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിനെ വിടാതെ പിടികൂടി വിവാദങ്ങൾ. ശന്പളത്തി ന്റെയും ഗവേഷണ പ്രബന്ധത്തിന്റെയും പേരിലുണ്ടായവിവാദങ്ങൾക്കു പിന്നാലെ പുതിയ വിവാദം ഉടലെടുത്തിരിക്കുക യാണ്. ചിന്താ ജെറോം കഴിഞ്ഞ ഒന്നേമുക്കാൽ വർഷമായി കൊല്ലത്ത് തങ്കശേരിയിലെ പഞ്ചനക്ഷത്ര റിസോർട്ടിൽ താമസിച്ചുവരികയാണെന്നും ഇതിന്റെ സാമ്പത്തിക സ്രോതസ് പരിശോധിക്കണമെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ് ആണ് രംഗത്തു വന്നിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ക്കും എന്‍ഫോഴ്സ്മെന്റെ ഡയക്ടറേറ്റിനും യൂത്ത് കോണ്‍ഗ്രസ് പരാതി നല്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളമാണ് വിജിലന്‍സിന് പരാതി നല്‍കിയത്. സീസൺ സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന മൂന്ന് ബെഡ്റൂം അപ്പാർട്ട്മെന്റിന് സാധാരണ ദിവസങ്ങളിൽ നൽകേണ്ടത് 5500 രൂപയും 18% ജിഎസ്ടിയും ഉൾപ്പെടെ പ്രതിദിനം 6490 രൂപയാണ്. അത്തരത്തിൽ ഏറ്റവും കുറഞ്ഞ വാടകയായ 6490 വച്ച് കഴിഞ്ഞ ഒന്നേമുക്കാൽ വർഷക്കാലമായി 38…
Read More16കാരനെ ലൈംഗികമായി പീഡിപ്പിച്ചു ! ട്രാന്‍സ് ജെന്‍ഡര്‍ ‘സഞ്ജു സാംസണ്’ ഏഴുവര്‍ഷം തടവ്…
കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ട്രാന്‍സ്ജെന്‍ഡര്‍ക്ക് ഏഴു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി. ചിറയിന്‍കീഴ് ആനത്തലവട്ടം എല്‍പിഎസിന് സമീപം സഞ്ജു സാംസണെയാണ് (34) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു കേസില്‍ ട്രാന്‍സ്ജെന്‍ഡറെ ശിക്ഷിക്കുന്നത്. 2016 ഫെബ്രുവരി 23നാണ് സംഭവം. ചിറയിന്‍കീഴ് നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന 16കാരനെ പ്രതി പരിചയപ്പെടുകയായിരുന്നു. തുടര്‍ന്ന് തമ്പാനൂര്‍ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനില്‍ കൊണ്ട് പോയി ലൈംഗിക പീഡനത്തിന് വിധേയനാക്കുകയായിരുന്നു.പീഡനത്തില്‍ ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞില്ല. വീണ്ടും പല തവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് പറഞ്ഞെങ്കിലും പോകാന്‍ തയാറായില്ല. ഫോണിലൂടെ നിരന്തരം മെസേജുകള്‍ അയച്ചതും കുട്ടി പലപ്പോഴും ഫോണില്‍ സംസാരിക്കുന്നതില്‍ ഭയപ്പെടുന്നതും അമ്മ ശ്രദ്ധിച്ചു. കുട്ടി ഫോണ്‍ ബ്ലോക്ക് ചെയതപ്പോള്‍ പ്രതി ഫേസ്ബുക്ക് മെസഞ്ചറിലൂടെ മെസേജുകള്‍ അയച്ചു.…
Read Moreകേബിളുകൾ മനുഷ്യരുടെ കാലനാകുന്നു; കേബിളിൽ കുടുങ്ങി സ്കൂട്ടര്‍ മറിഞ്ഞ് വീട്ടമ്മ മരിച്ചു; നിരവധി തവണ പരാതി പറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ
ആലപ്പുഴ: കായംകുളത്ത് കേബിളിൽ കുടുങ്ങി സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്. ഭർത്താവ് വിജയൻ ഓടിച്ച സ്കൂട്ടർ റോഡിനു കുറുകെ കിടന്ന കേബിൾ വയറിൽ കുരുങ്ങി സ്കൂട്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു. പിന്നിൽ യാത്ര ചെയ്തിരുന്ന ഉഷ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂർ ഉള്ള മരുമകളുടെ വീട്ടിൽ എത്തിയ ശേഷം ഉഷയും ഭർത്താവ് വിജയനും തിരിച്ചു സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇടശേരി ജംഗ്ഷൻ കിഴക്ക് വശം വെച്ചായിരുന്നു അപകടം. പിറകിൽ വരികയായിരുന്ന മകന്റെ ദേഹത്തും കേബിൾ കുരുങ്ങി. അപകടത്തിൽ പരിക്കേറ്റ ഉഷയെ ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രാദേശിക ചാനലിന്റെ കേബിളാണ് അപകടം ഉണ്ടാക്കിയതെന്നാണ് വിവരം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേബിൾ മാറ്റിയില്ലെന്ന് നാട്ടുകാർ…
Read Moreകൊച്ചിയില്‍ രണ്ടു കണ്ടെയ്നര്‍ അഴുകിയ മത്സ്യം പിടികൂടി ! മത്സ്യം പൂര്‍ണമായും ചീഞ്ഞളിഞ്ഞ നിലയില്‍…
എറണാകുളം മരടില്‍ രണ്ട് കണ്ടെയ്നര്‍ പഴകിയ മത്സ്യം പിടികൂടി. വാഹനത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ നഗരസഭാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ചീഞ്ഞളിഞ്ഞ മത്സ്യം കണ്ടെത്തിയത്. പിരാന, രോഹു ഇനങ്ങളില്‍ പെട്ട മത്സ്യമാണ് അഴുകിയ നിലയില്‍ പിടിച്ചെടുത്തിരിക്കുന്നത്. ഫ്രീസര്‍ സംവിധാനം ഇല്ലാത്ത കണ്ടെയ്നര്‍ വാഹനത്തില്‍ ആന്ധ്രാ പ്രദേശില്‍ നിന്നു കൊണ്ടുവന്ന മത്സ്യമാണ് ഇവ. ഒരു കണ്ടെയ്നറിലെ മത്സ്യം പൂര്‍ണമായും ചീഞ്ഞളിഞ്ഞ നിലയിലാണ്. മറ്റൊരു കണ്ടെയ്നറില്‍ ചീഞ്ഞളിഞ്ഞ മത്സ്യത്തോടൊപ്പം നല്ല മത്സ്യവും ഇടകലര്‍ത്തി ബോക്സുകളില്‍ ഐസ് നിറച്ചു സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രാദേശിക വിപണിയില്‍ വില്പനയ്ക്കായി എത്തിക്കുന്നതിനു സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ എന്നാണ് വിവരം. നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
Read More14കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൈയും കാലും കെട്ടി തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചു ! ഞെട്ടിക്കുന്ന സംഭവം…
അസമില്‍ 14കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി. കൈയും കാലും ബന്ധിച്ച നിലയില്‍ അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ തേയില തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി മൂന്ന് മുതല്‍ കാണാതായ പെണ്‍കുട്ടിയെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഭൈജാന്‍ അലി, സഫര്‍ അലി എന്നിവരാണ് അറസ്റ്റിലായതെന്ന് ദിബ്രുഗഢ് എസ്.പി ശ്വേതക് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പോലീസ് സംശയിക്കുന്നത്. കൈയും കാലും കയര്‍കൊണ്ട് കെട്ടിയ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി അസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭൈജാന്‍ അലി എന്നയാള്‍ ഫെബ്രുവരി മൂന്നിന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി രണ്ട് ദിവസം തേയിലതോട്ടത്തില്വച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഭൈജാന്‍ അലി എന്നയാള്‍ തന്റെ മകളെ…
Read More