കാസര്‍ഗോഡ്: പത്തൊന്‍പതുകാരിയെ മയക്കുമരുന്നു നല്‍കിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കാഞ്ഞങ്ങാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലായി ലോഡ്ജിലും വാടക മുറികളിലുമായി കഴിയുന്ന ജാസ്മിന് (22), കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ സത്താര്‍ എന്ന ജംഷി (31) എന്നിവരെയാണ് കാസര്‍ഗോഡ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കാസര്ഗോട്ടുള്ള ലോഡ്ജ് കേന്ദ്രീകരിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലാണ് പ്രതികളുടെ അറസ്റ്റ്. അറസ്റ്റിലായ ജാസ്മിന് പെണ്‍കുട്ടികളെ വിവിധയിടങ്ങളില്‍ എത്തിച്ച് ഇടപാടുകാര്‍ക്കു കൈമാറുന്ന സംഘത്തിലെ കണ്ണിയാണെന്ന് പൊലീസ് അറിയിച്ചു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നവരുടെ എണ്ണം അഞ്ചായി.പട്ളയിലെ ജെ. ഷൈനിത്ത് കുമാര്‍ (30), ഉളിയത്തടുക്കയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന എന്‍. പ്രശാന്ത് (43), ഉപ്പള മംഗല്‍പ്പാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ കഷ്ടപ്പാടുകള്‍ ചൂഷണം…
Read MoreCategory: Top News
വിദ്യാർഥിനിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവം; ലൈംഗികാതിക്രമങ്ങൾ തടയാൻ സ്കൂളുകളിൽ സിസിടിവി സ്ഥാപിക്കും
മുംബൈ: ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ സ്കൂളുകളില്‍ സിസിടിവി സ്ഥാപിക്കാനൊരുങ്ങി മഹാരാഷ്ട്ര. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഇക്കാര്യം അറിയിച്ചത്. സിസിടിവി സ്ഥാപിക്കാന്‍ സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ഭരണകക്ഷിയായ ബിജെപിയുടെ ഉമാ ഖപാരെ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു ഫഡ്നാവിസ്. മുംബൈയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി ചോദ്യമുന്നയിച്ചത്.
Read Moreനാലാംതരംഗം ലോകത്തെ കീഴ്പ്പെടുത്തുമോ ? ജോലിഭാരത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ് ഡോക്ടര്‍; ചൈനയില്‍ നിന്നു പുറത്തു വരുന്ന ദൃശ്യങ്ങള്‍ ഭീതിജനകം…
ലോകം കോവിഡിന്റെ നാലാംതരംഗ ഭീഷണിയില്‍ നില്‍ക്കെ ചൈനയില്‍ നിന്നു പുറത്തു വരുന്ന ദൃശ്യങ്ങള്‍ അതീവ ആശങ്കാജനകമാണ്. ചൈനയില്‍ അതിഭയങ്കരമായി കോവിഡ് വ്യാപനം തുടരുകയാണ്. ആശുപത്രി നിറഞ്ഞുകവിഞ്ഞ് ചികിത്സാസംവിധാനങ്ങള്‍ തകിടം മറിഞ്ഞതിന്റേയും മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ നേരത്തേ പുറത്ത് വന്നിരുന്നു. രോഗികളെ ചികിത്സിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങളാണ് ഏറ്റവും ഒടുവില്‍ ചൈനയില്‍ നിന്നെന്നുള്ളത് എന്ന് കരുതപ്പെടുന്ന തരത്തില്‍ പുറത്തുവരുന്നത്. രോഗികളെ ചികിത്സിക്കാന്‍ നിയോഗിക്കപ്പെട്ട ഡോക്ടര്‍ തുടര്‍ച്ചയായി ജോലി ചെയ്തതിനെത്തുടര്‍ന്ന് തളര്‍ന്നു വീഴുന്ന ദൃശ്യമാണ് ദി ടെലിഗ്രാഫ് പുറത്തുവിട്ടത്. ഒന്നിനു പിറകെ ഒന്നായി രോഗികളെ പരിചരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ ബോധരഹിതനായി തന്റെ ഇരിപ്പിടത്തില്‍ നിന്നും ഊര്‍ന്ന് വീഴുന്നതായി ദൃശ്യത്തിലുണ്ട്. രോഗികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ഓടിയെത്തി. ഡോക്ടര്‍ക്ക് വെള്ളം നല്കാന് അദ്ദേഹം അബോധാവസ്ഥയിലായതിനാല്‍ ഇതിന് സാധിച്ചില്ല. ഏറെ പണിപ്പെട്ടാണ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഇരിപ്പിടത്തില്‍ നിന്നും മാറ്റിയത്. പ്രതിഷേധങ്ങളെത്തുടര്‍ന്ന് സീറോ കോവിഡ്…
Read Moreരണ്ടുമാസം ഹോം നഴ്സ് വന്നപോയപ്പോൾ വീട്ടുകാർക്ക് നഷ്ടപ്പെട്ടത് അഞ്ചു പവൻ; തെളിവിനായി തിരയുന്നതിനിടെ യുവതിയുടെ ഫോണിലേക്ക് ഒരു മെസേജ്; യുവതിയുടെ കൈയിൽ വിലങ്ങും വണു…
ചാത്തന്നൂർ: വീട്ടിൽ നിന്നും അഞ്ച് പവന്റെ സ്വർണാഭരണങ്ങൾ കവർന്ന ഹോം നഴ്സ് അറസ്റ്റിലായി. കൊല്ലം വിളക്കു പാറ ഷാജി മൻസിലിൽ ഷാജിയുടെ ഭാര്യ സബീന (37) യെ യാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വാപ്പാല പുരമ്പിൽ സ്വദേശി ദിവ്യാവിനോദിന്റെ പരാതിയിന്മേൽ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ രണ്ട് മാസമായി ദിവ്യയുടെ വീട്ടിൽ ഹോം നേഴ്സായി ജോലിനോക്കിയിട്ട് സബീന ഈ മാസം 10 – ന് ജോലി ഉപേക്ഷിച്ചിരുന്നു ഈ കാലയളവിലാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത്. സബീനയാകാം മോഷണം നടത്തിയതെന്ന് വീട്ടുകാർ സംശയം ഉന്നയിക്കുകയും പോലീസ് സബീനയെ ചോദ്യം ചെയ്തെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല. അന്വേഷണം നടത്തിവരുന്നതിനിടെ സബീനയുടെ മൊബൈൽ ഫോണിൽ ബാങ്കിൽ നിന്നുംവന്ന ഒരു സന്ദേശത്തെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വിളക്കു പാറ യിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ സ്വർണാഭരണങ്ങൾ പണയം വച്ചതായി കണ്ടെത്തുകയും…
Read Moreവീടിന് അനുമതി രണ്ടുനിലയ്ക്ക്, പണിതത് നാലുനിലയും ഹെലിപാഡും! പോരാത്തതിന് സർക്കാർ സ്ഥലവും കൈയേറി; കാസർഗോഡുകാരൻ കുഞ്ഞിഅഹമ്മദിന് എട്ടിന്റെ പണി
കാസർഗോഡ്: അനുമതി വാങ്ങാതെ അനധികൃതമായി നിര്‍മാണം നടത്തിയ വീട് വിജിലന്‍സ് സംഘം പരിശോധിച്ച് നടപടിയെടുത്തു. തെക്കുംപുറം കുഞ്ഞിഅഹമ്മദിന്റെ പേരില്‍ പള്ളിക്കര പഞ്ചായത്ത് ഓഫീസിന് സമീപം പഞ്ചായത്ത് നിര്‍മാണ ചട്ടങ്ങളും തീരദേശ പരിപാലന നിയമങ്ങളും പാലിക്കാതെയും അനുമതി വാങ്ങാതെയുമാണ് നിര്‍മാണം നടന്നുകൊണ്ടിരുന്നത്. രണ്ടു നില നിര്‍മാണത്തിന് പഞ്ചായത്ത് 2017ല്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് രണ്ടുനില കൂടി അധികം പണിതത് അനുമതിയില്ലാതെയാണ്. ഇതിന് പുറമേ നാലാം നിലയില്‍ ഹെലിപാഡും നിര്‍മിച്ചിരുന്നു. ഈ നിര്‍മാണം ശ്രദ്ധയില്‍പ്പെട്ട പഞ്ചായത്ത് അധികൃതര്‍ അധിക നിര്‍മാണങ്ങള്‍ പൊളിച്ച് മാറ്റുന്നതിന് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് സ്വീകരിച്ചിട്ടും വീട്ടുടമസ്ഥന് നിര്‍മാണം തുടരുകയായിരുന്നു. ഇതിനെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറായിരുന്നില്ല. ഇന്നലെ വിജിലന്‍സ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയുടെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി നിര്‍ത്തിവയ്പിച്ചു. വീടിന്റെ മുന്‍വശം പൊതുമരാമത്ത് സ്ഥലവും കൈയേറി ഇന്റര്‍ലോക്ക്…
Read Moreജോലി വാഗ്ദാനം നല്കി ഐഎസിലേക്ക് റിക്രൂട്ട്മെന്റ് ; ഉദിനൂരിലെ ആറംഗ കുടുംബം ഐഎസിൽ ചേരാൻ യെമനിൽ; 2016 ൽ ഐഎസിൽ ചേർന്നവരുടെ കണക്ക് ഞെട്ടിക്കുന്നത്
തൃക്കരിപ്പൂർ: തീവ്രസംഘടനയായ ഐഎസിൽ ചേരാൻ യെമനിൽ എത്തിയത് തൃക്കരിപ്പൂർ ഉദിനൂരിലെ കുട്ടികൾ ഉൾപ്പെടെയുള്ള ആറംഗ കുടുംബവും പടന്ന സ്വദേശികളായ രണ്ടുപേരുമാണെന്ന് കേന്ദ്രരഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. ദുബായിൽ താമസിക്കുന്നതിനിടെയാണ് കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നടത്തിയ അന്വേഷണത്തിൽ ആദ്യം ആറംഗകുടുംബത്തെക്കുറിച്ചുള്ള വിവരമായിരുന്നു ലഭിച്ചത്. പിന്നീടാണ്, പടന്ന സ്വദേശികളായ രണ്ടുപേരും കൂടി യെമനിൽ എത്തിയതായി വിവരം ലഭിച്ചിരിക്കുന്നത്.വർഷങ്ങളായി ദുബായിലായിരുന്ന കുടുംബം സൗദി അറേബ്യ വഴിയാണ് യെമനിലെത്തിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കൂടാതെ പടന്ന വടക്കേപ്പുറം സ്വദേശികളായ രണ്ടുപേരിൽ ഒരാൾ സൗദി വഴിയും മറ്റൊരാൾ ഒമാനിൽനിന്നുമാണ് പോയത്. ഇന്നലെ പ്രത്യേക അന്വേഷണസംഘം ഉദുമയിലും പടന്നയിലും എത്തി കുടുംബാംഗങ്ങളിൽ നിന്നും മൊഴി ശേഖരിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇന്നും അന്വേഷണസംഘമെത്തും. ഇതിനിടെ ഐഎസ് റിക്രൂട്ട്മെന്റ് കേരളത്തിൽ വീണ്ടും സജീവമാകുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ദുബായിൽ ജോലി വാഗ്ദാനം…
Read Moreഅത് വേറൊരാശ്വാസം ! ഇമ്രാന് ഖാന് നടത്തിയ ലൈംഗിക സംഭാഷണത്തിന്റെ ക്ലിപ് പുറത്ത്; ഇമ്രാന്റെ ലീലാ വിലാസങ്ങള്‍ ഇങ്ങനെ…
സ്ത്രീയുമായി നടത്തിയ ലൈംഗിക സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ചോര്‍ന്നതിനെത്തുടര്‍ന്ന് വിവാദത്തിലകപ്പെട്ട്പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാന് ഖാന്. പാക്ക് മാധ്യമപ്രവര്‍ത്തകനായ സയ്യിദ് അലി ഹൈദര്‍ യുട്യൂബില്‍ പങ്കുവച്ച ഓഡിയോ ക്ലിപ്പുകള്‍ പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ രാജ്യത്തു വന്‍ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുകയാണ്. പാകിസ്ഥാന് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണ് ഓഡിയോ പുറത്തുവന്നതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷമാദ്യം ഇമ്രാന് ഖാന്റെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്തായതിനു പിന്നാലെ പുറത്തുവന്നവയില്‍ ഏറ്റവും ഒടുവിലത്തേതാണ് വൈറലായ ഈ ഓഡിയോ ക്ലിപ്പുകള്‍. ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള സംഭാഷണമാണ് ക്ലിപ്പിലുള്ളത്. നേരില്‍കാണുന്നതിന് സ്ത്രീയെ പുരുഷന് നിര്ബന്ധിക്കുമ്പോള് അവര്‍ വിസമ്മതിക്കുകയാണ് ചെയ്തത്. അടുത്ത ദിവസം കാണുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ”എന്റെ കുടുംബവും കുട്ടികളും വരുന്നതിനാല്‍ സാധിക്കുമോയെന്ന് നോക്കാം. അവര്‍ വരുന്നത് വൈകിപ്പിക്കാന്‍ ശ്രമിക്കാം” എന്ന് പുരുഷശബ്ദം പറയുന്നു. ലൈംഗികച്ചുവയോടെ സ്ത്രീയോട് സംസാരിക്കുന്നതും ഓഡിയോ ക്ലിപ്പില്‍…
Read Moreചോദിക്കാതെയാണോടാ ഫോട്ടോ പിടിക്കുന്നത്..! കുട്ടിയാണെങ്കിലും ഫോട്ടോ എടുത്തപ്പോൾ കട്ടക്കലിപ്പിൽ; ഫ്ളാഷ് കണ്ണിലടിച്ചപ്പോൾ അവളുടെ ദേഷ്യം കണ്ട് ഞെട്ടിപ്പോയി…
പാലക്കാട്: ചോദിക്കാതെയും പറയാതെയും ശല്യമുണ്ടാക്കുന്ന രീതിയിൽ ഫോട്ടോ എടുത്താൽ ആരായാലും ദോഷ്യപ്പെട്ടുപോകും. നെല്ലിയാമ്പതി ചുരത്തില്‍ യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് കുട്ടിയാന. ആനക്കുട്ടത്തെ റോഡിൽ കണ്ട സന്തോഷത്തിൽ വിനോദ സഞ്ചാരികളിൽ ചിലർ കാട്ടാനയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചതാണ് ആനയെ പ്രകോപിപ്പിച്ചത്. കൊമ്പുകുലുക്കി വാലും ചുരിട്ടിയുള്ള കുട്ടിയാനയുടെ വരവ് കണ്ട് ഞെട്ടി യാത്രക്കാരും. ഇന്നലെ വൈകിട്ടാണ് സംഭവം. കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങുന്നതിനാല്‍ ഇവിടെയെത്തുന്നവർ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
Read Moreആയുര്‍വേദ കോളജില്‍ തോറ്റവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കിയ സംഭവം; സര്‍ട്ടിഫിക്കറ്റുകൾ തിരികെ വാങ്ങുന്നതിന്റെ കാരണം ഇങ്ങനെ…
തിരുവനന്തപുരം: സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ പരീക്ഷ ജയിക്കാത്തവരും ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത സംഭവ ത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങാന്‍ കോളജ് അധികൃതര്‍. പരീക്ഷ പാസാകാത്ത ഏഴുപേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണ് വിവാദമായത്. ഇതോടെ ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികളും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാനാണ് നിര്‍ദേശം. സര്‍വകലാശാലയുടെയോ കോളജിന്റെയോ സീല്‍ ഇല്ലാത്ത സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. എന്നാല്‍ ഇത് ദുരുപ യോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ കഴിഞ്ഞ വ്യാഴാഴ്ച നടന്ന ബിരുദദാന ചടങ്ങിലാണ് പരീക്ഷ പാസാ കാത്തവരും പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുത്ത 65 പേരില്‍ ഏഴുപേര്‍ പരീക്ഷ പാസായിരുന്നില്ല. ഇവരും ചടങ്ങില്‍ ഗൗണ്‍ അണിഞ്ഞ് പ്രതിജ്ഞ ചൊല്ലി. പരിപാടി സംഘടിപ്പിച്ചത് തങ്ങളല്ലെന്നും എസ്എഫ് ഐ നേതൃത്വം നല്കുന്ന ഹൗസ് സര്‍ജന്‍സ് അസോസിയേഷനാ ണെന്നുമാണ് കോളജ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ആരോഗ്യമന്ത്രി…
Read Moreപതിനെട്ടുകാർക്ക് ബുദ്ധിവികസിച്ചിട്ടില്ല; ഹോസ്റ്റൽ ഹോട്ടലല്ലെന്ന് ആരോഗ്യസർവകലാശാല
കൊച്ചി: പഠനത്തിനായി താമസിക്കാനാണ് ഹോസ്റ്റലുകളെന്നും ഇവ അടിസ്ഥാനപരമായി ഹോട്ടലുകളിൽ നിന്ന് വ്യത്യസ്തമാണെന്നും ആരോഗ്യ സർവകലാശാല. ഭക്ഷണ വിതരണം, വൈദ്യുതി ഉപയോഗം, സന്ദർശന സമയം, പ്രവേശന സമയം തുടങ്ങിയവയിലൊക്കെ നിയന്ത്രണമുണ്ട്. നൈറ്റ് ലൈഫ് ആസ്വദിക്കാനല്ല ഹോ സ്റ്റലിൽ കഴിയുന്നത്. 18 വയസിലെ സമ്പൂർണ സ്വാതന്ത്ര്യം സമൂഹത്തിന് നല്ലതല്ലെന്നും 25 വയസിൽ മാത്രമാണ് ബുദ്ധിവികാസം പൂർണമാകുകയുള്ളൂവെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർവകലാശാല പറയുന്നു. രാവിലെ എട്ടു മുതൽ രാത്രി ഒൻപതര വരെയാണ് മെഡിക്കൽ കോളജുകളിൽ അക്കാദമിക് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനുശേഷം വിദ്യാർഥികൾക്ക് മ തിയായ വിശ്രമം ആവശ്യമാണ്. ആവശ്യത്തിന് ഉറക്കവും ലഭിക്കണം. 18 വയസു പൂർത്തിയായതുകൊണ്ട് മാനസികമായി പൂർണ വളർച്ചയെത്തിയെന്നു പ റയാനാവില്ല. അതിന് 25 വയസാകണം. 18 വയസു പൂർത്തിയായതുകൊണ്ട് പൂർണ സ്വാതന്ത്ര്യം വേണമെന്ന വാദം അംഗീകരിക്കാനാവില്ല. വീട്ടിൽ പോലും ലഭിക്കാത്ത സ്വാതന്ത്ര്യമാണ് ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാനാവില്ല. എൻജിനീയറിംഗ്…
Read More