പത്തനംതിട്ട: പ്രശസ്ത കോമഡി താരവും നടനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശ (38) യെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പന്തളം പൂഴിക്കാട്ടെ വീടിന്റെ രണ്ടാംനിലയിലെ മുറിയിലാണ് ഇന്നു പുലര്‍ച്ചെ മൃതദേഹം കണ്ടത്. കുട്ടികള്‍ കിടന്നുറങ്ങുന്ന മുറിക്കു സമീപത്ത് തുണി ഉണക്കാനിട്ടിരുന്ന ഭാഗത്താണ് ആശയെ തൂങ്ങിയനിലയില്‍ കണ്ടത്. സംഭവസമയത്ത് ഉല്ലാസ് പന്തളം വീട്ടിലുണ്ടായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പന്തളം പോലീസിനെ അറിയിച്ചിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ആശയെ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍തന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പത്തനംതിട്ട മല്ലശേരി സ്വദേശിയാണു മരിച്ച ആശ. രണ്ട് കുട്ടികളുണ്ട്. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പന്തളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രി ഉല്ലാസും ഭാര്യയും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായതായും ഇതേത്തുടര്‍ന്നാണ് ആശ മുകളിലെ മുറിയിലേക്കു പോയതെന്നും…
Read MoreCategory: Top News
നാല് ലക്ഷത്തിന്റെ കള്ളനോട്ട് കേസ്: സിനിമ താരവും വനിതാ സുഹൃത്തും സംഘവും കളപിടിയിൽ; അന്വേഷണം സിനിമ മേഖലയിലേക്കും; പലിശയ്ക്ക് പണം വാങ്ങിയവരും നാട്ടുകാരും അങ്കലാപ്പിൽ
ചാരുംമൂട്: നാലരലക്ഷം രൂപയുടെ കള്ളനോട്ടുമായി അഞ്ചുപേർ പിടിയിലായ സംഭവത്തിൽ മുഖ്യപ്രതി ആറ്റിങ്ങൽ ശ്യാമെന്നു വിളിക്കുന്ന ഷംനാദിന് സിനിമ മേഖലയുമായി അടുപ്പമുള്ളതിനാൽ സിനിമ മേഖലയിലേക്കും പോലീസ് അന്വേഷണം നടത്തും. കേസിലെ മറ്റൊരു പ്രതി ചുനക്കര കോമല്ലൂർ സ്വദേശി രഞ്ജിത്തിന് പണം പലിശയ്ക്ക് കൊടുക്കുന്ന ഇടപാടുള്ളതിനാൽ കള്ളനോട്ട് ഇതിനായി ഉപയോഗിച്ചോ എന്നും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കൂടാതെ റിമാൻഡിലായ മുഖ്യപ്രതി ഉൾപ്പെടെ അഞ്ചു പേരെയും കോടതിയിൽ അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്നും നൂറനാട് സിഐ പി. ശ്രീജിത്ത് പറഞ്ഞു. കള്ളനോട്ട് നിർമിച്ചിരുന്ന മുഖ്യപ്രതിയുംസിനിമാ സീരിയൽ നടനുമായ തിരുവനന്തപുരം നേമംപുതിയ കാരയ്ക്കമണ്ഡപം വാർഡിൽ ശിവൻ കോവിലിൽ റോഡിൽ സ്വാഹിദ് ശ്യാം എന്നു വിളിക്കുന്ന ഷംനാദ് (40), ഇയാളുടെ സഹായി കൊട്ടാരക്കര വാളകം പാണക്കാട് ശ്യാം ശശി (29), ചുനക്കര കോമല്ലൂർ വേളൂർ രഞ്ജിത്ത് (49), താമരക്കുളം പേരൂർ…
Read Moreജാക്കിലിവർ പിന്നിലൊളിപ്പിച്ച് അസഭ്യവർഷവുമായി കെഎസ്ആര്‍ടിസി സ്റ്റാൻഡിലെത്തി സ്വകാര്യബസ് ജീവനക്കാരന്റെ കൊലവിളി; ചിതറിയോടി യാത്രക്കാർ; ഞെട്ടിക്കുന്ന സംഭവം മാവേലിക്കരയിൽ
മാവേലിക്കര: സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മാവേലിക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ ജാക്കിലിവറുമായെത്തി സ്വകാര്യബസ് ജീവനക്കാരന്റെ വധഭീഷണി. കെഎസ്ആർടിസി ജീവനക്കാർ ഉടന്‍തന്നെ പോലീസില്‍ അറിയിച്ചിട്ടും ആരുമെത്തിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. ഇന്നലെ രാവിലെ പത്തോടെ തഴക്കര വേണാട് ജംഗ്ഷനിലാണ് സംഭവങ്ങളുടെ തുടക്കം. പത്തനംതിട്ടയിൽനിന്ന് ഹരിപ്പാടിനു പോയ ഹരിപ്പാട് ഡിപ്പോയിലെ വേണാട് ബസിലെയും പത്തനംതിട്ട-ഹരിപ്പാട് റൂട്ടില്‍ താത്കാലിക പെര്‍മിറ്റില്‍ സര്‍വീസ് നടത്തുന്ന അനീഷാമോള്‍ ബസിലെയും ജീവനക്കാര്‍ തമ്മിലാണ് സമയക്രമത്തെച്ചൊല്ലി സംഘര്‍ഷമുണ്ടായത്. സ്വകാര്യബസിലെ ജീവനക്കാര്‍ കുറെനേരം കെഎസ്ആര്‍ടിസി ബസ് ജംഗ്ഷനില്‍ തടഞ്ഞിട്ടു. പിന്നീടാണ് തങ്ങള്‍ക്ക് അനുവദനീയമായ റൂട്ടില്‍നിന്ന് അരകിലോമീറ്ററോളം മാറി സഞ്ചരിച്ച് യാത്രക്കാരുമായി കെഎസ്ആര്‍ടിസി സ്റ്റാൻഡിനു മുന്നിലെത്തിയത്. ബസില്‍നിന്ന് ജാക്കിലിവറുമായി ചാടിയിറങ്ങിയ ജീവനക്കാരന് കെഎസ്ആര്‍ടിസി കണ്ട്രോളിംഗ് ഇന്‍സ്പെക്ടറുടെ ഓഫീസിനു മുന്നിലെത്തി അസഭ്യവര്‍ഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഈസമയം സ്റ്റാൻഡില്‍ ബസ് കാത്തുനിന്ന വനിതകളടക്കമുള്ള യാത്രക്കാര്‍…
Read Moreഉള്ളിലെ കലാകാരൻ പുറത്തു ചാടി; യൂണിഫോം ധരിച്ച് വിവാഹവേദിയിൽ നൃത്തമാടി പോലീസുകാരൻ; ഡാൻസ് വൈറലാകുമ്പോൾ പോലീസുകാരന് എട്ടിന്റെ പണിയും
ന്യൂഡൽഹി: യൂണിഫോം ധരിച്ച് വിവാഹവേദിയില്‍ നൃത്തം ചെയ്ത് പോലീസുകാരൻ. വീഡിയോ വൈറലായതിന് പിന്നാലെ ഇയാള്‍ക്കെതിരെ നടപടിയെടുത്തേക്കുമെന്ന സൂചന. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നാരായണ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ശ്രീനിവാസാണ് വിവാദത്തിലായത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഇയാൾ അതിഥികൾ നോക്കി നിൽക്കെയായിരുന്നു നൃത്തം ചെയ്തത്. നൃത്തം ചെയ്യുന്നതിനിടെ ഒരാൾ ഇയാളുടെ ശരീരത്തിലേക്ക് കറൻസി നോട്ടുകൾ വാരി വിതറുന്നതും വീഡിയോയിൽ കാണാം. വിവാഹത്തിൽ പങ്കെടുക്കാനായി ഇയാൾ അവധിയെടുത്തിരുന്നുവെന്നാണ് സൂചന. ഇയാൾക്കൊപ്പം മറ്റു പോലീസുകാരെയും വീഡിയോയിൽ കാണാം. സോഷ്യൽമീഡിയയിൽ വീഡിയോ വൈറാലയതിന് പിന്നാലെ ഇയാളെ വിമർശിച്ച് നിരവധിയാളുകൾ രംഗത്തെത്തി. ഈ ഉദ്യോഗസ്ഥൻ പോലീസ് യൂണിഫോമിന്റെ അന്തസ് നശിപ്പിച്ചുവെന്നാണ് ഭൂരിഭാഗമാളുകളുടെയും അഭിപ്രായം. ഇയാൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
Read Moreകറുത്ത പ്രേതങ്ങള്‍..! എംബാപ്പെയെ രാത്രിയിലെങ്ങാനും കണ്ടാല്‍ ഞെട്ടും, ഏഴ് ദിവസം പനി പിടിച്ചു കിടക്കും; വർണവെറിയുമായി സംഘപരിവാർ നേതാവ് ടി.ജി മോഹൻദാസ്
കൊച്ചി: ലോകകപ്പ് ഫൈനൽ കളിച്ച ഫ്രഞ്ച് ടീമിനെതിരെ വർണവെറിയുമായി സംഘപരിവാർ നേതാവ് ടി.ജി മോഹൻദാസ്. “കറുത്ത പ്രേതങ്ങള്‍’ എന്നാണ് കിലിയന്‍ എംബാപ്പെ ആടക്കമുള്ള താരങ്ങളെ മോഹന്‍ദാസ് വിശേഷിപ്പിച്ചത്. ട്വീറ്റിനെതിരെ വിമര്‍ശനം ശക്തമായതിന് പിന്നാലെ ‘ഇതൊക്കെ എന്താ വര്‍ണവെറിയാണോ?’ എന്ന ചോദ്യവുമായി മറ്റൊരു ട്വീറ്റും മോഹന്‍ദാസ് പങ്കുവെച്ചു. “ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പൻമാരായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്! ഇതിപ്പോ… എന്നേക്കാൾ കറുത്ത പ്രേതങ്ങൾ!! ആ എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും’- ട്വീറ്റിൽ പറയുന്നു. <blockquote class=”twitter-tweet”><p lang=”ml” dir=”ltr”>ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പൻമാരായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്! ഇതിപ്പോ… <br>എന്നേക്കാൾ കറുത്ത പ്രേതങ്ങൾ!! ആ എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ! 👹</p>— TG Mohandas (@mohandastg) <a…
Read Moreപോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്തു കണ്ടുകെട്ടാന്‍ ആറുമാസം വേണമെന്ന് സര്‍ക്കാര്‍ ! ഒറ്റമാസം സമയം തരുന്നുവെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം…
പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനം. സ്വത്തു കണ്ടുകെട്ടല്‍ നടപടി ഇഴഞ്ഞു നീങ്ങുന്നതിനെതിരെയാണ് കോടതി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്. സ്വത്തു കണ്ടുകെട്ടുന്നതിന് ആറുമാസം സമയം വേണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണു കോടതിയെ ചൊടിപ്പിച്ചത്. കോടിക്കണക്കിനു രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട സംഭവം നിസ്സാരമായി കാണാനാവില്ലെന്നും ഇക്കാര്യത്തില്‍ അലംഭാവം പാടില്ലെന്നും കോടതി പറഞ്ഞു. സ്വത്ത് കണ്ടെത്തല്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ അഡിഷനല്‍ ചീഫ് സെക്രട്ടറിയോടു കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 23നു പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലെ ആക്രമണങ്ങളില്‍ വ്യാപക ആക്രമണമാണു സംസ്ഥാനത്തുടനീളം അരങ്ങേറിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിന്റെയും വസ്തുവകകള്‍ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിനോടു നേരത്തേയും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നിരവധി കെഎസ്ആര്‍ടിസി ബസുകളാണ് അക്രമികള്‍ തകര്‍ത്തത്.…
Read Moreഅർജന്റീന കപ്പുയർത്തി; ആയിരം പേർക്ക് ബിരിയാണി നൽകി തൃശൂരിലെ ഹോട്ടലുടമ; അർജന്റീനയുടെ ജഴ്സി അണിഞ്ഞാണ് ഷിബു ബിരിയാണി വിളമ്പിയത്
കെ.കെ. അർജുനൻ തൃശൂർ: ഖത്തറിൽ അർജന്റീന ലോകകപ്പ് ഉയർത്തി ആഘോഷിക്കുന്പോൾ കടലുകൾക്കിപ്പുറത്ത് തൃശൂർ ചേറൂരിൽ ആയിരം പേർക്കുള്ള ബിരിയാണിക്കായി അരി കഴുകിത്തുടങ്ങിയിരുന്നു.’ അർജന്റീന ലോകകപ്പ് ഫുട്ബോൾ വിജയിച്ചാൽ ആയിരം പേർക്ക് സൗജന്യമായി ബിരിയാണി നൽകുമെന്ന പ്രഖ്യാപനം നടത്തിയ തൃശൂർ ചേറൂർ പള്ളിമൂലയിലെ റോക്ക്ലാൻഡ് ഹോട്ടൽ ഉടമ ഷിബു പൊറത്തൂർ ഫൈനലിന് മുന്നേ തന്നെ നടത്തിയിരുന്നു. ഷൂട്ടൗട്ടിൽ അർജന്റീന വിജയിച്ചതോടെ ഷിബുവും കൂട്ടരും ബിരിയാണിയുടെ ഒരുക്കങ്ങളിലേക്ക് കടന്നു. പറഞ്ഞ വാഗ്ദാനം പാലിച്ച് ഇന്നുച്ചയോടെ റോക്ക്ലാൻഡ്് ഹോട്ടലിൽ ആദ്യമെത്തിയ ആയിരം പേർക്ക് സൗജന്യമായി ബിരിയാണി വിളന്പി. ഫൈനലിലെ ആവേശപ്പോരാട്ടം കണ്ട് ആർപ്പുവിളിച്ച് ശബ്ദം പോയ അവസ്ഥയിലാണ് ഹോട്ടലുടമ ഷിബു. അർജന്റീനയുടെയുടെയും മെസിയുടേയും കടുത്ത ആരാധകനായ ഷിബു തന്റെ പ്രിയപ്പെട്ട ടീം ജയിച്ചാൽ അതിന്റെ സന്തോഷം ഇത്തരത്തിൽ കൊണ്ടാടണമെന്ന് ഉറപ്പിച്ചിരുന്നു. 280 കിലോ കോഴിയാണ് ആയിരം പേർക്കുള്ള ചിക്കൻബിരിയാണിയുണ്ടാക്കാൻ ഉപയോഗിച്ചത്. 150…
Read More16കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത് 12 മണിക്കൂര്‍ ! എട്ടുപേര്‍ പിടിയില്‍; പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവരും…
രാജ്യത്തെ നടുക്കി നിര്‍ഭയ മോഡല്‍ സംഭവം വീണ്ടും. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ പതിനാറുകാരിയെയാണ് കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ എട്ടു പേരെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇയാള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പാല്‍ഘറിലെ ആളൊഴിഞ്ഞ ബംഗ്ലാവില്‍ എത്തിക്കുകയും അവിടെവച്ച് എട്ടു പേര് പന്ത്രണ്ട് മണിക്കൂറോളം തുടര്‍ച്ചയായ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നുമാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പെണ്‍കുട്ടിയെ ബംഗ്ലാവിലെത്തിച്ചത്. തുടര്‍ന്ന് ഇയാളും മറ്റ് ഏഴു പേരും അന്ന് രാത്രി മുതല്‍ ശനിയാഴ്ച രാവിലെ പതിനൊന്നുമണി വരെ മാറി മാറി പീഡനത്തിന് ഇരയാക്കിയെന്നാണ് പോലീസ് നല്കുന്ന വിവരം. ബംഗ്ലാവില്വച്ചും പിന്നീട് കടല്തീരത്തിനടുത്തുള്ള കുറ്റിക്കാട്ടില്വച്ചും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി എട്ടുപേര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Read Moreറോഡിനു കുറുകെ കെട്ടിയ വള്ളിയിൽ തട്ടി ബൈക്ക് യാത്രികനു പരിക്ക്; കഴുത്ത് അറുത്ത് പോകാഞ്ഞത് ഭാഗ്യം; പരാതി പറഞ്ഞപ്പോൾ ഉദ്യോഗസ്ഥർ പറഞ്ഞ മറുപടി ഞെട്ടിക്കുന്നത്
തൊടുപുഴ: പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥമൂലം റോഡിൽ കുറുകെ കെട്ടിയ വള്ളിയിൽ തട്ടി ബൈക്ക് യാത്രക്കാരന്റെ കഴുത്തിനു പരിക്കേറ്റു. തെക്കുംഭാഗം കളപ്പുരയ്ക്കൽ ജോണിക്കാണ് പരിക്കേറ്റത്. കാരിക്കോട് -കല്ലാനിക്കൽ റോഡിലാണ് സംഭവം. കാരിക്കോട് ഭാഗത്തു റോഡിൽ ടൈൽ പാകുന്നതിന്റെ ഭാഗമായി ഗതാഗതം തടയുന്നതിനായി കനം കുറഞ്ഞ പ്ലാസ്റ്റിക് വള്ളി റോഡിനു കുറുകെ കെട്ടിയിരുന്നു.കാരിക്കോട് കോട്ടപ്പാലത്തിലും കുരിശുപള്ളിക്കലുമാണ് പ്ലാസ്റ്റിക് വള്ളി റോഡിൽ കെട്ടിയത്. മരുന്നുവാങ്ങുന്നതിനായി ജോണി ഭാര്യക്കൊപ്പം ബൈക്കിൽ വരുന്നതിനിടെ റോഡിൽ കെട്ടിയിരുന്ന വള്ളി ശ്രദ്ധയിൽപ്പെടാതെ കഴുത്തിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. വള്ളി കുടുങ്ങി ജോണിയുടെ കഴുത്തിനു മുറിവേറ്റു. തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയോട് അപകടത്തെക്കുറിച്ചു നാട്ടുകാർ പറഞ്ഞപ്പോൾ, റോഡിൽ നോക്കി വാഹനം ഓടിക്കാത്തതാണ് അപകടത്തിന് കാരണമെന്നായിരുന്നു മറുപടി. തൊടുപുഴയിൽ പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും അവരുടെ സൗകര്യാർഥം റോഡ് പണി നടത്തുന്നത് പലപ്പോഴും…
Read Moreമെസി കപ്പുയർത്തി, പോലീസുകാർക്ക് മേൽ താണ്ഡവമാടി ആരാധകർ; തിരുവനന്തപുരത്തും കൊച്ചിയിലും പോലീസിനു നേരെ ആക്രമണം; കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു….
കൊച്ചി:അർജന്റീന കപ്പ് ഉയർത്തി സംസ്ഥാനത്ത് ആരാധകരുടെ അഴിഞ്ഞാട്ടും. എറണാകുളത്തും, തിരുവനന്തപുരത്തും കണ്ണൂരും ആരാധകരുടെ അഴിഞ്ഞാട്ടത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. രണ്ട് പോലീസുകാർക്ക് പരിക്ക്. എറണാകുളം കലൂരില്‍ ഫുട്ബോള്‍ ആരാധകരുടെ അതിരു കടന്ന ആഘോഷത്തിനിടെ പോലീസുകാരന് ക്രൂരമര്‍ദനം. സിപിഒ ലിബിന്രാജിനാണ് മര്‍ദനമേറ്റത്. അഞ്ചംഗ സംഘം പോലീസുകാരനെ മര്‍ദിച്ചശേഷം റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ പരിക്കേറ്റ പോലീസുകാരന് ആശുപത്രിയില്‍ ചികിത്സയിലാണ്. കലൂര്‍ മെട്രോ സ്റ്റേഷനു മുന്നില്‍ ഇന്നലെ രാത്രി 12 നാണ് സംഭവം. ഇന്നലെ പട്രോളിങ്ങിനിടെ റോഡില്‍ വാഹനം തടഞ്ഞ് ആഘോഷം നടത്തുന്ന സംഘത്തെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതിനിടെയാണ് പോലീസുകാരനെ ആക്രമിച്ചത്. ലിബിന്‍രാജിനെ മര്‍ദിച്ച് താഴെയിട്ടതോടെ മറ്റൊരു പോലീസുകാരനെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. വീണ്ടും കൈയാങ്കളി തുടര്‍ന്നതോടെ കണ്ട്രോള് റൂമില്‍നിന്ന് കൂടുതല്‍ പോലീസുകാരെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. അരുണ്‍, ശരത്, ബിബിന്‍, ജാക്സണ് എന്നിവരാണ് പിടിയിലായത്. കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരാളെകൂടെ…
Read More