കോട്ടയം: ഛർദ്ദിയെത്തുടർന്ന് ആശുപത്രിലെത്തിയ മകൾക്കു ചികിത്സ ലഭിക്കാൻ വൈകിയതിൽ ഡ്യൂട്ടി ഡോക്ടർക്കെതിരേ അഭിഭാഷകന്റെ പരാതി. പാന്പാടി സ്വദേശിയായ കോട്ടയം ബാറിലെ അഭിഭാഷകനാണ് പാന്പാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരേ ജില്ലാ മെഡിക്കൽ ഓഫീസർക്കു പരാതി നൽകിയത്. ഇതിനു പിന്നാലെ അഭിഭാഷകനെതിരേ ഡോക്ടർ പാന്പാടി പോലീസിലും പരാതി നൽകി. ബുധനാഴ്ച രാത്രി ഒന്‍പതിന് അമിതമായ ഛർദ്ദിയെത്തുടർന്ന് 12 വയസുള്ള മകളുമായി അഭിഭാഷകൻ പാന്പാടി താലൂക്ക് ആശുപത്രിയിലെത്തി. ഈ സമയം ശബരിമല തീർഥാടകരുൾപ്പെടെ 30ഓളം രോഗികൾ ഡോക്ടറെ കാണുന്നതിനായി കാത്തു നിൽക്കുകയായിരുന്നു. ഇത്രയും രോഗികൾ കൂട്ടംകൂടി നിൽക്കുന്നത് എന്താണെന്ന് അഭിഭാഷകൻ അന്വേഷിച്ചപ്പോൾ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ രോഗികളെ പരിശോധിക്കുവാൻ തയാറാകുന്നില്ലെന്ന് അവിടെയുണ്ടായിരുന്ന രോഗികൾ പറഞ്ഞു. തുടർന്ന് അഭിഭാഷകൻ ഡോക്ടറെ കണ്ടു വിവരങ്ങൾ ആരാഞ്ഞു. രാത്രി എട്ടിനുശേഷം വന്ന രോഗികളെ മാത്രമേ ഞാൻ നോക്കുകയുള്ളുവെന്ന് ക്ഷുഭിതയായി പറയുകയും മറ്റ് ജീവനക്കാരോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയും…
Read MoreCategory: Top News
സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദിച്ചത് സിപിഎം പ്രവർത്തകർ തന്നെ; ആക്രമണത്തിന്റെ കാരണം കേട്ടാൽ സർക്കാരും ഞെട്ടും; ആലപ്പുഴയിലെ സംഭവം ഇങ്ങനെ…
അമ്പലപ്പുഴ: ലഹരി വിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ലഹരി മാഫിയയുടെ ക്രൂര മർദനം. മർദിച്ചത് സിപിഎം പ്രവർത്തകർ തന്നെയെന്ന് ആക്ഷേപം. ആലപ്പുഴ മുല്ലയ്ക്കൽ ഡി ബ്രാഞ്ച് സെക്രട്ടറി കണിയാപറമ്പ് സോണി ജോസഫി (41) നാണ് മർദനമേറ്റത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയുടെ സമാപനം ഇവിടെയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ നടക്കുന്നതിനിടെ ലഹരിമാഫിയാ സംഘം ഇദ്ദേഹത്തിനു നേരെ വധഭീഷണിയും മുഴക്കിയിരുന്നു. രാവിലെ തന്റെ വാഹനത്തിൽ പരിപാടിക്ക് ജനറേറ്ററെടുക്കാൻ പോയപ്പോൾ സുനീർ, സുനി എന്നിവർ വാഹനം തടഞ്ഞുനിർത്തി പുറത്തിറക്കി ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പറയുന്നു. മാരകായുധങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ അക്രമികൾ കടന്നു കളഞ്ഞു. ഗുരുതര പരിക്കേറ്റ സോണിയെ വണ്ടാനം മെഡിക്കൽ കോളജാശുപത്രിയിൽ…
Read Moreഇങ്ങനെയും ക്രിസ്മസ് ആഘോഷിക്കാം, പക്ഷേ…! ജീപ്പ് ഡ്രിഫ്റ്റ് ചെയ്ത് ക്രിസ്മസ് ആഘോഷം; വിദ്യാർഥികൾക്ക് പരിക്ക്
കണ്ണൂർ: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ജീപ്പ് സ്റ്റണ്ട് നടത്തി സ്കൂൾ വിദ്യാർഥികൾ. നിയന്ത്രണം നഷ്ടമായ വാഹനത്തിൽ നിന്ന് വിദ്യാർഥികൾ തെറിച്ചു വീണു. സംഭവത്തിൽ ആർക്കും പരിക്കില്ല. മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളാണ് ജീപ്പ് ഡ്രിഫ്റ്റിംഗ് അഭ്യാസപ്രകടനം നടത്തിയത്. ഓപ്പൺ ടോപ്പ് ജീപ്പിൽ സ്കൂൾ മൈതാനത്ത് ചുറ്റിയടിച്ച സംഘം, വാഹനം വീശിയെടുത്ത് ബ്രേക്കിടുന്ന ഡ്രിഫ്റ്റ് സ്റ്റണ്ട് നടത്തി. ഇതിനടെ ജീപ്പിൽ തിങ്ങിനിറഞ്ഞിരുന്ന വിദ്യാർഥികളിൽ ചിലർ തെറിച്ച് വീണു. അപകടം നടന്നിട്ടും വിദ്യാർഥികൾ അഭ്യാസപ്രകടനം തുടർന്നു. ഡ്രൈവിംഗ് ലൈസൻസില്ലാത്ത വിദ്യാർഥിയാണ് വാഹനം ഓടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Read Moreഇതിനും കൈക്കൂലിയോ? ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്ക് കൈക്കൂലി; സർക്കാർ ഡോക്ടർ പിടിയിൽ
ഇടുക്കി: ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി രോഗിയുടെ പക്കൽ നിന്ന് കൈക്കൂലി വാങ്ങിയ സർക്കാർ ഡോക്ടർ അറസ്റ്റിൽ. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജ് ആണ് പിടിയിലായത്. ആശുപത്രിയിൽ നടത്താൻ നിശ്ചയിച്ച ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സയ്ക്കുമായി ഒരു രോഗിയുടെ പക്കൽ നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മായ പിടിയിലായത്. ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടെന്ന വിവരം രോഗിയുടെ ബന്ധുക്കൾ വിജിലൻസിനെ അറിയിച്ചിരുന്നു. സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്ന നിർദേശം ലംഘിച്ച മായ വീട്ടിൽ കൺസൽട്ടേഷൻ നടത്തിയിരുന്നു. ഇവർ ആവശ്യപ്പെട്ട പ്രകാരം വീട്ടിലെ കൺസൾട്ടിംഗ് മുറിയിൽ പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Read More24 മണിക്കൂർ, അഞ്ചു ലക്ഷത്തിലധികം കോവിഡ് രോഗികൾ, ആയിരത്തിലധികം മരണങ്ങൾ! ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ…
ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തിക്കൊണ്ട് കോവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. ചൈനയിൽ മാത്രമല്ല, ലോകമെമ്പാടും കൊറോണ കേസുകൾ അതിവേഗം വർദ്ധിക്കാൻ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5.37 ലക്ഷം കേസുകളാണ് ലോകത്താകമാനം റിപ്പോർട്ട് ചെയ്തത്. പുതിയ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ 1396 പേർ മരണപ്പെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജപ്പാനിലാണ് ഏറ്റവും കൂടുതൽ കേസുകൾ കണ്ടെത്തിയിരിക്കുന്നത്. അതേസമയം അമേരിക്കയിലും 50,000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചെെനയിൽ കോവിഡ് സംഹാരതാണ്ഡവമാടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ദിനംപ്രതി കോവിഡ് വ്യാപനക്കേസുകൾ ചെെനയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പകർച്ചവ്യാധി മൂലം നിരവധിപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പല രാജ്യങ്ങളിലും രോഗികളെ ചികിത്സിക്കാൻ ആശുപത്രികളിൽ ഇടമില്ലാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. ചെെനയിൽ സ്ഥിതി അതിരൂക്ഷമായി തുടരുകയാണ്. പുതിയ കോവിഡ് തരംഗം ചെെനയിലെ ആശുപത്രികൾ നിറച്ചുകഴിഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.…
Read Moreസീറ്റ് മാറ്റി തരാമെന്ന് പറഞ്ഞ് എസി കോച്ചിലെത്തിച്ച് പീഡനം! ജര്‍മന്‍ യുവതിയുടെ പരാതിയില്‍ ടിടിഇക്കെതിരെ കേസ്
ജയ്പൂര്‍: രാജസ്ഥാനില്‍ ട്രെയിനില്‍ യാത്ര ചെയ്ത വിദേശ യുവതിയെ ടിടിഇ പീഡിപ്പിച്ചു. ജയ്പൂരില്‍ നിന്ന് അജ്മീറിലേക്ക് പോവുകയായിരുന്ന ജര്‍മ്മന്‍ യുവതിയാണ് പീഡനത്തിനിരയായത്. ജനറല്‍ കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തിരുന്ന യുവതിയെ സീറ്റ് തരാമെന്ന് പറഞ്ഞ് എസി കോച്ചിലെത്തിച്ച ശേഷമായിരുന്നു. യുവതി റെയില്‍വേ പോര്‍ട്ടലില്‍ പരാതി നല്‍കിയതോടെ ടിടിഇക്കെതിരെ കേസെടുത്തു. ആരോപണ വിധേയനായ ടി ടി വിശാല്‍ സിംഗ് ഷെഖാവത്തിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഡിസംബര്‍ 13 ന് ആയിരുന്നു സംഭവം. ഡിസംബര്‍ 13 ന് പെണ്‍കുട്ടി ജയ്പൂരില്‍ നിന്ന് അജ്മീറിലേക്ക് പോകുന്നതിനിടെയാണ് പീഡനം നടന്നതെന്ന് ജയ്പൂര്‍ ജിആര്‍പി എസ്എച്ച്ഒ സമ്പത്ത് രാജ് പറഞ്ഞു. പ്രതിയായ ടിടിഇക്കെതിരെ സെക്ഷന്‍ 354 പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഡിസംബര്‍ 16-നാണ് യുവതി ഈ വിഷയത്തില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതി റെയില്‍വേ ഭരണകൂടം ജയ്പൂര്‍ ജിആര്‍പിക്ക് അയച്ചതായി ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നരേന്ദ്ര…
Read Moreഎനിക്ക് ഒന്നുമറിയില്ല, എന്നെ കുടുക്കിയതാണ്; ആരാണ് എന്തിനാണ് കുടുക്കിയതെന്ന് പറയാതെ ദിവ്യാ നായർ; ടൈറ്റാനിയം തട്ടിപ്പുകേസിലെ തെളിവെടുപ്പിനിടെ ദിവ്യായുടെ പ്രതികരണം ഇങ്ങനെ…
തിരുവനന്തപുരം: ടൈറ്റാനിയം തട്ടിപ്പുകേസിൽ തന്നെ കുടുക്കുകയായിരുന്നുവെന്ന് ആരോപിച്ച് അറസ്റ്റിലായ ദിവ്യാ നായർ. തെളിവെടുപ്പിനിടെ മാധ്യമങ്ങളോടായിരുന്നു ദിവ്യാനായർ പ്രതികരിച്ചത്. അതേസമയം തന്നെ കുടുക്കിയത് ആരാണെന്ന് ദിവ്യ പറഞ്ഞില്ല. പ്രധാന പ്രതികളായ ശശികുമാരന് തമ്പിയുടെയും ശ്യാംലാലിന്റെയും വീട്ടില്‍ ദിവ്യയുമായി വെഞ്ഞാറമൂട് പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടയിലായിരുന്നു ദിവ്യയുടെ പ്രതികരണം. ശ്യാംലാലിന്റെ പേരൂര്‍ക്കടയിലെ വീട്ടിലെത്തിയ പൊലീസിന് ദിവ്യയുമായി അകത്ത് കടക്കാനായില്ല. വീട്ടിൽ ആരുമില്ലാതിരുന്നതാണ് കാരണം. ശശികുമാരന് തമ്പിയും ശ്യാംലാലും ഒളിവിലാണ്. അതേസമയം സമീപകാലത്തെ എല്ലാ നിയമനങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ടൈറ്റാനിയം എംഡിയെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ടൈറ്റാനിയം ചെയര്‍മാനുമായ മുഹമ്മദ് ഹനീഷ് ചുമതലപ്പെടുത്തി. ഇനി മുതല്‍ ടൈറ്റാനിയത്തില്‍ നടക്കുന്ന നിയമനങ്ങളെല്ലാം പബ്ലിക്ക് എന്റര്‍പ്രൈസസ് സെലക്ഷന് ബോര്‍ഡ് വഴി മാത്രമേ നടത്തൂ എന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു. ടൈറ്റാനിയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ചെയര്മാന് തീരുമാനം അറിയിച്ചത്.ജോലി വാഗ്ദാനം ചെയ്ത് പണം…
Read Moreഡ്രസ് ഒന്നും ഇല്ലാതെയാണ് ഇവര്‍ പൂജ നടത്തിയത് ! പോലീസിനെ പേടിയാണെന്നും യുവതി; കുറ്റപ്പുഴയിലെ മന്ത്രവാദക്കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍
തിരുവല്ല കുറ്റപ്പുഴയില്‍ മന്ത്രവാദത്തിനിടെ യുവതിയെ നരബലിയ്ക്ക് വിധേയയാക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. യുവതിയെ ബന്ധപ്പെടാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് കുറ്റപ്പുഴയിലെ വാടകവീട്ടിലും സമീപപ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടയില്‍ പോലീസിനെ പേടിയാണെന്നും, പോലീസ് വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്നും യുവതി ഒരു ചാനലിനോട് പറഞ്ഞു. ഇടനിലക്കാരിയും മന്ത്രവാദിയും മദ്യവും എംഡിഎംഎയും ഉപയോഗിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ ലഹരിക്കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. കുറ്റപ്പുഴയിലെ വീട്ടില്‍ മുമ്പും വന്നിട്ടുണ്ടെന്നും ചങ്ങനാശ്ശേരി സ്വദേശിനിയായ ഇടനിലക്കാരി അമ്പിളിയാണ് അന്നും കൊണ്ടുവന്നതെന്നും യുവതി പറഞ്ഞു. ‘ഡ്രസ് ഒന്നും ഇല്ലാതെയാണ് ഇവര്‍ പൂജ നടത്തിയത് എന്ത് പൂജയാണിത്. സിനിമയില്‍ ഗുണ്ടകളുടെ കയ്യില്‍ കാണുന്നതുപോലുള്ള വടിവാള്‍ കത്തിയില്‍ കുങ്കുമവും മഞ്ഞളും ഒക്കെ ഇട്ട് പൂജിച്ചു’. ‘കത്തി എന്തിനാണ് എടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നിന്നെ കൊല്ലാനാണെന്ന് അമ്പിളി പറഞ്ഞു’വെന്നും യുവതി വെളിപ്പെടുത്തി. ‘ഞാന്‍…
Read Moreസാമ്പത്തിക തട്ടിപ്പ് കേസിൽ വിബിത; കേസിന് പിന്നിൽ ചിലതത്പര കക്ഷികൾ; പരാതിക്കാരൻ തന്നെ കയറിപ്പിടിച്ചു; നടന്ന സംഭവത്തെക്കുറിച്ച് വിബിത രാഷ്ട്രദീപികയോട്..
തിരുവല്ല: മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രിട്ടറിയും തിരുവല്ല ബാറിലെ അഭിഭാഷകയുമായ വിബിത ബാബുവിനും പിതാവിനുമെതിരേ സാമ്പത്തിക തട്ടിപ്പിന് തിരുവല്ല പോലീസ് കേസെടുത്തതിന് പിന്നാലെ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന വിബിതയുടെ പരാതിയിലും കേസെടുത്തു. യുഎസില്‍ താമസമാക്കിയ കോട്ടയം കടുത്തുരുത്തി പൂഴിക്കോല്‍ ജീസസ് ഭവനില്‍ മാത്യു സി. സെബാസ്റ്റ്യന്റെ (75) പരാതിയിലാണ് വിബിത ബാബുവിനും പിതാവിനുമെതിരേ കേസ്. അഭിഭാഷക ഓഫീസിലെത്തിയ മാത്യു തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള വിബിതയുടെ പരാതിയിൽ മാത്യു സെബാസ്റ്റ്യനെതിരേയും പോലീസ് കേസെടുത്തു. മാത്യുവിന്റെ വസ്തുസംബന്ധമായ കേസിന്റെ നടപടികള്‍ക്കാണ് അഭിഭാഷകയെ സമീപിച്ചത്. തുടര്‍ന്ന് അഭിഭാഷകയുടെയും പിതാവിന്റെയും അക്കൗണ്ടുകളിലേക്ക് പല തവണയായി 14 ലക്ഷം രൂപയോളം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു വിബിത. തെരഞ്ഞെടുപ്പുകാലത്ത് സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായ സ്ഥാനാര്‍ഥിയായിരുന്നു വിബിത. തെരഞ്ഞെടുപ്പു സമയത്താണ്…
Read Moreവീഡിയോ കോളിൽ കാമുകന് മുന്നിൽ നഗ്നയായ യുവതി സമുഹമാധ്യമത്തിൽ വൈറൽ; അസ്ലീല സൈറ്റിൽ വീഡിയോ പ്രചരിപ്പിച്ച കിരൺ കൃഷ്ണന്റെ ലീലകൾക്ക് കടിഞ്ഞാണിട്ട് പോലീസ്
തൃശൂർ: വാട്സ്ആപ്പ് വീഡിയോ കോളിംഗ് നടത്തി സ്ത്രീയുടെ നഗ്നവീഡിയോ കൈക്കലാക്കുകയും ചിത്രങ്ങൾ അന്താരാഷ്ട്ര അശ്ലീല വെബ്സൈറ്റുകളിലേക്ക് കൈമാറുകയും ചെയ്ത കുറ്റവാളിയെ തൃശൂർ സിറ്റി സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. തൃപ്രയാർ പൈന്നൂർ ദേശത്ത് കൊളത്തേക്കാട്ട് കിരൺ കൃഷ്ണ (26)യാണ് പിടിയിലായത്. പ്രതി ചെന്നൈ, വയനാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. വയനാട് തൊള്ളായിരംകണ്ടി എന്ന സ്ഥലത്തുനിന്നാണ് ഇയാളെ പിടികൂടിയത്. സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.സൗഹൃദം നടിച്ചും വിവാഹ വാഗ്ദാനം നൽകിയുമാണ് സ്ത്രീയുടെ നഗ്ന ഫോട്ടോകളും വീഡിയോകളും കൈക്കലാക്കിയത്. തുടർന്ന് വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പലർക്കും കൈമാറി. അന്താരാഷ്ട്ര അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ, സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവ പോലീസ് കണ്ടെത്തി സീൽ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More