ചാത്തന്നൂർ: ഫോട്ടോ ഷൂട്ടിനിടെ 150 അടിയോളം താഴ്ചയുള്ള പാറക്കുളത്തിൽ വീണ പ്രതിശ്രുത വധുവരന്മാർ പുനർജന്മം കിട്ടിയതിന്റെ ആശ്വാസത്തിൽ. പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ വിവാഹം മാറ്റിവച്ചതായി ബന്ധുക്കൾ അറിയിച്ചു. പരവൂർ ,കല്ലുവാതുക്കൽ സ്വദേശികളായ പ്രതിശ്രുത വധൂവരന്മാരാണ് പാറക്കുളത്തിൽ വീണത്.ഇന്നായിരുന്നു വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. ഇവർ ഇന്നലെ പല ക്ഷേത്രങ്ങളിലും ദർശനത്തിന് പോയിരുന്നു. ക്ഷേത്ര ദർശനത്തിന് ശേഷം വേള മാനൂർ കാട്ടു പുറത്തെ പാറക്വാറിയിലുമെത്തി. പാറക്വാറിയിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെയാണ് പിന്നോട്ട് നടന്ന യുവതി കുളത്തിൽ വീണത്. യുവതിയെ രക്ഷിക്കാനായി യുവാവും കുളത്തിലേയ്ക്ക് ചാടി. ഇവരുടെ നിലവിളി കേട്ട് അടുത്ത റബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തി കൊണ്ടിരുന്ന യുവാവ് ഓടിയെത്തി. കുളത്തിൽ വീണവരെക്കുറിച്ച് നാട്ടുകാരെ അറിയിച്ചു. പാറപൊട്ടിച്ചെടുത്ത കുളത്തിന് 150 അടിയോളം താഴ്ചയുണ്ട്. കുളത്തിൽ അമ്പതടിയോളം വെള്ളവുമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടയിൽ യുവാവ് യുവതിയെ രക്ഷിച്ച് പാറയുടെ…
Read MoreCategory: Top News
പീഡനക്കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലും; മുപ്പത് സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യം; കുറ്റസമ്മതത്തിൽ പുറത്തേക്ക് വരുന്നത് ഞെട്ടിക്കുന്ന വിവവരങ്ങൾ…
കാട്ടാക്കട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവ് ജിനേഷ് ജയൻ പോലീസ് കോൺസ്റ്റബിൾ പിഎസ്സി റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ടിരുന്നു. വധശ്രമക്കേസിൽ പ്രതിയായതിനാലാണ് ജിനേഷിന് പോലീസിൽ നിയമനം ലഭിക്കാതിരുന്നെന്ന് പോലീസ് പറയുന്നു. ജിനേഷിന് ലഹരി ഇടപാടുകളും ഉണ്ടായിരുന്നതായി ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയെന്ന് പോലീസ്. കഴിഞ്ഞ ദിവസം ജിനേഷിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ മുപ്പതോളം സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിൽ ആരും പരാതി നൽകിയിട്ടില്ല. പോലീസ് പിടിച്ചെടുത്ത ഫോൺ ഫോറെൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. തേസമയം കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി ജിനേഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. നിലവിൽ ലഹരി ഇടപാട് അന്വേഷണത്തിന്റെ പരിധിയിലില്ല. ലഹരി ഇടപാടുകളിലെ ഏജന്റായി ജിനേഷ് പ്രവർത്തിച്ചിട്ടുണ്ടോയെന്ന കാര്യം പിന്നീട് പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജിനേഷ് ഉൾപ്പെടെ എട്ട് പ്രതികൾ…
Read Moreമേയർക്ക് ടോയ്ലറ്റ് പണിയാൻ നാലുലക്ഷം, മസാലദോശയ്ക്ക് 25,000; ലൈഫ് പദ്ധതിക്ക് വീട് പണിയാൻ പൊതുജനത്തിന് നൽകുന്നതാകട്ടെ നാല് ലക്ഷവും..!
രണ്ടു തവണ ലക്ഷങ്ങൾ പൊടിച്ച് പുതുക്കിപ്പണിത മേയറുടെ ചേംബറിൽ വീണ്ടും നാലു ലക്ഷം ചെലവാക്കി ശുചിമുറി പണിതത് അധികാര ധൂർത്താണെന്നു ജോൺ ഡാനിയൽ. തൃശൂർ കോർപറേഷൻ കൗൺസിലിൽ പ്രതിപക്ഷ ബഹളം പഞ്ചനക്ഷത്ര മോഡലിൽ ശുചിമുറി പണിയുമ്പോൾ ചെലവാകുന്നത് ജനങ്ങളുടെ പണമാണെന്ന് ഓർമ വേണം.ലൈഫ് പദ്ധതിയിൽ വീടുപണിയാൻ ആറു ലക്ഷമാണു നല്‍കുന്നത്. പുലിക്കളിയുടെ ഭാഗമായി സ്വരാജ് റൗണ്ടിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ 16 ലക്ഷം ചെലവായതു പരിശോധിക്കണം. തുടർന്ന് ധനകാര്യ കമ്മിറ്റിക്കു വിടാൻ കൗൺസിൽ തീരുമാനിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മസാലദോശയ്ക്കു 25,000 രൂപ ചെലവിട്ടതിനെ രാജൻ പല്ലൻ ചോദ്യം ചെയ്തു. ഓണഫണ്ട് എടുക്കടോ…എന്നാക്രോശിച്ച് കോർപറേഷൻ കൗൺസിലിൽ പ്രതിപക്ഷ ബഹളം. മേയറെ ഉദ്ഘാടനത്തിനു വിളിക്കാത്ത ഒാണാഘോഷ പരിപാടികൾക്കു ഫണ്ട് അനുവദിക്കാത്ത നടപടിയാണു ബഹളത്തിനിടയാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ കൗൺസിലർമാരായ മുകേഷ് കൂളപ്പറന്പിൽ, ശ്രീലാൽ ശ്രീധർ, എബി വർഗീസ് എന്നിവർ പ്ലക്കാർഡുകളുമായി…
Read Moreവടിവാൾ നീട്ടി ബൈക്ക് യാത്രക്കാരെ തടഞ്ഞു നിർത്തി; ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ പിടിച്ചു വാങ്ങി; ഗുണ്ട അനൂപും സുഹൃത്തും നാട്ടുകാരുടെ പേടി സ്വപ്നം
ആലപ്പുഴ: കായംകുളം പുതുപ്പുള്ളിയിൽ ബൈക്ക് യാത്രികരായ യുവാക്കളെ തടഞ്ഞ് നിർത്തി വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. കുപ്രസിദ്ധ ഗുണ്ട കൃഷ്ണപുരം ഞക്കനാൽ മുറിയിൽ അനൂപ് (ശങ്കർ- 23), ഓച്ചിറ പായിക്കുഴി വേലിശേരിൽവീട്ടിൽ ഷെഫീക്ക് (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച വൈകിട്ട് 4.30നായിരുന്നു സംഭവം. പുതുപ്പുള്ളി സിഎംഎസ് സ്കൂളിന് സമീപത്ത് വച്ച് ബൈക്കിൽ വരികയായിരുന്ന അനൂപ് കൃഷ്ണൻ, അജയഘോഷ് എന്നിവരെ തടഞ്ഞ് നിർത്തിയായിരുന്നു പ്രതികളുടെ അക്രമം. ഡിവെെഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളും നിരവധി കേസുകളിൽ പ്രതിയുമാണ് അനൂപ്. ഇയാൾക്കെതിരെ ഗുണ്ടാ നിയമപ്രകാരം കടുത്ത നടപടി സ്വീകരിക്കുമെന്ന് കായംകുളം പോലീസ് അറിയിച്ചു.
Read Moreഎംഎല്‍എ പി.വി.ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ച് സാബു.എം.ജേക്കബ്; പരസ്യമായി അപമാനിച്ചെന്ന പരാതിയിൽ കേസെടുത്ത് പോലീസ്
കൊച്ചി: കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജന്റെ പരാതിയില്‍ ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു.എം.ജേക്കബിനെതിരെ കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസ്. ഐക്കരനാട് കൃഷിഭവന് സംഘടിപ്പിച്ച കാര്‍ഷിക ദിനാഘോഷത്തില്‍ ഉദ്ഘാടകനായി എത്തിയ എംഎല്‍എയെ വേദിയില്‍വച്ച് പരസ്യമായി അപമാനിച്ചെന്നാണ് പരാതി. സംവരണമണ്ഡലത്തിലെ എംഎല്‍എ ആയ തന്നെ ജാതീയമായി അധിക്ഷേപിച്ചു. തന്നെ മുറിയില്‍ പൂട്ടിയിടണമെന്നു സാബു പറഞ്ഞതായും എംഎല്‍എയുടെ പരാതിയിലുണ്ട്. സാബുവിനെ ഒന്നാം പ്രതിയാക്കിയാണ് പുത്തന്‍ കുരിശ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്കാണ് രണ്ടാം പ്രതി. പി.വി.ശ്രീനിജനും സാബു.എം.ജേക്കബിനുമിടയില്‍ ദീര്‍ഘനാളായി അസ്വാരസ്യങ്ങളുണ്ട്. എംഎല്‍എ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് ട്വന്റി ട്വന്റിയുടെ ജനപ്രതിനിധികള്‍ പരസ്യമായി ഇറങ്ങിപോകുന്ന സംഭവങ്ങളടക്കം നേരത്തെ ഉണ്ടായിട്ടുണ്ട്.
Read Moreകള്ളൻ സാന്താക്ലോസിന്റെ വേഷത്തി! കൈക്കലാക്കിയത് ആറുപവന്റെ മാല; കുട്ടികൾക്കെല്ലാം മിഠായി നൽകി പാട്ടും പാടി രസിപ്പിച്ചു
സേലം: തമിഴ്നാട്ടിലെ സേലത്ത് സാന്താക്ലോസിന്റെ വേഷത്തിലെത്തി ആറുപവൻ മാല കവർന്നു. സേലം സ്വദേശി പൊൻറാണിയുടെ (69) മാലയാണ് സാന്താക്ലോസ് കള്ളൻ കൈക്കലാക്കിയത്. ക്രിസ്മസ് കാലത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും കരോൾ സംഘം സജീവമാകന്നത് മുതലെടുത്താണ് കള്ളൻ മാല മോഷ്ടിച്ചത്. പൊൻറാണി താമസിക്കുന്ന തെരുവിൽ രാത്രി എട്ടുമണിയോടെയാണ് സാന്താ പ്രത്യക്ഷപ്പെട്ടത്. കുട്ടികൾക്കെല്ലാം മിഠായി നൽകി പാട്ടും പാടി രസിപ്പിക്കുകയായിരുന്നു. ഇത് കണ്ട് പൊൻറാണിയും സാന്തയെ കാണാനെത്തുകയും മിഠായി വാങ്ങുകയും ചെയ്തു. ഈ സമയം സാന്താ വേഷത്തിലെ കള്ളൻ മാലപൊട്ടിച്ചുകൊണ്ട് ഓടുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് പ്രദേശവാസികൾ ഓടിക്കൂടിയെങ്കിലും കള്ളനെ പിടികൂടാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreതൂത്തുവാരി, ഏഴാമതും എതിരില്ലാതെ! ഗുജറാത്തില്‍ ബിജെപിയെ തുണച്ചത് മോദി മാജിക്കോ ?
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെങ്കിലും ഈസി വാക്കോവര്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി വെല്ലുവിളികള്‍ ബിജെപി നേരിട്ടു. മുഖ്യമന്ത്രിമാരെ അടിക്കടി മാറ്റിയാണ് ശക്തമായ ഭരണവിരുദ്ധ വികാരത്തെ ബിജെപി നേരിട്ടത്. അതോടൊപ്പം വലിയ മത്സരമുണ്ടാകുമെന്ന പ്രതീതി ആം ആദ്മി പാര്‍ട്ടിയും സൃഷ്ടിച്ചു. ഒന്നാംഘട്ട വോട്ടെടുപ്പിലെ കുറഞ്ഞ പോളിങ് ബിജെപിക്കെതിരെയുള്ള ജനവിരുദ്ധ വികാരണമാണെന്ന് സംശയമുണര്‍ത്തി. അഹമ്മദാബാദ് നഗരത്തിൽ മാത്രം രജിസ്റ്റർ ചെയ്ത 60 ലക്ഷം വോട്ടർമാരിൽ 25 ലക്ഷം പേരും ഇത്തവണ വോട്ടവകാശം വിനിയോഗിച്ചില്ല. ആദ്യ ഘട്ടത്തില്‍ 89 സീറ്റുകളിൽ 63.14% ആയിരുന്നു പോളിങ്. ഗ്രാമീണ മേഖലയിലും ഇക്കുറി പോളിങ് താഴ്ന്നു. 2017ല്‍ 66.69 ശതമാനവുമായിരുന്നു ഗ്രാമീണ മേഖലയിലെ പോളിങ് എങ്കില്‍ ഇത്തവണ 59.05% ആയി കുറഞ്ഞു. പ്രചാരണത്തില്‍ വലിയ സാന്നിധ്യമായിരുന്നു എഎപി. അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും സംസ്ഥാനത്ത് ക്യാമ്പ് ചെയ്തു. പഞ്ചാബിലെ അട്ടിമറി വിജയമായിരുന്നു ഗുജറാത്തിലും…
Read Moreതോട്ടില്‍ മാലിന്യം ഇടുന്നത് തടയാന്‍ സഹായം തേടിയപ്പോള്‍ ജിനേഷ് ഫോണ്‍ നമ്പര്‍ കൈക്കലാക്കി ! ഡിവൈഎഫ്ഐ നേതാവിനെക്കുറിച്ച് ആറു വര്‍ഷം മുമ്പ് യുവതിയുടെ പോസ്റ്റ്…
മലയിന്‍കീഴ് പീഡനക്കേസിലെ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിനേഷിനെതിരേ മുമ്പും ആരോപണങ്ങളുയര്‍ന്നതിന്റെ തെളിവുകള്‍ പുറത്ത്. ആറു വര്‍ഷം മുന്‍പും തെളിവ് സഹിതം ജിനേഷിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത് എത്തിയിരുന്നു. തന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ വിവിധ അശ്ലീല വാട്സാപ്പ് ഗ്രൂപ്പുകളില്‍ ജിനേഷ് പങ്കുവച്ചത് യുവതി കണ്ടെത്തി. സംഭവത്തില്‍ തെളിവുകള്‍ സഹിതം കേസു കൊടുക്കാന്‍ യുവതി തീരുമാനിച്ചപ്പോള്‍ പാര്ട്ടിക്കാര് വിഷയത്തില്‍ ഇടപെടുകയായിരുന്നു. എന്നാല്‍ യുവതി പിന്മാറിയില്ല. ഒടുവില്‍ ജിനേഷിന്റെ മാതാപിതാക്കള്‍ ക്ഷമിക്കണമെന്നു അപേക്ഷിച്ചപ്പോള്‍ ഗാന്ധി ഭവനില്‍ 25000 രൂപ അടച്ച് രസീത് കാണിച്ചാല്‍ പരാതി കൊടുക്കില്ലെന്ന് യുവതി നിലപാടെടുക്കുകയായിരുന്നു. ഇത് നടപ്പായതോടെയാണ് നിയമനടപടികളിലേക്ക് യുവതി പോകാതിരുന്നത്. പക്ഷേ, ഈ വിഷയം അന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ജിനേഷിന്റെ നാട്ടുകാരിയായിരുന്ന യുവതി ഇപ്പോള്‍ എറണാകുളത്താണ് താമസം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടിലെ തോട്ടില്‍ മാലിന്യം ഒഴുക്കുന്നത് തടയുന്നതിനാണ് ഡിവൈഎഫ്ഐ നേതാവായിരുന്ന ജിനേഷിന്റെ സഹായം…
Read Moreമലപ്പുറത്തെ ജ്വല്ലറി ഉടമയുടെ രഹസ്യഅറയില്‍ നിന്ന് 2.51 കോടി രൂപയുടെ സ്വര്‍ണം പിടികൂടി ഇഡി ! സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ഗുണഭോക്താവ് എന്ന് ആരോപണം…
കേരളത്തെ പിടിച്ചുകുലുക്കിയ വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ഗുണഭോക്താവെന്ന് ആരോപിക്കപ്പെടുന്ന മലപ്പുറം സ്വദേശിയുടെ പക്കല്‍ നിന്ന് 2.51 കോടി രൂപയുടെ സ്വര്‍ണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടി. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ജ്വല്ലറി ആന്‍ഡ് ഫൈന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പ്രൊമോട്ടറും കോഴിക്കോട് അറ്റ്ലസ് ഗോള്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ഒരാളുമായ അബൂബക്കര്‍ പഴേടത്തിന്റെ സ്വകാര്യ കേന്ദ്രത്തിലെ ‘രഹസ്യ അറയില്‍’ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 2020 ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെ യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജില്‍ നിന്ന് 15 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത് കേരളത്തെയാകെ ഞെട്ടിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇഡിക്ക് പുറമെ എന്‍ഐഎയും കസ്റ്റംസ് വകുപ്പും പ്രത്യേകം അന്വേഷണം നടത്തി വരികയാണ്. ഇതിനിടെയാണ് ജ്വല്ലറി ഉടമയുടെ പക്കല്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയത്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് എം ശിവശങ്കറിന്റെ നേതൃത്വത്തില്‍…
Read Moreസെൽഫി എടുക്കുന്ന വിദ്യാർഥിനിയെ കണ്ടപ്പോൾ സുകുമാരൻ നായർക്ക് ഹാലിളക്കം; പ്രതിയായ ഡ്രൈവറുടെ ടൂറിസ്റ്റ് ബസിൽ എത്തിയതായിരുന്നു കുട്ടികൾ; മൂന്നാറിൽ വണ്ടി ഉപേക്ഷിച്ച് മുങ്ങിയത് കൊല്ലത്തുകാരൻ ഡ്രൈവർ
അടിമാലി : കൊല്ലത്തെ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിനോദ സഞ്ചാരത്തിന് മൂന്നാറിൽ എത്തി മടങ്ങിയ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരേ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. കൊല്ലം അഞ്ചൽ സ്വദേശി സുകുമാരൻ നായർ(55)ക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തത്. ചൊവ്വാഴ്ച രാത്രി 9.30നാണ് കേസിന് ആസ്പദമായ സംഭവം. രണ്ടു വാഹനങ്ങളിലാണ് കുട്ടികൾ മൂന്നാറിൽ എത്തിയത്. ഒരു ബസിൽ ആണ്‍കുട്ടികളും മറ്റൊന്നിൽ പെണ്‍കുട്ടികളുമായിരുന്നു. മൂന്നാറിൽനിന്ന് തിരികെ അടിമാലിയിൽ എത്തി ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം പുറത്തേക്കിറങ്ങി കൂട്ടുകാരുമായി സെൽഫി എടുക്കുന്പോൾ ബസ് ഡ്രൈവർ അപമര്യാദയായി പെരുമാറുകയായിരുന്നെന്ന് കുട്ടി പോലീസിനു മൊഴി നൽകി. ഇതേത്തുടർന്നാണ് ഡ്രൈവർക്കെതിരേ അടിമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾ ഒളിവിലാണ്. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.ഇതിനിടെ, വിഷയത്തിൽ ഇടപെട്ട ആണ്‍കുട്ടികളുമായി ബസ് ജീവനക്കാർ കൈയാങ്കളിയിലെത്തി. ഹോട്ടലുടമ മധ്യസ്ഥ ശ്രമത്തിന് എത്തിയതോടെ പ്രശ്നം കൂടുതൽ സങ്കീർണമായി.…
Read More