രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയതിനു പിന്നാലെ കേരളത്തിലെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘വൈ’ കാറ്റഗറി സുരക്ഷ അനുവദിച്ചു. പിഎഫ്ഐയില്‍ നിന്ന് ഭീഷണിയുണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് സുരക്ഷ അനുവദിച്ചത്. എന്‍ഐഎ കേരളത്തില്‍ നടത്തിയ റെയ്ഡില്‍ പിഎഫ്ഐ നേതാവായ മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ നിന്നും അഞ്ച് ആര്‍എസ്എസ് നേതാക്കളുടെ പേരുകളടങ്ങിയ പട്ടിക കണ്ടെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ആര്‍എസ്എസ് നേതാക്കള്‍ക്ക് സുരക്ഷ അനുവദിച്ചത്. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ അര്‍ദ്ധസൈനിക വിഭാഗത്തിന്റെ കമാന്‍ഡോകളെയും വിന്യസിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഒരുക്കാന്‍ തീരുമാനിച്ചത്. ആകെ പതിനൊന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ്, ഇവരില്‍ അഞ്ച് പേര് സ്റ്റാറ്റിക് ഡ്യൂട്ടിക്കായും ആറുപേര്‍ വ്യക്തിഗത സുരക്ഷയ്ക്കായും പ്രവര്‍ത്തിക്കും. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷത്തേക്കാണ് പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യയ്ക്കും…
Read MoreCategory: Top News
അന്ന് മറ്റവൻ ഞരമ്പിലൂടെ ഓടിയോ..! അതിജീവിത പരാതി പിൻവലിച്ചെങ്കിലും ശ്രീനാഥ് ഭാസിയുടെ ഭാവി ശാസ്ത്രീയ പരിശോധനാ ഫലം തീരുമാനിക്കും
കൊച്ചി: നടന് ശ്രീനാഥ് ഭാസിക്കെതിരേ യുട്യൂബ് ചാനൽ അവതാരക നൽകിയ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും നടന്റെ ഭാവി തീരുമാനിക്കുക ശാസ്ത്രീയ പരിശോധനാ ഫലം. അഭിമുഖത്തിനിടെ നടന് അവതാരകയോട് മോശം പെരുമാറ്റം നടത്തിയ സമയത്ത് ഇയാള്‍ ലഹരി മരുന്ന ഉപോഗിച്ചിരുന്നതായി പരാതിക്കാരിയും സാക്ഷികളും സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മരട് പോലീസ് ശ്രീനാഥ് ഭാസിയുടെ നഖവും മുടിയും രക്തവും ശേഖരിച്ചു ശാസ്ത്രീയ പരിശോധനക്ക് അയച്ചിരുന്നു. വൈകാതെ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നിന്നും ഇതിന്റെ പരിശോധനാ ഫലം പോലീസിന് ലഭിക്കും. നടനെതിരായാണ് പരിശോധനാ ഫലമെങ്കില്‍ ലഹരി ഉപയോഗത്തിന് ശ്രീനാഥിനെതിരേ പോലീസ് കേസെടുക്കും. സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞതിനാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്നും പരാതിയില്ലെന്നും അവതാരക വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി അവതാരക നല്കിയ സത്യവാങ്മൂലവും ശ്രീനാഥ് ഭാസി ഹര്‍ജിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഹര്‍ജി ഏഴിനു വീണ്ടും പരിഗണിക്കും.…
Read Moreപൊള്ളൽ ഭേദമാക്കിത്തരാം, വേറെ എങ്ങും കൊണ്ടുപോകേണ്ട കാര്യമില്ല; പൊള്ളലേറ്റ മകൾ മരിച്ചത് ചികിത്സാ പിഴവു മൂലം; സ്വകാര്യ ആശുപത്രിക്കെതിരേ ആരോപണവുമായി മാതാപിതാക്കൾ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ച സംഭവത്തിൽ എരുമേലിയിലെ സ്വകാര്യാശുപത്രിക്കെതിരേ ആരോപണവുമായി മാതാപിതാക്കൾ. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ഇവർ ആരോപിച്ചു.കാഞ്ഞിരപ്പള്ളി പാലമ്പ്ര സ്വദേശി പയ്യംപള്ളിയിൽ പ്രിൻസ് തോമസ് – ഡിയാ മാത്യു ദമ്പതികളുടെ മകൾ സെറാ മരിയാ പ്രിൻസ് (ഒന്നര വയസ്) കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. പൊള്ളലേറ്റതിനെത്തുടർന്ന് ഈ മാസം 13നാണ് കുട്ടിയെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. പൊള്ളൽ പൂർണമായും ഭേദമാക്കിത്തരാമെന്ന ഉറപ്പിലായിരുന്നു കുട്ടിയെ ഇവിടെ അഡ്മിറ്റാക്കിയത്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ കഫക്കെട്ട് ഉണ്ടായി. തുടർന്ന് ആശുപത്രി ജീവനക്കാരെ വിവരമറിയിച്ചപ്പോൾ ഇതിനു മരുന്ന് നൽകുന്നുണ്ടെന്നായിരുന്നു അറിയിച്ചത്. മറ്റെവിടേക്കെങ്കിലും കുട്ടിയെ മാറ്റണോ എന്ന് അന്വേഷിച്ചെങ്കിലും വേണ്ടെന്ന് പറയുകയും ചെയ്തു. 27ന് അർധരാത്രിയോടെ കുട്ടിയുടെ നില വഷളാവുകയും ഓക്സിജൻ നൽകുകയും ചെയ്തു. തങ്ങളുടെ ആവശ്യപ്രകാരം ആംബുലൻസ് വിളിച്ച് വരുത്തി…
Read More‘ദൃശ്യം’ മോഡൽ കൊലപാതകം? ആ രഹസ്യം തന്നോടൊപ്പം മണ്ണടിയുമെന്ന യുവാവിന്റെ വിശ്വാസം പൊളിഞ്ഞു; വീടിന്റെ തറമാന്താനൊരുങ്ങി പോലീസ്; ചങ്ങനാശേരിയിലെ സംഭവം ഇങ്ങനെ…
ചങ്ങനാശേരി: ആലപ്പുഴയിൽ നിന്നും കാണാതായ യുവാവിനെ കൊലപ്പെടുത്തി വീട്ടിൽ കുഴിച്ചിട്ടെന്ന് സംശയം. ചങ്ങനാശേരി എസി റോഡിനു സമീപം പായിപ്പാട് പഞ്ചായത്ത് ഒന്നാംവാർഡിൽപ്പെട്ട പൂവം ഭാഗത്തുള്ള വീട് കേന്ദ്രീക രിച്ച് പോലീസ് പരിശോധന തുടങ്ങി. ആലപ്പുഴ സ്വദേശിയായ ഉല്ലാസ് എന്നയാൾ വാടകക്ക് താമസിക്കുന്ന വീട്ടിലാണ് ഇന്നുരാവിലെ മുതൽ പോലീസ് പരി ശോധന ആരംഭിച്ചത്. ചങ്ങനാശേരി, ആലപ്പുഴ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സംഘമാണ് എത്തിയിരിക്കുന്നത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചയോടെ പോലീസ് ഈ വീട് പൂട്ടി പോലീസ് കാവൽ ഏർപ്പെടുത്തി യിരുന്നു. മൃതദേഹം കുഴിച്ചിട്ടശേഷം കോണ്‍ക്രീറ്റ് ചെയ്തതായുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് ഇത് പൊളിച്ച് പരിശോധന നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും പോലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
Read Moreപത്തു വയസുകാരിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം; നാൽപത്തിയൊന്നുകാരന് 142 വർഷം കഠിനതടവും അഞ്ചുലക്ഷം പിഴയും വിധിച്ച് കോടതി
പത്തനംതിട്ട: പത്തുവയസുകാരി പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 142 വർഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും. കവിയൂർ ഇഞ്ചത്തടി പുലിയളയിൽ ബാബു (ആനന്ദൻ, 41)വിനെയാണ് പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജ് ജയകുമാർ ജോൺ ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാൽ മൂന്നു വർഷം അധിക തടവിനും ശിക്ഷിച്ചു. 2020 മുതലുള്ള ഒരു കാലയളവിൽ വിവിധ ദിവസങ്ങളിലായി കുട്ടിയെ ഇയാൾ അതിക്രമത്തിനു വിധേയമാക്കിയതാണ് കേസ്. വിവിധ വകുപ്പുകളിലായി 142 വർഷത്തെ തടവ് കോടതി വിധിച്ചെങ്കിലും ഒന്നിച്ച് അനുഭവിക്കുന്നതിനാൽ 60 വർഷം ജയിലിൽ കിടന്നാൽ മതിയാകും. ജില്ലയിൽ ഏറ്റവും കൂടിയ കാലയളവിലെ ശിക്ഷാവിധിയാണിത്. കുട്ടിയുടെ പെരുമാറ്റത്തിലെ ചില സംശയങ്ങളും രാത്രികാലങ്ങളിൽ കുട്ടി കരയുന്നതും ശ്രദ്ധയിൽ പെട്ട മാതാവ് ഭർത്താവിനോട് ഈ വിവരം പറയുകയും തുടർന്നു കുട്ടിയോടു വിവരങ്ങൾ ആവർത്തിച്ചു ചോദിക്കുകയും ചെയ്തതിനെത്തുടർന്നാണ് അതിക്രൂരമായ പീഡന വിവരങ്ങൾ വെളിവാക്കുന്നതിനിടയായത്.
Read Moreയൂണിഫോം പാന്റിന്റെ നീളം കുറഞ്ഞു; സ്കൂള്‍ പ്രിന്‍സിപ്പലിന്റെ അശ്ലീല പദപ്രയോഗം; അപമാനം സഹിക്കാനാവാതെ കുട്ടി ചെയ്തതിങ്ങനെ…
കോഴിക്കോട്: യൂണിഫോം പാന്റിന്റെ നീളം കുറഞ്ഞെന്നാരോപിച്ച് പ്ലസ് ടൂ വിദ്യാര്‍ഥിയെ സ്കൂള്‍ പ്രിന്‍സിപ്പല്‍ അധിക്ഷേപിച്ചെന്ന് പരാതി. രക്ഷിതാക്കളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തു. വടകര ശ്രീഗോകുലം പബ്ലിക് സ്കൂളിലെ പ്രിന്‍സിപ്പലിനെതിരെയാണ് ആരോപണം. വളരെ മോശമായ പദപ്രയോഗങ്ങളുപയോഗിച്ച് പ്രിന്‍സിപ്പല്‍ ശകാരിച്ചു. അശ്ലീല ചിത്രത്തില്‍ അഭിനയിക്കാനാണോ സ്കൂളിലേയ്ക്ക് വരുന്നതെന്നു ചോദിച്ച് അപമാനിച്ചെന്നും വിദ്യാര്‍ഥി പ്രതികരിച്ചു. സഹപാഠികളുടെ മുന്നില്‍വച്ച് അധിക്ഷേപിച്ചതിന്റെ അപമാനം സഹിക്കാനാവാതെ മൂന്നു ദിവസമായി വിദ്യാര്‍ഥി സ്കൂളില്‍ പോകുന്നില്ല. സ്കൂള്‍ അധികൃതര്‍ വിളിച്ച് അന്വേഷിക്കാന്‍ പോലും തയാറായിട്ടില്ലെന്നു രക്ഷിതാക്കൾ പറഞ്ഞു. പരാതി നല്‍കിയതിനെതുടര്‍ന്ന് ബാലാവകാശ കമ്മീഷന് കുട്ടിയുടെ മൊഴിയെടുത്തു. സംഭവത്തില്‍ ആരോപണവിധേയനായ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Moreവ്യാജന്മാരുടെ പണിപൂട്ടും ! മരുന്നുകളില്‍ ബാര്‍ കോഡും ക്യൂആര്‍ കോഡും കൊണ്ടുവരാന്‍ നീക്കവുമായി കേന്ദ്രം…
മരുന്നുകളിലെ വ്യാജനെ തടയാന്‍ ശക്തമായ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. മരുന്നിന്റെ പാക്കറ്റിന് മുകളില്‍ ബാര്‍ കോഡോ, ക്യൂആര്‍ കോഡോ പ്രിന്റ് ചെയ്ത് നല്കാന് മരുന്ന് നിര്‍മ്മാണ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ വൈകാതെ തന്നെ ആവശ്യപ്പെടുമെന്നാണ് വിവരം. ഇതിലൂടെ വ്യാജമരുന്നുകളുടെ വില്‍പ്പന തടയാന്‍ സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. ലോകത്താകമാനമുള്ള വ്യാജമരുന്നുകളില്‍ 35 ശതമാനവും ഇന്ത്യയില്‍ നിന്നാണ് വരുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് വ്യാജ മരുന്നുകളുടെ വില്‍പ്പന തടയാന്‍ നടപടി ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ആഴ്ചകള്‍ക്കകം ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തുടക്കത്തില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന പ്രമുഖ 300 മരുന്ന് ബ്രാന്‍ഡുകളില്‍ ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതേത്തുടര്‍ന്ന് മരുന്നിന്റെ പാക്കറ്റിന് മുകളില്‍ ബാര്‍കോഡോ, ക്യൂആര്‍ കോഡോ നല്‍കണമെന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയേക്കും. ഡോളോ, സാരിഡോണ്‍, അലഗ്ര തുടങ്ങി ഇന്ത്യന്‍ മരുന്നുവിപണിയില്‍ ഏറ്റവുമധികം വില്‍ക്കുന്ന മരുന്ന് ബ്രാന്‍ഡുകളിലാണ് ഇത് ആദ്യം…
Read Moreപൂച്ച കടിച്ചതിന് ചികിത്സയ്ക്കെത്തിയ യുവതിയെ ആശുപത്രിക്കകത്തുവച്ച് നായകടിച്ചു; കണ്ടുനിന്ന ഡോക്ടറും ജീവനക്കാരും മുങ്ങി; ഗുരുതര ആരോപണങ്ങളുമായി കുടുംബം
വിഴിഞ്ഞം: പൂച്ച കടിക്ക് ചികിത്സ തേടി വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിയ യുവതിയെ തെരുവ് നായ കടിച്ച് ഗുരുതര പരിക്കേൽപ്പിച്ചു. വിഴിഞ്ഞം കോട്ടു കാൽ ചപ്പാത്ത് അജിത് ഭവനിൽ അപർണ(31) യ്ക്കാണ് കടിയേറ്റത്.ഇന്ന് രാവിലെ വിഴിഞ്ഞം ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിന് സമീപത്ത് നിന്നായിരുന്നു നായയുടെ ആക്രമണം. രണ്ട് ദിവസം മുൻപ് ഇവരെ പൂച്ച കടിച്ചിരുന്നു. അതിനായുള്ള ആദ്യ ഡോസ് മരുന്ന് പുല്ലുവിള സർക്കാർ ആശുപത്രിയിൽ നിന്ന് എടുത്തിരുന്നു. രണ്ടാം ഡോസ് കുത്തിവയ്പിനായി വിഴിഞ്ഞത്ത് എത്തിയ അപർണ്ണയെ ആശുപത്രിക്കുള്ളിൽ അലഞ്ഞ് തിരിയുന്ന നായ കണം കാലിൽ കടിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നായ കാലങ്ങളായി ഇവിടെ കഴിയുന്നതാണെന്നും ഞങ്ങൾ ഓടിച്ചിട്ട് അത് പോകുന്നില്ലെന്നുമാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. അതേസമയം നായ കടിച്ചയുടനെ ആശുപത്രി ജീവനക്കാർ അകത്തേക്കു കയറിപ്പോയെന്നും മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് മുറിവു…
Read Moreഭാര്യ വിദേശത്ത് നിന്ന് വരുന്ന ദിവസം പാലത്തിൽനിന്നു മകളെ എറിഞ്ഞശേഷം പിതാവും പുഴയിൽ ചാടി ജീവനൊടുക്കി;കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ ലൈജു കുറിച്ചിട്ടതിങ്ങനെ…
ആലുവ: മാർത്താണ്ഡവർമ്മ പാലത്തിൽനിന്ന് ആറു വയസുകാരിയായ മകളെ എറിഞ്ഞശേഷം പെരിയാറിലേക്ക് ചാടിയ പിതാവും മരിച്ചു. ചെങ്ങമനാട് പുതുവാശേരി മല്ലിശേരി വീട്ടിൽ ചന്ദ്രന്റെ മകൻ ലൈജു (43), മകൾ ആര്യനന്ദ (ആറ്) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് ബൈക്കിൽ പാലത്തിന് സമീപമെത്തി പാർക്ക് ചെയ്ത ശേഷം യാത്രക്കാർ നോക്കി നിൽക്കെ മകളെ പാലത്തിന്റെ കൈവരിക്ക് മുകളിലൂടെ പെരിയാറിലേക്ക് എറിഞ്ഞത്. കാൽനട യാത്രക്കാരായ സ്ത്രീകൾ ഒച്ചവച്ചെങ്കിലും ലൈജുവും പിന്നാലെ ചാടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. ആലുവ ജില്ലാ ആശുപത്രിയിൽ ഇന്ന് രാവിലെ പോസ്റ്റ്മാർട്ടത്തിന് ശേഷം 11ന് യുസി കോളജ് ശ്മശാനത്തിൽ ഇരുവരുടെയും മൃതദേഹങ്ങൾ സംസ്കരിക്കും. വിദേശത്തായിരുന്ന ലൈജുവിന്റെ ഭാര്യ സവിത ഇന്നലെ രാവിലെ 11 ഓടെ വീട്ടിലെത്താനിരിക്കെയായിരുന്നു സംഭവം. ഫാമിലി വാട്ട്സാപ്പ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുകയാണെന്നും എല്ലാവരും ക്ഷമിക്കണമെന്നും അഭ്യർഥിച്ച് ലൈജു പോസ്റ്റിട്ടിരുന്നു. അത്താണിയിലെ…
Read Moreമലാക്കാ രാജേഷിന്റെ ഫ്യൂച്ചർ “അഴിയെണ്ണൽ”..! മണിചെയിൻ മാതൃകയിൽ ഫ്യൂച്ചർ ട്രേഡ് ലിങ്ക് ഉടമ തട്ടിയത് 500 കോടി;ഒളിസങ്കേതത്തിൽ കഴിഞ്ഞത് തോക്കുധാരികളായ അംഗരക്ഷകരുമായി…
തൃശൂർ: 500 കോടിയുടെ നിക്ഷേപത്തട്ടിപ്പു നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശികളായ രണ്ടുപേരെ ഈസ്റ്റ് പോലീസ് കോയന്പത്തൂരിൽനിന്ന് അറസ്റ്റ് ചെയ്തു. ഫ്യൂച്ചർ ട്രേഡ് ലിങ്ക് ഉടമ വടക്കാഞ്ചേരി പുന്നംപുറന്പ് സ്വദേശി കണ്ടാരത്ത് വീട്ടിൽ മലാക്ക രാജേഷ്(46), സ്ഥാപനത്തിന്റെ പ്രമോട്ടർ അരണാട്ടുകര പല്ലിശേരി വീട്ടിൽ ഷിജോ പോൾ(45) എന്നിവരെയാണ് ഈസ്റ്റ് സിഐ പി. ലാൽകുമാറും സംഘവും കോയന്പത്തൂരിലെ ഒളിസങ്കേതത്തിൽനിന്നു പിടികൂടിയത്. സ്ഥാപനത്തിന്റെ മറ്റു പ്രമോട്ടർമാരായ മലപ്പുറം കാളികാവ് പാലക്കാതൊടി മുഹമ്മദ് ഫൈസൽ, തൃശൂർ പെരിങ്ങോട്ടുകര കുന്നത്തുപടിക്കൽ കെ.ആർ. പ്രസാദ്, എരുമപ്പെട്ടി ഷങ്കേരിക്കൽ ലിജോ എന്നിവരെ അന്വേഷിച്ചു വരികയാണ്. പത്തു മാസംകൊണ്ട് നിക്ഷേപത്തുക ഇരട്ടിയാക്കാമെന്നു പറഞ്ഞായിരുന്നു ഇവരുടെ തട്ടിപ്പ്. ടോൾ ഡീൽ വെഞ്ചേഴ്സ് എൽഎൽപി, ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്നീ കന്പനികളുടെ പേരിലാണ് നിക്ഷേപം വാങ്ങിയിരുന്നത്. കമ്മീഷണർ ആർ. ആദിത്യയുടെ നിർദേശപ്രകാരം കോയന്പത്തൂർ പോലീസിന്റെ സഹായത്തോടെ തൃശൂർ ഈസ്റ്റ്, വെസ്റ്റ്…
Read More