കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം അഡീ. ചീഫ് ജുഡീഷല്‍ മജിസ്ടേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള) കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥന് ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് കുറ്റപത്രത്തിലെ ഒന്നാം പ്രതി. ആറു പ്രതികളുള്ള കേസിൽ പി.എസ്. സരിത്തും സ്വപ്ന സുരേഷുമാണ് രണ്ടും മൂന്നും പ്രതികൾ. സന്ദീപ് നായര്‍ നാലാം പ്രതിയും സന്തോഷ് ഈപ്പന് അഞ്ചാം പ്രതിയുമാണ്.സ്വപ്നയുടെ ലോക്കറില്‍നിന്നു കണ്ടെത്തിയ ഒരുകോടി രൂപ ശിവശങ്കറിന്റെ പണമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ശിവശങ്കര്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെ വിവരങ്ങള്‍ സ്വപ്നയ്ക്ക് ചോര്‍ത്തി നല്‍കിയെന്നും കുറ്റപത്രത്തിലുണ്ട്. ലൈഫ് യുനിടെക് മിഷന്റെ ഇടപാടില്‍ ശിവശങ്കറാണ് മുഖ്യ സൂത്രകനെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. 40 പേജുകളുള്ള കുറ്റപത്രമാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.15 പേരാണ് കേസിലെ സാക്ഷികള്‍. ശിവശങ്കറും സ്വപ്നയും…
Read MoreCategory: Top News
ഭര്‍ത്താവിന്റെ നിര്‍ബന്ധിത ലൈംഗികബന്ധം ! ഭാര്യയ്ക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമെന്ന് സുപ്രീം കോടതി…
ഭര്‍ത്താവ് ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തില്‍ ഏര്പ്പെടുന്നതിനെത്തുടര്ന്ന് ഗര്‍ഭിണിയാകുന്ന സ്ത്രീയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഗര്‍ഭഛിദ്ര നിയമപ്രകാരമുള്ള ബലാത്സംഗത്തിന്റെ നിര്‍വചനത്തില്‍ വൈവാഹിക ബലാത്സംഗവും ഉള്‍പ്പെടുമെന്ന് കോടതി വ്യക്തമാക്കി. ഗര്‍ഭഛിദ്ര നിയമത്തിലെ 3ബി എ ചട്ടത്തില്‍ പറയുന്ന ലൈംഗിക ആക്രമണത്തെ അതിജീവിച്ചവരുടെ ഗണത്തില്‍, ഭര്‍ത്താവിനാല്‍ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് ഇരയായവരും ഉള്‍പ്പെടുമെന്ന് കോടതി പറഞ്ഞു. സമ്മതമില്ലാത്ത ലൈംഗിക ബന്ധം എന്നതാണ് ബലാത്സംഗത്തിന്റെ പൊതുവായ നിര്‍വചനം. ഭര്‍ത്താവിനാല്‍ ഇത്തരം ബന്ധത്തിനു വിധേയമാവുന്ന സ്ത്രീകളുണ്ട്. അവര്‍ ഗര്‍ഭിണികള്‍ ആവുന്നുമുണ്ട് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ വിവാഹിതയെന്നോ അവിവാഹിതയെന്നോ ഭേദമില്ലാതെ, ഗര്‍ഭഛിദ്രം നടത്താന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെും സുപ്രീം കോടതി വ്യക്തമാക്കി. ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള അവകാശത്തില്‍നിന്ന് അവിവാഹിതകളെ ഒഴിവാക്കുന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഒഫ് പ്രഗ്നന്‍സി ചട്ടങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു. സുരക്ഷവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന്, ജസ്റ്റിസുമാരായ ഡിവൈ…
Read Moreപുറകെ നടന്ന് പ്രണയത്തിൽ വീഴ്ത്തി;പിന്നീട് ശാരീരികമായി പീഡിപ്പിച്ചു; പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കാമുകന്റെ അനിയനും സുഹൃത്തും ചെയ്തതറിഞ്ഞ് ഞെട്ടി നാട്ടുകാർ
അയർക്കുന്നം: പെണ്‍കുട്ടിയെ പ്രണയം നടിച്ചു വശത്താക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. അയർക്കുന്നം ചേന്നമറ്റം ഭാഗം മുരിങ്ങയിൽ അനന്തു സുരേഷ് (21), ഇയാളുടെ സഹോദരൻ ആനന്ദ് സുരേഷ് (20), അയർക്കുന്നം ചേന്നമറ്റം ഭാഗം വെട്ടിക്കപുഴ റോബിനോ രാജൻ (21) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റു ചെയ്തത്. അനന്തു സുരേഷ് അതിജീവിതയുമായി പ്രണയത്തിൽ ആകുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് ഇയാളുടെ സഹോദരനും സുഹൃത്തും ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്തു. സ്കൂളിൽ കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടി ഈ വിവരം അധ്യാപികയോട് പറയുകയും ചൈൽഡ് ലൈൻ മുഖാന്തിരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രതികളെ പിടികൂടുകയുമായിരുന്നു.
Read Moreകടലോളം വാത്സല്യം നൽകിയ അപ്പനോട് കരളോളം സ്നേഹം; അച്ഛന്റെ ജീവൻ നിലനിർത്താൻ കരൾ പകുത്തുനൽകി മകൾ
മേലൂർ: അപ്പനോടുള്ള സ്നേഹംമൂലം മകൾ പകത്തു നൽകിയത് സ്വന്തം കരൾ.മേലൂർ കല്ലുകുത്തി വടക്കുംഞ്ചേരി നെൽസനാണ് പരിശോധനയിൽ അടിയന്തരമായി കരൾ മാറ്റിവയ്ക്കണമെന്ന ഡോക്ടർമാരുടെ നിർദേശം ലഭിക്കുന്നത്. സാന്പത്തികമായി സഹായങ്ങൾ ഉണ്ടായെങ്കിലും കരൾ മാത്രം ലഭിച്ചില്ല.മറ്റുള്ളവരെ അന്വേഷിച്ച് പിതാവിന്റെ ആരോഗ്യം ബുദ്ധിമുട്ടിലാൻ തുടങ്ങിയതറിഞ്ഞ നഴ്സിംഗ് ആദ്യ വർഷ വിദ്യാർഥിനിയായ മകൾ എവിലിൻ തന്റെ കരൾ നൽകാമെന്ന് തീരുമാനിക്കുകയായിരുന്നു. അമ്മ ബിനു, സഹോദരി ഇഷിത ഉൾപ്പെടെ എല്ലാവരെയും വിവരങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. വിശ്രമശേഷം ഇരുവരും ആരോഗ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. നെൽസന് തുടർചികിത്സ വേണം. എവിലിന് ഇപ്പോൾ ചികിത്സയില്ല. പെരുന്പാവൂരിലെ സാൻജോ കോളജ് ഓഫ് നഴ്സിങ്ങിൽ പഠനത്തിനായി പോയി തുടങ്ങി. പൂർവ വിദ്യാലയമായ എസ്എച്ച് കോണ്‍വെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എവിലിന് സ്വീകരണം നൽകി. ചടങ്ങിൽ മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ,ചാലക്കുടി പള്ളി വികാരി ഫാ. ജോളി…
Read Moreവീട്ടിൽ പോകണം, നടന്നത് 35 കിലോമീറ്റർ..! തെരച്ചിലിനൊടുവിൽ വിദ്യാർഥികളെ കണ്ടെത്തി; നേര്യമംഗലത്ത് എത്തിയത് മൂവാറ്റുപുഴ, കോതമംഗലം വഴി
തൊടുപുഴ: മണക്കാട് ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റലിൽനിന്നു ചൊവ്വാഴ്ച രാവിലെ കാണാതായ നാല് ആണ്‍കുട്ടികളെ ഇന്നലെ രാവിലെ നേര്യമംഗലത്തുനിന്നു കണ്ടെത്തി. ഇവർ അടിമാലി ഭാഗത്തുള്ള വീടുകളിലേക്കു നടന്നു പോകുന്നതിനിടെ ഇതുവഴി പോയ യാത്രക്കാരൻ ഇവരെ തിരിച്ചറിഞ്ഞു തൊടുപുഴ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തൊടുപുഴയിൽനിന്ന് അറിയിച്ചതനുസരിച്ച് ഊന്നുകൽ പോലീസ് എത്തി ഇവരെ സ്റ്റേഷനിലെത്തിച്ചു. പിന്നീട് എസ്ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തിൽ തൊടുപുഴ പോലീസ് എത്തി ഇവരെ തിരികെ കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഹോസ്റ്റലിൽ നിൽക്കാൻ താത്പര്യമില്ലാത്തതിനാൽ വീട്ടിലേക്കു പോകുകയായിരുന്നെന്നാണ് കുട്ടികൾ പോലീസിനോടു പറഞ്ഞത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ കുട്ടികളെ അവരുടെ മാതാപിതാക്കൾക്കൊപ്പം വിട്ടു. കുട്ടികളെ കാണാതായതിനെത്തുടർന്നു പോലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു. പോലീസ് ഇവരുടെ ചിത്രങ്ങൾ സഹിതം സമൂഹ്യമാധ്യമങ്ങളിലൂടെ വിവരം പങ്കുവച്ചിരുന്നു. എട്ടാം ക്ലാസ് വിദ്യാർഥികൾ തൊടുപുഴയിലും സമീപത്തുമുള്ള രണ്ടു സ്കൂളുകളിലായി പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥികളെയാണ് ഇന്നലെ രാവിലെ മുതൽ…
Read Moreപണിപാളി..! കാമുകിയെ വിട്ടുകിട്ടാന്‍ ‘ചില രഹസ്യങ്ങള്‍ ‘ മറച്ചുവച്ച് ഹര്‍ജി നല്കി ! കാമുകന് കിട്ടിയത് മുട്ടന്‍പണി
കൊച്ചി: കാമുകിയെ വിട്ടുകിട്ടാന്‍ യുവാവു നല്കിയ ഹര്‍ജിയില്‍ താന്‍ മുമ്പ് വിവാഹിതനാണെന്നും ഭാര്യ വിവാഹമോചനത്തിന് കേസ് കൊടുത്തിരിക്കുകയാണെന്നുമുള്ള നിര്‍ണായക വിവരങ്ങള്‍ മറച്ചുവച്ചത് ഗുരുതരമായ വീഴ്ചയാണെന്നു വിലയിരുത്തിയ ഹൈക്കോടതി 25,000 രൂപ കോടതിച്ചെലവായി ഒരാഴ്ചയ്ക്കകം അടച്ചില്ലെങ്കില്‍ ഹര്‍ജി തള്ളുമെന്ന് വ്യക്തമാക്കി കേസ് ഒക്ടോബർ ഏഴിലേക്ക് മാറ്റി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച്. ഷമീര്‍ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റീസ് സോഫി തോമസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. നെയ്യാറ്റിന്‍കര സ്വദേശിനിയായ കാമുകിയെ പിതാവും സഹോദരനും ചേര്‍ന്ന് തടവിലാക്കിയെന്നും ഇവരെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് ഷമീര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയില്‍ കോടതിയുടെ നടപടി തുടങ്ങിയശേഷമാണ് നേരത്തേ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതാണെന്നും തിരുവനന്തപുരം കുടുംബക്കോടതിയില്‍ അവര്‍ വിവാഹമോചന കേസ് നല്‍കിയിട്ടുണ്ടെന്നും ഹര്ജിക്കാരന് വെളിപ്പെടുത്തിയത്. വിവാഹമോചനത്തിന് എതിര്‍പ്പില്ലെന്ന് കുടുംബക്കോടതിയില്‍ അറിയിച്ചിട്ടുണ്ടെന്നും ഉടന്‍ വിവാഹമോചനം അനുവദിച്ചു…
Read Moreയുവനടിമാര്ക്കെതിരേ ലൈംഗികാതിക്രമമുണ്ടായ സംഭവത്തില്‍ അക്രമിയെ തിരിച്ചറിഞ്ഞു? നടിമാരുടെ മൊഴിയെടുത്തശേഷം തുടര്‍നടപടി
സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്വകാര്യ മാളില്‍ പരിപാടിക്കെത്തിയ യുവനടിമാര്ക്കെതിരേ ലൈംഗികാതിക്രമമുണ്ടായ സംഭവത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇന്നലെ രാവിലെ, സംഭവം നടന്ന ഹൈലൈറ്റ് മാളില്‍ എത്തിയാണു പോലീസ് ദൃശ്യങ്ങള്‍ ശേഖരിച്ചത്. സംഭവത്തില്‍ നടിമാരുടെ മൊഴി എടുത്തശേഷം തുടര്‍നടപടികളിലേക്കു കടക്കും. അക്രമത്തിനിരയായ നടിയില്‍ ഒരാള്‍ എറണാകുളത്തും മറ്റൊരാള്‍ കണ്ണൂരിലുമാണ് ഉള്ളതെന്നും തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുമെന്ന് കോഴിക്കോട് ഡിസിപി ഡോ. എ. ശ്രീനിവാസ് അറിയിച്ചു. ഫറോക്ക് എസിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം തുടങ്ങിയെന്നും ഡിസിപി വ്യക്തമാക്കി. നിര്‍മാതാക്കളില്‍നിന്ന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് നടപടി. സിസി ടിവി ദൃശ്യങ്ങടങ്ങിയ ഹാർഡ് ഡിസ്കും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘സാറ്റര്‍ഡേ നൈറ്റ്സ്’ എന്ന സിനിമയുടെ പ്രമോഷന് പരിപാടിക്കായി എത്തിയ യുവനടിമാരടങ്ങിയസംഘം ഹൈലൈറ്റ് മാളില്‍ നിന്നും പരിപാടി കഴിഞ്ഞ്…
Read Moreനീ വിരൂപയാ..! ഇരുണ്ടനിറത്തെ പരിഹസിച്ചു, ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ജനനേന്ദ്രിയം മുറിച്ചുമാറ്റി; നാട്ടുകാരുടെ മുമ്പില്‍ യുവതിയുടെ തന്ത്രം പാളി
ദുർഗ് (ചത്തീസ്ഗഡ്): ഇരുണ്ടനിറത്തെക്കുറിച്ച് നിരന്തരം പരിഹസിച്ചിരുന്ന ഭര്‍ത്താവിനെ യുവതി കോടാലികൊണ്ട് വെട്ടിക്കൊന്ന് ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഭര്‍ത്താവ് അനന്ത് സൊന്‍വാനിയെ (40) കൊലപ്പെടുത്തിയതിനു സംഗീത സൊന്‍വാനി അറസ്റ്റിലായി. ചത്തീസ്ഗഡിലെ അമലേശ്വര്‍ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മുപ്പതുകാരിയായ യുവതിക്ക് കറുത്ത നിറമായതിനാല്‍ വിരൂപയെന്നു ഭര്‍ത്താവ് നിരന്തരം വിളിച്ചതിനെത്തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. നിറവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയും വഴക്കുണ്ടായതിനെ തുടര്‍ന്ന് സംഗീത കോടാലികൊണ്ട് അനന്തിനെ വെട്ടുകയുമായിരുന്നു. അനന്ത് തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം സംഗീത അറുത്തുമാറ്റി. തന്റെ ഭര്‍ത്താവിനെ ആരോ കൊന്നുവെന്ന് പിറ്റേന്ന് രാവിലെ യുവതി നാട്ടുകാരോടു പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അനന്തിന്റെ ആദ്യഭാര്യ മരിച്ചതിനുശേഷമാണ് സംഗീതയെ വിവാഹം കഴിച്ചത്.
Read Moreഎങ്ങനെ 2047ല്‍ ഭരണം പിടിക്കാം…എങ്ങനെ എളുപ്പത്തില്‍ ബോംബുണ്ടാക്കാം ! പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പിടിച്ചെടുത്ത രേഖകളില്‍ പറയുന്നത്…
രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകളില് അതി സങ്കീര്‍ണമായ പലതെളിവുകളും കണ്ടെടുത്തതായി അന്വേഷണ ഏജന്‍സികള്‍. റെയ്ഡുകളില് വിവിധയിടങ്ങളില്‍നിന്നായി പിടിച്ചെടുത്ത രേഖകളുടെ വിശദാംശങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ പങ്കുവെച്ചത്. ഖാദ്രയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവായ അഹമ്മദ് ബേഗ് നദ്വിയില്നിന്നും തീവ്രസ്വഭാവമുള്ള ഒരു ബുക്ക്ലെറ്റും പിടിച്ചെടുത്തിരുന്നു. സ്ഫോടക വസ്തു നിര്‍മിക്കാനുള്ള ഹ്രസ്വകാല കോഴ്സ് എന്ന തലക്കെട്ടിലാണ് ഈ ബുക്ക്ലെറ്റിലെ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നത്. മഹാരാഷ്ട്രയിലെ പോപ്പുലര്‍ ഫ്രണ്ട് വൈസ് പ്രസിഡന്റില്‍നിന്നാണ് സി.ഡി.കളും മറ്റുലഘുലേഖകളും കണ്ടെടുത്തത്. മിഷന് 2047 പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന സി.ഡി.കളാണ് പിടിച്ചെടുത്തത്. ഇതിനുപുറമേ ഭീകരസംഘടനയായ ഐ.എസുമായി ബന്ധപ്പെട്ട വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവുകളും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍നിന്ന് പിടിച്ചെടുത്തതായും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിന് രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഇവിടങ്ങളിലായി 1300-ലേറെ ക്രിമിനല്‍ കേസുകളാണ് സംഘടനയ്ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോലീസും എന്‍.ഐ.എയും അടക്കം രജിസ്റ്റര്‍…
Read Moreവഴി ചോദിയ്ക്കാന്‍ എന്ന മട്ടില്‍ അശ്ളീല പുസ്തകങ്ങള്‍ തുറന്നു കാണിക്കാന്‍…സ്ത്രീകളെ പിച്ചാന്‍, തോണ്ടാന്‍, കടന്നുപിടിക്കാന്‍, പറ്റിയാല്‍…കുറിപ്പ് വൈറല്‍…
കോഴിക്കോട് മാളില്‍ തിരക്കിനിടയില്‍ യുവ നടിയെ കയറിപ്പിടിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുമ്പോള്‍ ആരും അതില്‍ അതിശയോക്തി പ്രകടിപ്പിക്കുന്നില്ല. കാരണം ഇത്തരം സംഭവങ്ങള്‍ ഇവിടെ ഇതാദ്യമല്ല. നടിയുടെ പ്രതികരണവും പ്രസ്താവനകളുമെല്ലാം കേരളത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുരളി തുമ്മാരുക്കുടി.കേരളത്തില്‍ ഇതൊരു നിത്യ സംഭവമായി മാറിയെന്ന്, ഈ വിഷയത്തെക്കുറിച്ച് പലവട്ടം എഴുതിയിട്ടുള്ള മുരളി തുമ്മാരുകുടി ഫേബുക്ക് പോസ്റ്റില്‍ പറഞ്ഞു. ”തിരക്കില്ലാത്തിടത്തും സ്ത്രീകള്‍ സുരക്ഷിതരല്ല. അശ്ലീലമായ കമന്റുകള്‍ പറയാന്‍, സിപ്പ് അഴിച്ചോ തുണി പൊക്കിയോ സ്വന്തം ലിംഗം പ്രദര്‍ശിപ്പിക്കാന്‍, വഴി ചോദിയ്ക്കാന്‍ എന്ന മട്ടില്‍ അശ്ളീല പുസ്തകങ്ങള്‍ തുറന്നു കാണിക്കാന്‍, പറ്റിയാല്‍ കയറിപിടിക്കാന്‍ റെഡിയായി മറ്റൊരു പറ്റം ക്രിമിനലുകള്‍ നമ്മുടെ നാട്ടിലും നഗരങ്ങളിലും സജീവമാണ്.ഇത്തരം കടന്നുകയറ്റങ്ങള്‍ക്ക് ഏതൊരു സ്ത്രീയും വിധേയയാകാം. പത്തു വയസ്സ് തികയാത്ത പെണ്‍കുട്ടി മുതല്‍ എണ്പതു കഴിഞ്ഞ മുത്തശ്ശി…
Read More