ചെന്നൈയിലെ ബാങ്കില്‍ പട്ടാപ്പകല്‍ വന്‍ മോഷണം. ചെന്നൈ അരുംമ്പാക്കത്തുള്ള ഫെഡ് ബാങ്കിലാണ് ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബന്ദികളാക്കി 20 കോടിയോളം വിലമതിക്കുന്ന പണവും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ശനിയാഴ്ച്ച രാവിലെയാണ് മൂന്നംഗ സംഘം ബാങ്കിനുളളില്‍ കയറി ആയുധങ്ങള്‍ ഉപയോഗിച്ച് പരിഭ്രാന്തി സൃഷ്ടിച്ചത്. തുടര്‍ന്ന് ബാങ്ക് മാനേജര്‍ ഉള്‍പ്പെടെയുളളവരെ ശുചിമുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ലോക്കറിന്റെ താക്കോല്‍ കൈവശമാക്കി കവര്‍ച്ച നടത്തിയത്. കൊള്ളയ്ക്കു മുന്‍പു ബാങ്കിലെ സുരക്ഷാ ജീവനക്കാരനു സംഘം ശീതളപാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്കി മയക്കി കിടത്തിയതിനു ശേഷമാണ് കവര്‍ച്ച നടത്തിയത്. മോഷണ ശേഷം മോഷ്ടാക്കള്‍ ഇരുചക്രവാഹനത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബാങ്കിനു സമീപമുളള ആളുകളാണ് വിവരം പോലീസില്‍ അറിയിച്ചത്. ബാങ്കിലെ ജീവനക്കാരന് മുരുകന്റെ നേതൃത്വത്തിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അണ്ണാനഗര്‍ ഡെപ്യൂട്ടി കമ്മിഷണറും മറ്റു പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ ബാങ്കില്‍ നിന്ന് വിരലടയാളം ശേഖരിച്ചു.…
Read MoreCategory: Top News
പോയാൽ ആയിരം! അവൾക്കു വേണ്ടി അവൻ കാത്തിരിക്കുകയാണ്..; സുമുഖൻ പറഞ്ഞത് കേട്ട് മാനേജർ ഞെട്ടി; പയ്യാമ്പലത്തെ ഹോട്ടലിൽ സംഭവിച്ചത്…
കണ്ണൂരിലെ താമസിക്കാൻ സൗകര്യമുള്ള തരക്കേടില്ലാത്ത ഹോട്ടലുകളുടെ റിസപ്ഷനുകളിൽ ആളുകൾ വെയിറ്റിംഗിൽ ആണ്. ആരെ കാണാനാണെന്ന് റിസപ്ഷനിറ്റ് ചോദിക്കുന്പോൾ ഒരാൾ വരാനുണ്ടെന്ന മറുപടിയാണ് കാത്തിരിക്കുന്നവർ നല്‍കുന്നത്. മണിക്കൂറുകൾ കാത്തിരിക്കുന്പോൾ വീണ്ടും റിസപ്ഷനിറ്റ് ചോദിക്കും..സാർ, കാണാനുള്ളയാൾ വന്നില്ലേയെന്ന്. ഇല്ലെന്ന്..മറുപടി പറഞ്ഞുകൊണ്ട് അയാൾ മെല്ലെ ഫോണും ചെവിയിൽ വച്ച് പുറത്തിറങ്ങും…പിന്നെ, ഇയാളെ കാണാതാകും. പയ്യാന്പലത്തെ ഹോട്ടലിൽ കണ്ണൂർ നഗരത്തിലെ പല ഹോട്ടലുകളിലും ഇത്തരം സംഭവങ്ങൾ അരങ്ങേറിയപ്പോൾ രാഷ്ട്രദീപികയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് ഉഡായിപ്പ് തട്ടിപ്പിന്റെ കാര്യങ്ങൾ അറിഞ്ഞു തുടങ്ങിയത്. പയ്യാന്പലം ബീച്ചിനടുത്ത് ഒരു ഹോട്ടലിന്റെ റിസപ്ഷനിലും സുമുഖനായ ഒരു വ്യക്തി എത്തി. പതിവുപോലെ റിസപ്ഷനിസ്റ്റിന്റെ ചോദ്യവും എത്തി. എന്താണ് സർ വേണ്ടെതെന്ന്..മുഖത്ത് അൽപം ചമ്മലോടെ, ഒരാളെ കാത്തു നിൽക്കുകയാണെന്നും പറഞ്ഞു.മിനിറ്റുകളും മണിക്കൂറുകളും കഴിഞ്ഞു..അവസാനം ക്ഷമകെട്ട് കാത്തു നിന്ന ആൾ റിസപ്ഷനിസ്റ്റിനോട് ചോദിച്ചു. 106 ാം നന്പർ റൂമിലെ ആൾ പുറത്ത് പോയിട്ട്…
Read Moreഓഡിഷനെന്ന പേരിൽ പീഡനശ്രമം! പടവെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ മീറ്റൂ ആരോപണത്തില്‍ നടപടി വേണമെന്ന് ഡബ്ള്യൂസിസി
തിരുവനന്തപുരം: പടവെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ മീറ്റൂ ആരോപണത്തില്‍ നടപടി വേണമെന്ന് വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ള്യൂസിസി. വിഷയത്തില്‍ വനിതാ കമ്മീഷന് ഇടപെടണമെന്നും ഡബ്ള്യൂസിസി ആവശ്യപ്പെട്ടു. സിനിമയുടെ ക്രെഡിറ്റ്സില്‍ നിന്നും ആരോപണവിധേയരായ സംവിധായകന്റെയും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുടെയും പേര് ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിബിന്‍ പോളിനെതിരെയാണ് കഴിഞ്ഞ ദിവസം പരാതിയുയര്‍ന്നത്. തമിഴ്, തെലുങ്ക് സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന നടിയാണ് വുമന്‍ എഗെന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെ ദുരനുഭവം പങ്കുവച്ചത്. ഓഡിഷന് നടത്താനെന്ന വ്യാജേന വിളിച്ചുവരുത്തി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചെന്നാണ് പരാതി. താന്‍ കൃത്യസമയത്ത് പ്രതികരിച്ചതുകൊണ്ട് മാത്രമാണ് രക്ഷപെട്ടതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞയിടെ പടവെട്ട് സിനിമയുടെ സംവിധായകന് ലിജു കൃഷ്ണയ്ക്കെതിരെ മറ്റൊരു യുവതി മീറ്റൂ ആരോപണം ഉന്നയിച്ചിരുന്നു.
Read Moreബിട്ട കരാട്ടെയുടെ ഭാര്യയടക്കം നാലു പേരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്താക്കി ! എല്ലാവരും ഭീകരബന്ധമുള്ളവര്‍…
ഭീകരബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്ന് ജമ്മുകാശ്മീരില്‍ നാല് സര്‍ക്കാര്‍ ജീവനക്കാരെ ജോലിയില്‍നിന്നു പിരിച്ചുവിട്ട് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ. ബിട്ട കരാട്ടെ എന്നറിയപ്പെടുന്ന ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) പ്രവര്ത്തകന് ഫാറൂഖ് അഹമ്മദ് ദാറിന്റെ ഭാര്യ അസ്ബ അര്‍സൂമന്ദ് ഖാന് (2011 ബാച്ച് ജമ്മു കശ്മീര്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്), ഹിസ്ബുല്‍ മുജാഹിദ്ദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീന്റെ മകന് സയ്യിദ് അബ്ദുല്‍ മുയീദ് (ജമ്മു കശ്മീര്‍ എന്റര്‍പ്രണര്‍ഷിപ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഐടി മാനേജര്‍), മുഹീത് അഹമ്മദ് ഭട്ട് (കശ്മീര്‍ സര്‍വകലാശാല ശാസ്ത്രജ്ഞന്), മജീദ് ഹുസൈന് ഖാദ്രി (കശ്മീര്‍ സര്‍വകലാശാലയിലെ സീനിയര്‍ അസിസ്റ്റന്റ് പ്രഫസര്‍) എന്നിവരെയാണ് പുറത്താക്കിയത്. അസ്ബ അര്‍സൂമന്ദ് ഖാന് പല തീവ്രവാദ സംഘടനകളുമായും പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുമായും ബന്ധമുണ്ടെന്ന് ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ പിരിച്ചുവിട്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഭര്‍ത്താവ് ബിട്ട കരാട്ടെയുടെ കോടതി വിചാരണയ്ക്കിടെയാണ്…
Read Moreപണിപാളിമോനേ..! സിസിടിവി ദൃശ്യങ്ങൾ പോലീസിന്; യുവാക്കളുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച സംഭവം വഴിത്തിരിവിലേക്ക്; പരാതിക്കാരായ യുവാക്കളെ അറസ്റ്റു ചെയ്യാനൊരുങ്ങി പോലീസ്
കൊച്ചി: ചിലവന്നൂരിൽ യുവാക്കളുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച സംഭവം വഴിത്തിരിവിലേക്ക്. റോഡ് അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളിയെ ആക്രമിച്ച സംഭവത്തിൽ പരാതിക്കാരായ മൂന്നു യുവാക്കളെ ഉടൻ അറസ്റ്റു ചെയ്യും. യുവാക്കൾ തൊഴിലാളികളെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ എറണാകുളം സൗത്ത് പോലീസിനു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ചിലവന്നൂർ ചിറമ്മേൽ വിനോദ് വർഗീസ്, വിവേക് നഗർ ചിറമ്മേൽ ജോസഫ് വിനു, ചിറമേൽ ആന്റണി ജിജോ എന്നിവരെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് എറണാകുളം സൗത്ത് പോലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസൽ പറഞ്ഞു. നേരിയ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ഇവർ ആശുപത്രി വിട്ടാലുടൻ അറസ്റ്റു ചെയ്യും. തൊഴിലാളിയുടെ പരാതിയിൽ യുവാക്കൾക്കെതിരെ ഇന്നലെ പോലീസ് കേസ് എടുത്തിരുന്നു. അതേസമയം യുവാക്കളുടെ പരാതിയിൽ അറസ്റ്റിലായ ചിലവന്നൂർ തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് പെരുനിലത്ത് വീട്ടിൽ കൃഷ്ണപ്പനെ(68) റിമാൻഡ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട അഞ്ചിന് ചിലവന്നൂരിലായിരുന്നു സംഭവം. എളംകുളത്തുനിന്ന് കാറിൽ…
Read Moreഗവേഷണ മികവില്‍ ഏറ്റവും പിന്നിലുള്ളയാള്‍ അഭിമുഖത്തില്‍ ഒന്നാമതായി ! പ്രിയ വര്‍ഗീസിന്റെ നിയമന രേഖ പുറത്ത്…
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി നിയമനം നേടിയത് മാനദണ്ഢങ്ങള്‍ കാറ്റില്പ്പറത്തിയെന്നു തെളിയിക്കുന്ന രേഖകള്‍ വെളിയില്‍ വന്നു. 651 , 645 റിസര്‍ച്ച് സ്കോറുള്ളവരെ മറികടന്നാണ് വെറും 156 സ്കോറുള്ള,അതും പട്ടികയിലെ അവസാന സ്ഥാനക്കാരിയായ പ്രിയാ വര്‍ഗീസിന് കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷന് കമ്മിറ്റിഒന്നാം റാങ്ക് നല്‍കിയത്. റിസര്‍ച്ച് സ്കോറില്‍ അവസാന സ്ഥാനക്കാരിയാണെങ്കിലും ഇന്റര്‍വ്യൂവില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയത് പ്രിയാ വര്ഗീസിനാണെന്ന കാര്യം ഇതിനോടു ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. വിവരാവകാശ രേഖകളടക്കം സേവ് ക്യാപയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്കി. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ കടുത്തനടപടിയുമായി ഗവര്‍ണര്‍ മുന്നോട്ടുപോകുമ്പോഴാണ് കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രനെ യടക്കം പ്രതിരോധത്തിലാക്കി വിവരാവകാശ രേകകള്‍ പുറത്തു വന്നത്. 156 സ്കോര്‍ പോയിന്റുമാത്രമുള്ള കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിനു ഒന്നാം റാങ്ക് നല്കിയപ്പോള് ഏറ്റവും കൂടുതല്‍…
Read Moreപ്രണയിച്ചു വിവാഹം കഴിച്ചു; രണ്ടുവർഷത്തിനിടെ മറ്റൊരു സ്ത്രീയുമായി ബന്ധം; ഒപ്പം പ്രവീണിന് ഭാര്യയെ സംശയവും; മൂന്നാറിലെ പത്തൊമ്പതുകാരിയുടെ മരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം
മൂന്നാർ: യുവതിയായ ഭാര്യ വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൂന്നാർ പെരിയവര എസ്റ്റേറ്റിലെ പ്രവീണ്‍കുമാറി (24) നെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 16നാണ് പ്രവീണ്‍കുമാറിന്റെ ഭാര്യ ശ്രീജ(19)യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങൾ മൂലം ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രവീണ്‍കുമാറിന്റെ മാനസിക, ശാരീരിക പീഡനം മൂലമാണ് ശ്രീജ ജീവനൊടുക്കിയതെന്നു കണ്ടെത്തിയത്. വിവാഹത്തിനുശേഷം ഇയാൾ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടാക്കിയതിനെ ഭാര്യ എതിർത്തതോടെയാണ് ഉപദ്രവം തുടങ്ങിയതെന്നു പോലീസ് പറയുന്നു. രണ്ടു വർഷം മുന്‍പാണ് പ്രവീണ്‍കുമാറുമായി ശ്രീജ പ്രണയത്തിലായി വിവാഹം കഴിച്ചത്. ഭാര്യയെ സംശയിച്ചിരുന്ന പ്രവീണിന്റെ മനോഭാവംമൂലം യുവതി മാനസിക പീഡനം അനുഭവിച്ചു വരികയായിരുന്നുവെന്നും പറയുന്നു. മൂന്നാർ എസ്എച്ച്ഒ മനേഷ് കെ. പൗലോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.
Read Moreജനങ്ങളെ കാണാൻ പോകുമ്പോൾ കുറഞ്ഞത് ഇന്നോവ ക്രിസ്റ്റോയെങ്കിലും വേണ്ടേ ! മന്ത്രിമാർക്ക് സഞ്ചരിക്കാൻ 10 പുതിയ കാറുകൾ വാങ്ങുന്നു; പഴയവയ്ക്ക് സൗകര്യകുറവെന്ന് മന്ത്രിമാർ
തിരുവനന്തപുരം: മന്ത്രിമാർക്ക് സഞ്ചരിക്കാൻ 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വാഹനങ്ങൾ വാങ്ങാനായി ടൂറിസം വകുപ്പ് 3,22,20,000 രൂപ അനുവദിച്ച് ഉത്തരവിറക്കി. പുതിയവ വാങ്ങുന്പാൾ നിലവിൽ ഉപയോഗിക്കുന്ന കാറുകൾ തിരികെ ഏൽപ്പിക്കണമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. സംസ്ഥാനത്തിന്റെ ഞെരുങ്ങിയ സാന്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടിയ ധനവകുപ്പിന്റെ എതിർപ്പ് മറികടന്നാണ് പുതിയ നീക്കം. നേരത്തെ അഞ്ച് പുതിയ കാറുകൾ വാങ്ങാനുള്ള സർക്കാർ തീരുമാനം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. നിലവിലെ വാഹനങ്ങൾക്ക് സൗകര്യങ്ങൾ കുറവാണെന്ന വാദം ഉയർത്തി മന്ത്രിസഭാ യോഗത്തിന്റെ അനുമതിയോടെയാണ് പുത്തൻ ആഡംബര കാറുകൾ വാങ്ങുന്നത്.
Read Moreദാണ്ടേ വീണ്ടും വഴിതെറ്റിച്ച്..! ഗൂഗിള്‍ മാപ്പിട്ട് യാത്ര, ചെന്നുപെട്ടത് കാട്ടാനയുടെ മുമ്പില്‍! കരുനാഗപ്പള്ളിയിലെ അച്ഛനും മകൾക്കും സംഭവിച്ചത്..?
കോന്നി: ഗൂഗിള്‍ മാപ്പിട്ട് കാനനപാതയിലൂടെ സഞ്ചരിച്ച് കാട്ടാനക്കൂട്ടത്തിന്റെ മുമ്പിലകപ്പെട്ട അച്ഛനും മകളും രക്ഷപെട്ടത് തലനാരിഴയ്ക്ക്. കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനില്‍ ചെന്നിരവിള പുത്തന്‍വീട്ടില്‍ നവാസ്(52), മകള്‍ നെഹില(16) എന്നിവരാണ് ഇന്നലെ കോന്നി – കല്ലേലി – അച്ചന്‍കോവില്‍ പാതയില്‍ കാട്ടാനക്കൂട്ടത്തിന്റെ മുമ്പില്‍പെട്ടത്. അച്ചന്‍കോവില്‍ സ്കൂളിലേക്കു പോകുകയായിരുന്നു നെഹില. കരുനാഗപ്പള്ളി സ്വദേശികളായ ഇവര്‍ക്ക് വഴി നിശ്ചയമില്ലായിരുന്നു. ഗൂഗിളില്‍ പരതിയപ്പോള്‍ ദൈര്‍ഘ്യം കുറഞ്ഞ പാതയെന്ന നിലയിലാണ് കോന്നി – അച്ചന്‍കോവില്‍ പാത ശ്രദ്ധിക്കപ്പെട്ടത്. ഈ റൂട്ടിലൂടെ യാത്ര ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ചെക്ക് പോസ്റ്റിലൂടെയാണ് പാതയിലേക്ക് കയറിയതെങ്കിലും അപകട സാധ്യത ആരും ബോധ്യപ്പെടുത്തിയില്ലെന്ന് നവാസും മകളും പറയുന്നു. പാതയില്‍ 12 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് സംഭവം, സംഭവം ഇങ്ങനെ: അച്ചന്‍കോവില്‍ സ്കൂളിലേക്കു പ്ലസ് വണ്‍ പ്രവേശനം സംബന്ധമായ ആവശ്യത്തിന് അച്ഛനൊപ്പം ബൈക്കില്‍ പോകുകയായിരുന്നുവെന്ന് നെഹില പറയുന്നു. ഗൂഗിള്‍ മാപ്പുനോക്കി കോന്നി- അച്ചന്‍കോവില്‍ റോഡിലൂടെയാണ് സഞ്ചരിച്ചത്.…
Read Moreനിർത്തിയിട്ട കാറിൽ മദ്യപാനി ചാടിക്കയറി ഓടിച്ചു; നിലവിളിച്ച് അമ്മയും കുട്ടിയും; വീട്ടമ്മ സ്റ്റിയറിംഗിൽ കയറി പിടിച്ചതോടെ കാർ നിയന്ത്രണം വിട്ട് ട്രാൻസ്ഫോർമറിലേക്ക് ഇടുച്ചു കയറി
ചോറ്റാനിക്കര: ഭാര്യയും കുട്ടിയുമായി കാറിൽ വന്നയാൾ കടയിൽ കയറി സാധനങ്ങൾ വാങ്ങുന്നതിനിടെ മദ്യപൻ കാറുമായി കടന്നു. ഒടുവിൽ ട്രാൻസ്ഫോർമറിൽ കാർ ഇടിച്ചുനിന്നു. നിർത്തിയിട്ട കാറിൽ വീട്ടമ്മയും കുട്ടിയും ഇരിക്കുന്പോഴാണ് മദ്യപൻ ചാടിക്കറി വാഹനം ഓടിച്ചത്. അപരിചിതൻ തങ്ങളുടെ വാഹനത്തിനുള്ളിലേക്ക് കയറി വാഹനം സ്റ്റാർട്ടാക്കി ഓടിക്കാൻ തുടങ്ങിയതോടെ പരിഭ്രമത്തിലായ വീട്ടമ്മയും കുട്ടിയും ഒച്ചവച്ചു. ഇതോടെ വെപ്രാളത്തിലായ മദ്യപൻ ഓടിച്ച കാർ പലയിടത്തും ഇടിപ്പിച്ചു.ഒടുവിൽ വീട്ടമ്മ സ്റ്റിയറിംഗിൽ കയറി പിടിച്ചതോടെ കാർ വഴിയരികിൽ പാൻ മസാല വിൽക്കുന്ന വണ്ടിയിൽ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ ട്രാൻഫോർമറിൽ ഇടിച്ചു നിന്നു. തുടർന്ന് നാട്ടുകാർ മദ്യപനെ പിടികൂടി പോലീസിൽ എൽപ്പിക്കുകയായിരുന്നു. ചോറ്റാനിക്കര പൂച്ചക്കുടിക്കവല അരിമ്പൂർ വീട്ടിൽ ആഷ്ലി (53) യാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് ചോറ്റാനിക്കര ലൗ ലാൻഡ് ബാറിനടുത്ത് നിർത്തിയിട്ട കാറിൽ മദ്യപൻ കയറി ഓടിച്ചത്. ഭാര്യയും കുട്ടിയുമായി വന്ന ചോറ്റാനിക്കര…
Read More