നീറ്റ് പരീക്ഷയില്‍ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത്. കൊട്ടാരക്കര ഡിവൈഎസ്പിക്ക് മുന്നില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൂടി പരാതി നല്കി. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്കിട്ടാണ് പരീക്ഷയെഴുതിയതെന്നും പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോള്‍ അടിവസ്ത്രം കൈയില്‍ ചുരുട്ടികൊണ്ട് പോകാന്‍ പറഞ്ഞതായും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. കൊല്ലം ആയൂരിലെ പരീക്ഷാകേന്ദ്രത്തില്‍ വച്ചാണ് പെണ്‍കുട്ടികള്‍ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. ഹുക്കുള്ള അടിവസ്ത്രമാണോയെന്ന് ചോദിച്ച ശേഷം ഇത് മാറാന്‍ പറയുകയായിരുന്നു. അടിവസ്ത്രം മാറാന്‍ പറഞ്ഞപ്പോഴും പലരും കരുതിയിരുന്നത് അടച്ചുറപ്പുള്ള സുരക്ഷിതമായ മുറിയുണ്ടാകുമെന്നാണ്. എന്നാല്‍, അവിടെയുണ്ടായിരുന്നത് ഒരു മേശ മാത്രമാണെന്നും എല്ലാവരുടെയും അടിവസ്ത്രങ്ങള്‍ അതിലേക്ക് കൂട്ടിയിടുകയുമായിരുന്നു ചെയ്തത്. അമ്മയുടെ ഷാള്‍ കൊണ്ട് മറച്ചാണ് അടിവസ്ത്രം ഊരി മാറ്റിയത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പലരും തങ്ങളുടെ വസ്ത്രം തിരികെ കിട്ടുമോയെന്ന് സംശയിച്ചാണ് ക്ലാസിനകത്തേക്ക് കയറിയതെന്നും വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞു. പലര്‍ക്കും ഷാള്‍ ഇല്ലാത്തതുകൊണ്ടു തന്നെ വസ്ത്രം…
Read MoreCategory: Top News
കൂട്ടിക്കലിൽ മോഷണപരമ്പര; മോഷ്ടിച്ച രണ്ട് ബൈക്കുകൾ റോഡിൽ ഉപേക്ഷിച്ച നിലയിൽ; മൂന്നാമത്തെ ബൈക്കുമായികടന്ന കള്ളൻമാർ മറ്റ് ബൈക്കുകൾ ഉപേക്ഷിക്കാനുണ്ടായ കാരണം ഇങ്ങനെ…
കൂട്ടിക്കൽ: ബൈക്കുടമകളോട് മോഷ്ടാക്കളുടെ അപേക്ഷ! ബൈക്കുകളിൽ പെട്രോൾ നിറച്ചുവയ്ക്കണം. അല്ലെങ്കിൽ ഒരു ബൈക്കിനു പകരം പല ബൈക്കുകൾ മോഷ്ടിക്കേണ്ടിവരും. കൂട്ടിക്കലിൽനിന്നു മോഷ്ടിച്ച ബൈക്കുകളിലൊന്നും ആവശ്യത്തിന് പെട്രോളില്ലായിരുന്നുവെന്നതാണ് പിന്നെയും മോഷണത്തിനു കള്ളന്മാരെ പ്രേരിപ്പിച്ചതെന്നു പോലീസ് കണ്ടെത്തി. കാരണം കണ്ടെത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. കള്ളൻമാരെ തേടി മുണ്ടക്കയം-പെരുവന്താനം പോലീസ് പരക്കം പായുനകയാണ്. ഇന്നലെ മുണ്ടക്കയം കൂട്ടിക്കലിലും സമീപ പ്രദേശത്തുമായാണ് സിനിമാക്കഥയ്ക്കു സമാനമായ രീതിയിൽ മൂന്നു ബൈക്കുകൾ മോഷണം പോയത്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവങ്ങളുടെ തുടക്കം. നാരകംപുഴ സഹകരണബാങ്കിന് എതിർവശം താമസിക്കുന്ന കൊക്കയാർ പഞ്ചായത്ത് ജീവനക്കാരൻ ജിയാഷിന്റെ ബൈക്കാണ് രാവിലെ മുതൽ കാണാതായത്. തുടർന്നു സഹകരണബാങ്കിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കാര്യങ്ങൾ വ്യക്തമായതും മോഷണമാണെന്ന് കണ്ടെത്തിയതും. രണ്ടംഗ സംഘം വീടിനു സമീപം പാതയോരത്തു പാർക്കു ചെയ്തിരുന്ന ബൈക്ക് പൂട്ടു തകർത്ത് കൊണ്ടുപോകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ ഈ ബൈക്ക് കൂട്ടിക്കൽ ടൗണിനു സമീപത്തെ…
Read Moreശബരിനാഥൻ അറസ്റ്റിൽ; മുഖ്യമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് പോലീസ്; സ്റ്റേഷനിലേക്ക് തള്ളിക്കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ.എസ്.ശബരിനാഥൻ അറസ്റ്റിൽ. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവം വധഗൂഢാലോചനയുടെ ഭാഗമായാണെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥ്വിരാജിന് മുൻപാകെ ചോദ്യം ചെയ്യലിന് ശബരിനാഥൻ ഹാജരായിരുന്നു. മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തുന്നതു സംബന്ധിച്ച് ശബരീനാഥൻ ആഹ്വാനം ചെയ്തെന്നുള്ള വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത് വന്നിരുന്നു. ഇതേത്തുടർന്നാണ് ശബരിനാഥന് പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്.ചോദ്യം ചെയ്യലിന് ഹാജരായതിനൊപ്പം ശബരിനാഥൻ മുൻകൂർ ജാമ്യത്തിനായി കോടതിയെയും സമീപിച്ചിരുന്നു. ഈ ഹർജി കോടതി പരിഗണിക്കുന്നതിനിടെയാണ് ശബരിനാഥനെ അറസ്റ്റ് ചെയ്തതായുള്ള വിവരം സർക്കാർ അഭിഭാഷകൻ അറിയിക്കുന്നത്. പിന്നാലെ കോടതി അറസ്റ്റിന്റെ വിശദാംശങ്ങളും സമയവും സർക്കാരിനോട് തേടി. തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ…
Read Moreപോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് വനിതാ എഎസ്ഐ; അബദ്ധം പറ്റിയത് തനിക്കല്ലെന്ന് പറഞ്ഞ എഎസ്ഐയുടെ വിശദീകരണം കേട്ടോ!
കാഞ്ഞിരപ്പള്ളി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിതാ എഎസ്ഐക്കെതിരേ വകുപ്പുതല അന്വേഷണം. റംല ബീവിയ്ക്കെതിരെയാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ചിരിക്കുന്നത്. റംലയുടെ ഫേസ്ബുക്ക് പേജിന്റെ കോപ്പി സഹിതം സ്പെഷൽ ബ്രാഞ്ച് കോട്ടയം എസ്പിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടനെ എസ്പി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി, എഎസ്ഐ റംലയെ വിളിച്ചുവരുത്തി മൊഴിയെടുത്തതായാണു വിവരം. പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അബദ്ധത്തിൽ ഭർത്താവ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കുകയായിരുന്നവെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി. ഇതുൾക്കൊള്ളിച്ചുള്ള വിശദമായ റിപ്പോർട്ട് കോട്ടയം എസ്പിക്ക് ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ സമർപ്പിച്ചു. സംഭവത്തിൽ ഇവർക്കെതിരേ വകുപ്പുതല നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്. പോലീസുദ്യോഗസ്ഥയ് ക്കെതിരേ നടപടി ആവശ്യപ്പെട്ട് ബിജെപി…
Read Moreശ്രീലങ്ക പോലെയാകുമോ? ഡോളറിന് മുന്നിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; ഇടിവിന്റെ ആഘാതം ഇടത്തരം കുടുംബങ്ങളുള്‍പ്പെടെയുള്ളവരുടെ ചിലവിനെ ബാധിക്കുമ്പോൾ…
ന്യൂഡൽഹി: ഡോളറിനെതിരേ ഇന്ത്യൻ രൂപയ്ക്ക് റിക്കാർഡ് തകർച്ച. ചൊവ്വാഴ്ച രാവിലെ 79.98 നിലവാരത്തിൽ വ്യാപാരം തുടങ്ങി നിമിഷങ്ങൾക്കകം 80 കടന്നു. തിങ്കളാഴ്ച യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 79.98 എന്ന താഴ്ന്ന നിലവാരത്തിലേക്ക് താഴ്ന്നിരുന്നു. രാവിലെ 79.76 ലായിരുന്ന രൂപ ഡോളറിനെതിരേ 79.98ലാണ് ക്ലോസ് ചെയ്തത്. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും റഷ്യ-യുക്രെയ്ന് സംഘര്‍ഷവും പോലുള്ള ആഗോള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തകര്‍ച്ചയുടെ പ്രധാന കാരണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടാവുന്ന തുടര്‍ച്ചയായ ഇടിവ് ചെറുതല്ലാത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. സാമ്പത്തിക നിരീക്ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയിലാണ്. ഇറക്കുമതിയെ ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. അതുകൊണ്ടുതന്നെ പണപ്പെരുപ്പ സമ്മര്‍ദത്തില്‍ രൂപയുടെ ഇടിവിന്റെ ആഘാതം ശക്തമായി അനുഭവപ്പെടും. ഇടത്തരം കുടുംബങ്ങളുള്‍പ്പെടെയുള്ളവരുടെ ചിലവിനെ ഇത് കാര്യമായി തന്നെ ബാധിക്കും.
Read Moreപരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം ! കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍…
ആയൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍. നാഷണല്‍ ടെറ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷയില്‍ അവര്‍ക്ക് മാത്രമാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ‘നാഷണല്‍ ടെറ്റിങ് ഏജന്‍സി ഓള് ഇന്ത്യാ ലെവലില്‍ നടത്തുന്ന പരീക്ഷയാണിത്. അവര്‍ക്ക് ചില നടപടികളുണ്ട്. ഈ സംഭവത്തില്‍ കോളജിന് ഒരു പങ്കുമില്ല. അവരുടെ ഒഫിഷ്യല്‍സ് ആണ് പരീക്ഷ നടത്താനെത്തിയത്. അവര്‍ക്ക് മാത്രമാണ് ഇതില്‍ പൂര്‍ണ ഉത്തരവാദിത്തം’. കോളജിന് ഇക്കാര്യത്തില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ശൂരനാട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് കോളജിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. അടിവസ്ത്രം മാറ്റിച്ചതിന് ശേഷം ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തിയാണ് പരീക്ഷയെഴുതിച്ചത്. മാനദണ്ഡപ്രകാരമാണ് നീറ്റ് പരീക്ഷ നടന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോള്‍ ഒരു…
Read Moreകെഎസ്ആർടിസി ബസിൽ കയറി വനിതാ കണ്ടക്ടറെ അപമാനിക്കാൻ ശ്രമം: പ്രൈവറ്റ് ബസിലെ കണ്ടക്ടറും കൂട്ടാളിയും യുവതിയോട് ചെയ്തത് കൊടും ക്രൂരത; പ്രതികളിലൊരാൾ സമാന കേസിലെ പ്രതി
തലയോലപറന്പ്: കെഎസ്ആർടി വനിതാ ബസ് കണ്ടക്ടറോട് സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമം. പോലീസ് പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു കെെസ്ആർടിസി ബസിനുള്ളിൽ ബഹളം വച്ചത് ചോദ്യം ചെയ്തതിന് വനിത കണ്ടക്ടറെ അപമാനിക്കാൻ ശ്രമിച്ച കേസിൽ സ്വകാര്യ ബസ് ജീവനക്കാരായ രണ്ടുപേരെയാണ് തലയോലപറന്പ് പോലിസ് അറസ്റ്റു ചെയ്തത്. തലയോലപറന്പ് മാർ സ്ലീവാ സ്കൂളിന് സമീപം പുതിയത്ത് താഴ്ചയിൽ സാബു (47), വെള്ളൂർ കരിപ്പാടം ഐക്യരശേരിയിൽ അനന്ദു പ്രസാദ് (30) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാത്രി 9.30 ന് വെള്ളൂർ നീർപ്പാറയിൽ ബസ് എത്തിയപ്പോഴായിരുന്നു സംഭവം. എറണാകുളം – കാഞ്ഞിരമറ്റം – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ കയറിയ അനന്തു പ്രസാദ് വടകരയ്ക്കും സാബു തലപ്പാറയ്ക്കുമാണ് ടിക്കറ്റെടുത്തത്. നീർപ്പാറയിലെത്തിയപ്പോഴാണ് ഇവർ ബഹളമാരംഭിച്ചത്. കണ്ടക്ടർ ചോദ്യം ചെയ്തതോടെ പ്രതികൾ അസഭ്യം പറഞ്ഞു തട്ടിക്കയറുകയും തുടർന്ന് വനിതാ ജീവനക്കാരിയുടെ…
Read Moreമസാജ് റൂമില്‍ വെച്ച് ഉടമയും കസ്റ്റമര്‍മാരും ലൈംഗികമായി പീഡിപ്പിച്ചു ! സ്പാ സെന്ററിനെതിരെ പരാതിയുമായി ജീവനക്കാരി…
കൊച്ചിയിലെ മസാജ് സെന്ററില്‍ വച്ച് മസാജ് സെന്റര്‍ ഉടമയും കസ്റ്റമര്‍മാരും ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ജീവനക്കാരിയുടെ പരാതി. പൊന്നുരുന്നിയിലെ സ്പാ കം മസാജ് സെന്ററിനെതിരെയാണ് ജീവനക്കാരി വൈക്കം പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഉടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യം നടക്കുന്നതായി സംശയം പ്രകടിപ്പിച്ചു. സെന്ററില്‍ ടെലികോളര്‍ ആയി ജോലി ചെയ്തിരുന്ന യുവതി മെയ് പത്തിനു നല്കിയ പരാതി വൈക്കം പോലീസ് കടവന്ത്ര സ്റ്റേഷനിലേക്കു കൈമാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് സ്പാ സെന്ററിന്റെ ഉടമകളില്‍ ഒരാള്‍ തന്നോട് അശ്ലീല സംഭാഷണത്തിനു മുതിര്‍ന്നതായി യുവതി പരാതിയില്‍ പറയുന്നു. ഇതില്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്നപ്പോള്‍ മോശമായി പെരുമാറുകയായിരുന്നു. മറ്റൊരു ഉടമയായ സ്ത്രീയോട് ഇതേക്കുറിച്ചു പരാതി പറഞ്ഞപ്പോള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഇങ്ങനെയൊക്കെയാണ് എന്നായിരുന്നു മറുപടിയെന്ന് പരാതിയില്‍ പറയുന്നു. മസാജ് റൂമിലേക്കു ചെല്ലാന്‍ ഉടമകള്‍ തന്നെ…
Read Moreകമിതാക്കളെ ഭീഷണിപെടുത്തി സ്വർണമാല കവർന്നു; ബീച്ചിലെത്തിയ ഇവരുടെ ചിത്രം മൊബൈലിൽ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച; ഞെട്ടിക്കുന്ന സംഭവം ആലപ്പുഴ ബീച്ചിൽ
ആലപ്പുഴ: കടപ്പുറത്ത് കമിതാക്കളെ ഭീഷണപെടുത്തി സ്വർണമാല തട്ടിയെടുത്ത സംഭവത്തിൽ പ്രധാനപ്രതി ഒളിവിൽ. കഴിഞ്ഞ ദിവസം ആലപ്പുഴ കടപ്പുറത്ത് അയ്യപ്പൻപൊഴി ഭാഗത്തായിരുന്നു സംഭവം. കമിതാക്കളുടെ ചിത്രവും വീഡിയോയുമെടുത്തശേഷമാണ് പ്രതി പണം ആവശ്യപ്പെട്ടത്. ഇതിൽ വഴങ്ങാതായതോടെ യുവാവിനെ മർദിച്ച് മാലയും ഫോണും പ്രതി കൈക്കലാക്കി. എന്നാൽ, പ്രതിയെ യുവാവ് പിന്തുടർന്നതോടെ ഫോൺ മടക്കി നൽകി. യുവതിയെ വീട്ടിലാക്കിയ യുവാവ് ടൂറിസം പോലീസിൽ പരാതി നൽകി. ഇതേസമയം സമാനമായി വള തട്ടിയെടുത്തുവെന്ന് ആരോപിച്ച് മറ്റൊരു യുവതിയും പരാതി നൽകി. തുടർന്ന് പോലീസ് സ്ഥലത്ത് എത്തിയപ്പോൾ ഒരു യുവാവ് കാറ്റാടി ഭാഗത്ത് നിന്ന് ഓടിരക്ഷപ്പെടുന്നത് കണ്ടു.ഇയാളെ പിന്തുടർന്ന് പിടികൂടിയപ്പോൾ കഞ്ചാവ് കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും കമിതാക്കളുടെ മാലകവർന്ന സംഭവവുമായി പങ്കില്ലെന്ന് തെളിഞ്ഞു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മാല തട്ടിയെടുത്ത പ്രതിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ക്രിമിനൽ കേസിൽ പ്രതിയായ ഇയാൾക്ക് മയക്കുമരുന്ന്…
Read Moreവഴിയിൽ കടക്കുമെന്ന പേടി ഇനി വേണ്ട! ഇലക്ട്രിക് വാഹനങ്ങൾ എങ്ങനെ ചാർജ് ചെയ്യാം? സ്മാർട്ട് ഫോണും ഇന്റർനെറ്റും നിർബന്ധം; സംസ്ഥാനത്തുടനീളം ചാർജിംഗ് സ്റ്റേഷനുകൾ
ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനിൽ വാഹനം ചാർജ് ചെയ്യാൻ സ്മാർട്ട് ഫോണും ഇന്റർനെറ്റും നിർബന്ധമാണ്. കാറുകളുടെ ഫാസ്റ്റ് ചാർജിംഗിന് HIEV India എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. അതിലെ വാലറ്റിൽ തുക നിക്ഷേപിക്കണം. ഈ തുകയാണ് ചാർജിംഗിനു ഉപയോഗിക്കേണ്ടത്. ചാർജിംഗ് സെന്ററിലെത്തി വാഹനം കണക്ട് ചെയ്ത ശേഷം അവിടെയുള്ള ക്യുആർ കോഡ് വഴി ആപ്പിൽ കയറി ചാർജ് ചെയ്യാം. ആപ്പ് വഴിതന്നെ തുകയും അടയ്ക്കാം. പോൾ മൗണ്ടഡ് ചാർജിംഗ് പോയിന്റിൽ ചാർജ് ചെയ്യാൻ ChargeMod എന്ന ആപ്പാണ് ഉപയോഗിക്കേണ്ടത്. ചാർജ് ചെയ്തതിന്റെ ബിൽ വാട്സാപ്പിലും ഇ-മെയിലിലും ലഭിക്കും. മൂന്ന് അതിവേഗ ചാർജിംഗ് സ്റ്റേഷനുകൾ, 51 പോൾ മൗണ്ടഡ് ചാർജിംഗ് പോയിന്റുകൾകോട്ടയം: ഇലക്ട്രിക് കാറുകൾക്കും ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ചാർജ് തീരുമെന്ന പേടിയില്ലാതെ ഇനി ഓടാം. ഇലക്ട്രിക് വാഹനങ്ങൾക്ക് യാത്രയ്ക്കിടെ ചാർജ് ചെയ്യാനുള്ള സൗകര്യങ്ങൾ വ്യാപകമാക്കി സർക്കാർ. ജില്ലയിൽ ഇതുവരെ…
Read More