വ​ടി​വാ​ള്‍ പി​ടി​പ്പി​ച്ച് ഫോ​ട്ടോ​യെ​ടു​പ്പി​ച്ചു ! ബാ​ലു​ശ്ശേ​രി ആ​ക്ര​മ​ണ​ത്തി​ന്റെ കൂ​ടു​ത​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്; എ​സ്ഡി​പി​ഐ​യോ​ട് സി​പി​എം ഗാ​ന്ധി​മാ​ര്‍​ഗം സ്വീ​ക​രി​ക്കു​മ്പോ​ള്‍…

എ​സ്ഡി​പി​ഐ​യു​ടെ ഫ്‌​ള​ക്‌​സ് കീ​റി​യെ​ന്നാ​രോ​പി​ച്ച് ബാ​ലു​ശ്ശേ​രി പാ​ലോ​ളി​യി​ല്‍ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​നെ ആ​ള്‍​ക്കൂ​ട്ടം ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. മ​ര്‍​ദ​ന​ത്തി​ന് ശേ​ഷം പോ​ലീ​സെ​ത്തി​യ​പ്പോ​ഴു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. പോ​ലീ​സി​നോ​ടും ഫ്ള​ക്സ് കീ​റി​പ്പോ​യെ​ന്ന് കു​റ്റ​സ​മ്മ​തം ന​ട​ത്തു​ന്ന ജി​ഷ്ണു​രാ​ജി​നെ പോ​ലീ​സു​കാ​ര്‍​ക്ക് മു​മ്പി​ലി​ട്ടും മ​ര്‍​ദി​ക്കു​ന്നു​ണ്ട്. പോ​ലീ​സി​നോ​ട് ക​യ​ര്‍​ക്കു​ന്ന​തും പോ​ലീ​സി​ന് മു​ന്നി​ലി​ട്ട് അ​സ​ഭ്യം പ​റ​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. ജി​ഷ്ണു​വി​ന്റെ ക​യ്യി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത വ​ടി​വാ​ള്‍ പോ​ലീ​സി​ന്റെ മു​ന്നി​ല്‍​വ​ച്ച് നി​ര്‍​ബ​ന്ധി​ച്ച് പി​ടി​പ്പി​ക്കാ​നും ഫോ​ട്ടോ​യെ​ടു​ക്കാ​നും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. പോ​ലീ​സ് ഇ​ത് അ​നു​വ​ദി​ക്കാ​തി​രു​ന്ന​തോ​ടെ തെ​റി​വി​ളി​ക്കു​ക​യും പോ​ലീ​സി​നോ​ട് ക​യ​ര്‍​ക്കു​ന്ന​തു​മാ​ണ് ര​ണ്ടാ​മ​താ​യി പു​റ​ത്തു​വ​ന്ന വീ​ഡി​യോ​യി​ലു​ള്ള​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് ജി​ഷ്ണു​വി​നെ ആ​ള്‍​ക്കൂ​ട്ട വി​ചാ​ര​ണ ചെ​യ്ത് മ​ര്‍​ദി​ച്ച ശേ​ഷം വ​ടി​വാ​ള്‍ പി​ടി​ച്ച് കു​റ്റ​സ​മ്മ​തം ന​ട​ത്തി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്. ഇ​ത് നി​ര്‍​ബ​ന്ധി​ച്ച് പി​ടി​പ്പി​ച്ച​താ​ണെ​ന്നും കു​റ്റ​സ​മ്മ​തം ന​ട​ത്തി​ച്ച​താ​ണെ​ന്നും ജി​ഷ്ണു പി​ന്നീ​ട് പ​റ​ഞ്ഞി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ 30 പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​രു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഡി.​വൈ.​എ​ഫ്.​ഐ. തൃ​ക്കു​റ്റി​ശ്ശേ​രി നോ​ര്‍​ത്ത് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​ണ് ജി​ഷ്ണു​രാ​ജ്.…

Read More

സി​പി​എം നേ​താ​വി​ന് ആ​ള്‍​ക്കൂ​ട്ട​ മ​ര്‍​ദനം; അ​ഞ്ചു​പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍; വാ​ള്‍ കൈയില്‍ പി​ടി​പ്പി​ച്ചു, ര​ണ്ടു​ മ​ണി​ക്കൂ​റോ​ളം മ​ര്‍​ദി​ച്ചു ;ന​ട​ന്ന​ത് ക്രൂ​രമ​ര്‍​ദ​ന​മെ​ന്ന് പോ​ലീ​സ്; മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും തി​രി​ച്ച​റി​ഞ്ഞു

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സി​പി​എം നേ​താ​വ് ജിഷ്ണുവിനെ ര​ണ്ടു മ​ണി​ക്കൂ​റോ​ളം ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് അ​വ​ശ​നാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ അ​ഞ്ചുപേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. തി​രു​വോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് സാ​ലി, മു​ഹ​മ്മ​ദ് ഇ​ജാ​സ്, ന​ജാ​രി​ഫ്, റി​യാ​സ്, ഹാ​രി​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.​ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ശേ​ഷം വാ​ള്‍ കൈയില്‍ പി​ടി​പ്പി​ച്ച് ഇ​തെ​ല്ലാം ചെ​യ്ത​ത് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ന്നെ​യാ​ണെ​ന്ന് പ​റ​യി​പ്പി​ച്ച് വി​ഡി​യോ സോ​ഷ്യല്‍ ​മീ​ഡി​യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കേസെടുത്തുസം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. 29 പേ​ര്‍​ക്കെ​തി​രേ ജാ​മ്യ മി​ല്ലാ​വ​കു​പ്പു​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടുണ്ട്. സി​പി​എ​മ്മും ഡി​വൈ​എ​ഫ്‌​ഐ​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ദ്രുത​ഗ​തി​യി​ലാ​ണ്. അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും. ക​സ്റ്റ​ഡി​യി​ൽ ഉ​ള്ള​വ​രു​ടെ രാ​ഷ്‌ട്രീയ ബ​ന്ധം ത​ത്കാലം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​ മ​റ്റു​ള്ള​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അധിക്ഷേപിച്ചത്…രാ​ഷ്‌ട്രീയ വി​രോ​ധ​മാ​ണ് ജി​ഷ്ണു​വി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്. ജി​ഷ്ണു​വി​നെ ജാ​തി​പ്പേ​ര് പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ചു​വെ​ന്നും വെ​ള്ള​ത്തി​ൽ മു​ക്കി​കൊ​ല്ലാ​ൻ ശ്ര​മി​ച്ചു​വെ​ന്നും എ​ഫ്ഐ​ആ​റി​ലു​ണ്ട്.…

Read More

കു​വൈ​റ്റി​ൽ കു​ടു​ങ്ങി മ​ല​യാ​ളി യു​വ​തി! തി​രി​ച്ചു​പോ​ര​ണ​മെ​ങ്കി​ൽ സ്പോ​ൺ​സ​ർ ആ​യ അ​റ​ബി​ക്ക് 2.5 ല​ക്ഷം രൂ​പ ന​ൽ​ക​ണം; അ​സു​ഖം പി​ടി​പെ​ട്ട​പ്പോ​ൾ…

വൈ​പ്പി​ൻ: കു​ട്ടി​ക​ളെ നോ​ക്കാ​നു​ള്ള ജോ​ലി​ക്കാ​യി എ​ജ​ന്‍റ് മു​ഖേ​ന കു​വൈ​റ്റി​ലേ​ക്ക് പോ​യ മ​ല​യാ​ളി യു​വ​തി​ക്ക് ക്രൂ​ര​പീ​ഢ​ന​വും ഭീ​ഷ​ണി​യു​മെ​ന്ന് പ​രാ​തി. ശ​മ്പ​ള​വും ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​റ​യു​ന്നു. തി​രി​ച്ചു​പോ​ര​ണ​മെ​ങ്കി​ൽ സ്പോ​ൺ​സ​ർ ആ​യ അ​റ​ബി​ക്ക് 2.5 ല​ക്ഷം രൂ​പ ന​ൽ​ക​ണ​മ​ത്രെ. ചെ​റാ​യി അ​ഴീ​പ​റ​മ്പി​ൽ ലി​നീ​ഷി​ന്‍റെ ഭാ​ര്യ അ​ജി​ത (32) യാ​ണ് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​രാ​ൻ ക​ഴി​യാ​തെ കു​വൈ​റ്റി​ൽ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 14നാ​ണ് അ​ജി​ത കു​വൈ​റ്റി​ലേ​ക്ക് വി​മാ​നം ക​യ​റി​യ​ത്. ജോ​ലി​ക്ക് ക​യ​റി​യ നാ​ൾ​മു​ത​ൽ കൊ​ടി​യ പീ​ഢ​ന​മാ​ണ​ത്രേ. അ​സു​ഖം പി​ടി​പെ​ട്ട​പ്പോ​ൾ ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്നു ഭ​ർ​ത്താ​വ് ലി​നീ​ഷി​നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​റ്റോ ആ​ൻ​റ​ണി​ക്കും അ​യ​ച്ച വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ അ​ജി​ത പ​റ​യു​ന്നു. യു​വ​തി​യെ എ​ത്ര​യും വേ​ഗം നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ബി ഈ​ഡ​ൻ എം​പി ഇ​ന്ത്യ​യി​ലെ കു​വൈ​റ്റ് അം​ബാ​സി​ഡ​ർ​ക്ക് ക​ത്ത് ന​ൽ​കി.

Read More

അ​ഭ​യ​ കേ​സ് ശി​ക്ഷ മ​ര​വിപ്പിച്ചു ! ഫാ. ​കോ​ട്ടൂ​രി​നും സി​സ്റ്റ​ര്‍ സെ​ഫി​ക്കും ജാ​മ്യം; ക്രി​മി​ന​ല്‍ നി​യ​മ​ശാ​സ്ത്ര​ത്തി​ന്‍റെ ത​ത്വ​ങ്ങ​ള്‍ സി​ബി​ഐ കോ​ട​തി കാ​റ്റി​ല്‍ പ​റ​ത്തി; ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ലു​​ക​​ൾ ഇങ്ങനെ…

കൊ​​​ച്ചി: അ​​​ഭ​​​യ​​​ കേ​​​സി​​​ല്‍ ഫാ. ​​​തോ​​​മ​​​സ് കോ​​​ട്ടൂ​​​രി​​​നും സി​​​സ്റ്റ​​​ര്‍ സെ​​​ഫി​​​ക്കും സി​​​ബി​​​ഐ കോ​​​ട​​​തി വി​​​ധി​​​ച്ച ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു ത​​​ട​​​ഞ്ഞ് ഹൈ​​​ക്കോ​​​ട​​​തി ഇ​​​രു​​​വ​​​ര്‍​ക്കും ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. പ്ര​​​തി​​​ക​​​ള്‍ കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്താ​​​ന്‍ വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി ആ​​​ശ്ര​​​യി​​​ച്ച ഒ​​​മ്പ​​​തു സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ വി​​​ശ​​​ദ​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തി​​​യ ജ​​​സ്റ്റീ​​​സ് കെ. ​​​വി​​​നോ​​​ദ് ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് സി. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഫാ. ​​​തോ​​​മ​​​സ് കോ​​​ട്ടൂ​​​രി​​​ന് ഇ​​​ര​​​ട്ട ജീ​​​വ​​​പ​​​ര്യ​​​ന്തം ക​​​ഠി​​​ന​​​ത​​​ട​​​വും 6.5 ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും, സി​​സ്റ്റ​​ർ സെ​​​ഫി​​​ക്ക് ജീ​​​വ​​​പ​​​ര്യ​​​ന്തം ക​​​ഠി​​​ന​​​ത​​​ട​​​വും 5.5 ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യു​​​മാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​ബി​​​ഐ കോ​​​ട​​​തി ശി​​​ക്ഷ വി​​​ധി​​​ച്ചി​​​രു​​​ന്ന​​​ത്. ശി​​​ക്ഷ​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​പ്പീ​​​ലു​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്. അ​​​പ്പീ​​​ല്‍ തീ​​​ര്‍​പ്പാ​​​കു​​​ന്ന​​​തു​​​വ​​​രെ ജാ​​​മ്യം ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഫാ. ​​​കോ​​​ട്ടൂ​​​രും സി​​​സ്റ്റ​​​ര്‍ സെ​​​ഫി​​​യും ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ബോ​​​ണ്ടും തു​​​ല്യതു​​​ക​​​യു​​​ടെ ര​​​ണ്ട് ആ​​​ള്‍​ജാ​​​മ്യ​​​വു​​​മാ​​​ണ് മു​​​ഖ്യ ജാ​​​മ്യ​​​വ്യ​​​വ​​​സ്ഥ. കോ​​​ട​​​തി​​​യു​​​ടെ…

Read More

എന്നാലും എന്റെ അഭിലാഷേ..! തൊ​ണ്ടിമു​ത​ലാ​യ ഫോ​ണി​ൽ​നി​ന്നു ന​മ്പ​രെ​ടു​ത്ത് സ്ത്രീ​ക​ളെ വിളിയോട് വിളി; പിന്നെ നടന്നത്…

പ​ത്ത​നം​തി​ട്ട: തൊ​ണ്ടിമു​ത​ലാ​യി കി​ട്ടി​യ ഫോ​ണി​ൽ​നി​ന്നു സ്ത്രീ​ക​ളു​ടെ ന​ന്പ​ർ സം​ഘ​ടി​പ്പി​ച്ച് അ​വ​രെ ഫോ​ണി​ൽ വി​ളി​ച്ചു ശ​ല്യംചെ​യ്ത പോ​ലീ​സു​കാ​ര​നു സ​സ്പെ​ൻ​ഷ​ൻ. പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ഭി​ലാ​ഷി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. അഭിലാഷിനെതിരെ നേ​ര​ത്തെ എ​സ്പി​ക്ക് ഒ​രു യു​വ​തി പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​ണ് അ​ഭി​ലാ​ഷി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​ത്. തൊ​ണ്ടി​യാ​യി പി​ടി​ച്ചെ​ടു​ത്ത ഫോ​ണി​ൽ​നിന്നു സ്ത്രീ​ക​ളു​ടെ ന​മ്പ​ർ എ​ടു​ക്കു​ക​യും സ്വ​ന്തം ഫോ​ണി​ൽനി​ന്ന് അ​വ​രെ വി​ളി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് അ​ഭി​ലാ​ഷി​ന്‍റെ രീ​തി. ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ ത​ട്ടി​പ്പു​ക്കേ​സി​ൽ പ​ത്ത​നം​തി​ട്ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ഫോ​ൺ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. ഈ ​ഫോ​ൺ അ​ഭി​ലാ​ഷ് ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ക്ക് പി​ന്നി​ൽ വ​ൻ തി​മിം​ഗ​ല​ങ്ങ​ൾ! സ്വ​പ്ന​യു​ടെ ആ​രോ​പ​ണം രാ​ഷ്ട്രീ​യ പ്രേ​രി​തം; സ​രി​തയുടെ വെളിപ്പെടുത്തല്‍…

തി​രു​വ​ന​ന്ത​പു​രം: സ്വ​പ്ന സു​രേ​ഷ് പ്ര​തി​യാ​യ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ സ​രി​ത എ​സ്. നാ​യ​ർ ര​ഹ​സ്യ​മൊ​ഴി ന​ൽ​കി. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ക്ക് പി​ന്നി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന​തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്നു​വെ​ന്ന് സ​രി​ത പ​റ​ഞ്ഞു. ക്രൈം ​ന​ന്ദ​കു​മാ​റി​ന്‍റെ ഓ​ഫീ​സി​ലാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​സി. ജോ​ർ​ജാ​ണ് ത​ന്നെ വി​ളി​ച്ച​ത്. സ​രി​ത്തി​നും ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ട്.  മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് പി​ന്നി​ൽ അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​മു​ള്ള വ​ൻ തി​മിം​ഗ​ല​ങ്ങ​ളു​ണ്ട്. സ്വ​പ്ന​യു​ടെ ആ​രോ​പ​ണം രാ​ഷ്ട്രീ​യ പ്രേ​രി​തം എ​ന്ന​തി​ലു​പ​രി നി​ല​നി​ൽ​പ്പി​ന്‍റെ കാ​ര്യം കൂ​ടി​യാ​ണെ​ന്നും കോ​ട​തി​യി​ൽ ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ​ശേ​ഷം സ​രി​ത പ്ര​തി​ക​രി​ച്ചു.

Read More

നാലുദിവസമായി അവര്‍ ലോഡ്ജില്‍ ഉണ്ട്..! തൊ​ണ്ടി​മു​ത​ല്‍ വി​റ്റ് കാ​മു​കി​യെയും മാ​താ​പി​താ​ക്ക​ളെ​യും കൂ​ട്ടി വി​നോ​ദ​യാ​ത്ര പോ​യി സാറേ; ​വ​നി​താ നേ​താ​വി​ന്‍റെ മാ​ല പൊ​ട്ടി​ച്ച സം​ഭ​വത്തില്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ…

ഇ​രി​ട്ടി: വാ​ട​ക​യ്ക്കെ​ടു​ത്ത കാ​റി​ലെ​ത്തി വ​ള്ളി​ത്തോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റും റി​ട്ട. കാ​യി​കാ​ധ്യാ​പി​ക​യു​മാ​യ ഫി​ലോ​മി​ന ക​ക്ക​ട്ടി​ലി​ന്‍റെ സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ല്‍ സൈ​നി​ക​നെ​തി​രെ മി​ലി​ട്ട​റി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. റി​മാ​ന്‍​ഡ് ചെ​യ്യാ​ന്‍ കൊ​ണ്ടു​പോ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ക​ണ്ണൂ​രി​ല്‍ നി​ന്നു മി​ലി​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​രി​ട്ടി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി പ്ര​തി​യാ​യ ഉ​ളി​ക്ക​ല്‍ കേ​യാ​പ​റ​മ്പി​ലെ പ​രു​ന്ത്‌​മ​ല​യി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ ഷാ​ജി (27) യെ ​ചോ​ദ്യം ചെ​യ്തു. മൂ​ന്ന​ര ല​ക്ഷം രൂ​പ​യു​മാ​യാ​ണ് പ്ര​തി ഇ​ത്ത​വ​ണ കാ​ര്‍​ഗി​ലി​ല്‍ നി​ന്ന് ലീ​വി​ല്‍ വ​ന്ന​തെ​ന്ന് സേ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞ​താ​യും പ്ര​തി ക​വ​ര്‍​ച്ച ചെ​യ്ത സ്വ​ര്‍​ണം വി​റ്റ് ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്ന​താ​യും കേ​സ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന ഇ​രി​ട്ടി സി​ഐ കെ.​ജെ. ബി​നോ​യ് പ​റ​ഞ്ഞു. എറണാകുളത്ത് ഉല്ലാസയാത്ര പ​യ്യാ​വൂ​ര്‍ സ്വ​ദേ​ശി​നാ​യ കാ​മു​കി​ക്കൊ​പ്പം മാ​ട​ത്തി​ലെ ലോ​ഡ്ജി​ല്‍ ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി ക​ഴി​ഞ്ഞു​വ​ര​വെ​യാ​ണ് അ​ധ്യാ​പി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച​ത്. ഇ​തി​ന് മു​മ്പ് കി​ളി​യ​ന്ത​റ​യി​ല്‍ നാ​ല് വീ​ടു​ക​ളി​ല്‍ ക​യ​റി വ​ഴി ചോ​ദി​ച്ചെ​ങ്കി​ലും സാ​ഹ​ച​ര്യം…

Read More

പ​രി​ശീ​ല​ക​ന്‍ പ്ല​സ്ടു പാ​സാ​ക​ണം, ഒ​രേ​ക്ക​ര്‍ എ​ങ്കി​ലും സ്ഥ​ലം വേ​ണം ! പു​തി​യ നി​യ​മം ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​കാ​രു​ടെ ക​ഞ്ഞി​യി​ല്‍ പാ​റ്റ​യി​ടാ​ന്‍ വേ​ണ്ടി​യെ​ന്ന് ആ​ക്ഷേ​പം…

കോ​വി​ഡ്കാ​ലം മ​റ്റെ​ല്ലാ മേ​ഖ​ല​ക​ളെ​യും ത​ക​ര്‍​ത്ത​തു പോ​ലെ ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​ക​ളെ​യും ബാ​ധി​ച്ചു. നി​ര​വ​ധി ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​ക​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ല്‍ പൂ​ട്ടി​ക്കെ​ട്ടി​യ​ത്. ഇ​പ്പോ​ഴും ആ ​പ്ര​തി​സ​ന്ധി തീ​ര്‍​ന്നി​ട്ടു​മി​ല്ല. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് ഇ​രു​ട്ട​ടി​യാ​യി പു​തി​യ വാ​ഹ​ന നി​യ​മം വ​രു​ന്ന​ത്. ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് കു​റ​ഞ്ഞ​ത് ഒ​രേ​ക്ക​ര്‍ സ്ഥ​ലം വേ​ണ​മെ​ന്ന​ത​ട​ക്കം ക​ടു​ത്ത നി​ബ​ന്ധ​ന​ങ്ങ​ളാ​ണ് വ​രു​ന്ന​ത്. മാ​റ്റ​ങ്ങ​ള്‍ ജൂ​ലൈ മു​ത​ല്‍ ന​ട​പ്പാ​ക്കാ​നാ​ണ് കേ​ന്ദ്ര ഉ​പ​രി​ത​ല​ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്റെ നി​ര്‍​ദ്ദേ​ശം. ല​ഘു​വാ​യി പ​റ​ഞ്ഞാ​ല്‍ ഇ​നി ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ തു​ട​ങ്ങാ​ന്‍ അ​ല്‍​പ്പം ക​ഷാ​യി​ക്കേ​ണ്ടി വ​രു​മെ​ന്ന് ചു​രു​ക്കം. അ​ക്രെ​ഡി​റ്റ​ഡ് ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളാ​ണ് നി​ല​വി​ല്‍ വ​രു​ന്ന​ത്. ഇ​വി​ടെ പാ​സാ​കു​ന്ന​വ​രെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​ന് അ​പേ​ക്ഷി​ക്കു​മ്പോ​ള്‍ ഡ്രൈ​വി​ങ് ടെ​സ്റ്റി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കും. ഇ​പ്പോ​ള്‍ ആ​ര്‍​ടി​ഒ​യാ​ണ് ലൈ​സ​ന്‍​സ് ന​ല്‍​കി വ​രു​ന്ന​ത്. ജൂ​ലൈ ഒ​ന്നു​മു​ത​ല്‍, സം​സ്ഥാ​ന ഗ​താ​ഗ​ത അ​ഥോ​റി​റ്റി​യോ കേ​ന്ദ്ര​സ​ര്‍​ക്കാ​രോ അ​ക്ര​ഡി​റ്റേ​ഷ​ന്‍ ന​ല്‍​കു​ന്ന സ്വ​കാ​ര്യ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന സ്‌​കൂ​ളു​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളു. വ​ര്‍​ദ്ധി​ച്ചു​വ​രു​ന്ന റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​നാ​ണ് ഈ…

Read More

ജ്വ​ല്ല​റി ഉ​ട​മ​യെ കൊ​ള​ള​യ​ടി​ച്ച കേ​സ്! സം​ഘ​ത്തി​ന്‍റെ വ​ല​യി​ൽ വീ​ണ​വ​രി​ൽ ന​വ​ദമ്പതിക​ളും; ഇ​ര​ക​ൾ ഹ​ണി​മൂ​ൺ ട്രി​പ്പി​ന് പോ​കു​ന്ന ന​വ​ദ​മ്പ​തി​ക​ളും…

സ്വ​ന്തം ലേ​ഖ​ക​ൻ ത​ല​ശേ​രി: ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പാ​നൂ​ർ ഭാ​സ്ക​ര ജ്വ​ല്ല​റി ഉ​ട​മ ഷ​ബി​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നു മു​ന്പി​ൽ വ്യാ​ജ വാ​ഹ​നാ​പ​ക​ടം സൃ​ഷ്ടി​ച്ച് ര​ണ്ട​ര​ല​ക്ഷം രൂ​പ ക​വ​ര്‍​ന്ന കേ​സി​ൽ കൊ​ള്ള​സം​ഘം ഉ​പ​യോ​ഗി​ച്ച ര​ണ്ട് കാ​റു​ക​ളും വാ​ട​ക​ക്കെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. അ​ന്ത​ർ സം​സ്ഥാ​ന ശൃം​ഖ​ല​യു​ള്ള ഈ ​സം​ഘം ഇ​തി​നു മു​മ്പും സ​മാ​ന രീ​തി​യി​ലു​ള്ള ഓ​പ്പ​റേ​ഷ​നു​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ ശേ​ഷം വാ​ഹ​നം തി​രി​ച്ചു ന​ൽ​കു​ക​യാ​ണ് സം​ഘം ചെ​യ്തു വ​ന്ന​ത്. ക​ർ​ണാ​ട​ക​യി​ലേ​ക്ക് ഉ​ല്ലാ​സ യാ​ത്ര പോ​കു​ന്ന സം​ഘ​ങ്ങ​ളും ഹ​ണി​മൂ​ൺ ട്രി​പ്പി​ന് പോ​കു​ന്ന ന​വ​ദ​മ്പ​തി​ക​ളും വ്യാ​പാ​ര ആ​വ​ശ്യ​ത്തി​ന് പോ​കു​ന്ന​വ​രു​മാ​ണ് ഇ​ത്ത​രം സം​ഘ​ങ്ങ​ളു​ടെ ഇ​ര​ക​ൾ. നി​ല​വി​ൽ റി​മാ​ൻ​ഡി​ലു​ള്ള പ്ര​തി​ക​ളു​ടെ ഫോ​ൺ​കോ​ൾ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും കൂ​ടു​ത​ൽ വി​ല​പ്പെ​ട്ട തെ​ളി​വു​ക​ൾ പോ​ലീ​സി​നു ല​ഭി​ച്ച​താ​യി​ട്ടാ​ണ് അ​റി​യു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ലേ​ക്ക് പോ​കു​ന്ന​വ​രെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ…

Read More

പി.​സി ജോ​ർ​ജി​നൊ​പ്പം സ്വ​പ്നയും ക്രൈം ​ന​ന്ദ​കു​മാറും! ​ സ്വപ്നയെ വെട്ടാൻ സരിത; തി​രു​വ​ന​ന്ത​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ വൈ​കി​ട്ട് രഹസ്യമൊഴി നൽകും

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റ് സ്വ​പ്ന സു​രേ​ഷി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് തു​ട​രു​ന്ന​തി​നി​ടെ സ്വ​ർ​ണ​ക്ക​ട​ത്ത് വെ​ളി​പ്പെ​ടു​ത്ത​ലി​ലെ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ സ​രി​ത എ​സ്. നാ​യ​ർ ഇ​ന്ന് ര​ഹ​സ്യ​മൊ​ഴി ന​ൽ​കും. തി​രു​വ​ന​ന്ത​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ വൈ​കീ​ട്ട് മൂ​ന്ന​ര​ക്കാ​ണ് സ​രി​ത ര​ഹ​സ്യ​മൊ​ഴി ന​ൽ​കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പ​ങ്കു​ണ്ടെ​ന്ന് പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി. ​സി. ജോ​ർ​ജ് ത​ന്നെ സ​മീ​പി​ച്ച​താ​യി നേ​ര​ത്തെ സ​രി​ത പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. പി.​സി ജോ​ർ​ജി​നൊ​പ്പം സ്വ​പ്ന​ക്കും ക്രൈം ​ന​ന്ദ​കു​മാ​റി​നും ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ടെ​ന്നാ​യി​രു​ന്നു സ​രി​ത​യു​ടെ മൊ​ഴി. മു​ഖ്യ​മ​ന്ത്രി​യെ അ​നാ​വ​ശ്യ​മാ​യി വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ന്നു​വെ​ന്നാ​ണ് ജ​യി​ലി​ൽ വ​ച്ച് സ്വ​പ്ന ത​ന്നോ​ട് പ​റ​ഞ്ഞ​തെ​ന്ന് സ​രി​ത.​എ​സ്.​നാ​യ​ർ നേ​ര​ത്തെ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു. ആ​രോ​പ​ണ​ങ്ങ​ളി​ൽ ഒ​രു തെ​ളി​വും ഹാ​ജ​രാ​ക്കാ​ൻ സ്വ​പ്ന​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ഒ​രു ജ്വ​ല്ല​റി ഗ്രൂ​പി​നാ​യാ​ണ് സ്വ​പ്ന സ്വ​ർ​ണം ക​ട​ത്തി​യ​തെ​ന്നും സ​രി​ത ആ​രോ​പി​ച്ചി​രു​ന്നു. ഇ​ന്ന് കോ​ട​തി​യി​ൽ ന​ൽ​കു​ന്ന ര​ഹ​സ്യ മൊ​ഴി​യി​ൽ…

Read More