കൊച്ചി:പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. ഈ മാസം 27-ന് അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. അന്വേഷണവുമായി പൂർണമായും സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും ഉപാധികളിൽ പറയുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് വിജയ്ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ അറസ്റ്റു രേഖപ്പെടുത്തിയാൽ ഇയാളെ ജാമ്യത്തിൽ വിട്ടയ്ക്കണമെന്നും കോടതി ഉത്തരവിലുണ്ട്.കോടതി നിർദേശപ്രകാരം അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബുനേരത്തെ കോടതിയെ അറിയിച്ചിരുന്നു. നടിയുമായുള്ള ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്നും പുതിയ സിനിമയിൽ അവസരം നൽകാത്തതിൽ കള്ളക്കേസിൽ കുടുക്കിയതാണെന്നുമാണ് വിജയ്ബാബു കോടതിയെ അറിയിച്ചത്. എന്നാൽ വിജയ് ബാബുവിൽനിന്ന് അതിക്രൂരമായ ലൈംഗിക പീഡനം തനിക്ക് ഏൽക്കേണ്ടിവന്നുവെന്നാണ് പുതുമുഖ നടി കോടതിയെ അറിയിക്കുകയുണ്ടായി. ഇവർ തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളും…
Read MoreCategory: Top News
വീണ്ടും ചോദ്യംചെയ്യലിനായി സ്വപ്ന ഇഡിക്കു മുന്നിൽ! കേന്ദ്ര സേനയുടെ സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള സ്വപ്നയുടെ ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി: സ്വർണക്കടത്തിലെ കള്ളപ്പണകേസിൽ രണ്ടാം പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് വിശദമായി ചോദ്യം ചെയ്യും. സാന്പത്തിക കുറ്റാന്വേഷണ കോടതിയിൽ സ്വപ്ന നൽകിയ 164 മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സ്വപ്ന നൽകിയ 164 മൊഴിയിലാണ് ഇ ഡി തുടർ അന്വേഷണം നടത്തുന്നത്. ആദ്യപടിയായി ഇന്ന് രാവിലെ 11 മണിക്കാണ് വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്വപ്ന സുരേഷിന് ഇ ഡി നിർദ്ദേശം നൽകിയത്. ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്നും കോണ്‍സുൽ ജനറലിന്റെ വീട്ടിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെന്പിൽ ലോഹ വസ്തുക്കൾ കൊടുത്തയച്ചു എന്നുമുള്ള മൊഴികളാണ് സ്വപ്ന നൽകിയിട്ടുള്ളത്. മുൻമന്ത്രി കെ.ടി. ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരേയും 164 മൊഴിയിൽ വെളിപ്പെടുത്തലുകളുണ്ട്. മൊഴി…
Read Moreപോക്സോ കേസിൽ വിധികേട്ട അറുപത്തിമൂന്നുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു; 48 വർഷം ജയിലിൽ കിടക്കട്ടെയെന്ന വിധി വന്നതോടെ കൈയിൽ കരുതിയ വിഷപ്പൊടി കഴിക്കുകയായിരുന്നു
ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ വിവിധ വകുപ്പുകൾ പ്രകാരം 48 വർഷം കഠിനതടവ് ശിക്ഷ പ്രഖ്യാപിച്ചതിനു പിന്നാലെ വിധികേട്ട പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഇരിങ്ങാലക്കുട പോക്സോ കോടതിയിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വലപ്പാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാട്ടിക ചേർക്കര സ്വദേശി ചേന്നംകാട് വീട്ടിൽ കൊച്ചുമോൻ മകൻ ഗണേശനെ (63) ആണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജ് കെ.പി. പ്രദീപ്കുമാർ ശിക്ഷിച്ചത്. വിധി പ്രസ്താവിച്ച് അല്പസമയത്തിനു ശേഷം പ്രതി ചുവന്ന നിറത്തിലുള്ള പൊടി വിഴുങ്ങുന്നതു കണ്ട പോലീസുകാർ ഉടനെ വായ കഴുകിച്ച് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷയ്ക്കു ശേഷം തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്ത പ്രതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 2018 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി പ്രസ്താവിച്ചത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി! അറുപത്തിയാറ് വയസുകാരന് കിട്ടിയ ശിക്ഷകേട്ട് ഞെട്ടരുത്; സംഭവം തൊടുപുഴയില്‍
തൊടുപുഴ: ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറുപത്തിയാറ് വയസുകാരന് 81 വര്‍ഷം തടവും 2.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കഞ്ഞിക്കുഴി സ്വദേശിയെയാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് 81 വര്‍ഷത്തെ തടവ്. എന്നാൽ പോക്സോ വകുപ്പ് പ്രകാരം ഉയർന്ന ശിക്ഷയായ 30 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. മൂന്നാം ക്ലാസ് മുതൽ പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്നു വ്യക്തമായത്. ഗർഭസ്ഥശിശുവിന്റെ സാന്പിൾ ശേഖരിച്ച് തിരുവനന്തപുരം ഫോറൻസിക് ലബോറട്ടറിയിൽ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയിൽനിന്ന് ഇടാക്കുന്ന പിഴത്തുകയ്ക്കു പുറമെ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി രണ്ടുലക്ഷം രൂപയും പെണ്‍കുട്ടിയുടെ പുനരധിവാസത്തിന് നൽകാൻ കോടതി ഉത്തരവിട്ടു.
Read Moreമൂന്നുവയസുകാരനെ മദ്യം നല്കി അശ്ലീല വീഡിയോകള്‍ കാണിച്ചു ഉപദ്രവിച്ചത് പിതാവ്; ചോദ്യം ചെയ്ത മാതാവിനെ കമ്പിപഴുപ്പിച്ചു പൊള്ളലേൽപ്പിച്ചു; ഞെട്ടിക്കുന്ന സംഭവം കൊല്ലത്ത്
അഞ്ചല്‍ : കടയ്ക്കലില്‍ മൂന്ന് വയസുള്ള മകന് മദ്യം നല്‍കുകയും അശ്ലീല വീഡിയോ കാണിക്കുകയും ചെയ്യുന്നതായി മാതാവിന്റെ പരാതി. ഇത് തടയാന്‍ ശ്രമിച്ച മാതാവിനെ പൊള്ളലേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. പിതാവിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉള്ള പരാതി റൂറല്‍ പോലീസ് മേധാവിക്ക് നല്‍കുകയായിരുന്നു. പരാതി കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി എങ്കിലും ആദ്യം നടപടി എടുക്കാന്‍ വിസമ്മതിച്ച പോലീസ് പിന്നീട് മാധ്യമ വാര്‍ത്തകള്‍ വന്നതോടെ കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കൾ അഞ്ച് വർഷങ്ങൾക്കു മുന്‍പ് പ്രണയിച്ചു വിവാഹം ചെയ്തവരാണ്. എന്നാല്‍ വിവാഹം കഴിഞ്ഞു ആറുമാസം കഴിഞ്ഞതോടെ ഭര്‍ത്താവും ബന്ധുക്കളും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചുവെന്ന് മാതാവ് പറയുന്നു. പല ദിവസങ്ങളിലും വീട്ടില്‍ എത്തി മദ്യപിക്കുന്ന ഭര്‍ത്താവ് സെവന് അപ്പ് എന്ന് പറഞ്ഞു കുട്ടിക്ക് ബിയര്‍ നല്‍കും.പിന്നീട് അശ്ലീല വീഡിയോകള്‍ കാണിക്കുകയും ചെയ്യും. എന്നാല്‍ കുട്ടി ഇതുപോലെ ആവര്‍ത്തിച്ചതോടെ താന്‍ തടയുകയും തടഞ്ഞ…
Read Moreരക്തത്തിലെ അധിക പഞ്ചസാരയെ മാംസപേശികള്‍ വലിച്ചെടുക്കും ! സ്വീഡനിലെ ലാബില്‍ ഒരുങ്ങുന്നത് പ്രമേഹത്തെ എന്നന്നേക്കുമായി കീഴ്പ്പെടുത്താനുള്ള അദ്ഭുതമരുന്ന്…
ലോകജനതയെ ഏറ്റവും ദുരിതത്തിലാക്കുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. പിടിപെട്ടാല്‍ മരണംവരെ കൂടെക്കാണും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. കൂടാതെ മറ്റു രോഗങ്ങളെ ശരീരത്തിലേക്ക് ക്ഷണിക്കുകയും ചെയ്യും. എന്നാല്‍ പ്രമേഹത്തിനെതിരായ ലോകത്തിന്റെ പോരാട്ടം മറ്റൊരു തലത്തിലെത്തിയെന്നുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രക്തത്തില്‍ അധികമായി വരുന്ന പഞ്ചസാരയെ വലിച്ചെടുക്കാന്‍ ശരീരത്തിലെ മാംസപേശികളെ പ്രാപ്തമാക്കുന്ന ഒരു പുതിയ മരുന്ന് തയ്യാറായിക്കൊണ്ടിരിക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എടിആര്‍ 258 എന്ന കോഡ് നാമം നല്‍കിയിരിക്കുന്ന ഇത് ലോകത്തിലെ തന്നെ, രക്തത്തില്‍ നിന്നും പഞ്ചസാരയെ നേരിട്ട് മാംസപേശികളിലെത്തിക്കുന്ന ആദ്യത്തെ മരുന്നാണിത്. സ്വീഡനില്‍ വികസിപ്പിച്ച ഈ മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ചു വിജയം കണ്ടതിനു ശേഷം ഇപ്പോള്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ഇന്ന് ലോകത്തിലുള്ള പ്രമേഹരോഗികളില്‍ ഏറിയ പങ്കും ടൈപ്പ് 2 പ്രമേഹം ബാധിച്ചവരാണ്. മാംസപേശികളെ രക്തത്തിലെ അധിക പഞ്ചസാര ആഗിരണം…
Read Moreപ്രധാനമന്ത്രിക്ക് സ്വപ്നയുടെ കത്ത്; സ്വർണക്കടത്തിൽ സിബിഐ അന്വേഷണം വേണം; സൂത്രധാരനെക്കുറിച്ചും സർക്കാരിനെക്കുറിച്ചും കത്തിൽ സൂചിപ്പിക്കുന്നതിങ്ങനെ..
പാലക്കാട് ∙ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും കത്തിൽ ആരോപണമുണ്ടെന്നാണ് സൂചന. ശിവശങ്കർ സ്വർണക്കടത്തിന്റെ സൂത്രധാരനാണെന്നും സർക്കാരിനു വേണ്ടിയാണ് എല്ലാം ചെയ്തതെന്നും കത്തിൽ പറയുന്നു. കേസിൽ കസ്റ്റംസ്, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എന്നിവയുടെ അന്വേഷണം ശരിയല്ല. ഇഡി അന്വേഷണം തൃപ്തികരമാണ്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതിനു ശേഷം തന്നെയും കുടുംബത്തെയും നിരന്തരം ആക്രമിക്കുന്നു. പ്രധാനമന്ത്രിയെ നേരിൽ കാണാൻ അനുമതി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രഹസ്യമൊഴിയുടെയും പുതിയ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിൽ, ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സ്വപ്നയ്ക്ക് നോട്ടിസ് നൽകിയിരുന്നു. ഇതിൽ ബുധനാഴ്ച ഹാജരാകാനിരിക്കെയാണ് സ്വപ്ന പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്.
Read Moreരണ്ടു ഫയല്‍ ശരിയാക്കാന്‍ ഒരു മിനിറ്റ്… സംഭവം കൊള്ളാം സാറെ… പക്ഷെ..! കോഴിക്കോട് കോര്‍പറേഷനിലെ നമ്പര്‍ വിദഗ്ധന്റെ നുഴഞ്ഞുകയറ്റം അര്‍ധരാത്രിയും പുലര്‍ച്ചെയും
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ കെട്ടിടാനുമതി ക്രമക്കേടുകള്‍ നടന്നത് ഓഫീസ് പ്രവര്‍ത്തി സമയം കഴിഞ്ഞ്. രാത്രി ഏറെ വൈകിയും പുലര്‍ച്ചെയുമാണ് അനധികൃതമായി കെട്ടിടങ്ങള്‍ക്ക് നമ്പരിട്ട് നല്‍കിയത്. അനധികൃതമായി കെട്ടിടാനുമതി നല്‍കിയതിന്റെ ലോഗിന്‍ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് വന്‍ മാഫിയയാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമാകുന്നത്. പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നാണ് വിവരം. റവന്യൂ ഇന്‍സ്പെക്ടറുടെ സിഎന്‍എസ് എന്ന ലോഗിന്‍ വഴി മേയ് രാത്രി 11.20, ജൂണ്‍ ഒന്ന് വൈകിട്ട് 4.40, 4.50 എന്നിങ്ങനെ യാണ് ഫയലുകള്‍ക്ക് അനുമതി നല്കിയ സമയക്രമം. അതായത് ഓഫീസ് സമയത്തിന് മുമ്പും ശേഷവുമാണ് അനധികൃതമായി കെട്ടിടാനുമതിയുള്പ്പടെ നല്‍കിയതെന്ന് ചുരുക്കം. ഫയല്‍ ‘വെരിഫൈ’ ചെയ്ത് ഒരു മിനിറ്റിനകം അംഗീകാരം നല്കി വിട്ട സംഭവവും കണ്ടെത്തിയിട്ടുണ്ട്. കോര്പറേഷന് ഓഫിസിലെ കംപ്യൂട്ടറില്‍ നിന്നു രാത്രി വരെ ലോഗിന്‍ ചെയ്തതായി കണ്ടെത്തിയത് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നടത്തിയ അന്വേഷണത്തിലാണ്. ഉദ്യോഗസ്ഥരുടെ…
Read Moreറോഹിംഗ്യൻ അഭയാർഥികളും കേരളത്തിലേക്ക് ! എത്തുന്നത് അതിഥി തൊഴിലാളികളുടെ മറവിൽ; രപ്തി സാഗർ എക്സ്പ്രസിൽ ഇത്തത്തിലുള്ള മനുഷ്യക്കടത്ത് നടന്നതായി വിവരം
നിശാന്ത് ഘോഷ് കണ്ണൂർ: തൊഴിൽ തേടി കേരളത്തിലേക്കെത്തുന്ന ഇതര സംസ്ഥാനക്കാരുടെ മറവിൽ സംസ്ഥാനത്തേക്ക് മ്യാൻമർ സ്വദേശികളായ റോഹിംഗ്യൻ അഭയാർഥികളും എത്തുന്നതായി സൂചന. മ്യാൻമറിൽ നിന്ന് അഭയാർഥികളായി ബംഗ്ലാദേശിലെത്തിയ റോഹിംഗ്യകളാണ് ഇത്തരത്തിൽ കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെത്തുന്നത്. ബംഗ്ലാദേശ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് മനുഷ്യക്കടത്ത് മാഫിയ ആളുകളെ ഇന്ത്യയിലേക്ക് കടത്തിയേക്കാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, റിപ്പോർട്ടിന്മേൽ ശക്തമായ നിരീക്ഷണമോ അനധികൃത കടന്നു കയറ്റവും തടയാൻ വേണ്ട രീതിയിൽ നടപടികൾ ഉണ്ടായില്ലെന്നും വിമർശനം ഉയർന്നിരുന്നു. ഈ റിപ്പോർട്ടിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുന്‍പ് ഉത്തർപ്രദേശിലെ ഗോരഖ് പൂരിൽ നിന്നു തിരുവനന്തപുരം കൊച്ചുവേളിയിലേക്കുള്ള രപ്തി സാഗർ എക്സ്പ്രസിൽ ഇത്തത്തിലുള്ള മനുഷ്യക്കടത്ത് നടന്നതായാണ് വിവരം. രപ്തി സാഗർ എക്സ് പ്രസിലെ തേഡ് എസി കോച്ചിൽ യാത്രക്കാരായിരുന്ന ഭൂരിപക്ഷവും ഗോരഖ് പൂരിൽ നിന്നു…
Read Moreമദ്യലഹരിയിൽ പീഡന ശ്രമം! ആക്രമിയെ യുവതി അടിച്ചുകൊന്നു; ഭർത്താവ് ഉപേക്ഷിച്ച രജനി മകനോടൊപ്പമാണ് കഴിഞ്ഞിരുന്നത്…
കൊല്ലം: മദ്യലഹരിയിൽ കടന്നുപിടിക്കാൻ ശ്രമിച്ചയാളെ യുവതി അടിച്ചു കൊന്നു. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട് വീട്ടിൽ ശശിധരൻപിള്ളയാണ് (50) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിമുരുപ്പേൽ രജനിയെ (43) പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റയ്ക്ക് കഴിയുകയായിരുന്ന ശശിധരൻ പിള്ള ആറ് മാസം മുൻപാണ് രജനിയെ പരിചയപ്പെടുന്നത്. ഭർത്താവ് ഉപേക്ഷിച്ച രജനി മകനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ ശശിധരൻപിള്ള ഉറക്കത്തിലായിരുന്ന രജനിയെ കടന്നു പിടിച്ചു. ഉറക്കത്തിൽ നിന്നുണർന്ന യുവതി കമ്പിവടി ഉപയോഗിച്ച് ശശിധരൻ പിള്ളയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. നാട്ടുകാരാണ് ശശിധരൻ പിള്ളയ്ക്ക് തലയ്ക്ക് അടിയേറ്റ വിവരം പോലീസിൽ അറിയിച്ചത്. ഇയാളെ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറസ്റ്റ് ചെയ്ത രജനിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More