കണ്ണൂർ: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ ഹോസ്റ്റലിലെ പാചകക്കാരന് അറസ്റ്റില്‍. അഞ്ചരക്കണ്ടി പടുവിലായി സ്വദേശി വിജിത്തിനെ (35)യാണു വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. വളപട്ടണം സ്റ്റേഷൻ പരിധിയിലുള്ള ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന 14 വയസുള്ള രണ്ടു പെണ്‍കുട്ടികളെയാണു പീഡനത്തിനിരയാക്കിയത്. കഴിഞ്ഞദിവസം സ്കൂളില്‍ നടത്തിയ കൗണ്സലിംഗിനിടെയാണു കുട്ടികള്‍ പീഡനവിവരം പുറത്തുപറഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ കൗണ്‍സലര്‍ ചൈല്ഡ്ലൈന് അധികൃതരെ വിവരമറിയിച്ചു. ചൈല്‍ഡ് ലൈനില്‍നിന്നു ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുകയും കുട്ടികളുടെ മൊഴിയെടുക്കുകയുമായിരുന്നു. വളപട്ടണം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്താണു പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ തങ്ങളെ വശീകരിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടികൾ മൊഴി നൽകിയത്. സംഭവം പുറത്തുവന്നതോടെ പ്രതി ഒളിവില്‍ പോകാന്‍ സാധ്യതയുള്ളതിനാല്‍ വളപട്ടണം എഎസ്പി വിജയ് റാവു റെഡ്ഢിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പ്രതിയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി…
Read MoreCategory: Top News
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ത്തിയവരെ അറിയണം ! തന്റെ സ്വകാര്യത നഷ്ടമായെന്ന് അതിജീവിത…
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ത്തിയവരെ അറിയണമെന്ന് അതിക്രമത്തിനിരയായ നടി. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിക്കപ്പെട്ടു. ഇതില്‍ അന്വേഷണം വേണമെന്നും അതിജീവിത ഹൈക്കോടതിയില്‍ അറിയിച്ചു. ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ കണ്ടുവെന്ന് സാക്ഷിമൊഴിയുണ്ട്. അന്വേഷണം വേണം. സ്വകാര്യത നഷ്ടപ്പെട്ടുവെന്നും അതിജീവിത അറിയിച്ചു. എന്നാല്‍ ആശങ്ക വേണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കുന്നതില്‍ എന്ത് കുഴപ്പമെന്ന് ദീലീപിനോട് കോടതി ചോദിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറി എന്ന് മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. മെമ്മറി കാര്‍ഡ് പരിശോധിക്കുന്നത് അന്വേഷണം വൈകിപ്പിക്കില്ലെന്ന് പ്രോസിക്യൂഷന് പറഞ്ഞു.
Read Moreഅഗ്നിവീരന്മാരെ സ്വാഗതം ചെയ്യുന്നു ! അഗ്നിവീരന്മാര്ക്ക് ജോലി നല്കാന് തയ്യാറെന്ന് ആനന്ദ് മഹീന്ദ്ര…
അഗ്നിപഥ് പദ്ധതിയ്ക്കെതിരേ ചില തല്പരകക്ഷികള് രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തുമ്പോള്‍ അഗ്നിവീരന്മാര്ക്ക് ജോലി വാഗ്ദാനവുമായി വ്യവസായി ആനന്ദ് മഹീന്ദ്ര. രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളില്‍ തനിക്ക് ദു:ഖമുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. ‘അഗ്നിപഥ് സ്കീമുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ ദുഃഖമുണ്ട്. അഗ്നിവീരന്മാരുടെ അച്ചടക്കവും നൈപുണിയും അവരെ മികച്ച തൊഴില്‍ യോഗ്യരാക്കുമെന്ന് കഴിഞ്ഞ വര്‍ഷം പദ്ധതി ആവിഷ്കരിച്ചപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. അതിപ്പോഴും ആവര്‍ത്തിക്കുന്നു. അഗ്നിപഥ് പരിശീലനം ലഭിച്ച, കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു’ , ആനന്ദ് മഹീന്ദ്ര ട്വീറ്റില്‍ പറയുന്നു അഗ്നിവീര്‍മാരെ ഏതൊക്കെ സ്ഥാനങ്ങളില്‍ നിയമിക്കുമെന്ന ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യത്തിന്, ‘കോര്‍പ്പറേറ്റ് മേഖലയില്‍ വലിയ തൊഴിലവസരങ്ങളാണ് അഗ്നിവീര്‍മാര്‍ക്കുള്ളത്. അഗ്നിവീരന്മാരുടെ ലീഡര്‍ഷിപ്പ്, ടീം വര്‍ക്ക്, ശാരീരിക പരിശീലനം എന്നീ ഗുണങ്ങള്‍ തൊഴില്‍പരമായ കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കും. ഓപ്പറേഷന്‍സ്, അഡ്മിനിസ്ട്രേഷന് തുടങ്ങി ചെയിന്‍ മാനേജ്മെന്റ്…
Read Moreവിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം സുരക്ഷിതമായി പുറത്തെത്തിച്ചു ! എന്നാല്‍ ഗൂഗിള്‍ മാപ്പ് ചതിച്ചതോടെ ചെന്നു പെട്ടത് പോലീസിന്റെ മുമ്പില്‍…
നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വര്‍ണം വാഹനപരിശോധനയ്ക്കിടെ പോലീസ് പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അഴീക്കോട് ചെമ്മാത്ത്പറമ്പില്‍ സബീല്‍ (44), മലപ്പുറം വള്ളുമ്പറം തൊണ്ടിയില്‍ നിഷാജ് (27) എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്തിയ സ്വര്‍ണം മലപ്പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പോലീസിന്റെ പിടി വീഴുന്നത്. നിഷാജാണ് സ്വര്‍ണം കൊണ്ടുപോയത്. ദുബായില്‍ നിന്ന് സ്വര്‍ണം കൊണ്ടുവന്നത് അഴീക്കോട് സ്വദേശി സബീല്‍ ആണെന്നും പോലീസ് വ്യക്തമാക്കി. ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത നിഷാജിന് വഴിതെറ്റി പോലീസിന്റെ മുന്നില്‍ച്ചെന്നു ചാടുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ അഴീക്കോട് ജെട്ടിയില്‍ പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് നിഷാജ് പിടിയിലായത്. മലപ്പുറം രജിസ്ട്രേഷനിലുള്ള കാറിലാണ് ഇയാള്‍ വന്നത്. വിവരമറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച സബീലിനെ അണ്ടത്തോട് ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ കാറില്‍ കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു സബീല്‍. പശ ചേര്‍ത്ത് സ്വര്‍ണത്തരികള്‍ പിടിപ്പിച്ച…
Read Moreഅന്ന് 600 പേര്‍ക്ക് മൂന്നു മാസം ഭക്ഷണം നല്കിയ ആളാണ് യൂസഫ് അലി ! ഇനിയൊരു മുസ്ലിംലീഗ് നേതാവും യൂസഫലിയെ വിമര്‍ശിക്കില്ല…
എംഎ യൂസഫലിയെ ഇനിയൊരു കാരണവശാലും വിമര്‍ശിക്കരുതെന്ന നിര്‍ദ്ദേശം നേതാക്കള്‍ക്കു നല്കി ലീഗ് നേതൃത്വം. ലോക കേരള സഭ ബഹിഷ്കരണത്തില്‍ പ്രതിപക്ഷ നിലപാട് ന്യായീകരിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ച എം.എ.യൂസഫലിയെ തള്ളാതെയും മുസ്ലിം ലീഗ് നേതൃത്വം പരസ്യമായി രംഗത്ത് വന്നത് കരുതലിന്റെ ഭാഗമാണ്. യൂസഫലി ആദരണീയ വ്യക്തിത്വമാണ്. അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും പ്രതിപക്ഷം നടപ്പാക്കിയത് യുഡിഎഫ് നയമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യൂസഫലി ബിസിനസ്സുകാരന് മാത്രമല്ല. ധാരാളമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തി കൂടിയാണ് യൂസഫലി. ലീഗിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെന്നും തങ്ങള്‍ പറഞ്ഞു. ലോക കേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷ നിലപാടിനെ ലോക കേരളസഭയില്‍ പങ്കെടുത്ത് എം.എ. യൂസഫലി വിമര്‍ശനമുന്നയിച്ചിരുന്നു. ലീഗ് നേതാവ് കെ.എം. ഷാജി ഇതിന് പരോക്ഷമായി കടുത്തഭാഷയില്‍ മറുപടിയും നല്‍കിയിരുന്നു. ഈ മറുപടി ചര്‍ച്ചയായ…
Read Moreഅഗ്നിപഥ്; അഗ്നിവീറുകൾക്ക് എല്ലാ ആനുകൂല്യങ്ങളും ചേർത്ത് വരുമാനമായി ലഭിക്കുക 23 ലക്ഷം; ജോലിക്കിടെ മരിച്ചാൽ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം; മറ്റ് ആനുകൂല്യങ്ങൾ ഇങ്ങനെ…
ന്യൂഡൽഹി: അഗ്നിപഥിന് എതിരേയുള്ള പ്രതിഷേധസമരങ്ങളുടെ ഭാഗമാകുന്നവർക്ക് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനാവില്ലെന്നു പ്രതിരോധ മന്ത്രാലയം. അച്ചടക്കം ഇല്ലാത്തവരെ സൈന്യത്തിന് ആവശ്യമില്ല. അപേക്ഷകരെ അഗ്നിവീർ റിക്രൂട്ട്മെന്റിനു പരിഗണിക്കുന്നതിനു രാജ്യത്തു നടന്ന ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളുടെയോ അക്രമങ്ങളുടെയോ ഭാഗമായിട്ടില്ലെന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കണം. ഇക്കാര്യം ഉറപ്പു വരുത്തുന്നതിനു പോലീസ് കർശന പരിശോധന നടത്തും. അഗ്നിവീറുകളും മറ്റു സൈനികരും തമ്മിൽ വിവേചനമില്ല. ജോലിക്കിടെ ജീവഹാനി സംഭവിച്ചാൽ അഗ്നിവീറുകളുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും. തുടക്കത്തിൽ അഗ്നിപഥ് പദ്ധതിയിലൂടെ 46,000 പേരെയാണ് തെരഞ്ഞെടുക്കുന്നത്. തുടർന്നുള്ള അഞ്ച് വർഷത്തിനുള്ളിൽ 90,000 പേരെ തെരഞ്ഞെടുക്കും. പിന്നീട് പ്രതിവർഷം 1.25 ലക്ഷം അഗ്നിവീറുകളെവരെ റിക്രൂട്ട് ചെയ്യും. നാലുവർഷത്തെ സേവനത്തിനൊടുവിൽ 11.74 ലക്ഷം രൂപ മാത്രമല്ല അഗ്നിവീറുകൾക്ക് വരുമാനമായി ലഭിക്കുക. ഇൻഷ്വറൻസ് പരിരക്ഷയ്ക്കു പുറമേ സേവന കാലഘട്ടത്തിലെ ശന്പളവും മറ്റു ആനുകൂല്യങ്ങളും ചേർത്ത് 23.24 ലക്ഷം രൂപ ലഭിക്കും.…
Read Moreകാമുകിക്ക് കല്യാണ ആലോചനകൾ വരുന്നു; മൂന്നുവർഷത്തെ പ്രണയം അവസാനിപ്പിച്ച് തിരുവനന്തപുരത്ത് യുവാവും യുവതിയും ചെയ്തത് കണ്ട് ഞെട്ടി നാട്ടുകാർ
കല്ലറ: യുവതിയെയും യുവാവിനെയും റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോട് പുലിപ്പാറ ആണ് സംഭവം. പുലിപ്പാറ സ്വദേശിനി സുമി (18) വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശി ഉണ്ണിക്കുട്ടൻ (22) എന്നിവരാണ് മരിച്ചത്. സുമിയുടെ അകന്ന ബന്ധു കൂടിയാണ് ഉണ്ണിക്കുട്ടൻ. പോലീസ് പറയുന്നത് ഇങ്ങനെ- കഴിഞ്ഞ ദിവസം സുമിക്ക് ഒരു കല്യാണ ആലോചന വരികയും പെണ്ണ് കാണൽ നടക്കുകയും ചെയ്തിരുന്നു. ഈ സമയം സുമിയുടെ വീട്ടിൽ ഉണ്ണിയും ഉണ്ടയിരുന്നു. ഇതിന് ശേഷം ഉണ്ണിയും സുമിയും തമ്മിൽ സംസാരിച്ചത് ബന്ധുക്കൾ കണ്ട ിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി എട്ടര മണിയോടെ ഉണ്ണിക്കുട്ടൻ സുമിയുമായി വീടിനു പുറത്തേക്ക് ഇറങ്ങിയിരുന്നു. പത്തു മണി ആയിട്ടും കാണാതെ വന്നതോടെ വീട്ടിലുള്ളവർ അന്വേഷിച്ചു ഇറങ്ങിയപ്പോഴാണ് വീടിനുസമീപത്തെ റബ്ബർ മരത്തിൽ ഉണ്ണിക്കുട്ടൻ തൂങ്ങി മരിച്ച നിലയിലും സുമിയെ നിലത്തും കാണപ്പെട്ടത്. ഉടൻ തന്നെ സുമിയേ…
Read Moreതൊണ്ടി മുതൽ മുക്കിയത് തൊണ്ടിമുതലിന് കാവലാകേണ്ടവൻ; കടുത്ത സാമ്പത്തിക പ്രതിസന്ധിവന്നപ്പോൾ അറിയാതെ കൈ തരിച്ചു; ശ്രീകണ്ഠൻ നായർ മുക്കിയത് നൂറുപവനും വെള്ളിയും…..
തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ഡിഒ കോടതിയിലെ തൊണ്ടി സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന് നായരെയാണ് പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സാമ്പത്തികബുദ്ധിമുട്ട് വന്നപ്പോഴാണ് സ്വര്‍ണം മോഷ്ടിച്ചതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്കി. നൂറ് പവനില്‍ കൂടുതല്‍ സ്വര്‍ണവും വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. കഴിഞ്ഞ മാസം 31ന് സബ് കളക്ടറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. തൊണ്ടിമുതലുകളുടെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ടായി ഒരു വര്‍ഷത്തോളം ശ്രീകണ്ഠൻ നായര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇക്കാലയളവിലാണ് മോഷണം നടന്നത്. 2020 മാര്‍ച്ചിലാണ് ഈ പദവിയിലേക്ക് എത്തിയത്. 2021 ഫെബ്രുവരിയിൽ ഇതേ പദവിയിലിരുന്ന് വിരമിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഇദ്ദേഹത്തെ പോലീസ് സംശയിച്ചിരുന്നു.
Read Moreവര്‍ഷത്തില്‍ ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് അവസരം ! ജീവത്യാഗം ചെയ്യേണ്ടി വന്നാല്‍ ഒരു കോടി നഷ്ടപരിഹാരം; കലാപകാരികള്‍ക്ക് സൈന്യത്തില്‍ അവസരമില്ല…
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കാളിയായവര്‍ക്കു സൈന്യത്തില്‍ പ്രവേശനമുണ്ടാകില്ലെന്ന് വ്യക്തമാക്കി ലഫ്. ജനറല്‍ അനില്‍ പുരി. സൈന്യത്തിന്റെ അടിത്തറ തന്നെ അച്ചടക്കത്തിലാണ്. കലാപകാരികള്‍ക്ക് സൈന്യത്തില്‍ സ്ഥാനം ഉണ്ടാകില്ല. അഗ്നിപഥ് പദ്ധതി പ്രകാരമുള്ള നിയമനങ്ങള്‍ക്ക് പോലീസ് പരിശോധന ഒഴിവാക്കാനാകാത്തതാണെന്നും, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ അഗ്നിവീര്‍ നിയമനത്തിന് അപേക്ഷിക്കാന്‍ കഴിയില്ലെന്നും ലഫ്. ജനറല്‍ അനില്‍ പുരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഗ്നിവീര്‍ ജീവത്യാഗം ചെയ്യേണ്ടിവന്നാല്‍ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കും. സൈനികര്‍ക്ക് നിലവിലുളള അലവന്‍സുകള്‍ അഗ്നിവീരന്മാര്ക്കും ലഭിക്കും. വേര്‍തിരിവ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അഗ്നിപഥ് പദ്ധതിയില്‍ ആദ്യ ബാച്ചിനെ വ്യോമസേനയില്‍ ഡിസംബറിനു മുന്‍പ് തിരഞ്ഞെടുക്കും. ജൂണ്‍ 24ന് റജിസട്രേഷന് ആരംഭിക്കും. ജൂലൈ 24 മുതല്‍ പ്രാഥമിക പരീക്ഷ ഓണ്‍ലൈനായി നടത്തും. നവംബര്‍ 21നു മുന്‍പ് നാവിക സേനയിലേക്കുള്ള അഗ്നിവീര്‍ നിയമനം നടക്കും. അഗ്നിപഥ് വഴി 46,000 പേരെ മാത്രമാണ് ഈ വര്‍ഷം റിക്രൂട്ട്…
Read Moreഅഭയാര്‍ഥിയായ സ്വീകരിച്ച ബ്രിട്ടനോട് നന്ദി കാണിച്ചത് 16കാരിയെ ബലാല്‍സംഗം ചെയ്തുകൊണ്ട് ! നാടു കടത്താന്‍ ശ്രമിച്ചപ്പോള്‍ തടസ്സം പിടിക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും…
അവരുടേതല്ലാത്ത കുറ്റം കൊണ്ട് നാടു വിട്ടോടേണ്ടി വരുന്ന ആളുകളാണ് അഭയാര്‍ഥികള്‍. എന്നാല്‍ തങ്ങള്‍ക്ക് സംരക്ഷണം നല്കുന്ന രാജ്യങ്ങളുടെ കടയ്ക്കല്‍ ഇത്തരക്കാള്‍ കത്തിവെയ്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ പലപ്പോഴും കണ്ടുവരുന്നത്. ഇരയ്ക്ക് നീതി ലഭിച്ചില്ലെങ്കില്‍ പോലും വേട്ടക്കാരനു നീതി ഉറപ്പാക്കാനായി മനുഷ്യാവകാശ സംഘടനകള്‍ എന്ന് അവകാശപ്പെടുന്ന സംഘടനകള്‍ പോലും നിലകൊള്ളുമ്പോള്‍ ഇല്ലാതെയാകുന്നത് സത്യത്തിലധിഷ്ഠിതമായ നീതിയാണ്. ഏറ്റവും ഒടുവില്‍ നമ്മള് അത് കണ്ടത് ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റം തടയുവാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപീകരിച്ച റുവാണ്ടന്‍ പദ്ധതിക്ക് എതിരെ ആയിട്ടായിരുന്നു. പരിധിവിട്ട് അഭയാര്‍ഥികളെ സ്വീകരിക്കുന്നത് ഒരു രാജ്യത്തിനും നല്ലതാവില്ലെന്ന് ഇതിനോടകം പല സംഭവങ്ങളും തെളിയിച്ചിട്ടുള്ളതാണ്. പറയാന്‍ എളുപ്പമാണെങ്കിലും പ്രായോഗികമായി ഒരുപാട് സങ്കീര്‍ണ്ണതകള്‍ ഉള്ള ഒന്നാണ് കുടിയേറ്റം. അപ്പോള്‍ അനധികൃത കുടിയേറ്റം തീരെ അനുവദിക്കാന്‍ കഴിയാത്ത ഒന്നു തന്നെയാണ്. സ്വന്തം പൗരന്മാരെ കാത്തു സൂക്ഷിക്കുക എന്നതു തന്നെയാണ് ഏതൊരു രാജ്യത്തേയും ഭരണകൂടങ്ങളുടെ ആത്യന്തികമായ കടമ.…
Read More