സ്വന്തം ലേഖകന്‍ കോഴിക്കോട്: തൊണ്ടയാടിനടുത്ത് നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപാസിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍നിന്ന് 266 വെടിയുണ്ടകള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിവിധ സാധ്യതകള്‍ പരിശോധിക്കാന്‍ പോലീസ്. സമീപത്തെ റൈഫ്ലിംഗ് ക്ലബുകളെക്കുറിച്ചും തോക്ക് ലൈസന്‍സ് ഉള്ളവരെക്കുറിച്ചും അന്വേഷിച്ചുവരികയാണെന്ന് മെഡിക്കല്‍ കോളജ് പോലീസ് അറിയിച്ചു. യുകെ നിര്‍മിത വെടിയുണ്ടകളടക്കം കണ്ടെടുത്തവയിലുണ്ടെന്നാണ് പോലീസ് പറയുന്നത്. വെടിവച്ച് പരിശീലിച്ചതിന്റെ തെളിവുകളും സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ തീവ്രവാദബന്ധമുണ്ടോയെന്ന കാര്യവും അന്വേഷണ പരിധിയില്‍ വരും. ഇന്റലിജന്‍സ് അന്വേഷണം സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഇത്രയും വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തെക്കുറിച്ച് ഇന്റലിജന്‍സ് വൃത്തങ്ങളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബൈപാസിന് സമീപത്തുള്ള ഒഴിഞ്ഞു കിടക്കുന്ന പറമ്പിലേക്ക് പലപ്പോഴും വാഹനങ്ങള്‍ വരുന്നത് കണ്ടിട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കാടുനിറഞ്ഞ ആളൊഴിഞ്ഞ പറമ്പായ ഇവിടെ സാമൂഹ്യ വിരുദ്ധരുടെ പ്രധാനതാവളമാണ്. വെടിവയ്പ് പരിശീലനം ഒഴിഞ്ഞപറമ്പാണെങ്കിലും ഇതുവരെ വെടിയൊച്ചകളൊന്നും കേട്ടിട്ടുമില്ല. പക്ഷേ, വെടിവയ്പ് പരിശീലനം…
Read MoreCategory: Top News
മഹിന്ദ രാജപക്സെ ഇന്ത്യയിലേക്ക് കടന്നു ? റോഡ് ഉപരോധിച്ചുള്ള പരിശോധനയുമായി ജനക്കൂട്ടം…അടിയന്തരാവസ്ഥ…
ശ്രീലങ്കയില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെ അടക്കമുള്ള നേതാക്കള്‍ ഇന്ത്യയിലേക്കു കടന്നതായി വ്യാപക പ്രചാരണം. രാജപക്സെ അനുകൂലികള്‍ രാജ്യം വിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിമാനത്താവളത്തിലേക്കുള്ള റോഡ് ഉപരോധിച്ചു ജനക്കൂട്ടം പരിശോധന നടത്തുന്നതിനിടെയാണ് ഇത്തരം പ്രചാരണങ്ങള്‍ ശക്തമായത്. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്നും ശ്രീലങ്കയില്‍ നിന്നുള്ള രാഷ്ട്രീയനേതാക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ അഭയം നല്‍കിയിട്ടില്ലെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന് ട്വീറ്റ് ചെയ്തു. ചൊവ്വ പുലര്‍ച്ചെ ഔദ്യോഗിക വസതി വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലി നാവികതാവളത്തിലേക്കാണു പോയതെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രക്ഷോഭകര്‍ അവിടം വളഞ്ഞിരുന്നു. മഹിന്ദ രാജപക്സെ നാടു വിടുമെന്ന് അഭ്യൂഹം പരന്നതോടെ നാവികതാവളവും അവിടേക്കുള്ള റോഡും പ്രക്ഷോഭകര്‍ വളഞ്ഞു. സൈന്യം ഏറെ പണിപെട്ടാണ് മഹിന്ദ രാജപക്സെയെയും കുടുംബത്തെയും പ്രക്ഷോഭകാരികളുടെ പിടിയില്‍ പെടാതെ ടെംപിള്‍ ട്രീസ് ഔദ്യോഗിക വസതിക്കു പുറത്തെത്തിച്ചത്. പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാന്‍ കൊളംബോ നഗരത്തില്‍…
Read More‘ഷാബാ ഷെരീഫിന്റെ മൃതദേഹം മുറിച്ചത് ഇറച്ചിവെട്ടുന്ന കത്തികൊണ്ട്..!’ മലപ്പുറത്ത് വൈദ്യനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞത് ഒറ്റമൂലിരഹസ്യം ചോർത്താൻ!
മലപ്പുറം: ഒറ്റമൂലി ചികിത്സകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ കൂടുതല്‍ തെളിവെടുപ്പിന് പോലീസ്. ഇതിനു മുന്നോടിയായി ചാലിയാർ പുഴയോരത്തും മുഖ്യപ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട ഷാബാ ഷരീഫിന്റെ ബന്ധുക്കളെ എത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ നാലംഗ സംഘം കഴിഞ്ഞ ദിവസം നിലമ്പൂരില്‍ അറസ്റ്റിലായിരുന്നു. മൂലക്കുരുവിന്റെ ഒറ്റമൂലി ചികിത്സാരീതി തട്ടിയെടുക്കാനാണു മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയതെന്നു പോലീസ്പറഞ്ഞു. നിലമ്പൂരിലെ പ്രവാസി വ്യവസായി ഷൈബിൻ അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകം. ഒരു വര്‍ഷം ബന്ദിയാക്കി പീഡിപ്പിച്ച ശേഷം2020 ഒക്ടോബറിൽ ഷൈബിന്റെ വീട്ടിൽവച്ചായിരുന്നു സംഭവം. ഒരു വര്‍ഷം ബന്ദിയാക്കി പീഡിപ്പിച്ച ശേഷമായിരുന്നു ഷാബാ ശരീഫിനെ കൊന്നത്. കൊലപ്പെടുത്തി കഷണങ്ങളാക്കി ചാലിയാർ ചാലിയാർ പുഴയിൽ തള്ളുകയായിരുന്നു. ഒറ്റമൂലി മനസ്സിലാക്കി കച്ചവടം തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതിയെന്നു പോലീസ് പറഞ്ഞു. വ്യവസായി നിലമ്പൂർ മുക്കട്ട…
Read Moreപൂരം പൊടിപൂരം… പൂരപ്പറമ്പ് ജനസമുദ്രമായി… പൂരത്തിരക്കിൽപ്പെട്ട് പലർക്കും പരിക്ക്; ആരോഗ്യ വകുപ്പിന്റെ കൗണ്ടറിൽ ചികിത്സതേടിയത് നൂറിലേറെപ്പേർ
തൃശൂർ: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമെത്തിയ തൃശൂർ പൂരത്തെ ആവേശത്തോടെ വരവേറ്റപ്പോള്‍ പൂരപ്പറന്പ് ജനസമുദ്രമായി. മുൻപൊന്നും കണ്ടിട്ടിട്ടില്ലാത്തത്ര അധികം ജനങ്ങളാണ് പൂരപ്പറന്പിലേക്ക് ഒഴുകിയെത്തിയത്. പതിവിനു വിപരീതമായി സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യം ഇത്തവണ കൂടുതലായിരുന്നു. ചെറിയ കുഞ്ഞുങ്ങളെയും തോളത്തെടുത്തു പൂരം കാണാൻ അമ്മമാരുടെ തിരക്ക് എവിടെയും കാണാൻ കഴിഞ്ഞു.പൂരത്തിനു തിക്കിലും തിരക്കിലുംപെട്ട് ഏതാനും പേർക്കു പരിക്കേറ്റു. ഒട്ടേറെപ്പേർ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് ആശുപത്രികളിൽ ചികി ത്സയിലാണ്. ഒട്ടേറെപ്പേർ തേക്കിൻകാട് മൈതാനിയിൽ സജ്ജമാക്കിയ ആരോഗ്യവകുപ്പിന്റെ വിവിധ കൗണ്ടറുകളിൽ ചികിത്സ തേടിയെത്തി. തിരക്കിൽപ്പെട്ട് കൈകാലുകൾ ഒടിഞ്ഞവരും കൂട്ടത്തിലുണ്ട്. തേക്കിൻകാട് മൈതാനിയിലെ കണ്ട്രോൾ റൂമിനോടു ചേർന്ന ആരോഗ്യ വകുപ്പിന്റെ മുഖ്യകൗണ്ടറിൽ രാത്രി എട്ടോടെ തന്നെ ചികിത്സതേടി നൂറോളം പേരെത്തി. ആളുകളുടെ തിരക്കിൽ പോലീസ് ബാരിക്കേഡുകൾ തകർന്നും മറ്റും വീണവരുടെ കാലുകളാണു പൊട്ടിയത്. ഇതോടൊപ്പം നെഞ്ചുവേദനയെതുടർന്ന് ചികിത്സ തേടിയ എആർ ക്യാന്പിലെ എസ്ഐയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കു…
Read Moreസ്ത്രീയും പുരുഷനും തുല്യര്‍…പണ്ഡിതന് തെറ്റ് തിരുത്തണം ! സമസ്തയുടെ പണ്ഡിതനെതിരേ ആഞ്ഞടിച്ച് ഐഷ സുല്‍ത്താന…
മലപ്പുറത്ത് നടന്ന ചടങ്ങില്‍ പെണ്‍കുട്ടി വേദിയില്‍ വന്നതിനെ രൂക്ഷമായി വിമര്‍ശിച്ച സമസ്ത പണ്ഡിതനെതിരേ ആഞ്ഞടിച്ച് സംവിധായക ഐഷ സുല്‍ത്താന. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും ഒരു മുസ്ലിം പെണ്‍കുട്ടിയെ വേദിയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള അധികാരം ആര്ക്കുമില്ലെന്നുമായിരുന്നു ഐഷയുടെ പ്രതികരണം. മതമാണ് പ്രശ്നമെങ്കില്‍ ഇസ്ലാം മതത്തില്‍ സ്ത്രീയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും പറ്റി പറയുന്നുണ്ടെന്നും ഐഷ ചൂണ്ടിക്കാട്ടി. ”ഇസ്ലാമില്‍ സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശമാണെന്നും ഒരു സ്ത്രീ കല്യാണം കഴിക്കുവാണേല്‍ അവളുടെ ഭര്‍ത്താവ് ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കാണെന്ന ഇസ്ലാം പറയുന്നുണ്ട്”, ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു. പണ്ഡിതന് ഒരു തെറ്റ് പറ്റിയെങ്കില്‍ അത് തിരുത്തേണ്ടതാണെന്നും ഇല്ലേല് ഈ സമൂഹത്തിലെ ആളുകള്‍ക്കിടയില്‍ അതൊരു തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറം രാമപുരത്തിനടുത്ത് പാതിരമണ്ണിലായിരുന്നു വിവാദസംഭവം അരങ്ങേറിയത്. മുതിര്‍ന്ന സമസ്ത നേതാവ് ശാസിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് സ്റ്റേജില്‍നിന്ന് മടങ്ങി…
Read Moreശാരീരിക, മാനസിക പീഡനങ്ങൾ മകൾക്ക് അനുഭവിക്കേണ്ടിവന്നു; പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും മക്കളും മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ
ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും രണ്ടു മക്കളെയും പോലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. വണ്ടാനം മെഡിക്കൽ കോളജ് ഔട്ട്പോസ്റ്റിലെ സിവിൽ പോലീസ് ഓഫീസർ റെനീസിന്റെ ഭാര്യ നെജില, മക്കളായ ടിപ്പു സുൽത്താൻ (അഞ്ച്), മലാല (ഒന്നര) എന്നിവരാണ് മരിച്ചത്. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി മരിച്ച നെജിലയുടെ കുടുംബം ആരോപിച്ചു. ശാരീരിക, മാനസിക പീഡനങ്ങളാണ് ഇവരുടെ മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം പറയുന്നു. റെനീസ് പോലീസ് ഉദ്യോഗസ്ഥനായതിനാൽ ഉന്നതതല അന്വേഷണം നടത്തണമെന്നും ആവശ്യമുണ്ട്.രണ്ടു മക്കളിൽ ഇളയ കുട്ടിയായ മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ടിപ്പു സുൽത്താനെ മുഖത്ത് തലയിണ അമർത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് നെജിലയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയശേഷം നജില ജീവനൊടുക്കിയതാണെന്നാണ് നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Read Moreലോഡ്ജില്‍ ആണ്‍സുഹൃത്തിനൊപ്പം താമസിച്ച 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ! മൂന്നു വ്യാജ പോലീസുകാര്‍ പിടിയില്‍…
ആണ്‍സുഹൃത്തിനൊപ്പം സ്വകാര്യ ലോഡ്ജില്‍ താമസിച്ചിരുന്ന 20കാരിയെ പോലീസാണെന്ന വ്യാജേന ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തു. മറ്റു രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. വല്ലപ്പുഴ സ്വദേശി അബ്ദുള്‍ വഹാബ് (31), മട്ടാഞ്ചേരി സ്വദേശി സജു കെ സമദ് (35), തൃശ്ശൂര്‍ പാഞ്ഞാള്‍ സ്വദേശി മുഹമ്മദ് ഫാസില്‍ (27) എന്നിവരാണ് പിടിയിലായത്. പട്ടാമ്പിയിലെ സ്വകാര്യ ലോഡ്ജില്‍ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചിരുന്ന കൊല്ലങ്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് അഞ്ചംഗസംഘം പൊലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പട്ടാമ്പി പാലത്തിന് സമീപം ഗുരുവായൂര്‍ റോഡിലുള്ള ലോഡ്ജിലാണ് സംഭവം നടന്നത്. കൊല്ലങ്കോട് സ്വദേശിനിയായ ഇരുപതുകാരി മേയ് രണ്ടിനാണ് ആണ്‍സുഹൃത്തിനൊപ്പം ലോഡ്ജില്‍ മുറിയെടുത്തത്. മേയ് നാലിനാണ് കേസിന് ആസ്പദമായ സംഭവം. ഇവര്‍ താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയില്‍ താമസിച്ച പ്രതികള്‍ പൊലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. വഴങ്ങാതിരുന്നതോടെ പെണ്‍കുട്ടിയെ ശാരീരികമായി…
Read Moreപഴകും തോറും രുചികൂടും എന്നല്ലേ… ഒരു മാസത്തിലേറെ പഴക്കമുള്ള 800 കിലോ മത്സ്യം പിടികൂടി;മീനില്‍ നിറയെ പുഴുക്കള്‍…
തിരുവനന്തപുരം ജില്ലയിലെ കാരക്കോണത്ത് പിടികൂടിയത് 800 കിലോ അഴുകിയ മത്സ്യം. ഒരു മാസംപഴക്കമുള്ള മത്സ്യമാണ് പിടിച്ചെടുത്തത്. മത്സ്യത്തില്‍ പുഴുക്കളെ കണ്ടെത്തിയതായി നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും കുന്നത്തുകാല്‍ പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് പരിശോധന നടത്തിയത്. മത്സ്യത്തില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിരുന്നതായും സംശയമുണ്ട്. പിടികൂടിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി മണ്ണിട്ടു മൂടി നശിപ്പിച്ചു. ഇവിടെ റോഡരികിലെ മത്സ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കരുതെന്ന് പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാനത്തുടനീളമുള്ള ഹോട്ടലുകളിലും പരിശോധന തുടരുകയാണ്. കോഴിക്കോട് ഓമശ്ശേരിയില്‍ രണ്ടു ഹോട്ടലുകള്‍ പൂട്ടിച്ചു. ഇവിടെ നിന്ന് പഴകിയതും ദുര്‍ഗന്ധം വമിക്കുന്നതുമായ നിരവധി ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ഓമശ്ശേരി കടുംബാരോഗ്യ കേന്ദ്രവും ഓമശ്ശേരി ഗ്രാമപഞ്ചായത്തും നടത്തിയ റെയ്ഡിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയ രണ്ട് ഹോട്ടലുകള്‍ അടപ്പിച്ചത്. ഓമശ്ശേരി ടൗണിലെ രണ്ട് ഹോട്ടലും ഗ്രാമ പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയും അനധികൃതമായും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിലുമാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍…
Read Moreവ്യാജ പ്രൊഫൈൽ ഫോട്ടോ പ്രദർശിപ്പിച്ച് പെൺകുട്ടികളെ വലയിലാക്കുന്ന ശ്യാമിന് ഇത്തവണ പണികിട്ടി; പെൺകുട്ടിയുടെ അവസരോചിതമായ ഇടപെടലിൽ യുവാവ് അകത്തേക്ക്…
കിളിമാനൂർ: കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ പ്രദർശിപ്പിച്ച് പരിചയപ്പെട്ടശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പുളിമാത്ത് മണ്ണാർക്കോണം ലാൽ ഭവനിൽ ശ്യാം (32) നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിനു രാവിലെ 10നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി പെൺകുട്ടിയെ വിളിച്ചുവരുത്തി കാറിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ആൾ അല്ലെന്ന് മനസിലാക്കിയ പെൺകുട്ടി കാറിൽ വച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഫോൺ പിടിച്ചു വാങ്ങി വെഞ്ഞാറമൂട് ഭാഗത്ത് ഇറക്കിവിടുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി ഡി.സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐഎസ്എച്ച്ഒ എസ്.സനൂജ്, എസ്ഐമാരായ വിജിത്ത് കെ. നായർ , സത്യദാസ്, സിപിഒമാരായ സജീദ് ശ്രീരാജ്, മഹേഷ്,ഷിജു,സജന,ഗായത്രി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഭര്‍ത്താവുമായി പ്രശ്നം! ടവറിൽ കയറി യുവതിയുടെ ആത്മഹത്യാശ്രമം; മുകളില്‍ എത്തിയപ്പോള്‍ കടന്നല് കൊടുത്തത് മുട്ടന്‍ പണി
കായംകുളം: ബിഎസ്എന്‍എല്‍ ഓഫീസിലെ ടവറിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവതിക്ക് ടവറിലുണ്ടായിരുന്ന കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. കടന്നൽ ആക്രമണത്തെത്തുടര്‍ന്ന് താഴേക്കിറങ്ങിയപ്പോൾ ഫയര്‍ഫോഴ്സ് വിരിച്ചിരുന്ന രക്ഷാവലയില് വീണ യുവതിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് വില്ലുപുരം മേട്ടു സ്ട്രീറ്റില്‍ അമ്പുറാണി(23)ആണ് കൂറ്റന്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു യുവതിയെത്തിയത്. ശുചിമുറിയില്‍ പോകാനെന്ന വ്യാജേന ടവറിനടുത്തേക്കു പോയി മുകളിലേക്ക് കയറുകയായിരുന്നു. കുപ്പിയില്‍ പെട്രോളും കരുതിയിരുന്നു. ജീവനക്കാരാണ് യുവതി ബിഎസ്എന്‍എല്‍ ടവറിനു മുകളിലേക്ക് വലിഞ്ഞു കയറുന്നതുകണ്ടത്. കാര്യം തിരക്കിയപ്പോള്‍ ഭര്‍ത്താവുമായുള്ള പ്രശ്നത്താൽ ആത്മഹത്യചെയ്യാന്‍ പോകുകയാണെന്ന് അറിയിച്ചു. ജീവനക്കാര്‍ ഉടന്‍തന്നെ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. പോലീസും രണ്ടു യൂണീറ്റ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. നാട്ടുകാരും തടിച്ചുകൂടി യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി കൂട്ടാക്കിയില്ല. അഗ്നിരക്ഷാസേനാംഗങ്ങള്‍ ടവറിനു ചുറ്റും വലവിരിച്ച് മുന്‍കരുതല്‍ നടപടി സ്വീകരിച്ചു.…
Read More