കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവനെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും. കേസിൽ സാക്ഷിയായ കാവ്യയുടെ മൊഴി അന്വേഷണ സംഘം ഇന്ന് വിശദമായി പരിശോധിക്കും. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ പ്രകാരം കേസിലെ നിര്‍ണായക വിവരങ്ങള്‍ കാവ്യയ്ക്ക് അറിയാമെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. തിങ്കളാഴ്ച ആലുവയിലെ പത്മസരോവരം വീട്ടില്‍ നാലര മണിക്കൂറോളം കാവ്യ മാധവനെ ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ശേഖരിച്ച ശബ്ദരേഖകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രത്യേകം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു കാവ്യയെ ചോദ്യം ചെയ്തത്. ചോദ്യങ്ങള്‍ക്ക് കാവ്യ കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് വിവരം. ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ടും സാമ്പത്തിക, ഭൂമിയിടപാട് വിഷയങ്ങളിലും ഉയര്‍ന്നുകേട്ട ആരോപണങ്ങള്‍ തള്ളിയ കാവ്യ ദിലീപിന് അനുകൂലമായ നിലപാടാണ് ചോദ്യം ചെയ്യലില്‍ ഉടനീളം സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. പീഡിപ്പിക്കപ്പെട്ട നടിയുമായി തനിക്ക്…
Read MoreCategory: Top News
വയറ്റിലെത്തുന്ന വിഷം..! 800 കിലോ അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു; മീനിന്റെ പഴക്കം കേട്ട് ഞെട്ടരുതേ…
തിരുവനന്തപുരം: നെയ്യാറ്റിൻകര കാരക്കോണത്ത് 800 കിലോ അഴുകിയ മീൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി നശിപ്പിച്ചു. റോഡരികിൽ ഇരുന്ന് വിൽക്കുന്നവരാണ് മോശം മീൻ വിറ്റത്. കേരള- തമിഴ്നാട് അതിർത്തി പ്രദേശത്തുനിന്നാണ് മീൻ പിടികൂടിയത്. കഴിഞ്ഞ ദിവസം മീനിൽ പുഴുക്കൾ ഉണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. പരിശോധനയിൽ ഒരു മാസം പഴക്കമുള്ള മീനാണിതെന്ന് കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.
Read Moreസ്വപ്നങ്ങൾ പൂവണിഞ്ഞില്ല… ജീവിതം അവസാനിപ്പിക്കുന്നു’;ജ്യോത്സന അവസാനം കുറിച്ചത് ഇങ്ങനെ…
തലശേരി: ” സ്വപ്നങ്ങൾ ഒന്നും പൂവണിഞ്ഞില്ല…കഷ്ടപ്പെട്ട് വളർത്തിയ പ്രിയ പിതാവിന് താങ്ങാകാൻ പോലും കഴിഞ്ഞില്ല… ജോലി കിട്ടി ആദ്യ ശന്പളം അച്ഛന് കൊടുക്കണമെന്ന ആഗ്രഹവും യാഥാർഥ്യമായില്ല. ആഗ്രഹങ്ങൾക്കനുസരിച്ച് പൊന്നോമനയെ വളർത്താൻ പോലും കഴിയുന്നില്ല… അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയാണ്… ചൊക്ലി കിഴക്കെ വയൽ കീർത്തി കോട്ട് താഴെ കുനിയിൽ നിവേദിന്റെ ഭാര്യ ജോൽസ്ന(27)യുടെ പതിമൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പിലെ വരികളാണിത്. ഏക മകൻ ദ്രുവിന്റെയും (ഏഴ് മാസം ) ജോൽസനയുടേയും മൃതദേഹങ്ങൾ ശനിയാഴ്ച പുലർച്ചെയാണ് തൊട്ടടുത്തപറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്. ഒരേ സ്കൂളിൽ പഠിച്ച നിവേദും ജോൽസ്നയും എട്ടാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു. പന്ത്രണ്ട് വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരായത്. മരിക്കുന്നതിന്റെ തലേദിവസം പോലും ദമ്പതികൾ ഏറെ ആഹ്ലാദത്തോടെയാണ് കഴിഞ്ഞിരുന്നത്. ഭർത്താവിനെക്കുറിച്ചും ഭർതൃ മാതാപിതാക്കളേക്കുറിച്ചും ഏറെ സ്നേഹത്തോടെയാണ് ജോൽസ്ന കുറിപ്പിൽ വിവരിക്കുന്നത്. കുട്ടി ഭക്ഷണം കഴിക്കാത്തതും കുട്ടിയുടെ ചെവി വേദനയും…
Read Moreവിഷ പച്ചക്കറികള്‍ക്കു പിന്നാലെ കാര്‍ബൈഡ് മാമ്പഴവും കേരളത്തിലോട്ട് കയറ്റിവിട്ട് തമിഴന്മാര് ! പിടിച്ചെടുത്തത് ടണ്‍കണക്കിന് ‘വിഷമാമ്പഴം’…
കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്ന മാമ്പഴങ്ങള്‍ കേരളത്തില്‍ അനുവദിക്കില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കട്ടായം പറയുന്നത്. എന്നാല്‍ കേരളത്തിലേക്ക് കയറ്റി അയയ്ക്കാന്‍ തയ്യാറാക്കിയ രണ്ട് ടണ്‍ മാമ്പഴം തമിഴ്നാട്ടില്‍ നശിപ്പിച്ചു എന്ന വാര്‍ത്ത ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വാദങ്ങളെ തള്ളിക്കളയുന്നതാണ്. തിരുപ്പൂര്‍ കോര്പറേഷന് പ്രദേശത്തെ 18 മാമ്പഴ ഗോഡൗണുകളില്‍ നടത്തിയ പരിശോധനയില്‍ ആറു ഗോഡൗണുകളില്‍ ഗുരുതര ക്രമക്കേടാണ് കണ്ടെത്തിയത്. ഇവിടെ നിന്ന് 2250 കിലോ മാമ്പഴം പിടിച്ചെടുത്തു നശിപ്പിച്ചു. ക്രമക്കേട് കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്കി പിഴ ഈടാക്കി. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പു പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മായം കലര്‍ത്തിയ ഭക്ഷ്യവസ്തുക്കളുടെ വ്യാപകമായ വില്പന നടന്നുവരുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നു കര്‍ശന പരിശോധന നടത്താന്‍ കലക്ടര്‍ എസ്.വിനീത് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പു മേധാവി വിജയ ലളിതാംബികയുടെ…
Read Moreസിദ്ദു ‘ആപ്പിലേക്ക്’ ? ഭഗവന്ത് മന്നുമായി ഇന്ന് കൂടിക്കാഴ്ച നടത്തും; പഞ്ചാബ് രാഷ്ട്രീയത്തില്‍ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ…
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ക്രിക്കറ്റര്‍ നവജ്യോത് സിംഗ് സിദ്ദു ആംആദ്മി പാര്‍ട്ടിയിലേക്ക് കൂടുമാറിയേക്കുമെന്ന് സൂചന. പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ സിദ്ദു പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി കൂടിക്കാഴ്ച നടത്തും. പഞ്ചാബിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ടാണ് ചര്‍ച്ചയെന്നും കൂട്ടായ ശ്രമത്തിലൂടെ മാത്രമേ അതിന് സാധിക്കൂവെന്നുമാണ് സിദ്ദു ട്വീറ്റില്‍ കുറിച്ചതെങ്കിലും രാഷ്ട്രീയമാറ്റത്തിന്റെ മുന്നോടിയായുള്ള കൂടിക്കാഴ്ചയായാണ് വിദഗ്ധര്‍ ഇത് വിലയിരുത്തുന്നത്. ചത്തീസ്ഗഢില്‍ തിങ്കളാഴ്ച വൈകുന്നേരം 5.15 ന് ആണ് ഭഗവന്ത്മാന്-സിദ്ദു കൂടിക്കാഴ്ച. എ.എ.പി.യുടെ പഞ്ചാബിലെ വിജയത്തിനുശേഷം ഭഗവന്ത് മന്നിനെ പാവമുഖ്യമന്ത്രിയെന്നും ഡല്‍ഹിയില്‍ നിന്ന് കെജ്രിവാളാണ് പഞ്ചാബിന്റെ ഭരണം നടത്തുന്നത് എന്നതടക്കമുള്ള രൂക്ഷ വിമര്‍ശനമുന്നയിച്ചയാളാണ് സിദ്ദു. എന്നാല്‍ വിമര്‍ശനങ്ങളില്‍ അയവ് വരുത്തി കഴിഞ്ഞ ദിവസം ഭഗവന്ത് മന്നിനെ ഇളയ സഹോദരനെന്ന് വിളിച്ച് നിലപാട് മാറ്റി രംഗത്ത് വന്നതോടെ സിദ്ദു പഞ്ചാബ് രാഷ്ട്രീയത്തിലും പ്രധാന ചര്‍ച്ചയാവുകയാണ്. പഞ്ചാബില്‍…
Read Moreയാത്രക്കാരെ പെരുവഴിയിലാക്കി കെ സ്വിഫ്റ്റ്; പത്തനംതിട്ടയിൽ നിന്ന് മംഗലാപുരത്തേക്ക് പുറപ്പെടേണ്ട കെ സ്വിഫ്റ്റിലെ ഡ്രൈവർമാർ മുങ്ങി; വീഴ്ചവരുത്തിയവർക്ക് പണികൊടുക്കുമെന്ന് കെഎസ്ആർടിസി
പത്തനംതിട്ട: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് മംഗലാപുരത്തേക്കു പുറപ്പെടേണ്ടിയിരുന്ന കെ – സ്വിഫ്റ്റ് സര്‍വീസ് വൈകിയതു സംബന്ധിച്ച് കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയ ഡ്രൈവര്‍മാരെ ഒഴിവാക്കും. മുന്നറിയിപ്പില്ലാതെയാണ് ഇവര്‍ ഡ്യൂട്ടിക്ക് എത്താതിരുന്നതെന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം ആറിന് പത്തനംതിട്ടയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന സര്‍വീസാണ് വൈകിയത്. യാത്രക്കാരുടെ പ്രതിഷേധവും സമ്മര്‍ദവും കാരണം രാത്രി 9.30നു സര്‍വീസ് പുറപ്പെട്ടു. ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാര്‍ പ്രകോപിതരായി മുഴുവന്‍ ബസുകളും ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞിട്ടിരുന്നു. രണ്ട് ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ ഡ്യൂട്ടിക്ക് എത്താതിരുന്നതാണ് സര്‍വീസ് വൈകാന്‍ കാരണമായത്. അഞ്ചു മണിയായിട്ടും ഇവരെ കാണാതായതോടെ അധികൃതര്‍ വിളിച്ചു നോക്കിയെങ്കിലും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഓഫായിരുന്നു. നാലിന് ഇവര്‍ ഡ്യൂട്ടിയില്‍ കയറുമെന്ന് അറിയിച്ചിരുന്നതാണ്. ബുക്ക് ചെയ്ത യാത്രക്കാര്‍ ആറിനു മുമ്പ് ഡിപ്പോയില്‍ എത്തിയിരുന്നു. ബസ് എടുക്കുന്നില്ലെന്ന് വന്നതോടെയാണ് ഇവര്‍ പ്രതിഷേധം തുടങ്ങിയത്.…
Read Moreമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു; മക്കളെക്കാൾ ഏറെ സ്നേഹിച്ച സ്കൂട്ടർ എടുക്കാൻ കാമുകനെയും കൂട്ടി വീണ്ടും ഭർതൃവീട്ടിലെത്തി; കരിവള്ളൂരിൽ പിന്നെ സംഭവിച്ചത് കണ്ടോ..!
പയ്യന്നൂർ: രണ്ട് ആൺമക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ഭാര്യയെ വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കരിവെള്ളൂർ കുണിയൻ കിഴക്കേക്കരയിലെ ഏട്ടൻ വീട്ടിൽ രാജേഷിനെ (40)യാണ് വധശ്രമക്കേസിൽ പയ്യന്നൂർ എസ്ഐ കെ.ദീലിപും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.ദിവസങ്ങൾക്ക് മുമ്പാണ് 32 കാരിയായ ഇയാളുടെ ഭാര്യ സ്വകാര്യ ഐടി സ്ഥാപനത്തിലെ ജോലിക്കിടെ പരിചയപ്പെട്ട ചെറുവത്തൂർ സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടത്. രണ്ടു മക്കളേയും ഉപേക്ഷിച്ചായിരുന്നു യുവതിയുടെ യാത്ര.ഇതേ തുടർന്ന് ഭാര്യാ വീട്ടുകാരുമായി സംസാരിച്ച ഭർത്താവ് രാജേഷ് രണ്ട് മക്കളുടെയും സംരക്ഷണമേറ്റെടുക്കുകയായിരുന്നു. ഇതിനിടയിൽ വീണ്ടും സൗഹൃദം നടിച്ച് ഭർതൃഗൃഹത്തിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ മൂന്നാം തീയതി രാവിലെ പതിനൊന്നോടെ കാമുകനൊപ്പംഎത്തിയ യുവതിയെ കണ്ട് പ്രകോപിതനായ ഭർത്താവ് വീട്ടിലുണ്ടായിരുന്ന കത്തികൊണ്ട് യുവതിയുടെ പള്ളക്കും കൈക്കും മാരകമായി വെട്ടി പരിക്കേല്പിക്കുകയായിരുന്നു. ഇതേ തുടർന്നുണ്ടായ യുവതിയുടെ പരാതിയിൽ…
Read Moreദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോ? കാവ്യയ്ക്ക് കുരുക്ക് മുറുകുന്നു! പത്മസരോവരത്തിലേക്കെത്തി ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി. രാവിലെ 11ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ഹാജരാകുന്ന സ്ഥലം അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലുവയിലെ വസതി പത്മ സരോവരത്തില്‍ ഹാജരാകാമെന്ന് കാവ്യ മറുപടി പറഞ്ഞതായാണ് വിവരം. ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ വീട്ടിലെത്തിയേക്കും. നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണ ത്തിൽ പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് കാവ്യയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്
Read Moreഇൻഡോറിൽ ഏഴുപേർ വെന്ത് മരിച്ച അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ല; പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയ സത്യം ഞെട്ടിക്കുന്നത്….
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ശനിയാഴ്ച ഏഴുപേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് വെളിപ്പെടുത്തൽ. ഫ്ളാറ്റിലെ യുവതി പ്രണയാഭ്യർഥന നിരസിച്ചതിന് പ്രതികാരമായി യുവാവ് നടത്തിയ ആക്രമണമാണ് അപകടത്തിനു കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടത്തിലെ ഒരു ഫ്ളാറ്റിലെ താമസക്കാരൻ കൂടിയായ ശുഭം ദീക്ഷിത്തിനെ (27) പോലീസ് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തു. വിജയ്നഗർ സ്വർണഭാഗ് കോളനിയിലുള്ള കെട്ടിടത്തിലെ മറ്റൊരു ഫ്ളാറ്റിൽ താമസിച്ചിരുന്ന യുവതിയോട് ശുഭം ദീക്ഷിത് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ ഇത് നിരസിച്ച യുവതിയുടെ വിവാഹം മറ്റൊരു യുവാവുമായി ഉറപ്പിച്ചു. ഇതിൽ കുപിതനായ ശുഭം ശനിയാഴ്ച പുലർച്ചെ കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിലെത്തി യുവതിയുടെ സ്കൂട്ടറിന് തീയിട്ടു. എന്നാൽ സ്കൂട്ടറിൽ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടർന്നതോടെ വൻദുരന്തത്തിൽ കലാശിക്കുകയായിരുന്നു. ഏഴുപേരാണ് തീപിടിത്തത്തിൽ വെന്തുമരിച്ചത്. ഒമ്പതുപേർ ഗുരുതരമായ പൊള്ളലുകളോടെ ചികിത്സയിലാണ്. മൂന്നുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. അതേസമയം,…
Read Moreസഹോദരനടക്കമുള്ള പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നാഗരാജുവിന്റെ ഭാര്യ സുല്‍ത്താന ! ഹൈദരാബാദ് ദുരഭിമാനക്കൊല ആസൂത്രിതം…
ഹൈദരാബാദില്‍ മുസ്ലിം യുവതിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ യുവതിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ തന്റെ സഹോദരനടക്കമുള്ള പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട നാഗരാജുവിന്റെ ഭാര്യ സുല്‍ത്താന. തന്നെയും കൊലപ്പെടുത്താന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നതായി സുല്‍ത്താന പറഞ്ഞു. മാസങ്ങള്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ തെലങ്കാന ഗവര്‍ണര്‍ സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. ഭര്‍ത്താവിന്റെ ഓര്‍മകളില്‍ നാഗരാജുവിന്റെ വീട്ടില്‍ തന്നെ തുടരുമെന്ന തീരുമാനത്തിലാണ് സുല്‍ത്താന. ഏക ആശ്രയമായിരുന്ന മകനെ നഷ്ടമായതിന്റെ വേദനയിലാണ് നാഗരാജുവിന്റെ അമ്മ. സുല്‍ത്താനയുടെ സഹോദരന് സയ്ദ് അഹമ്മദും ബന്ധുക്കളും ചേര്‍ന്നാണ് നാഗരാജിനെ പൊതുമധ്യത്തില്‍ വെട്ടികൊലപ്പെടുത്തിയത്. സയ്ദ് അഹമ്മദും ബന്ധു മസൂദ് അഹമ്മദും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും കൊലപാതത്തിന് ആസൂത്രണം നടത്തിയ ബന്ധുക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സുല്‍ത്താന ആവശ്യപ്പെട്ടു. പ്രണയബന്ധം അറിഞ്ഞത് മുതല്‍ വീട്ടില്‍ മര്‍ദ്ദനം…
Read More