സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടങ്ങിയിരിക്കുകയാണ്. ഈ അവസരത്തില്‍ ബസ് ഉടമകളുടേത് അനാവശ്യ സമരമെന്ന് ആവര്‍ത്തിച്ച് മന്ത്രി ആന്റണി രാജു. സമരം ചെയ്താലും ഇല്ലെങ്കിലും ബസ് ചാര്‍ജ് കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന് ഗതാഗത മന്ത്രി പറയുന്നുണ്ടെങ്കിലും, പല ജില്ലകളിലും അധിക സര്‍വീസുകള്‍ നടത്തുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജീവനക്കാരും ബസുകളും ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്താത്ത ജില്ലകളില്‍ യാത്രക്കാര്‍ വലയുകയാണ്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം തുടങ്ങിയത്. ഇന്ധനവില കുത്തനെ ഉയരുകയും ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ബസുടമകളുടെ വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്.
Read MoreCategory: Top News
ഭാര്യയുടെ മേൽ ക്രൂരമൃഗത്തെ അഴിച്ചുവിടാനുള്ള ലൈസന്‍സല്ല വിവാഹം; ലൈംഗീകമായ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഹൈക്കോടതി
ബംഗളൂരു: ക്രൂരമൃഗത്തെ അഴിച്ചുവിടാനുള്ള ലൈസന്‍സല്ല വിവാഹമെന്ന് കര്‍ണാടക ഹൈക്കോടതി. ഭാര്യയെ ലൈംഗീക അടിമയായി ഉപയോഗിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ ബലാത്സംഗ കുറ്റം ചുമത്താൻ അനുമതി നല്കിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം. സ്ത്രീയ്ക്കെതിരായ അതിക്രമത്തിന് പുരുഷൻ ശിക്ഷാർഹനാണെങ്കിൽ, അയാൾ ഭർത്താവാണെങ്കിലും ശിക്ഷാർഹനായിരിക്കണം- കോടതി പറഞ്ഞു. ഭർത്താവ് ആണെങ്കിലും, ഭാര്യയുടെ സമ്മതത്തിനു വിരുദ്ധമായി ലൈംഗികാതിക്രമം നടത്തുന്ന ക്രൂരമായ പ്രവൃത്തിയെ ബലാത്സംഗം എന്നല്ലാതെവിശേഷിപ്പിക്കാനാവില്ല. ഭർത്താവ് ഭാര്യയെ ലൈംഗീകമായി ആക്രമിക്കുന്നത് ഭാര്യയുടെ മാനസിക തലത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അത് അവളിൽ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ഭർത്താക്കന്മാരുടെ ഇത്തരം പ്രവൃത്തികൾ ഭാര്യമാരുടെ ആത്മാവിനെ മുറിവേൽപ്പിക്കുന്നു- കോടതി ചൂണ്ടിക്കാട്ടി. ഭര്ത്താക്കന്മാര് ഭാര്യമാരുടെ ശരീരവും മനസും ആത്മാവും അടക്കി ഭരിക്കുന്ന ഭരണാധികാരികളാണെന്നുള്ള പുരാതനമായ ചിന്തയും കീഴ്വഴക്കവും അവസാനിപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഈ ചിന്താഗതി കാരണമാണ് ഇത്തരം കേസുകള്‍ രാജ്യത്ത് പെരുകുന്നതെന്നും ഉത്തരവില്‍ പറയുന്നു.
Read Moreവിവാഹ വേദി ലണ്ടനിലെ സുരക്ഷാ ജയിൽ; പ്രധാന അതിഥികളായി മക്കളും; വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് വിവാഹിതനായി
ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് വിവാഹിതനായി. കാമുകി സ്റ്റെല്ല മോറിസിനെ ലണ്ടൻ ജയിലിൽ വച്ചാണ് അദ്ദേഹം വിവാഹം ചെയ്തത്. തെക്കുകിഴക്കൻ ലണ്ടനിലെ അതീവ സുരക്ഷയുള്ള ജയിലിൽ വച്ചായിരുന്നു ചടങ്ങ്. നാല് അതിഥികൾ, രണ്ട് ഔദ്യോഗിക സാക്ഷികൾ, രണ്ട് സുരക്ഷാ ഗാർഡുകൾ എന്നിവർ മാത്രമാണ് വിവാഹച്ചടങ്ങളിൽ പങ്കെടുത്തത്. ദമ്പതികളുടെ മക്കളായ ഗബ്രിയേൽ, മാക്സ്, അസാൻജിന്റെ പിതാവ്, സഹോദരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സുരക്ഷാ കാരണങ്ങൾ മൂലം വിവാഹ ചടങ്ങിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. മാധ്യമ പ്രവർത്തകർക്കും ഫോട്ടോഗ്രാഫർക്കും ജയിലിൽ പ്രവേശന അനുമതി നൽകിയിരുന്നില്ല.2019 മുതൽ ബെൽമാർഷ് ജയിലിൽ തടവിലാണ് അസാൻജ്. അമേരിക്കൻ സൈനിക രഹസ്യങ്ങളും നയതന്ത്ര രേഖകളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട 18 കേസുകളാണ് അസാൻജിനെതിരെയുള്ളത്. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴ് വർഷത്തോളം അഭയം തേടിയിരുന്നു ജൂലിയൻ അസാൻജ്. എംബസിയിലെ താമസക്കാലം സ്റ്റെല്ലക്കൊപ്പമായിരുന്നു അദ്ദേഹം.…
Read Moreഅതിവേഗത്തിലെത്തുന്ന ട്രെയിനിനു മുന്നിൽ ചാടി കൗമാരക്കാരൻ; മിന്നൽവേഗത്തിൽ രക്ഷപ്പെടുത്തി പോലീസുകാരൻ; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം കാണാം..
മുംബൈ: എക്സ്പ്രസ് ട്രെയിനു മുന്പില് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച 18 വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഉദ്യോഗസ്ഥൻ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വിഠല്വാടി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഫ്ലാറ്റ്ഫോമിന്റെ അറ്റത്ത് ട്രെയിൻ നോക്കി നിൽക്കുന്ന കൗമാരക്കാരനോടു പിറകിലേക്കു നീങ്ങിനില്ക്കാന് ഗവണ്മെന്റ് റെയില്‍വേ പോലീസ് (ജിആർപി) ഉദ്യോഗസ്ഥന് പറയുന്നുണ്ട്. എന്നാൽ, ട്രെയിൻ വരുന്നതു കണ്ടതോടെ കൗമാരക്കാരൻ ട്രാക്കിലേക്കു ചാടി.പെട്ടെന്ന് ഉദ്യോഗസ്ഥന് ട്രാക്കിലേക്കു ചാടിയിറങ്ങി മിന്നൽ വേഗത്തിൽ കുട്ടിയെ അപ്പുറത്തേക്കു തള്ളി മാറ്റി. ഈ സമയം ട്രെയിൻ കടന്നുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്തിനാണ് ട്രെയിനു മുന്നില്‍ ചാടിയതെന്നു പറഞ്ഞില്ലെന്നും കുട്ടി വല്ലാതെ പേടിച്ചിരുന്നതായും മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. A 35-year-old government railway police (GRP) constable jumped on the railway tracks…
Read Moreയുപിയിൽ മിഠായി കഴിച്ച് നാല് കുട്ടികൾ മരിച്ചു; വീടിന് മുന്നിൽ മിഠായി വന്നതിന് പിന്നിൽ മന്ത്രവാദമെന്ന് സംശയം
ലക്നോ: ഉത്തർപ്രദേശിൽ മിഠായി കഴിച്ച് രണ്ടു കുടുംബത്തിലെ നാല് കുട്ടികൾ കുഴഞ്ഞുവീണ് മരിച്ചു. വീടിന് മുന്നിൽനിന്ന് കിട്ടിയ മിഠായിയാണ് കുട്ടികൾ കഴിച്ചത്. ഇതിനു പിന്നാലെ കുട്ടികൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലു പേരുടെയും മരണം സംഭവിച്ചതായി പോലീസ് പറഞ്ഞു. വീട്ടുവാതുക്കൽ കാണപ്പെട്ട മിഠായിയാണ് കുട്ടികൾ കഴിച്ചത്. വാതിലിനരികിൽ മിഠായി കണ്ട മുതിർന്ന കുട്ടി അതെടുത്ത് മറ്റ് കുട്ടികളുമായി പങ്കിട്ട് കഴിക്കുകയായിരുന്നു. സംഭവത്തിന് ദുർമന്ത്രവാദവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
Read Moreഎന്ത് പ്രഹസനമാണ് സജിയേ…മന്ത്രിയുടെ വീടു പോവാതിരിക്കാന്‍ അലൈന്മെന്റ്മാറ്റി ! ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍; നിഷേധിച്ച് മന്ത്രി…
മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ വേണ്ടി ചെങ്ങന്നൂരില്‍ കെ റെയില്‍ അലൈന്മെന്റില് മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. എന്നാല്‍ ആരോപണങ്ങളെയെല്ലാം മന്ത്രി സജി ചെറിയാന് നിഷേധിച്ചു. അലൈന്മെന്റ് തീരുമാനിക്കുന്നത് താനല്ലെന്നും ഇനി മാറ്റുകയാണെങ്കില്‍ തന്നെ വീട് വിട്ടു നല്കാന് തയ്യാറാണെന്നും സജി ചെറിയാന് പറഞ്ഞു. വീട് പാലിയേറ്റീവ് സൊസൈറ്റിക്കായി വിട്ട് നല്കാന് നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും സജി ചെറിയാന് അവകാശപ്പെട്ടു. പഴയ മാപ്പും പുതിയ മാപ്പും പരിശോധിച്ചാല്‍ അലൈന്‍മെന്റിലെ മാറ്റം മനസിലാകുമെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. സജി ചെറിയാന് ഇനി മിണ്ടിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് വച്ച് വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സജി ചെറിയാന് വിശദീകരണവുമായെത്തിയത്.
Read Moreഇവര്‍ ഭാര്യാഭര്ത്താക്കന്മാരാണോ ? ആത്മഹത്യയോ കൊലപാതകമോ..? മൊത്തത്തില്‍ ദുരൂഹത, മൃതദേഹം ഏറ്റെടുക്കാനും ആളില്ല, പുലിവാൽ പിടിച്ച് പോലീസ്
അടൂര്‍: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട ആള്‍ക്കൊപ്പം മകളെയും കൂട്ടി വാടകവീട്ടില്‍ താമസിച്ചിരുന്ന യുവതി ജീവനൊടുക്കിയ സംഭവത്തിലെ ദുരൂഹത കണ്ടെത്താനാകാതെ പോലീസ്. അടൂരിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിനു സമീപമുള്ള വീട്ടില്‍ താമസിച്ചിരുന്ന യുവതിയുടെ മരണമാണ് ദുരൂഹമായത്. ഭാര്യാഭര്ത്താക്കന്മാരാണോ? ഏഴംകുളം സ്വദേശി അനില്‍ ആനന്ദി (48)നൊപ്പമാണ് ലക്ഷ്മി പ്രിയ എന്ന യുവതിയും ആറു വയസുള്ള മകളും വാടകയ്ക്ക് താമസിച്ചിരുന്നത്. മാര്‍ച്ച് ഒമ്പതിന് രാത്രി അടുക്കളയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ലക്ഷ്മിപ്രിയയും അനിലും ഭാര്യാഭര്ത്താക്കന്മാരാണെന്നാണ് വീട്ടുടമയെ ധരിപ്പിച്ചിരുന്നത്.. പോലീസ് അനിലിനെ ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ വിവാഹിതരല്ലെന്നും ഒപ്പമുള്ള കുട്ടി അയാളുടെ മകള്‍ അല്ലെന്നും മനസിലാകുന്നത്. അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടാമത്തെ കുഞ്ഞിനു വേണ്ടി ചികില്‍സയിലാണെന്നും പോയി വരാനുള്ള ബുദ്ധിമുട്ടു കൊണ്ട് വാടകവീട് എടുക്കുന്നുവെന്നുമാണ് ഉടമയായ വയോധികയോട് ഇരുവരും പറഞ്ഞിരുന്നത്. ആത്മഹത്യയോ കൊലപാതകമോ..? യുവതിയുടെ പേര് ലക്ഷ്മിപ്രിയയെന്നാണെന്നും 42…
Read Moreസീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന രണ്ട് യുവതികളിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന! ദിലീപിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ എട്ടാം പ്രതി നടന് ദിലീപിനെ പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. നാളെ രാവില ആലുവ പോലീസ് ക്ലബില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി ബൈജു പൗലോസിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ നാളെ മകളുടെ പഠനാവശ്യത്തിന് ചെന്നൈയില്‍ പോകാനുള്ളതിനാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നു ദിലീപ് മറുപടി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് തിങ്കളാഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ ലഭിക്കേണ്ട പശ്ചാത്തലത്തിലാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നുമാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. സീരിയല്‍ രംഗത്തുള്ള രണ്ടു സ്ത്രീകളെ ചോദ്യം ചെയ്തു കേസില്‍ തിരുവനന്തപുരം സ്വദേശികളായ സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന രണ്ട് യുവതികളെ…
Read Moreവീഡിയോയിലുള്ളത് വര്‍ഷങ്ങളായി തങ്ങള്‍ക്കൊപ്പമുള്ള സന്യാസി; വ്യക്തിപരമായ വിവരങ്ങള്‍ അറിയില്ല; സുകുമാരക്കുറുപ്പിനെ തേടി ഹരിദ്വാറിലെത്തിയ പോലീസിന് കിട്ടിയ മറുപടികൾ ഇങ്ങനെ…
പത്തനംതിട്ട: പത്തനംതിട്ട സ്വദേശി റംസീന് ഇസ്മയില്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുകുമാരക്കുറുപ്പിനെ തേടി ഗുജറാത്ത് രാജസ്ഥാന് അതിര്‍ത്തിയിലെ സതാപുരിലും പിന്നീട് ഹരിദ്വാറിലുമെത്തിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ച് മടങ്ങുന്നു. റംസീന് ഇസ്മയില്‍ നല്കിയ വീഡിയോയില്‍ ഉള്ള സന്യാസിയെ സംബന്ധിച്ച വിവരങ്ങളന്വേഷിച്ചാണ് സംഘം ഹരിദ്വാറിലെത്തിയത്. സന്യാസി മഠങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും വീഡിയോയില്‍ കണ്ട സന്യാസിയെ കണ്ടെത്താനായില്ല. ഇദ്ദേഹം തീര്ഥാടനത്തിലാണെന്നാന് മറ്റു സന്യാസിമാര്‍ നല്കിയ വിവരം. വര്‍ഷങ്ങളായി തങ്ങള്‍ക്കൊപ്പമുള്ള സന്യാസിയാണ് വീഡിയോയിലുള്ളതെന്ന് മഠാംഗങ്ങള് പറഞ്ഞു. എന്നാല്‍ വ്യക്തിപരമായ വിവരങ്ങള്‍ ഇവര്‍ക്ക് അറിയുകയുമില്ല. അന്വേഷണം റംസീന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽസുകുമാരക്കുറുപ്പ് തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എസ്. ന്യൂമാനും സംഘവുമാണ് അന്വേഷണത്തിനായി ഇതര സംസ്ഥാനങ്ങളിലേക്കു പോയിരുന്നത്. റംസീന് ഉത്തരേന്ത്യയില്‍ ജോലി ചെയ്യുന്ന സമയത്തു കണ്ടെത്തിയ ആളിനു സുകുമാരക്കുറുപ്പിനോടു രൂപ സാദ ശ്യവും തോന്നുകയും പിന്നീട് ഇയാളെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.…
Read Moreദിലീപിന്റെ ഫോണില്‍ നിന്നും തുടരെ വിളിപോയി ! രണ്ട് സീരിയല്‍ നടിമാരെ ചോദ്യം ചെയ്തു; പ്രമുഖ യുവനടി സംശയവലയത്തില്‍…
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി സീരിയല്‍ രംഗത്തെ രണ്ട് നടിമാരില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. തിരുവനന്തപുരം സ്വദേശികളായ രണ്ട് യുവതികളെയാണ് ചോദ്യം ചെയ്തത്. ദിലീപിന്റെ മൊബൈല്‍ ഫോണുകളുടെ സൈബര്‍ ഫൊറന്‍സിക് പരിശോധന നടത്തിയ ഘട്ടത്തില്‍ ദിലീപും ഇവരും തമ്മില്‍ തുടര്‍ച്ചയായി നടത്തിയ ആശയ വിനിമയത്തിന്റെ തെളിവുകള്‍ മായ്ച്ചു കളഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്തത്. ദിലീപിന്റെ മുന്‍ നായികയായിരുന്ന ഒരു പ്രശസ്ത നടിയേയും അടുത്ത ദിവസം അന്വേഷണസംഘം ചോദ്യം ചെയ്യുമെന്നാണ് സൂചന. വിദേശത്ത് താമസമാക്കിയിരുന്ന ഇവര്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ്. ഇവരുമായി ദിലീപ് നടത്തിയ സംഭാഷണങ്ങളും മായ്ച്ചുകളഞ്ഞവയില്‍ ഉള്‍പ്പെടുന്നതായാണ് സൂചന. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന് ദിലീപിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. വ്യാഴാഴ്ച ആലുവ പൊലീസ് ക്ലബ്ബില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി ബൈജു എം പൗലോസിന്റെ മുന്നില്‍…
Read More