‘കൊച്ചി: പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന മാരകരാസലഹരിമരുന്നായ എംഡിഎംഎയുമായി പിടിയിലായ കോളജ് വിദ്യാര്‍ഥി വൈറ്റില-പൊന്നുരുന്നി മണ്ണാറക്കര റോഡിലെ കാക്കനം മനുനാഥ് (21) ലഹരി വിറ്റിരുന്നത് സോഷ്യല്‍ മീഡിയ വഴി. ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയാണ് ഇയാള്‍ മയക്കുമരുന്ന് വില്പനയ്ക്കായി ഉപയോഗിച്ചിരുന്നത്.ഇയാളില്‍നിന്ന് നിരവധി പേര് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചതായി എക്സൈസ് സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് എക്സൈസ് സംഘം ഇയാളോടു ചോദിച്ചപ്പോള്‍ മനുനാഥിന് വൈരാഗ്യമുള്ളവരുടെ പേരുകളാണ് ഇയാള്‍ അന്വേഷണസംഘത്തെ അറിയിച്ചത്. അന്വേഷണത്തോട് സഹകരിക്കാത്ത രീതയിലാണ് ഇയാള്‍ പെരുമാറിയത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. എറണാകുളം നോര്‍ത്ത് ഭാഗത്ത് ബര്‍ത്ത്ഡേ പാര്‍ട്ടിക്ക് മയക്കുമരുന്ന് എത്തിക്കുന്നതിനായി നോര്‍ത്ത് സെന്റ് ബെനഡിക്ട് റോഡില്‍ ഇടനിലക്കാരനെ കാത്തുനില്‍ക്കുമ്പോഴാണ് ഇയാള്‍ എറണാകുളം റേഞ്ച് എക്സൈസിന്റെ പിടിയിലായത്. മൂന്നര ഗ്രാം രാസലഹരിമരുന്നാണ് ഇയാളില്‍നിന്നു പിടിച്ചെടുത്തത്. പ്രതി ഉപയോഗിച്ചിരുന്ന ന്യൂജനറേഷന് ബൈക്കും കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍…
Read MoreCategory: Top News
ദ്വിദിന ദേശീയ പണിമുടക്ക് നാളെ അർധരാത്രി മുതൽ; രണ്ടുദിവസം കേരളം നിശ്ചലമാകും; പൊതുഗതാഗതം ഒഴിവാക്കണമെന്ന് സമരസമിതി
കോട്ടയം: സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് നാളെ അർധരാത്രി ആരംഭിക്കും. 29ന് രാത്രി 12 വരെയാണ് പണിമുടക്ക്. ഇതോടെ രണ്ടുദിവസം കേരളം പൂർണമായും നിശ്ചലമാകും. ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രവാക്യമുയർത്തി തൊഴിൽ വിരുദ്ധ, കർഷകവിരുദ്ധ ജനവിരുദ്ധ നയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് ദ്വിദിന ദേശീയ പണിമുടക്ക്. പണിമുടക്ക് ദിവസങ്ങളിൽ മുനിസിപ്പിൽ, പഞ്ചായത്ത് കേന്ദ്രങ്ങളിലെ സമരകേന്ദ്രം 48 മണിക്കൂറും സജീവമായിരിക്കും. പ്രസംഗങ്ങൾ, കലാപരിപാടികൾ, സംവാദങ്ങൾ എന്നിവ സമര കേന്ദ്രങ്ങളെ രാപ്പകൽ സജീവമാക്കും. പൊതുഗതാഗതം ഒഴിവാക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യബസ് ജീവനക്കാർ പണിമുടക്കുന്നതിനാൽ ബസ് സർവീസ് ഉണ്ടായിരിക്കില്ല. കെഎസ്ആർടിസിയിലെ തൊഴിലാളികളും പണിമുടക്കുകയാണ്. സർക്കാർ ജീവനക്കാരുടെ സംഘടനകളും പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരികളും പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. വ്യാപാരി സംഘടനകൾ ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ബാങ്കിംഗ്, ഇൻഷ്വറൻസ്, താപാൽ, വ്യവസായ…
Read Moreവഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ട്രാവൽ ബാഗ്; തുറന്നപ്പോൾ കണ്ടത് കഴുത്ത നിലയിൽ യുവാവിന്റെ മൃതദേഹം
ന്യൂഡൽഹി: കാണാതായ പതിനേഴുകാരന്റെ മൃതദേഹം കഴുത്തറുത്ത് ട്രാവൽ ബാഗിൽ അടച്ച നിലയിൽ കണ്ടെത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മംഗോൾപുരിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. രോഹിണി സെക്ടർ 1 ൽ നിന്നുള്ള കൗമാരക്കാരനെ വ്യാഴാഴ്ച രാത്രി മുതൽ കാണാനില്ലായിരുന്നു.വെള്ളിയാഴ്ച രാവിലെ ഏഴിനാണ് മൃതദേഹം കണ്ടെത്തിയ വിവരം പോലീസിന് ലഭിക്കുന്നത്. സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ ട്രാവൽ ബാഗ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ബാഗ് പരിശോധിച്ച പോലീസ് കഴുത്തറുത്ത നിലയിൽ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഅന്ന് 15 വയസായിരുന്നു, പെണ്‍കുട്ടി നേരിട്ടത് കൊടിയ പീഡനം! വീട്ടുജോലിക്കുനിന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; വനിതാക്ഷേമ സമിതി അധ്യക്ഷ മുങ്ങി
കൊച്ചി: വീട്ടുജോലിക്കു നിന്ന കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ അറുപതുകാരന്റെ ഭാര്യയായ വനിതാ ക്ഷേമ സമിതി അധ്യക്ഷ ഒളിവില്‍. സംഭവവുമായി ബന്ധപ്പെട്ട് ഇടപ്പള്ളി പാവോത്തിത്തറ പോളിനെയാണ് കഴിഞ്ഞ ദിവസം എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയും ഇടപ്പള്ളി വനിതാ ക്ഷേമസമിതി അധ്യക്ഷയുമായ സെലിനാണ് സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയത്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായി പോലീസ് പറഞ്ഞു. പോളിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടി നേരിട്ടത് കൊടിയ പീഡനം കര്‍ണാടകയില്‍ നിന്ന് 2015-ലാണ് പെണ്‍കുട്ടിയെ ജോലിക്കായി ഇടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. അന്ന് പെണ്‍കുട്ടിക്ക് 15 വയസായിരുന്നു. മാതാവു മരിച്ച പെണ്‍കുട്ടിയെ രണ്ടാനമ്മയും അച്ഛനും ചേര്‍ന്ന് വില്‍ക്കുകയായിരുന്നുവെന്നും പറയുന്നു. പകല്‍ സമയത്ത് വീട്ടു ജോലി ചെയ്യിക്കലും രാത്രിയില്‍ ലൈംഗിക പീഡനവുമാണ് പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്നത്. വീടിനോട് ചേര്‍ന്ന് പോള്‍ കാറ്ററിംഗ് സര്‍വീസ് നടത്തിയിരുന്നു. ഇവിടത്തെ…
Read Moreവാടകയ്ക്കു കൊടുത്ത കെട്ടിടത്തില്‍ ‘പെണ്‍വാണിഭം’ ! കെട്ടിട ഉടമയ്ക്കെതിരേ കേസെടുക്കാനാകില്ലെന്ന് ഹൈക്കോടതി…
വാടകയ്ക്കു കൊടുത്ത കെട്ടിടത്തില്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കെട്ടിട ഉടമയ്ക്കെതിരേ കേസെടുക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഉടമയുടെ അറിവോടെയാണ് സംഘത്തിന്റെ പ്രവര്‍ത്തനം എന്നു വ്യക്തമായാല്‍ മാത്രമേ കേസ് നിലനില്‍ക്കൂവെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കി. 2019 ഡിസംബറിലാണ് ഉടമ കെട്ടിടം വാടകയ്ക്കു നല്‍കിയത്. ജനുവരിയില്‍ പൊലീസ് ഇവിടെ റെയ്ഡ് നടത്തി പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ തന്നെയും പ്രതി ചേര്‍ത്തതിന് എതിരെ ഉടമ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. മനുഷ്യക്കടത്ത് നിരോധന നിയമത്തിന്റെ 3 (രണ്ട്) ബി വകുപ്പ് അനുസരിച്ച് ഉടമയുടെ അറിവോടെ സംഘം പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ കേസെടുക്കാനാവൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവിടെ ഉടമ ഈ കെട്ടിടത്തില്‍ താമസിക്കുന്നില്ല. മറ്റൊരിടത്തു താമസിക്കുന്ന ഉടമയ്ക്ക് ഇവിടെ നടന്ന കാര്യങ്ങള്‍ അറിയണമെന്നില്ല. ഇക്കാര്യം പൊലീസ് തന്നെ എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഉടമയ്ക്കെതിരേ കേസെടുത്തത് നിയമത്തിന്റെ ദുരുപയോഗമായേ കാണാനാവൂ…
Read Moreഹൈദരാബാദിനു അനുകൂലമായി ജയ് വിളിച്ച സുധീഷിനെ മർദിച്ച് ആശുപത്രിയിലാക്കി; കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ വലയിലാക്കി പോലീസും
ഇരിങ്ങാലക്കുട: ഐഎസ്എൽ ഫുട്ബോൾ ഫൈനൽ മത്സരം കാണുന്നതിനിടയിൽ ഉണ്ടായ തർക്കത്തെതുടർന്ന് യുവാവിനെ മർദിച്ച പട്ടേപ്പാടം, വെള്ളാങ്കല്ലൂർ സ്വദേശികളായ ഒന്പതുപേർ അറസ്റ്റിൽ. പട്ടേപ്പാടം സ്വദേശികളായ പുളിപ്പറന്പിൽ അൻസിൽ (25), കളത്തുപറന്പിൽ ശ്രീനി (25), തെക്കുംകാട്ടിൽ പവൻ (20), പനങ്ങാട്ട് ആകർഷ് (22), കുരിയപ്പിള്ളി ഹുസൈൻ (22), രായംവീട്ടിൽ സാലിഹ് (22), മങ്കിടിയാൻ വീട്ടിൽ മിഥുൻ (22), വെള്ളാങ്കല്ലൂർ വാഴക്കാമഠം സുൽഫിക്കർ (23), തുണ്ടത്തിൽപറന്പിൽ മുഹമ്മദ് ഷഹ്നാദ് (23) എന്നിവരെയാണ് ആളൂർ സിഐ എം.ബി. സിബിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 20നു വൈകീട്ട് ഒന്‍പതരയോടെയായിരുന്നു സംഭവം. പട്ടേപ്പാടം സെന്ററിൽ താഷ്കെന്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വലിയ സ്ക്രീനിൽ ഫൈനൽ മത്സരം പ്രദർശിപ്പിക്കുന്നതിനിടയിൽ ഹൈദരാബാദിനു അനുകൂലമായി ജയ് വിളിച്ചുവെന്ന് ആരോപിച്ച് പ്രതികൾ പട്ടേപ്പാടം കൈമാപറന്പിൽ സുധീഷി(45)നെ മർദിക്കുകയായിരുന്നു. സുധീഷിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒളിവിൽ പോയ പ്രതികളെ എറണാകുളത്തുനിന്നാണു പിടികൂടിയത്. എസ്ഐമാരായ കെ.എസ്.…
Read Moreസാക്ഷിമൊഴികളിലുള്ള “മാഡം’ കാവ്യയാണോ? നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെ ചോദ്യം ചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ അന്വേഷണസംഘം ചോദ്യം ചെയ്യും. സാക്ഷിമൊഴികളിലുള്ള “മാഡം’ കാവ്യയാണോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യംചെയ്യൽ. ഇതിനായി കാവ്യയ്ക്ക് നോട്ടീസ് നല്‍കും. കേസില്‍ ദിലീപിനെ തിങ്കളാഴ്ച ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്. കേസിന്റെ തുടരന്വേഷണം അവസാനഘട്ടത്തിൽ എത്തിനില്‍ക്കെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മാഡത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യം പോലീസ് പിടിയിലാകുന്നതിന് മുന്‍പ് മാഡത്തിന് കൈമാറിയെന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ മാഡത്തെക്കുറിച്ച് കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഇതില്‍ കാര്യമായ അന്വേഷണം നടന്നിരുന്നില്ല. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെയാണ് വീണ്ടും മാഡത്തിലേക്കും വിഐപിയിലേക്കും അന്വേഷണം എത്തിയത്.
Read Moreബസില്‍ നിന്ന് മദ്യപിച്ച് വിദ്യാര്‍ഥിനികള്‍ ! വീഡിയോ പ്രചരിച്ചതിനു പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് പോലീസ്…
സ്കൂള്‍ വിദ്യാര്‍ഥികള്‍ ഓടുന്ന ബസില്‍ പരസ്യമായി മദ്യപിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ അന്വേഷണം ആരംഭിച്ച് പോലീസ്. തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ട് ജില്ലയില്‍ നിന്നാണ് ഈ വീഡിയോ. തമിഴ്നാട്ടിലെ ചെങ്കല്‍പ്പെട്ടിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സംഘമാണ് ഇത്തരത്തില്‍ ആഘോഷം നടത്തിയത്. ചെങ്കല്‍പ്പേട്ടില്‍ നിന്ന് തച്ചൂരിലേക്ക് സര്‍ക്കാര്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പ്ലസ്ടു വിദ്യാര്‍ഥികള്‍ ബസില്‍ നിന്നുകൊണ്ട് ബിയര്‍ കുടിച്ചത്. ഒപ്പം യാത്ര ചെയ്യുന്ന കുട്ടികളിലൊരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മദ്യപിച്ച് ബസില്‍ ബഹളം വയ്ക്കുന്ന ദൃശ്യങ്ങളും വൈറലായ വിഡിയോയിലുണ്ട്. ഒരുകുപ്പി ബിയര്‍ പരസ്പരം കൈമാറി കുടിക്കുകയാണ് സംഘം. മറ്റ് യാത്രക്കാര്‍ കുട്ടികളെ നോക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പും വിഷയത്തില്‍ ഇടപ്പെട്ടിട്ടുണ്ട്. കുട്ടികളെ വിളിച്ചുവരുത്തി താക്കീത് ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
Read Moreവീട്ടു ജോലിയ്ക്കായി കൊണ്ടുവന്ന 14കാരിയെ ഏഴു വര്‍ഷം ലൈംഗികമായി പീഡിപ്പിച്ചു ! ഇടപ്പള്ളി സ്വദേശി പിടിയില്‍;വനിതാക്ഷേമ സമിതി അധ്യക്ഷയായ ഭാര്യ ഒളിവില്‍…
വീട്ടുജോലിയ്ക്കായി കൊണ്ടുവന്ന 14 വയസുകാരിയെ ഏഴു വര്‍ഷം തുടര്‍ച്ചയായി ലൈംഗികചൂഷണത്തിനിരയാക്കിയ കേസില്‍ ഇടപ്പള്ളി സ്വദേശി അറസ്റ്റില്‍. ചങ്ങമ്പുഴ പാര്‍ക്കിനു സമീപം ചങ്ങമ്പുഴ റോഡ് പാവോത്തിത്തറയില്‍ പോളിനെയാണ് പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് ഇയാളുടെ ഭാര്യയെ പ്രതിചേര്‍ത്തെങ്കിലും ഇവര്‍ ഒളിവിലാണ്. കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടി 14 വയസു മുതല്‍ പീഡനത്തിന് ഇരയാവുകയാണ്. വീട്ടുജോലിക്ക് എന്നു പറഞ്ഞ് കൊണ്ടുവന്ന കുട്ടിയെ പ്രതി പതിവായി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കൂടാതെ ഇയാളുടെ ഭാര്യയുടെ വകമര്ദ്ദനവും ഉണ്ടായിരുന്നു. ഭക്ഷണവിതരണ ബിസിനസുള്ള പ്രതി രാത്രി പോലും പെണ്‍കുട്ടിയെയാണ് അകലെയുള്ള വീടുകളിലും ഭക്ഷണമെത്തിക്കാന്‍ നിയോഗിച്ചിരുന്നത്. രാത്രിയായാല്‍ ക്രൂരമായ ലൈംഗിക പീഡനത്തിനും കുട്ടിയെ ഇരയാക്കുകയും ചെയ്യുമായിരുന്നു. പീഡനം സഹിക്കവയ്യാതെയാണ് പെണ്‍കുട്ടി അയല്‍വീട്ടുകാരോട് ഉള്‍പ്പടെ സംഭവം പറയുകയായിരുന്നു. ഇതേതുടര്‍ന്നാണ് പോലീസില്‍ വിവരമറിയിക്കുന്നത്. അറസ്റ്റിലായ പോളിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോളിന്റെ ഭാര്യ ഇടപ്പള്ളി വനിതാക്ഷേമ…
Read Moreമയക്കുമരുന്നു കേസില്‍ പിടിയിലായത് എസ്ഡിപിഐ പ്രവര്‍ത്തകനും ഭാര്യയും ! സ്റ്റേഷനില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍…
കണ്ണൂരില്‍ എം.ഡി.എം.എയുമായി ദമ്പതികള്‍ പിടിയിലായ കേസില്‍ മറ്റൊരു ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. കണ്ണൂര്‍ സിറ്റി മരക്കാര്‍ കണ്ടി ചെറിയ ചിന്നപ്പന്റെവിടെ അന്‍സാരി (33),ഭാര്യ ഷബ്നയെന്ന ആതിരയുമാണ് (26) പിടിയിലായത്. ഇവരോടൊപ്പം പഴയങ്ങാടി സി.എച്ച്.ഹൗസില്‍ മൂരിക്കാട് വീട്ടില്‍ ശിഹാബ് (35) എന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറും അറസ്റ്റിലായിട്ടുണ്ട്. കേസിലെ മുഖ്യപ്രതി നിസാമില്‍ നിന്നും മയക്കുമരുന്ന്’ ചില്ലറയായി വാങ്ങി വില്‍പ്പന നടത്തി വരികയായിരുന്നു ദമ്പതികള്‍. അന്‍സാരി എസ് ഡി പി ഐ പ്രവര്‍ത്തകനാണെന്നാണ് പൊലീസ് നല്കുന്ന വിവരം. 250 ഗ്രാം എം.ഡി.എം എ നിസാമിന്റെ സംഘത്തില്‍ നിന്നും കൈപ്പറ്റിയതായും ഇതിന്റെ വില നിസാമിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായും കണ്ണൂര്‍ എ.സി.പി പി.പി. സദാനന്ദന് പറഞ്ഞു. നിസാം ഇവരെ ഇടനിലക്കാരായി ഉപയോഗിച്ചതായാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മരക്കാര്‍ കണ്ടി സ്വദേശിയായ അന്‍സാരി ദുബൈയിലും ഖത്തറിലുമുണ്ടായിരുന്നു. ഇതിനിടയിലാണ് എം.ഡി എം.എ…
Read More