ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ മീ​രാ ജാ​സ്മി​നും പ​ങ്ക് ? ന​ടി​യെ മൊ​ഴി​യെ​ടു​ക്കാ​ന്‍ വി​ളി​ച്ചു വ​രു​ത്തി​യേ​ക്കും…​അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ അ​ഴി​ച്ചു പ​ണി…

കൊ​ച്ചി​യി​ല്‍ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ ന​ടി മീ​രാ ജാ​സ്മി​നെ​യും മൊ​ഴി​യെ​ടു​ക്കാ​ന്‍ വി​ളി​ച്ചു വ​രു​ത്തി​യേ​ക്കു​മെ​ന്ന് സൂ​ച​ന. ദി​ലീ​പി​ന്റെ ഫോ​ണി​ലെ ചാ​റ്റു​ക​ള്‍ മാ​യ്ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ നി​വാ​ര​ണ​ത്തി​നാ​ണി​ത്. മീ​രാ ജാ​സ്മി​നു​മാ​യു​ള്ള ചാ​റ്റാ​ണു മാ​യി​ച്ച​തെ​ന്നാ​ണു പോ​ലീ​സ് നി​ഗ​മ​നം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ടി​യു​ടെ മൊ​ഴി​യെ​ടു​ക്ക​ല്‍ ആ​ലോ​ചി​ക്കു​ന്ന​ത്. അ​തേ സ​മ​യം വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ ദി​ലീ​പി​ന് നോ​ട്ടീ​സ് ല​ഭി​ച്ചു. 28നു ​ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണു നി​ര്‍​ദേ​ശം. നാ​ളെ ഹാ​ജ​രാ​കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​തെ​ങ്കി​ലും അ​സൗ​ക​ര്യം​മൂ​ലം മ​റ്റൊ​രു ദി​വ​സ​ത്തേ​ക്കു മാ​റ്റ​ണ​മെ​ന്നു ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നേ​ര​ത്തെ നി​ശ്ച​യി​ച്ച പ്ര​കാ​രം സം​സ്ഥാ​ന​ത്തി​നു പു​റ​ത്തേ​ക്ക് യാ​ത്ര​യു​ണ്ടെ​ന്നാ​യി​രു​ന്നു ദി​ലീ​പ് അ​റി​യി​ച്ച​ത്. കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ഡി​വൈ.​എ​സ്.​പി. ബൈ​ജു പൗ​ലോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണു ദി​ലീ​പി​നു നോ​ട്ടീ​സ് അ​യ​ച്ച​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണം നി​ല​വി​ല്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഏ​പ്രി​ല്‍ 15 വ​രെ​യാ​ണു തു​ട​ര​ന്വേ​ഷ​ണ​ത്തി​നു ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച സ​മ​യം. സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ വെ​ളി​പ്പെ​ടു​ത്തു​ക​ള്‍​ക്കു പി​ന്നാ​ലെ​യാ​ണു കേ​സി​ല്‍ വീ​ണ്ടും…

Read More

എ​ന്താ​ണ് മീ ​ടൂ? ഞാ​ൻ ചോ​ദി​ക്ക​ട്ടെ ഒ​രു പെ​ണ്ണു​മാ​യി എ​നി​ക്ക് ശാ​രീ​രി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട​ണം എ​ന്നു​ണ്ടെ​ങ്കി​ൽ എ​ന്ത് ചെ​യ്യും ? വി​നാ​യ​ക​ൻ പറയുന്നു…

കൊ​ച്ചി: മീ ​ടൂ എ​ന്ന​തി​ന്‍റെ അ​ർ​ഥം എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ മ​ന​സി​ലാ​യി​ട്ടി​ല്ലെ​ന്ന് ന​ട​ൻ വി​നാ​യ​ക​ൻ. ശാ​രീ​രി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ സ്ത്രീ​ക​ളെ ക്ഷ​ണി​ക്കു​ന്ന​താ​ണോ മീ ​ടൂ​വെ​ന്നും ഒ​രു​ത്തീ എ​ന്ന സി​നി​മ​യു​ടെ ഭാ​ഗ​മാ​യു​ള്ള വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വി​നാ​യ​ക​ൻ ചോ​ദി​ച്ചു. ഒ​രു സ്ത്രീ​യു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പെ​ടു​വാ​ൻ തോ​ന്നി​യാ​ൽ അ​ത് നേ​രി​ട്ട് ചോ​ദി​ക്കും. അ​തി​നെ​യാ​ണ് മീ ​ടൂ എ​ന്ന് വി​ളി​ക്കു​ന്ന​ത് എ​ങ്കി​ൽ താ​ൻ അ​ത് വീ​ണ്ടും ചെ​യ്യും. ഇ​തി​ൽ അ​സ്വ​ഭാ​വി​ക​ത തോ​ന്നി​ന്നി​ല്ലെ​ന്നും വി​നാ​യ​ക​ൻ പ​റ​ഞ്ഞു. വി​നാ​യ​ക​ന്‍റെ വാ​ക്കു​ക​ൾ.. ‘എ​ന്താ​ണ് മീ ​ടൂ? എ​നി​ക്ക് അ​റി​യി​ല്ല. പെ​ണ്ണി​നെ ക​യ​റി പി​ടി​ച്ചോ. അ​താ​ണോ? ഞാ​ൻ ചോ​ദി​ക്ക​ട്ടെ ഒ​രു പെ​ണ്ണു​മാ​യി എ​നി​ക്ക് ശാ​രീ​രി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട​ണം എ​ന്നു​ണ്ടെ​ങ്കി​ൽ എ​ന്ത് ചെ​യ്യും. എ​ന്‍റെ ലൈ​ഫി​ൽ ഞാ​ൻ പ​ത്ത് സ്ത്രീ​ക​ളു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ ​പ​ത്ത് സ്ത്രീ​ക​ളോ​ടും ഞാ​ൻ ആ​ണ് എ​ന്നോ​ടൊ​പ്പം ഫി​സി​ക്ക​ൽ റി​ലേ​ഷ​ൻ​ഷി​പ്പി​ൽ ഏ​ർ​പ്പെ​ടു​മോ എ​ന്ന് അ​ങ്ങോ​ട്ട്…

Read More

അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ടോ​റ​സ് ലോ​റി ഇ​ടി​ച്ച് ബ​സ് മ​റിഞ്ഞു; യു​വ​തി മ​രി​ച്ചു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്; ​സംഭവം കൊണ്ടോട്ടിയില്‍

കൊ​ണ്ടോ​ട്ടി: മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. മ​ല​പ്പു​റം അ​രീ​ക്കോ​ട് സ്വ​ദേ​ശി വി​ജി (25) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഇ​രു​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച രാ​വി​ലെ 6.15 ഓ​ടെ കൊ​ണ്ടോ​ട്ടി ബൈ​പ്പാ​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മ​ഞ്ചേ​രി​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ഐ​വി​ൻ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ടോ​റ​സ് ലോ​റി ഇ​ടി​ച്ച് ബ​സ് മ​റി​യു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് ജി​വ​ന​ക്കാ​രി​യാ​ണ് മ​രി​ച്ച വി​ജി. മൊ​റ​യൂ​രി​ൽ നി​ന്നാ​ണ് വി​ജി ബ​സി​ൽ ക​യ​റി​യ​ത്.

Read More

കൂ​ട്ട ബ​ലാ​ല്‍​സം​ഗം ! പീ​ഡ​ക​രു​ടെ വീ​ട് ഇ​ടി​ച്ചു നി​ര​പ്പാ​ക്കി ‘ബു​ള്‍​ഡോ​സ​ര്‍ മാ​മ’

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​ര്‍ ക്രി​മി​ന​ലു​ക​ള്‍​ക്കെ​തി​രേ ന​ട​പ്പാ​ക്കു​ന്ന’​ബു​ള്‍​ഡോ​സ​ര്‍’ ആ​ക്ര​മ​ണം മാ​തൃ​ക​യാ​ക്കി മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രും ബ​ലാ​ല്‍​സം​ഗം, കൊ​ല​പാ​ത​കം, ഗു​ണ്ടാ ആ​ക്ര​മ​ണം എ​ന്നി​വ​യി​ല്‍ പ്ര​തി​യാ​യി​ട്ടു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്കും സ്വ​ത്തു​ക്ക​ളി​ലേ​ക്ക് ബു​ള്‍​ഡോ​സ​ര്‍ ഇ​റ​ക്കി​യാ​ണ് സ​ര്‍​ക്കാ​ര്‍ നേ​രി​ടു​ന്ന​ത്. പ്ര​തി​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി കെ​ട്ടി​പ്പൊ​ക്കി​യ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ട​ക്കം സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബു​ള്‍​ഡോ​സ​റു​മാ​യി എ​ത്തി ഇ​ടി​ച്ചു​നി​ര​ത്തു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ള്‍ മ​ധ്യ​പ്ര​ദേ​ശി​ല്‍ കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. ഇ​തോ​ടെ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ്‌​രാ​ജ് സി​ങ് ചൗ​ഹാ​നെ ‘ബു​ള്‍​ഡോ​സ​ര്‍ മാ​മ’ എ​ന്ന പേ​രും വ​ന്നു ക​ഴി​ഞ്ഞു. ശി​വ്‌​രാ​ജ് സി​ങ് ചൗ​ഹാ​നെ സ്‌​നേ​ഹ​ത്തോ​ടെ ‘മാ​മ’ എ​ന്നാ​ണ് ജ​നം വി​ളി​ക്കു​ന്ന​ത്. ക​ലാ​പ​ത്തി​നും കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​ലും പ്ര​തി​ക​ളാ​യ​വ​രു​ടെ അ​ന​ധി​കൃ​ത വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ടി​ച്ചു​നി​ര​പ്പാ​ക്കി​യ​ത് എ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഷി​യോ​പൂ​രി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വം വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ര്‍​ത്തി​യ​ത്. മൊ​ഹ്‌​സി​ന്‍, റി​യാ​സ്, സെ​ഹ്ബാ​സ് എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. ഇ​വ​രു​ടെ വീ​ടു​ക​ള്‍ സ​ര്‍​ക്കാ​ര്‍ ഭൂ​മി ക​യ്യേ​റി നി​ര്‍​മി​ച്ച​താ​ണെ​ന്ന് അ​ധി​കൃ​ത​ര്‍…

Read More

ഇ​ത് ഫ്ര​ഞ്ച് ക​മ്പ​നി​യ്ക്ക് ക​മ്മീ​ഷ​ന്‍ കൊ​ടു​ക്കാ​നു​ള്ള പ​ദ്ധ​തി ! കേ​ര​ളം നീ​ങ്ങു​ന്ന​ത് ശ്രീ​ല​ങ്ക​യു​ടെ അ​വ​സ്ഥ​യി​ലേ​ക്കെ​ന്ന് ചെ​ന്നി​ത്ത​ല…

കെ ​റെ​യി​ലി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ചി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ മാ​ത്രം പ്ര​ശ്ന​മ​ല്ലെ​ന്നും സാ​മൂ​ഹി​ക പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​ത്തോ​ടെ പ​ഠി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സ​മ​ര​ക്കാ​രെ ത​ല്ലി മു​ന്നോ​ട്ട് പോ​കാ​മെ​ന്ന വ്യാ​മോ​ഹം വേ​ണ്ടെ​ന്നും ര​മേ​ശ് ച​ന്നി​ത്ത​ല പ​റ​ഞ്ഞു. കെ ​റെ​യി​ല്‍ വി​ഷ​യ​ത്തി​ല്‍ യു​ഡി​എ​ഫ് വി​പു​ല​മാ​യ സ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ക​ല്ല് പി​ഴു​തു​മാ​റ്റു​ന്ന​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ​ദ്യം കേ​സെ​ടു​ക്കേ​ണ്ട​ത് എം​പി​മാ​ര്‍​ക്കും, എം​എ​ല്‍​എ​മാ​ര്‍​ക്കും എ​തി​രെ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കൊ​തു​കി​നെ വെ​ടി​വെ​ക്കാ​ന്‍ തോ​ക്കെ​ടു​ക്ക​ണോ എ​ന്നാ​യി​രു​ന്നു ചെ​ന്നി​ത്ത​ല​യു​ടെ പ​രി​ഹാ​സം. സ​ര്‍​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ന്‍ വി​മോ​ച​ന സ​മ​ര​ത്തി​ന്റെ ആ​വ​ശ്യ​മി​ല്ലെ​ന്നും, ഫ്ര​ഞ്ച് ക​മ്പ​നി​ക്ക് ക​മ്മീ​ഷ​ന്‍ കൊ​ടു​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് കെ ​റെ​യി​ലെ​ന്നും ചെ​ന്നി​ത്ത​ല ആ​റോ​പി​ച്ചു. ക​ല്ലി​ടു​ന്ന​ത് ഭൂ​മി പ​ണ​യ​പ്പെ​ടു​ത്തി ക​ട​മെ​ടു​ക്കാ​നെ​ന്നും കേ​ര​ളം ശ്രീ​ല​ങ്ക​യു​ടെ അ​വ​സ്ഥ​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More

ഓൺലൈനിൽ തട്ടിപ്പു ഫ്രാഡുകൾ ആറാടുകയാണ്..! മ​ണി​ചെ​യി​ന്‍, വ​ര്‍​ക്ക് ഫ്രം ​ഹോം, കൊ​റോ​ണക്കാല​ത്ത് ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​ര്‍ ടാ​ര്‍​ജ​റ്റ്;  ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പുമായി പോലീസ്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​ല്‍​പ​മൊ​ന്ന് നീ​ങ്ങി. പ്ര​തി​സ​ന്ധി കാ​ല​ത്ത് ജോ​ലി ന​ഷ്ട​വും വ​രു​മാ​ന ന​ഷ്ട​വും ഉ​ണ്ടാ​യ​വ​ര്‍ ഏ​റെ.​ മു​ന്‍​പ് ജോ​ലി​യു​ണ്ടാ​യി​രു​ന്ന പ​ല​രും ഇ​പ്പോ​ള്‍ തൊ​ഴി​ല്‍ അ​ന്വേ​ഷ​ക​രാ​യി മാ​റി. അ​പ്പോ​ഴോ ത​ട്ടി​പ്പും കൂ​ടി. ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു​കൊ​ണ്ടു​ള്ള ത​ട്ടി​പ്പു​ക​ളു​ടെ മേ​ള​മാ​ണ് പ​ല​യി​ട​ത്തും. ഓ​ണ്‍ ലൈ​ന്‍ വ​ഴി​യും പ​ഴ​യ​പോ​ലെ വാ​ണ്ട​ഡ് പോ​സ്റ്റ​റു​ക​ള്‍ ഒ​ട്ടി​ച്ചും ത​ട്ടി​പ്പു​സം​ഘം അ​വ​സ​രം മു​ത​ലെ​ടു​ക്കു​ക​യാ​ണ്. നി​ര​വ​ധി ജോ​ലി അ​വ​സ​ര​ങ്ങ​ളാ​ണ് ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​കാ​രു​ടെ പു​തി​യ ഓ​ഫ​ര്‍. ഈ ​ലി​ങ്ക് ക്ലി​ക്ക് ചെ​യ്താ​ല്‍” There is a part-time job, you can use your mobile phone to operate at home, you can earn 200-3000 rupees a day, 10-30 minutes a day, new users join to get you 50 rupees, waiting for you to…

Read More

സ​ഖാ​വ് കോ​ടി​യേ​രി ഡാ ! ​കേ​ര​ള​ത്തി​ല്‍ ക​ല്ല് തീ​ര്‍​ന്നാ​ല്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് കൊ​ണ്ടു​വ​ന്നെ​ങ്കി​ലും ക​ല്ലി​ടു​മെ​ന്ന് കോ​ടി​യേ​രി…

കെ ​റെ​യി​ലി​നെ​തി​രാ​യ സ​മ​ര​ത്തെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ സ​മ​ര​മാ​ണെ​ന്നും അ​തി​നെ രാ​ഷ്ട്രീ​യ​മാ​യി​ത്ത​ന്നെ നേ​രി​ടു​മെ​ന്നും പ​റ​ഞ്ഞ കോ​ടി​യേ​രി ഇ​ന്ന​ലെ ന​ട​ന്ന​ത് അ​ടി കി​ട്ടേ​ണ്ട ത​ര​ത്തി​ലു​ള്ള സ​മ​ര​മാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ പോ​ലീ​സ് സം​യ​മ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കി. പ്ര​തി​ഷേ​ധ​ക്കാ​ര്‍ സ​ര്‍​വേ ക​ല്ല് എ​ടു​ത്തു​കൊ​ണ്ടു​പോ​യി എ​ന്നു വെ​ച്ച് ക​ല്ലി​ന് ക്ഷാ​മ​മു​ണ്ടാ​കി​ല്ല. കേ​ര​ള​ത്തി​ല്‍ ക​ല്ല് തീ​ര്‍​ന്നാ​ല്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് കൊ​ണ്ടു വ​ന്നെ​ങ്കി​ലും ക​ല്ലി​ടും. ജ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള യു​ദ്ധ​മ​ല്ല സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം. ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ പ​രി​ഹ​രി​ക്കും. ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ഷ്ട​പ​രി​ഹാ​രം പൂ​ര്‍​ണ​മാ​യി ന​ല്‍​കി​യ​തി​ന് ശേ​ഷ​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ പ്ര​വൃ​ത്തി​ക​ള്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ കോ​ടി​യേ​രി, സ​ര്‍​വേ ന​ട​ത്താ​നും ഡി​പി​ആ​ര്‍ ത​യ്യാ​റാ​ക്കാ​നും ഉ​ള്ള അ​നു​മ​തി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞു. വി​മോ​ച​ന​സ​മ​ര​മാ​ണ് പ്ര​തി​പ​ക്ഷ ല​ക്ഷ്യ​മെ​ങ്കി​ല്‍ അ​തി​വി​ടെ ന​ട​ക്കി​ല്ലെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം…

Read More

ആ​ൻ​ഡ​മാ​ൻ തീ​ര​ത്തെ  അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​കും; കേരളത്തിൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്കും 40 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തിൽ കാറ്റിനും സാധ്യത

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: ആ​ൻ​ഡ​മാ​ൻ തീ​ര​ത്ത് ക​ട​ലി​ൽ രൂ​പം കൊ​ണ്ട അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ്ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​ന്ന​തോ​ടെ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നു മു​ന്ന​റി​യി​പ്പ്. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ നാ​ല് ദി​വ​സം ഒ​റ്റ​പ്പെ​ട്ട മ​ഴ​യു​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത. മ​റ്റെ​ന്നാ​ൾ പു​ല​ർ​ച്ച​യോ​ടെ മ്യാ​ൻ​മ​ർ ഭാ​ഗ​ത്തേ​ക്കു അ​ടു​ക്കു​ന്ന അ​സാ​നി ചു​ഴ​ലി​ക്കാ​റ്റ് തീ​ര​ത്തെ​ത്തു​ന്പോ​ഴേ​ക്കും ദു​ർ​ബ​ല​മാ​യേ​ക്കു​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ​റ​യു​ന്നു. പോ​ർ​ട്ട് ബ്ലെ​യ​റി​ൽ നി​ന്നു 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് നി​ല​വി​ൽ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തു മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​സാ​നി ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ കേ​ന്ദ്രം പ​റ​യു​ന്ന​ത്. അ​സാ​നി ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള​ത്തെ ബാ​ധി​ക്കി​ല്ലെ​ങ്കി​ലും കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ടി​യോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കും. 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

Read More

ഇ​രു​ട്ട​ടി തു​ട​ങ്ങി..! തി​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​നു പി​ന്നാ​ലെ പാചകവാതക വില വീണ്ടും വർധിപ്പിച്ചു; പെ​ട്രോ​ള്‍-ഡീ​സ​ല്‍ വിലയിലും വ​ര്‍​ധ​ന

  കൊ​ച്ചി: ആ​റ് മാ​സ​ത്തി​നു ശേ​ഷം ഗാ​ർ​ഹി​ക പാ​ച​ക വാ​ത​ക​ത്തി​നു​ള്ള വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. സി​ലി​ണ്ട​റി​ന് 50 രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ സി​ലി​ണ്ട​റി​ന് 956 രൂ​പ​യാ​യി. അ​ഞ്ചു കി​ലോ​യു​ടെ ചെ​റി​യ സി​ലി​ണ്ട​റി​ന് 13 രൂ​പ വ​ര്‍​ധി​ച്ച് 352 രൂ​പ​യാ​യി. 2021 ഒ​ക്‌​ടോ​ബ​ര്‍ ആ​റി​നു ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​ണ് ഗാ​ര്‍​ഹി​ക പാ​ച​ക​വാ​ത​ക​ത്തി​ന് വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​യി​ലും വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 88 പൈ​സ​യും ഡീ​സ​ലി​ന് 85 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 105.18 രൂ​പ​യും ഡീ​സ​ലി​ന് 92.40 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 107.31 രൂ​പ​യും ഡീ​സ​ലി​ന് 94.41 രൂ​പ​യു​മാ​യി. കോ​ഴി​ക്കോ​ട് പെ​ട്രോ​ള്‍ 105.45 രൂ​പ​യും ഡീ​സ​ലി​ന് 92.61 രൂ​പ​യു​മാ​ണ്. 2021 ന​വം​ബ​ര്‍ ര​ണ്ടി​നാ​യി​രു​ന്നു രാ​ജ്യ​ത്ത് അ​വ​സാ​ന​മാ​യി ഇ​ന്ധ​ന വി​ല​യി​ല്‍ വ​ര്‍​ധ​ന വ​രു​ത്തി​യ​ത്. അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ തി​ര​ഞ്ഞെ​ടു​പ്പി​നെ​ത്തു​ട​ര്‍​ന്ന് നാ​ല് മാ​സ​മാ​യി ഇ​ന്ധ​ന…

Read More

ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മൈ​ക്രോ​വേ​വ് ഓ​വ​നി​ൽ മ​രി​ച്ച നി​ല​യി​ൽ; ഞെട്ടലിൽ നാട്ടുകാർ; അന്വേഷണം ആരംഭിച്ചുപോലീസ്

ന്യൂ​ഡ​ൽ​ഹി: ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ മൈ​ക്രോ​വേ​വ് ഓ​വ​നി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ദ​ക്ഷി​ണ ഡ​ല്‍​ഹി​യി​ലെ ചി​രാ​ഗ് ഡി​ല്ലി​യി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ വ​ച്ചി​രു​ന്ന മൈ​ക്രോ​വേ​വ് ഓ​വ​നി​ലാ​ണ് കു​ഞ്ഞി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല ​ഭി​ക്കു​ന്ന​ത്. അ​യ​ല്‍​വാ​സി​യാ​ണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പോ​ലീ​സെ​ത്തി പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. കു​ഞ്ഞ് എ​ങ്ങ​നെ ഓ​വ​നി​ലു​ള്ളി​ല്‍ കു​ടു​ങ്ങി​യെ​ന്ന​ത​ട​ക്കം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More