ഓ​ണ്‍​ലൈ​ൻ ക്ലാ​സ് എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ബാ​ധ​കം; എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല; കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​മാ​ണ് സ​ർ​ക്കാ​രി​നു പ്ര​ധാ​നമെന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഒ​ൻ​പ​ത് വ​രെ​യു​ള്ള എ​ല്ലാ ക്ലാ​സു​ക​ളും ഓ​ൺ​ലൈ​നി​ലേ​ക്കു മാ​റ്റി​യ​ത് സ്വ​കാ​ര്യ, അ​ൺ എ​യ്ഡ​ഡ് അ​ട​ക്ക​മു​ള്ള എ​ല്ലാ സ്കൂ​ളു​ക​ൾ‌​ക്കും ബാ​ധ​ക​മാ​ണെ​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റ​മു​ണ്ടാ​കി​ല്ല. 10, 11, 12 ക്ലാ​സു​ക​ൾ‌ സ്കൂ​ളു​ക​ളി​ൽ ത​ന്നെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​പ്പോ​ഴു​ള്ള കോ​വി​ഡ് മാ​ർ​ഗ​രേ​ഖ നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച ത​യാ​റെ​ടു​പ്പു​ക​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ പ​കു​തി​യോ​ളം പൂ​ർ​ത്തി​യാ​യ​താ​യും ബാ​ക്കി​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ൽ ത​ന്നെ വാ​ക്സി​നേ​ഷ​ൻ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ്, ഒ​മി​ക്രോ​ൺ രോ​ഗ​ങ്ങ​ൾ വ​രാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലാ​യാ​ണ് ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നാ​ക്കു​ന്ന​ത്. സ്കൂ​ളു​ക​ൾ അ​ട​യ്ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ർ​ദേ​ശ​മാ​ണ് വി​ദ​ഗ്ധ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​ത്. എ​ന്നാ​ൽ, കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​മാ​ണ് സ​ർ​ക്കാ​രി​നു പ്ര​ധാ​നം. വി​ക്ടേ​ഴ്സ് ചാ​ന​ൽ ഓ​ൺ​ലൈ​ൻ, ഡി​ജി​റ്റ​ൽ ക്ലാ​സു​ക​ൾ​ക്കാ​യി പു​തി​യ ടൈം ​ടേ​ബി​ൾ ഏ​ർ​പ്പെ​ടു​ത്തും.…

Read More

ആ​ഭ്യ​ന്ത​ര, ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം മോശം; തു​ട​ർഭ​ര​ണം അത്ര പോ​രാ; സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ വി​മ​ർ​ശ​നം

  തി​രു​വ​ന​ന്ത​പു​രം: സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം. ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ തു​ട​ര്‍ ഭ​ര​ണ​ത്തി​ല്‍ ഈ ​മി​ക​വ് കാ​ത്ത് സൂ​ക്ഷി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നു​മാ​ണ് വി​മ​ര്‍​ശ​നം. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ​രാ​ജ​യ​മാ​ണെ​ന്നും ആ​ഭ്യ​ന്ത​ര, ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം മോ​ശ​മാ​ണെ​ന്നും പ്ര​തി​നി​ധി​ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​ക്കും മ​രു​മ​ക​നും ക​മ്മീ​ഷ​ന്‍ ത​ട്ടാ​നാ​ണ് കെ ​റെ​യി​ല്‍ പ​ദ്ധ​തി​യെ​ന്ന ആ​രോ​പ​ണ​മു​ണ്ട്. അ​തി​നെ​തി​രെ പാ​ര്‍​ട്ടി പ്ര​തി​രോ​ധം തീ​ര്‍​ക്ക​ണ​മെ​ന്നും പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സ് സേ​ന​യ്‌​ക്കെ​തി​രെ​യും വ്യാ​പ​ക കു​റ്റ​പ്പെ​ടു​ത്ത​ലു​യ​ര്‍​ന്നു. പോ​ലീ​സ് പി​ടി​ച്ചു​പ​റി​ക്കാ​രു​ടെ സം​ഘ​മാ​യി മാ​റി​യെ​ന്ന് കോ​വ​ള​ത്ത് നി​ന്നു​മു​ള്ള പ്ര​തി​നി​ധി കു​റ്റ​പ്പെ​ടു​ത്തി. ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ​വ​കു​പ്പ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​നെ​തി​രെ​യും വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നു. വ​കു​പ്പി​ല്‍ പൂ​ര്‍​ണ​മാ​യും ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​മാ​ണെ​ന്നും വ​കു​പ്പ് പൂ​ര്‍​ണ​മാ​യും പ​രാ​ജ​യ​മാ​ണെ​ന്നും പ്ര​തി​നി​ധി​ക​ള്‍ പറഞ്ഞു.

Read More

ബം​ഗാ​ളി​യാ​യ മൂ​ന്ന​ര​വ​യ​സുകാ​ര​ന്‍ മ​രി​ച്ച സം​ഭ​വം! ക്രൂ​ര​കൃത്യം ല​ഹ​രി​യു​ടെ കി​ക്കി​ല്‍; ഇ​യാ​ള്‍​ക്ക് സ്വ​ന്തം നാ​ട്ടി​ല്‍ ഭാ​ര്യ​യും കു​ട്ടി​യു​മു​ണ്ട്

കോ​ഴി​ക്കോ​ട്: തി​രൂ​രി​ല്‍ ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച ബം​ഗാ​ളി​യാ​യ മൂ​ന്നു​വ​യ​സ്സു​കാ​ര​നെ കൊ​ന്ന​ത് കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യെ​ന്ന് പോ​ലീ​സ്. ര​ണ്ട​ന​ച്ഛ​നും ബം​ഗാ​ളി​ലെ ഹു​ഗ്‌​ളി സ്വ​ദേ​ശി​യു​മാ​യ അ​ര്‍​മാ​ന്‍ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് തി​രി​കേ പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു. ല​ഹ​രി​ക്ക​ടി​മ​യാ​യ ഇ​യാ​ള്‍ നി​ര​ന്ത​രം കു​ട്ടിെ​യ ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. ഇ​യാ​ള്‍​ക്ക് സ്വ​ന്തം നാ​ട്ടി​ല്‍ ഭാ​ര്യ​യും കു​ട്ടി​യു​മു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് നാ​ട്ടി​ല​റി​യു​മാ​യി​രു​ന്നി​ല്ല. ക്രൂ​ര​മാ​യ മ​ര്‍​ദ​ന​ത്തി​നാ​ണ് മൂ​ന്ന​ര​വ​യ​സ്സു​കാ​ര​ന്‍ ഇ​ര​യാ​യ​ത്. കു​ട്ടി​യു​ടെ​മാ​താ​വി​നെ​യും മ​ര്‍​ദി​ച്ച​താ​യി വി​വ​ര​മു​ണ്ട്. മ​റ്റാ​ര്‍​ക്കും കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നാ​ണ് എേ​പാ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക​നാ​യ മൂ​ന്നു വ​യ​സു​കാ​ര​ൻ മ​രി​ച്ച​ത് ക്രൂ​ര​മ​ർ​ദ​ന​മേ​റ്റെ​ന്നു പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ഇ​ന്ന​ലെ പു​റ​ത്തു​വ​ന്നി​രു​ന്നു. തി​രൂ​ർ ഇ​ല്ല​ത്ത​പ്പാ​ട​ത്തെ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ഷെ​യ്ക്ക് സി​റാ​ജ് (മൂ​ന്ന്) ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യ​ത്തി​ലും വൃ​ക്ക​ക​ളി​ലും ച​ത​വും മു​റി​വു​മു​ണ്ട്. ശ​രീ​ര​മാ​സ​ക​ലം പ​ഴ​യ മ​ർ​ദ​ന​ങ്ങ​ളു​ടെ പാ​ടു​ണ്ടാ​യി​രു​ന്നു. ഒ​രു വ​ർ​ഷ​മാ​യി ര​ണ്ടാ​ന​ച്ഛ​ൻ കു​ട്ടി​യെ നി​ര​ന്ത​രം മ​ർ​ദി​ച്ചി​രു​ന്ന​താ​യി മാ​താ​വ് മൊ​ഴി ന​ൽ​കി​യ​താ​യി പേ​ലീ​സ് പ​റ​ഞ്ഞു. ആ​ദ്യ​ഭ​ർ​ത്താ​വ് ഷേ​യ്ക്ക്…

Read More

രണ്ടിലയിൽ സിപിഎം തളർത്തു..!  കേ​ര​ള കോ​ണ്‍​ഗ്രസ് എ​മ്മി​നെ പ്ര​ശം​സി​ച്ചും സി​പി​ഐ​യെ വി​മ​ർ​ശി​ച്ചും സി​പി​എം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്; മെ​ഗാ തി​രു​വാ​തി​രയെക്കുറിച്ച് കോട്ടയം സഖാക്കൾ പറഞ്ഞതിങ്ങനെ…

കോ​ട്ട​യം: പാ​ലാ, ക​ടു​ത്തു​രു​ത്തി തോ​ൽ​വികൾ പു​ന​ർ​ചി​ന്ത​നം ന​ട​ത്ത​ണ​മെ​ന്നു മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ ന​ട​ക്കു​ന്ന സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ലെ ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​മു​യ​ർത്തി. പാ​ലാ, ക​ടു​ത്തു​രു​ത്തി ഒ​ഴി​ച്ചു​ള്ള മ​റ്റ് ഏ​രി​യക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​വി​യു​ണ്ടാ​യ പ്ര​ധാ​ന മ​ണ്ഡ​ല​ങ്ങ​ളി​ലെ​ല്ലാം സി​പി​എം അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യ​മി​ച്ചി​രു​ന്നു. ആ ​അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തോ​ൽ​വി​യു​ടെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തു​ക​യും നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പാ​ലാ​യി​ൽ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത​ല്ലാ​തെ ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് അ​പൂ​ർ​ണ​മാ​ണ്. പാ​ലാ​യി​ലും ക​ടു​ത്തു​രു​ത്തി​യി​ലും മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ​ക്ക് ജാ​ഗ്ര​ത കു​റ​വു​ണ്ടാ​യി എ​ന്നു മ​ത്ര​മേ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ള്ളു. ഇ​ത് അ​പൂ​ർ​ണ റി​പ്പോ​ർ​ട്ടാ​യ​തി​നാ​ൽ വീ​ണ്ടും അ​ന്വേ​ഷ​ണം ന​ട​ത്തി യാ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. പ്ര​തി​നി​ധി​ക​ളു​ടെ ച​ർ​ച്ച​യ്ക്ക് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് പോ​ളി​റ്റ്ബ്യൂ​റോ…

Read More

ക​ന്യാ​സ്ത്രീ​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ബി​ഷ​പ്പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ കു​റ്റ​വി​മു​ക്ത​ൻ! ഫ്രാ​ങ്കോ​യ്ക്കെ​തി​രെ ചു​മ​ത്തി​യ മു​ഴു​വ​ൻ കേ​സു​ക​ളും നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കോടതി

കോ​ട്ട​യം: ക​ന്യാ​സ്ത്രീ​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ബി​ഷ​പ്പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ കു​റ്റ​വി​മു​ക്ത​ൻ. കോ​ട്ട​യം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ജി. ​ഗോ​പ​കു​മാ​റാ​ണ് വി​ധി പ​റ​ഞ്ഞ​ത്. ഫ്രാ​ങ്കോ​യ്ക്കെ​തി​രെ ചു​മ​ത്തി​യ മു​ഴു​വ​ൻ കേ​സു​ക​ളും നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കോടതി വ്യ​ക്ത​മാ​ക്കി. വിധി കേട്ടതിന് ശേഷം ദൈവത്തിന് സ്തുതിയെന്ന് പ്രതികരിച്ച ബിഷപ്പ് കോടതി മുറിക്ക് പുറത്തിറങ്ങിയതിനു ശേഷം പൊട്ടിക്കരഞ്ഞു. കേ​സി​ൽ വി​ധി പ​റ​യു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ട​തി​ക്ക് സ​മീ​പം വ​ൻ സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ളാ​ണ് പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ബാ​രി​ക്കേ​ഡു​ക​ൾ ഉ​യ​ർ​ത്തു​ക​യും കൂ​ടു​ത​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കോ​ട​തി​ പ​രി​സ​ര​ത്ത് വി​ന്യ​സി​ക്കു​ക​യും ചെ​യ്തിരുന്നു. ബോം​ബ്, ഡോ​ഗ് സ്ക്വാ​ഡു​ക​ളും കോ​ട​തി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

Read More

അമ്മയുടെ അനുവാദത്തോടെ പ്രാ​യ​പൂ​ർ​ത്തിയാകാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി യുവാവിന്‍റെ താമസം; പെൺകുട്ടി മൂന്ന് മാസം ഗർഭിണി;  ഇവരോടൊപ്പം മറ്റൊരു യുവാവും; യുവാക്കളെ കുടുക്കി പോലീസ്

  നെ​ടു​മ​ങ്ങാ​ട് : പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വും ബ​ന്ധു​വും പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വും പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ. അ​രു​വി​ക്ക​ര​യ്ക്ക് സ​മീ​പം മു​ള്ളി​ല​വി​ൻ​മൂ​ട് അ​റു​മാ​ൻ​കോ​ട്ടു​കോ​ണ​ത്ത് വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി നാ​ലു​മാ​സ​ത്തോ​ള​മാ​യി താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും ഇ​യാ​ളു​ടെ ബ​ന്ധു​വി​നെ​യും പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം പ​ള്ളി​മു​ക്ക് മ​ണ​ക്കാ​ട് ഇ​ല​വ​ന്‍റെ അ​കം മാ​ളി​ക​യി​ൽ എ​സ്. അ​മീ​ർ (25), ഇ​യാ​ളു​ടെ ബ​ന്ധു കൊ​ല്ലം അ​യ​ത്തി​ൽ വ​ട​ക്കേ​വി​ള ഫാ​ത്തി​മ മ​ൻ​സി​ലി​ൽ എം.​സൈ​ദ​ലി (22), പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് എ​ന്നി​വ​രെ​യാ​ണ് അ​രു​വി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി മൂ​ന്നു മാ​സം ഗ​ർ​ഭി​ണി ആ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യെ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഷെ​ൽ​ട്ട​ർ ഹോ​മി​ലേ​ക്ക് മാ​റ്റി. അ​മീ​റും പെ​ൺ​കു​ട്ടി​യും ഭാ​ര്യ ഭ​ർ​ത്താ​ക്ക​ന്മാ​രാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്നും അ​മീ​ർ കൊ​ല്ല​ത്ത് പി​ടി​ച്ചു​പ​റി കേ​സി​ലും…

Read More

കോ​വി​ഡും കൂ​ടി​യ കോ​വി​ഡും! വെ​ള്ള​വും ആ​ഹാ​ര​വും വ​ള​രെ പ്ര​ധാ​നം; ഗൃ​ഹ പ​രി​ച​ര​ണ​ത്തി​ല്‍ അ​റി​ഞ്ഞി​രി​ക്കേ​ണ്ട​വ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഗൃ​ഹ പ​രി​ച​ര​ണ​ത്തി​ല്‍ വ​ള​രെ​യേ​റെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കോ​വി​ഡ് വ്യാ​പ​ന സ​മ​യ​ത്ത് ഏ​റ്റ​വും പ്രാ​യോ​ഗി​ക​വും പ്ര​ധാ​ന​വു​മാ​യ ഒ​ന്നാ​ണ് ഗൃ​ഹ പ​രി​ച​ര​ണം. ക്വാ​റ​ന്‍റൈ​നി​ലി​രി​ക്കു​ന്ന​വ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ച​വ​ര്‍​ക്കും കാ​ര്യ​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ങ്കി​ല്‍ ഗൃ​ഹ പ​രി​ച​ര​ണം ത​ന്നെ​യാ​ണ് ഏ​റ്റ​വും ന​ല്ല​ത്. ശ​രി​യാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ശ​രി​യാ​യ സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്താ​ല്‍ രോ​ഗം കൂ​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ​മാ​കു​ന്ന​ത് ത​ട​യാ​ന്‍ സ​ഹാ​യി​ക്കും. ഒ​രു കോ​വി​ഡ് രോ​ഗി​യെ വീ​ട്ടി​ല്‍ പ​രി​ച​രി​ക്കു​മ്പോ​ള്‍ ആ ​രോ​ഗി​യും വീ​ട്ടി​ലു​ള്ള​വ​രും വ​ള​രെ​യേ​റെ കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണം. മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ക​രാ​തി​രി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷ ഏ​റെ പ്ര​ധാ​നം ഗൃ​ഹ പ​രി​ച​ര​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി സ​മ്പ​ര്‍​ക്കം വ​രാ​ത്ത രീ​തി​യി​ല്‍ ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​മു​ള്ള മു​റി​യി​ലേ​ക്ക് മാ​റി താ​മ​സി​ക്ക​ണം. എ​ല്ലാ​വ​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക​യും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​രാ​കു​ക​യും…

Read More

ദിലീപിന് ഇന്ന് നിർണായക ദിനം! നടൻ ദിലീപ് അടക്കം അഞ്ചു പ്രതികൾ സമര്‍പ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് അടക്കം അഞ്ചു പ്രതികൾ സമര്‍പ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന് പുറമെ സഹോദരൻ അനൂപ്. സഹോദരി ഭർത്താവ് ടി.എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്‍റെ ഹർജിയിലെ പ്രധാന ആരോപണം. അന്വേഷണം പുരോഗമിക്കുകയാണെന്നും ദിലീപിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും. ജസ്റ്റിസ് പി.ഗോപിനാഥാണ് ഹർജി പരിഗണിക്കുന്നത്.

Read More

ദി​ലീ​പ് വീ​ട്ടി​ലെ​ത്തി! പ​രി​ശോ​ധ​ന​യ്ക്ക് സൈ​ബ​ർ വി​ദ​ഗ്ധ​രും; മൂ​ന്നി​ട​ത്തു പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത് ഒ​രേസമയം; ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലും പ​രി​ശോ​ധ​ന

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത​റി​ഞ്ഞ് ദി​ലീ​പ് വീ​ട്ടി​ലെ​ത്തി. ആ​ലു​വ​യി​ലെ പ​ത്മ​സ​രോ​വ​രം എ​ന്ന വീ​ട്ടി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. അ​ന്വേ​ഷ​ണ സം​ഘ​മെ​ത്തി​യ​പ്പോ​ള്‍ വീ​ട് അ​ട​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് പ്ര​വേ​ശി​ച്ചു. ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രി എ​ത്തി​യാ​ണ് വീ​ട് തു​റ​ന്ന​ത്. അ​തേ​സ​മ​യം, ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​നൂ​പി​ന്‍റെ വീ​ട്ടി​ലും സി​നി​മ നി​ര്‍​മാ​ണ ക​മ്പ​നി​യി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്. മൂ​ന്നി​ട​ത്തും ഒ​രേ​സ​മ​യ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. സൈ​ബ​ർ വി​ദ​ഗ്ധ​രും ദി​ലീ​പി​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്. ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ൾ നി​ർ​മാ​ണ ക​മ്പ​നി​യി​ലെ ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം സം​ശ​യി​ക്കു​ന്ന​ത്. കം​പ്യൂ​ട്ട​ർ ഹാ​ര്‍​ഡ് ഡി​സ്‌​കു​ക​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും. ഇ​വ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് അ​ന്വേ​ഷി​ച്ച സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Read More

കാഴ്ച ശക്തിയില്ലാത്തയാള്‍ക്ക് ജില്ലാ സെക്രട്ടറി സ്ഥാനം ! ചരിത്രം തിരുത്തിക്കുറിക്കുന്ന തീരുമാനവുമായി തമിഴ്നാട് സിപിഎം

ഇന്നേവരെ ഒരു രാഷ്ട്രീയപാര്‍ട്ടിയും എടുക്കാന്‍ ധൈര്യപ്പെടാത്ത ധീരമായ തീരുമാനവുമായി തമിഴ്‌നാട് സിപിഎം. കാഴ്ച ശക്തിയില്ലാത്ത വ്യക്തിയ്ക്ക് ജില്ലാ സെക്രട്ടറി സ്ഥാനം നല്‍കിയാണ് തമിഴ്നാട് സിപിഎം ഏവരുടേയും ശ്രദ്ധാകേന്ദ്രമായത്. അഭിഭാഷകന്‍ കൂടിയായ ബി.എസ് ഭാരതി അണ്ണയെയാണ് സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ചെങ്കല്‍പ്പേട്ട് സിപിഎം ജില്ലാ ഘടകമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. എസ്എഫ്ഐയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയ ജീവിതം തുടങ്ങിയ അണ്ണ, സജീവമായി പാര്‍ട്ടിക്കൊപ്പം പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുകയാണ്. ഉള്‍ക്കാഴ്ച കൊണ്ടും പ്രതിസന്ധികളിലും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിരുന്നു. മൂന്ന് വയസു മുതലാണ് അണ്ണായ്ക്ക് കാഴ്ച ശക്തി കുറഞ്ഞു വന്നത് ശ്രദ്ധയില്‍പ്പെട്ടത്. ശേഷം 2014ല്‍ കാഴ്ചശക്തി പൂര്‍ണമായും നഷ്ടമാവുകയും ചെയ്തു. എന്നാല്‍ പിന്നീടും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം സജീവമായി മുന്നിലുണ്ടായിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു തീരുമാനം ആദ്യമാണെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. നിലപാടിനെ പ്രശംസിച്ച് രാഷ്ട്രീയത്തിനപ്പുറം ഒട്ടേറെ…

Read More