സ്വന്തം ലേഖകൻ കോഴിക്കോട്: ബഹുനില കെട്ടിടങ്ങളില്‍ ഉള്‍പ്പെടെ തീപിടിത്തങ്ങള്‍ തുടര്‍കഥയാകുമ്പോള്‍ കുഴങ്ങി അഗ്നിശമന സേനയും സര്‍ക്കാരും. വ്യവസായസ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ തീപിടിക്കാനുള്ള സാധ്യത വളരെകൂടുതലാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്നലെ തലസ്ഥാന നഗരത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി വന്‍ തീപിടിത്തമുണ്ടായ പശ്ചാത്തലത്തില്‍ ഉള്‍പ്പെടെ തങ്ങള്‍ പറയുന്ന നിര്‍ദേശങ്ങളൊന്നും സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ലെന്ന പരാതിയാണ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. മാനദണ്ഡങ്ങൾ കടലാസിൽ ആക്രിക്കടകളിലാണെങ്കിലും വലിയ കെട്ടിടങ്ങളിലാണെങ്കിലും പാലിക്കേണ്ട ദണ്ഡങ്ങള്‍ ആരും ഗൗനിക്കാറുപോലുമില്ലെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ വ്യവസായ സൗഹൃദമായതോടെ ഇതിനു മറപറ്റിയാണ് പലയിടത്തും പുതിയ വ്യവസായ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നത്. സംസ്ഥാനത്തെ 60 ശതമാനം കെട്ടിടങ്ങളും സുരക്ഷ മാനദണ്ഡങ്ങളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ബഹുനില കെട്ടിടങ്ങളില്‍ പലതും അഗ്നിരക്ഷാ സേനയുടെ എന്‍ഒസി പുതുക്കാറില്ല. 15 മീറ്ററിനു മുകളില്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്കാണ് ഫയര്‍ എന്‍ഒസി ആവശ്യമായുള്ളത്.ആദ്യ അനുമതി ലഭിച്ച് കഴിഞ്ഞാല്‍ കെട്ടിട നമ്പര്‍ ലഭിക്കും. കെട്ടിട നമ്പര്‍ വാങ്ങിയാല്‍…
Read MoreCategory: Top News
ദിലീപിന് കുരുക്കാൻ നിർണായക നീക്കവുമായി പോലീസ്! വിചാരണ നിർത്തിവയ്ക്കരുതെന്ന് നടൻ ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെതിരേ അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം. പൾസർ സുനിയും ദിലീപുമായി ബന്ധമുണ്ടെന്ന് ആരോപിച്ച സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ഫോണ്‍ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. പൾസർ സുനിയുമായുള്ള ബന്ധത്തെക്കുറിച്ച് ദിലീപ് പറയുന്നതിന്റെ കോൾ റിക്കോർഡുള്ള ഫോണാണ് പോലീസ് കോടതിക്ക് കൈമാറിയത്. ഫോണ്‍ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിക്കും. ദിലീപിനെതിരേ തുടരന്വേഷണം നടത്താൻ അനുമതി തേടി പോലീസ് സമർപ്പിച്ച അപേക്ഷ വിചാരണ കോടതി പരിഗണിക്കുന്നതിനിടെയാണ് നിർണായക നീക്കം. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ഈ ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നുമാണ് ബാലചന്ദ്രകുമാർ വാർത്താ ചാനലിനോട് വെളിപ്പെടുത്തിയത്. ഈ മൊഴി പരിഗണിച്ച് തുടരന്വേഷണം വേണമെന്നും നിലവിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്നുമാണ് പോലീസിന്റെ അപേക്ഷ. അതേസമയം വിചാരണ നിർത്തിവയ്ക്കരുതെന്ന് നടൻ ദിലീപിന്റെ അഭിഭാഷകൻ…
Read Moreദീപ്തി മര്‍ളയെ അനസ് റഹ്മാന് പ്രണയിക്കുന്നത് ബിഡിഎസിനു പഠിക്കുമ്പോള്‍ ! പിന്നീട് മതംമാറ്റി വിവാഹം കഴിച്ചു; മംഗളുരുവില്‍ ഐഎസ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റു ചെയ്ത മറിയത്തിന്റെ കഥ ഇങ്ങനെ…
ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് ശക്തികേന്ദ്രങ്ങളായിരുന്ന സിറിയയിലും ഇറാഖിലും കനത്ത തിരിച്ചടി നേരിട്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവരുടെ ആശയങ്ങളില്‍ ആകൃഷ്ടരായവര്‍ ഭീകരപ്രവര്‍ത്തനങ്ങളുമായി സജീവമാണ്. കേരളത്തില്‍ നിന്നടക്കം ഐഎസിലേക്ക് പോയവര്‍ ഏതു വിധേനയും തിരികെ എത്താനുള്ള പരിശ്രമത്തിലാണെന്നിരിക്കെ ദേശീയ അന്വേഷണ ഏജന്‍സി ഐഎസ് ബന്ധം ആരോപിച്ചു ഒരു യുവതിയെ അറസ്റ്റു ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഉള്ളാള്‍ മാസ്തിക്കട്ടെ ബിഎം കോമ്പൗണ്ട് ആയിഷാബാഗില്‍ അനസ് അബ്ദുള്‍ റഹ്മാന്റെ ഭാര്യ മറിയ എന്ന ദീപ്ത് മര്‍ളയാണ് അറസ്റ്റിലായത്. ഓഗസ്റ്റ് നാലിന് എന്‍ഐഎ സംഘം ഉള്ളാട്ടിലെ വീട്ടില്‍ റെയ്ഡ് നടത്തി ഇവരുടെ ഭര്‍തൃ സഹോദരപുത്രനെ അറസ്റ്റ് ചെയ്തിരുന്നു. സംശയത്തെത്തുടര്‍ന്ന് അന്ന് മറിയത്തെ കസ്റ്റഡിയിലെടുത്ത് രണ്ടു ദിവസം ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു. എന്നാല്‍ ഇവരെ നിരന്തരം നീരീക്ഷിച്ച് എന്‍ഐഎ സംഘം തിങ്കളാഴ്ച വീണ്ടും വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം അറസ്റ്റ് ചെയ്തത്.…
Read More‘പുതുബന്ധം’ സൂക്ഷിക്കുക! പുതുവര്‍ഷത്തില്‍ പുതുതന്ത്രവുമായി ‘പെണ്‍കെണി’; വല കേരളത്തിനു പുറത്തും
സ്വന്തം ലേഖകന്‍ കോഴിക്കോട്: പോലീസിനു പിടിപ്പതു പണിയായി ഹണിട്രാപ്പ് കേസുകള്‍ പെരുകുന്നു. കഴിഞ്ഞ ദിവസം തൃശൂരില്‍ ഉണ്ടായ സംഭവമുള്‍പ്പെടെ ഫേസ്ബുക്കും മറ്റ് സോഷ്യല്‍ മീഡിയകളും ഉപയോഗിച്ച് ഹണിട്രാപ്പ് സംഘം ഇപ്പോഴും സജീവമാണെന്നാണ് വിവരം. രണ്ടു വര്‍ഷത്തിനിടെ മാത്രം പത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരോ വര്‍ഷവും കേസുകള്‍ കൂടിവരുന്ന സാഹചര്യമാണ് ഉള്ളത്. ഇതില്‍ ഇരകളാക്കപ്പെട്ടതാകട്ടെ വലിയ ‘പുള്ളി’കളും. ഇങ്ങനെയുള്ള മിക്ക സംഭവങ്ങളും നാണക്കേടും മറ്റും മൂലം റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നതുകൂടി കണക്കിലെടുക്കുന്പോഴാണ് ഈരംഗത്തു നടക്കുന്ന ചതിയുടെ ആഴം വ്യക്തമാകുന്നത്. ഫേസ്ബുക്ക് ഹണിട്രാപ് കോവിഡ് കാലഘട്ടത്തില്‍ ആണ് ഇത്തരം സംഘങ്ങള്‍ തഴച്ചുവളര്‍ന്നത്. തൃശൂരില്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി 10 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച യുവതി അറസ്റ്റിലായതാണ് ഇതില്‍ ഏറ്റവും അവസാനത്തേത്. അതേസമയം, ഹണിട്രാപ്പില്‍പ്പെട്ടു പണം നഷ്ടമായവരില്‍ ഭൂരിഭാഗം പേര്‍ക്കും അപമാനം ഭയന്ന് ‘പരാതി’ നല്‍കാത്തതാണ്…
Read Moreബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം എവിടെ ? ബിനോയ്ക്ക് മുമ്പിലുള്ളത് രണ്ടാഴ്ച; ബിഹാര്‍ യുവതിയുടെ അപേക്ഷ സ്വീകരിച്ചു…
പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനാഫലം പുറത്തുവിടണമെന്നു ബിഹാര്‍ സ്വദേശിനി നല്കിയ അപേക്ഷ ബോംബെ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബിനോയിയുടെ അഭിഭാഷകര്‍ മറുപടി സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. ഫെബ്രുവരി 10ന് അടുത്ത വാദം കേള്‍ക്കും. ഡിഎന്‍എ ഫലം വൈകിയപ്പോഴാണു യുവതി ഒരു മാസം മുന്‍പ് അപേക്ഷ നല്‍കിയത്. 2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പൊലീസില്‍ യുവതി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാണു ആരോപണം. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയ് പരിചയപ്പെട്ടു. ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു. ബിനോയിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. 2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കാമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു. 2010…
Read Moreയുവാവ് തൂങ്ങിമരിച്ച നിലയിൽ! ഒപ്പമുണ്ടായിരുന്ന പെൺകുട്ടി മുങ്ങി; സമീപത്ത് ഒരു എഴുത്തും കുടയും ലേഡീസ് ബാഗും; സംഭവത്തെക്കുറിച്ച് നാട്ടുകാരും ബന്ധുക്കളും പറയുന്നത് ഇങ്ങനെ…
കുമരകം: യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അംബികാ മാർക്കറ്റിനു സമീപം മാന്പ്രയിൽ ഹേമാലയത്തിൽ പരേതനായ ഗിരീഷിന്റെ മകൻ ഗോപി വിജയി (19)യുടെ മൃതദേഹമാണ് ഇന്നലെ ചീപ്പുങ്കൽ പാലത്തിന് പടിഞ്ഞാറു ഭാഗത്ത് ഇറിഗേഷൻ വകുപ്പിന്റെ ചിറയിൽ ചീപ്പിന്റെ സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഒരു പെണ്‍കുട്ടിക്കൊപ്പം യുവാവ് രാവിലെ ഇവിടേക്ക് വരുന്നത് പലരും കണ്ടിരുന്നു. സമീപത്ത് ഒരു എഴുത്തും കുടയും ലേഡീസ് ബാഗും കണ്ടെത്തി. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ ഈ പെണ്‍കുട്ടിയുടേതെന്നു കരുതുന്ന മൊബൈൽ ഫോണ്‍ ബാഗിൽ നിന്നും കണ്ടെത്തി. പിന്നീട് മാലിക്കായൽ ഭാഗത്തു നിന്നും ഒരു മാസ്കും കർച്ചീഫും കണ്ടെത്തി. ഇതു കാണാതായ പെണ്‍കുട്ടിയുടേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ഗോപിയുടെ നിർദേശം ധിക്കരിച്ച് പെൺകുട്ടി ബംഗളൂരുവിൽ നഴ്സിംഗ് പഠനത്തിനായി പോയതിൽ മനംനൊന്താണ് ഇയാൾ തൂങ്ങി മരിച്ചതെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന്…
Read Moreനന്നാകില്ലല്ലേ! കേരളാ പോലീസിന് നാണക്കേടുണ്ടാക്കുന്ന മറ്റൊരു സംഭവം കൂടി പുറത്ത്; തൃശൂര്‍ കണ്ണാറയില്‍ നടന്ന സംഭവം ഇങ്ങനെ…
തൃശൂർ: കേരളാ പോലീസിന് നാണക്കേടുണ്ടാക്കുന്ന മറ്റൊരു സംഭവം കൂടി പുറത്ത്. തൃശൂര്‍ കണ്ണാറയില്‍ മദ്യപിച്ച് എഎസ്ഐ ഓടിച്ച കാര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചശേഷം നിര്‍ത്താതെപോയി. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. മലപ്പുറം പോലീസ് ക്യാംപിലെ എഎസ്ഐ പ്രശാന്തും സുഹൃത്തുക്കളുമാണ് പിടിയിലായത്. കണ്ണാറയിൽവച്ച് ബൈക്കിൽ ഇടിച്ചശേഷം കാർ ഒരു കിലോമീറ്റർ നിർത്താതെ പോയി. പിന്നാലെ പോയ നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസിൽ എൽപ്പിച്ചത്. നാട്ടുകാർ പിടികൂടുമ്പോൾ അമിതമായി മദ്യപിച്ച നിലയിലായിരുന്നു എഎസ്ഐയും സംഘവും. കണ്ണാറയിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു സംഘം. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും എഎസ്ഐ പ്രദീപിനെതിരേ പോലീസ് കേസെടുത്തു. അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതിമാർക്കാണ് പരിക്കേറ്റത്. ചെമ്പൂത്ര തെക്കത്തുവളപ്പിൽ ലിജിത്ത് (24), ഭാര്യ കാവ്യ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ഇരുവരുടെയും കാലുകൾ തകർന്നു.
Read Moreആരുമറിയാതെ വിമാനത്തിൽ പ്രസവിച്ചു; കുഞ്ഞിനെ ശുചിമുറിയിൽ ഉപേക്ഷിച്ച യുവതി അറസ്റ്റിൽ; കുട്ടി തന്റേതല്ലെന്ന് ആദ്യം നിഷേധിച്ച യുവതിയെ കുടുക്കിയതിങ്ങനെ…
മഡഗാസ്കർ: പ്രസവത്തിന് ശേഷം നവജാതശിശുവിനെ വിമാനത്തിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച യുവതി പിടിയിൽ. മഡഗാസ്കറിൽ നിന്ന് പുറപ്പെട്ട എയര്‍ മൗറീഷ്യസ് വിമാനത്തിനുള്ളിലാണ് ഇവർ കുഞ്ഞിനെ പ്രസവിച്ചത്. സംഭവത്തിൽ മഡഗാസ്കറില്‍ നിന്നുള്ള 20 കാരിയെ അറസ്റ്റ് ചെയ്തു. സര് സീവൂസാഗര്‍ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ശേഷം സ്ത്രീയെ മെഡിക്കല്‍ സംഘം പരിശോധിച്ചു. പ്രസവിച്ച ശേഷം ഇവർ കുഞ്ഞിനെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു. പതിവ് കസ്റ്റംസ് പരിശോധനക്കായി വിമാനം സ്ക്രീന്‍ ചെയ്തപ്പോഴാണ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടി തന്റേതല്ലെന്ന് ആദ്യം നിഷേധിച്ച യുവതിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയാണ് കാര്യം സ്ഥിരീകരിച്ചത്. ഇവർ കുട്ടിയെ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം വ്യക്തമായിട്ടില്ല. യുവതിയും ശിശുവും ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തിലാണ്.
Read Moreസ്വർണത്തിന്റെ പവറല്ലേ ഇപ്പോൾ പച്ചക്കറികൾക്ക്;വാളയാറിൽ കൈക്കൂലിയായി പണത്തിന് പുറമെ പഴവും പച്ചക്കറികളും; മിന്നൽ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം
പാലക്കാട്: വാളയാറിലെ മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി പഴങ്ങളും പച്ചക്കറികളും കൈപ്പറ്റിയിരുന്നതായി കണ്ടെത്തല്‍. പണം കൂടാതെ അതിര്‍ത്തി കടന്നെത്തുന്ന പച്ചകറി, പഴങ്ങള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങാറുണ്ടെന്നാണ് വിജിലന്‍സിന്റെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനോയ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ജോര്‍ജ്, പ്രവീണ്‍, അനീഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി എട്ടോടെയാണ് ആർടിഓ ചെക്ക് പോസ്റ്റിൽ അഞ്ച് ഉദ്യോഗസ്ഥർ ഡ്യൂട്ടി മാറി കയറിയത്. ഇന്ന് പുലർച്ചെ രണ്ടോടെയാണ് വിജിലൻസ് സംഘം വേഷം മാറി പരിശോധനയ്ക്കെത്തിയത്. രാത്രി എട്ട് മുതൽ പുലർച്ചെ രണ്ട് വരെയുള്ള സമയത്തിനുള്ളിലാണ് 67,000 രൂപ കൈക്കൂലിയായി ഉദ്യോഗസ്ഥർ വാങ്ങിയതെന്ന് വിജിലൻസ് സംഘം അറിയിച്ചു. ഇന്നലെ രാവിലെ പത്ത് മുതൽ രാത്രി 12 വരെ സർക്കാരിന് റവന്യൂ വരുമാനമായി…
Read Moreഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം കാത്ത് തൃക്കാക്കര; സ്ഥാനാര്‍ഥികൾക്കായി ചർച്ചകൾ സജീവം; പി.ടിയുടെ ഭാര്യ മത്സരിക്കുമോ?
ഷാജിമോന്‍ ജോസഫ് കൊച്ചി: പി.ടി. തോമസ് എംഎല്‍എയുടെ നിര്യാണത്തെത്തുടര്‍ന്ന് തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മാര്‍ച്ചില്‍ നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ മുന്നണികള്‍ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകളിലേക്ക്. ഇതുവരെ ആലോചനകളൊന്നും നടത്തിയിട്ടില്ലെന്ന് മുന്നണി നേതാക്കള്‍ പറയുമ്പോഴും സ്ഥാനാര്‍ഥിമോഹികള്‍ ചരടുവലി തുടങ്ങിക്കഴിഞ്ഞു.പ്രാരംഭ ചര്‍ച്ചകള്‍ക്കായി ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം അഞ്ചിന് ഡിസിസിയില്‍ ചേരും. ഇതുവരെ കാര്യമായ ആലോചനകളിലേക്കു കടക്കാതിരുന്ന എല്‍ഡിഎഫിനും ഇനിയങ്ങോട്ട് സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ വേഗത്തിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും മാര്‍ച്ച് ആദ്യം സിപിഎം സംസ്ഥാന സമ്മേളനം കൊച്ചിയില്‍ നടക്കാനിരിക്കെ. പി.ടിയുടെ ഭാര്യ മത്സരിക്കുമോ?പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസ് മത്സരിക്കാന്‍ സന്നദ്ധയായാല്‍ അവര്‍ക്കു പ്രഥമ പരിഗണന നല്‍കണമെന്ന വികാരം കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗം പ്രവര്‍ത്തകരിലുമുണ്ട്. ഇത്തരത്തിലുള്ള ഒരു ചിന്തയുടെ സമയമല്ല ഇതെന്ന് അവര്‍ കഴിഞ്ഞദിവസം പറഞ്ഞെങ്കിലും ഒരു ഘട്ടത്തിലും മത്സരിക്കില്ല എന്നു പറഞ്ഞിട്ടില്ല. മറ്റൊരാളെ പരിഗണിക്കേണ്ടിവന്നാല്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ്…
Read More