കോഴിക്കോട്: പ്രണയ നൈരാശ്യം മൂലം തിക്കോടിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു. അയൽവാസി വലിയ മഠത്തിൽ നന്ദകുമാർ (30) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. 99 ശതമാനം പൊള്ളലേറ്റ നന്ദു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസമാണ് തിക്കോടി പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരി തിക്കോടി കാട്ടുവയൽ കൃഷ്ണപ്രിയ (22)യെ നന്ദകുമാർ തീകൊളുത്തി കൊലപ്പെടുത്തിയത്. ഇതിന് ശേഷം നന്ദകുമാറും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. പഞ്ചായത്ത് ഓഫീസിലെ പ്ലാനിംഗ് വിഭാഗത്തിൽ പ്രൊജക്ട് അസി. ആയി താത്ക്കാലിക ജീവനക്കാരിയാണ് കൃഷ്ണപ്രിയ. ഇവർ ജോലിയിൽ പ്രവേശിച്ചിട്ട് നാല് ദിവസം മാത്രമെ ആയിരുന്നുള്ളൂ. രാവിലെ രാവിലെ 9.50 ന് പഞ്ചായത്ത് ഓഫീസിന് മുൻപിലായിരുന്നു സംഭവം. രാവിലെ ഓഫീസിലേക്ക് എത്തിയ കൃഷ്ണപ്രിയയെ വാതുക്കൽ നന്ദകുമാർ തടഞ്ഞുനിർത്തി. വാക്കുതർക്കം നടക്കുന്നതിനിടെ കൈയിൽ കരുതിയ കുപ്പിയിലെ പെട്രോൾ കൃഷ്ണപ്രിയയുടെ ശരീരത്ത് ഒഴിച്ച ശേഷം സ്വന്തം…
Read MoreCategory: Top News
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം ! അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത…
ചെറിയ ഒരിടവേളയ്ക്കു ശേഷം വീണ്ടും ന്യൂനമര്‍ദ്ദ ഭീഷണി. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ നിലവില്‍ ന്യൂനമര്‍ദ്ദ ഭീഷണിയില്ലെങ്കിലും എന്നാല്‍ അടുത്ത അഞ്ചുദിവസം കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്തായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. വരും മണിക്കൂറില്‍ കിഴക്കു-വടക്കു കിഴക്കു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. ചക്രവാതചുഴിയുടെ സ്വാധീനത്തില്‍ ഭൂമധ്യരേഖക്കും അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreരാജ്യത്ത് ഒമിക്രോണ്‍ വ്യാപനം കൂടുന്നു ! മൂന്നാം തരംഗം ഉടനുണ്ടായേക്കുമെന്ന് സൂചന; വീണ്ടും ലോക്ക്ഡൗണിലേക്കോ ?
രാജ്യത്തെ ഭീതിയിലാഴ്ത്തി ഒമിക്രോണ്‍ വ്യാപനം. കര്‍ണാടക, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍ പുതുതായി 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 83 ആയി ഉയര്‍ന്നു. പുതിയ കേസുകളില്‍ അഞ്ചെണ്ണം കര്‍ണാടകയില്‍ നിന്നാണ് റിപ്പോര്‍ട്ടുചെയ്തത്. ഡല്‍ഹിയില്‍ നാലെണ്ണവും ഗുജറാത്തില്‍ ഒരു കേസുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 32 എണ്ണം. രാജസ്ഥാനില്‍ 17 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ അഞ്ചുകേസുകളും. ഡിസംബര്‍ രണ്ടിന് കര്‍ണാടകയിലാണ് ഒമിക്രോണ്‍ രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ കേസുകളുടെ എണ്ണം കൂടിയതോടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകളും വര്‍ദ്ധിക്കുകയാണ്. ഡെല്‍റ്റ വേരിയന്റിനെക്കാള്‍ 70 ശതമാനം കൂടുതല്‍ വ്യാപനശേഷി ഒമിക്രോണിനുണ്ടെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ വ്യക്തമായത്. രോഗവ്യാപനം രൂക്ഷമാകാതിരിക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യവും കേന്ദ്ര ഭരണ…
Read Moreസര്‍ക്കാര്‍ വിരുദ്ധ സമരങ്ങളിൽ അക്രമസംഭവങ്ങള്‍ അരങ്ങേറാന്‍ സാധ്യത; പൂട്ടണമെന്ന് ആഭ്യന്തരവകുപ്പ്; ‘പണി ’ പേടിച്ച് പോലീസ്
കോഴിക്കോട്: കെ-റെയില്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളിൽ സമരപരമ്പരകള്‍ക്ക് പ്രതിപക്ഷപാര്‍ട്ടികളും വിവിധ സംഘടനകളും തയ്യാറായിരിക്കവേ സമരത്തെ ‘പൂട്ടാ’നൊരുങ്ങി പോലീസ്. ഗെയില്‍ സമരത്തേക്കാള്‍ ബഹുജന പിന്തുണയുള്ള സമരപരമ്പരകളായിരിക്കും സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കെ-റെയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാൽ ഉണ്ടാകുകയെന്ന് ഉറപ്പായി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സമരത്തിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെ പൂട്ടാനും സമരത്തെ നേരിടേണ്ടതെങ്ങനെയെന്നും പോലീസിന് പ്രത്യേക നിര്‍ദേശം നല്‍കും. അക്രമം നടത്താന്‍ എത്തുന്നവരെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയരുന്നത്. ഇത് സമരത്തിന് മൂര്‍ച്ച കൂട്ടുമെന്നാണ് കരുതപ്പെടുന്നത്. ഗെയില്‍ വിഷയത്തില്‍ ഒടുവില്‍ സര്‍ക്കാര്‍ വിജയം കണ്ടെങ്കിലും അതിനേക്കാള്‍ രൂക്ഷമായ രീതിയിലായിരിക്കും കെ-റെയില്‍ സമരമെന്നാണ് ആഭ്യന്തരവകുപ്പും സര്‍ക്കാരും കരുതുന്നത്. ഗെയില്‍ സമരത്തില്‍ മത തീവ്രവാദ സംഘടനയുടെ പങ്കുണ്ടെന്ന രീതിയില്‍ നടന്ന പ്രചാരണവും സമരത്തെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കി. എന്നാല്‍ കെ.…
Read Moreഏറ്റുമാനൂരിലെ ഹോട്ടലുകളിൽ പഴകിയ ഭക്ഷണം സ്ഥിരം മെനു; ശബരിമല തീർഥാടകർ ഭക്ഷണം കഴിക്കുന്ന വെജിറ്റേറിയൻ ഹോട്ടൽ ഉൾപ്പെടെ എട്ടുഹോട്ടലുകളിൽ പഴകിയ ഭക്ഷണം
ഏറ്റുമാനൂർ: എത്ര പരിശോധന നടത്തിയാലും ഈ ഹോട്ടലുകാർ പഠിക്കുകയില്ല. പഴകിയ ഭക്ഷണം വിളന്പും. അതു കഴിക്കാനായി എത്തുന്ന ആളുകളെ പറഞ്ഞാൽ മതി.ഏറ്റുമാനൂരിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം ഇന്നലെ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പരിശോധനയിൽ എട്ടു ഹോട്ടലുകളിൽനിന്നാണു പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തത്. എംസി റോഡരികിൽ സെൻട്രൽ ജംഗ്ഷൻ മുതൽ പട്ടിത്താനം വരെയായിരുന്നു പരിശോധന. പഴകിയ അച്ചാറുകൾ, അവിയൽ, തോരൻ ഉൾപ്പെടെയുള്ള കറികൾ, ചോറ്, പൊറോട്ട, ചപ്പാത്തി, ബീഫ്, ചിക്കൻ, മീൻ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. പഴകിയ ഭക്ഷണം ലഭിച്ചവയിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രപരിസരത്തെ ഹോട്ടലുകളും ഉൾപ്പെടുന്നു. ഒരു ഹോട്ടലിൽ നിന്ന് പൂപ്പൽ പിടിച്ച അച്ചാറും പിടിച്ചെടുത്തു. ശബരിമല തീർഥാടകർ ഭക്ഷണം കഴിക്കുന്ന ഹോട്ടലുകളാണ് ഇവ. അമല, വൃന്ദാവൻ, എമിറേറ്റ്സ്, നാഷണൽ പാർക്ക്, ശ്രുതി, അമ്മവീട്, അബ്ബാ, മാളിക റെസിഡൻസി എന്നീ ഹോട്ടലുകളിൽനിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം പിടിച്ചെടുത്തത്. ഈ ഹോട്ടലുകൾക്ക്…
Read Moreസ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തരുത് ! പുരുഷ വിവാഹപ്രായവും 18 ആക്കണമെന്ന് ഫാത്തിമ തെഹ്ലിയ…
സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ഒട്ടുമിക്കവരും സ്വാഗതം ചെയ്തപ്പോള്‍ ചിലര്‍ക്ക് ഇക്കാര്യത്തില്‍ എതിരഭിപ്രായമാണുള്ളത്. പുതിയ തീരുമാനം സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഹരിത നേതാവ് ഫാത്തിമ തെഹ്ലിയ. സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരുടെയും വിവാഹപ്രായം 18 ആക്കി ചുരുക്കുകയാണ് വേണ്ടതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇതു സംബന്ധിച്ച് തന്റെ അഭിപ്രായം ‘മതകീയ’ നിലപാടായി പരിഹസിക്കേണ്ടതില്ലെന്നും തെഹ്ലിയ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു ഫാത്തിമയുടെ പ്രതികരണം. ഫാത്തിമയുടെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ… പെണ്‍കുട്ടികളുടെ മിനിമം വിവാഹപ്രായം 18 ആണെങ്കിലും 18-ാം വയസ്സില്‍ തന്നെ അവര്‍ വിവാഹിതരവണമെന്ന അഭിപ്രായം എനിക്കില്ല. സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ തയ്യാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവര്‍ എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത്. ഓരോ സ്ത്രീക്കും അത് വ്യത്യസ്തപ്പെട്ടിരിക്കും. ചിലര്‍ക്കത് 18 ആവാം, മറ്റു ചിലര്‍ക്ക്…
Read Moreകോഴിക്കോട് റാലിയിൽ കുഴഞ്ഞ് ലീഗ്; മൗനംപാലിച്ചു കോൺഗ്രസ്; പോർമുഖം തുറന്ന് സിപിഎം; ഷാജിക്കും കല്ലായിക്കുമെതിരേ വിമർശനം
റെനീഷ് മാത്യുകണ്ണൂർ: വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ടു കോഴിക്കോട് നടന്ന റാലിയിൽ ലീഗിലെ ചില നേതാക്കൾ നടത്തിയ പ്രസംഗം ആയുധമാക്കാൻ സിപിഎം. സിപിഎം ജില്ലാ സമ്മേളനങ്ങളിലും പൊതുസമ്മേളനങ്ങളിലും ലീഗിനെതിരേ പ്രചാരണം ശക്തമാക്കാനാണ് സിപിഎം തീരുമാനം. വഖഫ് നിയമനം പിഎസ്സിക്കു വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരേയാണ് മുസ്ലിം സംഘടനകളെ അണിനിരത്തി കോഴിക്കോട് കടപ്പുറത്ത് മുസ്ലിംലീഗ് റാലി നടത്തിയത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെയും മന്ത്രിമാരെയും രൂക്ഷമായ ഭാഷയിലാണ് കെ.എം. ഷാജിയും അബ്ദുറഹ്മാന് കല്ലായിയും വിമർശിച്ചത്. കെ.എം.ഷാജി വർഗീയപരമായ പ്രസ്താവന നടത്തിയപ്പോൾ അബ്ദുറഹ്മാന് കല്ലായി വ്യക്തിപരമായ പരാമർശങ്ങളായിരുന്നു നടത്തിയിരുന്നത്.” മുസ്ലിം പെണ്‍കുട്ടികളെ തെരുവില്‍ കൊണ്ടുവന്നു നൃത്തം ചെയ്യിപ്പിച്ചു സമുദായത്തെ വെല്ലുവിളിച്ചു. മതമല്ല പ്രശ്നമെന്നാണ് കമ്യൂണിസ്റ്റുകാര്‍ പറയുന്നത്. ഞങ്ങള്‍ക്കു മതമാണ് പ്രശ്നം. ഇവരുടെ കൂടെ ചേര്‍ന്നാല്‍ അവര്‍ പതുക്കെ പതുക്കെ ഇസ്ലാമിന്റെ അറ്റത്തുനിന്നു പോകുകയാണ്. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം മുസ്ലീങ്ങളെ ദ്രോഹിക്കുകയാണ്. മാര്‍ക്സിസ്റ്റുകാര്‍…
Read Moreഎന്റെ ഉദ്ദേശം ക്രൂരമായ കുറ്റകൃത്യത്തെ നിസാരമാക്കുകയായിരുന്നില്ല; ബലാത്സംഗം ആസ്വദിക്കൂവെന്ന പരാമർശത്തിൽ മാപ്പ് പറഞ്ഞു കോൺഗ്രസ് എംഎൽഎ
ബംഗളൂരു: ബലാത്സംഗം ആസ്വദിക്കുവെന്ന വിവാദ പരാമർശം നടത്തിയ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് മാപ്പ് പറഞ്ഞു. കോൺഗ്രസ് എംഎൽഎ കെ.ആർ. രമേഷ് കുമാർ ആണ് ട്വിറ്ററിലൂടെ മാപ്പപേക്ഷ നടത്തിയത്. ബലാത്സംഗത്തെ കുറിച്ച് ഞാൻ നടത്തിയ ഉദാസീനവും അശ്രദ്ധവുമായ അഭിപ്രായത്തിന് എല്ലാവരോടും ആത്മാർത്ഥമായി ക്ഷമാപണം നടത്താൻ ആഗ്രഹിക്കുന്നു. എന്റെ ഉദ്ദേശം ക്രൂരമായ കുറ്റകൃത്യത്തെ നിസാരമാക്കുകയായിരുന്നില്ലെന്നും ഇനി മുതൽ ഞാൻ എന്റെ വാക്കുകൾ ശ്രദ്ധാപൂർവം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെ കഗേരി എല്ലാവർക്കുമായി സമയം അനുവദിച്ചാൽ എങ്ങനെ സമ്മേളനം നടത്തുമെന്ന് ചോദിച്ചപ്പോഴായിരുന്നു രമേഷ് കുമാർ അതിരൂക്ഷമായ പരാമർശം നടത്തിയത്.
Read Moreസഹോദരിക്ക് മുൻപ് വിവാഹം കഴിച്ചതിൽ ബന്ധുക്കളുടെ കുറ്റപ്പെടുത്തൽ; യുവാവ് ജീവനൊടുക്കി; അഞ്ച് മാസം പ്രായമുള്ള കഞ്ഞിനെ തനിച്ചാക്കി അമ്മയും യാത്രയായി
മധുര: സഹോദരിയുടെ വിവാഹത്തിന് മുൻപ് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ബന്ധുക്കൾ കുറ്റപ്പെടുത്തിയതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തമിഴ്നാട്ടിലെ മധുരയിലെ അവണിപുരത്താണ് സംഭവം. ശിവഗംഗ സ്വദേശിയായ പ്രസാദ്(23)ആണ് മരിച്ചത്. പ്രസാദിന്റെ മരണവിവരം അറിഞ്ഞ ഭാര്യ മുത്തുമാരി(21)യും ജീവനൊടുക്കി. ദമ്പതികൾക്ക് അഞ്ച് മാസം പ്രായമുള്ള കുഞ്ഞുണ്ട്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഒന്നര വർഷം മുൻപാണ് പ്രസാദും മുത്തുമാരിയും വിവാഹിതരായത്. അവണിപുരത്തെ വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. കഴിഞ്ഞയിടെ ശിവഗംഗയിലെ സ്വന്തം വീട്ടിലേക്കുപോയ പ്രസാദ് ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകൾ കാരണം മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇതിനു പിന്നാലെ മുത്തുമാരിയെയും കുഞ്ഞിനെയും മുത്തുമാരിയുടെ വീട്ടുകാർ കൂട്ടിക്കൊണ്ടുപോയി. പ്രസാദിന്റെ മരണത്തോടെ മുത്തുമാരി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. പ്രസാദിന്റെ ഷർട്ട് ധരിച്ച് പോക്കറ്റിൽ ഫോട്ടോയും വച്ചാണ് മുത്തുമാരി തൂങ്ങിമരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ അവണിയാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Moreസിനിമാക്കഥകളെ വെല്ലും ജീവിതം! ഹാരിസ് സമ്പാദിച്ചത് ലക്ഷങ്ങൾ; കൈക്കൂലിവാങ്ങി പിടിയിലായ ഉദ്യോഗസ്ഥനെക്കുറിച്ചു പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയണ്മെന്റൽ എൻജിനീയർ എ.എം. ഹാരിസ് (51)വിജിലൻസിന്റെ പിടിയിലായതോടെ പുറത്തുവരുന്നതു ഞെട്ടിക്കുന്ന വിവരങ്ങൾ. ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം ഇയാൾ കൈക്കൂലി വാങ്ങി സന്പാദിച്ചത് ലക്ഷക്കണക്കിനു രൂപ. ഇയാളുടെ ആലുവയിലെ ഫ്ളാറ്റിൽ റെയ്ഡ് നടത്തി വിജിലൻസ് സംഘം കണ്ടെത്തിയതു 17 ലക്ഷം രൂപയാണ്. വൻനിക്ഷേപത്തിന്റെ വിവരങ്ങളും പുറത്തുവന്നു. 80 ലക്ഷം രൂപ മൂല്യം വരുന്ന ഫ്ളാറ്റിലാണു താമസിക്കുന്നത്. ബാങ്ക് അക്കൗണ്ടിൽ 18 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. തിരുവനന്തപുരത്ത് 2000 ചതുരശ്ര അടിയുള്ള വീടുണ്ട്. പന്തളത്ത് 33 സെന്റ് സ്ഥലവുമുണ്ടെന്നും കണ്ടെത്തി. ഇയാളുടെ വ്യക്തി ജീവിതം പരമരഹസ്യമായിരുന്നു. ഓഫീസിൽ പേരുദോഷം കേൾപ്പിച്ചിട്ടുമില്ല. കൈക്കൂലി മറ്റാരും അറിയാതെ ആവശ്യപ്പെടുകയായിരുന്നു ഇയാളുടെ രീതി. പിടിയിലായതു തന്ത്രപരമായ നീക്കത്തിൽ പരാതിക്കാരന്റെ തന്ത്രപരമായ നീക്കത്തിനൊടുവിലായിരുന്നു എ.എം. ഹാരീസ് വിജിലൻസ് പിടിയിലായത്. ഹാരിസ് കൈക്കൂലി ചോദിക്കുന്ന…
Read More