തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന ജാഗ്രതാ നിർദേശം നൽകി സർക്കാർ. ഇതിന്റെ ഭാഗമായി സ്വയംനിരീക്ഷണ വ്യവസ്ഥകൾ നടപ്പാക്കും. സാമൂഹിക ഇടപെടലുകൾ, ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, തിയറ്ററുകൾ, മാളുകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നു നിർദേശമുണ്ട്. എറണാകുളത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ചയാൾ കോംഗോയിൽനിന്നു വന്നതാണ്. ഹൈറിസ്ക് രാജ്യമല്ലാത്തതിനാൽ കേന്ദ്ര മാർഗനിർദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്. എന്നാൽ ഇദ്ദേഹം ഷോപ്പിംഗ് മാളിലും റസ്റ്ററന്റുകളിലും പോയിരുന്നു. ഇദ്ദേഹത്തിന്റെ സന്പർക്ക പട്ടികയും റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചു. രോഗികൾ കൂടുന്ന സാഹചര്യമുണ്ടായാൽ നേരിടാനായി ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ 8,920 പേരെ പരിശോധിച്ചു. അതിൽ 15 പേരാണ് കോവിഡ് പോസിറ്റീവായത്. 13 പേർ ഹൈ റിസ്ക് രാജ്യങ്ങളിൽനിന്നു വന്നവരാണ്. രണ്ടു പേർ മറ്റ് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. ഇവരുടെ എല്ലാവരുടേയും സാന്പിളുകൾ ജനിതക പരിശോധനയ്ക്ക് അയച്ചു.
Read MoreCategory: Top News
അവൾ ജീവിച്ചിരിപ്പുണ്ട്, അന്വേഷിക്കണം..! ഷീന ബോറ വധക്കേസിൽ വിചിത്ര ട്വിസ്റ്റ്; ഇന്ദ്രാണി മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ…
മുംബൈ: വിവാദമായ ഷീന ബോറ വധക്കേസിന് വിചിത്രമായ പുതിയ ട്വിസ്റ്റ്. ഷീന ജീവനോടെയുണ്ടെന്ന് അവകാശപ്പെട്ട് അമ്മയും കേസിലെ മുഖ്യപ്രതിയുമായ ഇന്ദ്രാണി മുഖര്‍ജി. ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ സിബിഐക്ക് കത്തയച്ചു. മകൾ കാഷ്മീരിൽ ജീവനോടെയുണ്ടെന്നാണ് ഇന്ദ്രാണിയുടെ അവകാശവാദം. ഷീന ജീവിച്ചിരിപ്പുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും സിബിഐ ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ ഇന്ദ്രാണി ആവശ്യപ്പെട്ടു. വനിതാ തടവുകാരിയാണ് ഷീന കാഷ്മീരിൽ ജീവിച്ചിരിപ്പുണ്ടെന്നും അവർ കണ്ടുവെന്നും തന്നോട് വെളിപ്പെടുത്തിയതായി ഇന്ദ്രാണി പറയുന്നു. ഇന്ദ്രാണി സിബിഐക്ക് കത്തെഴുതിയതായി അവരുടെ അഭിഭാഷക സന ഖാൻ സ്ഥിരീകരിച്ചു. എന്നാൽ വിശദാംശങ്ങൾ തങ്ങളുടെ പക്കലില്ലെന്ന് അഭിഭാഷക പറഞ്ഞു. ജാമ്യത്തിനായി അപേക്ഷ സമർപ്പിക്കുമെന്നും സന ഖാൻ കൂട്ടിച്ചേർത്തു. എന്നാൽ ഇന്ദ്രാണിയുടെ പുതിയ അവകാശവാദം അന്വേഷണ സംഘം ഗൗരവത്തിൽ എടുക്കില്ലെന്നാണ് സിബിഐ വൃത്തങ്ങൾ പറയുന്നത്. ഇന്ദ്രാണി മുഖർജി (49) 2015 മുതൽ മുംബൈയിലെ ബൈക്കുള ജയിലിലാണ്. ആദ്യ വിവാഹത്തിലെ മകൾ ഇരുപത്തിയഞ്ചുകാരിയായ…
Read Moreസംസ്ഥാനത്തെ ഒമിക്രോൺ നിരീക്ഷണത്തിൽ വൻ പാളിച്ച! ഒമിക്രോൺ സ്ഥിരീകരിച്ച കോംഗോയിൽനിന്ന് എത്തിയയാൾ വിലക്ക് ലംഘിച്ച് കറങ്ങി; കേരളത്തിൽ ഒമിക്രോൺ ഭീതി
കൊച്ചി: സംസ്ഥാനത്തെ ഒമിക്രോൺ നിരീക്ഷണത്തിൽ വൻ പാളിച്ച. കൊച്ചിയിൽ ഒമിക്രോൺ സ്ഥിരീകരിച്ച കോംഗോയിൽ നിന്നെത്തിയയാൾ സ്വയം നിരീക്ഷണ നിർദേശം ലംഘിച്ചു കറങ്ങി നടന്നു. നിരീക്ഷണ സമയത്ത് ഹോട്ടലുകളിലും റസ്റ്ററന്റുകളിലുമാണ് ഇയാൾ പോയത്. രോഗിക്ക് നിരവധി പേരുമായി സമ്പർക്കമുണ്ടെന്നും സമ്പർക്ക പട്ടിക വിപുലമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കുമെന്നും അധികൃതർ അറിയിച്ചു. കോംഗോ ഹൈറിസ്ക് രാജ്യമല്ലാത്തതിനാൽ സ്വയം നിരീക്ഷണത്തിൽ പോകാൻ അനുവദിക്കുകയായിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം. വെള്ളി, ശനി ദിവസങ്ങളിൽ പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Read Moreലിംഗ സമത്വ യൂണിഫോം നടപ്പാക്കല്‍; കേരളം മറക്കില്ല, വനിതാ പോലീസിന് പാന്റ്സും ഷർട്ടും നേടിക്കൊടുത്ത വിനയയെ
സീമ മോഹന്‍ലാല്‍കൊച്ചി: സംസ്ഥാനത്ത് ആദ്യമായി ബാലുശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ലിംഗസമത്വ യൂണിഫോം (Gender Neutral Uniform) പദ്ധതി നടപ്പാക്കിയത് കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ്. വസ്ത്രത്തിലെ തുല്യതയെന്ന സന്ദേശം ചര്‍ച്ചയാകുമ്പോള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ താന്‍ നിമിത്തമായ യൂണിഫോം മാറ്റത്തെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുകയാണ് തൃശൂര്‍ വനിത സെല്ലിലെ സബ് ഇന്‍സ്പെക്ടര്‍ എന്‍.എ. വിനയ. പോലീസിലെ ലിംഗനീതിക്കുവേണ്ടി പോരാടിയ വയനാട് സ്വദേശിയായ വിനയയെന്ന ഈ പോലീസ് ഉദ്യോഗസ്ഥയെ മലയാളികള്‍ മറക്കാനിടയില്ല. സാരി അഴിച്ചെടുത്ത സംഭവം സ്ത്രീയെന്ന പരിഗണനയൊന്നും കൂടാതെ ജോലി ചെയ്യാനുള്ള സാഹചര്യത്തിനുവേണ്ടിയായിരുന്നു വിനയയുടെ പോരാട്ടം. അതില്‍ പ്രധാനമായതും വസ്ത്രധാരണം തന്നെയായിരുന്നു. സാരിയുടുത്ത് ചെയ്യാവുന്ന ജോലിയല്ല പോലീസിന്റേത് എന്നവര്‍ വാദിച്ചു. ആ വാദം സമര്‍ഥിക്കാനായി ഉദാഹരണങ്ങളും ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ ആദിവാസി ഗോത്രസഭയുടെ നേതൃത്വത്തില്‍ നടത്തിയ കുടില്‍കെട്ടി സമരത്തില്‍ സമരക്കാരില്‍ ഒരു സ്ത്രീ, വനിത പോലീസുകാരിയുടെ സാരി…
Read Moreആൺ-പെൺ ഭേദം ഇക്കാര്യത്തിലും വേണ്ട..! പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്തും; ബില്ലിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്താനുള്ള ശിപാർശയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പെൺകുട്ടികളുടെ വിവാഹപ്രായം 18-ൽ നിന്ന് 21ആയി വർധിപ്പിക്കാനുള്ള ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽത്തന്നെ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്. ഇപ്പോഴുള്ള നിയമപ്രകാരം പുരുഷന്റെ വിവാഹപ്രായവും 21 ആണ്. വിവാഹപ്രായം ആൺ, പെൺ ഭേദമന്യേ തുല്യമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. 2020-ലെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പെൺകുട്ടികളുടെ വിവാഹപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭയുടെ അംഗീകാരത്തെത്തുടര്‍ന്ന്, 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുമെന്നും സ്പെഷല്‍ മാര്യേജ് ആക്ട് 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തിനിയമങ്ങളിലും ഭേദഗതി കൊണ്ടുവരുമെന്നും സർക്കാർ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
Read Moreസ്വര്‍ണക്കടത്തുകാര്‍ക്ക് ആഘോഷരാവുകള്‍..! പുതിയ തന്ത്രവുമായി സ്വര്‍ണക്കടത്ത് മാഫിയ പറന്നിറങ്ങുന്നു; മേലോട്ടും നോക്കി കസ്റ്റംസ്!
ഇ. അനീഷ് കോഴിക്കോട്: സ്വര്‍ണക്കടത്തിനു കാരിയര്‍മാരായി സ്ത്രീകളെ ഉള്‍പ്പെടെ ഉപേയാഗിച്ചു കൂടുതല്‍ ശക്തമായി സ്വര്‍ണക്കടത്ത് മാഫിയ പറന്നിറങ്ങുന്നു. ക്രിസ്മസ്-പുതുവത്സര രാവുകള്‍ക്കു മാറ്റുകൂട്ടാനുള്ള പദ്ധതികളാണ് നടക്കുന്നതെന്നുമുള്ള വിവരങ്ങള്‍ ലഭിക്കുമ്പോഴും ആള്‍ക്ഷാമവും ‘വേലി തന്നെ വിളവു’ തിന്നതും മൂലം കസ്റ്റംസ് ഉറക്കം നടിക്കേണ്ട അവസ്ഥയാണ്. പെട്ടത് ആറ് ഉദ്യോഗസ്ഥർ!ആറ് ഉദ്യോഗസ്ഥരാണ് സ്വര്ണമാഫിയകള്ക്ക് ഒത്താശ ചെയ്തു, കൃത്യവിലോപം നടത്തുകയും ചെയ്തു എന്ന കുറ്റത്തിനു വീട്ടില്‍ കഴിയുന്നത്. പൊതുവേ ഉദ്യോഗസ്ഥക്ഷാമം മൂലം പൊറുതിമുട്ടുന്ന കസ്റ്റംസിന് ഇതു കൂന്നിന്മേല്കുരുവായി മാറുകയും ചെയ്തു. ഔദ്യോഗിക കണക്കുപേകാരം 40 ഓളം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കുറവാണ് സ്വര്‍ണ കടത്തുകാരുടെ ഇഷ്ട കേന്ദ്രമായ ‘കരിപ്പൂരില്‍’ മാത്രം ഉള്ളത്. ഉള്ളവര്‍ക്കാകട്ടെ അനുബന്ധ ജോലിയുമായി ബന്ധപ്പെട്ട തിരക്കും. ഇതോടെ 24 മണിക്കൂര്‍ നിരീക്ഷണമെന്ന ലക്ഷ്യം പലപ്പോഴും അസ്ഥാനത്താകുകയും ചെയ്യുന്നു. 145 പേര് വേണ്ടിടത്ത് 78 പേരാണ് നിലവില്‍ ഉള്ളത്. സൂപ്രണ്ടുമാരും സസ്പെൻഷനിൽമൂന്ന് കസ്റ്റംസ്…
Read Moreവല്ലാത്ത മാലിന്യപ്പണിയായിപ്പോയല്ലോ സാറോ..! അരിക്കലത്തിലും പ്രഷർകുക്കറിലും ഒളിപ്പിച്ചത് 17 ലക്ഷം; കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം ജില്ലാ എൻവയൺമെന്റൽ എഞ്ചിനിയർ എ.എം. ഹാരീസിന്റെ ഫ്ളാറ്റിൽ നിന്നും 17 ലക്ഷം രൂപ കണ്ടെടുത്തു. വിജിലൻസ് നടത്തിയ പരിശോധനയിൽ പ്രഷർകുക്കറിലും അരിക്കലത്തിലും അടുക്കളയിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. ബുധനാഴ്ചയാണ് ഹാരീസിനെ വിജിലൻസ് അറസ്റ്റ് ചെയ്ത്. ടയര്‍ അനുബന്ധ സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ഇതേ കേസിൽ കൈക്കൂലി ചോദിച്ച മുന്‍ ജില്ലാ ഓഫീസര്‍ ജോസ് മോന് കേസില്‍ രണ്ടാം പ്രതിയാണ്. എൺപത് ലക്ഷം രൂപ വിലവരുന്നതാണ് ഇയാളുടെ ഫ്ളാറ്റ്. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ പതിനെട്ടു ലക്ഷം രൂപയുണ്ട്. തിരുവനന്തപുരത്ത് 2,000 ചതുരശ്ര അടിയുള്ള വീടുണ്ട്. പന്തളത്ത് 33 സെന്റ് സ്ഥലവുമുണ്ടെന്നും വിജിലൻസ് കണ്ടെത്തി. പണം നല്‍കിയില്ലെങ്കില്‍ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പോയി ആത്മഹത്യ…
Read Moreഭാര്യയെ കാണാൻ എത്തിയ ഭർത്താവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; കാമുകിയുടെ ഭർത്താവിനെ കണ്ടപ്പോൾ ഒന്നും ചിന്തിക്കാതെ ചാടിയത് അഞ്ചാം നിലയിൽ നിന്നും; പിന്നെ സംഭവിച്ചത്…
ജയ്പുർ: കാമുകിയുടെ ഭര്‍ത്താവിന്റെ പിടിയില്‍ നിന്നും രക്ഷപെടാന്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടിയ യുവാവ് മരിച്ചു. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ മൊഹ്സിന്‍(29)ആണ് മരിച്ചത്. വിവാഹിതയായ ഒരു യുവതിയുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നു. മൊഹാസിനും യുവതിയും മകളും പ്രതാപ് നഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് താമസിച്ചു വന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവതി മൊഹ്സിനൊപ്പം ജീവിക്കാന്‍ ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഇവരെ തിരികെ ജയ്പൂരിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു. ഞായറാഴ്ച ഇവര്‍ താമസിക്കുന്ന സ്ഥലം മനസിലാക്കിയ ഭര്‍ത്താവ് ഇവിടേക്ക് എത്തി. ഇയാളെ കണ്ടതിന്റെ വെപ്രാളത്തില്‍ രക്ഷപെടാനായാണ് മൊഹ്സിന്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്നും ചാടിയത്. ഗുരുതരമായി പരിക്കേറ്റ മൊഹ്സിനെ യുവതി ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയില്‍ കഴിയുന്നതിനിടെ ഇയാള്‍ മരിക്കുകയായിരുന്നു. നിലവില്‍ യുവതിയും ഭര്‍ത്താവും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.…
Read Moreഓട്ടോ ഡ്രൈവറുടെ കൊലപാതകം; ഉറങ്ങിക്കിടക്കുമ്പോൾ കോടാലിയ്ക്ക് വെട്ടുകയായിരുന്നുവെന്ന് ഭാര്യ; യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉളളതായി സ്ഥിരീകരണമില്ലെന്ന് പോലീസ്
കോട്ടയം : പുതുപ്പള്ളിയിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ച് ഭാര്യ. കോടാലിയ്ക്ക് ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ഭാര്യ റോസന്ന പോലീസിനോട് സമ്മതിച്ചു. ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജോ പി.ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യ കുറ്റസമ്മതം നടത്തിയത്. സാന്പത്തിക പ്രശ്നങ്ങളും , ഭർത്താവ് കുടുംബം നോക്കാതിരുന്നതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഇവർ പൊലീസിന് മൊഴി നൽകി. യുവതിയ്ക്ക് മാനസികാസ്വാസ്ഥ്യം ഉളളതായി സ്ഥിരീകരണമില്ലെന്ന് പോലീസ് അറിയിച്ചു. ഓട്ടോ ഡ്രൈവറായ പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടിൽ സിജി(49) ആണ് കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന മകനൊപ്പം കൃത്യത്തിന് ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു. ഇവരെ പിന്നീട് പൊലീസ് സംഘം മണർകാട് നിന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ കുറ്റസമ്മതം നടത്തിയത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ പുതുപ്പള്ളി പയ്യപ്പാടി വാഴച്ചിറ ഭാഗത്തെ വിട്ടിലായിരുന്നു സംഭവങ്ങൾ.കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്…
Read Moreകൊച്ചിയിലെ ലഹരിമാഫിയ സംഘത്തിന്റെ പിന്നില്‍ കളിക്കുന്നത് ലങ്കയിലെ തമിഴ്പുലികള്‍ ? സുസ്മിത ടീച്ചര്‍ ആള് ചെറിയ പുള്ളിയല്ല…
കൊച്ചിയിലെ ലഹരിമാഫിയയുടെ പിന്നിലുള്ള ശക്തികേന്ദ്രം തമിഴ്പുലികളാണോയെന്ന സംശയം ഉയരുന്നു.കാക്കനാട് എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്കു കൃത്രിമ ലഹരി വസ്തുക്കള്‍ കൈമാറിയതു ശ്രീലങ്കന്‍ വംശജരായ രണ്ടുപേരായിരുന്നു. ഇതാണ് അന്വേഷണത്തിന്റെ മുന തമിഴ്പുലികളിലേക്ക് എത്തിക്കുന്നത്. ചെന്നൈ, പോണ്ടിച്ചേരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കു കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ ഇടപാടുകാരുണ്ട്. ചെന്നൈയില്‍ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയിലാണു ഇവര്‍ താമസിക്കുന്നത്. വര്‍ഷങ്ങളായി തമിഴ്നാട്ടില്‍ താമസിക്കുന്ന ഇരുവരുടെയും ഭാര്യമാര്‍ തമിഴ്നാട്ടുകാരാണെന്നും എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ താമസസ്ഥലം അടഞ്ഞു കിടക്കുകയാണിപ്പോള്‍. 40-45 വയസിനിടയില്‍ പ്രായമുള്ള ഇവരെ കണ്ടെത്തുന്നതിനു ചെന്നൈ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ സഹായം തേടിയിരിക്കുകയാണ്. ഇവര്‍ക്ക് തമിഴ് പുലികളുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. വിദേശത്തുനിന്നു ചെന്നൈ വിമാനത്താവളത്തിലൂടെയും തുറമുഖത്തിലൂടെയുമാണ് എം.ഡി.എം.എ. പോലുള്ള ലഹരിമരുന്നുകള്‍ എത്തിക്കുന്നത്. ചെന്നൈയില്‍ നിന്നു മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു ഹാഷിഷ് ഓയില്‍ കടത്തുന്നുണ്ട്. ഇതിനെല്ലാം പിന്നില്‍ പുലികളുടെ ഇടപെടലാണെന്നാണ്…
Read More