കോവിഡ് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ കേരളം വരുത്തിയ വീഴ്ചയെ വിമര്‍ശിച്ച് സുപ്രീം കോടതി. സുപ്രീം കോടതിയില്‍ നല്കിയ കണക്കനുസരിച്ചു ഗുജറാത്ത് സര്‍ക്കാര്‍ 24,000 കുടുംബങ്ങള്‍ക്ക് ഇതുവരെ കോവിഡ് നഷ്ടപരിഹാരം വിതരണം ചെയ്തു. എന്നാല്‍, സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കോവിഡ് മൂലം മരിച്ചത് 10,100 പേര് മാത്രമാണ്. നഷ്ടപരിഹാരം തേടി 40,000 അപേക്ഷകള്‍ ലഭിച്ചുവെന്നാണു ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. അപേക്ഷകരുടെയും നഷ്ടപരിഹാരവിതരണത്തിന്റെയും എണ്ണം കൂടിയതനുസരിച്ച് ഔദ്യോഗിക മരണക്കണക്ക് ഇനിയും വര്‍ധിപ്പിച്ചിട്ടില്ല. ഇതേസമയം കേരളത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ പരിതാപകരമായ അവസ്ഥയാണ് കേരളത്തിലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. ഒരാഴ്ചക്കകം നഷ്ടപരിഹാരത്തിനായി ബന്ധുക്കള്‍ നല്കിയ അപേക്ഷകളിന്മേല് തീര്‍പ്പുകല്‍പ്പിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട് പുതുക്കിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും സംസ്ഥാനത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എം ആര് ഷാ അധ്യക്ഷനായുള്ള ഡിവിഷന്…
Read MoreCategory: Top News
പ്രണയപ്പകയിൽ പൊലിഞ്ഞത് രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷ! ദുരൂഹത ബാക്കിയാക്കി ഫോൺ കോൾ; ഫോൺ വന്നതിന് ശേഷം നന്ദുകുമാർ അസ്വസ്ഥനായിരുന്നു…
കോഴിക്കോട്: ദുരൂഹതകൾ ബാക്കിയാക്കി കൃഷ്ണപ്രിയയ്ക്ക് പിറകെ നന്ദുവും മരണത്തിന് കീഴടങ്ങിയതോടെ പ്രതീക്ഷയറ്റ് രണ്ട് കുടുംബങ്ങൾ. നാലുവർഷമായി സൗഹൃദത്തിലായിരുന്നു നന്ദകുമാറും കൃഷ്ണപ്രിയയും. ഇവരുടെ സൗഹൃദത്തിൽ പെട്ടന്നുണ്ടായ അകൽച്ചയാണ് നന്ദകുമാറിൽ പകയായിമാറിയത്. വെള്ളിയാഴ്ച വീട്ടിലിരിക്കുകയായിരുന്ന നന്ദുകുമാറിന്റെ ഫോണിൽ വന്ന ഒരു കോളാണ് ഈ അനിഷ്ട സംഭവത്തിന് കാരണമായി പറയുന്നത്. ഫോൺ വന്നതിന് ശേഷം നന്ദുകുമാർ അസ്വസ്ഥനായിരുന്നുവെന്നും ബൈക്കുമായി ഇയാൾ കൃഷ്ണപ്രിയയെ കാണാനായി പഞ്ചായത്ത് ഓഫീസിലേക്ക് പോവുകയായിരുന്നുവെന്നുമാണ് കരുതുന്നത്. ഈ യാത്രയിലാണ് കൃഷ്ണപ്രിയയെ അപായപ്പെടുത്താനും സ്വയം മരിക്കാനും തീരുമാനിച്ചത്. നന്ദുകുമാർ കുറച്ചു നാളുകളായി കൃഷ്ണപ്രിയയുടെ പുറക്കെ നടന്ന് ശല്ല്യം ചെയ്യുന്നതായി പറയപ്പെടുന്നു. ഭംഗിയായി ഒരുങ്ങി നടക്കുന്നതിനെതിനും മറ്റുള്ളവരെ ഫോൺ ചെയ്യുന്നതിനും ഇയാൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് അനുസരിച്ചില്ലങ്കിൽ നന്ദുകുമാർ അക്രമസക്തനായി മാറും. പെൺകുട്ടിയെ ഫോണിൽ വിളിച്ച് തെറിപറയാനും മാനസികമായി ഉപദ്രവിക്കാനും തുടങ്ങി. കൃഷ്ണ പ്രിയയുടെ വീട്ടിലെത്തി അച്ഛനെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. കൃഷ്പ്രിയയുടെ…
Read Moreഇങ്ങനെയുമുണ്ടോ ആർത്തി! അരിപ്പാത്രത്തിൽ വരെ കൈക്കൂലി നിറച്ചവരുടെ പണി പോയേക്കും; പുറത്തുവരുന്ന സമ്പത്തിന്റെ കണക്കുകള്‍ കേട്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി
കോട്ടയം: കൈക്കൂലി വാങ്ങി കോടികൾ സ്വരുക്കൂട്ടിയ മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനിയർമാർക്കെതിരേ വിജിലൻസ് നടപടി കടുപ്പിക്കുന്നു. ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിക്കുന്ന തരത്തിലാണ് ഇവരുടെ സന്പത്തിന്റെ കണക്കുകൾ പുറത്തുവരുന്നത്. കൈക്കൂലിയുടെ യഥാർഥ വിവരങ്ങൾ പുറത്തേക്കു വരുന്പോൾ ഇവരുടെ ജോലിയെത്തന്നെ ബാധിക്കുന്ന വിധത്തിൽ വൻ കൈക്കൂലിയുടെ കഥകൾ വ്യക്തമാകുമെന്നാണ് പ്രാഥമിക സൂചന. മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം ജില്ലാ എൻവയണ്‍മെന്റ് എൻജിനിയർ എ.എം. ഹാരീസ്, തിരുവനന്തപുരം മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലെ എൻജിനിയർ ജെ. ജോസ്മോൻ എന്നിവർക്കെതിരെയാണ് പ്രത്യേക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇവർക്കു വരവിൽ കവിഞ്ഞ വൻ സ്വത്ത് സന്പാദ്യമുണ്ടെന്ന് കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഇതോടെ വിജിലൻസിന്റെ സ്പെഷൽ സെല്ലിന് അന്വേഷണം കൈമാറിയേക്കും. അനധികൃത സ്വത്ത് സന്പാദിക്കുന്ന കേസുകൾ അന്വേഷിക്കുന്നതിനായി വിജിലൻസിന് മൂന്നു സ്പെഷൽ യൂണിറ്റുകളാണുള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്ട് എന്നിവിടങ്ങളിലാണ് സ്പെഷൽ യൂണിറ്റുകളുള്ളത്. ഇതിൽ കോട്ടയത്തെ…
Read Moreഗുരുവായൂരിലെ ഥാർ ലേലം തർക്കത്തിലേക്ക്! ലേലം പിടിച്ച അമൽ മുഹമ്മദ് അലിക്ക് വാഹനം കൈമാറുന്നത് പുനരാലോചിക്കേണ്ടി വരുമെന്ന് ദേവസ്വം ബോർഡ് ചെയര്മാന്; കാരണം…
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിന് വഴിപാടായി ലഭിച്ച ഥാർ എസ്യുവി ലേലം തർക്കത്തിലേക്ക്. ലേലം പിടിച്ച എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലിക്ക് വാഹനം കൈമാറുന്നത് പുനരാലോചിക്കേണ്ടി വരുമെന്നാണ് ദേവസ്വം ബോർഡ് ചെയർമാന്റെ പ്രതികരണം. ഇതിന്റെ കാരണം ദേവസ്വം വ്യക്തമാക്കിയിട്ടില്ല. എന്നാൽ ലേലം ഉറപ്പിച്ച ശേഷം വാക്കുമാറ്റുന്നത് ശരിയല്ലെന്ന് വാഹനം സ്വന്തമാക്കിയ അമൽ മുഹമ്മദിന് വേണ്ടി ലേലത്തിൽ പങ്കെടുത്ത സുഭാഷ് പ്രതികരിച്ചു. വാഹനം സ്വന്തമാക്കിയ യുവാവ് വിദേശത്താണ്. പിതാവാണ് ഇയാൾക്കായി വാഹനം സ്വന്തമാക്കാൻ സുഭാഷിനെ നിയോഗിച്ചത്. 21 വയസുകാരനായ മകന് വേണ്ടി 21 ലക്ഷം രൂപ വരെ മുടക്കാൻ തയാറായാണ് പിതാവ് എത്തിയതെങ്കിലും ലേലത്തിന് മറ്റാരും ഇല്ലായിരുന്നു. ഇതോടെയാണ് 15 ലക്ഷം അടിസ്ഥാന വില നിശ്ചയിച്ചിരുന്ന വാഹനം 10,000 രൂപ കൂടി അധികം നൽകി സ്വന്തമാക്കാനായത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ക്ഷേത്രത്തിലെ ദീപസ്തംഭത്തിന് സമീപത്തു വച്ചാണ് വാഹനത്തിന്റെ പരസ്യ…
Read Moreപഞ്ചാബില്‍ അമരീന്ദര്‍-ബിജെപി സഖ്യം ! വിജയം സുനിശ്ചിതമെന്ന് ക്യാപ്റ്റന്‍; ചങ്കിടിപ്പോടെ മറ്റു പാര്‍ട്ടികള്‍…
വരുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. ബിജെപിയുടെ പഞ്ചാബ് ചുമതലക്കാരനും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിങ് ഷെഖാവത്തിനെ ഡല്‍ഹിയിലെത്തി കണ്ട ശേഷമാണ് അമരീന്ദര്‍ സിംഗ് ബിജെപിയുമായുള്ള സഖ്യം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഒന്നിച്ച് പോരാടുമെന്നും വിജയം സുനിശ്ചിതമാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. ഗജേന്ദ്ര സിങ് ഷെഖാവത്തും അമരീന്ദറുമായുള്ള സഖ്യത്തെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് സ്ഥാപകനുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഡല്‍ഹിയിലെ വീട്ടില്‍ സന്ദര്‍ശിച്ചു. പഞ്ചാബിലെ ജനങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കാനാണ് അദ്ദേഹം നിലകൊള്ളുന്നത്. ഈ വിഷയത്തില്‍ അദ്ദേഹവുമായ അഭിപ്രായ വിനിമയം നടത്താന്‍ സാധിച്ചു’ ഷെഖാവത്ത് ട്വീറ്റ് ചെയ്തു. നേരത്തെ ചണ്ഡീഗഡില്‍ വെച്ചും ഇരുവരും കൂടിക്കാഴ്ച…
Read Moreഗുരുവായൂരിലെ വഴിപാട് ഥാർ ഇനി അമൽ മുഹമ്മദിന് സ്വന്തം; 15.10 ലക്ഷം രൂപയും ജിഎസ്ടിയും മുടക്കിയാണ് അമൽ ഥാർ എസ്യുവി ലേലം പിടിച്ചത്
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഥാർ എസ്യുവി എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലി സ്വന്തമാക്കി. 15.10 ലക്ഷം രൂപയും ജിഎസ്ടിയും മുടക്കിയാണ് അമൽ വാഹനം ലേലത്തിൽ പിടിച്ചത്. മഹീന്ദ്ര കമ്പനിയാണ് ഥാർ ക്ഷേത്രത്തിൽ വഴിപാടായി നൽകിയത്. ദീപസ്തംഭത്തിന് സമീപത്തു വച്ചാണ് വാഹനത്തിന്റെ പരസ്യ ലേലം നടന്നത്. ലേലത്തിൽ മറ്റാരും പങ്കെടുക്കാൻ ഉണ്ടായിരുന്നില്ല. 15 ലക്ഷം രൂപയായിരുന്നു വാഹനത്തിന് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. വഴിപാടായി ലഭിച്ച വാഹനം ലേലം ചെയ്യാൻ നേരത്തെ ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു.
Read Moreമൂന്നു ഡോസ് ഫൈസര്‍ വാക്സിനെടുത്തിട്ടും കാര്യമുണ്ടായില്ല ! മുംബൈയില്‍ എത്തിയ യുവാവിന് കോവിഡ്; മൂന്നാം തരംഗ സൂചനകള്‍ ശക്തം…
ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ മൂന്നു ഡോസ് ഫൈസര്‍ വാക്സിന് സ്വീകരിച്ചിട്ടും യുവാവിന് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍ നിന്ന് മുംബൈയിലെത്തിയ 29കാരനാണ് ഒമിക്രോണ്‍ ബാധിതന്. ഇയാള്‍ക്ക് ഒരു തരത്തിലുമുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നവംബര്‍ ഒന്‍പതിന് വിമാനത്താവളത്തില്‍ വച്ചാണ് ടെസ്റ്റ് ചെയ്തത്. ശേഷം സാംപിള്‍ ജീനോം സീക്വന്‍സിങിനായി അയച്ചു. ഇയാളുടെ പ്രൈമറി കോണ്ടാക്ടിലുള്ള രണ്ടു പേരും നെഗറ്റീവാണ്. ഒമിക്രോണ്‍ ബാധിതനെ മുന്‍കരുതലെന്നോണം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ മുംബൈയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 15 ആയി. 13 പേര് ആശുപത്രിയില്‍ നിന്ന് മടങ്ങിയെന്നും ബിഎംസി വ്യക്തമാക്കി.
Read Moreപെങ്കൊച്ചു വയസ്സറിയിച്ചു, ഇനി മറ്റൊന്നും നോക്കാനില്ല ! വിവാഹപ്രായം 21 ആക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഡോ.അനുജ ജോസഫ് പറയുന്നതിങ്ങനെ…
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്നും 21ലേക്ക് ആക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ഒട്ടുമിക്കവരും അനുകൂലിക്കുമ്പോള്‍ ചിലരൊക്കെ എതിര്‍ക്കുന്നുമുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം പ്രശംസനീയമാണെന്നാണ് ഡോ. അനുജയുടെ അഭിപ്രായം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനുജ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ”പെങ്കൊച്ചു വയസ്സറിയിച്ചു, ഇനി മറ്റൊന്നും നോക്കാനില്ല, വിവാഹത്തെ കുറിച്ചു ചിന്തിക്കണമെന്ന ധാരണ വച്ചു പുലര്‍ത്തുന്നവര്‍, ചുറ്റിലുമുള്ള വല്യമ്മമാരുടെ പഴമൊഴിയില്‍ സ്വന്തം ആരോഗ്യം പോയിട്ടു കുടുംബ ജീവിതം നയിക്കാനുള്ള മാനസിക പക്വത തനിക്കു ആയിട്ടുണ്ടോന്നു പോലും നോക്കാതെ വിവാഹത്തിന് സമ്മതം മൂളേണ്ടി വന്നവര്‍, മേല്പ്പറഞ്ഞതൊക്കെ വിശ്വാസത്തിന്റെയും സമൂഹത്തിന്റെയുമൊക്കെ മറ പിടിച്ചു ഇന്നും നമ്മുടെയി നാട്ടില്‍ പിന്തുടരുന്നു. അതിനൊരു മാറ്റം അനിവാര്യമല്ലേ”. അനുജ ചോദിക്കുന്നു. ഡോ.അനുജയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… കഷ്ടിച്ചു ഒരു പതിനേഴു, അല്ലേല്‍ പതിനേഴര വയസ്സ് തികച്ചെന്നു…
Read Moreകെ റെയിലിനെ പാർട്ടി ഓഫീസാക്കി മാറ്റി; ജനറൽ മാനേജർ സ്ഥാനം ജോണ്‍ ബ്രിട്ടാസിന്റെ ഭാര്യയ്ക്ക്; ഈ പദ്ധതി ജനങ്ങൾക്ക് വെള്ളിടിയായി മാറുമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതി അശാസ്ത്രീയമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കെ റെയിലിനെ പാർട്ടി ഓഫീസാക്കി മാറ്റി. പദ്ധതിയുടെ നടത്തിപ്പിന് നിയമനം നടത്തിയിരിക്കുന്നവരെല്ലാം ഇടതുപക്ഷ അനുഭാവികളാണ്. ജോണ്‍ ബ്രിട്ടാസിന്റെ ഭാര്യയെയാണ് ജനറൽ മാനേജർ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. റെയിൽവെയിലെ ജൂനിയർ ഉദ്യോഗസ്ഥ മാത്രമാണ് അവരെന്നും സുധാകരൻ പറഞ്ഞു. കെ റെയിൽ എംഡിയുടെ ഭാര്യവീടാണ് ഓഫീസായി എടുത്തിരിക്കുന്നത്. ആനാവൂർ നാഗപ്പന്റെ സഹോദരനാണ് മറ്റൊരു നിയമനം നൽകിയിരിക്കുന്നത്. ഇടതുമുന്നണിയുടെ ഭാഗമായ സിപിഐ പോലും പദ്ധതിയെ എതിർക്കുന്നു. വികസനം ജനങ്ങൾക്ക് വേണ്ടിയാകണം. ഈ പദ്ധതി ജനങ്ങൾക്ക് വെള്ളിടിയായി മാറും. പാരിസ്ഥിതിക പഠനം പോലും പദ്ധതിക്ക് വേണ്ടി സർക്കാർ നടത്തിയിട്ടില്ല. കക്ഷിരാഷ്ട്രീയ ഭേദമെന്യേ കേരള സമൂഹം പദ്ധതിയുടെ കാര്യത്തിൽ ആശങ്കയിലാണ്. 80 ശതമാനത്തോളം സ്ഥലം ഏറ്റെടുത്ത് കല്ലിട്ടാൽ മാത്രമെ വിദേശവായ്പ ലഭിക്കുകയുള്ളു. വിദേശ വായ്പ ലഭിക്കാനാണ് സർക്കാർ ധൃതി കാണിക്കുന്നത്.…
Read Moreപതിനേഴുകാരി പ്രസവിച്ചു, കാരണക്കാരൻ ബന്ധുവായ യുവാവെന്ന് യുവതി; ഡിഎൻഎ പരിശോധനയിൽ കള്ളം പൊളിഞ്ഞു; ശരിയായ അച്ഛനെ കണ്ട് ഞെട്ടി പോലീസും മാതാവും
ചെന്നൈ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. തേനി ദേവദാനപ്പട്ടി സ്വദേശിയായ 48കാരനാണ് അറസ്റ്റിലായത്. ഡിഎൻഎ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഭാര്യയുമായി വേർപിരിഞ്ഞു താമസിക്കുന്ന 48 കാരന് 19 വയസുള്ള മകനും 17 കാരിയായ മകളുമുണ്ട്. ദിണ്ടിക്കലിൽ അമ്മയ്ക്കൊപ്പമായിരുന്നു അവർ താമസം. ഈവർഷം ഫെബ്രുവരിയിലാണ് പെൺകുട്ടി തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ആൺകുഞ്ഞിനെ പ്രസവിച്ചത്. ബന്ധുവായ 22കാരൻ തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് പെൺകുട്ടി പരാതി നൽകിയത്. ഇതേത്തുടർന്ന് പോക്സോ നിയമപ്രകാരം യുവാവിനെ തേനി ഓൾ വുമൺ പോലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ യുവാവ് നിരപരാധിത്വം തെളിയിക്കാൻ നടത്തിയ ശ്രമത്തിന് പോലീസും സഹായമായി നിന്നു. ഡിഎൻഎ പരിശോധനയിൽ യുവാവിന്റെ കുഞ്ഞല്ല എന്നു തെളിഞ്ഞതോടെ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ വീണ്ടും അന്വേഷണം തുടങ്ങി. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയെടുത്തപ്പോൾ കഴിഞ്ഞവർഷം ഏതാനും മാസം മകൾ പിതാവിനൊപ്പം താമസിച്ചതായി കണ്ടെത്തി.…
Read More