ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഒ​ന്നാം ക്ലാ​സു​കാ​ര​ന്‍റെ സമ്പാദ്യം; കൈയടിച്ച് പ്രോത്‌സാഹിപ്പിച്ച് അധ്യാപകരും വിദ്യാർഥികളും

വ​ട​ക​ര: ചെ​മ്മ​ര​ത്തൂ​ർ വെ​സ്റ്റ് എ​ൽ​പി സ്കൂ​ൾ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി കെ.​അ​ന​യ് ത​ന്‍റെ സ​ന്പാ​ദ്യ​പെ​ട്ടി​യി​ലെ മു​ഴു​വ​ൻ തു​ക​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി. ഇ​തി​നാ​യി തു​ക പ്ര​ധാ​നാ​ധ്യാ​പി​ക പ​ത്മി​നി കു​ന്ന​ത്തി​നു കൈ​മാ​റി.

മേ​മു​ണ്ട കെ​ട്ടി​ൽ ഷി​ജു​വി​ന്‍റെ​യും പ്ര​ജി​ഷ​യു​ടെ​യും മ​ക​നാ​ണ് അ​ന​യ്. തു​ക എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യ ശേ​ഷം ത​ഹ​സി​ൽ​ദാ​ർ​ക്ക് കൈ​മാ​റു​മെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് പ​റ​ഞ്ഞു.

മേ​മു​ണ്ട ഹ​യ​ർ​സെ​ക്ക​ന്‍ഡറിയു​ടെ ഒ​രു കോ​ടി
വ​ട​ക​ര : പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട നാ​ടി​ന് കൈ​ത്താ​ങ്ങാ​യി മേ​മു​ണ്ട ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ നി​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു കോ​ടി​യോ​ളം രൂ​പ. അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രു​മാ​യി 135 ജീ​വ​ന​ക്കാ​ർ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം സം​ഭാ​വ​ന ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു.

മേ​മു​ണ്ട ഹ​യ​ർ​സെ​ക്ക​ന്‍റ​റി​യി​ലെ ക​ലാ​വി​ഭാ​ഗം ഒ​രു​ക്കു​ന്ന ’പാ​ട്ടു​വ​ണ്ടി ’ വ​ട​ക​ര താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​യാ​ണം ന​ട​ത്തി ദു​രി​താ​ശ്വാ​സ ഫ​ണ്ട് സ​മാ​ഹ​രി​ക്കു​ന്നു​ണ്ട്. ഇ​തും പി.​ടി.​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​രൂ​പി​ക്കു​ന്ന ഫ​ണ്ടും ചേ​ർ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തു​ക ന​ൽ​കും.

ജ​ല അ​തോറി​റ്റി റി​ക്രി​യേ​ഷ​ൻ ക്ല​ബ് അ​ര ല​ക്ഷം ന​ൽ​കി
വ​ട​ക​ര: വാ​ട്ട​ർ അ​തോ​റി​റ്റി സ്റ്റാ​ഫ് റി​ക്ലി​യേ​ഷ​ൻ ക്ല​ബ്ബ് ദുരിതാശ്വാസ നിധിയിലേക്ക് അ​ര ല​ക്ഷം രൂ​പ ന​ൽ​കി. ഓ​ണാ​ഘോ​ഷ​ത്തി​നാ​യി ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് സ​മാ​ഹ​രി​ച്ച തു​ക​യാ​ണി​ത്. എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നി​യ​ർ കെ.​വി​നോ​ദ​ൻ വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫീ​സ് അ​ധി​കൃ​ത​ർ​ക്കു തു​ക കൈ​മാ​റി.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​പി.​ഇ​സ്മാ​യീ​ൽ, സെ​ക്ര​ട്ട​റി ടി.​ര​ഞ്ജി​ത്ത്കു​മാ​ർ, പി.​ദി​നേ​ശ​ൻ, എം.​എം അ​നി​ൽ, കെ.​സ​ന്തോ​ഷ്കു​മാ​ർ, പി.​പ്ര​തീ​ഷ്കു​മാ​ർ, ആ​ർ.​ശ്രീ​ജി​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Related posts