നാട്ടകത്ത് വിദ്യാർഥിനികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തവർക്ക് നേരെ നടന്നത് ക്രൂരമർദ്ദനം;സംഭവത്തിൽ കഞ്ചാവ് സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ

ചി​ങ്ങ​വ​നം: നാ​ട്ട​ക​ത്ത് യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലുപേ​രെ ചി​ങ്ങ​വ​നം പോ​ലീ​സ് ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇവർ ക​ഞ്ചാ​വ് മാ​ഫി​യ സം​ഘ​ത്തി​ലു​ള്ള​വ​രാ​ണ്.

എം​സി റോ​ഡി​ൽ നാ​ട്ട​കം കോ​ള​ജ് ജം​ഗ്ഷ​നി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 11നാ​ണ് ആ​ക്ര​മ​ണ​ം. കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ച്ചു ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ട്ട​കം മ​റി​യ​പ്പ​ള്ളി വ​ട​ക്കേ​ട​ത്ത് രാ​ഹു​ൽ (30), മ​റി​യ​പ്പ​ള്ളി കു​ള​യ്ക്കാ​ട്ട് കെ.​എ​സ്. അ​ർ​ജു​ൻ (24) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

രാ​ഹു​ലും അ​ർ​ജു​നും കോ​ള​ജ് ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യി​രു​ന്ന പ​രി​ശീ​ല​ന ക്ലാ​സി​ൽ എ​ത്തി​യി​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ക​ഞ്ചാ​വ് സം​ഘം ശ​ല്യം ചെ​യ്തി​രു​ന്നു. ഇ​തി​നെ രാ​ഹു​ലും അ​ർ​ജു​നും ചോ​ദ്യം ചെ​യ്തു. ഇ​നി​യും ശ​ല്യം തു​ട​ർ​ന്നാ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന താ​ക്കീ​തും ന​ൽ​കി.

അ​തി​നു ശേ​ഷം ഞാ​യ​റാ​ഴ്ച സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ ഇ​രു​വ​രേ​യും പ​ത്തോ​ളം​പേ​ര​ട​ങ്ങു​ന്ന സം​ഘം ആ​ക്ര​മി​ക്കു​ക​യി​യി​രു​ന്നു. ക​ണ്ണി​ൽ കു​രു​മു​ള​കു സ്പ്രേ ​പ്ര​യോ​ഗി​ച്ച​തി​നു ശേ​ഷം ബി​യ​ർ കു​പ്പി​കൊ​ണ്ട് അ​ടി​ച്ചു വീ​ഴ്ത്തി. റോ​ഡി​ൽ വീ​ണ​തി​നു ശേ​ഷ​വും ക​ന്പി വ​ടി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെടു​ക​യും ചെ​യ്തു.

പ​രി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ന്ന ഇ​രു​വ​രേ​യും ചി​ങ്ങ​വ​നം പോ​ലീ​സാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​ത്. ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ അ​ർ​ജു​നെ ശ​സ്ത്ര​ക്രിയ​യ്ക്കു വി​ധേ​യ​നാ​ക്കി.

Related posts

Leave a Comment