മുഹൂർത്തം 12.55ന് വൃക്ഷ മാംഗല്യം നടന്നു; ആൽമരത്തിനു വേണ്ടി സ്കൂൾ മാനേജർ പഴങ്ങളുടെ രാജ്ഞിയെ താലി കെട്ടി

marriageപൊ​ൻ​കു​ന്നം: ആ​ത്മാ​വ് എ​ന്ന വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ആ​ൽ​മ​ര​വും മാ​വും വി​വാ​ഹി​ത​രാ​യ ച​രി​ത്ര മു​ഹൂ​ർ​ത്ത​ത്തി​നു ചി​റ​ക്ക​ട​വ് ഈ​സ്റ്റ് വെ​ള്ളാ​ള മ​ഹാ​സ​മാ​ജം യു​പി സ്കൂ​ൾ അ​ങ്ക​ണം വേ​ദി​യാ​യി. ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന പ്ര​തീ​കാ​ന്മ​ക വി​വാ​ഹം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.55നും 1.20​നും ഇ​ട​യ്ക്കു​ള്ള ശു​ഭ​മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് ന​ട​ന്ന​ത്. 100 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ആ​ലും മാ​വും ഒ​രേ ചു​വ​ട്ടി​ലാ​ണ് വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​ത്.

സാ​ധാ​ര​ണ വി​വാ​ഹം പോ​ലെ​യു​ള്ള എ​ല്ലാ ച​ട​ങ്ങു​ക​ളും വൃ​ക്ഷ​മാം​ഗ​ല്യ​ത്തി​നും ഒ​രു​ക്കി​യി​രു​ന്നു. ‘ആ​ത്മാ​വി’​ന്റെ വി​വാ​ഹ​ത്തി​നാ​യി പ്ര​ത്യേ​ക ക്ഷ​ണ​ക്ക​ത്തും ത​യാ​റാ​ക്കി ന​ൽ​കി​യി​രു​ന്നു. എ​ത്തി​യ​വ​ർ​ക്കെ​ല്ലാം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ന​ൽ​കി. വി​വാ​ഹ​ത്തി​ന് ടി.​പി. മോ​ഹ​ന​ൻ പി​ള്ള മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ എം.​എ​ൻ. രാ​ജ​ര​ത്നം അ​ര​യാ​ലി​നു വേ​ണ്ടി തേ​ന്മാ​വി​ൽ മ​ഞ്ഞ​ൾ​ച്ച​ര​ടി​ൽ കൊ​രു​ത്ത താ​ലി ചാ​ർ​ത്തി. വി​വാ​ഹ ര​ജി​സ്ട്രേ​ഷ​നും ന​ട​ന്നു.

വ​നം വ​ന്യ​ജീ​വി ബോ​ർ​ഡം​ഗ​വും വ​ന​മി​ത്ര അ​വാ​ർ​ഡ് ജേ​താ​വു​മാ​യ കെ. ​ബി​നു, വൃ​ക്ഷ​പ​രി​സ്‌​ഥി​തി സം​ര​ക്ഷ​ണ​സ​മി​തി സം​സ്‌​ഥാ​ന കോ​ർ​ഡി​നേ​റ്റ​ർ എ​സ്. ബി​ജു, സെ​ക്ര​ട്ട​റി കെ.​ടി. ബാ​ബു, ട്ര​ഷ​റ​ർ കെ.​പി. ഭാ​സ്ക​ര​ൻ പി​ള്ള, ഹെ​ഡ്മാ​സ്റ്റ​ർ എ​ൻ.​പി. ശ്രീ​കു​മാ​ർ, സ്കൂ​ൾ വി​ക​സ​ന​സ​മി​തി ചെ​യ​ർ​മാ​ൻ ടി.​പി. ര​വീ​ന്ദ്ര​ൻ പി​ള്ള എ​ന്നി​വ​ർ വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. ജ​ന​പ്ര​തി​നി​ധി​ക​ളും പി​ടി​എ അം​ഗ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും പ്ര​കൃ​തി​സ്നേ​ഹി​ക​ളും നി​ര​വ​ധി വി​ദേ​ശി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Related posts