എ​ല്ലാ ഇ​ന്ത്യ​ക്കാ​രെ​യും പോ​ലെ ഞാ​നും സൂ​ര്യ​ഗ്ര​ഹ​ണം കാ​ണാ​നു​ള്ള ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു! മേ​ഘ​ങ്ങ​ൾ കാ​ഴ്ച മ​റ​ച്ചു; ലൈ​വ് സ്ട്രീ​മി​ൽ കോ​ഴി​ക്കോ​ട്ടെ സൂ​ര്യ​ഗ്ര​ഹ​ണം ക​ണ്ട് മോ​ദി

ന്യൂ​ഡ​ൽ​ഹി: വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണ​മെ​ന്ന നൂ​റ്റാ​ണ്ടി​ലെ വി​സ്മ​യം മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ക​ണ്ട​ത്. എ​ന്നാ​ൽ മേ​ഘ​ങ്ങ​ൾ കാ​ഴ്ച​മ​റ​ച്ച​തി​നാ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ഗ്ര​ഹ​ണം കാ​ണാ​നാ​യി​ല്ല. ഗ്ര​ഹ​ണം കാ​ണാ​നു​ള്ള പ്ര​ത്യേ​ക ക​ണ്ണ​ട​ക​ൾ അ​ട​ക്കം സ​ജ്ജീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും നി​രാ​ശ​പ്പെ​ടേ​ണ്ടി വ​ന്നു. അ​തി​ലു​ള്ള നി​രാ​ശ മോ​ദി ട്വി​റ്റ​റി​ലൂ​ടെ പ്ര​ക​ടി​പ്പി​ച്ചു.

എ​ല്ലാ ഇ​ന്ത്യ​ക്കാ​രെ​യും പോ​ലെ ഞാ​നും സൂ​ര്യ​ഗ്ര​ഹ​ണം കാ​ണാ​നു​ള്ള ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, മേ​ഘ​ങ്ങ​ൾ മ​റ​ച്ച​തു കാ​ര​ണം സൂ​ര്യ​നെ കാ​ണാ​ൻ സാ​ധി​ച്ചി​ല്ല. പ​ക്ഷേ, കോ​ഴി​ക്കോ​ട്ടെ വ​ല​യ​സൂ​ര്യ​ഗ്ര​ഹ​ണം ലൈ​വ് സ്ട്രീ​മി​ലൂ​ടെ വ്യ​ക്ത​മാ​യി ക​ണ്ടു. മാ​ത്ര​മ​ല്ല, വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണ​ത്തെ​ക്കു​റി​ച്ച് വി​ദ​ഗ്‍​ധ​രു​മാ​യി ച​ർ​ച്ച ചെ​യ്തു വി​ശ​ദ​മാ​യി പ​ഠി​ച്ചെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു.

സൂ​ര്യ​നെ നോ​ക്കി​നി​ൽ​ക്കു​ന്ന​തും വി​ദ​ഗ്ധ​രു​മാ​യി സം​സാ​രി​ക്കു​ന്ന​തു​മാ​യി നി​ര​വ​ധി ചി​ത്ര​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ചു. ഈ ​ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​രു ത​മാ​ശ​യാ​യി പ്ര​ച​രി​ച്ചു തു​ട​ങ്ങി​യെ​ന്ന “ഗ​പ്പി​സ്ഥാ​ൻ റേ​ഡി​യോ’ എ​ന്ന ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ൽ ക​മ​ന്‍റും വ​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യി വ​ള​രെ ന​ന്ദി, എ​ൻ​ജോ​യ്’ എ​ന്ന് മോ​ദി റീ​ട്വീ​റ്റും ചെ​യ്തു.

ഡ​ൽ​ഹി​യി​ൽ രാ​വി​ലെ 8.17ന് ​ദൃ​ശ്യ​മാ​യി തു​ട​ങ്ങി​യ ഗ്ര​ഹ​ണം 10.57 വ​രെ നീ​ണ്ടു നി​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും ഗ്ര​ഹ​ണം ദൃ​ശ്യ​മാ​യി. കേ​ര​ള​ത്തി​ൽ വ​ല​യ​സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​യ​ത് വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലാ​ണ്. മ​റ്റി​ട​ങ്ങ​ളി​ല്‍ ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണ​മാ​യി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ് ചെ​റു​വ​ത്തൂ​ർ 8.04നാ​ണ് ഗ്ര​ഹ​ണം ആ​ദ്യം ദൃ​ശ്യ​മാ​യി തു​ട​ങ്ങി​യ​ത്.

Related posts