പട്ടാപ്പകല്‍ ബസില്‍ പെണ്‍കുട്ടിക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തി യുവാവ് ! ദൃശ്യങ്ങള്‍ കൈയ്യോടെ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് സഹായമഭ്യര്‍ഥിച്ച് പെണ്‍കുട്ടി

കോഴിക്കോട്: പട്ടാപ്പകല്‍ ആളൊഴിഞ്ഞ കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിയുടെ മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തി ഞരമ്പുരോഗിയായ യുവാവ്. കോഴിക്കോട് നിന്ന് അടിവാരത്തേയ്ക്കുള്ള യാത്രയിലാണ് മിനിറ്റുകളോളം നീണ്ടുനില്‍ക്കുന്ന അറപ്പുളവാക്കുന്ന അശ്ലീല ചേഷ്ടകള്‍ പ്രദര്‍ശിപ്പിച്ചത്. യാത്രക്കാരിയായ പെണ്‍കുട്ടി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രതിയെ കണ്ടെത്താന്‍ സഹായിക്കണം എന്നപേക്ഷിച്ചാണ് പോസ്റ്റ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

ഹെല്‍പ്പ് മീ പ്ലീസ്…ഇന്ന് കോഴിക്കോട് നിന്നും അടിവാരത്തേക്ക് ബസില്‍ യാത്രപോകുമ്പോള്‍ എനിക്കുണ്ടായ ഒരു അനുഭവം സീറ്റില്‍ നിന്ന് എണീച്ചു രണ്ട് കൊടുക്കുമ്പോള്‍ തന്നെ ഓടികളഞ്ഞു മാക്‌സിമം ഷെയര്‍ ചെയ്തു ഈ മാന്യനെ തിരിച്ചറിയാന്‍ സഹായിക്കുമോ ഫസ്റ്റ് കമന്റില്‍ കുറച്ചു ഇമേജ് കൂടി ഉണ്ട് സഹായിക്കുമല്ലോ സുഹൃത്തുക്കളെ… ഇങ്ങനെയാണ് പെണ്‍കുട്ടിയുടെ പോസ്റ്റ്. ഇതിനോടകം നിരവധി ആളുകള്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

Related posts