അ​ത്ത​രം ക​ഥാ​പാ​ത്ര​ത്തി​നാ​യി ഏ​റെ​നാ​ളാ​യി ആ​ഗ്ര​ഹി​ച്ചു, പ​ക്ഷേ കി​ട്ടി​യി​ല്ല..! സി​നി​മ​യി​ൽ നി​ന്ന് ബ്രേ​ക്ക് എ​ടു​ക്കാ​നു​ണ്ടാ​യ കാ​ര​ണം തുറന്നുപറഞ്ഞ്‌ ന​ടി​ സി​ജ റോ​സ്

ചു​രു​ങ്ങി​യ ചി​ത്ര​ങ്ങ​ൾ കൊ​ണ്ടു​ത​ന്നെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് സി​ജ റോ​സ്.

നാ​ലു​വ​ർ​ഷ​ത്തോ​ള​മാ​യി സി​നി​മ​യി​ൽ നി​ന്ന് മാ​റി​നി​ന്ന സി​ജ ഇ​പ്പോ​ൾ റോ​യ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ട​ങ്ങി​യെ​ത്തു​ക​യാ​ണ്.

സി​നി​മ​യി​ൽ നി​ന്ന് ബ്രേ​ക്ക് എ​ടു​ക്കാ​നു​ണ്ടാ​യ കാ​ര​ണം പ​റ​യു​ക​യാ​ണ് താ​രം. ക​ഥാ​പാ​ത്രം ചെ​റു​തോ വ​ലു​തോ എ​ന്നു നോ​ക്കാ​റി​ല്ലെ​ന്നും എ​ല്ലാ ക​ഥാ​പാ​ത്ര​വും സി​നി​മ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നാ​ണ് താ​ൻ ക​രു​തു​ന്ന​തെ​ന്നും സി​ജ പ​റ​യു​ന്നു.

ചി​ല സി​നി​മ​യി​ൽ കൂ​ടു​ത​ൽ സീ​നു​ക​ൾ ഉ​ണ്ടാ​വും, തി​യ​റ്റ​റി​ൽ വ​രു​മ്പോ​ൾ പ​ല കാ​ര​ണ​ത്താ​ൽ ആ ​സീ​നു​ക​ൾ ഉ​ണ്ടാ​വി​ല്ല. അ​ങ്ങ​നെ​യും സം​ഭ​വി​ക്കാ​റു​ണ്ടെ​ന്നും ‌ക​ഥാ​പാ​ത്രം ഇ​ഷ്ട​പ്പെ​ട്ടാ​ൽ അ​ഭി​ന​യി​ക്കു​മെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

“അ​ഭി​ന​യ പ്രാ​ധാ​ന്യ​മേ​റി​യ ക​ഥാ​പാ​ത്രം ചെ​യ്യ​ണ​മെ​ന്ന് ഏ​റെ​നാ​ളാ​യി ആ​ഗ്ര​ഹി​ച്ചു. എ​ന്നാ​ൽ ന​ല്ല അ​വ​സ​രം വ​ന്നി​ല്ല. അ​പ്പോ​ൾ ബ്രേ​ക്ക് ആ​വ​ശ്യ​മെ​ന്ന് തോ​ന്നി.

നാ​ലു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യാ​ണ് റോ​യ്. സു​രാ​ജേ​ട്ട​നെ പോ​ലെ ഒ​രു മി​ക​ച്ച ന​ട​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു.’-​സി​ജ റോ​സ് പ​റ​യു​ന്നു.

Related posts

Leave a Comment