വി​ഷ​പ്പാ​മ്പുകളെ പി​ടി​ക്കാ​ൻ ഇ​നി സ്റ്റീ​ഫ​നി​ല്ല! പാ​മ്പിന്‍ വി​ഷ​ത്തി​നു മു​ന്നി​ൽ തോ​ൽ​ക്കാ​തി​രു​ന്ന സ്റ്റീ​ഫ​നെ കീ​ഴ​ട​ക്കി​യ​ത്…

കോ​ത​മം​ഗ​ലം: ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തു​ന്ന വി​ഷ​പ്പാ​പാ​ന്പു​ക​ളെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് സം​ര​ക്ഷ​ണം ന​ൽ​കി​യ മാ​ലി​പ്പാ​റ കൊ​ര​ട്ടി​ക്കു​ന്നേ​ൽ സ്റ്റീ​ഫ​ൻ (63) ഓ​ർ​മ​യാ​യി.

രാ​ജ​വെ​ന്പാ​ല​യോ മൂ​ർ​ഖ​നോ അ​ണ​ലി​യോ എ​ന്നു വേ​ണ്ട ഉ​ഗ്ര​വി​ഷ​മു​ള്ള​തോ ഇ​ല്ലാ​ത്ത​തോ ആ​യ പാ​ന്പു​ക​ളെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ന്ന​തി​ൽ വി​ദ​ഗ്ധ​നാ​യി​രു​ന്നു സ്റ്റീ​ഫ​ൻ.

ഒ​രു​കാ​ല​ത്ത് ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ പാ​ന്പു​ക​ളെ ക​ണ്ടാ​ൽ ആ​ളു​ക​ൾ ആ​ദ്യം അ​ന്വേ​ഷി​ച്ചി​രു​ന്ന​ത് സ്റ്റീ​ഫ​നെ​യാ​യി​രു​ന്നു. ശാ​സ്ത്രീ​യ പ​രി​ശീ​ല​ന​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത സ്റ്റീ​ഫ​ന് അ​സാ​മാ​ന്യ ധൈ​ര്യ​മാ​യി​രു​ന്നു കൈ​മു​ത​ൽ.

രാ​ത്രി​യോ പ​ക​ലോ വ്യ​ത്യാ​സ​മി​ല്ലാ​തെ ഏ​തു​സ​മ​യ​ത്തും പാ​ഞ്ഞെ​ത്തി അ​ദ്ദേ​ഹം ദൗ​ത്യ​മേ​റ്റെ​ടു​ത്തി​രു​ന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പാ​ന്പ് പി​ടി​ത്ത​ത്തി​ന് സ്റ്റീ​ഫ​നെ​യാ​ണ് ഒ​രു​കാ​ല​ത്ത് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.

സ്വ​ന്തം ജീ​വ​ൻ​പോ​ലും അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന് ഉ​റ​പ്പു​ള്ള ഘ​ട്ട​ത്തി​ൽ​പോ​ലും സ്റ്റീ​ഫ​ൻ ജ​ന​ങ്ങ​ളു​ടെ ര​ക്ഷ​യ്ക്കാ​യി മു​ന്നി​ട്ടി​റ​ങ്ങി.

മൂ​ർ​ഖ​ൻ പാ​ന്പു​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ ര​ണ്ടു​ത​വ​ണ വി​ഷ​ദം​ശ​മേ​റ്റി​ട്ടു​ള്ള സ്റ്റീ​ഫ​നെ ഒ​രി​ക്ക​ൽ കോ​ട്ട​യ​ത്തു വ​ച്ച് അ​ണ​ലി​യും ക​ടി​ച്ചു. വ​നം​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു സ്റ്റീ​ഫ​ൻ കോ​ട്ട​യ​ത്തെ​ത്തി​യ​ത്.

ഏ​റെ​നാ​ള​ത്തെ ചി​കി​ത്സ​യി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​ന്ന സ്റ്റീ​ഫ​നെ വ​നം​വ​കു​പ്പ് തി​രി​ഞ്ഞു​നോ​ക്കാ​തി​രു​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു.

അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ ത​ട്ടേ​ക്കാ​ട് റേ​ഞ്ച് ഓ​ഫീ​സി​ന് മു​ന്പി​ൽ നി​രാ​ഹാ​രം കി​ട​ന്നാ​ണ് സ്റ്റീ​ഫ​ൻ പ്ര​തി​ഷേ​ധി​ച്ച​ത്.

പി​ന്നീ​ട് സ്റ്റീ​ഫ​നെ ത​ട്ടേ​ക്കാ​ട് വ​നം​വ​കു​പ്പി​ന്‍റെ താ​ൽ​കാ​ലി​ക വാ​ച്ച​റാ​ക്കി. ത​ട്ടേ​ക്കാ​ട് പ​ക്ഷി സ​ങ്കേ​ത​ത്തി​ലെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ പാ​ന്പു​ക​ളെ​യും മ​റ്റ് ജീ​വി​ക​ളെ​യും പ​രി​പാ​ലി​ക്കു​ന്ന​തി​ൽ സ്റ്റീ​ഫ​ൻ അ​തീ​വ​ത​ൽ​പ​ര​നാ​യി​രു​ന്നു.

പാ​ന്പി​ൻ വി​ഷ​ത്തി​നു മു​ന്നി​ൽ തോ​ൽ​ക്കാ​തി​രു​ന്ന സ്റ്റീ​ഫ​നെ കാ​ൻ​സ​റാ​ണ് ഇ​പ്പോ​ൾ കീ​ഴ​ട​ക്കി​യ​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി രോ​ഗ​തീ​വ്ര​ത​മൂ​ലം കി​ട​പ്പി​ലാ​യി​രു​ന്ന സ്റ്റീ​ഫ​ൻ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി.

Related posts

Leave a Comment