സൂ​ര്യാ​ഘാ​തം; തൊ​ഴി​ൽസ​മ​യ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണമെന്നു ജി​ല്ലാ ക​ള​ക്ട​ർ

പാ​ല​ക്കാ​ട്: സൂ​ര്യാ​ഘാ​തം ഏ​ല്ക്കാ​തി​രി​ക്കാ​ൻ തൊ​ഴി​ൽ​സ​മ​യ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി നി​ർ​ദേ​ശം ന​ല്കി. ആ​രോ​ഗ്യ​ജാ​ഗ്ര​ത 2019 പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന മേ​ധാ​വി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം.

വേ​ന​ൽ​ക്കാ​ല രോ​ഗ​ങ്ങ​ളും പ​ക​ർ​ച്ച​വ്യാ​ധി​ക​ളും ത​ട​യാ​ൻ വീ​ടു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ശു​ചി​ത്വ​പൂ​ർ​ണ​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പു​വ​രു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി​സ​മ​യ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന തൊ​ഴി​ലാ​ളി​ക​ളും തൊ​ഴി​ലു​ട​മ​ക​ളും ഉ​റ​പ്പു​വ​രു​ത്ത​ണം.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ത​ട​യാ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളും ശു​ചി​ത്വ​മി​ഷ​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. സൂ​ര്യാ​ഘാ​തം ഏ​ല്ക്കാ​തി​രി​ക്കാ​ൻ കാ​ലി​ക​ളെ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ കെ​ട്ടു​ന്ന​തും മേ​യാ​ൻ വി​ടു​ന്ന​തും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കേ​ണ്ട​താ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

മ​ഞ്ഞ​പ്പി​ത്തം, വ​യ​റി​ള​ക്കം പ​ട​ർ​ന്നു​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കി​ണ​റു​ക​ളി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ചെ​യ്യ​ണം. പ്ര​ള​യ​കാ​ല​ത്ത് മു​ങ്ങി​പ്പോ​യ കി​ണ​റു​ക​ളി​ൽ മാ​സ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും ക്ലോ​റി​നേ​ഷ​ൻ ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) കെ.​പി റീ​ത്ത അ​റി​യി​ച്ചു.

ഹോ​ട്ട​ലു​ക​ൾ, ത​ട്ടു​ക​ട​ക​ൾ, സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ലെ കാ​ന്‍റീ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ലം ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ഹാ​രം പാ​കം ചെ​യ്യു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ല്കി.

Related posts