അമ്മ വീണ്ടും പൊട്ടിത്തെറിയിലേക്ക് ! ഷൂട്ടിംഗ് നിര്‍ത്തിവച്ച് ‘ മഴവില്ലില്‍’ പങ്കെടുക്കമെന്ന അമ്മയുടെ നിര്‍ദ്ദേശത്തിന് പുല്ലുവില കല്‍പ്പിച്ച് യുവതാരങ്ങള്‍; അണിയറയില്‍ ആസൂത്രിത നീക്കം നടക്കുന്നുവോ ?

താരസംഘടനയായ അമ്മയില്‍ പ്രശ്‌നം വീണ്ടും രൂക്ഷമാവുന്നുവോ ? അമ്മ നടത്തിയ മെഗാഷോ മഴവില്ലില്‍ നിന്നും ഒരു വിഭാഗം യുവതാരങ്ങള്‍ വിട്ടുനിന്നതാണ് സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. മെഗാഷോ നടക്കുന്ന സമയത്ത്. സിനിമ ചിത്രീകരണങ്ങള്‍ നിര്‍ത്തി വയ്ക്കണം എന്നു താരങ്ങക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിരുന്നു. സൂപ്പര്‍സ്റ്റാറുകള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ ഈ നിര്‍ദേശം പാലിക്കുകയും ചെയ്തു. മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കൂടാതെ ആസിഫ് അലി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, അജു വര്‍ഗീസ്, കാളി ദാസന്‍ തുടങ്ങിയ താരങ്ങളും തങ്ങളുടെ തിരക്കുകള്‍ മാറ്റി വച്ച് ഷോയില്‍ പങ്കെടുത്തിരുന്നു. ഇവരൊക്കെയും റീഹേഴ്സല്‍ ക്യാമ്പില്‍ സജീവമായിരുന്നു. എന്നാല്‍ യുവതാരങ്ങളില്‍ പലരും ഈ നിര്‍ദേശങ്ങള്‍ അവഗണിക്കുകയായിരുന്നു. ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കിലായിരുന്ന പ്രമുഖ യുവനടന്റെ അസാന്നിദ്ധ്യം ഷോയില്‍ പ്രകടമായിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായ മറ്റൊരു യുവനടനും കേരളത്തിലുണ്ടായിരുന്നെങ്കിലും ഷോയില്‍ പങ്കെടുത്തില്ല എന്നും വിവരമുണ്ട്. മറ്റു…

Read More

പാര്‍വതിയെ മലയാള സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം ? പാര്‍വതിയ്ക്കും ഗീതു മോഹന്‍ദാസിനുമെതിരേ നടപടിയെടുക്കാനൊരുങ്ങി അമ്മ

അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ മമ്മൂട്ടിയെ വിമര്‍ശിച്ച നടി പാര്‍വതിക്കും ഗീതുമോഹന്‍ദാസിനുമെതിരേ അമ്മ നടപടിക്കൊരുങ്ങുന്നു. പാര്‍വതിയും ഗീതുവും ഉള്‍പ്പെടുന്ന വുമണ്‍ കളക്ടീവ് ഇന്‍ സിനിമയുമായി സഹകരിക്കാന്‍ അമ്മ തയ്യാറാകാത്തതാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് ചിലര്‍ പറയുന്നു. അമ്മ ജനറല്‍ സെക്രട്ടി കൂടിയായ മമ്മൂട്ടിക്കെതിരെയാണ് പാര്‍വതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനുമായി സഹകരിക്കാന്‍ വിരലിലെണ്ണാവുന്ന നടിമാര്‍ മാത്രമേ തയ്യാറായിട്ടുള്ളൂ. അമ്മയെ ഭയന്നിട്ടാണ് മറ്റ് നടിമാര്‍ സഹകരിക്കാത്തതെന്നാണ് വനിതാ സംഘടനാ ഭാരവാഹികള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പാര്‍വതിയെ ഇനി മലയാള സിനിമയില്‍ സഹകരിപ്പിക്കാതിരിക്കാനാണ് നീക്കം. പാര്‍വതിയെ അധികം സിനിമകളില്‍ സഹകരിപ്പിക്കാതിരിക്കാന്‍ നിര്‍മാതാക്കളും സംവിധായകരും താരങ്ങളും ഉള്‍പ്പെടുന്ന വന്‍വിഭാഗം തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവ് കൂടിയായ സംവിധായകന്‍ രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ദുല്‍ഖര്‍ സല്‍മാനും സഹകരിച്ചേക്കില്ലെന്നാണ് സൂചനകള്‍. മമ്മൂട്ടിയെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാന്‍…

Read More

ഇന്നസെന്റ് അമ്മയുടെ പടിയിറങ്ങുന്നു ! തന്നേക്കാള്‍ യോഗ്യതയുള്ളവര്‍ ഉള്ളപ്പോള്‍ താനെന്തിന് പ്രസിഡന്റായി തുടരണമെന്ന് ഇന്നസെന്റ്

ന്യൂഡല്‍ഹി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റാകാന്‍ ഇനിയില്ലെന്ന് നടനും എംപിയുമായ ഇന്നസെന്റ്. അടുത്ത വര്‍ഷം ജൂണില്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്നും അദ്ദേഹം അറിയിച്ചു. വീണ്ടും മത്സരിക്കാനില്ലെന്നും പ്രസിഡന്റാകാന്‍ തന്നേക്കാള്‍ യോഗ്യതയുള്ളവര്‍ അമ്മയിലുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.  

Read More

ദിലീപിനെ മെരുക്കാന്‍ മോഹന്‍ലാലിനും കഴിഞ്ഞില്ല; എട്ടിലും എഴിലും അടുക്കാതെ പൃഥിയും കൂട്ടരും; ഒന്നു മിണ്ടാതെ മറ്റു ചില പ്രമുഖര്‍; താര സംഘടനയുടെ അവസാനം അടുത്തിരിക്കുന്നുവോ ?

കൊച്ചി: താര സംഘടനയായ അമ്മയിലെ പോര് മുറുകുന്നു. മോഹന്‍ലാല്‍ നടത്തിയ ഒത്തു തീര്‍പ്പു ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്നാണ് വിവരം. താരസംഘടനയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ദിലീപ് തയ്യാറായതു പോലുമില്ല.ദിലീപിനെ കുറ്റവിമുക്തരാക്കാനുള്ള നീക്കത്തില്‍ പൃഥിയും കൂട്ടരും അതൃപ്തരാണ്. ഈ സാഹചര്യത്തില്‍ അമ്മയുടെ യോഗം അനന്തമായി നീളാനാണ് സാധ്യത. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പോലും ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടുന്നില്ല. നടി ആക്രമിക്കപ്പെട്ടപ്പോള്‍ തുടങ്ങിയ കോലാഹലങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഒരു വിഭാഗം ദിലീപ് കുറ്റക്കാരനല്ലെന്ന് പ്രഖ്യാപിച്ചതോടെ പൃഥിരാജിന്റെ നേതൃത്വത്തില്‍ മറുചേരി രൂപപ്പെടുകയായിരുന്നു. ഇവരുടെ സമ്മര്‍ദ്ദ ഫലമായി ദിലീപിനെ സംഘടനയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തനിക്ക് അമ്മയുമായി ബന്ധമില്ലെന്നാണ് ദിലീപ് പറയുന്നത്. അതുകൊണ്ട് തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറാവുന്നതുമില്ല. എന്നാല്‍ ദിലീപിനെ അനുകൂലിക്കുന്നവരാണ് സംഘടനയില്‍ ഭൂരിഭാഗവും. അവര്‍ ദിലീപിനെ പുറത്താക്കിയ നടപടിയെ അംഗീകരിക്കുന്നുമില്ല. അമ്മയുടെ യോഗം ചേര്‍ന്നാല്‍ ചേരിതിരിവ് ശക്തമാകും. ഇത്…

Read More

ദിലീപ് തല്‍ക്കാലം അമ്മയിലേക്ക്‌ ഇല്ല; തിരക്കിനിടയിലും എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാന്‍ മോഹന്‍ലാല്‍; നവംബര്‍ രണ്ടാം വാരത്തില്‍ ചേരുന്ന അമ്മയുടെ അടുത്ത യോഗം നിര്‍ണായകം

കൊച്ചി: അമ്മയിലേക്ക് ഉടനൊന്നും ദിലീപ് മടങ്ങിയെത്തില്ലെന്നു സൂചന. ദിലീപിനെ പുറത്താക്കിയ തീരുമാനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇപ്പോഴും പഞ്ഞമില്ല. പൃഥിരാജിനു വേണ്ടിയാണ് ദിലീപിനെ പുറത്താക്കിയതെന്ന വിമര്‍ശനം ഗണേഷ് കുമാര്‍ ഉയര്‍ത്തിയിരുന്നു. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും ദിലീപിനൊപ്പമാണ്. ദിലീപ് അനുകൂലികളും മറുവിഭാഗവും തമ്മിലുള്ള പോര് തുടരുകയാണ്. കുറ്റവിമുക്തനാക്കപ്പെട്ടതിനു ശേഷം മാത്രം അമ്മയില്‍ തിരിച്ചെത്തിയാല്‍ മതിയെന്ന നിലപാടിലാണ് ദിലീപ്. കോടതി നടപടികളെപ്പോലും ബാധിക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊണ്ടുപോകരുതെന്ന് ദിലീപ് തന്നെ അനുകൂലിക്കുന്നവരോടു പറഞ്ഞിട്ടുണ്ട്. ദിലീപിനെ പുറത്താക്കിയ വിഷയത്തില്‍ മമ്മൂട്ടിയ്‌ക്കെതിരേ കരുക്കള്‍ നീക്കാനാണ് ഗണേഷിന്റെ ശ്രമം. അക്രമത്തിനിരയായ നടിയെ അപമാനിക്കുന്ന തരത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പൃഥിരാജും മഞ്ജു വാര്യരും അസ്വസ്ഥരാണ്. അതുകൊണ്ട് തന്നെ അമ്മയുമായി സഹകരിക്കണോ എന്ന സംശയം അവര്‍ പുലര്‍ത്തുന്നു. എന്നാല്‍ ദിലീപ് യോഗത്തിനെത്താത്ത സ്ഥിതിക്ക് പൃഥ്വി എത്തുമെന്നാണ് സൂചന. ദിലീപെത്തില്ലെന്നും അമ്മയുമായി സഹകരിക്കണമെന്നും പൃഥ്വിയോട് മുതിര്‍ന്ന നടന്മാര്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.…

Read More

അമ്മ പിളര്‍പ്പിലേക്ക് ! ചാനലുകളെ വെറുപ്പിച്ചത് തിരിച്ചടിയായെന്ന് തുറന്നു സമ്മതിച്ച് യുവതാരങ്ങള്‍; മുതിര്‍ന്ന താരങ്ങള്‍ക്കെതിരേ അമ്മയില്‍ നടക്കുന്ന നീക്കങ്ങള്‍ ഇങ്ങനെ…

  മലയാള സിനിമാ സംഘടനയായ അമ്മ പിളര്‍പ്പിലേക്കെന്ന് സൂചന. ഓണച്ചിത്രങ്ങളെ പൊളിച്ചടുക്കിയത് മാധ്യമങ്ങളാണെന്ന് സിനിമാക്കാര്‍ക്കിടയില്‍ അടക്കം പറച്ചിലുണ്ട്. സിനിമയുടെ വിജയത്തിന് മാധ്യമങ്ങള്‍ പലപ്പോഴും നിര്‍ണായക പങ്കു വഹിച്ചിരുന്നു. എന്നാല്‍ ദിലീപ് വിഷയം എല്ലാം കുഴച്ചുമറിച്ചു. ഓണക്കാലത്ത് ചാനലുകളില്‍ പോകണ്ടെന്ന തീരുമാനം എടുത്തതും തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് യുവതാരങ്ങള്‍ എത്തിനില്‍ക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ക്ക് ഇനിയൊന്നും നോക്കാനില്ല. എന്നാല്‍ തങ്ങള്‍ അങ്ങനെയല്ലെന്നാണ് യുവതാരങ്ങളുടെ അഭിപ്രായം. ഇന്ന് ആളുകള്‍ റിവ്യു നോക്കിയാണ് പടത്തിന് കയറുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഭൂരിഭാഗവും മനപൂര്‍വം മോശം റിവ്യു എഴുതിവിട്ടതോടെ സിനിമ കാണാന്‍ തീയറ്ററില്‍ പ്രതീക്ഷിച്ച ആളെത്തിയില്ല. ഇത് വലിയ തിരിച്ചടിയായെന്നും യുവതാരങ്ങള്‍ പറയുന്നു. അതിനാല്‍ തന്നെ മാധ്യമങ്ങളോടുള്ള അമ്മയുടെ നയം മാറ്റണമെന്നും അഭിപ്രായമുയരുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലാകുന്നത്. അന്നു മുതല്‍ അമ്മയില്‍ ഭിന്നത തുടങ്ങി. തുടര്‍ന്ന അമ്മയില്‍ നിന്നും അനുബന്ധ…

Read More

അമ്മയില്ലെങ്കിലും കുഴപ്പമില്ലെന്ന് പൃഥിരാജ്; താന്‍ ഒഴിഞ്ഞു പോയതിനു ശേഷം ദിലീപിനെ പുറത്താക്കിക്കോളൂ എന്ന് ഇന്നസെന്റ്; അനധികൃത സ്വത്തുവിവരങ്ങള്‍ ദിലീപ് തുറന്നു പറയുമോയെന്ന ഭീതിയില്‍ താരങ്ങള്‍; അമ്മയുടെ മരണം ആസന്നമായിരിക്കുന്നുവോ ?

  കൊച്ചി: നടന്‍ ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവന നടത്തിയത് അവൈലബിള്‍ എക്‌സിക്യൂട്ടീവാണ്. അതിനു ശേഷം ഉടന്‍ എക്‌സിക്യൂട്ടീവ് യോഗം ചേരുമെന്നും ദിലീപിന്റെ പുറത്താക്കല്‍ തീരുമാനത്തിന് ഉടന്‍ അംഗീകാരം നല്‍കുമെന്നും മമ്മൂട്ടി അറിയിച്ചിരുന്നു. എന്നാല്‍ സംഭവം നടന്ന് രണ്ടു മാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. ദിലീപിനെ പുറത്താക്കാന്‍ താരങ്ങള്‍ പേടിക്കുന്നു എന്ന സൂചനയാണ് ഇതില്‍ നിന്നും ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി ‘അമ്മ’യുടെ യോഗങ്ങള്‍ ഉണ്ടാകില്ല. താര സംഘടനയില്ലാതെ തന്നെ മുന്നോട്ടു പോകാന്‍ മുതിര്‍ന്ന നടന്മാര്‍ തീരുമാനിച്ചതായാണ് സൂചന. ദിലീപിനെ ഉള്‍ക്കൊണ്ടാലും ഇല്ലെങ്കിലും സംഘടന പിളരും. താരങ്ങള്‍ രണ്ട് ചേരിയിലായെന്ന പേരു ദോഷം ഒഴിവാക്കാനാണ് നീക്കം. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് അടക്കമുള്ളവര്‍ വിഷയത്തില്‍ ഒളിച്ചു കളി തുടരുകയാണ്. ദിലീപിനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് ഇന്നസെന്റ്. അമ്മ നിര്‍മിച്ച സിനിമയായ ട്വന്റിട്വന്റിയിലൂടെ ദിലീപിന്റെ കീശയില്‍ വീണത്…

Read More

പൃഥിരാജിനെയും രമ്യാ നമ്പീശനെയും സിനിമയില്‍ നിന്നു പുറത്താക്കാന്‍ അമ്മയില്‍ പടയൊരുക്കം ; ദിലീപിനെ പുറത്താക്കാന്‍ സൂപ്പര്‍ താരങ്ങളെ ഭീഷണിപ്പെടുത്തിയത് ഇവരെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ നിലപാടുമായി നിലയുറപ്പിച്ച പൃഥിരാജിനും രമ്യാനമ്പീശനുമെതിരേ അമ്മയില്‍ പടയൊരുക്കം. ദിലീപിനെ ”അമ്മയില്‍” നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എക്‌സിക്യുട്ടീവ് യോഗത്തില്‍ നേതൃത്വത്തെ ഭീഷണിപ്പെടുത്തിയതിനാണ് നടപടി. പൃഥിയെയും രമ്യയെയും മലയാളസിനിമയില്‍ നിന്നും പടിയടച്ചു പിണ്ഡം വയ്ക്കാനാണ് പ്രമുഖരുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. പൃഥ്വിരാജ്, രമ്യാ നമ്പീശന്റെയും ആസിഫ് അലിയുടെയും പിന്തുണയോടെ യോഗത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും മുതിര്‍ന്ന നടന്മാരെ വരെ സമ്മര്‍ദ്ദത്തിലാക്കി ഭീഷണിപ്പെടുത്തി തീരുമാനം എടുപ്പിക്കുകയും ചെയ്തുവെന്നതാണ് പരാതി. പുറത്ത് മാധ്യമങ്ങളെ വല്ലതും കിട്ടുമെന്ന പ്രതീക്ഷയില്‍ നിര്‍ത്തി, അകത്ത് ഇതുപറഞ്ഞ് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വരെ ഭീഷണിപ്പെടുത്തിയാണ് യുവതാരങ്ങള്‍ തിടുക്കപ്പെട്ട് ദിലീപിനെ പുറത്താക്കിയതെന്നാണ് ആക്ഷേപം. ഇതേ തുടര്‍ന്ന് ആസിഫ് അലി അദ്ദേഹത്തിന്റെ പതിവ് സ്വഭാവം അനുസരിച്ച് പിറ്റേ ദിവസം നിലപാട് തിരുത്തി, ദിലീപിനനുകൂലമായ പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇതേപോലെ നിലപാട് തിരുത്താന്‍ പൃഥിരാജിനോടും രമ്യാനമ്പീശനോടും ആവശ്യപ്പെട്ടവര്‍ക്ക് മുഖമടച്ചുള്ള…

Read More

നിങ്ങള്‍ കാറില്‍ കയറിയിരുന്നാല്‍ മതി, ആരോടും ഒന്നും പറയേണ്ട, സുനിയേപ്പോലെ ദ്രോഹിക്കാതെ അയാള്‍ എല്ലാ ….നല്‍കും, അമ്മയുടെ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ കോഴിക്കോട്ടുകാരിയായ നടിയെ അപമാനിച്ച് നടനും കൂട്ടാളിയും

കൊച്ചിയില്‍ നടിക്കെതിരേ അതിക്രമം വലിയ പ്രകമ്പനം സൃഷ്ടിച്ചിട്ടും മലയാള സിനിമയില്‍ കാര്യങ്ങള്‍ പഴയതുപോലെ തന്നെ. ഒരു സിനിമവാരികയിലാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത വന്നിരിക്കുന്നത്. താരസംഘടനയായ അമ്മയുടെ കഴിഞ്ഞ മീറ്റിംഗിനിടെയാണ് കോഴിക്കോട്ടുകാരിയായ നടിക്കു വലിയ അപമാനം നേരിടേണ്ടിവന്നത്. രണ്ടു നടന്മാര്‍ തന്നെ അപമാനിച്ചെന്ന പരാതിയാണ് അവര്‍ പറഞ്ഞിരിക്കുന്നത്. സിനിമവാരികയില്‍ വന്ന റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍-ഞങ്ങള്‍ നാലഞ്ചുപേര്‍ അമ്മയുടെ മീറ്റിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കൊച്ചിയിലെ സംഭവവികാസങ്ങളില്‍ ശ്രദ്ധേയരായ രണ്ടു നടന്മാര്‍ ഞങ്ങള്‍ക്കരുകില്‍ കാര്‍ നിര്‍ത്തി പരിഹാസത്തോടെ പറയുകയുണ്ടായി. ഒരുത്തി ഇപ്പോഴും പള്‍സര്‍ സുനി പള്‍സര്‍ സുനി എന്നാണ് ഊണിലും ഉറക്കത്തിലും വിളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഒരു കാര്‍ ഇപ്പോള്‍ വരും. ഡ്രൈവര്‍ സുന്ദരനാണ്. നിങ്ങള്‍ കാറില്‍ കയറിയിരുന്നാല്‍ മതി. ആരോടും ഒന്നും പറയേണ്ട. പള്‍സര്‍ സുനിയേപ്പോലെ ദ്രോഹിക്കാതെ അയാള്‍ എല്ലാ സുഖങ്ങളും നല്‍കും. ഇങ്ങനെ പറഞ്ഞു ചിരിച്ചുകൊണ്ട് തോളത്തു കൈയിട്ട് ആ നടന്മാര്‍…

Read More

അച്ഛനെ പുറത്താക്കിയ സംഘടന പിടിച്ചെടുക്കും; താരങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ ആലോചന; രണ്ടും കല്‍പ്പിച്ച് പൃഥിരാജ്; ‘അമ്മ’ പിടിച്ചെടുക്കാന്‍ പടയൊരുക്കവുമായി വനിതാ കൂട്ടായ്മയും

ഒരു കാലത്ത് മലയാള സിനിമയിലെ ക്ഷുഭിത യൗവ്വനത്തിന്റെ പ്രതീകമായിരുന്നു സുകുമാരന്‍. ഇന്നത്തെ പല സൂപ്പര്‍താരങ്ങള്‍ക്കും വഴികാട്ടിയായിരുന്ന നടന്‍. എന്നാല്‍ താരങ്ങള്‍ ചേര്‍ന്ന് അമ്മ എന്ന സിനിമാ സംഘടന രൂപീകരിച്ചപ്പോള്‍ സുകുമാരന്റെ സ്ഥാനം പടിയ്ക്കു പുറത്തായിരുന്നു. സിനിമാരംഗത്തെ ചില പരാമര്‍ശങ്ങളുടെ പേരില്‍ മൂന്നുവര്‍ഷത്തിലേറെക്കാലമാണ് സുകുമാരന്‍ സിനിമയില്ലാതെ വീട്ടിലിരുന്നത്. സ്വന്തക്കാരെന്നു വിശ്വസിച്ചവര്‍ പോലും തിരഞ്ഞു നോക്കാഞ്ഞത് സുകുമാരനെ മാനസികമായി തകര്‍ത്തു. ഈ വിലക്ക് നിലവിലിരിക്കുമ്പോഴാണ് ബൈജു കൊട്ടാരക്കര ബോക്‌സര്‍ എന്ന സിനിമയിലേക്ക്് സുകുമാരനെ ക്ഷണിക്കുന്നത്. സംഘടനയുടെ വിലക്കുള്ളതിനാല്‍ ഇത് സാഹസികമായിരിക്കുമെന്ന് സുകുമാരന്‍ ബൈജുവിനെ ഓര്‍മിപ്പിക്കുകയും ചെയ്തു. സുകുമാരനെ വച്ച് പടംപിടിച്ചാല്‍ റിലീസിന് തീയറ്റര്‍ കിട്ടില്ലെന്നു ചിലര്‍ ബൈജുവിനെ ഭീഷണിപ്പെടുത്തുകപോലുമുണ്ടായി. എന്നാല്‍ സിനിമയുമായി മുമ്പോട്ടു പോകാന്‍ തീരുമാനിച്ച ബൈജു ഷൂട്ടിംഗ് തുടങ്ങിയ അന്നു തന്നെ സംഘടനയുടെ ശക്തി എന്താണെന്നറിഞ്ഞു. ഒറ്റയൊരാള്‍ ലൊക്കേഷനില്‍ എത്തിയില്ല. മുന്നു നാലു ദിവസം കഴിഞ്ഞിട്ടും സ്ഥിതിഗതികള്‍ മാറാഞ്ഞതിനാല്‍…

Read More