സൂര്യയും കാര്‍ത്തിയും കൂടി നല്‍കുന്നത് 25 ലക്ഷം; കമല്‍ ഹാസനും 25 ലക്ഷം നല്‍കും; കോടികള്‍ ഇട്ട് പന്താടുന്ന അമ്മ നല്‍കുന്നത് വെറും പത്തുലക്ഷം; താരസംഘടനയെ കൊന്നു കൊലവിളിച്ച് സോഷ്യല്‍ മീഡിയ…

തിരുവനന്തപുരം: മഴ സംഹാരതാണ്ടവമാടിയ കേരളത്തിന് സഹായവുമായി തമിഴ്‌സിനിമാ താരങ്ങളും രംഗത്ത്. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നല്‍കിയപ്പോള്‍ സഹോദരങ്ങളും തമിഴ് നടന്മാരുമായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ കൈമാറുമെന്ന് അറിയിച്ചു. വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. തമിഴ് സിനിമ ലോകത്ത് നിന്നും സഹായം എത്തുമ്പോള്‍ മലയാള താര സംഘടനയായ അമ്മ നല്‍കിയത് പത്ത് ലക്ഷം രൂപയാണെന്നാണ് വിവരം. കോടികള്‍ പ്രതിഫലം വാങ്ങുന്നവരടക്കം സംഘടനയില്‍ ഉണ്ടായിട്ടും 10 ലക്ഷം രൂപമാത്രം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ അമ്മയുടെ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്. തമനിഴ് നടന്മാര്‍ ഇത്രയും തുക സംഭാവന നല്‍കുമ്പോള്‍ അമ്മയുടെ നടപടി തീരെ അംഗീകരിക്കാനാവില്ലെന്നാണ് പലരും പറയുന്നത്. മഴക്കെടുതി നേരിടാന്‍ പൊതുജനങ്ങളുടെ സഹായം…

Read More

അമ്മയുടെ യോഗത്തില്‍ പ്രമുഖ നടന്മാരുടെ വാക്കേറ്റം കയ്യാങ്കളി വരെയെത്തി ! ഒടുവില്‍ പ്രശ്‌നം പരിഹരിച്ചത് മോഹന്‍ലാലിന്റെ ഇടപെടല്‍; താന്‍ ചതിക്കപ്പെട്ടെന്ന് ഹണിറോസ്

കൊച്ചി: അമ്മയുടെ യോഗത്തില്‍ പ്രമുഖ നടന്മാരുടെ വാക്കേറ്റം അടിപൊട്ടുന്നതു വരെയെത്തിയതായി വിവരം. പ്രസിഡന്റ് മോഹന്‍ലാല്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചതെന്നും സൂചനയുണ്ട്. സംഘടനയുടെ നിര്‍ദേശപ്രകാരം കേസില്‍ നടിയ്ക്കൊപ്പം കക്ഷിചേരാന്‍ മുന്നോട്ട് വന്ന നടി ഹണിറോസ് താന്‍ അപമാനിക്കപ്പെടുകയും ചതിക്കപ്പെട്ടെന്ന് ആരോപണം ഉയര്‍ത്തുകയും ചെയ്തു. നേരത്തേ തന്നെ സംഘടന വിലക്കിയ സംവിധായകരുടെ പട്ടികയിലുള്ള പ്രമുഖന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ മുകേഷ് തനിക്കിട്ട് പാരവെച്ചെന്ന ഷമ്മിതിലകന്റെ ആരോപണമാണ് യോഗത്തെ കലുഷിതമാക്കി മാറ്റിയത്. ഇതിലൂടെ തനിക്ക് ലക്ഷങ്ങള്‍ നഷ്ടമുണ്ടായെന്നും ഷമ്മിതിലകന്‍ പരസ്യമായി ആക്ഷേപിച്ചതിന് ഷമ്മിയെയും തിലകനെയും ചേര്‍ത്ത് മുകേഷ് പറഞ്ഞ തമാശ അതിരുവിടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കലശലായ വാക്കേറ്റമുണ്ടായെന്നും അടിപൊട്ടുന്നതിനു മുമ്പ് മോഹന്‍ലാല്‍ ഇടപെട്ട് പ്രശ്‌നം തീര്‍ക്കുകയായിരുന്നുവെന്നുമാണ് പുറത്തു വരുന്ന വിവരങ്ങള്‍. അമ്മയുമായി തിലകനുണ്ടായിരുന്ന അഭിപ്രായ ഭിന്നത പറഞ്ഞു തീര്‍ക്കാനായിരുന്നു ഇന്നലെ ഷമ്മിതിലകനെ യോഗത്തിലേക്ക് വിളിച്ചു വരുത്തിയത്. വിനയന്റെ ചിത്രത്തില്‍…

Read More

അമ്മയിലെ വനിതാ അംഗങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ ! എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ രാജി വയ്ക്കുമെന്നും അമ്മ പ്രസിഡന്റ്

കൊച്ചി: അമ്മയിലെ വനിത അംഗങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവമെന്നു പ്രസിഡന്റ് മോഹന്‍ലാല്‍. രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരുമായി നിര്‍വാഹക സമിതിയോഗത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് പരമാവധി ശ്രമിക്കുന്നത്. അതു സാധിച്ചില്ലെങ്കില്‍ പ്രസിഡന്റ് പദം രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങളില്‍ ചര്‍ച്ച പൂര്‍ത്തിയായില്ല. ചര്‍ച്ച തുടരാനും ഇവരുടെ അഭിപ്രായം രേഖപ്പെടുത്താനും ജനറല്‍ബോഡി വിളിക്കും. ഡബ്ല്യുസിസി അംഗങ്ങളായല്ല തങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന് മൂന്നു നടിമാരും പ്രതികരിച്ചു. നിര്‍വാഹക സമിതിയംഗം കെ.ബി. ഗണേഷ്‌കുമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. സംഘടനയിലെ പിഴവുകള്‍ പരിഹരിക്കാന്‍ പുതിയ ഭരണഘടന തയ്യാറാക്കാന്‍ കമ്മിറ്റിയ്ക്കു രൂപം നല്‍കും.നിയമവിദഗ്ധരും അമ്മയിലെ നിയമ പരിജ്ഞാനമുള്ളവരും ഉള്‍പ്പെടുന്ന കമ്മിറ്റി ഭരണഘടന തയാറാക്കും. ഇതില്‍ ജോയ് മാത്യുവും ഉള്‍പ്പെടും. ദിലീപ് വിഷയമുള്‍പ്പെടെ പൊതുസമൂഹത്തിനു മുന്നില്‍ അമ്മ അപഹാസ്യമാകാന്‍ കാരണം ഭരണഘടനയിലെ പോരായ്മയാണെന്നു ജോയ്…

Read More

ഏതു സംഘടനയിലായാലും നടക്കാന്‍ പാടില്ലാത്ത ഒരു കാര്യം നടന്നാല്‍ അതിനെപ്പറ്റി വിമര്‍ശനമോ ചര്‍ച്ചയോ ഉണ്ടാവും; അമ്മയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് പാര്‍വതിയുടെ തുറന്നു പറച്ചില്‍…

മലയാളത്തിലെ താരസംഘടനയായ അമ്മയില്‍ നിന്ന് നാലു നടിമാര്‍ രാജിവച്ചതോടെ ഉയര്‍ന്ന കോലാഹലങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുളള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് വനിതാ കൂട്ടായ്മയിലെയും (ഡബ്ല്യുസിസി) അമ്മയിലെയും അംഗങ്ങളായ ആക്രമിക്കപ്പെട്ട നടി, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവര്‍ താരസംഘടനയില്‍നിന്നും രാജിവച്ചത്. ഇതിനുപിന്നാലെ അമ്മയിലെ അംഗങ്ങളായ പത്മപ്രിയ, രേവതി, പാര്‍വ്വതി എന്നിവര്‍ ഈ വിഷയം ചൂണ്ടിക്കാട്ടി അമ്മയ്ക്ക് കത്തെഴുതുകയും ചെയ്തു. അമ്മ സംഘടന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ചിലര്‍ തന്നെ മാറ്റി നിര്‍ത്തുകയായിരുന്നെന്ന് പാര്‍വതി ആരോപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്നും പാര്‍വ്വതിയെ ആരും വിലക്കിയിട്ടില്ലെന്നായിരുന്നു അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ തനിക്ക് അമ്മയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പാര്‍വതി വ്യക്തമാക്കിയതിങ്ങനെ… ”അതൊരു പ്രശ്നമല്ല. അമ്മയിലെന്നല്ല, ഏതു സംഘടനയിലായാലും നടക്കാന്‍ പാടില്ലാത്ത ഒരു കാര്യം നടന്നാല്‍…

Read More

പൃഥിരാജ് പുരകത്തുമ്പോള്‍ വെട്ടിയ വാഴയില്‍ കിടന്ന്‌ ഓട്ടന്‍ തുള്ളല്‍ കളിക്കുന്ന പൊട്ടന്‍ ചെക്കന്‍; ദിലീപ് വേറൊരു പൊട്ടന്‍ അയാള്‍ എന്തിനാണ് മാറി നില്‍ക്കുന്നത്; കണ്ട അണ്ടനും അടകോടനും വരെ അഭിപ്രായം പറയുമ്പോള്‍ താനെന്തിന് മാറി നില്‍ക്കണമെന്ന് സംഗീത ലക്ഷ്മണ

മലയാള സിനിമാ സംഘടനയായ അമ്മയില്‍ ഉയരുന്ന വിവാദങ്ങളെ പരിഹസിച്ച് അഭിഭാഷകയായ സംഗീത ലക്ഷ്മണ രംഗത്ത്. മോഹന്‍ലാലും പൃഥിരാജും ദിലീപുമടക്കമുള്ളവരെ കണക്കറ്റു പരിഹസിക്കുന്നതാണ് സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്. ”കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പൂത്തിയും, ബ്യൂട്ടീഷനും, എന്‍ജിനീയറും, തേപ്പുകാരനും, തൂപ്പുകാരിയും, ബാങ്ക് പണിക്കാരനും, ബങ്ക് തൊഴിലാളിയും, തയ്യല്‍ക്കാരിയും, ഹോട്ടലുകാരനും, ടീച്ചറും, മാഷും, കുക്കും, ഡ്രൈവറും, വാച്ചറും, ഡോക്ടറും, നഴ്സും, ക്യാമറമാനും, ലിഫ്റ്റ് ഓപ്പറേറ്ററും, ഓഫീസറും, നേതാവും, അണിയും, ഗുമസ്തനും, ഫിഷര്‍മാനും, പാല്‍ക്കാരനും, മുതലാളിയും……….. മുതല്‍ മാധ്യമപ്രവര്‍ത്തകന്‍ വരെ സകലരും അഭിപ്രായം പറയുന്ന വിഷയത്തില്‍ അഭിഭാഷകയായ ഞാന്‍ എന്തിന് എന്റേത് പറയാതിരിക്കണം.?” എന്നു പറഞ്ഞാണ് സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പൃഥിരാജിനെക്കുറിച്ച് സംഗീത പോസ്റ്റില്‍ പറയുന്നതിങ്ങനെ…പുരകത്തുമ്പോ വാഴവെട്ടി താഴെയിട്ട്, താഴെ കിടക്കുന്ന ആ വാഴയില്‍ കയറി നിന്നു അറിയാത്ത ഓട്ടന്‍തുള്ളല്‍ കളിച്ച് കാണിച്ച് കൈയ്യടി വാങ്ങാന്‍ ശ്രമിക്കുന്ന പോലുള്ള പരിപാടിയാണ്…

Read More

ഇനിയൊരു വണ്ടി കൂടി വരാനുണ്ട് ! ദിലീപിനെ തിരിച്ചെടുത്തത് അംഗീകരിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അമ്മ മുന്‍ പ്രസിഡന്റ് ഇന്നസെന്റിന്റെ മറുപടിയിങ്ങനെ…

ചാലക്കുടി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെത്തുടര്‍ന്നുണ്ടായ വിവാദം കത്തിപ്പടരുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികരണത്തിനായി മുന്‍ പ്രസിഡന്റ് ഇന്നസെന്റിനെ സമീപിച്ച മാധ്യമങ്ങള്‍ ഇദ്ദേഹത്തിന്റെ മറുപടി കേട്ട് അമ്പരന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഒരു ബന്ധവുമില്ലാത്ത ഉത്തരങ്ങളാണ് ഇന്നസെന്റ് നല്‍കിയത്. മീറ്റിങ്ങിന് വന്നതാണ്, അതിന്റെ ഉദ്ഘാടനം കഴിഞ്ഞു. ഇനിയൊരു വണ്ടി വരാനുണ്ട്. അതിന് കാത്തിരിക്കുകയാണ്…, എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കും ഒരു ബന്ധവുമില്ലാത്ത ഈ മറുപടി ആവര്‍ത്തിക്കുക മാത്രമാണ് ഇന്നസെന്റ് ചെയ്തത്.ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത തീരുമാനത്തെ അംഗീകരിക്കുന്നുണ്ടോ, അമ്മയുടെ മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഈ തീരുമാനത്തോടുള്ള നിലപാട് എന്താണ്. ഗണേഷ് കുമാറിന്റെ പ്രതികരണങ്ങളെ എങ്ങനെ കാണുന്നു എന്നീ ചോദ്യങ്ങള്‍ക്കാണ് പരിഹസിച്ച് ഇന്നസെന്റ് മറുപടി നല്‍കിയിരിക്കുന്നത്. എന്തായാലും ഇന്നസെന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്.

Read More

എല്ലാവരെയും ചിരിപ്പിച്ച് നടത്തിയ ആ വിടവാങ്ങല്‍ പ്രസംഗം അറം പറ്റുന്നുവോ ? അമ്മയുടെ പേര് മാറ്റണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നു; മലയാളത്തിലെ മുന്‍കാല നടിയുടെ സമീപകാലനീക്കങ്ങളില്‍ പോലീസിന് കനത്ത ആശങ്ക

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെത്തുടര്‍ന്ന് ആരംഭിച്ച കോലാഹലങ്ങള്‍ പുതിയ തലത്തിലേക്ക്. അമ്മ എന്ന പേര് മാറ്റണമെന്ന അഭിപ്രായമാണ് ഇപ്പോള്‍ വ്യാപകമായി ഉയരുന്നത്. മുന്‍ പ്രസിഡന്റായ ഇന്നസെന്റ് വിടവാങ്ങല്‍ പ്രസംഗത്തില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് അറം പറ്റുന്നത്. ഇന്നസെന്റിന്റെ വാക്കുകള്‍ ഇങ്ങനെ… നിങ്ങളൊരു കാര്യം മനസിലാക്കണം.ഞാനായിരുന്നു മമ്മൂട്ടിയേക്കാള്‍ മുന്‍പ് സംസാരിക്കേണ്ടത്. ആ ബാബു സെക്രട്ടറിയാണ് മമ്മൂട്ടിയെകൊണ്ട് സംസാരിപ്പിച്ചത്. ഇപ്പോള്‍ നാല്‍പ്പത് ശതമാനം സ്ത്രികള്‍ക്ക് കൊടുക്കണമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. നാല്‍പതല്ല നൂറും കൊടുത്തോട്ടെ ഞാന്‍ പോവുകയാണ്. പ്രസിഡണ്ടായതു കൊണ്ടുളെളാരു ഗുണം എംപി ആയപ്പോഴാണ് മനസിലായത്. ഒരു സംഘടനയെ കൊണ്ട് നടക്കുന്ന ആളാണ് എന്ന് എന്നെ നയിക്കുന്ന ആ പാര്‍ട്ടിയില്‍ ഉളള ആളുകള്‍ക്ക് മനസിലാവുകയും ഇന്നസെന്റിന് ആ സീറ്റ് കൊടുക്കുകയും ചെയ്യാമെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. ഇനി മോഹന്‍ലാലാണ് അമ്മയുടെ നായര്‍. ഇന്നസെന്റ് പറഞ്ഞു. അമ്മയുടെ പേര് മാറ്റണമെന്നാണ് ഇപ്പോള്‍ ഒരുപോലെ എല്ലാവരും പറയുന്നത്. അതേസമയം…

Read More

ഇവര്‍ വെളിയില്‍ പോയതു കൊണ്ട് ഒരു ചുക്കും സംഭവിക്കില്ല.. പുറത്ത് പോകാതെ ഉള്ളില്‍ നിന്നു പോരാടുന്നതായിരുന്നു ധീരത ! അമ്മയില്‍ നിന്നും രാജിവച്ച നടിമാരുടെ തീരുമാനത്തെ പുറംകാലിനടിച്ച് ഭാഗ്യലക്ഷ്മി…

അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ നടിമാര്‍ രാജി വച്ചത് യാതൊരു കുലുക്കവും സൃഷ്ടിക്കില്ലെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സംഘടനയില്‍ നിന്നും രാജിവെക്കാതെ അവര്‍ അമ്മയ്ക്കുള്ളില്‍ നിന്ന് കൊണ്ട് പൊരുതണമായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. നടിമാരുടെ പുറത്തു പോകല്‍ സംഘടനയില്‍ യാതൊരു ചലവ സൃഷ്ടിക്കില്ല. എല്ലാക്കാലത്തും അങ്ങനെ തന്നെയാണ് സംഭവിച്ചിട്ടുള്ളത്. സംഘടനയില്‍ നിന്ന് പുറത്തു പോകുന്നതിന് പകരം ഉള്ളില്‍ നിന്ന് നേതൃത്വത്തിനെതിരേ ശബ്ദമുയര്‍ത്തിയിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. അമ്മയ്ക്കുള്ളില്‍ നിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ അവര്‍ക്ക് ധര്‍ണ്ണ നടത്തി പ്രതിഷേധിക്കാമായിരുന്നല്ലോ. അവര്‍ക്ക് വനിതാ അംഗങ്ങളുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമായിരുന്നു. എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും ഭാഗ്യലക്ഷ്മിയുടെ ഈ പ്രതികരണം ഡബ്ലുസിസിയ്ക്ക് വലിയ ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്.

Read More

ഞങ്ങളുണ്ടെങ്കിലേ എല്ലാം പൂര്‍ണമാകൂ എന്ന അഹങ്കാരം മാധ്യമങ്ങള്‍ ! അത് അങ്ങ് തീര്‍ത്തു കൊടുത്തുവെന്ന് ഇടവേള ബാബു; അമ്മയുടെ പൊതുയോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന അഭിപ്രായവുമായി താരങ്ങള്‍…

അമ്മയ്ക്ക് പുതിയ നേതൃത്വം. മോഹന്‍ലാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തപ്പോള്‍ മുകേഷാണ് വൈസ് പ്രസിഡന്റ്. 18 വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റിന് പകരമാണ് മോഹന്‍ലാല്‍ ഈ സ്ഥാനത്തേക്ക് വരുന്നത്. എറണാകുളം ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ പ്രാര്‍ത്ഥനയോട് കൂടിയാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിന് തുടക്കമായത്. നെടുമുടി വേണുവാണ് സ്വാഗതപ്രസംഗം നടത്തിയത്. മാധ്യമപ്രവര്‍ത്തകരെ അടുപ്പിക്കാതെയാണ് യോഗം നടക്കുന്നത്. പുറത്ത് അറിയിക്കേണ്ടതെല്ലാം ഫേസ്ബുക്ക് ലൈവിലൂടെ കൊടുക്കും. അതാണ് ഇത്തവണ അമ്മയുടെ രീതി. എന്നാല്‍ യോഗത്തിലെ അതീവരഹസ്യമായി നടത്തിയ ഇടവേള ബാബുവിന്റെ പ്രസംഗം പോലും ചോര്‍ന്നു. മാധ്യമങ്ങളെ കളിയാക്കിയാണ് പുതിയ ജനറല്‍ സെക്രട്ടറി അമ്മയുടെ അമരത്ത് കാലെടുത്ത് വച്ചത്. മാധ്യങ്ങളെ ഒന്നും വിളിച്ചില്ല. ആവശ്യമുള്ളത് ഫെയ്സ് ബുക്കില്‍ കൊടുക്കും. ചില മാധ്യമങ്ങള്‍ക്ക് തെറ്റിധാരണയുണ്ട്. അത് തീര്‍ക്കാന്‍ ആരേയും വിളിച്ചില്ല. ഞങ്ങളുണ്ടെങ്കിലേ എല്ലാം പൂര്‍ണ്ണമാകൂവെന്ന അഹങ്കാരം കുറച്ചു പേര്‍ക്കുണ്ട്. ഇത്തവണ അതങ്ങ് പൊളിച്ചു കൊടുത്തു-ഇതായിരുന്നു ഇടവേള…

Read More

അമ്മ വീണ്ടും പൊട്ടിത്തെറിയിലേക്ക് ! ഷൂട്ടിംഗ് നിര്‍ത്തിവച്ച് ‘ മഴവില്ലില്‍’ പങ്കെടുക്കമെന്ന അമ്മയുടെ നിര്‍ദ്ദേശത്തിന് പുല്ലുവില കല്‍പ്പിച്ച് യുവതാരങ്ങള്‍; അണിയറയില്‍ ആസൂത്രിത നീക്കം നടക്കുന്നുവോ ?

താരസംഘടനയായ അമ്മയില്‍ പ്രശ്‌നം വീണ്ടും രൂക്ഷമാവുന്നുവോ ? അമ്മ നടത്തിയ മെഗാഷോ മഴവില്ലില്‍ നിന്നും ഒരു വിഭാഗം യുവതാരങ്ങള്‍ വിട്ടുനിന്നതാണ് സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. മെഗാഷോ നടക്കുന്ന സമയത്ത്. സിനിമ ചിത്രീകരണങ്ങള്‍ നിര്‍ത്തി വയ്ക്കണം എന്നു താരങ്ങക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിരുന്നു. സൂപ്പര്‍സ്റ്റാറുകള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ ഈ നിര്‍ദേശം പാലിക്കുകയും ചെയ്തു. മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കൂടാതെ ആസിഫ് അലി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, അജു വര്‍ഗീസ്, കാളി ദാസന്‍ തുടങ്ങിയ താരങ്ങളും തങ്ങളുടെ തിരക്കുകള്‍ മാറ്റി വച്ച് ഷോയില്‍ പങ്കെടുത്തിരുന്നു. ഇവരൊക്കെയും റീഹേഴ്സല്‍ ക്യാമ്പില്‍ സജീവമായിരുന്നു. എന്നാല്‍ യുവതാരങ്ങളില്‍ പലരും ഈ നിര്‍ദേശങ്ങള്‍ അവഗണിക്കുകയായിരുന്നു. ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കിലായിരുന്ന പ്രമുഖ യുവനടന്റെ അസാന്നിദ്ധ്യം ഷോയില്‍ പ്രകടമായിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായ മറ്റൊരു യുവനടനും കേരളത്തിലുണ്ടായിരുന്നെങ്കിലും ഷോയില്‍ പങ്കെടുത്തില്ല എന്നും വിവരമുണ്ട്. മറ്റു…

Read More