വിവാഹശേഷം ആദ്യമായി ഭാവന കാമറയ്ക്കു മുമ്പില്‍ ! നവ്യാനായര്‍ക്ക് ആശംസ നേരുന്ന ഭാവനയുടെ വീഡിയോ വൈറലാവുന്നു…

വിവാഹശേഷം ആദ്യമായി ഭാവന കാമറയ്ക്കു മുമ്പില്‍. നവ്യാ നായര്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് ഭാവന നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരോടെ സംസാരിച്ചത്. നവ്യ നായരുടെ പുതിയ നൃത്തശില്‍പമായ ‘ചിന്നം ചിരു കിളിയേ’ എന്ന ഭരതനാട്യം വീഡിയോക്ക് ആശംസകള്‍ നേര്‍ന്നാണ് ഭാവനയുടെ വീഡിയോ. നവ്യ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വളരെപ്പെട്ടെന്നു തന്നെ വൈറലാവുകയും ചെയ്തു. ‘നമുക്കെല്ലാം അറിയുന്ന പോലെ, നവ്യ നായര്‍ ഒരു നല്ല അഭിനേത്രിയും, നര്‍ത്തകിയും, സുഹൃത്തുമാണ്. നവ്യ വളരെ മനോഹരമായ ഒരു ഡാന്‍സ് വീഡിയോ നിങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കയാണ്. ചിന്നം ചിരു കിളിയെ എന്നാണതിന്റെ പേര്. ആ കവിത നൃത്ത രൂപത്തില്‍ അവതരിപ്പിച്ചിരിക്കയാണ്. നിങ്ങളെല്ലാവരും കാണണം, നവ്യയെ സപ്പോര്‍ട്ട് ചെയ്യണം. നവ്യയ്ക്ക് എല്ലാവിധ ആശംസകളും’ ഭാവന വിഡിയോയില്‍ പറയുന്നു. ജനുവരിയില്‍ കന്നഡ സിനിമ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തിന് ശേഷം ഭാവന പൊതുപരിപാടികളില്‍ നിന്നും…

Read More

നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു! ജനപ്രിയ നടിയുടെ കൂടുമാറ്റം എതിരാളികള്‍ക്ക് വെല്ലുവിളിയാവും…

  ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പ്രശസ്ത കന്നഡ നടി ഭാവന രാമണ്ണ ബിജെപിയില്‍ ചേര്‍ന്നു. 2013ല്‍ കോണ്‍ഗ്രസ് അംഗമായിരുന്ന ഭാവന പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടു ദിവസം മാത്രം അവശേഷിക്കെ വ്യാഴാഴ്ചയായിരുന്നു ഭാവനയുടെ മനംമാറ്റം. ഭാവനയുടെ കൂറുമാറ്റം ഭരണകക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. ഭാവന രാമണ്ണ 2002 ലും 2012 ലും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്. 2010 ല്‍ ഭാവനയെ ഏറ്റവും ജനപ്രീതിയുള്ള നടിയായി റെഡിഫ് തെരഞ്ഞെടുത്തിരുന്നു. ത്രിപുരയിലെ പ്രമുഖരായ പല നേതാക്കളും ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുനില്‍ ദേവ്ധര്‍ പ്രസ്താവിച്ചിരുന്നു.    

Read More

ദിലീപിന് വിദേശത്ത് താമസിക്കുന്നതിനുള്ള അനുമതി ഏഴു ദിവസം കൂടി നീട്ടി; നടന്‍ ദുബായില്‍ പോകുന്നത് ഇക്കാര്യത്തിനു വേണ്ടി…

കൊ​​​ച്ചി: ച​​ല​​ച്ചി​​ത്ര ന​​ടി​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ ന​​​ട​​​ൻ ദി​​​ലീ​​​പി​​​നു വി​​​ദേ​​​ശ​​​ത്ത് പോ​​​കാ​​​നു​​​ള്ള അ​​​നു​​​മ​​​തി ഏ​​​ഴു ദി​​​വ​​​സം കൂ​​​ടി നീ​​​ട്ടി ന​​​ൽ​​​കി. നേ​​​ര​​​ത്തേ​​​യു​​​ള്ള അ​​​നു​​​മ​​​തി പ്ര​​​കാ​​​രം ഏ​​​ഴി​​​ന് പാ​​​സ്പോ​​​ർ​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ തി​​​രി​​​കെ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​തു നീ​​​ട്ടി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ന​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി അ​​​നു​​​മ​​​തി 13 വ​​​രെ നീ​​​ട്ടി ന​​​ൽ​​​കി​​​യ​​​ത്. പു​​​തി​​​യ ചി​​​ത്ര​​മാ‍യ ക​​​മ്മാ​​​ര സം​​​ഭ​​​വത്തി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണാ​​​ർ​​​ഥം ദു​​​ബൈ​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് അ​​​നു​​​മ​​​തി. നേ​​​ര​​​ത്തേ ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​പ്പോ​​​ൾ പാ​​​സ്പോ​​​ർ​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് വി​​​ദേ​​​ശ യാ​​​ത്ര​​​യ്ക്ക് അ​​​നു​​​മ​​​തി തേ​​​ടി പാ​​​സ്പോ​​​ർ​​​ട്ട് വി​​​ട്ടു​​​കി​​​ട്ടാ​​​ൻ ദി​​​ലീ​​​പ് കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ ചി​​​ത്ര​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്താ​​​ൻ ക്വ​​​ട്ടേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യെ​​​ന്ന കേ​​​സാ​​​ണ് ദി​​​ലീ​​​പി​​​നെ​​​തി​​​രേ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്.

Read More

വിവാഹശേഷം ഭാവന അഭിനയിച്ച ആദ്യ കന്നഡച്ചിത്രം സൂപ്പര്‍ഹിറ്റ്; സിനിമയുടെ വിജയത്തില്‍ നടിയ്ക്ക് നിര്‍മാതാവ് നല്‍കിയത് കിടിലനൊരു സമ്മാനം…

വിവാഹശേഷം ഭാവന അഭിനയിച്ച ആദ്യ കന്നഡ സിനിമയായ തഗരു കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച മുന്നേറുകയാണ്. ഇതിനിടയില്‍ ചിത്രത്തിന്റെ വിജയത്തില്‍ സന്തുഷ്ടനായ നിര്‍മാതാവ് നായികയായ ഭാവനയ്ക്ക് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. തിങ്കളാഴ്ച ബംഗളൂരുവില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ നിര്‍മ്മാതാവ് കെ.പി. ശ്രീകാന്ത് സന്തോഷസൂചകമായി ഭാവനയ്ക്ക് വെള്ളി കൊണ്ടുള്ള ഉടവാളാണ് സമ്മാനിച്ചത്. വിജയത്തിന്റെ സൂചകമായി ഉടവാള്‍ സമ്മാനിക്കുന്നത് കര്‍ണാടകയിലെ ഒരാചാരമാണ്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറാണ് ചിത്രത്തില്‍ ഭാവനയുടെ നായകന്‍. പുനീത് രാജ് കുമാറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന ‘ജാക്കി’ ഒരുക്കിയ സൂരിയാണ് തഗരു സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഒരു ഡെന്റിസ്റ്റിന്റെ വേഷമാണ് ഭാവനയ്ക്ക്. പ്രജ്വല്‍ ദേവരാജിനൊപ്പം ഇന്‍സ്പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തില്‍ അഭിനയിച്ച് വരികയാണ് ഭാവന ഇപ്പോള്‍. മലയാളത്തിനു പുറമെ തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തന്നെ അഭിനയിച്ചിട്ടുള്ള നടിയാണ് ഭാവന. 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍…

Read More

സാക്ഷി മൊഴികള്‍ വിവരിക്കാന്‍ ജഡ്ജി വനിതയാകണം ! കേസില്‍ സാക്ഷിയാകുന്ന പ്രമുഖര്‍ക്ക് നിര്‍ഭയമായി തുറന്നു പറച്ചിലിനുള്ള അവസരമൊരുക്കണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍

കൊച്ചി:താന്‍ ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളായവര്‍ക്ക് നിര്‍ഭയമായി തുറന്നു പറയാന്‍ ജഡ്ജി വനിതയാകണമെന്ന ആവശ്യവുമായി നടി ഹൈക്കോടതിയില്‍. മഞ്ജു വാര്യര്‍,റിമി ടോമി, കാവ്യാ മാധവന്‍, രമ്യാ നമ്പീശന്‍ തുടങ്ങിയവര്‍ സാക്ഷികളായ കേസില്‍ വനിതാ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെടും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായാല്‍ കേസ് ഹൈക്കോടതി പരിശോധിക്കും. കേസിന്റെ വിചാരണ വേഗം പൂര്‍ത്തിയാക്കുന്നതിനു പ്രത്യേക കോടതി അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. കേസില്‍ സാക്ഷികളായി നിരവധി നടികളുള്ളതിനാല്‍ വിസ്താരത്തിനു വനിതാ ജഡ്ജി തന്നെയാണ് അഭികാമ്യമെന്നു പ്രോസിക്യൂഷനും അഭിപ്രായമുണ്ട്. പല കേസുകളിലും ഇപ്രകാരം വനിതാ ജഡ്ജിമാരെ അനുവദിച്ചിട്ടുള്ളതായാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിതന്നെ കേസ് കേള്‍ക്കാനുള്ള സാഹചര്യമാണു നിലവിലുള്ളത്. മറ്റേതെങ്കിലും സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ പ്രിന്‍സിപ്പല്‍ ജഡ്ജിക്കാവും. എന്നാല്‍, പ്രത്യേക കോടതിയോ വനിതാ ജഡ്ജിയോ അനുവദിക്കാനുള്ള അധികാരം ഹൈക്കോടതിക്കാണ്. എറണാകുളത്തെ ഏഴു…

Read More

പെണ്‍കുട്ടികള്‍ രാത്രി കാല യാത്ര ഒഴിവാക്കണം; സമൂഹത്തെ ഒറ്റദിവസം കൊണ്ട് നന്നാക്കാനൊന്നും പറ്റില്ല; നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ നടി ഷീലയുടെ പ്രസ്താവന ചര്‍ച്ചയാകുന്നു…

കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് പെണ്‍കുട്ടികളുടെ രാത്രികാല യാത്ര. പലരും പല രീതിയില്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ നടി ഷീല ഇപ്പോള്‍ പറഞ്ഞിരിക്കുന്ന വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. പെണ്‍കുട്ടികള്‍ രാത്രികാല യാത്ര ഒഴിവാക്കണമെന്നാണ് ഷീല പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഷീല ഇക്കാര്യം പറഞ്ഞത്. മലയാള സിനിമയെ സംബന്ധിച്ച് നിര്‍ഭാഗ്യകരമായ ഒരു അനുഭവം എന്നേ അതിനെക്കുറിച്ച് പറയാനാകു. അതിന്റെ പിന്നാലെ വന്ന വാര്‍ത്തകളുടെ ശരി തെറ്റുകളെപ്പറ്റിയൊന്നും തനിക്കറിയിലെന്ന് നടി വ്യക്തമാക്കി.എന്നാല്‍ തനിക്ക് ഒരു കാര്യം പറയാനുണ്ട്. പെണ്‍കുട്ടികള്‍ ഈ രാത്രി യാത്രകള്‍ ഒഴിവാക്കണം. എന്തിനാണ് പെണ്‍കുട്ടികള്‍ രാത്രിയില്‍ ഒറ്റയ്ക്കു യാത്ര ചെയ്യുന്നത്. ഞാനൊന്നും എന്റെ അമ്മയോ സഹോദരിമാരോ അടുപ്പമുള്ള ആരെങ്കിലും ഇല്ലാതെയോ യാത്ര ചെയ്തിട്ടേയില്ല. സമൂഹത്തെ ഒറ്റദിവസം കൊണ്ട് നന്നാക്കാനൊന്നും പറ്റില്ലയെന്നും ഷീല…

Read More

ഭാവനയുടെ വിവാഹത്തിന് ക്ഷണിക്കാത്തതിന്റെ കാരണമറിയില്ലെന്ന് ഇന്നസെന്റ്; തനിക്ക് പരാതിയോ പരിഭവമോ ഇല്ലെന്നും അമ്മയുടെ പ്രസിഡന്റ്

തൃശൂര്‍: നടി ഭാവനയുടെ വിവാഹച്ചടങ്ങില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട അസാന്നിദ്ധ്യം അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന്റേതായിരുന്നു. വിവാഹത്തിനു തന്നെ ക്ഷണിച്ചില്ലെന്നു അദ്ദേഹം തന്നെ വ്യക്തമാക്കി. എന്നാല്‍ ക്ഷണിക്കാത്തതില്‍ തനിക്കു പരാതിയോ പരിഭവമോ ഇല്ലെന്നും ക്ഷണിക്കാത്തതിനു പ്രത്യേക കാരണമെന്തെങ്കിലും ഉണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ തലപ്പത്തുള്ള ആരെയും ഭാവന വിവാഹം ക്ഷണിച്ചില്ലെന്നത് കൗതുകകരമായി. ഇതിനിടെയാണ് ഇന്നസെന്റ് പ്രതികരണവുമായെത്തിയത്. വിവാഹത്തിനു ശേഷമുള്ള വിരുന്നിലേക്ക് ക്ഷണിച്ചതാവട്ടെ മമ്മൂട്ടിയെ മാത്രവും. പുഴയ്ക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററിലെ ചടങ്ങിലേക്കാണ് മമ്മൂട്ടി എത്തിയത്. ചടങ്ങില്‍ നിറഞ്ഞത് മഞ്ജു വാര്യരായിരുന്നു. ഭാവനയുടെ ഈ നടപടി അമ്മയില്‍ ചര്‍ച്ചയായിരിക്കുകയാണെന്നാണ് കേഴ്‌വി. സംവിധായകന്‍ ആഷിക് അബു, കലാഭവന്‍ ഷാജു, പൃഥ്വിരാജ്, മനോജ് കെ. ജയന്‍, അനൂപ് മേനോന്‍, ടൊവീനോ തോമസ്, മനോജ് കൃഷ്ണ, ബൈജു കൊട്ടാരക്കര, നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവര്‍ വൈകീട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററിലെ ചടങ്ങിനെത്തി. മഞ്ജുവാര്യര്‍, നവ്യ…

Read More

ഭാവനയുടെ വിവാഹവിരുന്നില്‍ പങ്കെടുക്കാന്‍ നിരവധി നടിമാര്‍ എത്തിയെങ്കിലും താരമായത് സംയുക്താവര്‍മ ! സംയുക്തയെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത് ഈ സംഗതി…

ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം മലയാളത്തിന്റെ പ്രിയ നടി ഭാവന കന്നഡ നിര്‍മാതാവായ നവീനെ വിവാഹം ചെയ്തു. തിരുവമ്പാടി ക്ഷേത്രാങ്കണത്തില്‍ വച്ചു നടന്ന വിവാഹത്തിലും തുടര്‍ന്ന് ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന വിവാഹ സല്‍ക്കാരത്തിലും നിരവധി സിനിമാതാരങ്ങള്‍ പങ്കെടുത്തു. ഭാവനയ്ക്ക് ആശംസകളുമായെത്തിയ താരസുന്ദരിമാരില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് നടി സംയുക്താ വര്‍മയായിരുന്നു. താരം അണിഞ്ഞ കമ്മലിലേക്കായിരുന്നു വിരുന്നുകാരുടെ മുഴുവന്‍ നോട്ടവും. സംയുക്തയുടെ അലുക്കുകളുള്ള മനോഹരമായ ആ കമ്മല്‍ കണ്ടപ്പോള്‍ തന്നെ അവിടെയെത്തിയ പലര്‍ക്കും ഒരു സംശയം, ഇത് എവിടെയൊ കണ്ടിട്ടുണ്ടല്ലോ എന്ന്. മറ്റെങ്ങുമല്ല ബാഹുബലിയില്‍ അനുഷ്‌ക ഷെട്ടി അണിഞ്ഞ കമ്മലിനു സമാനമായിരുന്നു സംയുക്തയുടെ കമ്മലും. ഇളംനീല നിറത്തിലുള്ള ചുരിദാറിനൊപ്പം പ്രൗഡിയോടെ എടുത്തു നിന്നു ആ ബാഹുബലി കമ്മല്‍. നെറ്റിയിലെ ചെറിയ വട്ടപ്പൊട്ടും മറ്റ് ആഭരണങ്ങളില്‍ മിതത്വം പാലിച്ചതും സംയുക്തയുടെ ഗാംഭീര്യം വര്‍ധിപ്പിച്ചു. എന്തായാലും സംയുക്തയുടെ ദേവസേന സ്റ്റൈല്‍ കണ്ടതോടെ…

Read More

നടി ആക്രമിക്കപ്പെട്ട കേസില്‍ ‘ സൂപ്പര്‍ ട്വിസ്റ്റ്’ ; സംഭവം നടിയും സുനിയും തമ്മിലുള്ള ഗൂഢാലോചനയെന്ന് ഡ്രൈവര്‍ മാര്‍ട്ടിന്‍; രണ്ടാം പ്രതിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. നടി ആക്രമിക്കപ്പെട്ടതല്ലെന്നും നടന്നത് നടിയും സുനിയും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണെന്നുമുള്ള വെളിപ്പെടുത്തലുമായി വാഹനമോടിച്ച രണ്ടാം പ്രതി മാര്‍ട്ടിന്‍ രംഗത്തെത്തിയതോടെയാണ് രംഗം ആകെ മാറുന്നത്. ദിലീപ് 85 ദിവസം ജയിലില്‍ കിടന്ന കേസ് തകിടം മറിയുകയും നടിയെ ആക്രമിച്ചെന്ന കേസ് തന്നെ കെട്ടുകഥയാകുന്ന തരത്തിലുള്ളതാണ് വെളിപ്പെടുത്തല്‍. പള്‍സര്‍ സുനിക്കും നടിക്കും തമ്മില്‍ ബന്ധമുണ്ടെന്നും ആക്രമണം കെട്ടുകഥയാണെന്നുമാണ് മാര്‍ട്ടിന്‍ പറയുന്നത്. നടിയുള്‍പ്പെട്ട ഗൂഢാലോചനയാണ് നടന്നതെന്നും മാര്‍ട്ടിന്‍ പറയുന്നു. പള്‍സര്‍ സുനിയുടെ ഫോണ്‍കോളുകള്‍ അറ്റന്‍ഡ് ചെയ്തത് നടിയായിരുന്നു. നടിയുടെ വീട്ടില്‍ എത്തുമ്പോള്‍ ഫോണ്‍ അവര്‍ക്ക് കൈമാറണമെന്ന് സുനി തന്നോടു പറഞ്ഞു. സുനി വല്ലതും പറഞ്ഞുവിട്ടോയെന്ന നടി ചോദിച്ചു. സുനിയുടെ ഫോണ്‍ വന്നപ്പോള്‍ നടി ഫോണ്‍ വാങ്ങി. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ശേഷം എസി ഓണാക്കിയ ശേഷം കാറില്‍ നിന്നും ഇറങ്ങാന്‍ നടി ആവശ്യപ്പെട്ടു.…

Read More

ഭാവനയുടെ വിവാഹം മുടങ്ങിയെന്ന വാര്‍ത്ത പ്രചരിപ്പിച്ചത് ദുഷ്ടലാക്കോടെയോ ? നവീനുമായുള്ള വിവാഹം ജനുവരിയില്‍ തന്നെയെന്ന് സൂചന; പ്രണയസാഫല്യത്തിനൊരുങ്ങി താരം…

  കൊച്ചി: നടി ഭാവനയുടെ വിവാഹം മുടങ്ങിയെന്നും നീട്ടിവച്ചെന്നുമുള്ള വ്യാജപ്രചരണങ്ങള്‍ക്ക് നടി തന്നെ വിരാമമിട്ടുവെന്ന് വിവരം. അടുത്ത ജനുവരിയില്‍ തന്നെ വിവാഹം ഉണ്ടാവുമെന്ന വിവരം താരം ചില അടുപ്പക്കാരുമായി പങ്കു വച്ചതായാണ് സൂചന.എന്നാല്‍ ഇത് സംമ്പന്ധിച്ച് താരമോ കുടുംബക്കാരോ ഇതുവരൈ മാധ്യമങ്ങളോട് നേരില്‍ പ്രതികരിച്ചിട്ടില്ല. ഭാവനയുടെ വിവാഹം സംബന്ധിച്ച് അടുത്തകാലത്ത് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചകളാണ് നടന്നുവന്നിരുന്നത്. ഭാവനയുടെ വിവാഹം മുടങ്ങിയെന്നും നീട്ടിവെച്ചു എന്നും മറ്റുമുള്ള തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് പിന്നില്‍ ചിലര്‍ ദുഷ്ടലാക്കോടെ നടത്തിയ പ്രചരണമായിരുന്നു എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വിവാഹം അടുത്ത വര്‍ഷം ആദ്യത്തോടെ തന്നെ ഉണ്ടാവുമെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണ് വിവാഹം നീട്ടിവെച്ചത് എന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഭാവനയും കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ…

Read More