ഇന്ത്യയില്‍ നിന്ന് കൊറോണ ‘ബാധ’ ഒഴിയുന്നു ! വുഹാനില്‍ നിന്നെത്തിയ എല്ലാവരെയും വീടുകളിലേക്ക് അയച്ചു; ഇനി പേടിക്കാനില്ലെന്ന് ഐടിബിപി

കൊറോണ വൈറസായ കോവിഡ് 19 ബാധയുടെ ഭീതി ഇന്ത്യയില്‍ നിന്ന് ഒഴിയുന്നതായി സൂചന. വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ നിന്നും രക്ഷിച്ചുകൊണ്ടുവന്ന അവസാനത്തെ സംഘത്തേയും വീടുകളിലേക്ക് തിരിച്ചയച്ചു. നിരീക്ഷണത്തിനും ശേഷം ആര്‍ക്കും രോഗലക്ഷണങ്ങള്‍ കാണാതായതോടെയാണ് എല്ലാവരെയും തിരിച്ചയച്ചത്. ഡല്‍ഹിയിലെ ഐടിബിപി കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവരില്‍ അവസാനസംഘമാണ് ഇപ്പോള്‍ മടങ്ങിയിരിക്കുന്നത്. ആറംഗകുടുംബത്തെ ബുധനാഴ്ച രാവിലെയോടെ കേന്ദ്രത്തില്‍ നിന്നും മടക്കി അയച്ചെന്ന് ഐടിബിപി വക്താവ് വിവേക് കുമാര്‍ പാണ്ഡെ പറഞ്ഞു. വിവിധഘട്ടങ്ങളിലായി നടന്ന പരിശോധനകളില്‍ രോഗമില്ലെന്നുറപ്പാക്കിയതോടെയാണ് ആകെയുണ്ടായിരുന്ന 406 പേരെയും വീടുകളിലേക്കു പോകാന്‍ അനുവദിച്ചത്. തിങ്കളാഴ്ചയാണ് ആദ്യസംഘം കേന്ദ്രം വിട്ടത്. ഫെബ്രുവരി ഒന്നിനും രണ്ടിനുമായി 650 പേരെയാണ് വുഹാനില്‍നിന്ന് ഇന്ത്യയിലെത്തിച്ചത്. 406 പേരെ ഐടിബിപി കേന്ദ്രത്തിലും ബാക്കിയുള്ളവരെ ഹരിയാനയിലെ മനേസറിലുള്ള സൈനികകേന്ദ്രത്തിലുമാണ് പാര്‍പ്പിച്ചത്. ഇന്ത്യയില്‍ നിന്ന് കൊറോണ ബാധയൊഴിയുന്നു എന്ന വാര്‍ത്ത ജനങ്ങള്‍ക്കും സര്‍ക്കാരിനും ഒരുപോലെ ആശ്വസകരമാണ്.

Read More

കൊറോണയുടെ ‘സൈഡ് എഫക്ട്’ ബാധിച്ച് പാരസെറ്റമോള്‍ ! വില ഇന്ത്യയില്‍ കുതിച്ചുയരുന്നു;കാരണം ഇങ്ങനെ…

കൊറോണ വൈറസ് ലോകത്തിന്റെ വിവിധ മേഖലകളെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. കൊറോണ ബാധയെത്തുടര്‍ന്ന് പാരസെറ്റമോളിന്റെ വില ഇന്ത്യയില്‍ കുതിച്ചുയര്‍ന്നിരിക്കുകയാണ്. 40 ശതമാനത്തോളം വിലവര്‍ധനവാണ് പാരസെറ്റമോളിന് ഉണ്ടായിരിക്കുന്നത്. ചൈനയിലെ വ്യവസായിക രംഗം കൊറോണ ബാധയെ തുടര്‍ന്ന് മന്ദഗതിയിലായതാണ് അസംസ്‌കൃത വസ്തുക്കള്‍ക്ക് ഉള്‍പ്പടെ ചൈനയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്കും കനത്ത തിരിച്ചടിയായത്. വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയുടെ വ്യവസായ രംഗം അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കൊറോണ ചരക്കുനീക്കത്തെയും ദോഷകരമായി ബാധിച്ചതിനാല്‍ മൊബൈല്‍ ഫോണുകള്‍ മുതല്‍ മരുന്നുകള്‍ വരെയുള്ളവയുടെ ഉത്പാദനത്തില്‍ വലിയ ഇടിവിന് കാരണമായിരിക്കുകയാണ്. ഇതിനെത്തുടര്‍ന്നാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വേദനസംഹാരിയായ പാരസെറ്റമോളിന്റെ വില ഇന്ത്യയില്‍ 40% ഉയര്‍ന്നത്. വിവിധതരം ബാക്ടീരിയ അണുബാധകള്‍ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കായ അസിട്രോമിസൈനിന്റെ വില ഉയര്‍ന്നത് 70 ശതമാനത്തോളമാണെന്നാണ് റിപ്പോര്‍ട്ട്. ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനം താറുമാറായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാവുകയാണ്.

Read More

വില്ലന്‍ വവ്വാല്‍ തന്നെയോ ? രോഗമുള്ള വവ്വാലിന്റെ രക്തം ഗവേഷകരിലൊരാളുടെ ശരീരത്തില്‍ പുരണ്ടുവെന്ന് വിവരം; കോവിഡ്-19ന്റെ പ്രഭവകേന്ദ്രം വുഹാനിലെ ലാബോറട്ടറി തന്നെയെന്ന സംശയം ബലപ്പെടുന്നു

കൊറോണ വൈറസായ കോവിഡ്-19 പടര്‍ന്നത് വുഹാനിലെ ഗവേഷണശാലയില്‍ നിന്നാണെന്ന് ചൈന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി. വുഹാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനു നേരെയാണു ഗവേഷകനായ ബൊട്ടാവോ സിയാവോ വിരല്‍ ചൂണ്ടുന്നത്. വുഹാനിലെ മീന്‍ ചന്തയില്‍നിന്ന് 275 മീറ്റര്‍ മാത്രം മാറിയാണു ഡിസീസ് കണ്‍ട്രോള്‍ ഗവേഷണശാല. വവ്വാലുകള്‍ അടക്കമുള്ള ജീവികളെ ഇവിടെ പരീക്ഷണ വിധേയമാക്കുന്നുണ്ട്. രോഗമുള്ള വവ്വാലിന്റെ രക്തം ഗവേഷകരിലൊരാളുടെ ശരീരത്തില്‍ പുരണ്ടിട്ടുണ്ടാകാമെന്നും ഇങ്ങനെയാകാം കോവിഡ്-19ന്റെ ഉത്ഭവമെന്നും സിയാവോ പറയുന്നു. കോവിഡ് -19 വൈറസിന്റെ ജനിതക ഘടന പരിശോധിച്ചശേഷമാണ് അദ്ദേഹത്തിന്റെ നിഗമനം. 89 മുതല്‍ 96 ശതമാനം രോഗികളില്‍ കണ്ടെത്തിയ െവെറസിന്റെ ജനിതക ഘടനയ്ക്കു യുനാന്‍, സെജിയാങ് പ്രവിശ്യകളിലെ ഒരിനം വൗവ്വാലുകളില്‍ കാണപ്പെടുന്ന വൈറസുമായി സാമ്യമുണ്ട്. വുഹാനില്‍നിന്ന് 965 കിലോമീറ്റര്‍ അകലെയാണു യുനാന്‍ പ്രവിശ്യ. വുഹാനിലെ ജനങ്ങള്‍ക്കു വവ്വാലിലെ ഭക്ഷണമാക്കുന്ന ശീലവുമില്ല. യുനാനില്‍ ആദ്യഘട്ടത്തില്‍ വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.…

Read More

കൊറോണ ബാധയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഡോക്ടറെ ചൈന ഭീഷണിപ്പെടുത്തിയിരുന്നു ! രോഗവിവരം പുറത്തറിയിച്ച മാധ്യമപ്രവര്‍ത്തകന്‍ എവിടെ; എന്താണ് ചൈനയില്‍ സംഭവിക്കുന്നത്…

ചൈനയില്‍ കൊറോണബാധയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടറായ 34കാരന്‍ ലി വെന്‍ലിയാന്‍ഗിനെ ചൈനീസ് അധികൃതര്‍ കടുത്ത രീതിയില്‍ ഭീഷണിപ്പെടുത്തിയെന്ന സൂചന പുറത്ത് വന്നു. ഈ ഡോക്ടര്‍ വെള്ളിയാഴ്ച കൊറോണ ബാധിച്ച് മരിച്ചിരുന്നു. സര്‍ക്കാര്‍ മറച്ച് വച്ച രോഗവിവരം രണ്ടും കല്‍പ്പിച്ച് പുറത്തറിയിച്ച ധീരനായ മാധ്യമപ്രവര്‍ത്തകന്‍ ചെന്‍ കിയുഷിയെയും കാണാതായിട്ടുണ്ട്. ഡോക്ടറുടെ മരണത്തിനു പിന്നില്‍ ചൈനീസ് സര്‍ക്കാരിന്റെ കൈകളുണ്ടോയെന്ന സംശയമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചൈന കൊറോണയെ പരമാവധി രഹസ്യമാക്കി വയ്ക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ചൈന പരമാവധി രഹസ്യമാക്കി വയ്ക്കാന്‍ ശ്രമിച്ച കൊറോണബാധയെ പുറംലോകം അറിയാന്‍ കാരണമായവര്‍ക്കെതിരേ ചൈന പ്രതികാര നടപടികള്‍ തുടരുകയാണ്.വെള്ളിയാഴ്ച രോഗം ബാധിച്ച് മരിക്കുന്നതിന് മുമ്പാണ് തനിക്ക് ചൈനീസ് പൊലീസില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം വെയ്‌ബോ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഡോക്ടര്‍ ലി വെളിപ്പെടുത്തിയിരുന്നത്. കൊറോണയെ സംബന്ധിച്ച ആദ്യ മുന്നറിയിപ്പ് പുറത്ത് വിട്ടതിനെ…

Read More

അങ്ങനെ ആദ്യമായി കൊറോണയെക്കൊണ്ട് ഒരു ഉപകാരമുണ്ടായി ! വീട്ടില്‍ അതിക്രമിച്ചു കയറി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ യുവതി വിരട്ടിയോടിച്ചത് കൊറോണയുടെ പേരു പറഞ്ഞ്

ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ കൊണ്ട് ഒരാള്‍ക്ക് ഉപകാരമുണ്ടാകുക എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ? ചൈനയിലെ ജിങ്ഷാനിലുള്ള ഒരു യുവതിയെയാണ് കൊറോണ അക്രമിയില്‍ നിന്ന് രക്ഷിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറി ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളില്‍ നിന്നും യുവതി രക്ഷപ്പെട്ടത് കൊറോണയുടെ പേര് പറഞ്ഞായിരുന്നു. താന്‍ കഴിഞ്ഞ ദിവസം വുഹാനില്‍ നിന്നും മടങ്ങിയെത്തിയതേയുള്ളുവെന്നും ക്ഷീണിതയായ തന്നെ ഉപദ്രവിക്കരുതെന്നും യുവതി അക്രമിയോട് അപേക്ഷിക്കുകയായിരുന്നു. വുഹാന്‍ എന്നു കേട്ടപാടെ അയാള്‍ ജീവനുംകൊണ്ട് കടന്നു. വുഹാനില്‍ നിന്നും ഏറെ അകലെയല്ല ഈ സ്ഥലം. എന്തായാലും വീട്ടില്‍ അതിക്രമിച്ചു കയറിയയാളെ പിന്നീട് പോലീസ് പൊക്കി. കഴുത്തുഞെരിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ യുവതി തുടര്‍ച്ചയായി ചുമച്ചു. ഇത് കണ്ട് ഭയപ്പെട്ട അക്രമി യുവതിയെ ഉപേക്ഷിച്ചെങ്കിലും അവരുടെ കൈവശമുണ്ടായിരുന്ന 3080 യുവാന്‍ തട്ടിയെടുത്തു. മോഷണ ലക്ഷ്യത്തോടെയാണ് വീട്ടില്‍ കടന്നതെങ്കില്‍ വീട്ടില്‍ അവര്‍ തനിച്ചാനെന്ന് കണ്ടതോടെ അവരെ ശാരീരികമായി കീഴ്‌പ്പെടുത്താന്‍…

Read More

വിമാനത്താവളത്തില്‍ കുടുങ്ങി 21 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ! വിദ്യാര്‍ഥികളെ യൂണിവേഴ്‌സിറ്റി അധികൃതര്‍ യാത്രയാക്കിയത് തിരികെയെത്തില്ലെന്ന് എഴുതി വാങ്ങിച്ച ശേഷം

കൊറോണ വൈറസ് ഭീതിയില്‍ ചൈനയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച 21 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പെരുവഴിയില്‍. ഡാലിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് കുംനിങ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. സിംഗപ്പുര്‍ വഴി നാട്ടിലെത്താനുള്ള വിമാനത്തിലാണ് ഇവര്‍ ടിക്കറ്റെടുത്തിരുന്നത്. എന്നാല്‍ ബോര്‍ഡിങ് സമയത്താണ് ചൈനയില്‍നിന്നുള്ള വിദേശികള്‍ക്ക് സിംഗപ്പുരില്‍ വിലക്കുള്ള കാര്യം വിദ്യാര്‍ഥികള്‍ അറിയുന്നത്. യാത്ര അനുവദിക്കാനാകില്ലെന്ന് വിമാനത്താവള അധികൃതര്‍ കട്ടായം പറഞ്ഞതോടെ വിദ്യാര്‍ഥികള്‍ പെരുവഴിയിലായി. തിരിച്ചെത്തില്ലെന്ന് എഴുതിവാങ്ങിയ ശേഷമാണ് യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കു മടങ്ങാന്‍ അനുമതി നല്‍കിയത്. ഹോസ്റ്റലിലേക്ക് മടങ്ങാന്‍ കഴിയാത്തതിനാല്‍ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് വിദ്യാര്‍ഥികള്‍. ഇന്ത്യ ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. കേരളത്തില്‍ മൂന്നു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ഉടന്‍ ചൈന സന്ദര്‍ശിക്കും. കേരളത്തില്‍ കൂടുതല്‍ കൊറോണ ബാധിതര്‍ ഉണ്ടായിട്ടില്ലെങ്കിലും ചൈന ഉള്‍പ്പെടെ ഈ…

Read More

കൊറോണ: മുൻകരുതൽ നടപടികൾ ശക്‌‌തം; കോട്ടയം ജില്ലയിൽ 89പേർ നിരീക്ഷണത്തിൽ

കോ​ട്ട​യം: കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ 89 പേ​ര്‍ നി​രീ​ക്ഷണ​ത്തി​ല്‍ ക​ഴി​യു​ന്നു. രോ​ഗബാ​ധി​ത പ്ര​ദേ​ശ​ത്തു​നി​ന്നും നാ​ട്ടി​ലെ​ത്തി​യ​വ​രും അ​വ​രോ​ട് സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വരു മാണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​ട്ടു​പേ​രെ​ക്കൂ​ടി വീ​ടു​ക​ളി​ല്‍ താ​മ​സി​പ്പി​ച്ച് നിരീ​ക്ഷ​ണ​ത്തി​ല്‍ വ​ച്ചി​രി​ക്കു​ക​യാ​ണ്. പു​തി​യ​താ​യി ആ​രി​ലും കൊ​റോ​ണ സ്ഥി​രീ​ക​രി​ക്കു​ക​യോ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. നി​രീക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍ പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്കി വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്നു. ഇ​വ​രി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​ന്നു​ണ്ടോയെന്നു ആ​രോ​ഗ്യ വി​ഭാ​ഗം ശ്രദ്ധിക്കുന്നുണ്ട്. ജി​ല്ല​യി​ലെ ആ​രോ​ഗ്യ വ​കു​പ്പ് കൊ​റോ​ണ​യ്‌​ക്കെ​തി​രേ വ​ലി​യ പ്ര​തി​രോ​ധ​മാ​ണ് ഒ​രു​ക്കു​ന്ന​ത്. കൊ​റോ​ണ പ്ര​തി​രോ​ധ ബോ​ധ​വ​ത്‌‌കര​ണ പ​രി​പാ​ടി​ക​ള്‍ പ​ല​യി​ട​ങ്ങ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു. ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ഇ​പ്പോ​ള്‍ മൂ​ന്നു​പേ​രാ​ണു​ള്ള​ത്. ഇ​വ​രി​ല്‍ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യി​ല്‍ വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീക​രി​ക്കാ​ത്ത​വ​രാ​ണ് ര​ണ്ടു​പേ​ര്‍. രോ​ഗ​ബാ​ധി​ത മേ​ഖ​ല​യി​ല്‍ നി​ന്നു​മെ​ത്തി​യ നാ​ലു​പേ​രു​ടെ സാ​മ്പി​ളു​ക​ളും ഇ​ന്ന​ലെ പ​രി​ശോ​ധന​യ്ക്ക് അ​യ​ച്ചി​രു​ന്നു. സം​ശ​യി​ക്ക​ത്ത​ക്ക​വി​ധം വൈ​റ​സ് ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണു​ന്നി​ല്ലെ​ങ്കി​ലും ഇ​വ​രോ​ട് വീ​ടു​ക​ളി​ല്‍ ത​ന്നെ ക​ഴി​യാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​വ​ര്‍ നേ​രി​ട്ടു…

Read More

ആലപ്പുഴ മെഡിക്കൽ കോളജിലെ കൊ​റോ​ണ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് ഇ​നി ജെ-​ബ്ലോ​ക്കി​ല്‍; വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വണ്ടാനം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച രോ​ഗി​യെ പ്ര​വേ​ശി​പ്പി​ച്ച ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് പു​തി​യ ബ്ലോ​ക്കി​ലേ​ക്കു മാ​റ്റി. ജെ-​ബ്ലോ​ക്കി​ല്‍ നാ​ലാം നി​ല​യി​ലെ 12-ാം വാ​ര്‍​ഡി​ലാ​ണ് പു​തി​യ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് സ​ജ്ജ​മാ​ക്കി​യ​ത്. ഇ​ന്ന​ലെ രാ​ത്രി പത്തോടെ ര​ണ്ടു പേ​രെ​യും പു​തി​യ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്കു മാ​റ്റി. ഇ​തി​ലൊ​രാ​ള്‍​ക്ക് ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. നീ​ര്‍​ക്കു​ന്നം എ​സ്ഡി​വി ഗ​വ. യു​പി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​നു തൊ​ട്ട​രി​കി​ലാ​യാ​ണ് നേ​ര​ത്തെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​തു സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​ത്തീ​ര്‍​ന്നി​രു​ന്നു. ഇ​വി​ടു​ത്തെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും ദേ​ശീ​യ​പാ​ത ഉ​പ​രോ​ധ​വും ന​ട​ത്തി​യി​രു​ന്നു. ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് ഇ​വി​ടെ നി​ന്നു മാ​റ്റാ​മെ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ആ​ര്‍​ഡി​ഒ ഉ​റ​പ്പു ന​ല്‍​കി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​ച്ച​ത്. ജെ-​ബ്ലോ​ക്കി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് ക്ര​മീ​ക​രി​ക്കാ​നാ​യി ര​ണ്ടു ദി​വ​സം മു​മ്പു​ത​ന്നെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. നി​ല​വി​ല്‍ ര​ണ്ടു​പേ​ര്‍ മാ​ത്ര​മാ​ണ്…

Read More

“പി​റ​ന്നു​വീ​ണ് 30 മ​ണി​ക്കൂ​റി​നു​ശേ​ഷം ന​വ​ജാ​ത​ശി​ശു​വി​നു കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ ന​വ​ജാ​ത​ശി​ശു​വി​നും കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. വു​ഹാ​നി​ല്‍ ജ​നി​ച്ച കു​ഞ്ഞി​നു 30 മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞാ​ണു കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍. വൈ​റ​സ് ബാ​ധി​ച്ച ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യാ​ണ് ഈ ​ന​വ​ജാ​ത​ശി​ശു. പ്ര​സ​വ​ത്തി​നു​മു​മ്പു ത​ന്നെ അ​മ്മ​യ്ക്കു കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഗ​ര്‍​ഭ​കാ​ല​ത്തോ, പ്ര​സ​വ​സ​മ​യ​ത്തോ, പ്ര​സ​വ​ശേ​ഷ​മോ ആ​കാം അ​മ്മ​യി​ല്‍​നി​ന്ന് കു​ഞ്ഞി​നു വൈ​റ​സ് പ​ക​ര്‍​ന്നി​രി​ക്കു​ക എ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. നോ​വ​ല്‍ കൊ​റോ​ണ ബാ​ധ​യാ​ണു കു​ട്ടി​യി​ല്‍ സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​സ​വ​ത്തി​ലൂ​ടെ അ​മ്മ​യി​ല്‍​നി​ന്നു കു​ഞ്ഞി​നു വൈ​റ​സ് പ​ക​രി​ല്ലെ​ന്നാ​ണു ക​രു​ത​പ്പെ​ട്ടി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​സ് ബാ​ധ​യേ​റ്റ അ​മ്മ പ്ര​സ​വി​ച്ച കു​ഞ്ഞി​നു​ കൊ​റോ​ണ ബാ​ധ​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Read More

ഒരു വൈറസിനും തകര്‍ക്കാനാവാത്ത പ്രണയം ! കൊറോണയെ മറികടന്ന് ഒരു ഇന്തോ-ചൈനീസ് വിവാഹം; അപൂര്‍വ പ്രണയകഥ ഇങ്ങനെ…

കൊറോണ വൈറസ് എന്നല്ല ഒരു ശക്തിയ്ക്കും തോല്‍പ്പിക്കാനാവില്ല യഥാര്‍ഥ പ്രണയത്തെ. ജി ഹോ എന്ന ചൈനക്കാരിയുടെയും സത്യാര്‍ത്ഥ് എന്ന ഇന്ത്യക്കാരന്റെയും വിവാഹം ഇരു കുടുംബങ്ങളുടെയും ആശിര്‍വാദത്തോടെ നടന്നപ്പോള്‍ വിജയിച്ചത് പ്രണയമാണ്. അഞ്ച് വര്‍ഷം മുന്‍പ് കാനഡയിലെ ഷെറിഡണ്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് ചൈനക്കാരിയായ ജി ഹൊയെ സത്യാര്‍ത്ഥ് മിശ്രയെ കണ്ട് മുട്ടുന്നത്. തുടര്‍ന്ന് ഇരുവരും നല്ല സുഹൃത്തുക്കളായി. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവരുടെയും മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹം കഴിക്കാനായിരുന്നു ഇവരുടെ തീരുമാനം. അങ്ങനെ സത്യാര്‍ത്ഥിന്റെ നാട്ടില്‍ വെച്ച് ഫെബ്രുവരി രണ്ടിന് ഇന്ത്യന്‍ ആചാരങ്ങള്‍ പ്രകാരം വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വധുവിന്റെ മാതാപിതാക്കള്‍ ജനുവരി 29ന് തന്നെ എത്തി. പിന്നീട് നിശ്ചയിച്ച ദിവസം തന്നെ വിവാഹിതരായി. ചൈനയില്‍ വെച്ച് വിവാഹ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും കൊറോണ കാരണം വിവാഹം നീട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ സംസ്‌കാരവും ഭക്ഷണവും ഇഷ്മായെന്ന് ജി…

Read More