കൊച്ചി: കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ടതിനെത്തുടർന്ന് കൊച്ചിയിൽ വെച്ച് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ കുടുംബത്തോട് കേരള ഹൈക്കോടതി പരസ്യമായി ക്ഷമ ചോദിച്ചു. ഭരണസംവിധാനത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഒരു മനുഷ്യന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് കോടതി നിരീക്ഷിച്ചു. “സംവിധാനത്തിന്റെ പരാജയത്തിന് ഞങ്ങൾ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു. ഞങ്ങൾക്ക് നാണക്കേട് തോന്നുന്നു,” എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഒരാൾക്ക് സുരക്ഷിതമായി മടങ്ങാൻ കഴിയാത്ത അവസ്ഥ രാജ്യത്തെ സിസ്റ്റത്തിന്റെ പോരായ്മയാണെന്നും കോടതി കൂട്ടിച്ചേർത്തു. നവംബർ 30-ന് കളമശേരിയിൽ നിന്ന് കണ്ടെത്തിയ അഴുകിയ മൃതദേഹം സൂരജ് ലാമയുടേതാണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. പരിശോധനാ ഫലം വെള്ളിയാഴ്ച കോടതിയിൽ സമർപ്പിച്ചു. കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തെത്തുടർന്ന് ഓർമ്മശക്തി നഷ്ടപ്പെട്ട സൂരജ് ലാമയെ കുടുംബത്തെ അറിയിക്കാതെയാണ് കുവൈറ്റ് അധികൃതർ കൊച്ചിയിലേക്ക് അയച്ചത്.…
Read MoreTag: court
നടിയെ ആക്രമിച്ച കേസ്; തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണം, ഉദ്യോഗസ്ഥര്‍ തന്നെ ബലിയാടാക്കി; നിയമ നടപടിക്കൊരുങ്ങി നടന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങി നടന് ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.അന്വേഷണസംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിധരിപ്പിച്ചുവെന്നാണ് ദിലീപിന്റെ വാദം. ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നുമാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തില്‍ വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ദിലീപിന്റെ നീക്കം. കുടുംബ പ്രേക്ഷകരെ തന്റെ സിനിമയില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചു. ഗൂഢാലോചനക്കാര്‍ക്കെതിരെ നിയമനടപടി ആലോചിക്കുകയാണ്. കോടതി ഉത്തരവ് ലഭിച്ച ശേഷം തീരുമാനമെടുക്കും. മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത വരുത്തി സമൂഹത്തിന്റെ ശത്രുത തനിക്ക് നേരെ സൃഷ്ടിച്ചു. എസ്ഐടി സര്‍ക്കാരിനെ തെറ്റിധരിപ്പിച്ചു. ആറു പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. ഇതിന് ശേഷം മുഖ്യമന്ത്രിയെ ചില ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചു. ഈ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍…
Read Moreഇരയും പ്രതിയും മക്കൾ; കേരളം ഞെട്ടലോടെ കേട്ട പീഡനക്കേസിലെ വിധിക്ക് പിന്നാലെ നാലുവാക്കിൽ ഒതുക്കി ‘അമ്മ’ പറഞ്ഞതിങ്ങനെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരിച്ച് താരസംഘടനായ അമ്മ. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു എന്നാണ് സംഘടനയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് ശേഷം താരത്തെ തിരിച്ചെടുക്കാനും തീരുമാനിച്ചിരുന്നു.
Read Moreവനിതാജീവനക്കാർക്ക് ആർത്തവ അവധി; കോടതിയിൽ ഹർജി ഫയലിൽ സ്വീകരിച്ചു
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർക്ക് രണ്ടു ദിവസം ആർത്താവാവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റിസ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ ജോലിചെയ്യേണ്ടിവരുന്ന വനിത ജീവനക്കാർക്ക് ആർത്തവ ദിവസങ്ങളിൽ രണ്ട് ദിവസം ശമ്പളത്തോടുകൂടിയ അവധി അനുവദിക്കുക, ജോലിസ്ഥലത്തു വൃത്തിഹീനമായ ശൗചാലയവും മറ്റും ഉപയോഗിക്കേണ്ടി വരുന്ന ശോചനീയമായ അവസ്ഥക്ക് പരിഹാരം കണ്ടെത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹർജി. ഈവിഷയം കോർപ്പറേഷന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽ എഫ്എഫ് ജെ എത്തിച്ചുവെങ്കിലും പരിഹാരം ഉണ്ടായില്ല. അതേത്തുടർന്നാണ് വിഷയം കോടതിയുടെ മുമ്പാകെ കൊണ്ടുവന്നതെന്ന് എഫ് എഫ്ജെ നേതാക്കൾ പറഞ്ഞു. കർണാടക ഗവൺമെന്റ് അവരുടെ വനിത ജീവനക്കാർക്ക് (സംഘടിത / അസംഘടിത മേഖലയിൽ) അവധി അനുവദിച്ചിട്ടുള്ളത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.വനിതാ ജീവനക്കാരുടെ തൊഴിൽ സാഹചര്യവും ശരീരിക ബുദ്ധിമുട്ടുകളും തുടർച്ചയായി 16 മണിക്കൂർ വരെ ജോലി ചെയ്യേണ്ട സാഹചര്യം…
Read Moreപാര്‍ട്ടി ഓഫീസ് അടച്ചുപൂട്ടാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല ! കോടതി നിര്‍ദ്ദേശത്തിന് പുല്ലുവില കല്‍പ്പിച്ച് സി.വി വര്‍ഗീസ്
പരസ്യപ്രസ്താവന പാടില്ലെന്ന കോടതി നിര്‍ദേശത്തിന് പുല്ലുവില കൊടുത്ത് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫിസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും ഒരു ശക്തിയെയും അനുവദിക്കില്ലെന്ന വെല്ലുവിളിയും സി.വി. വര്‍ഗീസ് നടത്തി. ഇന്നലെ അടിമാലിയില്‍ നടന്ന പാര്‍ട്ടി യോഗത്തിലായിരുന്നു വര്‍ഗീസിന്റെ പ്രസംഗം. വര്‍ഗീസ് പറഞ്ഞത് ഇങ്ങനെ…നിയമപരമായ വ്യവസ്ഥതകള്‍ ഉപയോഗിച്ച് പാര്‍ട്ടി ഇക്കാര്യങ്ങളെ നേരിടും, ഞങ്ങള്‍ക്ക് ആശങ്കയില്ല. 1964ലെ ഭൂപതിവ് വിനയോഗം ചട്ടഭേദഗതി ബില്‍ ഈ മാസം 14ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇതോടെ ഇടുക്കിയിലെ നിര്‍മാണ നിരോധനം മാറും. ഇതോടെ ജില്ലയിലെ സിപിഎമ്മിന്റെ എല്ലാ പാര്‍ട്ടി ഓഫിസുകളും സൈ്വര്യമായി പ്രവര്‍ത്തിച്ചിരിക്കും. അന്‍പത് വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന ശാന്തന്‍പാറ ഏരിയാ കമ്മിറ്റി ഓഫിസ് അനധികൃതമാണെന്നാണ് പറയുന്നത്. വീട്ടില്‍ പട്ടിണി കിടക്കുമ്പോളും അരിമേടിക്കാന്‍ വച്ച പൈസ നല്കി സഖാക്കള്‍ നിര്‍മിച്ച ഓഫിസുകളാണിത്. സി.വി.വര്‍ഗീസ് പറഞ്ഞു.
Read Moreഭാര്യയ്ക്ക് നല്കുന്ന ജീവനാംശത്തില്‍ നിന്ന് വളര്‍ത്തു നായ്ക്കളെ ഒഴിവാക്കാനാവില്ലെന്ന് ഭര്‍ത്താവിനോട് കോടതി
വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയ്ക്ക് നല്കുന്ന ജീവനാംശത്തില്‍ നിന്ന് വളര്‍ത്തുനായ്ക്കളെ ഒഴിവാക്കാനാവില്ലെന്ന് കോടതി. ഭാര്യയ്ക്ക് നല്കുന്ന ജീവനാംശ തുകയില്‍ നിന്ന് വളര്‍ത്തുനായകളുടെ സംരക്ഷണത്തിലുള്ള തുക ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്കിയ ഹര്‍ജി തള്ളിക്കൊണ്ട് ബാന്ദ്ര മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇക്കാര്യം പറഞ്ഞത്. വളര്‍ത്തുമൃഗങ്ങളും മാന്യമായ ഒരു ജീവിതശൈലിയുടെ ഭാഗമാണെന്നും തകര്‍ന്ന ബന്ധങ്ങളുടെ ഫലമായി ഉണ്ടായ വൈകാരികമായ അസന്തുലിതാവസ്ഥ നികത്തി മനുഷ്യര്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ അവ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. 1986 ല്‍ വിവാഹിതരായ ദമ്പതികള്‍ 2021 മുതല്‍ വേര് പിരിഞ്ഞാണ് താമസിക്കുന്നത്. രണ്ടു പെണ്‍മക്കളുണ്ടെങ്കിലും അവര്‍ വിദേശത്താണ്. ഗാര്‍ഹിക പീഡനം ആരോപിച്ച്, പ്രതിമാസം 70,000 രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് 55കാരിയായ ഭാര്യ കോടതിയെ സമീപിച്ചത്. വരുമാനമില്ലെന്നും ആരോഗ്യനില മോശമാണെന്നതിനുമൊപ്പം മൂന്ന് റോട്ട് വീലര്‍ വളര്‍ത്തു നായ്ക്കളുണ്ടെന്നും ചൂണ്ടിക്കാട്ടി. ഹര്‍ജി തീര്‍പ്പാക്കുന്നതു വരെ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 50,000…
Read Moreപ്രവാസി വ്യവസായി സുഗതന്റെ ആത്മഹത്യ ! പ്രതികളായിരുന്ന സിപിഐ, എഐവൈഎഫ് നേതാക്കളെ വെറുതെവിട്ട് കോടതി
പുനലൂരിലെ പ്രവാസി വ്യവസായി സുഗതന് ആത്മഹത്യ ചെയ്ത കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട് കോടതി. പ്രതികളായിരുന്ന സിപിഐ, എഐവൈഎഫ് നേതാക്കളെയാണ് കൊല്ലം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്. 2018 ഫെബ്രുവരി 23നാണ് സുഗതന് ആത്മഹത്യ ചെയ്തത്. സിപിഐ ഇളമ്പല്‍ ലോക്കല്‍ കമ്മിറ്റി അംഗം ഇമേഷ്, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എംഎസ് ഗിരീഷ്, ഇളമ്പല്‍ വില്ലേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് സതീഷ്, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അജികുമാര്‍, പാര്‍ട്ടി മെമ്പര്‍ ബിനീഷ് എന്നിവരെയാണ് വെറുതെവിട്ടത്. സംഭവം നടന്ന് അഞ്ചുവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. പ്രവാസിയായിരുന്ന സുഗതന് നാട്ടിലെത്തിയ ശേഷം വര്‍ക് ഷോപ്പ് നിര്‍മ്മിക്കാനായി കൊല്ലം വിളക്കുടി പഞ്ചായത്തില്‍ സ്ഥലം വാടകയ്ക്കെടുത്ത് ഷെഡ് കെട്ടി. എന്നാല്‍ ഇത് വയല്‍ നികത്തിയ ഭൂമിയാണെന്ന് കാണിച്ച് എഐവൈഎഫ് കൊടികുത്തുകയായിരുന്നു. ഇതിന് പിന്നാലെ 2018 ഫെബ്രുവരി 23ന് സുഗതന് ഷെഡില്‍…
Read Moreസുമയ്യയ്ക്കും അഫീഫയ്ക്കും പോലീസ് സംരക്ഷണം നല്കാന് ഉത്തരവിട്ട് ഹൈക്കോടതി
ലിവ് ഇന്‍ റിലേഷനില്‍ കഴിയുന്നമലപ്പുറം സ്വദേശിനികളായ സുമയ്യ ഷെറിനും സി.എസ്.അഫീഫയ്ക്കും പോലീസ് സംരക്ഷണം നല്കാന് ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി. പോലീസ് സംരക്ഷണം തേടി ഇരുവരും നല്കിയ ഹര്‍ജിയിലാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന് ഉത്തരവിട്ടത്. അഫീഫയുടെ മാതാപിതാക്കളില്‍ നിന്നും കൂട്ടാളികളില്‍ നിന്നും പോലീസ് സംരക്ഷണം തേടിയാണ് ഹര്‍ജി. പുത്തന്‍കുരിശ് സ്റ്റേഷന് ഹൗസ് ഓഫിസര്‍, കൊണ്ടോട്ടി സ്റ്റേഷന് ഹൗസ് ഓഫിസര്‍ എന്നിവര്‍ക്കാണു കോടതി നിര്‍ദേശം നല്‍കിയത്. നേരത്തേ അഫീഫയെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ചു സുമയ്യ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തനിക്കു വീട്ടുകാരോടൊപ്പം പോകാനാണ് താല്പര്യം എന്ന് അഫീഫ അറിയിച്ചതിനെ തുടര്‍ന്നു ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. എന്നാല്‍ ഇതിന് ശേഷം പോലീസിന്റെയും സ്ത്രീ സംരക്ഷണ സെല്ലിന്റെയും സഹായത്തോടെ വീണ്ടും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയ ഇരുവരും പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു. അഫീഫയെ വീട്ടുകാര്‍ വീണ്ടും തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read Moreപ്രണയം നടിച്ച് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ! ഇരുപത്തിമൂന്നുകാരന് 27 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി
പതിനാറുകാരിയെ പ്രണയം നടിച്ച് ലൈംഗികചൂഷണത്തിനിരയാക്കിയ കേസില്‍ യുവാവിന് കഠിന തടവ് വിധിച്ച് കോടതി. പാലക്കാട് തെങ്കര സ്വദേശിയായ വിപിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയോടു പ്രണയം നടിച്ച് ബന്ധം സ്ഥാപിച്ചശേഷം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി വിപിന്‍ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഇരുപത്തിമൂന്നുകാരനായ വിപിനെ 27 വര്‍ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. 1,10,000 രൂപ പിഴയും വിധിച്ചു. പിഴത്തുക അതിജീവിതയ്ക്കു നല്‍കാനും കോടതി നിര്‍ദേശിച്ചു. മണ്ണാര്‍ക്കാട് എസ്ഐ സുരേഷ് ബാബു, അജിത്കുമാര്‍ എന്നിവരാണ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡ്വ. നിഷ വിജയകുമാര്‍ ഹാജരായി.
Read Moreഎട്ടു വയസ്സുകാരിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന് കടുത്ത ശിക്ഷ വിധിച്ച് കോടതി…
എട്ടു വയസുകാരി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ തടവുശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി. ഇതിനു പുറമെ 1,20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലം പരവൂര്‍ ചിറക്കത്തഴം കാറോട്ട് വീട്ടില്‍ അനില്‍കുമാറിനെയാണ് (55) ജഡ്ജി കെ. സോമന് ശിക്ഷിച്ചത്. 2019 ഫെബ്രുവരിയിലാണ് സംഭവം. പ്രതി സെക്യൂരിറ്റിക്കാരനായി ജോലി ചെയ്തിരുന്ന ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്നതാണ് കുട്ടി. സംഭവത്തെ തുടര്‍ന്ന് ഭയന്നുപോയ പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞു. കുട്ടിയുടെ മൊഴിയില്‍ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ഫ്ളാറ്റില്‍ താമസിക്കുന്നവരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതലയുള്ള പ്രതി ഇത്തരം ക്രൂരകൃത്യം എട്ടുവയസ്സുകാരിയോട് കാണിച്ചതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് കനത്ത ശിക്ഷ നല്‍കുന്നതെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. മരണം വരെ കഠിന തടവ് കൂടാതെ മറ്റു…
Read More