പി ശശി സിപിഎമ്മിലേക്ക് തിരിച്ചു വരുന്നു; ലൈംഗികാരോപണക്കേസില്‍ ശശിക്കെതിരേ പരാതി നല്‍കിയ ഡിവൈഎഫ്‌ഐ നേതാവിനെ പുറത്താക്കി; കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുമോ ഈ തിരിച്ചുവരവ്…

കണ്ണൂര്‍ : ലൈംഗികാരോപണത്തെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട മുന്‍ ജില്ലാ സെക്രട്ടറി പി. ശശി സിപിഎമ്മിലേക്ക് തിരിച്ചു വരുന്നു. ശശിയെ തിരിച്ചെടുക്കാന്‍ സിപിഎം സംസ്ഥാന സമിതി എടുത്ത തീരുമാനം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞദിവസം തലശേരി ഏരിയ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തശേഷം ഏരിയാ കമ്മറ്റി അംഗത്വത്തിന് ശിപാര്‍ശ ചെയ്തതോടെ ഏഴു വര്‍ഷത്തിനുശേഷം പി. ശശി തത്വത്തില്‍ പാര്‍ട്ടിയുടെ ഭാഗമായി. അധികം പ്രാധാന്യം കൊടുക്കാതെ സാവകാശം ശശിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പാര്‍ട്ടി നീക്കം. കാരായിമാര്‍ അകത്തായതോടെ പാര്‍ട്ടികോട്ടയായ തലശേരിമേഖലയില്‍ നേതൃഅഭാവം സിപിഎം. നേരിടുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഭവസമ്പത്തും ജനകീയ അടിത്തറയുമുള്ളവരെ തിരികെയെത്തിക്കാനാണ് സിപിഎം തീരുമാനം. ശശിയുടെ മടങ്ങിവരവ് പാര്‍ട്ടിയില്‍ പല മാറ്റങ്ങള്‍ക്കും വഴിവെച്ചേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായിയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുന്‍കൈയെടുത്താണു ശശിയുടെ മടങ്ങിവരവെന്നും സൂചനയുണ്ട്. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍…

Read More

ഇനിയും ജീവിക്കാന്‍ വിടുന്നില്ലെങ്കില്‍ സഖാവ് പിണറായി എന്നെയും കുടുംബത്തെയും പച്ചയ്ക്കു തിന്നുന്നതാ നല്ലത്; പാര്‍ട്ടി ഗ്രാമത്തിലെ ജാതി വിവേചനത്തിനെതിരേ ഒറ്റയ്ക്കു പൊരുതുന്ന ചിത്രലേഖയുടെ കഥയിങ്ങനെ…

കണ്ണൂര്‍: പാര്‍ട്ടിഗ്രാമത്തിലെ ജാതിവിവേചനത്തിനെതിരേ സമരം ചെയ്തു ശ്രദ്ധേയയായ ദളിത് വനിതാ ഓട്ടോഡ്രൈവര്‍ ചിത്രലേഖ സിപിഎമ്മിന് തലവേദനയാകുന്നു. സമരത്തിനൊടുവില്‍ ചിത്രലേഖയ്ക്ക് അഞ്ച് സെന്റ് ഭൂമി കിട്ടി ഇത് തിരിച്ചെടുക്കുകയാണ് പിണറായി സര്‍ക്കാര്‍. പയ്യന്നൂര്‍ എടാട്ടെ ചിത്രലേഖയ്ക്ക് ഭൂമി നല്‍കി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2016 ഡിസംബര്‍ 18-ന് ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്. ഗവര്‍ണറുടെ ഉത്തരവു പ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് നോട്ടീസിറക്കിയത്. ലഭിച്ച സ്ഥലത്ത് ചിത്രലേഖയുടെ വീടു നിര്‍മ്മാണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ ഉത്തരവ്. കരമടയ്ക്കുന്ന ആറു സെന്റ് സ്ഥലം വേറെയുണ്ടെന്ന കാരണത്താലാണ് ഭൂമി തിരിച്ചെടുക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. കൈവശാധികാരിയായ ജലവിഭവവകുപ്പിന്റെ എതിര്‍പ്പ് മറികടന്നും ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് ഭൂമി ചിത്രലേഖയ്ക്ക് കൈമാറിയതെന്ന് പുതിയ ഉത്തരവിലുണ്ട്. 1995-ലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭൂമി പതിവ് ചട്ട(21)പ്രകാരമാണ് ചിറക്കല്‍ വില്ലേജിലെ പുഴാതിയില്‍ ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ചിത്രലേഖയ്ക്ക് സൗജന്യമായി അനുവദിച്ചത്. നേരത്തെ…

Read More

ബംഗാളിലെ പഴയ ലോക്കല്‍ സെക്രട്ടറിമാരും ബ്രാഞ്ച് സെക്രട്ടറിമാരുമൊക്കെ ഇപ്പോള്‍ കേരളത്തില്‍ കൂലിപ്പണിയെടുത്താണു കഴിയുന്നത്; സിപിഎമ്മിനെ കണക്കറ്റു പരിഹസിച്ച് കെ.സുധാകരന്‍

കണ്ണൂര്‍: ബിജെപിയുടെ ഫാസിസത്തെ ഒറ്റയ്ക്കു നേരിടുമെന്ന സിപിഎമ്മിന്റെ അവകാശവാദം, ആനയ്ക്ക് അണ്ണാന്‍ കല്യാണമാലോചിച്ചതു പോലെയെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്‍. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സുധാകരന്‍ സിപിഎമ്മിനെ പരിഹസിച്ചത്. ബംഗാളിലും ത്രിപുരയിലും തീര്‍ന്നു കേരളത്തില്‍ മാത്രമായ സിപിഎം ഇവിടെയിരുന്നു കൊണ്ടു വര്‍ഗീയ ഫാസിസത്തെ എന്തു ചെയ്യുമെന്നാണു പറയുന്നത്? കോണ്‍ഗ്രസിന്റെ ഉദാരവല്‍ക്കരണ നയത്തോടാണല്ലോ സിപിഎമ്മിനു വിമര്‍ശനം. 35 കൊല്ലം ഭരിച്ചപ്പോള്‍ ബംഗാളില്‍ സിപിഎം എന്താണു ചെയ്തത്? പാവപ്പെട്ട കൃഷിക്കാരുടെ പട്ടയം പിടിച്ചെടുത്തു ഭൂമി ടാറ്റയുടെ കാല്‍ക്കീഴില്‍ സമര്‍പ്പിച്ചു. അവിടെയിപ്പോള്‍ സിപിഎമ്മിനു പാര്‍ട്ടി ഓഫിസുകള്‍ വാടകയ്ക്കു കൊടുക്കേണ്ട സ്ഥിതിയാണെന്നും സുധാകരന്‍ പറഞ്ഞു. ബംഗാളിലെ പഴയ ലോക്കല്‍ സെക്രട്ടറിമാരും ബ്രാഞ്ച് സെക്രട്ടറിമാരുമൊക്കെ ഇപ്പോള്‍ കേരളത്തില്‍ കൂലിപ്പണിയെടുത്താണു കഴിയുന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തില്‍ എന്തു സാമ്പത്തിക നയമാണു നടപ്പാക്കുന്നത്? എല്‍ഡിഎഫ് എംഎല്‍എമാരില്‍…

Read More

അടിച്ചാല്‍ പോരേ എന്നു ചോദിച്ചപ്പോള്‍ വെട്ടണം എന്നു ശാഠ്യം പിടിച്ചു; ഭരണം നമ്മുടെ കയ്യിലുള്ളപ്പോള്‍ ഒന്നുകൊണ്ടും പേടിക്കേണ്ട ഡമ്മികളെ ഇറക്കാം എന്ന് ഉറപ്പു നല്‍കി;എല്ലാം തുറന്നുപറഞ്ഞ് ആകാശ്…

മട്ടന്നൂര്‍: സിപിഎം നേതൃത്വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ്. ഡമ്മി പ്രതികളെ പൊലീസിന് നല്‍കാമെന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഉറപ്പിന്മേലാണ് കൊലപാതകം നടത്തിയതെന്ന് ആകാശ് പൊലീസിന് മൊഴി നല്‍കി. ‘ക്വട്ടേഷന്‍ നല്‍കിയത് പ്രാദേശിക ഡിവൈഎഫ്‌ഐ നേതൃത്വമാണ്. ഡമ്മി പ്രതികളെ നല്‍കാമെന്നാണ് പറഞ്ഞത്. പ്രതികളെ നല്‍കിയാല്‍ പൊലീസ് കൂടുതലൊന്നും അന്വേഷിക്കില്ലെന്നും ഉറപ്പ് പറഞ്ഞു. ഭരണം നമ്മുടെ കൈയില്‍ ആയതിനാല്‍ പേടിക്കാനൊന്നും ഇല്ലെന്നും നേതാക്കള്‍ ഉറപ്പു പറഞ്ഞു. അടിച്ചാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ വെട്ടണം എന്നായിരുന്നു ശാഠ്യം പിടിച്ചത്’, ആകാശ് പൊലീസിനോട് വെളിപ്പെടുത്തി. മറ്റു പ്രതികള്‍ക്കും പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കുമായി അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താനെത്തിയ കാറും അക്രമികള്‍ കൃത്യം നിര്‍വഹിച്ചതിനു ശേഷം വഴിക്കു വച്ചു മാറി കയറിയ കാറും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ ശേഷമാണ് ഫോര്‍ രജിസ്‌ട്രേഷന്‍…

Read More

കൊടിസുനിയുടെയും കിര്‍മാണി മനോജിന്റെയും കട്ടഫാന്‍; ആര്‍എസ്എസ് നേതാവ് വിനീഷ് കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം നാടുവിട്ടു; ആകാശ് തില്ലങ്കരിയെന്ന സൈബര്‍ പോരാളിയുടെ ചെയ്തികള്‍ ഇങ്ങനെ…

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കരി സിപിഎം സൈബര്‍സേനയിലെ പ്രമുഖനെന്ന് വിവരം. ‘അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്നൊരു പുലരിക്കായി പ്രയത്‌നിക്കുന്നു’ എന്നു പേരുള്ള സിപിഎം അനുകൂല സൈബര്‍ സംഘത്തിലെ അംഗമാണ് ആകാശ്. ആ ഗ്രൂപ്പിലെ പോരാളി എന്നാണു ഫേസ്ബുക് പ്രൊഫൈലില്‍ ആകാശ് സ്വയം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം അറസ്റ്റിലായ പ്രതികള്‍ക്ക് ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പം വിശദീകരിക്കുന്ന ഫോട്ടോകളും പുറത്തു വന്നിരിക്കുകയാണ്. ആര്‍എസ്എസ് നേതാവ് വിനീഷിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം നാടുവിട്ട ഇയാള്‍ എകെജി സെന്ററില്‍ ജോലി ചെയ്യുന്നുവെന്നാണ് നാട്ടിലെ സംസാരം. ഇതിനിടെ ‘വിനീഷിനെ കൊത്തിയ കത്തി, അറബിക്കടലിലെറിഞ്ഞിട്ടില്ല’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധ പ്രകടനം നടത്തിയ ദൃശ്യങ്ങളും പുറത്തുവന്നതിരുന്നു. അങ്ങനെ എല്ലാ തരത്തിലും കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെട്ടായിരുന്നു ആകാശ് മുന്നോട്ട് നീങ്ങിയിരുന്നത്. സിപിഎം നേതൃത്വത്തിനും ഇത് അറിയാമായിരുന്നു. അതുകൊണ്ട് കൂടി ഷുഹൈബിന്റേത് രാഷ്ട്രീയ…

Read More

പാര്‍ട്ടി പോസ്റ്ററിലും താരമായി പ്രിയയുടെ കണ്ണിറുക്കല്‍ ! പോസ്റ്റര്‍ വൈവിധ്യത്തില്‍ മറ്റു യുവജനസംഘടകളെ കടത്തി വെട്ടിയത് എഐഎസ്എഫ്…

മലപ്പുറം:ഒരൊറ്റ കണ്ണിറുക്കല്‍ മതി ജീവിതം മാറാന്‍ എന്നു കേട്ടിട്ടില്ലേ. അഡാര്‍ ലൗ നായിക പ്രിയാ വാര്യരുടെ കാര്യത്തില്‍ അക്ഷരാര്‍ഥത്തില്‍ ഈ പ്രയോഗം നൂറുശതമാനം ശരിയാണ്. ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകത്തിന്റെ തന്നെ ഹൃദയം കവര്‍ന്ന പ്രിയ വന്ന് വന്ന് പാര്‍ട്ടി പോസ്റ്ററില്‍ വരെ സ്ഥാനം പിടിച്ചിരിക്കുകയാണ്. മാര്‍ച്ച് ആദ്യം മലപ്പുറത്ത് തുടങ്ങുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ച് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് കോട്ടയ്ക്കല്‍ മണ്ഡലം കമ്മറ്റി സ്ഥാപിച്ച ബോര്‍ഡിലാണ് പ്രിയയുടെ കണ്ണിറുക്കല്‍ ഇടം പിടിച്ചിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ബോര്‍ഡുകള്‍ തയ്യാറാക്കണമെന്ന മണ്ഡലം കമ്മറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്. സിനിമയുടെ തലക്കെട്ടിന്റെ മാതൃകയിലാണ് ‘സിപിഎം സംസ്ഥാന സമ്മേളനം’ എന്ന് എഴുതിയിരിക്കുന്നത്. ഒപ്പം പ്രിയയുടെ കണ്ണിറുക്കല്‍ ചിത്രവും പിന്നിലായി ഒരു ക്ലാസ് മുറിയുടെ ചിത്രവും അവ്യക്തമായി നല്‍കിയിട്ടുണ്ട്. സിനിമക്കെതിരെ ഉയരുന്ന അനാവശ്യ വിവാദങ്ങളില്‍ സിനിമയ്‌ക്കൊപ്പം നില്‍ക്കുന്നു എന്ന സന്ദേശമാണ് ബോര്‍ഡ്…

Read More

കക്കൂസ് ടാങ്കിന് കയ്യും കാലും മുഖവും വെച്ചാല്‍ ഉണ്ടാകുന്ന സാധനമാണ് എം.എം മണി; സിപിഎമ്മിനെതിരേ തുറന്നടിച്ച് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍

തിരുവനന്തപുരം:സിപിഎമ്മിനും എം.എം മണിയ്ക്കുമെതിരേ കടുത്തഭാഷയിലുള്ള വിമര്‍ശനവുമായി ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. സിപിഐയുടെ ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് മുന്നണിയിലെ അസ്വസ്ഥതകള്‍ ശിവരാമന്‍ തുറന്നു പറഞ്ഞത്. എം.എം. മണി സിപിഐയുടെ പുറകെ നടന്ന് അസഭ്യം പറയുകയാണെന്നും സിപിഎം പറയുന്നത് അതേപടി അനുസരിക്കാന്‍ കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയല്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി തുറന്നടിച്ചു. നെടുങ്കണ്ടത്ത് നടക്കുന്ന സിപിഐ ജില്ലാ സമ്മേളനവേദിയില്‍ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വേദിയിലിരിക്കെയായിരുന്നു ശിവരാമന്റെ വിമര്‍ശനം. സിപിഐ യെ മുഖ്യശത്രുവായിട്ടാണ് സിപിഎം കണക്കാക്കുന്നതെന്നും കക്കൂസ് ടാങ്കിന് കയ്യും കാലും മുഖവും വെച്ചാല്‍ ഉണ്ടാകുന്ന സാധനമാണ് മണിയെന്ന് പറയാന്‍ അറിയാത്തതുകൊണ്ടല്ലെന്നും ശിവരാമന്‍ പറഞ്ഞു. ഇടതുമുന്നണിയിലെ വിഴുപ്പല്ല സിപിഐ. ഞങ്ങളെ നോക്കി ആരും കണ്ണുരുട്ടേണ്ട. സ്വന്തം കാലില്‍ നില്‍ക്കുന്നവരാണ് സിപിഐ. ഞങ്ങള്‍ക്ക് ഒരു തമ്പുരാന്റെയും തണല്‍ വേണ്ട. പക്ഷെ പുറകെ നടന്ന് പുലയാട്ട് നടത്തിയാല്‍ തിരിഞ്ഞ്…

Read More

ജനങ്ങളെ പിഴിഞ്ഞ് സിപിഎമ്മിന്റെ ബക്കറ്റ് പിരിവ് കൊഴുക്കുന്നു ! പിരിവുകാരെക്കൊണ്ട് പൊറുതിമുട്ടി വീടുകളും സ്ഥാപനങ്ങളും; പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള എതിര്‍പ്പും വ്യാപകമാവുന്നു…

കൊച്ചി: ബിനോയ് കോടിയേരി വിവാദത്തെത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ കടുത്ത വിമര്‍ശനം ഉയരുമ്പോള്‍ ജനങ്ങളെ പിഴിയാന്‍ ബക്കറ്റ് പിരിവുമായി സിപിഎം. പാര്‍ട്ടിയുടെ കഴുത്തറപ്പന്‍ പിരിവിനെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ കടുത്ത വിമര്‍ശനമാണുയരുന്നത്. സമീപകാലത്ത് ബക്കറ്റ് പിരിവുകളിലൂടെ പാര്‍ട്ടി കോടികളാണു നേടിയത്. എന്നാല്‍, തുടര്‍ച്ചയായ പിരിവുകള്‍ ബാധ്യതയാകുമെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം. മാസങ്ങള്‍ക്കു മുന്‍പ് ഇ.കെ നായനാരുടെ പേരില്‍ കണ്ണൂര്‍ പയ്യാമ്പലത്ത് നിര്‍മിക്കുന്ന അക്കാഡമിക്കായി പാര്‍ട്ടി ബക്കറ്റെടുത്തപ്പോള്‍ ലഭിച്ചത് കോടികളാണ്. പാര്‍ട്ടി സമ്മേളന നടപടികളിലേക്കു കടന്നപ്പോള്‍ ഓരോ ഘടകവും പിരിവു നടത്തി. ഓഖി ദുരന്തത്തിന് ഇരയായവരെ സഹായിക്കാന്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി നടത്തിയ ഫണ്ട് ശേഖരണത്തില്‍ ലഭിച്ചത് 4.81 കോടിയാണ് പിരിച്ചത്. ഫെബ്രുവരി 22 മുതല്‍ നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തിന് ബ്രാഞ്ച് കമ്മറ്റികള്‍ 40,000 മണ്‍കുടുക്കകള്‍ വഴിയും പണം സ്വരൂപിച്ചിരുന്നു. കൂടാതെ പ്രത്യേക ഹുണ്ടിക…

Read More

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നയാളെ കൊന്നു കളയുമെന്നു ഭീഷണി; അച്ഛനെ രക്ഷിക്കാന്‍ സഹായമര്‍ഭ്യത്ഥിച്ച് മകള്‍ സോഷ്യല്‍ മീഡിയയില്‍…

കാസര്‍ഗോഡ് : സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന അച്ഛനെ കൊന്നുകളയുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി മകള്‍. സംഭവത്തില്‍ പോലീസ് സംരക്ഷണവും നാട്ടുകാരുടെ പിന്തുണയും ആവശ്യപ്പെട്ടുകൊണ്ട് 16 കാരി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തിരിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.  പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്നവരാണ് അച്ഛനെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നും തന്റെ അച്ഛനെ രക്ഷിക്കണമെന്നുമാണ് എന്നാണ് പെണ്‍കുട്ടി വീഡിയോയിലൂടെ പറയുന്നത്. കിനാനൂര്‍ സ്വദേശി സി.കെ.സുകുമാരന്റെ മകളും ചായോത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ അശ്വിനിയാണ് അച്ഛനെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് രംഗത്തെത്തിയിരിക്കുന്നത്. മുമ്പ് സിപിഎം പ്രവര്‍ത്തകനായിരുന്ന താന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം തന്നെ പല തവണ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതുസംബന്ധിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സുകുമാരന്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സുകുമാരന്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇതിനിടെയാണ് സിപിഎമ്മുകാരുടെ ഭാഗത്തു നിന്നും കൊന്നുകളയല്‍ ഭീഷണി ഉണ്ടായത്.…

Read More

‘ഈട’ ഇവിടെ വേണ്ട ! ‘ ഈട’ സിനിമയ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്;’ പദ്മാവതി’യുടെ റിലീസിംഗിനു സംരക്ഷണം നല്‍കുമെന്നു പറഞ്ഞ ഡിവൈഎഫ്‌ഐ ഈട വിലക്കാന്‍ മുന്‍പന്തിയില്‍

കണ്ണൂരിലെ ബിജെപി-സിപിഎം സംഘര്‍ഷങ്ങളുടെ ഭീകരത ആവിഷ്‌കരിക്കുന്ന ‘ഈട’ സിനിമയ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്. ഇടതുരാഷ്ട്രീയത്തെ ചോദ്യംചെയ്യുന്നെന്ന വിമര്‍ശനമുയര്‍ത്തിയ സൈബര്‍ ലോകത്തും ആക്രമണം. സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്നു വിവാദത്തിലായ ബോളിവുഡ് സിനിമ ‘പദ്മാവതി’യുടെ റിലീസിങ്ങിനു സംരക്ഷണം നല്‍കുമെന്നു വ്യക്തമാക്കിയ ഡി.െവെ.എഫ്.ഐ. അണികളില്‍നിന്നാണ് ബി. അജിത്കുമാര്‍ സംവിധാനം ചെയ്ത ‘ഈട’യ്ക്ക് എതിര്‍പ്പുകളേറെയെന്നതാണ് വിചിത്രം. മുമ്പ് അരുണ്‍ കുമാര്‍ അരവിന്ദിന്റെ സംവിധാനത്തിലിറങ്ങിയ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’നും സമാനമായ എതിര്‍പ്പു നേരിടേണ്ടിവന്നിരുന്നു. ജീവിച്ചിരിക്കുന്നവരുമായി സാദൃശ്യമുണ്ടെന്നുകാട്ടിയായിരുന്നു ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’നു വിലക്കെങ്കില്‍ സംഘപരിവാര്‍ വലതുപക്ഷത്തോട് മൃദു സമീപനം സ്വീകരിക്കുന്നെന്ന വിമര്‍ശനമാണ് ”ഈട”യ്ക്കെതിരേ ഉയര്‍ത്തുന്നത്. ആദ്യം മികച്ച സിനിമയെന്നു സി.പി.എം. മുഖപത്രത്തിന്റെ ഓണ്‍ലൈനില്‍ ആസ്വാദനക്കുറിപ്പു വന്നതിനുശേഷമാണ് കണ്ണൂരില്‍ ഇവിടെ എന്ന് അര്‍ഥമുള്ള ‘ഈട’യ്ക്കെതിരേ സഖാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തിയത്. അതിഭാവുകത്വമോ വികലമായ ജ്ഞാനമോ മുഴച്ചുനില്‍ക്കാതെ ഈട തുറന്നുവയ്ക്കുന്നത് മറ്റൊരു മുഖമാണ് എന്നായിരുന്നു ആദ്യത്തെ പുകഴ്ത്തല്‍. പാര്‍ട്ടിക്കെതിരേ വിമര്‍ശനത്തിന്റെ…

Read More