കൊല്ലം: ആലപ്പാട്ടെ പരിസ്ഥിതി സമരത്തെ പിന്തുണച്ച് കേരളമാകെ മുമ്പോട്ടു വരുമ്പോള്‍ ഇതിനെ സംശയത്തോടെ കാണുന്ന പലരുമുണ്ട്. മന്ത്രി മേഴ്സി കുട്ടി അമ്മയുടെ വോയിസ് ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍. പല സിപിഎമ്മുകാരും ആലപ്പാട് സമരത്തെ പിന്തുണയ്ക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് ആലപ്പാടുകാര്‍ക്ക് ഒപ്പം നില്‍ക്കണമെന്ന് വിശദീകരിക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വ ഹരീഷ് വാസുദേവന്‍. ഹരീഷിന്റെ പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം സൈലന്റ് വാലി സംരക്ഷണ സമരത്തിന് CPM ഉം CPI യും ഒക്കെ തുടക്കത്തില്‍ എതിരായിരുന്നു എന്നു സമരത്തിന് നേതൃത്വം നടത്തിയവര്‍ പറഞ്ഞിട്ടുണ്ട്. അണിനിരന്നവരെ കേവലപരിസ്ഥിതി വാദികള്‍ എന്നല്ല, തീവ്രവാദികള്‍ എന്നാണ് വിളിച്ചത്. CIA യുടെ വിദേശപണം പറ്റുന്നവരാണ് സമരക്കാര്‍ എന്നുവരെ ആക്ഷേപമുണ്ടായി. സമരം വിജയിച്ചു പതിറ്റാണ്ടുകള്‍ കഴിഞ്ഞു, എതിര്‍ത്തവരില്‍ പലരും പരസ്യമായി ഖേദം പ്രകടിപ്പിച്ചു. അത്രയും പാരിസ്ഥിതിക…
Read MoreTag: cpm
റെയില്‍വേ പോലീസിന് എന്ത് ശിവന്‍കുട്ടി എന്ത് ആനാവൂര്‍ നാഗപ്പന്‍! പിണറായിയുടെ ബലത്തില്‍ കേരളാപോലീസിനോടു കളിക്കുന്ന കളി റെയില്‍വേ പോലീസിനോടു കളിച്ച നേതാക്കന്മാര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി; ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ്…
തിരുവനന്തപുരം: ഭരണപക്ഷത്തിന്റെ അജ്ഞാനുവര്‍ത്തികളായാണ് കേരളാപോലീസ് എന്നും പ്രവര്‍ത്തിക്കുന്നത്. ഭരണപക്ഷ സംഘടനകളും നേതാക്കന്മാരും ചെയ്യുന്ന അക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്യും. രണ്ട് ദിവസം പൊതു പണിമുടക്ക് നടത്തുമ്പോഴും ഇടത് നേതാക്കളുടെ മനസ്സില്‍ ഈ ചിന്തയായിരുന്നു. അതുകൊണ്ട് തന്നെ വാഹനം തടഞ്ഞും കടകള്‍ അടപ്പിച്ചും അവര്‍ നിരത്തുകളില്‍ നിറഞ്ഞു. ഒടുവില്‍ ഒരു വെറൈറ്റിയ്ക്കു വേണ്ടി തീവണ്ടിയും അങ്ങ് തടഞ്ഞു. എല്ലാ പ്രധാന സ്റ്റേഷനുകളിലും ട്രെയിന്‍ തടയല്‍ നടന്നു. എന്നാല്‍ റെയില്‍വേ പൊലീസിന് (റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്)കേരള സര്‍ക്കാരുമായി ബന്ധമില്ലെന്ന് സമരക്കാര്‍ ആരും ഓര്‍ത്തില്ല. ഇതിനാല്‍ തന്നെ പ്രമുഖ സിപിഎം നേതാക്കള്‍ അടക്കമുള്ളവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയാണ്. പണിമുടക്കിന്റെ ഭാഗമായി രണ്ടു ദിവസങ്ങളില്‍ തീവണ്ടി തടഞ്ഞ സംഭവത്തില്‍ നേതാക്കള്‍ക്കെതിരേ ആര്‍.പി.എഫ്. കേസെടുത്തു. പണിമുടക്കിനു ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ മൂന്നു വര്‍ഷം തടവ് ഉള്‍പ്പെടെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് റെയില്‍വേ സംരക്ഷണസേന കേസെടുത്തത്. തിരുവനന്തപുരത്ത്…
Read Moreപുറമേ പിണറായിയെ വാഴ്ത്തുന്നുണ്ടെങ്കിലും പിന്നില്‍ നിന്നു കുത്താന്‍ അണിയറനീക്കമോ ? സിപിഎമ്മില്‍ പിണറായിക്കെതിരേ രഹസ്യനീക്കമെന്നു സൂചന…
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുറമെ പുകഴ്ത്തുന്നുണ്ടെങ്കിലും പാര്‍ട്ടിയിലെ പല പ്രമുഖരും പിണറായിക്കെതിരേ രഹസ്യനീക്കം നടത്തുന്നതായി സൂചന. ഒരു കാലത്ത് അച്യുതാനന്ദനെ പുകഴ്ത്തിയ പല ആളുകളും അദ്ദേഹത്തെ പിന്നില്‍ നിന്ന് കുത്തിയിരുന്നു. അക്കൂട്ടത്തിലൊരാളായിരുന്നു പിണറായിയും. ഇപ്പോള്‍ പിണറായിയെയും കാത്തിരിക്കുന്നത് അതേ അവസ്ഥയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്നതിനെക്കാള്‍ ബിജെപിക്കെതിരെ തന്റെ ശക്തി തെളിയിക്കുക എന്ന വാശിയാണ് പിണറായിയെ നയിച്ചത്. തങ്ങള്‍ക്കൊപ്പം നിന്നവര്‍ കൂടി അകന്നതായി സിപിഎം കരുതുന്നു. ബിജെപിയ്ക്കാണ് ഇതു നേട്ടമായതെന്നും അവര്‍ കരുതുന്നു. ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസിന്റെ മകനും കോട്ടയം എസ്പിയുമായ ഹരിശങ്കറിനെയാണ് പിണറായി ഓപ്പറേഷന്‍ കനകബിന്ദു ഏല്‍പ്പിച്ചിരുന്നത്. ഡിസംബര്‍ 24ന് ശബരിമലയിലെത്തിയ കനകദുര്‍ഗ്ഗയെയും ബിന്ദുവിനെയും അന്നു തന്നെ കോട്ടയം എസ്.പി. പ്രത്യേകം സ്ഥലം കണ്ടത്തി പാര്‍പ്പിച്ചു. ഇതിനെല്ലാം പിണറായിയുടെ ആശീര്‍വാദമുണ്ടായിരുന്നു. എന്നാല്‍ കോടിയേരി ഇക്കാര്യങ്ങളൊന്നും…
Read Moreഓഫീസിലെത്തി ഒപ്പിട്ട ശേഷം ഒട്ടുമിക്ക സര്‍ക്കാരുദ്യോഗസ്ഥരും മുങ്ങി ! പ്രായപൂര്‍ത്തിയാവാത്തവരെ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന കോടതിനിര്‍ദ്ദേശം പലയിടത്തും കാറ്റില്‍ പറത്തി; പലയിടത്തും മതില്‍ മുറിഞ്ഞത് പാര്‍ട്ടിയ്ക്കും ക്ഷീണമായി…
ഓഫീസ് സമയം ഓണാഘോഷം വേണ്ടെന്നും ഫയലുകളില്‍ ഉറങ്ങുന്നത് ജീവനുകളാണെന്നും മുമ്പ് പറഞ്ഞ ആളായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ വനിതാമതിലിന്റെ ദിവസം മാത്രം അത് അങ്ങനെയല്ലെന്ന് പിണറായി പറയാതെ പറഞ്ഞതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം അത് അനുസരിക്കുകയും ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലെത്തിയ സാധാരണക്കാര്‍ വലയുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ വരെയുള്ള ഓഫീസുകള്‍ക്ക് അപ്രഖ്യാപിത അവധിയായിരുന്നു ഇന്നലെ. സ്‌കൂളുകള്‍ക്കും അവധി നല്‍കാന്‍ പ്രധാനാധ്യാപകര്‍ക്കും അധികാരം നല്‍കിയതോടെ സ്‌കൂള്‍ കുട്ടികളും വനിതാ മതിലിന്റെ ഭാഗമായി. പതിനെട്ടു വയസ്സില്‍ താഴെയുള്ള കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന കോടതിയുടെ നിര്‍ദ്ദേശം കാറ്റില്‍ പറത്തിയായിരുന്നു ഇത്. വനിതാ ഐഎഎസ് ഉദ്യോഗസ്ഥരും കളക്ടര്‍മാരും മതിലിന്റെ ഭാഗമായി. എല്ലാ ജില്ലകളിലും മിക്കവാറും വനിതാ ഉദ്യോഗസ്ഥരെല്ലാം ഉച്ചയ്ക്കു ശേഷം അവധിയായിരുന്നു. മതിലിന് ഉദ്യോഗസ്ഥരെ കൊണ്ടുപോകാന്‍ ഉപയോഗിച്ചതാവട്ടെ സര്‍ക്കാര്‍ വാഹനങ്ങളും. ഇതോടെ ഉച്ചയ്ക്കു ശേഷം സര്‍ക്കാര്‍ ഓഫീസുകളില്‍…
Read Moreആശുപത്രിയ്‌ക്കെന്നും പറഞ്ഞ് നടന്‍ ശ്രീനിവാസന്റെ കൈയ്യില്‍ നിന്നും ചുളുവിലയ്ക്ക് ഭൂമി വാങ്ങി ! ആശുപത്രിയുടെ നഷ്ടം നികത്താന്‍ ആദ്യം ഭൂമി വന്‍വിലയ്ക്ക് മറിച്ചു വിറ്റു പിന്നെ ആശുപത്രിയും; പുറത്തു വരുന്നത് വന്‍തട്ടിപ്പിന്റെ കഥകള്‍…
പേരാവൂര്‍ സഹകരണ ആശുപത്രി വില്‍പ്പനയുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുടെ കൂടുതല്‍ കള്ളക്കളികള്‍ പുറത്ത്. ഏരിയാ കമ്മിറ്റി അംഗത്തെ കരുവാക്കി തടിയൂരാന്‍ ശ്രമിച്ച നേതാക്കള്‍ ഒടുവില്‍ കുടുങ്ങിയത് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമായിരുന്നു.പരാതി ഒതുക്കാന്‍ ജില്ലാ നേതൃത്വം ശ്രമിച്ചെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടതോടെയാണു കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിക്കൂട്ടിലായത്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രി സ്വകാര്യ വ്യക്തിക്കു വിറ്റതുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നപ്പോള്‍ മൂന്ന് ഏരിയാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെട്ട അന്വേഷണ കമ്മിഷനെയാണു ജില്ലാ കമ്മിറ്റി നിയോഗിച്ചത്. വില്‍പന നടക്കുമ്പോള്‍ സഹകരണ സംഘം പ്രസിഡന്റായിരുന്ന കെ.പി.സുരേഷ്‌കുമാറിനെതിരെ മാത്രം നടപടിയെടുക്കാനുള്ള അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ അംഗീകരിച്ചു പരാതി അവസാനിപ്പിക്കാനായിരുന്നു ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ കച്ചവടത്തിലും സാമ്പത്തികതിരിമറിയിലും മറ്റു ചില നേതാക്കള്‍ക്കും പങ്കുണ്ടെന്നു പരാതി ലഭിച്ചതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍…
Read Moreഓര്‍ഡറിനൊപ്പം സൗജന്യ ചപ്പാത്തി നല്‍കാഞ്ഞതില്‍ കലിമൂത്ത് സിപിഎംകാരനായ പിതാവും മകനും ചപ്പാത്തിക്കടക്കാരനെ തല്ലിച്ചതച്ചു ! പരാതി ഒതുക്കിത്തീര്‍ക്കാന്‍ സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍…
ചപ്പാത്തിക്കടയില്‍ കടന്ന് കടക്കാരനായ യുവാവിനെ തല്ലിച്ചതച്ച സിപിഎം പ്രവര്‍ത്തകനും മകനുമെതിരേ കേസെടുത്തു.ഓര്‍ഡര്‍ നല്‍കിയ ചപ്പാത്തിയോടൊപ്പം സ്ഥിരമായി നല്‍കാറുള്ള സൗജന്യ ചപ്പാത്തി നല്‍കാത്തതിനെത്തുടര്‍ന്നാണ് ഇവര്‍ കടക്കാരനെ ആക്രമിച്ചത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യം പുറത്തായി.. ബാലരാമപുരം വഴിമുക്കിലെ ചപ്പാത്തിക്കടയില്‍ 11നു രാത്രി 9 മണിയോടെയാണ് സംഭവം. ഹോട്ടല്‍ നടത്തുന്ന റഊഫ്, മകന്‍ റാഷിദ് എന്നിവര്‍ക്കെതിരെയാണ് പരാതി. മലപ്പുറം സ്വദേശിയായ മുനീറിനെ മര്‍ദ്ദിച്ച് അവശനാക്കുന്ന വീഡിയോ ദൃശ്യമാണ് പ്രചരിക്കുന്നത്. മുനീറിന് തലയ്ക്ക് മൂന്ന് തുന്നലുണ്ട്. അതേസമയം ജാമ്യം കിട്ടുന്ന വകുപ്പുകള്‍ ചേര്‍ത്താണ് ബാലരാമപുരം പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. റഊഫ് സമീപത്ത് നടത്തുന്ന കുടുംബശ്രീ ഹോട്ടലിലേക്ക് ഈ കടയില്‍ നിന്നാണ് സ്ഥിരമായി ചപ്പാത്തി വാങ്ങിയിരുന്നത്. ഹര്‍ത്താല്‍ ദിവസമായ 11 ന് മറ്റ് കടകള്‍ തുറക്കാത്തതിനാല്‍ ചപ്പാത്തിക്ക് ഓര്‍ഡര്‍ കൂടുതലായിരുന്നു. അതിനാല്‍ അന്ന് റഊഫ് ഓര്‍ഡര്‍ നല്‍കിയ 80 ചപ്പാത്തിയോടൊപ്പം മൂന്നെണ്ണം മാത്രമാണ്…
Read Moreവയലോ കുളമോ നികത്തിയാല്‍ ചെങ്കൊടി നാട്ടി പണം പിരിക്കുന്ന വിരുതന്‍; സ്വന്തം ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്യുന്നവരേയും മര്‍ദ്ദിക്കും; കറ്റാനത്തെത്തിയ വയോധികനായ അയ്യപ്പഭക്തന്റെ ഊന്നുവടി പിടിച്ചു വാങ്ങി മര്‍ദ്ദിച്ച സിപിഎം നേതാവ് നാട്ടിലെ ജഗജില്ലി…
വയോധികനായ അയ്യപ്പഭക്തന്റെ ഊന്നുവടി പിടിച്ചു വാങ്ങി അദ്ദേഹത്ത മര്‍ദ്ദിച്ച സിപിഎം പ്രാദേശിക നേതാവ് ഒളിവില്‍. വള്ളികുന്നം എസ്ഐ ബി. അനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മര്‍ദ്ദനമേറ്റ അയ്യപ്പ ഭക്തനെ ഇനിയും കണ്ടെത്താനായില്ല. സീനിയര്‍ സിറ്റിസണ്‍ വകുപ്പ് പ്രകാരവും കേസെടുക്കുമെന്നാണ് വിവരം. മര്‍ദ്ദനമേറ്റ അയ്യപ്പ ഭക്തന്റെ മൊഴിയെടുത്ത ശേഷമായിരിക്കും കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുക. മൂന്നാം തീയതിയാണ് ശബരിമലയിലേക്ക് പോകുകയായിരുന്ന വയോധികനായ അയ്യപ്പ ഭക്തനെ സിപിഎം പ്രാദേശിക നേതാവും സിഐ.ടി.യു പ്രവര്‍ത്തകനുമായ പള്ളിക്കല്‍ മന്നത്ത് വീട്ടില്‍ കെ. രാജു മര്‍ദ്ദിച്ചത്. കായംകുളം ഭാഗത്ത് നിന്നും കറുപ്പണിഞ്ഞ് ഒരു വടിയും കുത്തി വരികയായിരുന്നു വൃദ്ധനായ അയ്യപ്പ ഭക്തന്‍. കൈകളില്‍ ഒരു സഞ്ചിയും ഇരുമുടിയും ഉണ്ടായിരുന്നു. വരുന്ന വഴിയില്‍ ഭിക്ഷയും യാചിച്ചായിരുന്നു നടത്തം. നാലു മണിയോടെ കറ്റാനം ഫെഡറല്‍ ബാങ്കിന് മുന്‍വശം എത്തിയപ്പോള്‍ അവിടെ നില്‍ക്കുകയായിരുന്ന രാജുവിന്റെ അടുത്ത് ഭിക്ഷ ചോദിച്ചു. അപ്പോള്‍…
Read Moreസിപിഎം പാര്‍ട്ടിഗ്രാമത്തിലെ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് സമ്പൂര്‍ണ വിലക്ക്; പാലോട്ടുകാവില്‍ ഒരുപ്രായത്തിലുമുള്ള സ്ത്രീകളും പ്രവേശിക്കാനേ പാടില്ലെന്ന് ആചാരം…
കണ്ണൂര്‍: ശബരിമലയിലെ യുവതിപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ആണയിടുന്നവരാണ് സിപിഎം. എന്നാല്‍ സിപിഎം പാര്‍ട്ടിഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് സമ്പൂര്‍ണ വിലക്കാണ് കല്‍പ്പിച്ചിരിക്കുന്നത്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമമായ കല്യാശേരി, കീച്ചേരിയില്‍ സിപിഎമ്മുകാര്‍ ഭാരവാഹികളായ പാലോട്ടുകാവ് ക്ഷേത്രവളപ്പിലാണു സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്തത്. ശബരിമലയില്‍ 10-നും 50-നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണു വിലക്കെങ്കില്‍, പാലോട്ടുകാവില്‍ ഒരുപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശനമില്ല. ശബരിമലയില്‍ അയ്യപ്പന്‍ ബ്രഹ്മചാരിയായതിനാലാണു യുവതികളെ തടയുന്നതെങ്കില്‍ പാലോട്ടുകാവില്‍ കന്നിമൂല ഗണപതിക്കാണു സ്ത്രീസാന്നിധ്യം അഹിതമെന്നു വിശ്വാസികള്‍ കരുതുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒട്ടേറെ പാലോട്ടുകാവ് ക്ഷേത്രങ്ങളുണ്ടെങ്കിലും കീച്ചേരിയിലെ കാവില്‍ സി.പി.എമ്മാണ് അവസാനവാക്ക്. വിഷു മുതല്‍ ഏഴുദിവസം മാത്രം നിത്യപൂജയുള്ള ഇവിടെ സ്ത്രീകള്‍ പ്രവേശിക്കാനേ പാടില്ലെന്നാണ് ആചാരം. വിശാലമായ വയല്‍ക്കരയില്‍ സ്ഥിതിചെയ്യുന്ന കാവില്‍ പാലോട്ട് ദൈവത്താര്‍, അങ്കക്കാരന്‍, പഞ്ചുരുളി, കുണ്ഡോറ ചാമുണ്ഡി തുടങ്ങി നിരവധി തെയ്യങ്ങള്‍ കെട്ടിയാടാറുണ്ട്. കാന മഠത്തില്‍, കപ്പച്ചേരി, നമ്പിടി, തച്ചോളി…
Read Moreഅനാശാസ്യവിവാദത്തില്‍ ഉലഞ്ഞ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ! അവിഹിത ബന്ധങ്ങളുടെ ശബ്ദരേഖ പുറത്ത് ! കുടുങ്ങിയവരില്‍ സിപിഎമ്മിന്റെ രണ്ട് കൗണ്‍സിലര്‍മാരും…
കണ്ണൂര്‍: അനാശാസ്യവിവാദത്തില്‍ ആടിയുലഞ്ഞ് കണ്ണൂര്‍ കോര്‍പ്പറേഷന്‍. സിപിഎമ്മിന്റെ രണ്ട് കൗണ്‍സിലര്‍മാരും അവരില്‍ ഒരാളുടെ ഭര്‍ത്താവുമടക്കമുള്ളവരാണ് ഇപ്പോള്‍ ആരോപണങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്. മേയര്‍ അഡ്മിനായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശങ്ങള്‍ വന്നതോടെയാണ് വിഷയം കൂടുതല്‍ രൂക്ഷമാകുന്നത്. നവമാധ്യമങ്ങളിലൂടെ ഇതിന്റെ ഓഡിയോകളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുന്‍പ് നടന്ന അവിഹിത ബന്ധത്തിന്റെയും ശബ്ദരേഖയും ഇപ്പോള്‍ പ്രചരിക്കുന്നത്. സന്ദേശങ്ങള്‍ വിവാദമായതോടെ മേയര്‍ അടക്കമുള്ള അഡ്മിന്‍മാര്‍ ഗ്രൂപ്പ് പിരിച്ചുവിട്ട് തലയൂരാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം ഏറ്റെടുത്തതോടെ കൂടുതല്‍ കുഴങ്ങുകയായിരുന്നു. ഐടി ആക്ട് അനുസരിച്ച് കേസെടുക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. അങ്ങിനെ എങ്കില്‍ മേയര്‍ അടക്കമുള്ളവര്‍ കേസില്‍ പ്രതിയാകും. എതിരെ നില്‍ക്കുന്നവരെല്ലാം സിപിഎം ആയതിനാല്‍ വിഷയത്തെ രാഷ്ട്രീയമായി നേരിടുന്നതിനാണ് കോണ്‍ഗ്രസും തയ്യാറെടുക്കുന്നത്. ഡിവൈഎഫ്‌ഐ മേഖലാ നേതാവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമാണ് കൗണ്‍സിലറുടെ ഭര്‍ത്താവാണ് പ്രതിസ്ഥാനത്തുള്ള യുവാവ്. അതേസമയം നടപടിയുണ്ടായാല്‍ ഭാര്യയായ കൗണ്‍സിലറെ രാജിവെപ്പിച്ച് കോര്‍പ്പറേഷന്‍ ഭരണം…
Read Moreസന്നിധാനത്തെ കൈപ്പിടിയിലൊതുക്കാന്‍ കച്ചകെട്ടി സിപിഎം ! മണ്ഡലകാലത്ത് പാര്‍ട്ടിയുടെ 1650 പ്രവര്‍ത്തകര്‍ സന്നിധാനത്ത് ദിവസവേതന ജോലിക്കാരാകും; നിയമിക്കുന്നവര്‍ സിപിഎം ബന്ധമുള്ളവരാകണമെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം
പത്തനംതിട്ട: ദിവസ വേതന അടിസ്ഥാനത്തില്‍ പാര്‍ട്ടിക്കാരെ നിയമിച്ച് സന്നിധാനത്തു സിപിഎം നിയന്ത്രണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. മണ്ഡല മകരവിളക്കു കാലത്തേക്ക് 1680 പേരെയാണ് ഇത്തവണ ദേവസ്വം ബോര്‍ഡ് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. 1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കും. അരവണ തയാറാക്കല്‍, അന്നദാനം, ചുക്കുവെള്ള വിതരണം എന്നിവയ്ക്കും ഓഫിസ്, ഗെസ്റ്റ്ഹൗസ്, തീര്‍ഥാടകരുടെ താമസസ്ഥലം എന്നിവിടങ്ങളിലെ ജോലികള്‍ക്കുമാണ് ഇവരെ നിയോഗിക്കുക. ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ സിപിഎം അല്ലെങ്കില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആകണമെന്നു ദേവസ്വം ബോര്‍ഡിനു സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിവസവേതനത്തിന് എടുക്കുന്നവര്‍ക്കു തീര്‍ഥാടന കാലം കഴിയും വരെ സന്നിധാനത്തു തങ്ങാന്‍ പറ്റും. അവര്‍ക്കു. ഭക്ഷണവും താമസ സൗകര്യവും ദേവസ്വം ബോര്‍ഡാണ് ഒരുക്കുന്നത്.യുവതീപ്രവേശം സംബന്ധിച്ച കോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നു പരാജയപ്പെട്ടിരുന്നു. സന്നിധാനത്തു വിശ്വാസികളായി സംഘടിച്ചതു സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്നാണു പൊലീസ്…
Read More