ആരും എന്നെ രക്ഷിക്കാന്‍ ശ്രമിക്കരുതേ…കാമുകിയുടെ അവഗണനയില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി ! മരിച്ചത് രണ്ടു കുട്ടികളുടെ പിതാവായ 40കാരന്‍…

കാമുകിയുടെ അവഗണനയില്‍ മനംനൊന്ത് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ നാല്‍പ്പതുകാരന്‍ ജീവനൊടുക്കി. തിരുവൊട്ടിയൂരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. എസാനിമൂര്‍ത്തി കോവില്‍ സ്ട്രീറ്റില്‍ താമസിക്കുന്ന സെല്‍വമാണ് മരിച്ചത്. ആശാരിപ്പണി ചെയ്യുന്നയാളാണ് സെല്‍വം. ഭാര്യയും മക്കളും ഉള്‍പ്പെടുന്ന കുടുംബത്തോടൊപ്പമാണ് സെല്‍വം താമസിച്ചിരുന്നത്. ഇയാള്‍ക്ക് പരിസരത്തുള്ള ഒരു സ്ത്രീയുമായി പ്രേമബന്ധമുണ്ടായിരുന്നു. ഇതറിഞ്ഞ സെല്‍വത്തിന്റെ ഭാര്യ കഴിഞ്ഞയിടെ ആ സ്ത്രീയെ നേരില്‍ക്കണ്ട് വഴക്കുണ്ടാക്കിയിരുന്നു. അതിനുശേഷം സ്ത്രീ സെല്‍വവുമായി അകന്നതായി പറയപ്പെടുന്നു. കാമുകി തുടര്‍ച്ചയായി അവഗണിച്ചതോടെ വിഷമത്തിലായ ഇയാള്‍ കഴിഞ്ഞദിവസം റോഡിലിറങ്ങി ദേഹത്ത് പെട്രോളൊഴിച്ച് സ്വയം തീക്കൊളുത്തുകയായിരുന്നു. തന്നെ രക്ഷിക്കാന്‍ ശ്രമിക്കരുതെന്ന് ചുറ്റുംകൂടിയിരുന്നവരോട് ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍, നാട്ടുകാര്‍ ഇടപെട്ട് തീക്കെടുത്തി സെല്‍വത്തെ ആംബുലന്‍സില്‍ കില്‍പ്പോക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തില്‍ സാത്തങ്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Read More

ആമിനയുടെ സമയോചിതമായ ഇടപെടല്‍ ആലപ്പുഴയെ രക്ഷിച്ചത് വന്‍ ദുരന്തത്തില്‍ നിന്ന് ! പ്ലസ്ടു വിദ്യാര്‍ഥിനി ചെയ്ത മഹത്കാര്യം ഇങ്ങനെ…

ആമിന ഷാജി എന്ന പ്ലസ്ടു വിദ്യാര്‍ഥിനിയുടെ സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ ദുരന്തം. ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനിലെ എക്‌സൈസ് ഓഫീസ് കോമ്പൗണ്ടില്‍ നിന്നും പുക ഉയരുന്നത് രാവിലെ പിതാവ് ഷാജിക്കൊപ്പം സ്‌കൂളിലേയ്ക്ക് പോകുകയായിരുന്ന ആമിനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പുക പടരുന്നയിടത്തേക്ക് എത്തിയ ആമിനയാണ് അവിടെയുണ്ടായിരുന്ന ബൈക്കിലേക്കും കാറിലേക്കും സമീപത്തുള്ള തെങ്ങിലേക്കും തീ പടരുന്നുണ്ടെന്നും ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. എസ്റ്റിന്‍ഗ്യൂഷര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാമെന്നും തീയണയ്ക്കാന്‍ വേണ്ടി എത്രയും വേഗം എസ്റ്റിന്‍ഗ്യൂഷര്‍ വേണമെന്നും സ്ഥലത്തുണ്ടായിരുന്ന വനിതാ എക്‌സൈസ് ജീവനക്കാരോട് ആവശ്യപ്പെട്ടത് കൂടാതെ തീ പിടിച്ച വിവരം ആലപ്പുഴ അഗ്‌നിരക്ഷാ സേനയെ അറിയിക്കുകയും ചെയ്തു ഈ കൊച്ചുമിടുക്കി. എസ്റ്റിന്‍ഗ്യൂഷര്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ആമിനയും പിതാവ് ഷാജിയും എക്‌സൈസ് വനിതാ ജീവനക്കാരും ചേര്‍ന്ന് ലഭ്യമായ വെള്ളം ഒഴിച്ച് തീ നിയന്ത്രിച്ചു കൊണ്ടിരുന്നു. പിന്നാലെ എത്തിയ അഗ്നിശമന…

Read More

ഫുള്‍ ലോഡുമായി പോയ ലോറിയ്ക്ക് ഓട്ടത്തില്‍ തീപിടിച്ചു ! ഏവരെയും ഭയപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു…

തിരക്കുള്ള റോഡിലൂടെ പോകുന്ന ലോറിയ്ക്ക് തീപിടിച്ചാല്‍ എന്താകും അവസ്ഥ. അത്തരമൊരു ദൃശ്യമാണ് ഏവരെയും ഭയപ്പെടുത്തിക്കൊണ്ട് വൈറലാകുന്നത്. എതിരെ വന്നവരെയും പിന്നാലെ വന്നവരെയും ഭയപ്പെടുത്തി കൊണ്ടാണ് ഈ ലോറി പായുന്നത്. കാരണം ലോറിയെ തീ വിഴുങ്ങുകയാണ്. പുകയും തീയും പറത്തിയാണ് ലോറി പായുന്നത്. എന്നാല്‍ ഡ്രൈവറെ കുറ്റപ്പെടുത്തുകയല്ല. മറിച്ച് അഭിനന്ദിക്കുകയാണ് ജനം ചെയ്തത്. തീപിടിച്ച ലോറിയുമായി ഹൈവേയിലൂടെ പാഞ്ഞ ഡ്രൈവര്‍ ഒരു വാട്ടര്‍ സര്‍വീസ് സ്റ്റേഷനിലേക്കാണ് ലോറി ഓടിച്ച് കയറ്റിയത്. ലോറിയിലുണ്ടായിരുന്ന ലോഡിനാണ് തീപിടിച്ചത്. ലോറിയുടെ ഡ്രൈവറുടെ ഈ മനസാന്നിദ്ധ്യം വലിയ അപകടമാണ് ഒഴിവാക്കിയത്.വെള്ളമുള്ള സര്‍വീസ് സ്റ്റേഷനില്‍ ലോറി എത്തിച്ചത് തീ പെട്ടന്ന് കെടുത്താനും സഹായകമായി. എന്തായാലും ഡ്രൈവറെ സമ്മതിക്കണം എന്നാണ് വീഡിയോ കാണുന്ന ഏവരും പറയുന്നത്.

Read More

ഒടുവില്‍ ആമസോണിലെ തീയണയ്ക്കാന്‍ സൈന്യത്തെ അയയ്ക്കാന്‍ തീരുമാനം ! തീയണയ്ക്കാന്‍ സൂപ്പര്‍ ടാങ്കര്‍ വിമാനങ്ങള്‍ ഉപയോഗിക്കും…

ലോകരാജ്യങ്ങളുടെയും വിവിധ സംഘടനകളുടെയും സമ്മര്‍ദഫലമായി ആമസോണ്‍ കാടുകളിലെ തീ അണയ്ക്കുന്നതിന് സൈന്യത്തെ അയയ്ക്കാന്‍ ബ്രസീല്‍ സര്‍ക്കാരിന്റെ തീരുമാനം. തീയണയ്ക്കാന്‍ നടപടി വേണമെന്ന് ഐക്യരാഷ്ട്രസഭയും ആവശ്യപ്പെട്ടിരുന്നു. തീ അണക്കാന്‍ നടപടി എടുത്തില്ലെങ്കില്‍ സാമ്പത്തിക ഉപരോധമടക്കമുളള ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ലോകരാജ്യങ്ങള്‍ ബ്രസീലിന് താക്കീത് നല്‍കിയിരുന്നു. ബ്രസീലുമായുളള വ്യാപാരകരാര്‍ റദ്ദാക്കുമെന്ന് ഫ്രാന്‍സും, ഇറക്കുമതികള്‍ റദ്ദാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് തീ അണയ്ക്കാന്‍ സൈന്യത്തെ ബ്രസീല്‍ അയക്കുന്നത്. ആദ്യഘട്ടത്തില്‍ 700 സൈനികരാണ് പോകുന്നതെന്ന് ബ്രസീല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ആമസോണ്‍ വനാന്തരങ്ങളുടെ 60ശതമാനവും സ്ഥിതി ചെയ്യുന്നത് ബ്രസീലിലാണ്. നിലവില്‍ ആമസോണ്‍ മഴക്കാടുകള്‍ സ്ഥിതിചെയ്യുന്ന രാജ്യങ്ങളായ ബൊളീവിയയിലും പാരഗ്വായിലും കാട്ടുതീയെ നിയന്ത്രിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബൊളീവിയയില്‍ മാത്രം 7500 ല്‍ കൂടുതല്‍ സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്താണ് ആമസോണ്‍ കാട്ടുതീ പടര്‍ന്നിരിക്കുന്നത്. 76000ലിറ്റര്‍ വെളളം ഉള്‍ക്കൊളളാന്‍ കഴിയുന്ന സൂപ്പര്‍ ടാങ്കര്‍ വിമാനപയോഗിച്ച്…

Read More

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിയെരിയുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആര് ? വാര്‍ത്താ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തതും അതേ ദൃശ്യങ്ങള്‍ തന്നെ;ആശ്രമം കത്തുന്നതു കണ്ട് ഓടിയെത്തിയ ദമ്പതികള്‍ കണ്ടത് ഒരാള്‍ തനിയെ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്…

സന്ദീപാനന്ദ ഗിരിയുടെ ആശ്രമങ്ങള്‍ കത്തുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ പകര്‍ത്തിയ കാമറാമാനെ തേടി പോലീസ്.പുലര്‍ച്ചെ കുണ്ടമണ്‍ കടവിലെ ആശ്രമത്തിനു തീപിടിക്കുന്നതറിഞ്ഞ് ആദ്യം ഓടിയെത്തിയ ദമ്പതികളാണ് ഒരാള്‍ കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു കണ്ടത്. .ഇയാളുടെ രേഖാചിത്രം പ്രത്യേകാന്വേഷണസംഘം തയാറാക്കിയെങ്കിലും വ്യക്തത ലഭിച്ചിട്ടില്ല. എന്നാല്‍, സംഭവത്തിലെ പ്രതിയുടെ രേഖാചിത്രം പോലീസ് തയാറാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഉന്നതകേന്ദ്രങ്ങള്‍ വ്യക്തമാക്കി. സ്ഥലത്തുണ്ടായിരുന്ന കാമറാമാന്റെ രേഖാചിത്രമാണ്, ഇയാളെ ആദ്യം കണ്ട ദമ്പതികളുടെ സഹായത്തോടെ, പോലീസ് തയാറാക്കിയത്. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാനം സംഘര്‍ഷഭരിതമായ സന്ദര്‍ഭത്തിലാണ്, കഴിഞ്ഞ ഒക്ടോബര്‍ 27-നു സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം അഗ്നിക്കിരയായത്. സംഭവം നടന്ന് 100 ദിവസത്തിലേറെയായെങ്കിലും പ്രതികളെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല. ഇതോടെ, അന്നു നിഗൂഢസാഹചര്യത്തില്‍ അവിടെയുണ്ടായിരുന്ന കാമറാമാനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ആശ്രമത്തതിനു തീപിടിക്കുന്നതു കണ്ട് ദമ്പതികള്‍ ഓടിയെത്തുമ്പോള്‍ ഒരാള്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത കാഴ്ചയാണ് കണ്ടത്. ഏതെങ്കിലും…

Read More