സ്വര്‍ണത്തിന് ഇത്ര രുചിയോ ! മോഷ്ടിച്ച സ്വര്‍ണം വിഴുങ്ങി പ്രതിയുടെ സാഹസം; വയറ്റില്‍ നിന്ന് പുറത്തെടുത്തത് 35 ഗ്രാം സ്വര്‍ണം…

ജ്വല്ലറിയില്‍ മോഷണം നടത്തിയ കേസിലെ പ്രതിയുടെ വയറ്റില്‍ നിന്നു കിട്ടിയത് 35 ഗ്രാം സ്വര്‍ണം. തൃശൂര്‍ മുകുന്ദപുരം താലൂക്കിലെ ആമ്പല്ലൂര്‍ സ്വദേശി ഷിബു (48)വിന്റെ വയറ്റില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. സുള്ള്യ, പുത്തൂര്‍ എന്നിവിടങ്ങളില്‍ നടന്ന മോഷണ കേസുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ വയറ്റില്‍ സ്വര്‍ണം കണ്ടെത്തുകയും അത് പുറത്തെടുക്കുകയുമായിരുന്നു. ഇയാള്‍ക്കൊപ്പം കണ്ണൂര്‍ തളിപ്പറമ്പ് താലൂക്കിലെ ആലക്കോട് പാതമ്പാറ സ്വദേശി തങ്കച്ചന്‍ (50) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഇയാളെ റിമാന്‍ഡ് ചെയ്തു.

Read More

‘സഞ്ചരിക്കുന്ന സ്വര്‍ണ്ണക്കട’ ! ഹരിനാടാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നത് അഞ്ച് കിലോ സ്വര്‍ണ്ണമണിഞ്ഞ്; ഇതിനു പിന്നിലുള്ള കഥയിങ്ങനെ…

സഞ്ചരിക്കുന്ന സ്വര്‍ണക്കട എന്നു കേട്ടിട്ടില്ലേ…ശരീരമാസകലം സ്വര്‍ണമണിഞ്ഞു നടക്കുന്ന ചിലരെ വിശേഷിപ്പിക്കാനാണ് ഈ പ്രയോഗം സാധാരണ ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാര്‍ത്ഥി ഹരി നാടാര്‍ ഇത്തരത്തില്‍ ഒരു സഞ്ചരിക്കുന്ന സ്വര്‍ണക്കടയാണ്. അദ്ദേഹം സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ കണക്കനുസരിച്ച് 4.73 കോടി രൂപയുടെ സ്വര്‍ണ്ണമാണ് ഉള്ളത്. എന്നാല്‍ ഹരി നാടാര്‍ പ്രചരണത്തിനിറങ്ങുന്നത് അഞ്ച് കിലോ സ്വര്‍ണ്ണമണിഞ്ഞ് തന്നെയാണ്. ഇപ്പോഴിതാ…സഞ്ചരിക്കുന്ന സ്വര്‍ണക്കടയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റാണു ഹരി. സിനിമക്കാര്‍ക്കുള്‍പ്പെടെ പണം പലിശയ്ക്കു നല്‍കുന്നതാണ് ഹരി നാടാരുടെ തൊഴില്‍. സ്വര്‍ണത്തോടുള്ള ഭ്രമം നേരത്തേയുണ്ടെന്നും വരുമാനത്തില്‍ നല്ല പങ്കും സ്വര്‍ണം വാങ്ങാനാണ് ഉപയോഗിക്കുന്നതെന്നും ഹരി പറയുന്നു. നാടാര്‍ വിഭാഗത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന പനങ്കാട്ടുപട തെക്കന്‍ തമിഴ്നാട്ടില്‍ സജീവമാണ്. വെറും ‘ഷോ’ മാനായി ഹരിയെ തള്ളിക്കളയാന്‍ പറ്റില്ല. മുമ്പ് നാംഗുനേരി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു മൂന്നാമതെത്തിയിരുന്നു. ഹരിയെങ്ങാനും ജയിച്ചാല്‍…

Read More

തകിട് ഉപയോഗിച്ച് തരികിട ! മന്ത്രവാദി ചമഞ്ഞ് യുവതിയില്‍ നിന്ന് സിദ്ധന്‍ തട്ടിയെടുത്തത് 25 പവന്‍; ഇയാളുടെ തട്ടിപ്പ് രീതികള്‍ അവിശ്വസനീയം…

മന്ത്രവാദി ചമഞ്ഞ് തട്ടിപ്പുകള്‍ നടത്തി വന്ന സിദ്ധനെ പോലീസ് പൊക്കി.തിരൂര്‍ പുതുപ്പള്ളിയില്‍ പാലക്കവളപ്പില്‍ ഷിഹാബുദ്ദീനെ(37യാണ് അഡിഷനല്‍ എസ്‌ഐ:പി.രാധാകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. കൊടക്കാട് സ്വദേശിയായ വീട്ടമ്മയില്‍ നിന്ന് 25 പവന്‍ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. തകിട് ഉപയോഗിച്ച് മാന്ത്രിക വിദ്യകള്‍ കാണിച്ച ശേഷം കുടുംബത്തിന്റെ സാമ്പത്തികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിനു സ്വര്‍ണാഭരണങ്ങള്‍ പൊതിഞ്ഞ് അലമാരയില്‍ സൂക്ഷിക്കണമെന്ന് വിശ്വസിപ്പിക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. പിന്നീട് അവസരം നോക്കി ഈ സ്വര്‍ണം തട്ടിയെടുത്ത് മുങ്ങുന്നതാണ് ഇയാളുടെ രീതി. ചാറ്റിംഗിലൂടെയും ഫോണ്‍കോളുകളിലൂടെയുമാണ് ഇയാള്‍ സ്ത്രീകളെ വലയിലാക്കുന്നത്. മതിയായ രേഖകള്‍ ഇല്ലാതെ ഇയാളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി സിഐ ഹണി കെ.ദാസ് പറഞ്ഞു.

Read More

മകളുടെ വിവാഹത്തിനായി വാങ്ങിയ 20 ലക്ഷത്തിന്റെ സ്വര്‍ണം ഓട്ടോയില്‍ മറന്നു വച്ചു ! ആ പിതാവിനെ തേടിപ്പിടിച്ച് സ്വര്‍ണം തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍; നന്മ നിറഞ്ഞ സംഭവം ഇങ്ങനെ…

മകളുടെ വിവാഹത്തിനായി വാങ്ങിയ 20 ലക്ഷം രൂപ വിലവരുന്ന 50 പവന്‍ സ്വര്‍ണം ഓട്ടോറിക്ഷയില്‍ മറന്ന് ബിസിനസുകാരന്‍. എന്നാല്‍ നല്ലവനായ ഓട്ടോക്കാരന്‍ ഇയാളെ തേടിപ്പിടിച്ച് സ്വര്‍ണം തിരികെ നല്‍കുകയായിരുന്നു. തമിഴ്നാട് ചെന്നൈയിലെ ക്രോംപേട്ട് നിവാസിയാണ് അന്‍പത് പവനോളം സ്വര്‍ണം ഉടമയെ തേടി പിടിച്ച് സ്വര്‍ണ്ണം തിരികെ നല്‍കിയത്. മകളുടെ വിവാഹത്തിനായി വാങ്ങിയ സ്വര്‍ണമാണ് പോള്‍ ബ്രൈറ്റ് എന്ന ബിസിനസുകാരന്‍ ഓട്ടോയില്‍ മറന്നുവച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ ശരവണകുമാറാണ് സ്വര്‍ണ്ണം തിരികെ നല്‍കി മാതൃകയായത്. ക്രോംപേട്ടിലെ ഹാളില്‍ വച്ച് വിവാഹം നടന്ന ശേഷം പോള്‍ ബ്രൈറ്റ് ഫോണില്‍ തിരക്കിട്ട് സംസാരിച്ചുകൊണ്ട് ഓട്ടോയില്‍ കയറുകയായിരുന്നു. യാത്രയിലുടനീളം ഇയാള്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. വീടിന് അടുത്തെത്തിയപ്പോള്‍ ഓട്ടോച്ചാര്‍ജ് വാങ്ങി ശരവണകുമാര്‍ മടങ്ങിപ്പോയി. കുറച്ച് കഴിഞ്ഞപ്പോഴാണ് വാഹനത്തില്‍ ബാഗ് മറന്ന് വച്ചത് ശരവണകുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണം ശരവണകുമാര്‍ ശ്രദ്ധിക്കുന്നത്.…

Read More

മീന്‍കാരനായ കാമുകനൊപ്പം പോകാന്‍ ചതിച്ചത് പൊന്നുപോലെ നോക്കിയ വളര്‍ത്തമ്മയെ ! എന്നാല്‍ വളര്‍ത്തമ്മയുടെ ബുദ്ധിപൂര്‍വമുള്ള നീക്കത്തില്‍ യുവതി കുടുങ്ങി;പാറശാലയില്‍ സംഭവിച്ചത്…

തന്നെ പൊന്നുപോലെ നോക്കിയ വളര്‍ത്തമ്മയെ ചതിച്ച് മീന്‍വില്‍പ്പനക്കാരനായ കാമുകനൊപ്പം പോയ യുവതി കുടുങ്ങി. പാറശ്ശാലയിലാണ് സംഭവം. ജയകുമാരി എന്ന സ്ത്രീയെയാണ് വളര്‍ത്തുമകള്‍ ശ്രീനയ കാമുകനുവേണ്ടി വഞ്ചിച്ചത്. പാറശ്ശാല ബാങ്കിലെ ലോക്കറില്‍ ജയകുമാരി 30 പവന്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന സ്വര്‍ണം തട്ടിയെടുത്താണ് ശ്രീനയ കാമുകനൊപ്പം മുങ്ങിയത്. ലോക്കറിന്റെ താക്കോലുമായി ബാങ്കിലെത്തിയ ശ്രീനയ മാതാവ് പുറത്തു നില്‍ക്കുകയാണെന്ന് പറഞ്ഞു ലോക്കര്‍ തുറന്നു നല്‍കാന്‍ ബാങ്ക് ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. താക്കോല്‍ കൈവശം ഉള്ളതിനാലും പലതവണ മാതാവിനോടൊപ്പം വന്നതിനാലും ശ്രീനയെ സംശയം തോന്നാതെ ബാങ്ക് ജീവനക്കാര്‍ ലോക്കര്‍ തുറന്ന് നല്‍കി. മകള്‍ വൈകിട്ട് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം കടന്നതായി ജയകുമാരി അറിഞ്ഞത്. അതേ സമയം തന്നെ ലോക്കറിന്റെ താക്കോല്‍ കാണാനില്ലെന്നു മനസ്സിലാക്കിയ ജയകുമാരി ബാങ്കില്‍ എത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടമായ കാര്യം മനസ്സിലാക്കുന്നത്. ഇക്കാര്യത്തില്‍ ജയകുമാരി നല്‍കിയ പരാതി ബാങ്ക്…

Read More

സ്വര്‍ണക്കടത്തു കേസ് സ്പീക്കറിലേക്ക് അടുക്കുന്നു ! ‘എസ്ആര്‍കെ’യുടെ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂര്‍…

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യല്‍ പട്ടിക തയാറാക്കിയ കസ്റ്റംസ് സ്പീക്കര്‍ ശ്രീരാമകൃഷ്ണനിലേക്കുള്ള അകലം കുറച്ചു ഒരുപടി കൂടി അടുത്തിരിക്കുന്നു. സ്പീക്കറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്തതിനു പിന്നാലെ സ്പീക്കറിലേക്കുള്ള അകലം കുറയുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഇന്നലെ കെ. അയ്യപ്പനെ ഒമ്പതു മണിക്കൂര്‍ ചോദ്യംചെയ്തു വിട്ടയച്ചു. അദ്ദേഹത്തിന്റെ മൊഴികള്‍ പരിശോധിച്ചശേഷം വേണമെങ്കില്‍ വീണ്ടും വിളിപ്പിക്കും. അയ്യപ്പന്റെ മൊഴികളില്‍ നിറയുന്ന അവ്യക്തതയാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇതെല്ലാം സ്പീക്കറിലേക്കുള്ള അകലം കുറയ്ക്കുന്നുവെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഡോളര്‍കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനില്‍നിന്ന് മൊഴിയെടുക്കുന്നതിന് മുന്നോടിയായി കസ്റ്റംസ് നിയമോപദേശം തേടിക്കഴിഞ്ഞു. നടപടിക്രമങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലില്‍നിന്നും കസ്റ്റംസ് അന്വേഷണസംഘം നിയമോപദേശം തേടിയത്. സ്പീക്കറില്‍നിന്നും മൊഴിയെടുക്കുന്നതില്‍ നിയമതടസമില്ലെന്നായിരുന്നു കസ്റ്റംസിന് ആദ്യം ലഭിച്ച നിയമോപദേശം. എന്നാല്‍ കെ.…

Read More

വിചിത്രം എന്നു പറഞ്ഞാല്‍ ഇങ്ങനെയുണ്ടോ ? ബസില്‍ യാത്ര ചെയ്തു കൊണ്ടിരിക്കെ 12 പവന്‍ സ്വര്‍ണം പുറത്തേക്ക് വലിച്ചെറിഞ്ഞ് യാത്രക്കാരി;കോട്ടയത്തു നിന്നും സുല്‍ത്താന്‍ ബത്തേരിയ്ക്കുള്ള ബസില്‍ കയറിയ യാത്രക്കാരിയ്ക്ക് പറ്റിയത്…

അബദ്ധങ്ങള്‍ ഏതു പോലീസുകാരനും പറ്റുമെന്ന് പറയാറുണ്ട്. എന്നാല്‍ സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് കൈതക്കുന്നം വീട്ടില്‍ കൗലത്തിനു പിണഞ്ഞ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറസ് ആകുന്നത്. കോട്ടയത്തു നിന്ന് സുല്‍ത്താന്‍ ബത്തേരിയിലെ യാത്രക്കിടെ പന്ത്രണ്ടു പവന്‍ സ്വര്‍ണമാണ് കൗലത്ത് ബസില്‍ നിന്ന് വലിച്ച് എറിഞ്ഞത്. വീടുകളില്‍ പണി എടുത്താണ് കൗലത്ത് ജീവിക്കുന്നത്. ഇതിനിടെ കുറച്ച് സ്വര്‍ണം ഇവര്‍ പണയം വെച്ചിരുന്നു. ബാങ്കില്‍ പണയം വെച്ചിരുന്ന സ്വര്‍ണം തിരിച്ച് എടുത്ത് വീട്ടിലേക്ക് ബസില്‍ മടങ്ങവേ ആണ് ഇവര്‍ക്ക് അമളി പിണഞ്ഞത്. പണയം എടുത്ത സ്വര്‍ണവുമായി ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് കൗലത്ത് കോട്ടയത്തു നിന്ന് കെഎസ്ആടിസി ബസില്‍ കയറിയത്. സ്വര്‍ണാഭരണങ്ങള്‍ നഷ്ടപെടാതെ ഇരിക്കാന്‍ കവറില്‍ കെട്ടി കടലാസില്‍ പൊതിഞ്ഞു പിടിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ബസില്‍ ഇരുന്നു കഴിക്കാന്‍ ആയി വടയും വാങ്ങി. രാത്രി ഒമ്പതോടെ രാമനാട്ടുകര പൂവന്നൂര്‍ പള്ളിക്ക് അടുത്ത്…

Read More

സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌നയ്ക്കു ജാമ്യം ! സ്വപ്‌ന ഇപ്പോഴുള്ളത് കാക്കനാട്ടെ ജയിലില്‍ ;എന്നാല്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നേടാന്‍ സ്വപ്‌ന വിയര്‍ക്കും…

സ്വര്‍ണ്ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. സ്വപ്‌നയ്‌ക്കെതിരേ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസ് 60 ദിവസം പിന്നിട്ടതിനാല്‍ സ്വഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. എന്നിരുന്നാലും എന്‍ഐഎ കേസ് നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാനാവില്ല. സ്വര്‍ണക്കടത്തില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത് കസ്റ്റംസ് ആയിരുന്നു. നേരത്തെ രണ്ട് തവണ സ്വപ്ന ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. 17 പ്രതികളില്‍ ഇതുവരെ പത്ത് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് സ്വപ്നയുള്ളത്. എന്‍ഫോഴ്‌സ്‌മെന്റും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍കംടാക്‌സും അന്വേഷണം നടത്തുന്നുണ്ട്. അടിയന്തരമായി തെളിവുകള്‍ ഹാജരാക്കണമെന്ന് എന്‍ഐഎ കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എഫ്‌ഐആറിലെ സൂചിപ്പിച്ച കാര്യങ്ങളില്‍ അനുബന്ധ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളെ ജാമ്യത്തില്‍ വിടേണ്ടി വരുമെന്ന് കോടതി അന്വേഷണസംഘത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തന്നെ എന്‍ഐഎയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും. കേസില്‍ അടിയന്തരമായി നാളെ…

Read More

വന്നു വന്ന് പോലീസുകാര്‍ക്കു പോലും രക്ഷയില്ല ! കോവിഡ് ഡ്യൂട്ടിയ്ക്കു പോയ പോലീസുകാരന്റെ വീട് കുത്തിത്തുറന്ന് കള്ളന്‍ കൊണ്ടുപോയത് 13 പവന്‍…

വന്ന് വന്ന് കള്ളന്മാരില്‍ നിന്ന് പോലീസുകാര്‍ക്കു പോലും രക്ഷയില്ലെന്നായി. വീട് പൂട്ടി രാത്രിയില്‍ കോവിഡ് ഡ്യൂട്ടിയ്ക്ക പോയ പോലീസുകാരന്റെ വീട് കുത്തിത്തുറന്ന് കള്ളന്‍ കൊണ്ടുപോയത് 12.5 പവനും 13,000 രൂപയും. ഊക്കോട് ജംക്ഷന് സമീപം ഉദയദീപത്തില്‍ വി.ആര്‍. ഗോപന്റെ വീട്ടിലാണ് മോഷണം. വിജിലന്‍സിലെ പോലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി പൊഴിയൂര്‍ സ്റ്റേഷനിലാണ് ഇപ്പോള്‍ ജോലി. ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിയായതിനാല്‍ ഭാര്യയെ സഹോദരിയുടെ വീട്ടിലാക്കിയിട്ടാണ് ജോലിക്ക് പോയത്. കോവിഡ് ഡ്യൂട്ടിയായതിനാല്‍ മാതാപിതാക്കളെയും സഹോദരിയുടെ വീട്ടില്‍ ആക്കിയിരിക്കുകയാണ്. ഇന്നലെ രാവിലെ മടങ്ങിയെത്തിയപ്പോള്‍ വീടിന്റെ മുന്‍ വാതില്‍ കമ്പിപ്പാരകൊണ്ട് പൊളിച്ച നിലയിലായിരുന്നു. അകത്തെ മുറികളും അലമാരകളും തകര്‍ത്തിട്ടുണ്ട്. വസ്ത്രങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. പല സ്ഥലത്തായി സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. തുടര്‍ന്ന് നേമം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഫിംഗര്‍ പ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.

Read More

ഇത് പഴയ പരിപാടി തന്നെ ! ആദ്യത്തെ പെട്ടി തുറന്നപ്പോള്‍ മതഗ്രന്ഥങ്ങള്‍ ബാക്കിയുള്ളവ തുറന്നു നോക്കാതെ മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും കൊണ്ടു പോയി; മന്ത്രി ജലീലിന് കുരുക്ക് മുറുകുന്നു…

ദുബായില്‍ നിന്ന് യുഎഇ കോണ്‍സുലേറ്റിലേക്കെന്ന പേരില്‍ അയച്ച പാഴ്‌സലുകള്‍ക്ക് ഒരു രേഖയും ഇല്ലെന്ന് കണ്ടെത്തിയതോടെ മന്ത്രി കെ.ടി ജലീലിനു മേലുള്ള കുരുക്ക് മുറുകുന്നു. നയതന്ത്ര ബാഗേജിന്റെ മറവിലുള്ള സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതോടെയാണ് ഇക്കാര്യങ്ങളെല്ലാം പുറത്തു വന്നത്. ഈ പാഴ്‌സലുകളുടെ ഉറവിടമോ ലക്ഷ്യ സ്ഥാനമോ വ്യക്തമല്ലെന്നതാണ് സംഭവത്തെ കൂടുതല്‍ ദുരൂഹമാക്കുന്നത്.അത്തരം പാഴ്‌സലാണ് കേരള സര്‍ക്കാരിന്റെ വാഹനത്തില്‍ കൊണ്ടുപോയതും വിതരണം ചെയ്തതും. ഇടപാടുകള്‍ എല്ലാം യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെയായിരുന്നു എന്നത് വ്യക്തമായ ആസൂത്രണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നു കസ്റ്റംസിനു സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാറിന്റെ രേഖാമൂലമുള്ള മറുപടി.യും ജലീലിനെ വെട്ടിലാക്കും. യു.എ.ഇയില്‍നിന്നു നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ എത്തിച്ചു വിതരണം നടത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഇത്. തന്റെ അറിവോടെ ഇക്കാര്യം നടന്നിട്ടില്ലെന്നും ഇ-മെയിലിലൂടെ സുനില്‍ കുമാര്‍ വിശദീകരിച്ചതോടെ അന്വേഷണം മുന്‍ പ്രോട്ടോകോള്‍…

Read More