പൊള്ളാച്ചിയില്‍ വേശ്യാലയം നടത്തിയ നാലു മലയാളികള്‍ പിടിയില്‍; വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യ കേന്ദ്രം തുടങ്ങിയത് മസാജ് സെന്റര്‍ എന്ന പേരില്‍; അകപ്പെട്ടു പോയവരില്‍ മലയാളി പെണ്‍കുട്ടികളും…

പൊള്ളാച്ചി: അനാശാസ്യ കേന്ദ്രം നടത്തിയ മലയാളികള്‍ പിടിയില്‍. കേന്ദ്ര നടത്തിപ്പുകാരന്‍ നവീന്‍ (33), ആലുവ സ്വദേശി സനു (24), വൈക്കം സ്വദേശി സമ്പത്ത് (25), തൃശ്ശൂര്‍ സ്വദേശി ജിനോസ് (32) എന്നിവരാണ് അറസ്റ്റിലായത്. ഇവിടെ ശരീരവില്പനക്കെത്തിയ പെണ്‍കുട്ടികളും പിടിയിലായി. ബംഗളുരുവില്‍ നിന്നും എത്തിയ മലയാളികളായ പെണ്‍കുട്ടികളെ പോലീസ് പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചു. രണ്ടു പെണ്‍കുട്ടികളാണ് പിടിയിലായത്. ഇവരെ അറസ്റ്റില്‍ നിന്നും ഒഴിവാക്കിയതായും അറിയുന്നു. പൊള്ളാച്ചി മഹാലിംഗപുരത്ത് എല്‍ഐജി കോളനിയില്‍ ആയുര്‍വേദ വെല്‍നസ് സെന്റര്‍ എന്ന പേരില്‍ പ്രതികള്‍ കേരളത്തില്‍ നിന്നും എത്തി ലൈംഗിക വ്യാപാര ബിസിനസ് നടത്തുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. മാസം 17000 രൂപക്ക് നാലു മുറികള്‍ ഉള്ള ഒരു വീട് ഇതിനായി അടൂര്‍ സ്വദേശി നവീന്‍ വാടകയ്ക്ക് എടുത്തു. തുടര്‍ന്ന് കേരളത്തില്‍ നിന്നും, ബംഗളുരു, ആന്ധ്ര, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും പെണ്‍കുട്ടികളേ കേന്ദ്രത്തില്‍ ആവശ്യക്കാര്‍ക്കായി…

Read More

പണത്തിനായി എന്തും ചെയ്യും ! ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ശരീര വില്‍പ്പന നടത്താന്‍ ഇടപാടുകാരെ കണ്ടെത്തിയത് ഓണ്‍ലൈന്‍ വഴി; കോളജ് പ്രൊഫസറുടെ മകളുടെ കഥ ഞെട്ടിപ്പിക്കുന്നത്…

പുതു തലമുറയെ വാര്‍ത്തെടുക്കേണ്ടവരാണ് അധ്യാപകര്‍. എന്നാല്‍ അധ്യാപകരുടെ മക്കള്‍ തന്നെ വഴിതെറ്റിപ്പോയാല്‍ ആളുകള്‍ ആ അധ്യാപകനെക്കുറിച്ച് എന്തു വിചാരിക്കും. നല്ല അടക്കവും ഒതുക്കവുമുണ്ടെന്ന് വിചാരിച്ച മകളുടെ തനിനിറം പുറത്തായപ്പോള്‍ ഞെട്ടിയത് കോളജ് പ്രൊഫസറായ പിതാവ് മാത്രമല്ല നാട്ടുകാരും കൂടിയാണ്. ആഡംബര ജീവിതത്തിനു പണം കണ്ടെത്തുന്നത് ശരീരം വില്‍പ്പനയിലൂടെ, പിന്നെയും പണം വേണമെങ്കില്‍ ബ്ലാക് മെയിലിംഗും കവര്‍ച്ചയും. ക്രൈം ത്രില്ലര്‍ സിനിമകളെപ്പോലും വെല്ലുന്ന ജീവിതമാണ് ജയ്പൂര്‍ സ്വദേശി പ്രിയ സേത്ത് എന്ന 27കാരി നയിച്ചത്. ജയ്പൂരിലെ ബിസിനസുകാരനായ ദുഷ്യന്ത് ശര്‍മയെ (27) കൊന്ന് ശരീരം വെട്ടിമുറിച്ച് സ്യൂട്ട് കേസിലാക്കി റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായതോടെയാണ് പ്രിയയുടെ ചോരക്കറ പുരണ്ട കഥ പുറം ലോകമറിയുന്നത്. പാലിയിലെ ഒരു സര്‍ക്കാര്‍ കോളേജ് പ്രൊഫസറുടെ മകളായ പ്രിയ ഇതെല്ലാം ചെയ്തത് ഒറ്റയ്ക്കല്ല. ഇരുപതുവയസുകാരനായ കാമുകന്‍ ദിക്ഷന്ത് കമ്രയും സുഹൃത്ത് ലക്ഷ്യ വാലിയയും (21)…

Read More

പെണ്‍വാണിഭ റാണി സൗദ ബീവി അന്തരിച്ചു; ഷാര്‍ജയില്‍ ലൈംഗികവ്യാപാരത്തിനായി കേരളത്തില്‍ നിന്നു കടത്തിയത് 300 പെണ്‍കുട്ടികളെ; ജയിലില്‍ കഴിഞ്ഞിരുന്ന കാലത്ത് ഉറ്റകൂട്ടുകാരി സരിതാ നായര്‍; രാജ്യത്തെ നടുക്കിയ പെണ്‍വാണിഭം പുറത്തറിഞ്ഞതിങ്ങനെ…

  പത്തനംതിട്ട: മാധ്യമങ്ങള്‍ ആഘോഷമാക്കിയ ഷാര്‍ജ സെക്‌സ് റാക്കറ്റ് കേസിലെ ഒന്നാം പ്രതി കുലശേഖരപതി കൊപ്ലിവീട്ടില്‍ സൗദ ബീവി (53)മരണത്തിന് കീഴടങ്ങി. കുലശേഖരപതിയിലെ സ്വന്തം വീട്ടില്‍ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. ഇന്നലെ വൈകിട്ട് തന്നെ സൗദയുടെ മൃതദേഹം കബറടക്കി. എന്നാല്‍ പോലീസിനെയോ രഹസ്യാന്വേഷണവിഭാഗത്തിനെയോ ഇവരുടെ മരണവിവരമോ കബറടക്കമോ അറിയിച്ചില്ല. സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിയ്‌ക്കെന്നു പറഞ്ഞ് മുന്നൂറിലധികം പെണ്‍കുട്ടികളെ ഷാര്‍ജയിലേക്ക് കടത്തി പെണ്‍വാണിഭം നടത്തി എന്നതായിരുന്നു ഇവര്‍ക്കുമേല്‍ ചുമത്തപ്പെട്ട കേസ്. കാസര്‍കോഡ് നീലേശ്വരം ആലമ്പാടി ചാലക്കര സ്വദേശി സി.ഡി അഹമ്മദ്(50), സൗദയുടെ മകള്‍ ഷെമിയ (റാണി) (35) എന്നിവരായിരുന്നു ഈ കേസിലെ രണ്ടും മൂന്നും പ്രതികള്‍. ഇവരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട കുലശേഖരപതി സ്വദേശിയായ യുവതി 2007 ല്‍ പത്തനംതിട്ട പൊലീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കി. സൗദയുടെ സഹോദരന്റെ അടുപ്പക്കാരായിരുന്ന അന്നത്തെ ചില ഉദ്യോഗസ്ഥര്‍ കേസ് എടുത്തില്ല. ഷാര്‍ജയില്‍…

Read More

ഭര്‍ത്താവ് ബിസിനസ് ആവശ്യങ്ങള്‍ക്കായി വെളിയില്‍ പോകുമ്പോള്‍ ഭാര്യയ്ക്ക് വേറെ ബിസിനസ്; രണ്ട് പെണ്‍മക്കളെ കൂട്ടി പെണ്‍വാണിഭം നടത്തിയ യുവതി ഒളിവില്‍…

രണ്ടു പെണ്‍മക്കളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ സ്ത്രീ ഒളിവില്‍. നൂപുര്‍ എന്ന സ്ത്രീയാണ് പിടിയിലായത്. ഭര്‍ത്താവ് ബിസിനസ് ആവശ്യങ്ങള്‍ക്കായി മറ്റൊരിടത്ത് താമസിക്കുമ്പോഴായിരുന്നു സ്ത്രീ പെണ്‍മക്കള്‍ക്കൊപ്പം വാണിഭം നടത്തിയത്. ഇവര്‍ക്ക് മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസും നാട്ടുകാരും. ബംഗാളിലെ മാല്‍ഡയിലെ സ്വന്തം വീട്ടിലാണ് ഇവര്‍ വാണിഭം നടത്തിയിരുന്നത്. സംഭവം പുറത്തായതോടെ നാട്ടുകാര്‍ പോലീസ് സഹായം തേടുകയായിരുന്നു. സ്ത്രീയെയും മക്കളെയും നാട്ടുകാര്‍ പലപ്രാവശ്യം താക്കീത് ചെയ്തിട്ടും മാറ്റം ഉണ്ടായില്ല. തുടര്‍ന്ന് ഇത് അവസാനിപ്പിക്കാനായി നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ത്രീയുടെ ഭര്‍ത്താവ് നേപാള്‍ ദാസ് ബിസിനസ് ആവശ്യങ്ങള്‍ക്കായി മറ്റൊരിടത്താണ് താമസിക്കുന്നത്. രണ്ടു പെണ്‍മക്കള്‍ക്കും ഒരു ആണ്‍കുട്ടിയ്ക്കുമൊപ്പമാണ് നൂപുര്‍ ഇവിടെ താമസിച്ചു വന്നത്. രാത്രിയാകുമ്പോള്‍ ആളുകള്‍ ഇവിടെ വന്നുപോകുന്നതു ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇവരോടു കാര്യം തിരക്കി. നൂപുറും മക്കളും തങ്ങളെ പച്ചത്തെറിയാണ് വിളിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് വിവരം…

Read More

ആടിനെ പട്ടിയാക്കി മാറ്റുന്ന ടീംസാ… പോലീസ് പിടിച്ചപ്പോള്‍ പെണ്ണ് ആണായി; പെണ്‍വാണിഭത്തിന്റെ നൂതനരീതികള്‍ പരീക്ഷിച്ച സംഘം പോലീസിന്റെ പിടിയിലായതിങ്ങനെ…

അബുദാബി: പണം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുള്ളവരെ ആകര്‍ഷിക്കാന്‍ പെണ്‍വാണിഭസംഘം കണ്ടെത്തിയ പുതിയ വഴി പൊളിച്ചടുക്കി പോലീസ്.കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി പെണ്‍വേഷം ധരിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ വിഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്ത രണ്ട് പുരുഷന്‍മാര്‍ക്കെതിരേയാണ് അബുദാബി പോലീസിന്റെ നടപടി. രണ്ട് ഏഷ്യന്‍ സ്വദേശികള്‍ക്കെതിരേ അബുദാബി ക്രിമിനല്‍ കോടതിയില്‍ ആണ് കേസ് നടക്കുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ചിത്രങ്ങള്‍ പങ്കുവച്ചും ഇവരെക്കുറിച്ചുള്ള ചെറിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയും ആളുകളെ പറ്റിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.വളരെ തന്ത്രപരമായാണ് അബുദാബി പൊലീസ് പ്രതികളെ പിടികൂടിയതെന്ന് പ്രോസിക്യൂട്ടേഴ്‌സ് പറഞ്ഞു. അണ്ടര്‍കവര്‍ ഏജന്റ് വഴിയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. നിയമവിരുദ്ധമായി ഇത്തരം പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അണ്ടര്‍ കവര്‍ ഏജന്റിനെ ആവശ്യക്കാരന്‍ എന്ന രീതിയില്‍ പരിചയപ്പെടുത്തിയാണ് പ്രതികളുടെ അടുത്തെത്തിയത്. പ്രതികളുമായി ഇടപാടിന് താല്‍പര്യമുണ്ടെന്ന് കാണിച്ച് ഒരു രഹസ്യ പൊലീസുകാരന്‍ ബന്ധപ്പെട്ടു. പണമിടപാട് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനെന്നു…

Read More

ആലപ്പുഴയിലെ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി; ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കുടുക്കാന്‍ കരുതലോടെ അന്വേഷണ സംഘം

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുരുപയോഗിച്ച് സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം നടത്തിയ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. രണ്ടുപോലീസ് ഉദ്യോഗസ്ഥരാണ് ഇതുവരെ പിടിയിലായത്. ഡിവൈ.എസ്.പി അടക്കം കൂടുതല്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. ഡിവൈ.എസ്.പി പി.വി ബേബിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തിനാണു ചുമതല. മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ: ഉദയംപേരൂര്‍ സ്വദേശി കെ.ജി. െലെജു(38), പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്ത് വടക്കനാര്യാട് തെക്കേപ്പറമ്പില്‍ ജിന്‍മോന്‍(22), ഇടനിലക്കാരിയുടെ സുഹൃത്തും ഡ്രൈവറുമായ പൊെേള്ളത്തെ സ്വദേശി യേശുദാസ്(28) എന്നിവരാണ് അവസാനമായി അറസ്റ്റിലായത്. ലൈജുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുവായ പുന്നപ്ര സ്വദേശി ആതിര(24), ആന്റി നാര്‍കോട്ടിക് വിഭാഗം സീനിയര്‍ സി.പി.ഒ: നെല്‍സണ്‍ തോമസ്(40) എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. നിര്‍ധനകുടുംബാംഗമായ പതിനാറുകാരിയെ ആതിര വീട്ടില്‍നിന്നു പാതിരാത്രിയില്‍ പതിവായി വിളിച്ചു കൊണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സ്ഥലം കൗണ്‍സിലറുടെ നേതൃത്വത്തില്‍…

Read More

പുതുമണവാട്ടിയുടെ അവിഹിത ബന്ധം അമ്മായിയമ്മ കൈയ്യോടെ പൊക്കി; കിണറ്റില്‍ ചാടിയ പെണ്‍കുട്ടിക്കു പിന്നാലെ കാമുകനും കൂട്ടുകാരനും കിണറ്റിലേക്ക്; മലപ്പുറത്ത് നടന്ന സംഭവ വികാസങ്ങള്‍ ഇങ്ങനെ…

പുതുമണവാട്ടിയുടെ അവിഹിതബന്ധം കൈയ്യോടെ പൊക്കി അമ്മായിയമ്മ. മലപ്പുറത്താണ് നാട്ടുകാരെ ഒന്നടങ്കം നടുക്കിയ സംഭവമുണ്ടായത്. വീട്ടില്‍ അമ്മായിയമ്മ ഇല്ലാതിരുന്ന സമയം നോക്കി യുവതി തന്റെ രഹസ്യക്കാരനെ വീട്ടില്‍ വിളിച്ചു വരുത്തുകയായിരുന്നു.എന്നാല്‍ രഹസ്യകൂടിക്കാഴ്ചയില്‍ യുവതിയുടെ സകല കണക്കുകൂട്ടലും തെറ്റിച്ചു കൊണ്ടു അമ്മായിയമ്മ കയറിവന്നു. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ നിന്ന യുവതി മാനഹാനിയും അപമാന ഭാരവും സഹിക്കാന്‍ വയ്യാതെ കിണറ്റില്‍ ചാടി. ഇത് കണ്ടു നിന്ന കാമുകന്‍ മറിച്ചൊന്ന് ചിന്തിക്കാതെ കാമുകിക്കൊപ്പം കിണറ്റിലേക്ക്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. കാമുകന്‍ എത്തിയ ഓട്ടോ െ്രെഡവര്‍ നാട്ടുകാരുടെ കൈയ്യേറ്റം ഭയന്ന് കിണറ്റില്‍ ചാടി. ആറു മാസം മുമ്പാണ് കൊല്ലം സ്വദേശിനിയായ യുവതിയും സംഭവ സ്ഥലത്തെ താമസക്കാരനായ ഗള്‍ഫുകാരനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹം നടന്ന് രണ്ടാഴ്ച തികയും മുമ്പേ ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു. ഇതിനു ശേഷമാണ് യുവതി സാധനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന വ്യാപാരിയുമായി…

Read More

പ്രവാസികള്‍ നാട്ടിലേക്കു പോകുമ്പോള്‍ താല്‍ക്കാലികമായി വാടകയ്ക്കു നല്‍കുന്ന ഫ് ളാറ്റുകളില്‍ നടക്കുന്നത് പെണ്‍വാണിഭം; ചതിക്കപ്പെട്ട മലയാളി യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…

  ഗള്‍ഫില്‍ കുടുംബമായി താമസിക്കുന്ന മലയാളികളുള്‍പ്പെടെയുള്ള മിക്ക കുടുംബങ്ങളും നാട്ടിലേക്ക് പോകുമ്പോള്‍ സ്വന്തം ഫ് ളാറ്റ് വാടകയ്ക്കു കൊടുക്കുക പതിവാണ്. അത് അവര്‍ക്ക് ഒരു വരുമാനവുമാണ്. ഈ മലയാളി യുവാവും അത്രയേ ചിന്തിച്ചുള്ളൂ. ഇതിനായി ഒരു വെബ്‌സൈറ്റില്‍ പരസ്യം നല്‍കി. തുടര്‍ന്ന് നിരവധി കോളുകള്‍ ഇയാളെ തേടിയെത്തി. ഇതില്‍ കൂടുതല്‍ തുക നല്‍കാമെന്നു പറഞ്ഞവരുമായി കരാര്‍ ഉറപ്പിക്കുകയും ചെയ്തു. അവര്‍ ഒരു മാസത്തെ വാടക മുന്‍കൂറായി നല്‍കുകയും ചെയ്തു. അങ്ങനെ ഈ യുവാവും കുടുംബവും നാട്ടിലേക്ക് പോകുകയും ചെയ്തു. ജോലിസംബന്ധമായ തിരക്കുകളും മറ്റും കാരണം ഇയാള്‍ക്ക് വാടകക്കാരനെ വിളിക്കാന്‍ കഴിഞ്ഞില്ല. ഒരു മാസം കഴിഞ്ഞപ്പോള്‍ തൊട്ടടുത്തുള്ള ഗ്രോസറിയില്‍ ജോലി ചെയ്യുന്ന ഒരു പരിചയക്കാരന്റെ ഫോണില്‍ വിളിച്ചു പറഞ്ഞ കാര്യം ആ യുവാവിനെ ഞെട്ടിച്ചു. താന്‍ വാടകയ്ക്കു നല്‍കിയ ഫ് ളാറ്റ് ഇപ്പോള്‍ പെണ്‍വാണിഭ കേന്ദ്രമാണെന്നാണ് ആ സുഹൃത്ത്…

Read More

യുവതി കണ്ണിറുക്കി കാട്ടിയപ്പോള്‍ പ്രവാസി യുവാവ് വീണുപോയി; ഒടുവില്‍ അവളും കൂട്ടുകാരിയും കൂടി എല്ലാം കവര്‍ന്നെടുത്തപ്പോള്‍ യുവാവിന് ലഭിച്ചതാവട്ടെ ജയില്‍ശിക്ഷയും; ഒരു തേപ്പ് കഥ ഇങ്ങനെ…

വഴിയില്‍ പരിചയപ്പെട്ട യുവതിയില്‍ നിന്നും എട്ടിന്റെ പണി കിട്ടിയ ഒരു യുവാവിന്റെ കഥയാണിത്. ലൈംഗിക ബന്ധത്തിനിടെ 47,100 ദിര്‍ഹം കൊള്ളയടിക്കപെട്ട യുവാവിന് ദുബായില്‍ ലഭിച്ചത് ആറുമാസത്തെ ജയില്‍ശിക്ഷയാണ്. അനാശാസ്യത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിനാണ് പാകിസ്ഥാനിയായ 29 കാരനെ കോടതി ശിക്ഷിച്ചത്. യുവാവ് 27കാരിയായ പാകിസ്ഥാനി യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ കൂട്ടുകാരിയായ ഉഗാണ്ടന്‍ അഭിസാരിക യുവാവിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും പണം അപഹരിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ രേഖകള്‍ പറയുന്നു. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് യുവതികളെയും നാടുകടത്താന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. നൈഫ് ഏരിയയിലെ ഇയാല്‍ നാസ്സറില്‍ 2016 മേയ് 8 നാണു കേസിനാസ്പദമായ സംഭവം നടന്നത്. യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പണമാണ് കൊള്ളയടിക്കപ്പെട്ടത്. പാകിസ്ഥാനിലേക്ക് മണി എക്‌സ്‌ചേഞ്ച് വഴി അയക്കാന്‍ തൊഴിലുടമ നല്‍കിയ പണമായിരുന്നു ഇതെന്ന് യുവാവ് പറഞ്ഞു. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ഓഫീസിലേക്ക്…

Read More

സന്ദര്‍ശക വിസയില്‍ ഗള്‍ഫില്‍ അനാശാസ്യം കൊഴുക്കുന്നു; ഗള്‍ഫിലെത്തുന്ന വനിതകളില്‍ നല്ലൊരു പങ്കും കേരളത്തില്‍ നിന്ന്; കലായാത്രകളുടെ മറവില്‍ തീവ്രവാദികളും രാജ്യം വിടുന്നു…

 ജോലിയ്‌ക്കെന്ന വ്യാജേന യുവതികളെ ഗള്‍ഫിലെത്തിച്ച് അനാശാസ്യം നടത്തുന്ന സംഘങ്ങള്‍ വ്യാപകമാവുന്നത് രാജ്യ സുരക്ഷയ്ക്ക ഭീഷണിയാകുമെന്ന് ആശങ്ക. രാജ്യത്തെ കൊടും കുറ്റവാളികളും ഈ മാര്‍ഗമുപയോഗിച്ച് രാജ്യം വിടാനുള്ള സാധ്യതയാണ് ആശങ്കയുണര്‍ത്തുന്നത്. കേരളമടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് ലൈംഗിക വ്യാപാരത്തിന് താത്പര്യമുള്ള വനിതകളെ സന്ദര്‍ശക വിസയില്‍ ഗള്‍ഫിലെത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത് നിരവധി ഏജന്റുമാരാണ്. തിരക്കും പരിശോധനയും കുറവുള്ള തെക്കേ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്നാണ് ഇവരെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കടത്തുന്നത്. പൈസ കൊടുത്താല്‍ യാത്രയ്ക്ക് തടസ്സമില്ലാതാക്കാന്‍ പാകത്തില്‍ ഉദ്യോഗസ്ഥതലത്തിലും ഇവര്‍ക്ക് കണ്ണികളുണ്ടെന്ന് വ്യക്തമായിട്ടുമുണ്ട്. ഈ സാഹചര്യങ്ങള്‍ ചൂഷണം ചെയ്ത് രാജ്യദ്രോഹ പശ്ചാത്തലമുള്ള കുറ്റവാളികള്‍ രക്ഷപ്പെടുമെന്ന ആശങ്കയാണ് സുരക്ഷാ ഏജന്‍സികള്‍ പങ്കുവയ്ക്കുന്നത്. വിദേശത്ത് കലായാത്രകള്‍ക്കു പോകുന്ന സംഘത്തിന്റെ മറപറ്റിയും ചില തീവ്രവാദികള്‍ വിദേശത്തു കടന്നതായി തെളിഞ്ഞിട്ടുണ്ട്. എന്തായാലും പുതിയ റിക്രൂട്ട്‌മെന്റ് ഉന്നതതലത്തില്‍ ചര്‍ച്ചയാവുകയാണ്. കനത്ത ആദായമാണ് ഇത്തരം ലൈംഗിക വ്യാപാരത്തിലേക്ക് വനിതകളെ ആകര്‍ഷിക്കുന്നത്. മിക്കവരും ഒരു മാസത്തേക്കാണ്…

Read More