വാട്സ് ആപ്പിലൂടെ പുതിയ തട്ടിപ്പ് വ്യാപകമാവുന്നു. നമ്മുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് മറ്റുള്ളവര്‍ കാണുന്നതിനനുസരിച്ച് നമുക്ക് പണം ലഭിക്കുമെന്നുള്ള മെസേജുകളിലൂടെയാണ് ആളുകളെ തട്ടിപ്പിനിരയാക്കുന്നത്. ‘നിങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ 30ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ ?? എങ്കില്‍ നിങ്ങള്‍ക്കും നേടാം ദിവസേന 500 രൂപ വരെ’ എന്ന വാചകങ്ങളുള്ള സ്റ്റാറ്റസിലൂടെയാണ് തട്ടിപ്പ്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്സൈറ്റിലേക്കാണ് പോവുക. അതില്‍ നിങ്ങള്‍ വാട്സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ നേടാം എന്നാണ് നല്‍കിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താല്‍ , ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന്…
Read MoreTag: KERALA POLICE
നൈജീരിയക്കാരെല്ലാം തട്ടിപ്പുകാരുമല്ല ഇന്ത്യക്കാരെല്ലാം റേപ്പിസ്റ്റുമല്ല ! കേരളാ പോലീസിന്റെ ട്രോളിനെ രൂക്ഷമായി വിമര്‍ശിച്ച് സുഡാനി ഫ്രം നൈജീരിയ നായകന് സാമുവല്‍…
കേരളാ പോലീസിന്റെ ട്രോളുകള്‍ സമീപകാലത്തായി ജനശ്രദ്ധ ആകര്ഷിക്കുന്നുണ്ടെങ്കിലും അടുത്തിടെ കേരളാ പോലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ട്രോളിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ അഭിനേതാവായ സാമുവല്‍ അബിയോള റോബിന്‍സണ്‍. മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണം എന്ന സന്ദേശം ഉള്‍പ്പെടുത്തി ഫേസ്ബുക്കില്‍ കേരള പൊലീസ് പോസ്റ്റ് ചെയ്തിരുന്നു. സുഡാനി സിനിമയിലെ ഒരു രംഗം ഉപയോഗിച്ചായിരുന്നു ട്രോള്‍ തയ്യാറാക്കിയത്. ഈ പോസ്റ്റിനെതിരെയാണ് ഇപ്പോള്‍ സുഡാനി നായകന് രംഗത്തെത്തിയിരിക്കുന്നത്. ഇതുപോലുള്ള കാര്യങ്ങള്‍ക്ക് തന്റെ ഇമേജും സാദൃശ്യവും ഉപയോഗിക്കുന്നതിനെ താന്‍ അഭിനന്ദിക്കുന്നില്ലെന്ന് സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരള പൊലീസ് ചെയ്യുന്ന ജോലിയെ താന്‍ അഭിനന്ദിക്കുന്നു. ഒരു രാജ്യത്തുനിന്നുമുള്ള വഞ്ചനയെ താന്‍ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല. താന്‍ ഒരു നൈജീരിയന്‍ ആയതുകൊണ്ട് തട്ടിപ്പുകാരനാണെന്ന് അര്‍ത്ഥമില്ലെന്നും സാമുവല്‍ കുറിച്ചു.…
Read Moreചുട്ടകോഴിയെ പറന്നു പിടിച്ച് ഡ്രോണ്‍ ! ലോക്ക് ഡൗണ്‍ ലംഘിച്ച് ബക്കറ്റ് ചിക്കനും നിര്‍ത്തിപ്പൊരിച്ച ചിക്കനും ഉണ്ടാക്കിയ 11 പെരെ പോലീസ് പൊക്കി;
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം ബക്കറ്റ് ചിക്കനാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കാന്‍ കൂട്ടം കൂടിയാല്‍ പോലീസിന് നോക്കിയിരിക്കാനാവുമോ ? പൊതുസ്ഥലത്ത് ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ അഞ്ചുപേര്‍ പരപ്പനങ്ങാടിയില്‍ അറസ്റ്റിലായപ്പോള്‍ വേങ്ങരയില്‍ ആറു പേര് കുടുങ്ങിയത് കോഴിയെ നിര്‍ത്തിപ്പൊരിച്ചതിനാണ്. ഇരുകൂട്ടരെയും കുടുക്കിയതാവട്ടെ ഡ്രോണ്‍ കാമറയും. ഡ്രോണ്‍ ക്യാമറ വഴി പരപ്പനങ്ങാടി പോലീസ് രാത്രിയില്‍ നടത്തിയ ആകാശ നിരീക്ഷണത്തിലാണ് കൂട്ടംകൂടി ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ അഞ്ച് പേര് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പരപ്പനങ്ങാടി, ഉള്ളണം, കൊടക്കാട്, ആനങ്ങാടി എന്നീ ഇടങ്ങളില്‍ ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ കണ്ടെത്താന്‍ പരപ്പനങ്ങാടി പോലീസ് നടത്തിയ രാത്രികാല ഡ്രോണ്‍ ക്യാമറ നിരീക്ഷണത്തില്‍ ദൃശ്യമായത്, സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വന്‍തോതില്‍ പ്രചരിക്കുന്ന ബക്കറ്റ് ചിക്കന്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന ഒരു സംഘം യുവാക്കളായിരുന്നു. തുടര്‍ന്ന് സ്ഥലം ലൊക്കേറ്റ് ചെയ്ത് എത്തിയ പരപ്പനങ്ങാടി…
Read Moreകേരളാ പോലീസിലെ ചില ഉന്നതര്‍ രവി പൂജാരിയുടെ മാസപ്പടിക്കാരോ ? ഉന്നതര്‍ക്ക് കോടികള്‍ കൈമാറിയെന്ന പൂജാരിയുടെ വെളിപ്പെടുത്തല്‍ വെട്ടിലാക്കാന്‍ പോകുന്നത് ആരെയൊക്കെ…
അധോലോക നായകന് രവി പൂജാരിയുടെ അറസ്റ്റോടെ ചങ്കിടിക്കുന്നത് കേരളാ പോലീസിലെ ചില ഉന്നതര്‍ക്കെന്നു സൂചന. കേരളാ പോലീസിലെ ചില പ്രമുഖരുമായുള്ള ബന്ധം പൂജാരി വെളിപ്പെടുത്തിയതോടെ ഈ ഉദ്യോഗസ്ഥരുടെ നില പരുങ്ങലിലായി. ക്വട്ടേഷനില്‍ ഇടനിലക്കാരായി നിന്ന് രണ്ട് ഉന്നത പോലീസുകാര്‍ രണ്ടു കോടി കൈപ്പറ്റിയെന്നാണ് പൂജാരി അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിരിക്കുന്നത്. ഇതില്‍ ഒരു ഐ.പി.എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുവെന്നാണ് സൂചന. ദാവൂദിന്റെയും ഛോട്ടാരാജന്റെയും ഉള്‍പ്പെടെയുള്ള അധോലോക നായകന്മാരുടെ വലംകൈയ്യായിരുന്ന പൂജാരിയുടെ തുറന്നു പറച്ചിലുകള്‍ വരും ദിവസങ്ങളില്‍ പല തലകളും ഉരുട്ടുമെന്ന സൂചനയാണ് പുറത്തു വരുന്നത്. പത്ത് വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. കള്ളപ്പണ വിവാദമടക്കമുള്ള ഒരു വ്യവസായ ഗ്രൂപ്പില്‍ നിന്നാണ് രവി പൂജാരി പണം ആവശ്യപ്പെട്ടത്. രണ്ടരക്കോടി രൂപയായിരുന്നു ക്വട്ടേഷന്‍. ഇതില്‍ ഇടനിലക്കാരായി നിന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ തട്ടിയത്. തനിക്ക് അമ്പത് ലക്ഷം രൂപ…
Read Moreകാണാതായത് 12061 വെടിയുണ്ടകളും 25 റൈഫിളുകളും ! ബെഹ്റയെ വെട്ടിലാക്കി സിഎജി റിപ്പോര്‍ട്ട്; പുറത്തു വരുന്നത് ഗുരുതര സുരക്ഷാ വീഴ്ചകള്‍…
ഡിജിപി ലോക്നാഥ് ബെഹ്റയെ വെട്ടിലാക്കി കംപ്്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. ഗുരുതര ആരോപണങ്ങളാണ് ബെഹ്റയ്ക്കെതിരേ സിഎജി ഉന്നയിച്ചിരിക്കുന്നത്. തിരുവനന്തപുരം ആംഡ് പൊലീസ് ബറ്റാലിയനിൽ (എസ്എപിബി) 25 എണ്ണം 5.56 എംഎം ഇൻസാസ് റൈഫിളുകളും 12,061 കാർട്രിഡ്ജുകളും കുറവാണെന്നാണ് കണ്ടെത്തൽ. പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മ്മിക്കാന്‍ അനുവദിച്ച രണ്ടുകോടി എണ്‍പത്തൊന്ന് ലക്ഷം രൂപ ഡിജിപിക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കാന്‍ വകമാറ്റിയെന്നും സിഎജി കണ്ടെത്തി. സ്റ്റേഷനുകളിലെ വാഹനങ്ങളുടെ കുറവ് പരിഹരിക്കേണ്ടതിനുപകരം ടെന്‍ഡറില്ലാതെ ആഡംബരവാഹനങ്ങള്‍ വാങ്ങുകയാണ് ചെയ്തത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതില്‍ മാര്‍ഗരേഖയും നടപടിക്രമങ്ങളും പാലിച്ചില്ലെന്നും സിഎജി കണ്ടെത്തി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ വിതരണക്കാര്‍ക്ക് 33 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയെന്നും സിഎജി നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അഞ്ച് ജില്ലകളില്‍ 1588 ഹെക്ടര്‍ മിച്ചഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം നേരിട്ടതായി റവന്യൂവകുപ്പിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പക്ഷേ പോലീസിനെതിരായ വിശദീകരണങ്ങളാണ്…
Read Moreമദ്യപിച്ചാല്‍ മാത്രമല്ല മയക്കുമരുന്ന് അടിച്ചാലും ഇനി പോലീസിന് ഈസിയായി കണ്ടെത്താം ! വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന അബോണ്‍ കിറ്റുമായി കേരളാ പോലീസ്; കഞ്ചന്മാരെല്ലാം കുടുങ്ങും…
ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപന്മാരെ പിടിക്കുന്ന പരിപാടി കേരളാ പോലീസ് തുടങ്ങിയിട്ട് കാലം കുറെയായി. എന്നാല്‍ യുവാക്കള്‍ മദ്യം വിട്ട് ന്യൂജന്‍ ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പോലീസിനിട്ട് കിട്ടിയത് എട്ടിന്റെ പണിയാണ്. കഞ്ചാവ് ഉപയോഗിച്ചെങ്കില് ഒരു പരിധിവരെ മണത്തിലൂടെ അറിയാമെങ്കില്‍ എല്‍എസ്ഡി പോലുള്ള ന്യൂജന്‍ ലഹരി മരുന്നുകള്‍ ഉപയോഗിച്ച ശേഷം പോലീസിന്റെ പിടിയിലായാല്‍ അത് തിരിച്ചറിയാനാവില്ല. ബ്രെത്ത് അനലൈസര്‍ വച്ച് ഊതിച്ചാല്‍ പിടിക്കാന്‍ പറ്റില്ലതാനും.ഇങ്ങനെ വലഞ്ഞിരുന്ന പോലീസിന് ആശ്വാസമാവുകയാണ് ‘അബോണ്‍ കിറ്റുകള്‍’. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കൈയ്യോടെ പിടികൂടാന്‍ വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നതാണിത്. ഗുജറാത്ത് പോലീസ് മുമ്പേതന്നെ ഈ കിറ്റുകള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇതുപ്രകാരം സംശയം തോന്നുന്നവരുടെ ഉമിനീര് ഈ കിറ്റില്‍ പരിശോധിച്ചാല്‍ ലഹരി ഉപയോഗം അപ്പോള്‍ത്തന്നെ മനസ്സിലാകും. ഏതൊരാളിന്റെയും ഉമിനീരിന്റെയോ മൂത്രത്തിന്റെയോ ഒരു സാമ്പിള്‍ ഈ ടെസ്റ്റിങ് കിറ്റില്‍ എടുത്താല്‍ നിമിഷ നേരം കൊണ്ടുതന്നെ പ്രസ്തുത വ്യക്തി ഏത്…
Read Moreവ്യക്തി വൈരാഗ്യം തീർക്കൽ; കേരളത്തിൽ പ്രമോഷൻ തടയപ്പെട്ട് 61 എസ്ഐമാർ
പി. ജയകൃഷ്ണൻ കണ്ണൂർ: ഭരണാധികാരികളിൽ ചിലർക്ക് ഒരു ഉദ്യോഗസ്ഥനോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ സംസ്ഥാനത്തെ 61 സബ് ഇൻസ്പെക്ടർമാരുടെ പ്രമോഷൻ തടയപ്പെട്ടെന്ന്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ 2012 ൽ നടപ്പാക്കിയ കെപി ആക്ട് 101 (6)നെതിരേ 2019 ഫെബ്രുവരിൽ ഓർഡിനൻസ് ഇറക്കിയാണ് ഇവരുടെ പ്രമോഷൻ തടഞ്ഞത്. പ്രമോഷനുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലക്കാരനായ ഒരു ഇൻസ്പെക്ടർ നിയമപോരാട്ടത്തിനിറങ്ങിയതോടെയാണ് സർക്കാരിന് പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിന് ഇദ്ദേഹം കണ്ണിലെ കരടായത്.ഈ ഇൻസ്പെക്ടറുടെ പ്രമോഷന് തടയിടുക എന്ന ലക്ഷ്യത്തോടെയാണത്രെ 2012 ലെ നിയമം മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതെന്നാണ് ആരോപണം. എന്നാൽ ഇതിന്റെ ദുരിതം പേറേണ്ടി വന്നതാകട്ടെ 13 വർഷത്തോളം സബ് ഇൻസ്പെക്ടറായി സേവനം തുടരുന്ന കണ്ണൂർ ജില്ലയിലടക്കമുള്ള ഉദ്യോഗസ്ഥരാണ്. നാലും അഞ്ചും വർഷം കൂടുന്പോൾ പോലീസ് ഉദ്യോഗസ്ഥ പ്രമോഷൻ നടക്കുന്പോഴാണ് ഒരു ദശാബ്ദത്തിലേറെക്കാലം 61 പേർ ഇപ്പോഴും എസ്ഐയായി തുടരുന്നത്. സാധാരണ മൈനർ…
Read More“ഓപ്പറേഷൻ റെയ്ഞ്ചർ” ..! ഗുണ്ടയാണെന്നു പറഞ്ഞ് ഇനി മേലാൽ നടന്നേക്കരുത്; കേരള പോലീസ് ഒതുക്കിയിരിക്കും
കോട്ടയം: ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും ഒതുക്കാൻ പോലീസിന്റെ പുതിയ പദ്ധതി “ഓപ്പറേഷൻ റെയ്ഞ്ചർ”ഇന്നലെ ആരംഭിച്ചു. എറണാകുളം റേഞ്ചിന്റെ പരിധിയിൽ വരുന്ന പോലീസ് സ്റ്റേഷനുകളിൽ കേസുള്ള ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും ഒരു മാസത്തിനുള്ളിൽ ഒതുക്കുകയാണ് ഓപ്പറേഷൻ റെയ്ഞ്ചർ എന്ന പേരിട്ട പദ്ധതിയുടെ ഉദ്ദേശ്യം. മൂന്നു തരത്തിലാണ് ഇതിനുള്ള നടപടികൾ നടക്കുന്നത്. ഇതിനായി മൂന്നു തരത്തിലുള്ള ലിസ്റ്റ് തയാറാക്കും. ഇതിൽ ആദ്യത്തേത് നിലവിൽ പ്രശ്നങ്ങളുണ്ടാക്കുന്ന ഗുണ്ടകളുടെയും സാമൂഹ്യ വിരുദ്ധരുടെയും ലിസ്റ്റ് തയാറാക്കുക എന്നതാണ്. രണ്ടാമത്തേത് മുൻ ഗുണ്ടകളുടെ ലിസ്റ്റാണ്. ഇവർ ഇപ്പോൾ കളത്തിലില്ലെന്നു വരുത്തിത്തീർത്ത് ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് ഓപ്പറേഷൻ നടത്തുന്നവരാണ്. അത്തരത്തിലുള്ളവർ ആരാണ് എന്നതാണ് രണ്ടാമത്തെ ലിസ്റ്റ്. മൂന്നാമത്തെ ലിസ്റ്റ് നേരത്തേ ഗുണ്ടാപ്പണി ചെയ്തിരുന്നവർ ഇപ്പോൾ അതിൽ നിന്നെല്ലാം പിൻതിരിഞ്ഞ് നല്ലവരായി നടക്കുന്നവരാണ്. ഇത്തരക്കാരുണ്ടെങ്കിൽ അവർക്ക് പോലീസ് എല്ലാവിധ സംരക്ഷണവും നല്‍കും. അങ്ങനെയുള്ളവരുടെ ലിസ്റ്റും തയാറാക്കി പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കും.…
Read Moreഅധോലോകവും നീലക്കുറിഞ്ഞിയുമെല്ലാം പൂട്ടിക്കെട്ടാന്‍ പോലീസും ഇന്റര്‍പോളും ! രണ്ടു മണിക്കൂറിനിടെ പിടിയിലായത് പതിനൊന്നു പേര്; പിടിച്ചെടുത്തത് 28 ഇലക്ട്രോണിക് ഉപകരണങ്ങള്‍
ചൈല്‍ഡ് പോണ് പ്രചരിക്കുന്നതിന് തടയിടാന്‍ കേരളാപോലീസും ഇന്റര്‍പോളും ചേര്‍ന്ന് നടപ്പിലാക്കുന്ന സൈബര്‍ഡോം ഓപ്പറേഷന് പി ഹണ്ടിലൂടെ പിടിയിലായത് 11 പേര്. ഓപ്പറേഷന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം നടന്ന റെയ്ഡിലും 12 പേര് പിടിയിലായിരുന്നു. സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന് പി ഹണ്ടി’ന്റെ പരിശോധന തുടരുകയാണ്. ഞായറാഴ്ച രാവിലെ 8 മണി മുതല്‍ 10 വരെ നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്. ആലംബം, അധോലോകം, നീലക്കുറിഞ്ഞി എന്നീ ഗ്രൂപ്പുകള്‍ വഴിയാണ് കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഓപ്പറേഷന് പി ഹണ്ട് – 3 യുടെ ഭാഗമായാണ് അറസ്റ്റ്. വാട്സ് ആപ്പ്, ടെലഗ്രാം എന്നിവയിലൂടെയാണ് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അറസ്റ്റിലായവരില്‍ നിന്ന് ലാപ്ടോപ്പും മൊബൈലുകളും ഉള്‍പ്പെടെ 28 ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം.
Read Moreപൂസായപ്പോഴും കെട്ടിറങ്ങിയപ്പോഴും കേരള പോലീസ് തുണ; ലക്ഷ്മണന്റെ മനസിൽ കെപി സൂപ്പർ
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: പൂസായപ്പോഴും കെട്ടിറങ്ങിയപ്പോഴും അന്യസംസ്ഥാന തൊഴിലാളിക്ക് തുണയായത് പോലീസ്. മദ്യപിച്ച് അബോധാവസ്ഥയിൽ തേക്കിൻകാട് മൈതാനിയിൽ കണ്ടെത്തിയ അന്യസംസ്ഥാന തൊഴിലാളിയായ ബംഗാൾ സ്വദേശി ലക്ഷ്മണിനെ(30) മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത് പോലീസാണ്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജായപ്പോൾ പോകാൻ പൈസയില്ലാത്ത അവസ്ഥയിൽ ലക്ഷ്മണന് തുണയായതും പോലീസു തന്നെ. ചേർപ്പ് – അമ്മാടം മേഖലയിലെ സിമന്റ് കട്ട നിർമാണ കന്പനിയിലെ തൊഴിലാളിയായ ലക്ഷ്മണൻ അവധിദിവസം ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം തൃശൂരിലെത്തി മദ്യപിക്കുകയും ബോധം നശിക്കുകയും ചെയ്തു. ലക്ഷ്മണന് ബോധം നഷ്ടപ്പെട്ടതോടെ സുഹൃത്തുക്കൾ മുങ്ങി. രാത്രി തേക്കിൻകാട് മൈതാനിയിൽ ഇരുട്ടത്ത് കിടന്നിരുന്ന ഇയാളുടെ പണം അടങ്ങിയ പേഴ്സും മൊബൈൽ ഫോണും നഷ്ടമായിരുന്നു. തേക്കിൻകാട് മൈതാനിയിലെ സ്ഥിരം മോഷ്ടാക്കളാണ് ഇയാളുടെ പണം കവർന്നതെന്ന് കരുതുന്നു. രാത്രികാല പട്രോളിംഗിനെത്തിയ പോലീസ് ലക്ഷ്മണിനെ ആദ്യം കോർപറേഷൻ ജനറൽ ആശുപത്രിയിലും പിന്നീട് മുളങ്കുന്നത്തുകാവിലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും…
Read More