കോവിഡിനെതിരായ പ്രതിരോധത്തില്‍ അത്യാവശ്യഘടകമാണ് ഫേസ്മാസ്ക്. എന്നാല്‍ പലരുടെയും മാസ്ക് ധാരണം ഒരു പ്രഹസനമായി മാറുകയാണ്. പൊതുസ്ഥലങ്ങളിലും ബസുകളിലും മറ്റും മാസ്ക്കില്ലാതെയും ഉള്ള മാസ്ക് ശരിയായ രീതിയില്‍ ധരിക്കാതെയും വരുന്നവരുടെ എണ്ണം ആശങ്കപ്പെടുത്തുകയാണ്. മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ ആയിരക്കണക്കിന് ആളുകള്‍ക്കു നേരെയാണ് ദിവസേന പോലീസ് കേസെടുക്കുന്നത്. യഥാര്‍ഥത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന നിരവധി ആളുകളില്‍ ഒരു ചെറു വിഭാഗം മാത്രമാണ് പോലീസിന്റെ കണ്ണില്‍ പെടുന്നത്. അല്ലാത്ത എത്രയോ പേരാണ് കോവിഡ് വ്യാപനസാധ്യതയുമായി നമ്മുടെ സമൂഹത്തില്‍ ഇടപെടുന്നത്. ഇത്തരക്കാരെക്കുറിച്ച് ഫേസ്ബുക്കില്‍ ഒരു വിനീത വിജയന് എന്ന വനിതാ കണ്ടക്ടര്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. വിനീത വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്… ഈ കാഴ്ച നിങ്ങളു കൂടെ കാണേണ്ടതാണ്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് ബസ് ചെക്ക് ചെയ്യുമ്പോള്‍ കണ്ടതാണ്. സത്യം പറയട്ടെ, ഒരു തരം വിഷമം വന്ന് കണ്ണ് നിറയുകയാണുണ്ടായത്. പൊതുവിടങ്ങളില്‍…
Read MoreTag: KSRTC
നിരീക്ഷണത്തിലിരിക്കെ മുങ്ങി ! ബൈക്കിലും കെഎസ്ആര്‍ടിസിയിലും കറങ്ങി; തമിഴ്നാട്ടില്‍ നിന്നെത്തിയ കോവിഡ് രോഗി ആരോഗ്യ വകുപ്പിനെ വലച്ചതിങ്ങനെ…
തമിഴ്നാട്ടില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള് ആരോഗ്യവകുപ്പിനെ വലച്ചത് ചില്ലറയല്ല. ഇയാള്‍ ക്വാറന്റൈന് ലംഘിച്ച് ബൈക്കിലും കെഎസ്ആര്‍ടിസിയിലും യാത്ര ചെയ്താണ് ഇയാള്‍ ആശങ്ക സൃഷ്ടിച്ചത്. തൃത്താലയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് ആരോഗ്യ വകുപ്പിനെ വെട്ടിച്ച് വീട്ടിലേക്ക് മുങ്ങിയത്. കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ 23നാണ് മധുരയില്‍ നിന്ന് എത്തിയത്. 30ന് പട്ടാമ്പിയിലെത്തി സ്രവം പരിശോധനയ്ക്ക് നല്കി. ഇന്നലെയാണ് ഇരുവര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളെ കൊയിലാണ്ടിയില്‍ നിന്ന് കണ്ടെത്തി കണ്ണൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. കോഴിക്കോട്ട് നിന്ന് കണ്ണൂരിലേയക്ക് കെഎസ്ആര്‍ടിസി ബസിലാണ് ഇദ്ദേഹം യാത്ര തിരിച്ചത്. പരിശോധനാ ഫലം അറിയിക്കാനായി ആരോഗ്യ വകുപ്പ് വിളിച്ചപ്പോഴാണ് സ്ഥലത്തില്ലെന്ന വിവരം അറിയുന്നത്. കോഴിക്കോട് ജില്ലാ നിരീക്ഷണ സംഘം എത്തിയാണ് ആംബുലന്‍സില്‍ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
Read Moreയാത്ര നിരക്ക് പഴയപടിയായതോടെ കെഎസ്ആര്‍ടിസിയുടെ നഷ്ടക്കണക്കുകളും കൂടുന്നു ! ഓരോ കിലോമീറ്ററിനും നഷ്ടം 29 രൂപ; പുതിയ കണക്കുകള്‍ ഇങ്ങനെ…
വര്‍ധിപ്പിച്ച യാത്രാ നിരക്കുകള്‍ പൂര്‍വസ്ഥിതിയിലായപ്പോള്‍ കെഎസ്ആര്‍ടിസിയുടെ നഷ്ടവും കൂടി. ബുധനാഴ്ച അന്തര്‍ജില്ലാ സര്‍വീസുകൂടി തുടങ്ങിയപ്പോള്‍ ഒരോ കിലോമീറ്ററിനും 29.1 രൂപ നഷ്ടത്തിലാണ് കെ.എസ്.ആര്.ടി.സി. സര്‍വീസ് നടത്തിയത്. ജീവനക്കാരുടെ വേതനവും ഇന്ധനം ഉള്‍പ്പെടെയുള്ള മറ്റുചെലവുകളും കണ്ടെത്തണമെങ്കില്‍ കിലോമീറ്ററിന് ഇപ്പോള്‍ 45.90 രൂപയെങ്കിലും ലഭിക്കണമെന്ന് ഓപ്പറേഷന്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഷറഫ് മുഹമ്മദ് പറഞ്ഞു. 90.75 ലക്ഷം രൂപയാണ് സംസ്ഥാനത്ത് ബുധനാഴ്ച 2254 ബസുകള്‍ സര്‍വീസ് നടത്തിയിട്ട് ലഭിച്ചത്. ഇതില്‍ 85.78 ലക്ഷം ഡീസലിന് മാത്രം ചെലവായി. ബാക്കി 4.97 ലക്ഷമേ ഉണ്ടായിരുന്നുള്ളൂ. ഒരുദിവസം അറ്റകുറ്റപ്പണിക്ക് 15 ലക്ഷം രൂപയെങ്കിലും വേണം. അതിനുപോലും ബുധനാഴ്ച കിട്ടിയ വരുമാനം തികഞ്ഞില്ല. കിലോമീറ്ററിന് 16.80 രൂപ എന്ന നിരക്കിലായിരുന്നു വരുമാനം. എറണാകുളം മേഖലയിലാണ് ഏറ്റവും കുറഞ്ഞ വരുമാനം. കിലോമീറ്ററിന് 15.42 രൂപ. തിരുവനന്തപുരത്ത് 17.63, കോഴിക്കോട്ട് 18.35 രൂപയുമാണ് ബുധനാഴ്ചത്തെ വരുമാനം. ഒരു ബസിന്…
Read More‘ മാന്യമായി ‘ കൈ നാവിലേക്ക് നീട്ടി, തുപ്പല് തൊടീച്ച് കൂട്ടത്തില്‍ നിന്നും ഒരു നോട്ടിനെ എടുത്ത് എനിക്ക് നേരെ നീട്ടി ! അവധിക്കെത്തിയ ഇറ്റലിക്കാര്‍ കേരളത്തെ മൊത്തം അവധിയിലാഴ്ത്തി എന്ന ട്രോള്‍ ഒക്കെ പറഞ്ഞു ചിരിക്കുന്നുമുണ്ട് ; വനിതാ കണ്ടക്ടറിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു…
കോവിഡ് 19 ഭീതി കേരളത്തില്‍ വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് സര്‍ക്കാരും ജനങ്ങളും മുമ്പോട്ടു നീങ്ങുന്നനത്. പൊതുയിടങ്ങളില്‍ മാസ്കും സാനിറ്റൈസറുമൊക്കെ ഉപയോഗിക്കാന്‍ ജനം സൂക്ഷ്മത കാണിക്കുമ്പോള്‍ ചിലരുടെ പ്രവൃത്തികള്‍ കൊറോണ പ്രതിരോധത്തിന് കല്ലുകടിയാവുകയും ചെയ്യുന്നുണ്ട്. അത്തരമൊരു അനുഭവം വെളിപ്പെടുത്തുകയാണ് വനിതാ കണ്ടക്ടര്‍ വിനിതാ വിജയന്. ഫേസ്ബുക്കിലൂടെയാണ് വിനിത തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞത്. വിനിതാ വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… പേഴ്സ് എടുത്തു, മടക്കി വച്ചിരിക്കുന്ന മൂന്നാല് നോട്ട് എടുത്തു. ‘ മാന്യമായി ‘ കൈ നാവിലേക്ക് നീട്ടി, തുപ്പല് തൊടീച്ച് കൂട്ടത്തില്‍ നിന്നും ഒരു നോട്ടിനെ എടുത്ത് എനിക്ക് നേരെ നീട്ടി. സത്യം പറയാമല്ലോ, വളരെ അധികം സങ്കടം തോന്നി. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ വിനീത വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്.തത്കാലം നമുക്കവരെ എക്സ് എന്നും വൈ എന്നും വിളിക്കാം. മാന്യമായി വസ്ത്രം ഒക്കെ ധരിച്ച്, അധികം പ്രായമൊന്നുമില്ലാത്ത…
Read Moreആനവണ്ടി ചരിയുമോ ? വരുമാനം വര്‍ധിച്ചിച്ചിട്ടും ‘നോ രക്ഷ’;ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാകാതെ കിതച്ച് കെഎസ്ആര്‍ടിസി…
കെഎസ്ആര്‍ടിസി കടന്നു പോകുന്നത് ഗുരുതരമായ പ്രതിസന്ധിയിലൂടെ. കഴിഞ്ഞ രണ്ടു മാസവും വരുമാനം 200 കോടി കവിഞ്ഞിട്ടും സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ കെഎസ്ആര്‍ടിസി കിതയ്ക്കുകയാണ്. സര്‍ക്കാര്‍ സഹായം കിട്ടിയിട്ടും വരവും ചെലവും തമ്മിലുള്ള അന്തരം പ്രതിമാസം ശരാശരി 30 കോടി കവിഞ്ഞു. ഇതൊടൊപ്പം സ്ഥാപനത്തിന്റെ ബാധ്യത സര്‍ക്കാര്‍ പൂര്‍ണമായി ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. ഡിസംബറില്‍ 213.28 കോടിയും ജനുവരിയില്‍ 204. 90 കോടിയുമായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം. ശബരിമല സീസണാണ് തുണച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സര്‍ക്കാര്‍ സഹായമില്ലാതെ ശമ്പളം വിതരണം ചെയ്ത കെഎസ്ആര്‍ടിസിക്ക് ഇക്കുറി അതു കഴിയില്ല. സര്‍ക്കാരില്‍ നിന്ന് 25 കോടി സഹായം കൂടി കിട്ടയിതുകൊണ്ടാണ് ജനുവരിയില്‍ പത്താം തീയതിയോടെ ശമ്പള വിതരണം പൂര്‍ത്തിയാക്കിയത്. ഡിസംബറിലെ വരവും ചെലവും തമ്മിലുള്ള അന്തരം 78.21 കോടിയിയിരുന്നു. ഈ മാസവും 25 കോടി രൂപ സര്‍ക്കാര്‍ സഹായം കിട്ടിയാല്‍ മാത്രമേ ശമ്പളം…
Read Moreഡോറിന്റെ ലോക്കിന്റെ തലമുടി കുരുങ്ങിയ പെണ്‍കുട്ടി രക്ഷപ്പെട്ടത് അദ്ഭുതകരമായി; വിദ്യാര്‍ഥിനെയും വലിച്ചു കൊണ്ട് ബസ് നീങ്ങിയത് 100 മീറ്ററോളം;കാട്ടാക്കടയില്‍ നടന്ന സംഭവമിങ്ങനെ…
ബസില്‍ നിന്നിറങ്ങവെ ഡോറിന്റെ ലോക്കില്‍ തലമുടി കുടുങ്ങിയ 19കാരിയായ വിദ്യാര്‍ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. ബസ് മുന്നോട്ടെടുത്തതോടെ നിയന്ത്രണം വിടാതെ കൂടെ ഓടിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ 8.40ന് ബാലരമപുരം ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം.യാത്രാക്കാരും റോഡില്‍ സംഭവം കണ്ടുനിന്നവരും ബഹളം വച്ചതിനെത്തുടര്‍ന്ന് 100 മീറ്ററോളം മാറി ബസ് നിര്‍ത്തുകയായിരുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ബാലരാമപുരം സ്വദേശിനിയാണ്. അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. വിഴിഞ്ഞത്ത് നിന്ന് കാട്ടാക്കടയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയാണ് അപകടത്തില്‍പ്പെട്ടത്. ജംഗ്ഷനില്‍ റോഡ് ബ്ലോക്ക് ആയതിനെത്തുടര്‍ന്ന് നിര്‍ത്തിയ ബസില്‍ നിന്ന് ചില യാത്രക്കാര്‍ ഇറങ്ങി. വിദ്യാര്‍ത്ഥിനി ഇറങ്ങുന്നതിനിടെ ഡോര്‍ ലോക്കില്‍ മുടി കുരുങ്ങിപ്പോവുകയായിരുന്നു. ഇതിനിടെ ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. ആരോ ബസിന്റെ ഡോറും അടച്ചു. തുടര്‍ന്ന് ബസിന്റെ വേഗതയ്ക്കൊപ്പം നിലവിളിച്ചുകൊണ്ട്…
Read Moreശമ്പളവും പെന്‍ഷനും കൊടുക്കാന്‍ യാതൊരു നിവൃത്തിയുമില്ല ! വായ്പ മുടങ്ങിയതിനെത്തുടര്‍ന്ന് സ്കാനിയ ബസുകള്‍ ഫിനാന്‍സ് കമ്പനി പിടിച്ചെടുത്തു; ആനവണ്ടിയുടെ ഓട്ടം നിലയ്ക്കുന്നുവോ ?
കെഎസ്ആര്‍ടിസി അടച്ചുപൂട്ടലിലേക്കോ ?. ടോമിന് ജെ തച്ചങ്കരിയുടെ ഭരണകാലയളവ് അണയാന്‍ പോകുന്ന തീയുടെ ആളിക്കത്തലായിരുന്നുവോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. തച്ചങ്കരിയെ പുകച്ചുചാടിച്ചവര്‍ വിചാരിച്ചതിന്റെ വിപരീത കാര്യങ്ങളാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതിനിടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ പണിമുടക്കും.തുടര്‍ച്ചയായ ശമ്പള നിഷേധം അവസാനിപ്പിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ഡി.എ. കുടിശ്ശിക അനുവദിക്കുക, തടഞ്ഞുവച്ച പ്രൊമോഷനുകള്‍ അനുവദിക്കുക, വാടകവണ്ടി ഉപേക്ഷിക്കുക, പുതിയ ബസുകള്‍ ഇറക്കുക തുടങ്ങിയവയാണ് ജീവനക്കാരുടെ ആവശ്യങ്ങള്‍. രണ്ടുകൊല്ലം കൊണ്ട് കെ.എസ്.ആര്.ടി.സി.യെ ലാഭത്തിലെത്തിക്കുമെന്നും കണ്‍സോര്‍ഷ്യം കരാര്‍ നടപ്പാക്കുന്നതോടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും പ്രഖ്യാപിച്ച ധനമന്ത്രിയാണ് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്കാന് അനുവദിച്ച സര്‍ക്കാര്‍ വിഹിതമായ 20 കോടി വെട്ടിക്കുറച്ച് ശമ്പളവിതരണം താറുമാറാക്കിയതെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. ഇതു മാത്രമല്ല വായ്പ മുടങ്ങിയ വാടക സ്കാനിയ ബസുകള്‍ കര്‍ണാടകയിലെ…
Read Moreഎടുത്തോണ്ടു പോടാ ! റോങ് സൈഡില്‍ വന്ന കെഎസ്ആര്‍ടിസിയ്ക്ക് നല്ല ഉഗ്രന്‍ പണി കൊടുത്ത് യുവതി;വീഡിയോ വൈറലാകുന്നു…
റോഡ് സുരക്ഷയെപ്പറ്റി വാചകമടിക്കുന്ന ആളുകള്‍ വരെ റോഡിലിറങ്ങിയാല്‍ സ്വന്തം താല്പര്യം മാത്രം നോക്കി, നിയമങ്ങള്‍ കാറ്റില്‍ പറത്തി വാഹനമോടിക്കുനന കാഴ്ചയാണ് കേരളത്തിന്റെ പലയിടങ്ങളിലും കാണാനാവുക. ഇങ്ങനെ നിയമം തെറ്റിച്ച ബസിന് കിടിലന്‍ പണി കൊടുത്ത ഒരു യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. റോങ് സൈഡ് കയറി വന്ന കെഎസ്ആര്‍ടിസി ബസിന് വഴി മാറിക്കൊടുക്കാതെ സ്കൂട്ടര്‍ നിര്‍ത്തിയിട്ടായിരുന്നു യുവതിയുടെ പ്രതിഷേധം. ഇടതു വശം ചേര്‍ന്നു വരേണ്ട ബസ് വലതുവശത്തു കൂടെയാണ് കയറിവന്നത്. ഇതോടെ യുവതി വാഹനം ബസിനു മുമ്പില്‍ കയറ്റി നിര്‍ത്തുകയായിരുന്നു. ഒടുവില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ വാഹനം ശരിയായ ദിശയിലേക്ക് എടുത്ത് പോകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ നടന് ഉണ്ണി മുകുന്ദന് തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘കയ്യടിക്കെടാ’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ലൈക്കുകളും കമന്റുകളുമായി എത്തിയിട്ടുള്ളത്. ദൃശ്യങ്ങള്‍…
Read Moreനഷ്ടക്കടലിൽ നിന്നും കരകയാൻ..! കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുകൾ നിർത്തുന്നു; പോയിന്റ് ടു പോയിന്റ് ചെയിൻ സർവീസുമായി പുതിയ പരീക്ഷണം
കോട്ടയം: കെഎസ്ആർടിസിയുടെ പുതിയ പരിഷ്കാരം യാത്രക്കാർക്കു ദുരിതം സമ്മാനിക്കും. തിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയുടെ ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ ബസുകൾ നിർത്തുകയാണ്. ഇനി ബസുകളുടെ റൂട്ട് തിരക്കി ഉറപ്പാക്കിയശേഷമേ യാത്ര തിരിക്കാവു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം-തൃശൂർ റൂട്ടിലാണു പോയിന്റ് ടു പോയിന്റ് ചെയിൻ സർവീസുമായി പുതിയ പരീക്ഷണത്തിനു കെഎസ്ആർടിസി തയാറെടുക്കുന്നത്. പുതിയ പരിഷ്കാരം വൻ ലാഭം നേടിതരുമെന്നാണ് കോർപറേഷനിലെ സാന്പത്തിക വിദഗ്ധരുടെ കണ്ടുപിടുത്തം. ഇനി മുതൽ കോട്ടയം, പാലാ, ഈരാറ്റുപേട്ട, തൊടുപുഴ, കട്ടപ്പന ഡിപ്പോകളിൽനിന്നും നേരിട്ട് തിരുവനന്തപുരത്തേക്കു ഫാസറ്റ് പാസഞ്ചർ ബസുകൾ ഉണ്ടാവില്ല. യാത്രക്കാർ ആദ്യം കോട്ടയത്ത് എത്തണം. പീന്നിട് മറ്റൊരു ബസിൽ കയറി കൊട്ടാരക്കരയിൽ ഇറങ്ങണം. വീണ്ടും മറ്റൊരു ബസിൽ തിരുവനന്തപുരത്തേക്കു പോകാം. ഇങ്ങനെ പല തവണ കയറിയിറങ്ങിയാലെ ലക്ഷ്യസ്ഥാനത്ത് എത്താൻ പറ്റു. പാലായിൽനിന്നും തിരുവനന്തപുരം യാത്രയ്ക്കെടുക്കുന്ന സമയം 4.50 മണിക്കൂറായിരുന്നെങ്കിൽ ഇനി നാലു ബസുകൾ കയറിയിറങ്ങുന്പോൾ സമയം…
Read Moreചേച്ചി ഒന്നു തുറിച്ചുനോക്കി. എനിക്ക് കുളപ്പുള്ളി അപ്പനെ ഓര്‍മ്മ വന്നു ! എന്റെ മുന്നില്‍ കമ്പിയില്‍ ചാരി നിന്ന അപ്പച്ചന് നീ അല്ലാതെ ഈ പെണ്ണുങ്ങളോട് ഇതു വല്ലതും ചോദിക്കാന്‍ പോവുമോടോ? എന്ന് നോട്ടം കൊണ്ടൊരു ചോദ്യചിഹ്നമിട്ടു;ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…
കെ എസ് ആര് ടി സി യാത്രയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ സമീപം ഇരുന്ന യുവാവിനെതിരെ നടപടിയെടുത്ത സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയ ഒന്നടങ്കം ശക്തമായ ഭാഷയിലാണ് ഇതിനെ അപലപിച്ചത്. ഇതിന് പിന്നാലെ ബസുകളില്‍ സംവരണ സീറ്റുകള്‍ നോക്കി പോരടിക്കുന്നവരും കൂടി. ഇപ്പോള്‍ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്. സ്ത്രീകള്‍ക്കായുള്ള സംവരണ സീറ്റുകളുടെ കണക്കും കൗതുകങ്ങളുമാണ് ഭാവയാമി എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പില്‍ പറയുന്നത്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… പ്രിയപ്പെട്ട പെണ്ണുങ്ങളെ… ഞാന്‍ കൊച്ചിയില്‍ നിന്ന് കോട്ടയത്തേക്ക് RSA 739 എന്നു പേരായ KL I5 A 167 എന്ന നമ്പരുള്ള കെഎസ്ആര്‍ടിസി ബസില്‍ പോവുവാരുന്നേ. വൈറ്റില ഹബ്ബില്‍ നിന്നു ബസ് കയറിയപ്പോള്‍ മുന്നിലെ 18 വനിത സംവരണ സീറ്റുകളില്‍ 14 സ്ത്രീകള്‍ ഇരിപ്പുണ്ടായിരുന്നു. അതിനു എതിര്‍വശത്തുള്ള 7 സീറ്റിലും…
Read More