തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള സര്‍വ അടവും പയറ്റിനോക്കിയ ശേഷമാണ് രാഷ്ട്രീയക്കളിയില്‍ അടിതെറ്റി ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസിയുടെ പടിയിറങ്ങിയത്. എന്നാല്‍ തച്ചങ്കരിയുടെ വിടവാങ്ങലിനു തൊട്ടുപിന്നാലെ തന്നെ കെഎസ്ആര്‍ടിസിയുടെ നിയന്ത്രണം യൂണിയന്‍കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. ടോമിന്‍ തച്ചങ്കരി കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ യൂണിയനുകള്‍ ഇടപെട്ട് മാറ്റുകയും ചെയ്തു. ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി വേണ്ടെന്ന് യൂണിയനുകള്‍ കട്ടായം പറയുകയും ഇന്ന് രാവിലെ ജോലിക്കെത്തിയ ഡ്രൈവര്‍ കം കണ്ടക്ടറെ തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. അധിക ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും യൂണിയനുകള്‍ വിശദമാക്കി. സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റിയതിന് തൊട്ടു പിന്നാലെയാണ് ടോമിന്‍ തച്ചങ്കരി കൊണ്ടുവന്ന ഭരണ പരിഷ്‌കാരങ്ങള്‍ മാറ്റുന്നത്. അപകടങ്ങള്‍ കുറയാന്‍ ഉപകരിക്കുമെന്ന വിലയിരുത്തലിന് ശേഷമായിരുന്നു ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി കെഎസ്ആര്‍ടിസിയില്‍ കൊണ്ടുവന്നത്. തച്ചങ്കരിയുടെ ഡ്യൂട്ടി പരിഷ്‌ക്കാരങ്ങള്‍ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പിനു കാരണമായിരുന്നു. ബസ് വാടകക്കെടുക്കലും മിന്നല്‍…
Read MoreTag: KSRTC
തച്ചങ്കരിയെ പുറത്താക്കാന്‍ ചരടുവലി നടത്തിയത് വിയര്‍പ്പിന്റെ അസുഖമുള്ള യൂണിയന്‍കാര്‍ മാത്രമല്ല ലോലഹൃദയനായ മന്ത്രി ശശീന്ദ്രനും ; അഴിമതി ശ്രമം തച്ചങ്കരി എതിര്‍ത്തതോടെ ശശീന്ദ്രന്‍ കളി തുടങ്ങിയതിങ്ങനെ…
കൊച്ചി: വിവാദങ്ങള്‍ നിറഞ്ഞ പോലീസ് ജീവിതത്തില്‍ നിന്നാണ് തച്ചങ്കരി കണ്‍സ്യൂമര്‍ ഫെഡിന്റെ എംഡിയായത്. കണ്‍സ്യൂമര്‍ഫെഡിനെ ലാഭത്തിലാക്കിയതോടെ പാപഭാരങ്ങള്‍ തച്ചങ്കരിയെ വിട്ടൊഴിയാന്‍ തുടങ്ങി. പിന്നീട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായപ്പോഴും നേരിന്റെ പാതയിലൂടെത്തന്നെയായിരുന്നു സഞ്ചാരം. എന്നാല്‍ ജന്മദിനാഘോഷ വിവാദത്തിന്റെ പേരില്‍ എകെ ശശീന്ദ്രന്‍ തച്ചങ്കരിയെ അവിടെ നിന്നും പറപ്പിച്ചു. കെഎസ്ആര്‍ടിസിയില്‍ എംജി രാജമാണിക്യം പോയ ഒഴിവിലേക്ക് അപ്രതീക്ഷിതമായായിരുന്നു സിഎംഡിയായി തച്ചങ്കരി എത്തുന്നത്. വലിയ മാറ്റമാണ് തച്ചങ്കരി അവിടെ നടപ്പാക്കിയത്. യൂണിയനുകളെ വെട്ടിയൊതുക്കി എല്ലാം ഭംഗിയാക്കി. സ്വന്തം കാലില്‍ നില്‍ക്കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിയുമെന്നും തെളിയിച്ചു. അവിടെയും പേരെടുത്ത തച്ചങ്കരിയെ സര്‍ക്കാര്‍ വെട്ടിമാറ്റി. ഇതിന് കാരണം ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ പരാതി പറച്ചിലാണ്. അഴിമതി മോഹം പൊളിഞ്ഞതാണ് ഇതിന് കാരണമെന്നാണ് പുറത്തു വരുന്ന വിവരം. യൂണിയന്‍കാരുടെ സമ്മര്‍ദ്ദത്തിനു പുറമേ വകുപ്പ് മന്ത്രി ശശീന്ദ്രന്റെ ചരടുവലിയാണ് തച്ചങ്കരിയെ തെറിപ്പിച്ചത്. കളിച്ചതാകട്ടെ സിപിഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ…
Read Moreകാല്‍നൂറ്റാണ്ടിനു ശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനൊരുങ്ങി കെഎസ്ആര്‍ടിസി ! കെഎസ്ആര്‍ടിസിയുടെ ലാഭക്കണക്കുകള്‍ ഇങ്ങനെ…
തിരുവനന്തപുരം:കെഎസ്ആര്‍ടിസിയ്ക്ക് ഇത് അഭിമാനനിമിഷം. കാല്‍നൂറ്റാണ്ടിനിടയില്‍ ആദ്യമായി സ്വന്തം വരുമാനത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന് തന്നെ നല്‍കാനാണ് തീരുമാനം. 31270 സ്ഥിര ജീവനക്കാരും 3926 എംപാനല്‍ ജീവനക്കാരുമുള്ള കെഎസ്ആര്‍ടിസിക്ക് ഒരു മാസം പൂര്‍ണമായി ശമ്പളം നല്‍കാനായി വേണ്ടത് 90 കോടി രൂപയാണ്. ശബരിമല സര്‍വ്വീസാണ് കെഎസ്ആര്‍ടിസിക്ക് നേട്ടമുണ്ടാക്കിയെതെന്നാണ് വിലയിരുത്തല്‍. ഇത്തവണ നിലയ്ക്കല്‍ വരെ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ അനുവദിച്ചിരുന്നുള്ളു. അവിടെ നിന്ന് തീര്‍ത്ഥാടകര്‍ പമ്പയിലെത്താന്‍ കെഎസ്ആര്‍ടിസിയെയാണ് ആശ്രയിച്ചത്. മണ്ഡല- മകരവിളക്കു കാലത്ത് കെഎസ്ആര്‍ടിസി റെക്കോര്‍ഡ് വരുമാനമാണ് സ്വന്തമാക്കിയത്. ഈ സീസണില്‍ 45.2 കോടി രൂപ വരുമാനമായി ലഭിച്ചു. പമ്പ-നിലയ്ക്കല്‍ സര്‍വീസില്‍നിന്ന് 31.2 കോടി രൂപയും, ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് 14 കോടി രൂപയും വരുമാനമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 15.2 കോടി രൂപയായിരുന്നു. ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം…
Read Moreഎന്തു ‘കാട്ടാനാ’ ! ആനവണ്ടിയുടെ മുന്നില്‍ കാട്ടാന വെറും ‘കുഴിയാന’ ; വീഡിയോ വൈറലാകുന്നു…
ആനവണ്ടിയെന്ന ഓമനപ്പേരിലാണ് കെഎസ്ആര്‍ടിസി മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. കെഎസ്ആര്‍ടിസിയുടെ പല വീരകഥകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടാറുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ശബരിമലയില്‍ നിന്നും തീര്‍ഥാടകരുമായി മടങ്ങും വഴിയിലായിരുന്നു കെഎസ്ആര്‍ടിസിയുടെ ധൈര്യം കണ്ടത്. റോഡിന്റെ ഒരു വശത്ത് ഇടം പിടിച്ചു നില്‍ക്കുകയായിരുന്ന കൊമ്പനെ വകവെയ്ക്കാതെയുള്ള കെഎസ്ആര്‍ടിസിയുടെ പോക്കാണ് ഇപ്പോള്‍ വൈറലാവുന്നത്. കാഴ്ചയില്‍ കൊമ്പന്‍ അത്ര ശാന്തനല്ലെന്നു വ്യക്തമാണ്. കെഎസ്ആര്‍ടിസി ബസിന് മുന്നിലുണ്ടായിരുന്ന ജീപ്പ് കൊമ്പനെക്കണ്ടു പേടിച്ച് പിന്നോട്ട് പോന്നു. ഈ സമയമാണ് കെഎസ്ആര്‍ടിസിയുടെ മാസ് എന്‍ട്രി. ബസ് മുന്നോട്ട്. തലയുയര്‍ത്തി നിന്ന കൊമ്പന് സമീപത്തുകൂടി ബസ് കൂളായി കടന്നുപോയി. ബസിലുണ്ടായിരുന്ന വിനീത് എന്ന യുവാവാണ് വീഡിയോ പകര്‍ത്തിയത്.വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
Read Moreവേണമെന്നുള്ളവന്‍ യാത്ര ചെയ്താല്‍ മതിയെന്നേ അല്ലാത്തവന്‍ ഇപ്പം ഇറങ്ങിക്കോണം ബസില്‍ നിന്ന് ! ബസില്‍ നിന്നിറങ്ങിപ്പോയ യാത്രക്കാരനെ പിറകെ ചെന്നു തല്ലി കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഗുണ്ടായിസം; സംഭവം ഇങ്ങനെ…
സ്ഥാപനം എത്ര പ്രതിസന്ധിയിലായാലും മര്യാദ പഠിക്കാത്ത ചില തൊഴിലാളികളാണ് കെഎസ്ആര്‍ടിസിയുടെ ശാപം. എറണാകുളം-പാലാ റൂട്ടില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ കാണിച്ച അതിക്രമത്തെക്കുറിച്ച് ബസിലെ യാത്രക്കാരനായ യുവാവ് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. ബസിന്റെ ഡ്രൈവര്‍ തലയോലപ്പറമ്പിന് അടുത്ത് എത്തിയപ്പോള്‍ ബസ് നിര്‍ത്തി വഴിയില്‍ നിന്ന പരിചയക്കാരനോട് സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. നേരം ഏറെയായിട്ടും സംസാരം നിര്‍ത്താതിരുന്നതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഒരു യാത്രക്കാരന്‍ ഡ്രൈവറോട് വണ്ടി എടുക്കാന്‍ ഉച്ചത്തില്‍ പറഞ്ഞതോടെയാണ് പ്രശ്‌നം വഷളായി. യാത്രക്കാരന്റെ താക്കീത് ഡ്രൈവറര്‍ക്ക് അത്ര ഇഷ്ടമായില്ലെങ്കിലും ഇയാള്‍ സംസാരം നിര്‍ത്തി ബസ് മുന്നോട്ടെടുത്തു. പിന്നീട് പ്രതിഷേധിച്ച യാത്രക്കാരന്‍ ഏറ്റുമാനൂരില്‍ ഇറങ്ങിയപ്പോള്‍ ഡ്രൈവറും ബസില്‍ നിന്നിറങ്ങി യാത്രക്കാരനെ പിറകെ പോയി അയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദിച്ച ശേഷം സൗകര്യമുള്ളവര്‍ ബസില്‍ യാത്ര ചെയ്താല്‍ മതിയെന്നും അല്ലാത്തവര്‍ ഇവിടെ ഇറങ്ങിക്കോണം എന്ന് ഡ്രൈവര്‍ ഭീഷണി മുഴക്കുകയും…
Read Moreതാല്‍കാലിക കണ്ടക്ടര്‍മാരെ എടുക്കാം പക്ഷെ നിയമം അനുസരിച്ചു മാത്രം ! പിഎസ്‌സി വഴി അല്ലാത്ത നിയമനം ഭരണഘടനാ വിരുദ്ധം; കോടതി നിര്‍ദ്ദേശിക്കുന്ന പോംവഴികള്‍ ഇങ്ങനെ…
കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ ക്ഷാമം രൂക്ഷമായതോടെ എംപാനലുകളെ തിരിച്ചെടുക്കുന്ന കാര്യം നിയമവിധേയമായി മാത്രം ആലോചിക്കാമെന്ന് ഹൈക്കോടതി. പിഎസ്‌സി വഴി അല്ലാത്ത നിയമനങ്ങള്‍ നിയമവിരുദ്ധമെന്ന് കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസി വിഷയത്തില്‍ പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാരും പിഎസ് സി റാങ്ക് ഹോള്‍ഡേഴ്സും സമര്‍പ്പിച്ച രണ്ടു ഹര്‍ജി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് കേസില്‍ കക്ഷി ചേരാന്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. നിലവിലെ കണ്ടക്ടര്‍ ഒഴിവുകള്‍ പരിഹരിക്കാന്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താമെന്നും കോടതി വ്യക്തമാക്കി. നാലായിരത്തോളം എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടു പിഎസ്‌സി വഴി നിയമനം നടത്താന്‍ നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍ പിഎസ്‌സി നിയമനം നടക്കുന്നത് വരെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. വേണ്ടത്ര നിയമനം നടത്താനാകാതെ പ്രതിസന്ധിയില്‍ ആയിരിക്കേ നിയമം അനുവദിച്ചാല്‍ മാത്രമേ…
Read Moreലാഭകരമല്ലാത്ത ഡിപ്പോകള്‍ ലയിപ്പിക്കുകയും അറ്റകുറ്റപ്പണിക്ക് പുറംകരാര്‍ നല്‍കിയും 653 കോടി രൂപ ലാഭിക്കാം ! ശബരിമല സീസണില്‍ ലാഭമുണ്ടാക്കാമെന്ന മോഹങ്ങള്‍ അസ്തമിച്ചതോടെ കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ തച്ചങ്കരിയുടെ അവസാന ശ്രമങ്ങള്‍ ഇങ്ങനെ…
ശബരിമല സീസണെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വൃഥാവിലായതോടെ കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് എംഡി ടോമിന്‍ തച്ചങ്കരി.സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്താല്‍ മാത്രമേ കെഎസ്ആര്‍ടിസിയ്ക്ക് ഇനി രക്ഷയുള്ളൂ.ലാഭകരമല്ലാത്ത ഡിപ്പോകള്‍ ലയിപ്പിച്ചും ബസ് അറ്റകുറ്റപ്പണിക്ക് പുറംകരാര്‍ നല്‍കിയും കെ.എസ്.ആര്‍.ടി.സി.ക്ക് നിലവിലെ അവസ്ഥയില്‍നിന്ന് വര്‍ഷം 653.24 കോടിരൂപ ലാഭിക്കാമെന്ന് തച്ചങ്കരിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ തച്ചങ്കരിയെ പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമിക്കുന്ന യൂണിയനുകള്‍ പാരയുമായി രംഗത്തുണ്ട്. സ്ഥാപനം പൊളിഞ്ഞാലും തച്ചങ്കരി ചോദിക്കുന്നതൊന്നും ചെയ്യരുതെന്നാണ് ഇവരുടെ ആവശ്യം. നിലവിലുള്ള 93 ഡിപ്പോകളില്‍ 35 എണ്ണം ഇത്തരത്തിലുള്ളതാണ്. ഇവ മറ്റുഡിപ്പോകളില്‍ ലയിപ്പിച്ച് ജീവനക്കാരെ പുനര്‍വിന്യസിച്ചാല്‍ വര്‍ഷം 219.24 കോടി രൂപ നേട്ടമുണ്ടാകും. ബസ് അറ്റകുറ്റപ്പണിക്ക് പുറംകരാര്‍ നല്‍കിയാല്‍ വര്‍ഷം 434 കോടി രൂപ ലാഭംകിട്ടുമെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക ഉപദേശക സ്ഥാപനമായ എസ്.ബി.ഐ. ക്യാപ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍, പ്രൊഫ. സുശീല്‍ഖന്ന റിപ്പോര്‍ട്ടിലെ…
Read Moreചിറകൊടിഞ്ഞ കിനാവുകള്‍ ! മണ്ഡലകാലം കെഎസ്ആര്‍ടിസിയ്ക്കു ചാകരയാവുമെന്ന് തച്ചങ്കരി സ്വപ്‌നം കണ്ടത് വെറുതെയായി; പോലീസിന്റെ കടുത്ത നിയന്ത്രണം മൂലം തച്ചങ്കരിയ്ക്കു പറയാനുള്ളത് നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം…
പത്തനംതിട്ട:മണ്ഡലകാലത്ത് കെഎസ്ആര്‍ടിയെ ഒന്നു പുഷ്ടിപ്പെടുത്താം എന്നു കരുതിയ തച്ചങ്കരിയുടെ മോഹങ്ങള്‍ പൊലിഞ്ഞു.ഭക്തരുടെ വന്‍ തിരക്കും നിലയ്ക്കല്‍-പമ്പാ യാത്രയുടെ കുത്തകാവകാശവുമെല്ലാം പ്രതീക്ഷയാക്കിയാണ് ഡിജിപി റാങ്കിലുള്ള എംഡി ടോമിന്‍ തച്ചങ്കരി പദ്ധതികള്‍ ആസൂത്രണം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയ പൊലീസ് നിയന്ത്രണം തച്ചങ്കരിയുടെ സ്വപ്‌നങ്ങള്‍ എല്ലാം തകര്‍ത്തു. സംഘപരിവാര്‍ പ്രതിഷേധവും യുവതി പ്രവേശന വിവാദവും ഏറ്റവുമധികം നഷ്ടമുണ്ടാക്കിയതും കെഎസ്ആര്‍ടിസിയ്ക്കു തന്നെ. ശബരിമലയിലേക്കു തീര്‍ത്ഥാടകരുടെ വരവു കുറഞ്ഞതോടെ കനത്തനഷ്ടമാണ് കെഎസ്ആര്‍ടിസി നേരിടുന്നത്. പല സര്‍വീസുകള്‍ക്കും മതിയായ ആളുകളില്ല. ഒഴിഞ്ഞ ബസുകളാണ് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പോകുന്നത്. ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ക്കും ആളില്ല. ഇതരസംസ്ഥാന തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞതോടെ നെടുമ്പാശേരിയില്‍ നിന്നും ചെങ്ങന്നൂരില്‍ നിന്നുമുള്ള സുഖ ദര്‍ശന പാക്കേജ് യാത്രയും പൊളിഞ്ഞു. ഇതോടെ ബസുകളേയും ജീവനക്കാരേയും നിലയ്ക്കലില്‍ നിന്ന് തിരിച്ചയച്ചു തുടങ്ങി. അവധിദിനങ്ങളില്‍ പോലും ആളില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. നിലയ്ക്കലില്‍നിന്നു പമ്പയിലേക്കുള്ള 50…
Read Moreഇനി തീരുമാനമെടുക്കേണ്ടത് പിണറായി ! യൂണിയന്‍കാരെക്കൊണ്ട് പൊറുതിമുട്ടിയ തച്ചങ്കരിയുടെ ഭാവി തുലാസില്‍; ഡയറക്ടര്‍ ബോര്‍ഡ് ഭരിച്ചിരുന്നത് അംഗന്‍വാടി ജീവനക്കാര്‍ മുതല്‍ കൂലിപ്പണിക്കാര്‍ വരെ…
തിരുവനന്തപുരം:കെഎസ്ആര്‍ടിസി വേണോ തൊഴിലാളി യൂണിയന്‍ വേണോയെന്ന് ഇനി തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ചോദ്യത്തിന് സര്‍ക്കാരും പിണറായിയും നല്‍കുന്ന മറുപടി അനുസരിച്ചായിരിക്കും കെഎസ്ആര്‍ടിസിയുടെയും ടോമിന്‍ തച്ചങ്കരിയുടെയും തലവര. മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് അഴിമതിയും വെട്ടിപ്പും നടത്താനുള്ള പ്രസ്ഥാനമായി നഷ്ടത്തില്‍നിന്നും നഷ്ടത്തിലേക്കോടിയ കോര്‍പ്പറേഷനെ ലാഭത്തിന്റെ പാതയിലേക്കു മാറ്റിയോടിക്കാനുള്ള അമരക്കാരുടെ ശ്രമങ്ങള്‍ക്കു തുരങ്കം വച്ചിട്ടുള്ളത് തൊഴിലാളി സംഘടനകളും അവരുടെ അവരുടെ പ്രതിനിധികളായെത്തിയിട്ടുള്ള ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളുമാണെന്നാണ് പരക്കെയുള്ള ആക്ഷേപം. കോര്‍പ്പറേഷനെ വാരിക്കുഴിയില്‍ ആക്കിയതിനു പിന്നില്‍ ആനവണ്ടിയെ നേര്‍വഴി നയിക്കാനുള്ള ബാധ്യതയും ചുമതലയുമുള്ള ഡയറക്ടര്‍ ബോര്‍ഡാണ്. ഇവരുടെ കാലങ്ങളായുള്ള തെറ്റായ നയങ്ങളും നീക്കങ്ങളുമാണ് കോര്‍പ്പറേഷനെ ഇന്നു കാണുന്ന നിലയിലേക്കെത്തിച്ചത്. ഒന്‍പതംഗ സര്‍ക്കാര്‍ പ്രതിനിധികള്‍ക്കു പുറമേ പുറത്തുനിന്നുള്ള എട്ടംഗ ഡയറക്ടര്‍ ബോര്‍ഡാണ് കെഎസ്ആര്‍ടിസിക്കുള്ളത്. സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പാക്കുന്നതും ഡയറക്ടര്‍ ബോര്‍ഡ് യോഗതീരുമാനം അനുസരിച്ചാണ്. ഒട്ടുമിക്ക ബോര്‍ഡ് യോഗങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളായ…
Read Moreതീര്‍ത്ഥാടനകാലത്ത് നാലുമണിക്കൂറില്‍ 15000 ഭക്തരെ കെഎസ്ആര്‍ടിസി പമ്പയിലെത്തിക്കും; നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഓരോ മിനിറ്റിലും രണ്ട് എസി ബസുകള്‍; തീര്‍ത്ഥാടകര്‍ക്കായി എന്തു നഷ്ടവും നഷ്ടവും സഹിക്കാന്‍ തയ്യാറെന്ന് തച്ചങ്കരി…
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി കെഎസ്ആര്‍ടിസി. ഭക്തരുടെ സൗകര്യാര്‍ത്ഥം നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഓരോ മിനിട്ടിലും രണ്ട് ബസുകള്‍ വീതം സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നത്. മിനിട്ടില്‍ രണ്ട് ബസ് സര്‍വീസിലൂടെ നാലു മണിക്കൂറില്‍ 15000 തീര്‍ത്ഥാടകരെ വീതം പമ്പയിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഈ സര്‍വീസുകള്‍ക്ക് 40 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് രണ്ട് മിനിട്ട് ഇടവിട്ടുള്ള എസി ബസുകളും സര്‍വീസ് നടത്തും. ഇതിന് 75 രൂപയാണ് ഈടാക്കുക. ഈ സര്‍വീസിന് ക്യൂ ആര്‍ കോഡ് പതിച്ച കാര്‍ഡാണ് നല്‍കുന്നതെന്നും പ്രത്യേകതയുണ്ട്. ഭക്തര്‍ക്ക് ഒറ്റ കാര്‍ഡ് വച്ച് പമ്പയിലേക്കും തിരികേ നിലയ്ക്കലിലേക്കും യാത്ര ചെയ്യാനും സാധിക്കും. കാര്‍ഡ് വിതരണം ചെയ്യുന്നതിനായി നിലയ്ക്കലില്‍ കൗണ്ടറും സ്വയം ടിക്കറ്റ് എടുക്കാന്‍ സഹായിക്കുന്ന കിയോസ്‌കുകളും സജ്ജീകരിക്കും. ഇതിനു പുറമെ ഓണ്‍ലൈന്‍ ടിക്കറ്റ് സൗകര്യവും ഏര്‍പ്പാടാക്കും. എത്ര…
Read More