എന്തു ‘കാട്ടാനാ’ ! ആനവണ്ടിയുടെ മുന്നില്‍ കാട്ടാന വെറും ‘കുഴിയാന’ ; വീഡിയോ വൈറലാകുന്നു…

ആനവണ്ടിയെന്ന ഓമനപ്പേരിലാണ് കെഎസ്ആര്‍ടിസി മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. കെഎസ്ആര്‍ടിസിയുടെ പല വീരകഥകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടാറുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ശബരിമലയില്‍ നിന്നും തീര്‍ഥാടകരുമായി മടങ്ങും വഴിയിലായിരുന്നു കെഎസ്ആര്‍ടിസിയുടെ ധൈര്യം കണ്ടത്. റോഡിന്റെ ഒരു വശത്ത് ഇടം പിടിച്ചു നില്‍ക്കുകയായിരുന്ന കൊമ്പനെ വകവെയ്ക്കാതെയുള്ള കെഎസ്ആര്‍ടിസിയുടെ പോക്കാണ് ഇപ്പോള്‍ വൈറലാവുന്നത്. കാഴ്ചയില്‍ കൊമ്പന്‍ അത്ര ശാന്തനല്ലെന്നു വ്യക്തമാണ്. കെഎസ്ആര്‍ടിസി ബസിന് മുന്നിലുണ്ടായിരുന്ന ജീപ്പ് കൊമ്പനെക്കണ്ടു പേടിച്ച് പിന്നോട്ട് പോന്നു. ഈ സമയമാണ് കെഎസ്ആര്‍ടിസിയുടെ മാസ് എന്‍ട്രി. ബസ് മുന്നോട്ട്. തലയുയര്‍ത്തി നിന്ന കൊമ്പന് സമീപത്തുകൂടി ബസ് കൂളായി കടന്നുപോയി. ബസിലുണ്ടായിരുന്ന വിനീത് എന്ന യുവാവാണ് വീഡിയോ പകര്‍ത്തിയത്.വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

Read More

വേണമെന്നുള്ളവന്‍ യാത്ര ചെയ്താല്‍ മതിയെന്നേ അല്ലാത്തവന്‍ ഇപ്പം ഇറങ്ങിക്കോണം ബസില്‍ നിന്ന് ! ബസില്‍ നിന്നിറങ്ങിപ്പോയ യാത്രക്കാരനെ പിറകെ ചെന്നു തല്ലി കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഗുണ്ടായിസം; സംഭവം ഇങ്ങനെ…

സ്ഥാപനം എത്ര പ്രതിസന്ധിയിലായാലും മര്യാദ പഠിക്കാത്ത ചില തൊഴിലാളികളാണ് കെഎസ്ആര്‍ടിസിയുടെ ശാപം. എറണാകുളം-പാലാ റൂട്ടില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ കാണിച്ച അതിക്രമത്തെക്കുറിച്ച് ബസിലെ യാത്രക്കാരനായ യുവാവ് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. ബസിന്റെ ഡ്രൈവര്‍ തലയോലപ്പറമ്പിന് അടുത്ത് എത്തിയപ്പോള്‍ ബസ് നിര്‍ത്തി വഴിയില്‍ നിന്ന പരിചയക്കാരനോട് സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. നേരം ഏറെയായിട്ടും സംസാരം നിര്‍ത്താതിരുന്നതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഒരു യാത്രക്കാരന്‍ ഡ്രൈവറോട് വണ്ടി എടുക്കാന്‍ ഉച്ചത്തില്‍ പറഞ്ഞതോടെയാണ് പ്രശ്‌നം വഷളായി. യാത്രക്കാരന്റെ താക്കീത് ഡ്രൈവറര്‍ക്ക് അത്ര ഇഷ്ടമായില്ലെങ്കിലും ഇയാള്‍ സംസാരം നിര്‍ത്തി ബസ് മുന്നോട്ടെടുത്തു. പിന്നീട് പ്രതിഷേധിച്ച യാത്രക്കാരന്‍ ഏറ്റുമാനൂരില്‍ ഇറങ്ങിയപ്പോള്‍ ഡ്രൈവറും ബസില്‍ നിന്നിറങ്ങി യാത്രക്കാരനെ പിറകെ പോയി അയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദിച്ച ശേഷം സൗകര്യമുള്ളവര്‍ ബസില്‍ യാത്ര ചെയ്താല്‍ മതിയെന്നും അല്ലാത്തവര്‍ ഇവിടെ ഇറങ്ങിക്കോണം എന്ന് ഡ്രൈവര്‍ ഭീഷണി മുഴക്കുകയും…

Read More

താല്‍കാലിക കണ്ടക്ടര്‍മാരെ എടുക്കാം പക്ഷെ നിയമം അനുസരിച്ചു മാത്രം ! പിഎസ്‌സി വഴി അല്ലാത്ത നിയമനം ഭരണഘടനാ വിരുദ്ധം; കോടതി നിര്‍ദ്ദേശിക്കുന്ന പോംവഴികള്‍ ഇങ്ങനെ…

കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ ക്ഷാമം രൂക്ഷമായതോടെ എംപാനലുകളെ തിരിച്ചെടുക്കുന്ന കാര്യം നിയമവിധേയമായി മാത്രം ആലോചിക്കാമെന്ന് ഹൈക്കോടതി. പിഎസ്‌സി വഴി അല്ലാത്ത നിയമനങ്ങള്‍ നിയമവിരുദ്ധമെന്ന് കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസി വിഷയത്തില്‍ പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാരും പിഎസ് സി റാങ്ക് ഹോള്‍ഡേഴ്സും സമര്‍പ്പിച്ച രണ്ടു ഹര്‍ജി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് കേസില്‍ കക്ഷി ചേരാന്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. നിലവിലെ കണ്ടക്ടര്‍ ഒഴിവുകള്‍ പരിഹരിക്കാന്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താമെന്നും കോടതി വ്യക്തമാക്കി. നാലായിരത്തോളം എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടു പിഎസ്‌സി വഴി നിയമനം നടത്താന്‍ നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍ പിഎസ്‌സി നിയമനം നടക്കുന്നത് വരെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. വേണ്ടത്ര നിയമനം നടത്താനാകാതെ പ്രതിസന്ധിയില്‍ ആയിരിക്കേ നിയമം അനുവദിച്ചാല്‍ മാത്രമേ…

Read More

ലാഭകരമല്ലാത്ത ഡിപ്പോകള്‍ ലയിപ്പിക്കുകയും അറ്റകുറ്റപ്പണിക്ക് പുറംകരാര്‍ നല്‍കിയും 653 കോടി രൂപ ലാഭിക്കാം ! ശബരിമല സീസണില്‍ ലാഭമുണ്ടാക്കാമെന്ന മോഹങ്ങള്‍ അസ്തമിച്ചതോടെ കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ തച്ചങ്കരിയുടെ അവസാന ശ്രമങ്ങള്‍ ഇങ്ങനെ…

ശബരിമല സീസണെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വൃഥാവിലായതോടെ കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് എംഡി ടോമിന്‍ തച്ചങ്കരി.സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്താല്‍ മാത്രമേ കെഎസ്ആര്‍ടിസിയ്ക്ക് ഇനി രക്ഷയുള്ളൂ.ലാഭകരമല്ലാത്ത ഡിപ്പോകള്‍ ലയിപ്പിച്ചും ബസ് അറ്റകുറ്റപ്പണിക്ക് പുറംകരാര്‍ നല്‍കിയും കെ.എസ്.ആര്‍.ടി.സി.ക്ക് നിലവിലെ അവസ്ഥയില്‍നിന്ന് വര്‍ഷം 653.24 കോടിരൂപ ലാഭിക്കാമെന്ന് തച്ചങ്കരിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ തച്ചങ്കരിയെ പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമിക്കുന്ന യൂണിയനുകള്‍ പാരയുമായി രംഗത്തുണ്ട്. സ്ഥാപനം പൊളിഞ്ഞാലും തച്ചങ്കരി ചോദിക്കുന്നതൊന്നും ചെയ്യരുതെന്നാണ് ഇവരുടെ ആവശ്യം. നിലവിലുള്ള 93 ഡിപ്പോകളില്‍ 35 എണ്ണം ഇത്തരത്തിലുള്ളതാണ്. ഇവ മറ്റുഡിപ്പോകളില്‍ ലയിപ്പിച്ച് ജീവനക്കാരെ പുനര്‍വിന്യസിച്ചാല്‍ വര്‍ഷം 219.24 കോടി രൂപ നേട്ടമുണ്ടാകും. ബസ് അറ്റകുറ്റപ്പണിക്ക് പുറംകരാര്‍ നല്‍കിയാല്‍ വര്‍ഷം 434 കോടി രൂപ ലാഭംകിട്ടുമെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക ഉപദേശക സ്ഥാപനമായ എസ്.ബി.ഐ. ക്യാപ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍, പ്രൊഫ. സുശീല്‍ഖന്ന റിപ്പോര്‍ട്ടിലെ…

Read More

ചിറകൊടിഞ്ഞ കിനാവുകള്‍ ! മണ്ഡലകാലം കെഎസ്ആര്‍ടിസിയ്ക്കു ചാകരയാവുമെന്ന് തച്ചങ്കരി സ്വപ്‌നം കണ്ടത് വെറുതെയായി; പോലീസിന്റെ കടുത്ത നിയന്ത്രണം മൂലം തച്ചങ്കരിയ്ക്കു പറയാനുള്ളത് നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം…

പത്തനംതിട്ട:മണ്ഡലകാലത്ത് കെഎസ്ആര്‍ടിയെ ഒന്നു പുഷ്ടിപ്പെടുത്താം എന്നു കരുതിയ തച്ചങ്കരിയുടെ മോഹങ്ങള്‍ പൊലിഞ്ഞു.ഭക്തരുടെ വന്‍ തിരക്കും നിലയ്ക്കല്‍-പമ്പാ യാത്രയുടെ കുത്തകാവകാശവുമെല്ലാം പ്രതീക്ഷയാക്കിയാണ് ഡിജിപി റാങ്കിലുള്ള എംഡി ടോമിന്‍ തച്ചങ്കരി പദ്ധതികള്‍ ആസൂത്രണം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയ പൊലീസ് നിയന്ത്രണം തച്ചങ്കരിയുടെ സ്വപ്‌നങ്ങള്‍ എല്ലാം തകര്‍ത്തു. സംഘപരിവാര്‍ പ്രതിഷേധവും യുവതി പ്രവേശന വിവാദവും ഏറ്റവുമധികം നഷ്ടമുണ്ടാക്കിയതും കെഎസ്ആര്‍ടിസിയ്ക്കു തന്നെ. ശബരിമലയിലേക്കു തീര്‍ത്ഥാടകരുടെ വരവു കുറഞ്ഞതോടെ കനത്തനഷ്ടമാണ് കെഎസ്ആര്‍ടിസി നേരിടുന്നത്. പല സര്‍വീസുകള്‍ക്കും മതിയായ ആളുകളില്ല. ഒഴിഞ്ഞ ബസുകളാണ് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പോകുന്നത്. ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ക്കും ആളില്ല. ഇതരസംസ്ഥാന തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞതോടെ നെടുമ്പാശേരിയില്‍ നിന്നും ചെങ്ങന്നൂരില്‍ നിന്നുമുള്ള സുഖ ദര്‍ശന പാക്കേജ് യാത്രയും പൊളിഞ്ഞു. ഇതോടെ ബസുകളേയും ജീവനക്കാരേയും നിലയ്ക്കലില്‍ നിന്ന് തിരിച്ചയച്ചു തുടങ്ങി. അവധിദിനങ്ങളില്‍ പോലും ആളില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. നിലയ്ക്കലില്‍നിന്നു പമ്പയിലേക്കുള്ള 50…

Read More

ഇനി തീരുമാനമെടുക്കേണ്ടത് പിണറായി ! യൂണിയന്‍കാരെക്കൊണ്ട് പൊറുതിമുട്ടിയ തച്ചങ്കരിയുടെ ഭാവി തുലാസില്‍; ഡയറക്ടര്‍ ബോര്‍ഡ് ഭരിച്ചിരുന്നത് അംഗന്‍വാടി ജീവനക്കാര്‍ മുതല്‍ കൂലിപ്പണിക്കാര്‍ വരെ…

തിരുവനന്തപുരം:കെഎസ്ആര്‍ടിസി വേണോ തൊഴിലാളി യൂണിയന്‍ വേണോയെന്ന് ഇനി തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ചോദ്യത്തിന് സര്‍ക്കാരും പിണറായിയും നല്‍കുന്ന മറുപടി അനുസരിച്ചായിരിക്കും കെഎസ്ആര്‍ടിസിയുടെയും ടോമിന്‍ തച്ചങ്കരിയുടെയും തലവര. മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് അഴിമതിയും വെട്ടിപ്പും നടത്താനുള്ള പ്രസ്ഥാനമായി നഷ്ടത്തില്‍നിന്നും നഷ്ടത്തിലേക്കോടിയ കോര്‍പ്പറേഷനെ ലാഭത്തിന്റെ പാതയിലേക്കു മാറ്റിയോടിക്കാനുള്ള അമരക്കാരുടെ ശ്രമങ്ങള്‍ക്കു തുരങ്കം വച്ചിട്ടുള്ളത് തൊഴിലാളി സംഘടനകളും അവരുടെ അവരുടെ പ്രതിനിധികളായെത്തിയിട്ടുള്ള ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളുമാണെന്നാണ് പരക്കെയുള്ള ആക്ഷേപം. കോര്‍പ്പറേഷനെ വാരിക്കുഴിയില്‍ ആക്കിയതിനു പിന്നില്‍ ആനവണ്ടിയെ നേര്‍വഴി നയിക്കാനുള്ള ബാധ്യതയും ചുമതലയുമുള്ള ഡയറക്ടര്‍ ബോര്‍ഡാണ്. ഇവരുടെ കാലങ്ങളായുള്ള തെറ്റായ നയങ്ങളും നീക്കങ്ങളുമാണ് കോര്‍പ്പറേഷനെ ഇന്നു കാണുന്ന നിലയിലേക്കെത്തിച്ചത്. ഒന്‍പതംഗ സര്‍ക്കാര്‍ പ്രതിനിധികള്‍ക്കു പുറമേ പുറത്തുനിന്നുള്ള എട്ടംഗ ഡയറക്ടര്‍ ബോര്‍ഡാണ് കെഎസ്ആര്‍ടിസിക്കുള്ളത്. സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പാക്കുന്നതും ഡയറക്ടര്‍ ബോര്‍ഡ് യോഗതീരുമാനം അനുസരിച്ചാണ്. ഒട്ടുമിക്ക ബോര്‍ഡ് യോഗങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളായ…

Read More

തീര്‍ത്ഥാടനകാലത്ത് നാലുമണിക്കൂറില്‍ 15000 ഭക്തരെ കെഎസ്ആര്‍ടിസി പമ്പയിലെത്തിക്കും; നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഓരോ മിനിറ്റിലും രണ്ട് എസി ബസുകള്‍; തീര്‍ത്ഥാടകര്‍ക്കായി എന്തു നഷ്ടവും നഷ്ടവും സഹിക്കാന്‍ തയ്യാറെന്ന് തച്ചങ്കരി…

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി കെഎസ്ആര്‍ടിസി. ഭക്തരുടെ സൗകര്യാര്‍ത്ഥം നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഓരോ മിനിട്ടിലും രണ്ട് ബസുകള്‍ വീതം സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നത്. മിനിട്ടില്‍ രണ്ട് ബസ് സര്‍വീസിലൂടെ നാലു മണിക്കൂറില്‍ 15000 തീര്‍ത്ഥാടകരെ വീതം പമ്പയിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഈ സര്‍വീസുകള്‍ക്ക് 40 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് രണ്ട് മിനിട്ട് ഇടവിട്ടുള്ള എസി ബസുകളും സര്‍വീസ് നടത്തും. ഇതിന് 75 രൂപയാണ് ഈടാക്കുക. ഈ സര്‍വീസിന് ക്യൂ ആര്‍ കോഡ് പതിച്ച കാര്‍ഡാണ് നല്‍കുന്നതെന്നും പ്രത്യേകതയുണ്ട്. ഭക്തര്‍ക്ക് ഒറ്റ കാര്‍ഡ് വച്ച് പമ്പയിലേക്കും തിരികേ നിലയ്ക്കലിലേക്കും യാത്ര ചെയ്യാനും സാധിക്കും. കാര്‍ഡ് വിതരണം ചെയ്യുന്നതിനായി നിലയ്ക്കലില്‍ കൗണ്ടറും സ്വയം ടിക്കറ്റ് എടുക്കാന്‍ സഹായിക്കുന്ന കിയോസ്‌കുകളും സജ്ജീകരിക്കും. ഇതിനു പുറമെ ഓണ്‍ലൈന്‍ ടിക്കറ്റ് സൗകര്യവും ഏര്‍പ്പാടാക്കും. എത്ര…

Read More

വിമാനം ഇറങ്ങുമ്പോള്‍ തന്നെ അയ്യപ്പസ്റ്റിക്കര്‍ പതിച്ച് സ്വീകരിക്കും ! പിന്നെ ഒന്നും അറിയണ്ടാ എല്ലാം കെഎസ്ആര്‍ടിസി നോക്കിക്കൊള്ളും; ശബരിമല ദര്‍ശനത്തിന് കെഎസ്ആര്‍ടിസി ഒരുക്കുന്ന പാക്കേജ് ഇങ്ങനെ…

തിരുവനന്തപുരം: ശബരിമലയിലെ യുവതിപ്രവേശം അനശ്ചിതത്വത്തില്‍ തുടരുന്നതിനിടയിലും വലിയ പ്രതീക്ഷയോടെയാണ് കെഎസ്ആര്‍ടിസി മണ്ഡലകാലത്തെ കാണുന്നത്. ഇതുവരെ ആരും ചിന്തിക്കാത്ത പുതിയ ആശയങ്ങളാണ് എംഡി ടോമിന്‍ തച്ചങ്കരിയുടെ തലയില്‍ വിരിഞ്ഞിരിക്കുന്നത്. ശബരിമലയിലേക്ക് സുഖകരമായ യാത്ര തീര്‍ത്ഥാടകര്‍ക്കൊരുക്കി പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമമാണ് ആനവണ്ടി നടത്തുന്നത്. ഭക്തരുടെ മനസ്സ് അറിഞ്ഞുള്ള പദ്ധതികളുമായി സിഎംഡി ടോമിന്‍ തച്ചങ്കരി എത്തുമ്പോള്‍ അത് ശബരിമല തീര്‍ത്ഥാടനത്തിലെ അടിസ്ഥാന സൗകര്യങ്ങളെ പോലും മാറ്റി മറിക്കുന്ന തരത്തിലേക്ക് മാറുകയാണ്. അയ്യപ്പദര്‍ശന്‍ ടൂര്‍ പാക്കേജെന്നാണ് യാത്രാ പദ്ധതിക്ക് കെഎസ്ആര്‍ടിസി നല്‍കുന്ന പേര്. എയര്‍പോര്‍ട്ടിലും റെയില്‍വേ സ്റ്റേഷനിലും എത്തുന്ന ഭക്തരെ ലക്ഷ്യമിട്ടാണ് ഇത്. വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും എത്തുന്ന ഭക്തരെ കെഎസ്ആര്‍ടിസി പ്രതിനിധികള്‍ സ്വീകരിക്കും. ഇതോടെ അയ്യപ്പഭക്തരെ ആനവണ്ടി ഏറ്റെടുക്കുകയാണ്. ഭക്തരുടെ വേഷത്തില്‍ അയ്യപ്പദര്‍ശന്‍ സ്റ്റിക്കറും പതിക്കും. പിന്നെ എല്ലാം കെ എസ്ആര്‍ടിസി നോക്കും. വിമാനത്താവളത്തിലായാലും റെയില്‍വേ സ്റ്റേഷനിലായാലും തിരികെ എത്തിക്കുകയും…

Read More

മിന്നല്‍ ബസ് നിര്‍ത്താന്‍ ഡ്രൈവറോട് കണ്ടക്ടര്‍ ആവശ്യപ്പെട്ടു; പറ്റില്ലെന്നു പറഞ്ഞ ഡ്രൈവറുടെ കണ്ണ് കണ്ടക്ടര്‍ അടിച്ചു തകര്‍ത്തു; സംഭവം ഇങ്ങനെ…

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മിന്നല്‍ ബസിലെ ഡ്രൈവറുടെ കണ്ണ് കണ്ടക്ടര്‍ അടിച്ചു തരിപ്പണമാക്കി.തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനാണ് അടിയേറ്റത്. സ്‌റ്റോപ്പ് ഇല്ലാത്തിടത്ത് ബസ് നിര്‍ത്തണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ നിരസിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാഞ്ഞ കണ്ടക്ടര്‍ ഡ്രൈവറെ വെള്ളക്കുപ്പി ഉപയോഗിച്ച് അടിക്കുകയായിരുന്നു. അടിയേറ്റ് ഡ്രൈവറുടെ കണ്ണിനു സാരമായി പരിക്കേറ്റു. ഇയാള്‍ തിരുവനന്തപുരം കണ്ണാശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണിന് അടിയന്തരശസ്ത്രക്രിയ വേണ്ടിവരും. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ വന്ന മിന്നല്‍ബസിലാണ് അടി നടന്നത്. ബസ് സ്റ്റാന്‍ഡില്‍ എത്തിയ സമയമാണ് കണ്ടക്ടര്‍ ഡ്രൈവറെ തല്ലിയത്. സ്റ്റോപ്പില്ലാത്ത പി.എം.ജി. ജംഗ്ഷനില്‍ ബസ് നിര്‍ത്താന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഡ്രൈവര്‍ തയ്യാറായില്ല. ഇതാണ് വാക്കേറ്റത്തിനു കാരണമായത്. ബസില്‍വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ബസ്, സ്റ്റാന്‍ഡിലെ ഡീസല്‍ പമ്പിനു സമീപം ഒതുക്കി നിര്‍ത്തിയപ്പോഴാണ് ഡ്രൈവര്‍ക്ക് അടിയേറ്റത്. കണ്ടക്ടര്‍ അമീര്‍ അലിക്കെതിരേ സ്റ്റേഷന്‍ അധികൃതര്‍ക്കു പരാതിനല്‍കി. തമ്പാനൂര്‍ പോലീസിനും…

Read More

കുരങ്ങനെ വളയം പിടിപ്പിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍ ! വീഡിയോ വൈറലാവുന്നു…

കുരങ്ങന്‍ വണ്ടിയോടിച്ച സംഭവത്തില്‍ കര്‍ണാടക എസ്ആര്‍ടിസിയുടെ (കെഎസ്ആര്‍ടിസി) ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. സ്റ്റിയറിംഗ് കുരങ്ങന് കൈമാറിയ സംഭവത്തില്‍ ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. ഡ്രൈവറുടെ മടിയിലിരുന്നായിരുന്നു കുരങ്ങന്റെ ഡ്രൈവിംഗ്. ഇതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ നിന്ന് ഭരമസാഗരയിലേക്കുള്ള ബസിലെ ഡ്രൈവര്‍ പ്രകാശാണ് വണ്ടിയുടെ വളയം കുരങ്ങന് കൈമാറിയത്. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ പ്രകാശ് സ്റ്റിയറിംഗ് കുരങ്ങിന് കൈമാറിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കതിരെ നടപടി സ്വീകരിച്ചത്. ഇയാള്‍ക്കതിരെ വകുപ്പുതല അന്വേഷണം നടത്തും. ഈ അന്വേഷണം പൂര്‍ത്തിയാക്കുന്നതു വരെയാണ് സസ്പെന്‍ഷന്‍. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രകാശിനെതിരേ വേണ്ട നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. #WATCH Viral video from Karnataka's Davanagere of a KSRTC bus driver driving with a Langur perched on the steering wheel. The bus driver has been suspended…

Read More