കുതിരയെ കുളിപ്പിക്കണം,തീറ്റ കൊടുക്കണം അങ്ങനെ പലതും ! സല്‍മാന്റെ ഫാം ഹൗസില്‍ മരംകയറിയും മറ്റു കലാപരിപാടികളില്‍ ഏര്‍പ്പെട്ടും ലോക്ക്ഡൗണ്‍ കാലം തള്ളിനീക്കി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്; വീഡിയോ കാണാം…

ലോക്ക്ഡൗണ്‍ കാലം എല്ലാവരും സ്വന്തം വീടുകളില്‍ ചിലവഴിക്കുമ്പോള്‍ സല്‍മാന്‍ഖാന്റെ ഫാം ഹൗസില്‍ ലോക്ക്ഡൗണ്‍ കാലം തള്ളിനീക്കുകയാണ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. പുസ്തകങ്ങള്‍ വായിച്ചും കുതിരസവാരി നടത്തിയും കുതിരയെ കുളിപ്പിച്ചും ഭക്ഷണം കൊടുത്തും മരത്തില്‍ കയറാന്‍ പരിശീലിച്ചുമെല്ലാമാണ് താരം ലോക്ക്ഡൗണ്‍ കാലം തള്ളിനീക്കുന്നത്. ജാക്വലിന്‍ തന്നെയാണ് തന്റെ ലോക്ക്ഡൗണ്‍ കാല ജീവിതത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. സല്‍മാന്റെ ഫാം ഹൗസില്‍ നിന്നുള്ള പ്രകൃതിദൃശ്യങ്ങളും വീഡിയോയില്‍ കാണാം. വസ്ത്രങ്ങള്‍ സ്വയം അലക്കി ഉണക്കിയും ഫാം ഹൗസിലെ ജോലിക്കാരോട് സംസാരിച്ചുമെല്ലാം ഓരോ നിമിഷവും ഫലപ്രദമായി ഉപയോഗിക്കുന്ന ജാക്വലിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. ബസാര്‍ ഇന്ത്യയുടെ കവര്‍ ഷൂട്ടിനായി സല്‍മാന്റെ ഫാം ഹൗസിലെത്തിയതായിരുന്നു ജാക്വലിന്‍. ”ഇത് എന്നെ സംബന്ധിച്ചിടത്തോളം സുരക്ഷിതം നിറഞ്ഞതും ബുദ്ധിമുട്ടുകളില്ലാത്തതുമായി ഒരു കാലമാണ്, എന്നാല്‍ കൊറോണക്കാലത്ത് ഒരുപാട് ആളുകള്‍ അനുഭവിക്കുന്ന ദുരിതങ്ങളെയും വേദനയേയും കുറിച്ചെനിക്ക് പൂര്‍ണബോധ്യമുണ്ട്. ഇവിടെ ഈ ഫാം…

Read More

രാജ്യം ലോക്ക്ഡൗണില്‍പ്പെട്ട് ശ്വാസംമുട്ടുമ്പോള്‍ ജീവിതം ആസ്വദിച്ച് തായ്‌ലന്‍ഡ് രാജാവ് ! ഓസ്ട്രിയ-ജര്‍മനി അതിര്‍ത്തിയിലെ ഹോട്ടലില്‍ പെണ്‍പടയോടൊപ്പം രാജാവ് സുഖിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത്…

ലോകമെമ്പാടും കോവിഡ് വ്യാപിക്കുമ്പോള്‍ ഈ മഹാമാരിയെ പിടിച്ചുകെട്ടാനുള്ള തീവ്രയത്‌നത്തിലാണ് ലോകരാജ്യങ്ങളിലെ ഭരണത്തലവന്മാരെല്ലാം. ഏഷ്യന്‍ ടൂറിസത്തിന്റെ ഹബ്ബായ തായ്‌ലന്‍ഡില്‍ ഇതിനോടകം 3000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 55 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനം കടുത്തദുരിതമനുഭവിക്കുകയാണ്. എന്നാല്‍ രാജ്യത്തിന്റെ തലവനായ രാജാവാകട്ടെ അങ്ങ് ദൂരെ ജര്‍മനിയില്‍ ജീവിതം അടിച്ചു പൊളിക്കുകയാണ്. രാജ്യത്തുകൊറോണ ബാധ പൊട്ടിപ്പുറപ്പെട്ട ഉടനെ തന്നെയാണ് തായ്‌ലാന്‍ഡ് രാജാവ് മഹാ വജിരാലോംഗ്‌കോണ്‍ തന്റെ 20 അംഗ പെണ്‍പടയും പരിചാരകരുമായി ജര്‍മനിയിലേക്ക് പറന്നത്. അവിടെ ബവേറിയ മേഖലയില്‍, ഓസ്ട്രിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാന്‍ഡ് ഹോട്ടല്‍ സോന്നെബിച്ചിയിലെ നാലാം നില മുഴുവനും രാജാവിനും പരിവാരങ്ങള്‍ക്കുമായി ഒഴിച്ചിട്ടിരിക്കുകയാണ്. ഹോട്ടല്‍ ജീവനക്കാര്‍ക്ക് പോലും ഇവിടേക്ക് പ്രവേശനമില്ലെന്നാണ് പറയുന്നത്. ”രാജാവിനോട് വിശ്വസ്തത കാണിക്കുന്ന അതിസുന്ദരികള്‍” എന്ന പേരില്‍ അറിയപ്പെടുന്ന ഈ പെണ്‍പടക്ക് അക്ഷരാര്‍ത്ഥത്തില്‍ ഒരു സേനാവിഭാഗത്തിന്റെ എല്ലാ ഔദ്യോഗിക പദവികളും…

Read More

ഭര്‍ത്താവില്ലാത്ത യുവതി കണ്ണൂരിലേക്ക് യാത്ര പാസ് ഒപ്പിച്ചത് ‘ഭര്‍ത്താവിനെ പരിചരിക്കാനെന്നും പറഞ്ഞ്’ ! പോയതാവട്ടെ കാമുകന്റെ കൂടെയും; പിന്നെ നടന്നത് അറസ്റ്റും വിവാഹവും; സിനിമാസ്റ്റൈല്‍ സംഭവങ്ങള്‍ ഇങ്ങനെ…

ലോക്ക്ഡൗണ്‍ കാലത്തും പ്രണയങ്ങള്‍ പൂവിടുന്നതിന് ഒരു കുറവുമുണ്ടായിട്ടില്ല. കല്യാണം കഴിച്ചിട്ടില്ലാത്ത യുവതി ഭര്‍ത്താവിനെ പരിചരിക്കാനെന്നും പറഞ്ഞ് കണ്ണൂരിലേക്ക് യാത്ര പാസ് ഒപ്പിച്ച് പോയത് കാമുകന്റെ കൂടെ. വെളിയങ്കോട് സ്വദേശിയായ യുവതിയാണ് ഒളിച്ചോടാന്‍ പൊലീസിനെ കബളിപ്പിച്ച് യാത്രാപാസ് ഒപ്പിച്ചത്. സംഭവത്തില്‍ യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പൊന്നാനി പോലീസ് സ്റ്റേഷനിലെത്തി. ഇതോടെയാണ് കബളിപ്പിച്ച കാര്യം പിടികിട്ടിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പേ വിവാഹ മോചിതയായ യുവതി ഇല്ലാത്ത ഭര്‍ത്താവിന്റെ പേരു പറഞ്ഞാണ് യാത്രാ പാസ് സംഘടിപ്പിച്ചത്. സംഭവമറിഞ്ഞതോടെ പൊന്നാനി സിഐ പിഎസ് മഞ്ജിത്ത് ലാലും സംഘവും ഉടന്‍ തന്നെ യുവതിയെയും കാമുകനെയും കൈയ്യോടെ പിടികൂടുകയും ചെയ്തു. കണ്ണൂരില്‍ ബിസിനസ് ചെയ്യുന്ന യുവാവുമായി യുവതിക്ക് ഫോണിലൂടെയുള്ള അടുപ്പമായിരുന്നു. രണ്ടുപേരും ഒളിച്ചോടാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ലോക് ഡൗണായതിനാല്‍ ഒന്നും നടക്കാതെ പോകുകയായിരുന്നു. ലോക്ക്ഡൗണ്‍ തീരുന്നതു കാത്തിരുന്നെങ്കിലും ലോക്ക്ഡൗണ്‍ നീട്ടിയതോടെ പണിപാളി. തുടര്‍ന്ന് ഒരു രക്ഷയുമില്ലാതെ വന്നതോടയാണ്…

Read More

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ‘കുല്‍സിതന്‍’ ! ലോക്ക്ഡൗണ്‍ കാലത്ത് മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയുള്ള ഹ്രസ്വചിത്രം വൈറലാകുന്നു…

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ തുടരുമ്പോള്‍ എല്ലാവരും വീടിനുള്ളിലാണ്. മുമ്പ് മൊബൈല്‍ ഫോണില്‍ മുഴുകിയിരുന്നവര്‍ ഇന്ന് വീട്ടുകാരുമായി മനസ്സു തുറന്ന് സംസാരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഒരുങ്ങിയ കുല്‍സിതന്‍ എന്ന ഹ്രസ്വചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അമിതമായ മൊബൈല്‍ ഉപയോഗം മൂലം വീടുകളില്‍ പരസ്പര സംസാരവും ശ്രദ്ധയും കുറഞ്ഞ് വരുന്നത് വസ്തുതയാണ്. പലരും കുല്‍സിത പ്രവര്‍ത്തികള്‍ (ലഘുവായ നേരമ്പോക്ക് തരത്തിലും വളരെ തീവ്രമായ തലത്തിലും രഹസ്യമായ സൗഹൃദങ്ങളും ആശയവിനിമയങ്ങളും) നടത്തുന്നുമുണ്ട്. അതൊന്നും ലോക് ഡൗണില്‍ സാധ്യമല്ല. ഇക്കാര്യം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണ് കുല്‍സിതനില്‍. തിരക്കഥാകൃത്തായ അഭയ കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഷാജു പി. ഉണ്ണിയാണ്. ക്യാമറ ജിക്കു ജേക്കബ് പീറ്ററും സംഗീതം ശങ്കര്‍ ശര്‍മയുമാണ്. യൂട്യൂബില്‍ റിലീസ് ചെയ്ത ഹ്രസ്വചിത്രം ഇതിനോടകം പതിനായിരക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു.

Read More

മദ്യശാലകള്‍ തുറന്നതോടെ കോവിഡിനെ മറന്ന് ജനങ്ങള്‍ ! സാമൂഹിക അകലം പാലിക്കാതെ വന്‍ ക്യൂ; തിരക്ക് കാരണം ഡല്‍ഹിയിലെ മദ്യശാലകള്‍ അടച്ചു…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ച മദ്യശാലകള്‍ 40 ദിവസത്തിനു ശേഷം തുറന്നപ്പോള്‍ രാജ്യത്തെമ്പാടും കാണുന്നത് നീണ്ട ക്യൂ. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മദ്യശാലകള്‍ തുറന്നത്. ഏറെ നാള്‍ക്കു ശേഷം തുറന്ന മദ്യശാലയിലേക്ക് മദ്യപന്മാരുടെ ഒഴുക്കാണ് പലയിടത്തും കണ്ടത്. സാമൂഹിക അലകം പാലിക്കാതെ ജനം ഇരമ്പിയാര്‍ത്തതോടെ ഡല്‍ഹിയിലെ പല ഔട്ട്‌ലെറ്റുകള്‍ നേരത്തെ പൂട്ടി. മൂന്നാംഘട്ട ലോക്ക് ഡൗണില്‍ ഗ്രീന്‍, ഓറഞ്ച് മേഖലകളിലും റെഡ്സോണിലെ ഹോട്ട് സ്പോട്ടല്ലാത്ത പ്രദേശങ്ങളിലെ മദ്യ വില്‍പ്പനശാലകള്‍ തുറക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെങ്കിലും, ഭനദാര്‍ക്കര്‍ റോഡിലും നിരവധി വൈന്‍ ഷോപ്പുകളിലും മദ്യം വാങ്ങാമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍ ക്യൂ നില്‍ക്കുന്നത്. അതേസമയം, ബാറുകളില്‍ ഇരുന്നുകൊണ്ടുള്ള മദ്യപാനത്തിന് ഇപ്പോഴും നിരോധനമുണ്ട്. മദ്യം വാങ്ങാന്‍ കടകള്‍ക്ക് മുന്നില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരേസമയം ക്യൂ നില്‍ക്കരുതെന്ന് വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.…

Read More

മിക്‌സര്‍ മെഷീന്‍ പരിശോധിച്ച പോലീസ് ഞെട്ടിപ്പോയി ! മിക്‌സറിന്റെ ദ്വാരത്തിലൂടെ പുറത്തു വന്നത് 18 ‘അതിഥി’തൊഴിലാളികള്‍; ഒളിച്ചു കടക്കാനുള്ള ആളുകളെ ശ്രമം പോലീസ് പൊളിച്ചത് ഇങ്ങനെ…

കോണ്‍ക്രീറ്റ് മിക്‌സറില്‍ ഒളിച്ചു യുപിയിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റ തൊഴിലാളികളെ പോലീസ് പൊക്കി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിശോധനയിലാണ് കുടിയേറ്റ തൊഴിലാളികളെ കോണ്‍ക്രീറ്റ് മിക്‌സറിനുള്ളില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. അസ്വാഭാവികത തോന്നിയതിനിടെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയപ്പോഴാണ് ശ്വസിക്കാന്‍ പോലുമാവാത്ത കോണ്‍ക്രീറ്റ് മിക്‌സറിനുള്ളില്‍ 18 ഓളം കുടിയേറ്റ തൊഴിലാളികളെ ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. പോലീസ് എല്ലാവരെയും അഭയകേന്ദ്രങ്ങളിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. വെള്ളിയാഴ്ചയാണ് കുടിയേറ്റ തൊഴിലാളികള്‍ ട്രക്കില്‍ കയറി നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇന്‍ഡോറില്‍ നിന്ന് 35 കിമി അകലെയുള്ള പാന്ത് പിപ്ലൈ ഗ്രാമത്തില്‍ നിത്യേന പോലീസ് നടത്താറുള്ള പരിശോധനക്കിടെയാണ് സിമന്റ് മിക്‌സറും വഹിച്ചു വരുന്ന ട്രക്കും പോലീസ് ശ്രദ്ധയില്‍പ്പെട്ടത്. ഈ ട്രക്കും സിമന്റ് മിക്‌സറും കണ്ട് പന്തികേട് തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് തൊഴിലാളികളെ കണ്ടെത്തിയത്. ‘അവര്‍ മഹാരാഷ്ട്രയില്‍ നിന്ന് ലക്നൗവിലേക്ക് യാത്ര പോവുകയായിരുന്നു. കോണ്‍ക്രീറ്റ് മിക്‌സര്‍…

Read More

ലോക്ക്ഡൗണ്‍ നീണ്ടു പോയാല്‍ അത് കൊറോണയേക്കാള്‍ അപകടകരം ! ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ നിരീക്ഷണം ഇങ്ങനെ…

ലോക്ക് ഡൗണ്‍ നീണ്ടു പോകുന്നത് രാജ്യത്തെ പട്ടിണിയിലേക്ക് നയിക്കുമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. രാജ്യം മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് നാരായണ മൂര്‍ത്തിയുടെ മുന്നറിയിപ്പ്. ബിസിനസ് തലവന്മാരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് നാരായണ മൂര്‍ത്തി ഇക്കാര്യം പറഞ്ഞത്. ‘കൊറോണവൈറസിനോട് നാം പൊരുത്തപ്പെടണം. ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കുന്നതിനിടയില്‍ പ്രാപ്തിയുള്ളവരെ ജോലിയിലേക്ക് മടങ്ങാന്‍ അനുവദിക്കണം’ നാരായണ മൂര്‍ത്തി പറഞ്ഞു. ലോക്ക് ഡൗണ്‍ തുടരുന്നതു മൂലമുണ്ടാകുന്ന പട്ടിണിമരണങ്ങള്‍ വൈറസ് മൂലമുള്ള മരണങ്ങളേക്കാള്‍ വളരെ കൂടുതലാകുമെന്നും നാരായണ മൂര്‍ത്തി വ്യക്തമാക്കി. ഇത് ദീര്‍ഘകാലം തുടരുകയാണെങ്കില്‍ കൂടുതല്‍ പേര്‍ക്ക് അവരുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കൊറോണ മൂലമുള്ള ഇന്ത്യയിലെ മരണനിരക്ക് 0.25-0.5 % ശതമാനമാണ്. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കുറവാണ്. വിവിധ കാരണങ്ങളാല്‍ പ്രതിവര്‍ഷം ഒമ്പത് ദശലക്ഷം മരണങ്ങള്‍ ഇന്ത്യയിലുണ്ടാകുന്നുണ്ട്. അതില്‍ നാലിലൊന്നും മലിനീകരണം…

Read More

ലോക്ക്ഡൗണില്‍ വീട്ടില്‍ കുടുങ്ങിയതോടെ പോണ്‍ വീഡിയോകള്‍ക്ക് അടിമപ്പെട്ട് കൗമാരക്കാര്‍ ! ചില കൗമാരക്കാര്‍ പ്രായം തെറ്റിച്ച് ഡേറ്റിംഗ് ആപ്പുകളിലും സജീവം; നിരവധി കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍

ലോക്ക്ഡൗണിനെത്തുടര്‍ന്ന് എല്ലാവരും വീടുകളില്‍ കുടുങ്ങിയിരിക്കുകയാണ്. പാചകവും ടിക് ടോക്ക് വീഡിയോകളും മറ്റുമായി സമയം ചിലവഴിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെ കൗമാരക്കാര്‍ പോണ്‍ വീഡിയോകള്‍ക്ക് അടിമപ്പെട്ടുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഫോണിലും മറ്റ് സാങ്കേതിക ഉപകരണങ്ങളിലും ലൈംഗിക ദൃശ്യങ്ങളും വീഡിയോകളും ആസ്വദിക്കുന്ന 13 നും 15 നും ഇടയില്‍ പ്രായക്കാര്‍ കൂടുന്നെന്നും ഇവരുടെ ഈ കാഴ്ച ഉറക്കം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കൂട്ടുകാരോടൊപ്പമുള്ള വിനോദങ്ങളെല്ലാം നിലച്ചതോടെ സ്‌ക്രീനിനു മുമ്പില്‍ മണിക്കൂറുകള്‍ ചിലവഴിച്ച് ലൈംഗിക ദൃശ്യങ്ങള്‍ ആസ്വദിക്കുന്ന പ്രവണത കൗമാരക്കാരില്‍ കൂടിവരികയാണ്. ചിലര്‍ പ്രായം തെറ്റിദ്ധരിപ്പിച്ച് ഡേറ്റിംഗ് ആപ്പുകളില്‍ റജിസ്റ്റര്‍ ചെയ്യുകയും അപരിചിതരുമായി ചാറ്റിംഗ് നടത്തുകയും അശ്ലീല ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ളവ പങ്കു വെയ്ക്കുകയും ചെയ്യുന്നു. കൗമാരപ്രായത്തിലുള്ളവര്‍ ശരീരത്തില്‍ മുറിവ് ഉണ്ടാക്കുന്നതിനെതിരേ മാനസീകാരോഗ്യ വിദഗ്ധരുടെ മുന്നില്‍ പരാതിയുമായി എത്തിയ മാതാപിതാക്കളെ ഉദ്ധരിച്ചാണ്…

Read More

മെയ് നാലിനു ശേഷവും ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കും ! ഒറ്റയടിയ്ക്കു നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനെതിരേ ലോകാരോഗ്യ സംഘടന രംഗത്ത്;പുതിയ വിവരങ്ങള്‍ ഇങ്ങനെ…

ലോക്ക് ഡൗണ്‍ മെയ് നാലിനു ശേഷവും നീട്ടാന്‍ സാധ്യതയുണ്ടെന്ന് സൂചന. ലോക്ക് ഡൗണ്‍ ഒറ്റയടിക്കു പിന്‍വലിക്കുന്നതിനെതിരേ ലോകാരോഗ്യ സംഘടന രംഗത്തെത്തിയ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്ര സര്‍ക്കിരിനു മേല്‍ സമ്മര്‍ദ്ദമേറുന്നത്. ഘട്ടം ഘട്ടമായി നിയന്ത്രണം പിന്‍ വലിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. കോവിഡിനെതിരെ മരുന്നും വാക്‌സിനും കണ്ടെത്തിയിട്ടില്ല. മരുന്ന് കണ്ടെത്തിയാല്‍ രോഗം ഭേദമാക്കാം. എന്നാല്‍ മരുന്നില്ലാത്ത രോഗത്തിന് സാമൂഹിക അകലം മാത്രമാണ് പോംവഴി. അതിന് ലോക്ക് ഡൗണാണ് പരിഹാരം. ഇന്ത്യ ഇക്കാര്യത്തില്‍ ലോകാരോഗ്യസംഘടനക്ക് ഒപ്പമാണ്. സാമ്പത്തിക തളര്‍ച്ചയെ തുടര്‍ന്ന് ഇന്ത്യയും യുഎസും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യ ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യാന്തര വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്തു തുടങ്ങിയാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രോഗം വ്യാപിക്കുമെന്ന് രാജ്യം…

Read More

ഗോഡൗണിലേക്ക് എത്തിച്ച ലോറിയില്‍ നിന്നും മദ്യം മോഷ്ടിച്ച് കള്ളന്മാര്‍ ! അഞ്ച് കെയ്‌സിലധികം മദ്യം നഷ്ടമായി; സംഭവം ആറ്റിങ്ങലില്‍…

ആറ്റിങ്ങല്‍ ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണിലേക്ക് കൊണ്ടു വന്ന ലോറിയില്‍ നിന്ന് അഞ്ച് കെയ്‌സ് മദ്യം മോഷണം പോയി. മാമം പെട്രോള്‍ പമ്പിന് മുന്നില്‍ ഒതുക്കി ഇട്ടിരുന്ന രണ്ട് ലോറികളില്‍ ഒന്നില്‍ നിന്നാണ് മോഷണം പോയതെന്നാണ് പരാതി. ലോറിയുടെ ടാര്‍പോളിന്‍ കുത്തിക്കീറിയ നിലയിലാണ്. അഞ്ച് കെയ്സിലധികം മദ്യം മോഷണം പോയതായാണ് വിവരം. ഗോഡൗണിലേക്ക് ലോറികള്‍ എത്തിയ സമയത്താണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അന്ന് മുതല്‍ നിരവധി ലോറികള്‍ ആറ്റിങ്ങലില്‍ പെട്ട് കിടക്കുകയാണ്. മാമം നാളികേര കോംപ്ലക്സിന് സമീപമാണ് ഒതുക്കി ഇട്ടിരിക്കുന്നത്. പെട്രോള്‍ പമ്പിന് മുന്നില്‍ രണ്ട് ലോറികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് രാവിലെയാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ലോറി ജീവനക്കാര്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പെട്രോള്‍ പമ്പിനു എതിര്‍വശത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ പ്രതികളെ പിടികൂടാന്‍ കഴിയും എന്ന് നാട്ടുകാര്‍ പറയുന്നു. ലോക്ക് ഡൗണ്‍…

Read More