മാനത്ത് മേഘം മോഹന്‍ലാലിനെപ്പോലെ തെളിഞ്ഞങ്ങനെ നില്ക്കുന്നതു കണ്ടപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല ഒരു ഉഗ്രന്‍ ഫോട്ടോയങ്ങു കാച്ചി. ഒരു സൈനിക ഉദ്യോഗസ്ഥനാണ് മേഘത്തിനെ കണ്ടപ്പോള്‍ ടെറിറ്റോറിയല്‍ ആര്‍മി ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാലിനെപ്പോലെ തോന്നിയത്. അയാള്‍ അപ്പോള്‍ എടുത്ത ഫോട്ടോയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായത്. ഫോട്ടോ കണ്ട് മോഹന്‍ലാല്‍ സൈനികനെ വിളിക്കുകയും ചെയ്തു. ഹൈദരാബാദിലെ സൈനികനായ ഷാമില്‍ കണ്ടാശ്ശേരിയാണ് ഫോട്ടോ എടുത്തത്. സൈനിക കേന്ദ്രത്തിലെ പൊതു കുളിസ്ഥലത്ത് കുളിക്കുമ്പോഴാണ് ഷമിലിന് അപ്പോള്‍ കണ്ട മേഘത്തിന് മോഹന്‍ലാലിന്റെ ഛായയുണ്ടെന്ന് തോന്നിയത്. ഉടന്‍ ഫോട്ടോയും എടുത്തു. അതില്‍ മീശയും കണ്ണും വരച്ചുചേര്‍ത്തതോടെ മോഹന്‍ലാലിന്റെ ചെറിയ സാദൃശ്യവുമായി. സുഹൃത്തുക്കള്‍ക്ക് അയച്ച ഫോട്ടോ മോഹന്‍ലാലിലും എത്തിപ്പെട്ടു. മോഹന്‍ലാലിനെ കാണണം എന്ന് കരുതിയിരുന്ന ഷാമിലിനെ താരം തന്നെ വിളിക്കുകയും ചെയ്തു.
Read MoreTag: MOHANLAL
എന്നെ പിന്തുടര്ന്ന് അപകടം വരുത്തി വയ്ക്കല്ലേ… ഈച്ച പോതിയുന്നതു പോലെ ആരാധകര്‍ ചുറ്റും കൂടിയപ്പോള്‍ ലാലേട്ടന് പറഞ്ഞതിങ്ങനെ…
ആരാധകര്‍ക്ക് താരങ്ങളോടുള്ള ആവേശം പലപ്പോഴും പരിധി വിടാറുണ്ട്. പല താരങ്ങളും ആരാധകരുടെ പെരുമാറ്റത്തില്‍ അസ്വസ്ഥരാകാറുണ്ടെങ്കിലും അവരെ വേദനിപ്പാക്കാതെ ചിരിച്ചുകൊണ്ട് സ്വീകരിക്കുന്നവരുടെ കൂട്ടത്തിലാണ് മോഹന്‍ലാല്‍. ലാലേട്ടന് എന്ന് സ്നേഹത്തോടെ വിളിച്ചെത്തുന്ന ആരാധകരായ അനിയന്മാരെ അദ്ദേഹം ചേര്‍ത്ത് നിര്‍ത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന വിഡിയോ മോഹന്‍ലാല്‍ ഫാന്‍സിന് പോലും അത്ര ഇഷ്ടമാവുന്നതല്ല. ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്നലെ അദ്ദേഹം തിരുവല്ലയില്‍ എത്തിയിരുന്നു. പരിപാടിയ്ക്ക് ശേഷം ഇവിടെ നിന്നും മടങ്ങിയ പോയ മോഹന്‍ലാലിന്റെ കാറിന് പിന്നാലെ ഒരു കൂട്ടം ആരാധകര്‍ പിന്തുടര്ന്നു. പിന്നാലെ വരുന്ന സംഘത്തെ കണ്ട് മോഹന്‍ലാല്‍ കാര്‍ നിര്‍ത്തി. കാര്യം തിരക്കിയപ്പോള്‍ ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന് ആരാധകര്‍. ആവശ്യത്തിന് മുന്നില്‍ മോഹന്‍ലാല്‍ വഴങ്ങി. ഇതോടെ ആളുകളും കൂടി. പിന്നീട് പൊലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ തിരികെ കാറിലെത്തിച്ചു. കാറില്‍ കയറുമ്പോള്‍ ഇനി തന്റെ വാഹനത്തിന് പിന്നാലെ പിന്തുടര്ന്ന് അപകടം വരുത്തി…
Read Moreമോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന് ലിനുവിന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കും ! ലിനുവിന്റെ കടങ്ങളും വീട്ടും
രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ലിനു(34)വിന്റെ കുടുംബത്തിന് നടന് മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന് വീട് നിര്‍മിച്ച് നല്‍കും. ഫൗണ്ടേഷന് പ്രതിനിധിയായി എത്തിയ മേജര്‍ രവി ലിനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് നല്കി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേജര്‍ രവിയും സംഘവും ലിനുവിന്റെ ചെറുവണ്ണൂരിലെ വീട് സന്ദര്‍ശിച്ചത്. കടം വീട്ടി പുതിയ വീട് വയ്ക്കാനുള്ള തയാറെടുപ്പിലായിരുന്നു ലിനുവിന്റെ കുടുംബം. നിരവധി ആളുകളാണ് ലിനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയത്.
Read Moreആനക്കൊമ്പ് മോഹൻലാലിനു തിരികെ നൽകിയതിൽ ഹൈക്കോടതിക്ക് അതൃപ്തി; കോടതി ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ ഇങ്ങനെ…
കൊച്ചി: മോഹൻലാലിനെതിരായ ആനക്കൊന്പ് കേസ് എന്തുകൊണ്ട് തീർപ്പാക്കുന്നില്ലെന്നു സർക്കാരിനോടു ഹൈക്കോടതി. കേസ് രജിസ്റ്റർ ചെയ്ത് ഏഴു വർഷം കഴിഞ്ഞിട്ടും തീർപ്പാക്കാത്തതിലാണു കോടതി ചോദ്യമുന്നയിച്ചത്. ആനക്കൊന്പ് കൈവശം വയ്ക്കാൻ മോഹൻലാലിന് അനുമതി നൽകിയതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. സർക്കാരിനു നിയമാനുസൃതം പ്രവർത്തിക്കാൻ ബാധ്യത ഉണ്ടെന്നും കേസ് തീർപ്പാക്കും മുൻപ് ഉടമസ്ഥാവകാശം നൽകിയെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് നടക്കുന്ന മജിസ്ട്രേറ്റ് കോടതിയിൽനിന്നു ഹൈക്കോടതി കേസിന്റെ റിപ്പോർട്ട് വിളിപ്പിച്ചു. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്നാണ് ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിക്കു നൽകിയിരിക്കുന്ന നിർദേശം. കേസ് ഒരു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കും. മോഹൻലാലിന് ആനക്കൊന്പ് കൈവശം വയ്ക്കാൻ അനുമതി നൽകിയ സർക്കാർ നടപടി ചോദ്യം ചെയ്ത് ഏലൂർ സ്വദേശി എ.എ.പൗലോസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനയിലുള്ളത്. 2012 ജൂണിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലായിരുന്നു മോഹൻലാലിന്റെ കൊച്ചി…
Read Moreലാലേട്ടന് നമ്മളുദ്ദേശിക്കുന്ന ആളല്ല ! മോഹന്‍ലാലിന്റെ വര്‍ക്ക് ഔട്ട് വീഡിയോ തരംഗമാവുന്നു…
അഭിനയം കൊണ്ടു മാത്രമല്ല മെയ് വഴക്കം കൊണ്ടും ആളുകളെ വിസ്മയിപ്പിക്കുന്ന താരമാണ് മോഹന്‍ലാല്‍. ഇപ്പോള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുന്ന ഒരു വീഡിയോ തരംഗമാവുകയാണ്. ‘Battle Rope Workout’ എന്ന വ്യായാമം ചെയ്യുന്ന താരമാണ് വീഡിയോയില്‍. ഫിറ്റ്നെസ് നിലനിര്‍ത്താന്‍ ഈ പ്രായത്തിലും മോഹന്‍ലാല്‍ കാണിക്കുന്ന ആര്‍ജ്ജവത്തിനു കയ്യടിക്കുകയാണ് ആരാധകര്‍. മമ്മൂട്ടി ഫാന്‍സും ഉണ്ട് കമന്റുകളുമായി. മമ്മൂട്ടി ഉറുമി വീശുന്ന ഒരു ചിത്രം പങ്കു വച്ചതിന്റെ പിന്നാലെ മോഹന്‍ലാല്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ഇട്ടതിനാണ് അവര്‍ പരിഹസിക്കുന്നത്. ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ചിത്രത്തിനായി അദ്ദേഹം പെണ്‍വേഷം കെട്ടി മാര്‍ഗം കളി കളിയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. മാര്‍ഗംകളിയ്ക്കായി ഒരുങ്ങി സ്റ്റേജില്‍ സലിം കുമാറിനും ഹരീഷ് കണാരനും ധര്മ്മജന് ബോള്‍ഗാട്ടിയ്ക്കും…
Read Moreനായര്‍സാബ് പിള്ളസാറിന്റെ സ്വന്തം നിര്‍മ്മാണമാണ്…എന്നാല്‍ ഇപ്പോള്‍ മറ്റൊരാളുടെ സിനിമയായാണ് അറിയപ്പെടുന്നത്! വളര്‍ത്തി വലുതാക്കിയവര്‍ മലയാള സിനിമയില്‍ ഒരുപാടുണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് പികെആര്‍ പിള്ളയുടെ ഭാര്യ…
മലയാളത്തില്‍ ഒരു കാലത്ത് വെന്നിക്കൊടി പാറിച്ച നിര്‍മാതാവായിരുന്നു പികെആര്‍ പിള്ള. ഇന്നത്തെ പല സൂപ്പര്‍താരങ്ങളും വളര്‍ന്നത് പിള്ളയെടുത്ത സിനിമകളിലൂടെയായിരുന്നു. എന്നാല്‍ മോഹന്‍ലാലും ജയസൂര്യയും ഉള്‍പ്പെട്ട പിള്ളയുടെ പടങ്ങളിലൂടെ താരങ്ങളായി മാറിയ അഭിനേതാക്കളാരും ഇപ്പോള്‍ പിള്ളയെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഭാര്യ രമ പറയുന്നത്. സ്വന്തമായി നിര്‍മ്മിച്ച 24 സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് ചുളുവില്‍ സ്വന്തമാക്കിയവര്‍ പോലും തഴഞ്ഞ അവസ്ഥയിലാണെന്നും വെറും 12 ലക്ഷം രൂപയ്ക്ക് ഇത് സ്വന്തമാക്കിയയാള്‍ അതു വെച്ച് കോടികള്‍ കൊയ്യുകയാണെന്നും പറയുന്നു. വളര്‍ത്തി വലുതാക്കിയ ഒട്ടേറെ പേര് മലയാള സിനിമയില്‍ ഉണ്ടായിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും അവര്‍ പറയുന്നു. മോഹന്‍ലാല്‍ ഒക്കെ ഇത്രയും വലുതായതില്‍ പി.കെ.ആര്.പിള്ള എന്ന വ്യക്തിക്ക് പങ്കുണ്ട്. പി.കെ.ആര്.പിള്ളയില്ലെങ്കില്‍ ജയസൂര്യ സിനിമാലോകം പോലും കാണുമായിരുന്നില്ല. അവരൊക്കെ പിള്ളസാറിനെ മറക്കരുതായിരുന്നു. ഒന്നു വന്നു കാണേണ്ടതായിരുന്നു എന്നും പറയുന്നു. കാലുപിടിച്ചാണ് ഊമപ്പെണ്ണില്‍ ജയസൂര്യ നായകനായത്. ജയസൂര്യ…
Read Moreലാലേട്ടന് ഇനി സംവിധായകന് ! സൂപ്പര്‍ താരത്തിന്റെ സംവിധാനത്തില്‍ ഇറങ്ങാന്‍ പോകുന്നത് ബിഗ് ബഡ്ജറ്റ് ത്രീഡി ചിത്രം; പ്രധാന കഥാപാത്രവും താരം തന്നെ…
പൃഥിരാജിനു പിന്നാലെ സൂപ്പര്‍താരം മോഹന്‍ലാലും സംവിധാനവഴിയിലേക്ക്. നാലുപതിറ്റാണ്ടുകള്‍ നീണ്ട അഭിനയയാത്രക്കൊടുവില് സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് മോഹന്‍ലാല്‍. പോര്‍ച്ചുഗീസ് പശ്ചാത്തലമാക്കി ബറോസ് എന്ന ചിത്രത്തില്‍ താരം തന്നെ നായകനാകുമെന്നാണ് വിവരം. നവോദയയുമായി ചേര്‍ന്നാണ് ചിത്രം ഒരുക്കുക എന്നാണ് വിവരം. തന്റെ ബ്ലോഗിലൂടെയാണ് സിനിമ സംവിധാനം ചെയ്യുന്ന വിവരം താരം അറിയിച്ചത്. വലിയവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു 3ഡി സിനിമയാണെന്ന് തന്റെ ലക്ഷ്യമെന്ന് മോഹന്‍ലാല്‍ പറയുന്നു. വാസ്കോഡാഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥയാണിത്. നൂറിലധികം വര്‍ഷങ്ങളായി നിധിക്ക് കവലിരിക്കുന്ന അയാളുടെ അടുത്തേക്ക് ഒരു കുട്ടി വരുന്നു. അവര്‍ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ‘എനിക്ക് ലോക സിനിമ ചെയ്യാനാണിഷ്ടം’ എന്ന ജിജോയുടെ സ്വപ്നത്തിന്റെ തുടക്കമാണ് ഈ സിനിമ. ബറോസ്സായി വേഷമിടുന്നതും ഞാന്‍ തന്നെ- മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു ‘ഈ തീരുമാനം മുന്‍കൂട്ടിയെടുത്തതല്ല. ഒരു 3 ഡി…
Read Moreപത്തു തലയാണിവന് തനി രാവണന് ! മോഹന്‍ലാല്‍ രാവണനായി സിനിമ ഒരുങ്ങുന്നു ? ബ്രഹ്മാണ്ഡചിത്രത്തെപ്പറ്റി തുറന്നു പറഞ്ഞ് വിനയന്…
മോഹന്‍ലാലിനെ രാവണനാക്കി സിനിമയിറക്കാന്‍ സംവിധായകന് വിനയന് തയ്യാറെടുക്കുന്നതായി വിവരം. മോഹന്‍ലാലുമായി ഒന്നിച്ച് സിനിമ ചെയ്യാന്‍ ധാരണയായെന്ന വാര്‍ത്ത വിനയന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പങ്കുവച്ചിരുന്നു. അന്ന് സിനിമയുടെ വിശദാംശങ്ങള്‍ പുറത്തു വിടാതിരുന്ന വിനയന് മാര്‍ച്ച് അവസാനവാരം ഷൂട്ടിങ് തുടങ്ങുന്ന തന്റെ പുതിയ ചിത്രത്തിന് ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കുമെന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഇപ്പോള്‍ വിനയന് തന്നെ ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു ചിത്രമാണ് വൈറലായി മാറുന്നത്. ഇതിഹാസ കഥാപാത്രം രാവണന്റെ വേഷത്തില്‍ മോഹന്‍ലാലിനെ സങ്കല്‍പ്പിച്ചുകൊണ്ടുള്ള ചിത്രമാണിത്. ഇതിലൂടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനയാണോ വിനയന് നല്‍കുന്നതെന്ന ചര്‍ച്ചകള്‍ ഇതോടുകൂടി സജീവമാകുകയാണ്. ഒരു ഓണ്‍ലൈന്‍ ന്യൂസിനു നല്കിയ അഭിമുഖത്തില്‍ വിനയന് ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. മോഹന്‍ലാലിനെ വച്ച് ചെയ്യാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ കഥയില്‍ രാവണന് എന്ന കഥാപാത്രം ഉണ്ട്. അത് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ എന്റെ കൂടെയുള്ള എഴുത്തുകാരില്‍ ഒരാള്‍…
Read Moreബിജു രണ്ടും കല്പ്പിച്ചു തന്നെ ! ഭദ്രന്റെ എതിര്‍പ്പിനു പുല്ലുവില കല്‍പ്പിച്ച് സ്ഫടികം- 2 ടീസര്‍ അടുത്തദിവസം റിലീസ് ചെയ്യും; തോമാച്ചായന്റെ പേരിലുള്ള പോരു മുറുകുമ്പോള്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സണ്ണിയെത്തും…
സ്ഫടികം-2 സംബന്ധിച്ച വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. എന്തു വന്നാലും ചിത്രം റിലീസ് ചെയ്യുമെന്നാണ് സംവിധായകന് ബിജു.ജെ കട്ടക്കല്‍ ഉറപ്പിച്ചു പറയുന്നത്. ചിത്രത്തിന്റെ ടീസര്‍ അടുത്ത ദിവസം റിലീസ് ചെയ്യാനിരിക്കുകയാണ്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാര്‍ത്ത പുറത്തു വന്നതുമുതല്‍ വിവാദങ്ങള്‍ കത്തിപ്പടരുകയാണ്. ആദ്യം മോഹന്‍ലാല്‍ ആരാധകരും പിന്നാലെ സ്ഫടികമൊരുക്കിയ ഭദ്രനും സിനിമക്കെതിരെ രംഗത്ത് വന്നു. ‘സ്ഫടികം ഒന്നേയുള്ളു, അതു സംഭവിച്ചു കഴിഞ്ഞു. മോനേ…ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍’ എന്നാണ് ഭദ്രന് ഫെയ്സ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഈ എതിര്‍പ്പുകളെയെല്ലാം വകവയ്ക്കാതെ ആടുതോമയുടെ മകന് ഇരുമ്പന്‍ ജോണിയുടെ കഥ പറയുന്ന രണ്ടാം ഭാഗത്തിന്റെ ടീസര്‍ ഈ വരുന്ന 30ന് പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്.’മലയാളികളുടെ നെഞ്ചില്‍ തറച്ച തോമാച്ചായന് അവതരിച്ചിട്ട് ഈ മാര്‍ച്ച് മാസം മുപ്പതാം തീയതി 24 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അന്നേ ദിവസം തോമാച്ചായന്റെ…
Read Moreവടക്ക് രാജ്യത്തിന്റെ കാവല്ക്കാര് കൊല്ലപ്പെടുമ്പോള്‍ ഇവിടെ കുടുംബത്തിന്റെ കാവല്ക്കാര് കൊല്ലപ്പെടുന്നു ! രണ്ടും ഭീകരത തന്നെയെന്ന് തുറന്നുപറഞ്ഞ് മോഹന്‍ലാലിന്റെ ബ്ലോഗ്
രാജ്യത്തിനു വേണ്ടി കാവല്‍ നില്ക്കുന്നവര് വടക്ക് കൊല്ലപ്പെടുമ്പോള്‍ വീടിന്റെ കാവല്‍ക്കാരാണ് ഇവിടെ കൊല്ലപ്പെടുന്നതെന്നും രണ്ടും ഭീകരത തന്നെയെന്നും തുറന്നു പറഞ്ഞ് മോഹന്‍ലാല്‍. ദീര്‍ഘ കാലത്തെ ഇടവേളയ്ക്ക് ശേഷം ലാല്‍ കുറിച്ച തന്റെ പുതിയ ബ്ലോഗിലാണ് പുല്‍വാമ ഭീകരാക്രമണത്തെയും പെരിയ ഇരട്ടക്കൊലപാതകത്തെയും താരതമ്യപ്പെടുത്തിയത്. അവര്‍ മരിച്ചു കൊണ്ടേയിരിക്കുന്നു, നാം ജീവിക്കുന്നു…എന്ന തലക്കെട്ടിലാണ് താരത്തിന്റെ ഏറ്റവും പുതിയ ബ്ലോഗ്. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പൊലിഞ്ഞു പോയ ധീരജവാന്മാരുടെ വേണ്ടപ്പെട്ടവരുടെ വേദനകളും തേങ്ങലുകളുമാണ് ഇപ്പോള്‍ എഴുതാന്‍ വീണ്ടും പ്രേരിപ്പിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു. ശമ്പളത്തിന് മാത്രമല്ല നമ്മുടെ ധീരജവാന്മാര് ജോലി ചെയ്യുന്നത്, മരണം മുന്നില്‍ വന്ന് നില്ക്കുമ്പോള് അവര്‍ അതിനെക്കുറിച്ച് ഓര്‍ക്കാറേയില്ല. ശത്രുക്കള്‍ പതുങ്ങുന്ന അതിര്‍ത്തിയിലേക്ക് കണ്ണുനട്ടിരിക്കുമ്പോള്‍ തനിക്ക് പിറകില്‍ ഒരു മഹാരാജ്യമാണ് പരന്നുകിടക്കുന്നത് എന്ന കാര്യം അവനറിയാം. താന്‍ മരിച്ചാലും രാജ്യം ജീവിക്കണം, സുരക്ഷിതമാകണം, സുഖമായുറങ്ങണം, ഉണരണം, ഉയരങ്ങളിലേക്ക് വളരണം. താരം…
Read More