മോഹന്‍ലാല്‍ നല്‍കിയ മാനനഷ്ടക്കേസില്‍ നിന്ന് ഏതുവിധേനയും തലയൂരാന്‍ ശോഭന ! മുഖ്യമന്ത്രിയുടെ സഹായം തേടുന്നു; വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഇങ്ങനെ…

മാനനഷ്ടക്കേസില്‍ നിന്ന് ഏതുവിധേനയും തലയൂരാന്‍ പെടാപ്പാട് പെട്ട് ശോഭനാ ജോര്‍ജ്. ഇതിനായി ഇവര്‍ മുഖ്യമന്ത്രിയുടെ സഹായം തേടുന്നതായാണ് വിവരം. മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.വി. ജയരാജനുമായി കൂടികാഴ്ച നടത്തിയ ശോഭനാ ജോര്‍ജ് മാനനഷ്ടകേസില്‍ നിന്നും തലയൂരുന്നതിനുള്ള പോംവഴികള്‍ തേടുകയാണ്.അതേസമയം വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടാന്‍ സാധ്യതയില്ലെന്നാണ് വിവരം. പകരം ഖാദി ബോര്‍ഡിന്റെ ചുമതലയുള്ള മന്ത്രി ഇ.പി ജയരാജനെ കൊണ്ട് മോഹന്‍ലാലിനോട് സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശോഭനാ ജോര്‍ജാനോട് നിര്‍ദ്ദേശിച്ചതെന്നാണ് വിവരം. മോഹന്‍ലാല്‍ ബിജെപി അനുഭാവിയാണെന്ന സംശയം വച്ചുപുലര്‍ത്തുന്നവരാണ് സിപിഎമ്മിന്റെ പ്രമുഖ നേതാക്കളെല്ലാം. മുഖ്യമന്ത്രിയുടെ കാര്യവും വ്യത്യസ്തമല്ല.എറണാകുളത്ത് മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ലാല്‍ പങ്കെടുത്തെങ്കിലും ലാലിനെ ബിജെപിക്കാരനായി സിപിഎം നേതാക്കള്‍ മുദ്രകുത്തി കഴിഞ്ഞു. നരേന്ദ്രമോദിയുമായുള്ള അടുപ്പവും ശബരിമല നട തുറന്ന ദിവസം സ്വാമി ശരണം എന്ന് പോസ്റ്റിട്ടതുമൊക്കെ ലാലിന് കാവിയുടെ മുഖം സി പി എം സമ്മാനിച്ചിട്ടുണ്ട്. ലാല്‍ എന്‍എസ്എസിന്റെ സമ്മേളനത്തിന്…

Read More

അന്ന് എന്റെ മുഖത്തു നോക്കി ലാല്‍ പറഞ്ഞു ‘എന്നാ എന്നോട് പറ ഐ ലവ് യൂന്ന്’ ! ഞാന്‍ അപ്പോള്‍ തന്നെ ലാലിന് മറുപടിയും നല്‍കി; പഴയ കാര്യങ്ങള്‍ ഓര്‍മിച്ചെടുത്ത് ഭാഗ്യലക്ഷ്മി…

സ്വന്തം ശബ്ദത്തിലൂടെ മലയാളികളുടെ ഒന്നടങ്കം ഇഷ്ടം ഏറ്റുവാങ്ങിയ വ്യക്തിയാണ് ഭാഗ്യലക്ഷ്മി. മലയാളത്തിലെ ഒട്ടുമിക്ക പ്രിയ നായികമാര്‍ക്കെല്ലാം ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയാണ്. ഒരു ദേശീയ അവാര്‍ഡും മൂന്നു സംസ്ഥാന അവാര്‍ഡും ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ഭാഗ്യലക്ഷ്മിയെ തേടിയെത്തി. ഇപ്പോള്‍ തന്റെ കരിയറില്‍ മറാക്കാനാകാത്ത ചില അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഭാഗ്യലക്ഷ്മി. വന്ദനം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് മോഹന്‍ലാലുമൊത്ത് ഒരു കാബിനുള്ളിലിരുന്ന് ഡബ്ബ് ചെയ്ത അനുഭവം ഏറെ രസകരമായി ഭാഗ്യലക്ഷ്മി പങ്കുവെക്കുകയാണ്. സഫാരി ടിവി ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.’വന്ദനം എന്ന ചിത്രം ഡബ്ബ് ചെയ്യുന്ന സമയം. ഞാനും മോഹന്‍ലാലും ഒരുമിച്ചാണ് അത് ഡബ്ബ് ചെയ്തത്. ഐ ലവ് യു എന്ന് പറയുന്ന സീന്‍ ഡബ്ബ് ചെയ്യുമ്പോള്‍. ഞാനും ലാലും കൂടി ഒരു ക്യാബിനകത്താണ് നില്‍ക്കുന്നത്. ലാലിങ്ങനെ എന്നെ നോക്കിയാണ് പറയുന്നത്, ‘എന്നാ എന്നോട് പറ ഐ…

Read More

മോദിയെ പ്രശംസിച്ചതിന്റെ പേരില്‍ വീണ സംഘിവിളി പത്മഭൂഷണ്‍ കിട്ടിയതോടെ പുതിയ തലങ്ങളിലേക്ക് കടക്കുന്നു; രാജ്യത്തിന്റെ മൂന്നാമത്തെ പരമോന്നത പുരസ്‌കാരം ലഭിച്ചിട്ടും മോഹന്‍ലാലിന് നേരിടേണ്ടി വരുന്നത് സൈബര്‍ ആക്രമണം…

തിരുവനന്തപുരം: ആരെയും അംഗീകരിക്കാന്‍ പൊതുവെ ബുദ്ധിമുട്ടുള്ളവരാണ് മലയാളികള്‍ എന്നു പറയാറുണ്ട്. ഇന്നലെ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചപ്പോഴും മലയാളി ആ പഴയശീലം തുടരുകയാണ്. ഇദ്ദേഹത്തെ പരിഹസിച്ചു കൊണ്ട് സൈബര്‍ ലോകത്ത് പ്രചരണം കൊഴുക്കുകയാണ്. മലയാള സിനിമകണ്ട ഏറ്റവും മികച്ച നടന്‍ എന്ന് ഒട്ടുമിക്കവരും വിശേഷിപ്പിക്കുന്ന മോഹന്‍ലാല്‍ മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ വിസ്മരിച്ചുകൊണ്ടുമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് മലയാളികള്‍ ലാലിനെ വിമര്‍ശിക്കുന്നത്. മോദിയെ പ്രശംസിച്ചതിന്റെ പ്രതിഫലമാണ് പത്മഭൂഷണ്‍ എന്നാണ് സൈബര്‍ ലോകത്തെ ഒരു വിഭാഗത്തിന്റെ വിമര്‍ശനം. കേരള സര്‍ക്കാര്‍ പത്മഭൂഷണ്‍ നല്‍കിയ ശുപാര്‍ശയില്‍ ലാലിനൊപ്പം മമ്മൂട്ടിയും ഉണ്ടായിരുന്നു. എന്നാല്‍, പുരസ്‌ക്കാരം ലഭിച്ചതാകട്ടെ മോഹന്‍ലാലിന് മാത്രവും. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടി കൊണ്ടാണ് സൈബര്‍ ലോകത്ത് ഒരു വിഭാഗം വിമര്‍ശനം ഉന്നയിക്കുന്നത്. രാജ്യത്തിന്റെ മൂന്നാമത്തെ പരമോന്നത പുരസ്‌ക്കാരത്തിന് മലയാളത്തിന്റെ മഹാനടന്‍ അര്‍ഹനല്ലെന്നാണ് ഒരു വിഭാഗം സൈബര്‍…

Read More

അടുപ്പമുള്ളവര്‍ ലാലു എന്നാണു വിളിച്ചിരുന്നത്; പിന്നീട് ലാലേട്ടാ എന്നായി ആ വിളിയുടെ ഈണം; മോഹന്‍ലാല്‍ എന്ന് പേരു വന്നതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ലാലേട്ടന്‍…

മലയാള സിനിമയ്ക്ക് ലഭിച്ച വരദാനമാണ് മോഹന്‍ലാല്‍ എന്ന ലാലേട്ടന്‍. മോഹന്‍ലാലിന്റെ സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചം യാത്രകളെക്കുറിച്ചുമൊക്കെ ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്. എന്നാലിപ്പോള്‍ കേള്‍ക്കുന്നത് അദ്ദേഹത്തിന് ലഭിച്ച ഏറെ കൗതുകം നിറഞ്ഞ പേരിനെക്കുറിച്ചാണ്. മാധ്യമപ്രവര്‍ത്തകനായ എ.ചന്ദ്രശേഖര്‍ നടത്തിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ തന്റെ പേരിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്. അഭിമുഖം ‘മോഹനരാഗങ്ങള്‍’ എന്ന പേരില്‍ ഒരു പുസ്തകമായി പുറത്തിറക്കിയിട്ടുണ്ട്. അഭിനയജീവിതത്തില്‍ മോഹന്‍ലാല്‍ 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് പുസ്തകം പുറത്തിറക്കിയത്. . പേരിനെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നതിങ്ങനെ…’അച്ഛനോടും അമ്മയോടുമൊക്കെ ഈ പേരിന്റെ രഹസ്യം ചോദിച്ചിട്ടുണ്ട്. എന്റെ അമ്മൂമ്മയുടെ അച്ഛനിട്ട പേരാണ്. പ്യാരിലാല്‍, മോഹന്‍ലാല്‍ എന്നൊക്കെ പറയുന്നത് സ്വാതന്ത്ര്യസമരത്തിന്റെയൊക്കെ പശ്ചാത്തലത്തില്‍ കണ്ടെത്തിയതാണ്. അതൊരു പക്ഷേ, പിന്നീട് ഡെസ്റ്റിനി ആയി മാറുകയായിരുന്നു. വല്യപ്പൂപ്പന്‍ അങ്ങനൊരു പേരിടുമ്പോള്‍ അച്ഛനും അമ്മയ്ക്കുമൊക്കെ അന്നതു വേണ്ടെന്നു പറയാന്‍ തോന്നിയിട്ടുണ്ടാവില്ല. അന്നങ്ങനത്തെ പേരേ ഇല്ലല്ലോ? അതവര്‍ സമ്മതിച്ചു എന്നുള്ളതാണു…

Read More

മോഹന്‍ലാല്‍ എന്ന മഹാനടന്‍ അന്ന് ഒരു പിഞ്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു ! മോഹന്‍ലാല്‍ കരഞ്ഞത് ആ മനുഷ്യന്റെ മരണത്തിനു മുമ്പില്‍ മാത്രം…

പ്രശസ്തരായവരുടെ വ്യാജ മരണവാര്‍ത്ത പടച്ചു വിട്ട് സംതൃപ്തി അടയുന്ന പല ആളുകളും ഈ സമൂഹത്തിലുണ്ട്. യേശുദാസിനെ പല പ്രാവശ്യം മരണത്തിലേക്കു നയിച്ചവരുടെ പിന്‍മുറക്കാര്‍ മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിനേയും വെറുതെവിട്ടില്ല.ഇതെപ്പറ്റി ഒരു പ്രമുഖ നിരൂപകന്‍ എഴുതി കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇദ്ദേഹം പറയുന്നതിങ്ങനെ… പല പ്രാവശ്യമാണ് മോഹന്‍ലാലിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. ഏറ്റവും ഒടുവില്‍ മോഹന്‍ലാലിന്റെ മരണവാര്‍ത്ത അറിയിച്ചത് കഴിഞ്ഞ വര്‍ഷമാണ്.ഏവരും വിശ്വസിക്കാവുന്ന രീതിയിലായിരുന്നു വാര്‍ത്ത. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഞാന്‍ പലരേയും വിളിച്ചു. ഒടുവില്‍ നടി ലിസിയാണ് സത്യാവസ്ഥ അന്വേഷിച്ച് അറിയിച്ചത്. മോഹന്‍ലാലും കുടുംബവും ഒരു യാത്രയിലായിരുന്നു. ഇങ്ങനെ ഒരു അവസരം തെരഞ്ഞെടുത്താണ് മാനസികരോഗം ബാധിച്ചവര്‍ മോഹന്‍ലാല്‍ മരിച്ചു എന്ന് പ്രചരണം നടത്തിയത്. ഇതെല്ലാം കണ്ടും കേട്ടും മോഹന്‍ലാല്‍ ചിരിക്കുകയായിരുന്നു. മരണത്തെ ഒരു രീതിയിലും ഭയപ്പെടുന്ന കലാകാരനല്ല മോഹന്‍ലാല്‍. മരണത്തെ പേടിച്ചിരുന്നാല്‍ ജീവിതം തന്നെ മറന്നുപോകും എന്നാണ് ലാലിന്റെ അഭിപ്രായം.…

Read More

‘അക്കാര്യം’ പറ്റുമോയെന്ന് സണ്ണിയുടെ ചോദ്യം കേട്ട് മലയാളിയായ സംവിധായകനും നിര്‍മാതാവും ഞെട്ടി ! സണ്ണി ആവശ്യപ്പെട്ട ‘കാര്യം’ നടക്കുമോയെന്ന ആകാക്ഷയില്‍ ആരാധകരും…

സണ്ണി ലിയോണ്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന എന്ന വാര്‍ത്ത സണ്ണിയെ നെഞ്ചിലേറ്റുന്ന മലയാളി ആരാധകരില്‍ ഉണ്ടാക്കിയ ആവേശം ചെറുതല്ല. രംഗീല എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.സോക്ഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ സണ്ണി തന്നെ പുറത്തു വിട്ടിരുന്നു. ഇതിനിടയ്ക്ക് മമ്മൂട്ടി നായകനാകുന്ന മധുരരാജയില്‍ ഐറ്റം ഡാന്‍സുമായി സണ്ണി എത്തുന്നു എന്ന വിവരവുമുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത് മലയാള സിനിമയുടെ ഓഫറുമായി എത്തിയവരോട് സണ്ണി ലിയോണ്‍ പറഞ്ഞ കാര്യങ്ങളാണ്. മലയാളത്തില്‍ നിന്ന് ഒരു പ്രമുഖ സംവിധായകനും നിര്‍മ്മാതാവും ഒരു സിനിമയുടെ ചര്‍ച്ചക്കായി സമീപിച്ചപ്പോള്‍ ”ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ പറ്റുമോ?” എന്ന് സണ്ണി ലിയോണ്‍ ചോദിച്ചുവത്രേ. സണ്ണി ലിയോണ്‍ മുഖത്തു നോക്കി ഇക്കാര്യം ചോദിച്ചപ്പോള്‍ ഞെട്ടിപ്പോയെന്ന് നിര്‍മാതാവ് ചില സുഹൃത്തുക്കളോടു പറഞ്ഞതായാണ് വിവരം.ലാലേട്ടനും സണ്ണിച്ചേച്ചിയും ഒന്നിച്ചാല്‍ അത് മഹാസംഭവമാകുമെന്നാണ് ആരാധകരുടെ പക്ഷം.

Read More

മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് സുചിത്രയ്ക്ക് ലാലിനോട് കടുത്ത ആരാധനയായിരുന്നു; എന്നാല്‍ ഇതൊന്നും ആരും അറിഞ്ഞിരുന്നില്ല; മോഹന്‍ലാലിന്റെ ഭാര്യാ സഹോദരന്‍ ബാലാജി തുറന്നു പറയുന്നു…

മലയാളത്തിന്റെ അഭിമാനതാരം മോഹന്‍ലാല്‍ സുചിത്രയെ വിവാഹം ചെയ്തിട്ട് 30 വര്‍ഷമായി. മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് സുചിത്രയ്ക്ക് ലാലിനോട് കടുത്ത ആരാധനയായിരുന്നുവെന്നും ഇരുവരും പരസ്പരം കത്തുകളെഴുതിയിരുന്നുവെന്നും ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമ നിര്‍മാതാവും മോഹന്‍ലാലിന്റെ ഭാര്യാ സഹോദരനുമായ സുരേഷ് ബാലാജി. ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ബാലാജിയുടെ വെളിപ്പെടുത്തല്‍. ‘എന്നാല്‍ ഇതൊന്നും നമ്മളാരും അറിഞ്ഞിരുന്നില്ല. സുചിയത് ഭയങ്കര സീക്രട്ടായി കൊണ്ടുനടന്നു. പിന്നെ അവളുടെ ഇഷ്ടം മനസിലായപ്പോള്‍ എന്റെയൊരു അമ്മായിയാണ് ലാലിന്റെ കുടുംബത്തില്‍ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചത്. വിവാഹം അറേഞ്ച്ഡ് ആയിരുന്നു. പക്ഷെ അതിനു മുന്നേ തന്നെ ലാല്‍ എന്നു പറഞ്ഞാല്‍ സുചിക്ക് വലിയ ഭ്രാന്തായിരുന്നു,’ സുരേഷ് ബാലാജി പറയുന്നു. നിര്‍ത്തിവച്ച സിനിമാ ജീവിതം വീണ്ടും ആരംഭിച്ചതിന് കാരണക്കാരന്‍ മോഹന്‍ലാലാണെന്നും സുരേഷ് ബാലാജി പറയുന്നു. സിനിമയുടെ റൈറ്റിനെക്കുറിച്ച് തന്റെ പിതാവ് ബാലാജിയും ഒരു നടനുമായി തര്‍ക്കം നടക്കുകയും അത് വലിയ പ്രശ്നങ്ങളിലേക്ക്…

Read More

തമ്പി കണ്ണന്താനത്തോട് മോഹന്‍ലാല്‍ പറഞ്ഞു ‘സോറി ഈ രംഗം എനിക്ക് പറ്റില്ല’ ! മെഗാഹിറ്റ് സിനിമ മാന്ത്രികത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കാന്‍ വിസമ്മതിച്ച ആ രംഗം ഇങ്ങനെയായിരുന്നു…

മോഹന്‍ലാലിനെ താരരാജാവാക്കിയ സംവിധായകനാണ് തമ്പി കണ്ണന്താനം. ഇരുവരും ഒന്നിച്ചപ്പോള്‍ പിറന്ന മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രമാണ് മാന്ത്രികം. എന്നാല്‍ മാന്ത്രികത്തിന്റെ ചിത്രീകരണവേളയില്‍ ചിലരംഗങ്ങള്‍ അഭിനയിക്കാന്‍ തനിക്കു പറ്റില്ലെന്ന് മോഹന്‍ലാല്‍ തമ്പി കണ്ണന്താനത്തോട് പറഞ്ഞിരുന്നതായി തിരക്കഥാകൃത്ത് ബാബു പള്ളാശ്ശേരിയുടെ വെളിപ്പെടുത്തല്‍ ‘ഇന്ദ്രജാല’ ത്തിനു ശേഷം മോഹന്‍ലാലിനെ വച്ച് ഒരു മാസ് ത്രില്ലര്‍ വേണം തമ്പി കണ്ണന്താനത്തിന്. മോഹന്‍ലാല്‍ ഫാന്‍സിനെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്നൊരു സിനിമ. ആര് എഴുതും? തൊട്ട് മുമ്പ് തമ്പി കണ്ണന്താനം എടുത്ത സിനിമ സുരേഷ് ഗോപി നായകനായ ‘ചുക്കാന്‍ ‘ ആയിരുന്നു. ബാബു പള്ളാശ്ശേരി ആയിരുന്നു തിരക്കഥ. മോഹന്‍ലാലിനു വേണ്ടി ബാബുപള്ളാശ്ശേരി എഴുതിയ തിരക്കഥ ആയിരുന്നു ‘ചുക്കാന്‍’. എന്നാല്‍ മോഹന്‍ലാലിന് തിരക്കായതോടെ നായകനായി സുരേഷ്‌ഗോപിയെത്തി. പടം പ്രതീക്ഷിച്ചതു പോലെ വിജയിച്ചതുമില്ല. തുടര്‍ന്ന് മോഹന്‍ലാല്‍ സിനിമ ബാബു പള്ളാശ്ശേരിയെ ഏല്‍പ്പിക്കാന്‍ തമ്പി കണ്ണന്താനം തീരുമാനിച്ചു. തമ്പി കണ്ണന്താനം ബാബു പള്ളാശ്ശേരിയോട്…

Read More

പ്രിയപ്പെട്ട ലാലേട്ടാ നന്ദി… തനിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന മോഹന്‍ലാലിന് നന്ദിയറിച്ച് വീരേന്ദര്‍ സെവാഗ്…

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വീരേന്ദര്‍ സെവാഗിന് മലയാള സിനിമയിലെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ വക പിറന്നാള്‍ ആശംസ.ട്വിറ്ററിലൂടെയാണ് മോഹന്‍ലാല്‍ സെവാഗിന് ആശംസകള്‍ അറിയിച്ചത്. ലാലേട്ടന്‍ എന്നു വിളിച്ചുകൊണ്ടാണ് സെവാഗ് മോഹന്‍ലാലിന്റെ ട്വീറ്റിന് മറുപടി നല്‍കിയത്. ‘പ്രിയപ്പെട്ട സെവാഗ്, പിറന്നാള്‍ ആശംസകള്‍,’ എന്ന് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തപ്പോള്‍, ‘പ്രിയപ്പെട്ട ലാലേട്ടന്‍, നന്ദി,’ എന്നായിരുന്നു മറുപടിയായി സെവാഗ് കുറിച്ചത്. മോഹന്‍ലാലിന്റെ ട്വീറ്റിന് താഴെയായി നിരവധി ആരാധകരാണ് സെവാഗിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. സെവാഗിന്റെ 40-ാം പിറന്നാളാണ് ഇന്ന്. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സെവാഗ് 2004 മാര്‍ച്ച് 29ന് മുള്‍ട്ടാനില്‍ പാകിസ്ഥാനുമായുള്ള മത്സരത്തിലായിരുന്നു അത്.530 മിനിട്ട് നീണ്ടു നിന്ന ഇന്നിംഗ്‌സില്‍ 375 പന്തില്‍ 309 റണ്‍സാണ് സെവാഗ് നേടിയത്. പിന്നീട് ഒരിക്കല്‍ കൂടി സെവാഗ് ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 319 റണ്‍സ്. അന്ന് 278…

Read More

പുരട്ചി തലൈവി ജയലളിതയുടെ ജീവിതം സിനിമയാക്കാനൊരുങ്ങി ഭാരതിരാജ ! നായക വേഷത്തിലേക്ക് പരിഗണിക്കുന്നത് മോഹന്‍ലാലിനെ ?

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സംഭവബഹുലമായ ജീവിതം സിനിമയാകുന്നു. ഭാരതിരാജ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് അമ്മ പുരട്ചി തലൈവി എന്നാണ് പേരിട്ടിരിക്കുന്നത്. അമ്മ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ജയലളിത അന്തരിക്കുന്നതിന് മുമ്പും ശേഷവും ഒട്ടേറെ തവണ ജീവിത കഥ സിനിമയാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ചിത്രം നിര്‍മ്മിക്കുന്നത് ആദിത്യ ഭരദ്വാജാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കാനായി ഭാരതിരാജയും വിജയ് ഭരദ്വാജും ഇളയരാജയുമായി ചര്‍ച്ച നടത്തിയതായും വാര്‍ത്തയുണ്ട്. ജയലളിതയുടെ വേഷം അവതരിപ്പിക്കാനായി പരിഗണിക്കുന്നത് അനുഷ്‌ക ഷെട്ടിയേയും ഐശ്വര്യ റായിയേയുമാണ് പരിഗണിക്കുന്നത് ഉറ്റ തോഴി ശശികലയുടെ വേഷം അവതരിപ്പിക്കാനും ചില താരങ്ങളുമായി ചര്‍ച്ച നടക്കുന്നു. എന്നാല്‍ മലയാളികളെ ഏറെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യം ചിത്രത്തില്‍ എം.ജി.ആറിന്റെ വേഷം അവതരിപ്പിക്കാനായി പരിഗണിക്കുന്നത് മലയാളത്തിന്റെ വിസ്മയ താരം മോഹന്‍ലാലിനെയാണ് എന്നുള്ളതാണ്. ഇരുവര്‍ സിനിമയില്‍ എംജിആറായി…

Read More