പന്തളം: പ്രവാസിയുടെ വീട്ടില്‍ നിന്ന് 51.5 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ടു പേര് അറസ്റ്റിൽ. തമിഴ്നാട് തിരുനെല്‍വേലി തിരുക്കുറു കുടി സ്വദേശിയായ ഇസക്കി രമേശ് (32) തമിഴ്നാട് നല്ലന്‍കുളം വള്ളിയൂര്‍ സമാധാന പുരം സ്വദേശിയായ ഗണേഷ് (23) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ജനുവരി 29ന് പുലര്‍ച്ചെ മൂന്നരയോടെ പന്തളം കൈപ്പുഴ ഭാഗത്തുള്ള ബിജുവിന്റെ വീട്ടിലായിരുന്നു വന്‍ കവര്‍ച്ച നടന്നത്. ബിജുവും കുടുംബവും വിദേശത്താണ്. ബിജുവിന്റെ അമ്മ ഓമന പകല്‍ സമയത്ത് വീട്ടില്‍ നില്‍ക്കുകയും രാത്രി മൂത്ത മകന്റെ വീട്ടിലേക്ക് പോകുകയുമാണ് പതിവ്. രാവിലെ ഓമന വന്നപ്പോഴാണ് കവര്‍ച്ചാ വിവരം അറിഞ്ഞത്. വീടിന്റെ മുന്‍വശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് ഉള്ളില്‍ കടന്നതെന്ന് കണ്ടെത്തി.വിദേശത്തുള്ള മരുമകളുടെ സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. വീടിന്റെ മുന്‍ വാതില്‍ കുത്തിത്തുറന്ന് കിടപ്പു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 51. 5 പവന് സ്വര്‍ണാഭരണങ്ങളാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. വീടും…
Read MoreTag: ROBBERY
മരണ വീട്ടിൽ ബന്ധുവായി കടന്നുകൂടി; ചടങ്ങിനിടെ അലമാരയിൽ സൂക്ഷിച്ചിരുന്ന വിദേശ കറൻസിയുമായി യുവാവ് മുങ്ങി;സംഭവം രാമങ്കരിയിൽ
രാമങ്കരി: സംസ്ക്കാരചടങ്ങിനിടെ മോഷണം. അലമാരയിൽ പേഴ്സിനുള്ളിലായി സൂക്ഷിച്ചിരുന്ന പതിനായിരം രൂപയോളം വരുന്ന റിയാലും 5000 രൂപയോളം വരുന്ന ദിനാറും കൈക്കലാക്കിയ വിരുതൻ പിന്നീട് ആരും അറിയാതെ മുങ്ങിയെങ്കിലും സി സി ടിവിയിൽ കുടുങ്ങി.രാമങ്കരി പഞ്ചായത്ത് പള്ളിക്കുട്ടുമ്മ നാലുപറയിൽ പങ്കജാക്ഷന്റെ ഭാര്യ വത്സമ്മ(63) യുടെ സംസ്ക്കാര ചടങ്ങ് നടന്ന കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഇവരുടെ ബന്ധുവായി നടിച്ച് വീടിനുള്ളിൽ കയറിയ യുവാവ് ആദ്യം മുറികളിൽ പരതി നടന്നശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന പേഴ്സ് കൈവശപ്പെടുത്തി പതിനായിരം രൂപയോളം വരുന്ന റിയാലും 5000 രൂപയോളം വരുന്ന ദിനാറും കൈവശപ്പെടുത്തുകയായിരുന്നു. മാതാവിന്റെ വേർപാട് അറിഞ്ഞ് വിദേശത്ത് നിന്നും സംസ്ക്കാരച്ചടങ്ങിൽ പങ്കെടുക്കുവാനായെത്തിയതായിരുന്നു മക്കളായ രമേശും, രജിത്തും. ഇവർ മുറിക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പേഴ്സസിൽ നിന്നു തക്കം നോക്കി വിദേശ കറൻസി കൈക്കലാക്കിയ ശേഷം ഇയാൾ സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു.ചടങ്ങ് ഒക്കെ കഴിഞ്ഞ് പിന്നീട് പേഴ്സ്…
Read Moreഇതൊരു വല്ലാത്ത ഇഷ്ടമായിപ്പോയി; മൊമോസ് കഴിക്കാൻ വീട്ടിലെ ആഭരണങ്ങൾ മോഷ്ടിച്ച് കൗമാരക്കാരൻ; വീട്ടുകാരുടെ പരാതിയിൽ കച്ചവടക്കാരനെ തേടി പോലീസ്
കാൺപുർ: മൊമോസിനോട് വല്ലാത്തൊരിഷ്ടം. കൈയിൽ പൈസയുമില്ല. ഇഷ്ടമുള്ള മൊമോസ് കഴിക്കാൻ സ്വന്തം വീട്ടിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള ആഭരങ്ങൾ കവർന്ന് കൗമാരക്കാരൻ. ഉത്തർപ്രദേശിലാണ് സംഭവം. മൊമോസ് കഴിക്കുന്നതിനായി ഓരോ തവണയും വീട്ടുകാരറിയാതെ ആഭരണങ്ങൾ മോഷ്ടിച്ച് കടക്കാരന് നൽകി വരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ആഭരണങ്ങളിൽ ചിലത് നഷ്ടമായെന്ന് വീട്ടുകാർ കണ്ടതോടെയാണ് സംഭവം പുറത്ത് വരുന്നത്. സ്വർണം കൈക്കലാക്കിയ മൊമോസ് കച്ചവടക്കാരനായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ്
Read Moreപ്രതിഷ്ഠയുടെ സ്വർണമാലകൾ കവർന്ന് മുക്കുപണ്ടം പകരം വച്ചു: പൂജാരി പിടിയിൽ; പതിവായി ലഹരി കഴിച്ചെത്തുന്ന ശ്രീകുമാറിനെ പറഞ്ഞുവിട്ടു; പിന്നാലെയാണ് തട്ടിപ്പ് കണ്ടെത്തിയത്
അമ്പലപ്പുഴ: ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽനിന്ന് സ്വർണമാലകൾ കവർന്നശേഷം മുക്കുപണ്ടം പകരംവച്ച പൂജാരി പിടിയിൽ. അമ്പലപ്പുഴ മൂടാമ്പാടി ക്ഷേത്രത്തിലെ ഭദ്രകാളി പ്രതിഷ്ഠയിൽനിന്ന് താലിയോടുകൂടിയ രണ്ടു സ്വർണമാലകൾ കവർന്നശേഷം പകരം മുക്കുപണ്ടം വച്ച പാലക്കാട് പട്ടാമ്പി സ്വദേശി ശ്രീകുമാറാണ് (46) അറസ്റ്റിലായത്. രണ്ടരലക്ഷം രൂപ വരുന്ന 17 ഗ്രാം സ്വർണാഭരണങ്ങളാണ് കവർന്നത്. പതിവായി മയക്കുമരുന്ന് ഉപയോഗിച്ചു വന്നിരുന്ന പൂജാരിയെ ഈ കാരണത്താൽ ക്ഷേത്രത്തിൽനിന്ന് പറഞ്ഞുവിട്ടിരുന്നു. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് സ്വർണത്തിനു പകരം മുക്കുപണ്ടം വച്ചത് കണ്ടെത്തിയത്. തുടർന്ന് നൽകിയ പരാതിയത്തുടർന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreതലശേരി കല്ലിക്കണ്ടിയിൽ പോത്തുകളെ മോഷ്ടിച്ചു കടത്തി; മോഷ്ടിച്ചത് മൂന്നുലക്ഷം വിലയുള്ള പോത്തുകളെ
തലശേരി: കല്ലിക്കണ്ടിയിൽ മൂന്നുലക്ഷം വില വരുന്ന രണ്ട് പോത്തുകളെ അജ്ഞാതൻ മോഷ്ടിച്ചു. ഷെഡിൽ കെട്ടിയിരുന്ന രണ്ടു പോത്തുകളെയാണ് മോഷ്ടിച്ചു കൊണ്ടുപോയത്.തൂവക്കുന്ന് കല്ലിക്കണ്ടിയിലെ കെ.കെ. ഷുഹൈബിന്റെ പരാതിയിൽ കൊളവല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള തൃപ്രങ്ങോട്ടൂർ കല്ലിക്കണ്ടിയിലെ സ്ഥലത്തെ ഷെഡിൽ കെട്ടിയിരുന്ന ഒരു ലക്ഷത്തി അമ്പതിനായിരം രൂപവില വരുന്ന രണ്ടുപോത്തുകളെയാണ് അജ്ഞാതൻ മോഷ്ടിച്ചു കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി 11.14 നാണ് സംഭവമെന്ന് നിരീക്ഷണ ക്യാമറ ദൃശ്യത്തിൽ കണ്ടെത്തിയിരുന്നു. ഷെഡിൽ വേറെയും പോത്തുകളുണ്ട്. കറുത്ത നിറത്തിലുള്ള പോത്തുകളെ തലയിൽ തുണി കെട്ടിയ ഒരാൾ കെട്ടഴിച്ച് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. കേസെടുത്ത പോലീസ് പല സിസി ടിവി കളും നിരീക്ഷണ വിധേയമാക്കി അന്വേഷണം തുടങ്ങി.
Read Moreഅമേരിക്കൻ ജംഗ്ഷനിലെ വസ്ത്രവ്യാപാര ശാലയിൽ കവർച്ച; പന്തളം സ്വദേശികളായ കുട്ടിക്കള്ളൻമാർ പോലീസ് പിടിയിൽ
മാവേലിക്കര: നഗരഹൃദയത്തിലെ അമേരിക്കന്‍ ജംഗ്ഷനെന്ന വസ്ത്രവ്യാപാര ശാലയില്‍ കവര്‍ച്ച നടത്തിയ കുട്ടിക്കുറ്റവാളികള്‍ മാവേലിക്കര പോലീസിന്റെ പിടിയിലായി. പന്തളം സ്വദേശികളായ മൂവര്‍ സംഘമാണ് പിടിയിലായത്. ഇവരെ വ്യാഴാഴ്ച വൈകുന്നേരത്തോടെ വീടുകളില്‍നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ ചേര്‍ത്തലയിലെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ 12.15 നായിരുന്നു കവര്‍ച്ച നടന്നത്. സ്ഥാപനത്തില്‍നിന്ന് 5,26,000 രൂപയും 74,000 രൂപയുടെ വസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളുമാണ് ഇവര്‍ കവര്‍ച്ച നടത്തിയിരിക്കുന്നത്. സ്ഥാപനത്തിന്റെ പൂട്ടുകളും ഉള്ളിലെ ഗ്ലാസ് ഡോറുകളും തകര്‍ത്തായിരുന്നു മോഷണം. ഇവരില്‍നിന്ന് 1,18,000 രൂപ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിവിധ ഇടങ്ങളിലെ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചേരുവാന്‍ പോലീസിന് സഹായിച്ചത്. ഡിസംബര്‍ 25ന് മാവേലിക്കര മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിനുള്ളിലെ ബേക്കറിയില്‍ മോഷണം നടത്തുകയും അടഞ്ഞുകിടന്ന രണ്ട് കടമുറികള്‍ കുത്തിത്തുറക്കുകയും അമേരിക്കന്‍ ജംഗ്ഷനില്‍ മോഷണ ശ്രമവും നടന്നിരുന്നു. അതിലും…
Read Moreപത്തനംതിട്ടയില്‍ സ്കൂളിലും പള്ളിയിലും മോഷണം ! കാണിക്കവഞ്ചിയിലെ പണത്തോടൊപ്പം രണ്ടു കുപ്പി വൈനും മോഷ്ടിച്ച് കള്ളന്മാര്
ഓമല്ലൂര്‍ സെന്റ് സ്റ്റീഫന്‍ സിഎസ്ഐ പള്ളിയിലും സമീപത്തെ സിഎംഎസ് എല്‍പി സ്കൂളിലും മോഷണം. സ്കൂളിലെ ലാപ്ടോപ്പ് മോഷ്ടിച്ച കള്ളന്മാര് ചെക്ക് ബുക്ക്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവ പരിസരത്ത് വലിച്ചെറിഞ്ഞതായി കണ്ടെത്തി. ഞായറാഴ്ച രാവിലെ ആരാധനയ്ക്ക് പള്ളിയില്‍ എത്തിയവരാണ് മോഷണ വിവരം അറിഞ്ഞത്. ഉടനെ പത്തനംതിട്ട പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി ശാസ്ത്രീയ പരിശോധന നടത്തുന്നതിന് പള്ളിയടച്ചു. തുടര്‍ന്ന് പള്ളിയുടെ കീഴില്‍ തന്നെയുള്ള സിഎംഎസ് എല്‍പിഎസില്‍ വച്ചാണ് ആരാധനയും ചടങ്ങുകളും നടന്നത്. അവിടേക്ക് എത്തിയ വിശ്വാസികള്‍ തന്നെയാണ് സ്കൂള്‍ ഓഫീസ് തുറന്നത് ശ്രദ്ധിച്ചത്. സ്കൂളിലെ അധ്യാപിക ഷേര്‍ലി മാത്യൂ സ്ഥലത്ത് വന്ന് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ് മോഷണം പോയ വിവരം അറിയുന്നത്. പള്ളിയുടെ പൂട്ട് തകര്‍ത്ത് സമീപത്തെ തെങ്ങിന്റെ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞതായി കണ്ടെത്തി. സംഘമായി എത്തിയാണ് മോഷണം നടത്തിയത് എന്നാണ് സൂചന. ഇവര്‍ പാഴ്സല്‍ വാങ്ങി ഇവിടെ…
Read Moreഅമ്മ ചൂണ്ടിക്കാണിക്കും, മകന് പൊക്കും, അച്ഛന് വില്‍ക്കും ! മോഷണ പരമ്പര നടത്തിയ അമ്മയും മകനും ഒടുവില്‍ കുടുങ്ങി
തിരുവനന്തപുരത്ത് മോഷണപരമ്പര നടത്തിയ അമ്മയും മകനും പിടിയില്‍. വലിയ തുറ സ്വദേശി വര്‍ഗീസ്, അമ്മ ജയ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ നാലുവര്‍ഷമായി ഇവര്‍ നഗരത്തില്‍ മോഷണം നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വലിയ തുറ പോലീസ് സിസിടിവി കേന്ദ്രീകരിച്ച് മാസങ്ങള്‍ നീണ്ട അന്വേഷണം നടത്തിയാണ് പ്രതികളെ കുടുക്കിയത്. അയല്ക്കാര്ക്കു പോലും സംശയം തോന്നാത്ത തരത്തിലായിരുന്നു പ്രതികളുടെ നീക്കങ്ങള്‍. പല വീടുകളില്‍ നിന്നായി 40 പവനും അഞ്ചു ലക്ഷം രൂപയും പ്രതികള്‍ മോഷ്ടിച്ചിട്ടുണ്ട്. അമ്മ ജയ പറഞ്ഞിട്ടാണ് കവര്‍ച്ച നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ വര്‍ഗീസ് പോലീസിനോട് പറഞ്ഞു. മോഷ്ടിക്കുന്ന സ്വര്‍ണം കിഴക്കേകോട്ടയിലും ചാലയിലുമുള്ള ആഭരണശാലകളില്‍ അച്ഛനാണ് കൊണ്ടുപോയി വിറ്റിരുന്നത്. കുടുംബത്തിന്റെ ആഡംബര ജീവിതത്തിനാണ് പണം ഉപയോഗിച്ചിരുന്നതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.
Read Moreനടി മാളവികയുടെ വീട്ടില്‍ മോഷണം ! നഷ്ടപ്പെട്ടതില്‍ ഒന്നരലക്ഷം രൂപയുടെ വാച്ചും
നടിയും നര്‍ത്തകിയുമായ മാളവിക കൃഷ്ണദാസിന്റെ വീട്ടില്‍ മോഷണം. നടിയുടെ പാലക്കാട് ഞാങ്ങാട്ടിരി വി കെ കടവ് റോഡിലെ വീട്ടിലാണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ച് ഉള്‍പ്പെടെ വിലപിടിപ്പുള്ള പല സാധനങ്ങള്‍ കവര്‍ന്നതായാണ് പരാതി. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മാളവികയും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. രാവിലെ ജോലിക്കാരിയെത്തി വീട് തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. വീട്ടിലെ കിടപ്പുമുറിയിലെയും അടുക്കളയിലെയും സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലാണ് ജോലിക്കാരി കണ്ടത്. പലതും പൊട്ടിച്ചിട്ടുമുണ്ട്. കൂടാതെ മാളവികയുടെ ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ചും മോഷണം പോയ സാധനങ്ങളുടെ കൂട്ടത്തിലുണ്ട്. വീട്ടില്‍ സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നില്ല അതിനാല്‍ അവ നഷ്ടമായില്ല. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവ് വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും ഉളിയും വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തി.…
Read Moreഇത്രയും ഗതികെട്ട കള്ളന്മാര് വേറെയുണ്ടോ ! മോഷണം ലൈവായി വാട്സ്ആപ്പില്‍ പോസ്റ്റ് ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത കള്ളന്മാര് പിടിയില്‍
പഴങ്ങനാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ച കുട്ടിക്കള്ളന്മാര് ഒരിക്കലും വിചാരിച്ചു കാണില്ല ഇങ്ങനെയൊരു പണികിട്ടുമെന്ന്. സംശയാസ്പദമായ സാഹചര്യത്തില്‍ പള്ളിക്ക് സമീപം നിന്ന രണ്ടുപേരെ നേരത്തെ തന്നെ പള്ളിമേടയിലിരുന്ന് വികാരി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് പള്ളിയകത്ത് കയറി ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം വികാരി പള്ളിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. പിന്നാലെ പള്ളിയുടെ നേര്‍ച്ചപ്പെട്ടി കള്ളന് വന്നു കുത്തിത്തുറക്കുന്നു എന്നും കഴിയുന്നവര്‍ പള്ളിയില്‍ എത്തുകയെന്നും വികാരിയുടെ ശബ്ദസന്ദേശവും. പെട്ടന്നു തന്നെ ഇടവകക്കാര് ഉള്‍പ്പടെയുള്ള നൂറ് കണക്കിന് നാട്ടുകാര്‍ തടിച്ചുകൂടിയതോടെ മോഷ്ടാക്കാള്‍ പെട്ടു. പ്രതികളെ തടിയിട്ടപറമ്പ് പോലീസിന് കൈമാറി. പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ പക്കല്‍ നിന്നു കണ്ടെടുത്ത ബൈക്ക് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നുമോഷണം പോയതാണെന്നും തെളിഞ്ഞു. ഇതില്‍ സെന്‍ട്രല്‍ പോലീസ് കേസ്…
Read More